Advertisment

ഇന്ന് 2024 ഒക്ടോബര്‍ 2: ഗാന്ധി ജയന്തിയും ലോക കാര്‍ഷിക മൃഗദിനവും ഇന്ന്: നടി ചാര്‍മിളയുടേയും ആശ പരേഖിന്റെയും ജന്മദിനം: ഗാന്ധിജിയുടെ അഭ്യര്‍ഥന പ്രകാരം ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയില്‍ എത്തിയതും ഗയാന ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2 ന് അന്താരാഷ്ട്ര അഹിംസാ ദിനം ആചരിക്കുന്നു

New Update
hisUntitledisir

 🌅ജ്യോതിർഗ്ഗമയ🌅
                   
കൊല്ലവർഷം 1200
 കന്നി 16
ഉത്രം  / അമാവാസി
2024 / ഒക്ടോബര്‍ 2, 
ബുധൻ

Advertisment

ഇന്ന് ;
                    *ഗാന്ധി ജയന്തി!
         (ഗാന്ധി ജനിച്ചിട്ട് 155 വർഷം ) !

sunil Untitledisir

*എം.ജി യൂണിവേഴ്‌സിറ്റിയ്ക്ക്‌ 40വയസ്സ്.!
     
* ഭാരതം : ദേശീയ ശുചീകരണ ദിനം !
* ദേശീയ വന്യജീവി സംരക്ഷണവാരം ! 
   (ഒക്ടോബർ 2-8) '

അന്തഃരാഷ്ട്ര അഹിംസാ ദിനം !

എക്കാലത്തെയും ജനസ്വാധീനമുള്ള രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2 ന് അന്താരാഷ്ട്ര അഹിംസാ ദിനം ആചരിക്കുന്നു. ആ സമയത്ത് ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ അട്ടിമറിക്കാൻ ഗാന്ധി അഹിംസാത്മക നിയമലംഘനം ഉപയോഗിച്ചു. നിരവധി തവണ ജയിലിൽ കിടന്നിട്ടും, സമാധാനപരമായ സമീപനം ഉപേക്ഷിക്കാൻ അദ്ദേഹത്തെ ഒന്നും പ്രേരിപ്പിച്ചില്ല, ഒടുവിൽ ഇന്ത്യ വർഷങ്ങളോളം ആഗ്രഹിച്ച സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു ]

*ലോക കാർഷിക മൃഗദിനം !

[വളർത്തുമൃഗങ്ങളുടെ / World Farm Animals Day; ] 
മൃഗങ്ങളെ സ്നേഹിക്കണമെന്നും നന്നായി തന്നെ പരിപാലിക്കണമെന്നും ശഠിച്ചിരുന്ന ഗാന്ധിജിയുടെ സ്മരണയ്ക്ക്‌…! ]

*ദേശീയ ഉൽപന്ന മിസ്റ്റിംഗ്  ദിനം !

lal Untitledisir

[ദേശീയ ഉൽപന്ന മിസ്റ്റിംഗ് ദിനം നമ്മുടെ പഴങ്ങളും പച്ചക്കറികളും പുതുമയുള്ളതാക്കുന്ന ലളിതവും എന്നാൽ ശക്തവുമായ സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്ന ഈ പ്രത്യേക ദിനം മിസ്റ്റിംഗ് സിസ്റ്റങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു, ഇത് ഉൽപ്പന്നങ്ങളുടെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, നമുക്ക് എല്ലാ ദിവസവും ചടുലവും ഊർജ്ജസ്വലവും പോഷകസമൃദ്ധവുമായ ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.

പഴങ്ങളും പച്ചക്കറികളും ജലാംശം നിലനിർത്തുന്നതിലൂടെ, മിസ്റ്റിംഗ് അവയുടെ ഗുണനിലവാരവും ദൃശ്യാകർഷണവും നിലനിർത്തുന്നു, ഇത് നമ്മുടെ പലചരക്ക് ഷോപ്പിംഗ് അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കുന്നു. 

  • [ഓഡിയോഫൈൽ ദിനം -ഉയർന്ന വിശ്വാസ്യതയുള്ള ശബ്‌ദത്തോടുള്ള അഭിനിവേശം, മികച്ച ഗിയറിലൂടെ സംഗീതം പര്യവേക്ഷണം ചെയ്യുക, മറ്റുള്ളവർക്ക് നഷ്‌ടമായേക്കാവുന്ന സൂക്ഷ്മതകൾ വെളിപ്പെടുത്തുക അതിനായി ഒരു ദിനം. ]
  • USA; 
    *National Custodial Worker Recognition Day !
    [സ്കൂളുകളും പള്ളികളും മുതൽ ഓഫീസ് കെട്ടിടങ്ങളും അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളും വരെയുള്ള, ആധുനിക കെട്ടിടങ്ങൾക്ക്  ശരിയായി പ്രവർത്തിക്കാൻ തുടർച്ചയായ പ്രത്യേക പരിചരണവും പരിപാലനവും ആവശ്യമാണ്. ദേശീയ കസ്റ്റഡി വർക്കർ റെക്കഗ്നിഷൻ ഡേ എന്നത് അതിനെ പരിപാലിക്കാൻ ചുമതലപ്പെട്ടവരെ ശ്രദ്ധിക്കാനുള്ള സമയം മാത്രമാണ്!]
  • maleth Untitledisir

*ദേശീയ മത്തങ്ങ വിത്ത്  ദിനം !
[ മത്തങ്ങകൾ രുചികരവും പോഷകപ്രദവുമാണ് എന്ന് മാത്രമല്ല, ഓരോ മത്തങ്ങയിലും സാധാരണയായി കഴിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു വലിയ വിത്ത് ശേഖരം അടങ്ങിയിരിക്കുന്നു.
ദേശീയ മത്തങ്ങ വിത്ത് ദിനം ഈ രുചികരവും ആരോഗ്യകരവുമായ ചെറിയ ലഘുഭക്ഷണത്തെ ആദരിയ്ക്കുന്നു!]

*ദേശീയ കാലേ ദിനം !

[ഒരു പാചകക്കാരനും ഡോക്ടറും ചേർന്ന് സ്ഥാപിച്ച ദേശീയ കാലെ ദിനം, കാലെയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും രുചികരവും പോഷകപ്രദവുമായ ഭക്ഷണം ഉണ്ടാക്കാൻ അത് എങ്ങനെ ഉപയോഗിക്കാമെന്നും നമ്മെ പഠിപ്പിയ്ക്കുന്നു. ഷെഫ് ജെന്നിഫർ ഇസെർലോയും ഡോ. ​​ഡ്രൂ റാംസെയും ചേഞ്ച്.ഓർഗ് പെറ്റീഷനിലൂടെ ഈ ദിനം സ്ഥാപിച്ചു.
National Name Your Car Day]
National Fried Scallops Day

* Healthcare Foodservice Workers Week *
.     [ Oct 1st,  Sat - Oct 7th, 2023 ]

Hispanic Heritage Month
[Sep 15th, 2023 - Sun Oct 15th, 2023]

* ഗിനി - സ്വാതന്ത്ര്യ ദിനം !
* ഇറ്റലി- ഗ്രാൻഡ് പേരന്റ്സ്‌ ഡേ !

*************

poulose Untitledisir

           ഇന്നത്തെ മൊഴിമുത്ത് 
           ്്്്്്്്്്്്്്്്്്്്
''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവൃത്തികളും, പ്രവൃത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.''

''സ്വേച്ഛാധിപതികളും കൊലപാതകികളും ഉണ്ടായിട്ടുണ്ട്, ഒരു കാലത്തേക്ക് അവർക്ക് അജയ്യരാണെന്ന് തോന്നുമെങ്കിലും അവസാനം അവർ എല്ലായ്പ്പോഴും വീഴുന്നു.''

                          [ -ഗാന്ധിജി ]
                **********         
ജന്മദിനം 
................
കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി, പത്തനംത്തിട്ട ജില്ലാ കൗൺസിൽ, ആറൻമുള പഞ്ചായത്ത് എന്നിവയിൽ അംഗവും, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി, സംസ്ഥാന സാമൂഹ്യ സുരക്ഷാ ബോർഡ് ഉപദേശക സമിതി അംഗം, കാൻഫെഡ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മുൻ നിയമസഭ അംഗം മാലേത്ത് സരളാദേവിയുടെയും (1943),

paritam Untitledisir

എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും ആക്റ്റിവിസ്റ്റും ജേർണ്ണലിസ്റ്റും ഡോ. സുകുമാർ അഴീക്കോട്‌-തത്ത്വമസി പുരസ്കാരം നേടിയ ഒപ്പം ബുക്കർ പ്രൈസ് നോമിനേഷന് അർഹമായ, "മഗ്ദലീനയുടെ (എന്റെയും) പെൺ സുവിശേഷം " കൃതിയുടെ ഗ്രന്ഥ കർത്താവുമായ അഡ്വ. രതി ദേവിയുടേയും,

റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്ക് വന്ന്  ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ (നിങ്ങള്‍ ക്യമാറ നിരീക്ഷണത്തിലാണ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പയ്ക്കുട്ടി തുടങ്ങിയവ സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്) അരുണ്‍ രാജ് എന്ന സംഗീത സംവിധായകന്റേയും (1984),

തമിഴ്, തെലുങ്ക്, കന്നട, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര നടി ചാര്‍മിളയുടേയും (1974),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, സംവിധായകയും, നിർമ്മാ‍താവുമായ ആശ പരേഖിന്റെയും   (1942),

nat Untitledisir

2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച, ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റനും, ഇൻഡ്യൻ എക്സ്പ്രസ് "ലാസ് ഓഫ് ദ റിങ്സ്",  ദ ടൈംസ് ഓഫ് ഇന്ത്യ "ക്വീൻ ഓഫ് ദി കോർട്ട്" തുടങ്ങിയ ബഹുമതികൾ നേടുകയും മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലൂടെ  മലയാളത്തിലും പഞ്ചാബി , ഹിന്ദി     സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയുമായ പ്രാചി തെഹ്ലാന്റേയും (1993),

ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനും  2008 ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കാനും അനുഭവസമ്പത്തിന്റെ മേന്മ പകരാനും ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വിളിക്കപ്പെടുകയും 2002 ൽ   അവസാനമായി പങ്കെടുത്ത കളിയിൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയ ടീമിലെ അംഗവും ഇപ്പോൾ ഹോക്കി അക്കാദമി നടത്തുന്ന, 1998-ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ച പ്രീതം റാണി സിവാച്ചിന്റേയും (1974)ജന്മദിനം !

സ്മരണാഞ്ജലി !!!
്്്്്്്്്്്്്

വെളുത്തേരി കേശവൻ വൈദ്യർ മ. (1839-1896)
രാജാ രവിവർമ്മ മ. (1848 - 1906)
അറ്റ്‌ലസ്‌ രാമചന്ദ്രൻ മ. (1942-2022)
പി.പി.വി. മൂസ മ. (1937-2014)
തമ്പി കണ്ണന്താനം മ. (1953 - 2018)
ബാലഭാസ്കർ മ. (1978 - 2018)
കെ. കാമരാജ് മ. (1903 - 1975)

patan

രാജകുമാരി അമൃതകൗർ മ. (1889-1964)
എഡ്വേർഡ്‌ ബ്രണ്ണൻ മ. (1784-1859)
വി.പി. മുഹമ്മദലി മ. (1912-1959)
റോക്ക് ഹഡ്സൺ മ. ( 1925 -1985)
സാമുവൽ ആഡംസ് മ. (1722-1803)
എഡ്വേർഡ് ബ്രണ്ണൻ മ. (1784 -1859)
പാവോ നുർമി മ. (1897-1973)

തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജ്ജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്ത കവിയും ആയുർവേദ വൈദ്യരുമായിരുന്ന വെളുത്തേരി കേശവൻ വൈദ്യർ (ഒക്ടോബർ 5,1839- , ഒക്ടോബർ 2,1896)

ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യ ജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും , വഴിതെളിച്ച രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്ന രാജാ രവിവർമ്മ എന്ന ചിത്രമെഴുത്തു കോയി തമ്പുരാൻ
 (ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906),

കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവാണ്‌ ഹാജിസാഹിബ് എന്ന് അറിയപ്പെടുന്ന വി.പി. മുഹമ്മദലി (1912- 1959 ഒക്ടോബർ 2)

charles Untitledisir

ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയായിരുന്നു രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 2 ഒക്ടോബർ 1964) .

സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തുകയും,  ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായിയും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളും, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത  ഒരു കാലത്ത്‌  ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്ന ഭാരതരത്നം കെ. കാമരാജ് (1903 ജൂലൈ 15 -1975 ഒക്ടോബർ  2),

അഞ്ചും ആറും കേരള നിയമസഭകളിലെ അംഗവും മുസ്ലിംലീഗ് നേതാവുമായിരുന്നു പി.പി.വി. മൂസ
(മാർച്ച് 1937 - 2 ഒക്ടോബർ 2014)

"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പേരിലുള്ള തന്റെ ജ്വല്ലറിയുടെ ടാഗ്‌ലൈനിലൂടെയാണ് അറിയപ്പെട്ടിരുന്ന അറ്റ്ലസ് ജ്വല്ലറിയുടെ ചെയർമാനും "ചന്ദ്രകാന്ത ഫിലിംസ്" എന്ന ബാനറിൽ വൈശാലി (1988), സുകൃതം (1994) തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും സുഭദ്രം (2007) എന്ന സിനിമയിൽ പ്രധാന വേഷത്തിലും മറ്റ് ഏതാനും സിനിമകളിൽ സഹവേഷങ്ങളിലും  അഭിനയിക്കുകയും സാമ്പത്തിക കേസിൽ 2015ൽ ദുബായിൽ അറസ്റ്റിലാവുകയും  3 വർഷത്തെ ജയിൽവാസത്തിന് ശേഷം  പുറത്തിറങ്ങിയെങ്കിലും വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ   ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയും ചെയ്ത പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രൻ
 (31 ജൂലൈ 1942 – 2 ഒക്ടോബർ 2022),

greyam Untitledisir
 
മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും  നിർമ്മിക്കുകയും, 3 ഓളം ചിത്രങ്ങൾക്ക് തിരക്കഥ നിർവഹിക്കുകയും  ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള മലയാളചലച്ചിത്ര സംവിധായകനും,നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായിരുന്ന തമ്പി കണ്ണന്താനം ( 11 ഡിസംബർ 1953, 2 ഓക്റ്റൊബർ 2018)

മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാരം  നേടിയിട്ടുള്ള ഒപ്പം മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുള്ള കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കർ
(10 ജൂലൈ 1978 - 2 ഒക്ടോബർ 2018),

marcel Untitledisir

ഇരുന്നൂറിലധികം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനിയിക്കുകയും 2004 ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്ത പ്രശസ്ത തമിഴ് ഹാസ്യനടൻ ആർ. മയിൽസാമി (1965 2ഒക്ടോബർ-2023),

മലബാറിൽ താമസിച്ച് മരിച്ച ഒരു വിദേശീയനായിരുന്ന തലശ്ശേരിയിലെ ബ്രണ്ണൻ കോളേജ് സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണൻ (1784-1858)

gandhi Untitledisir

ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവും  യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോൺ ആഡംസിന്റെ അകന്ന ഒരു സഹോദരനായിരുന്നു സാമുവൽ ആഡംസ് ( 1722 സെപ്റ്റംബർ 27-ഒക്ടോബർ 2 1803)

ഫ്രഞ്ച് അമേരിക്കൻ ചിത്രകാരനാണ് മാർസൽ ഡുഷാംപ്  (28 ജൂലൈ 1887 – 2 ഒക്ടോബർ 1968).

ലോകം കണ്ട മഹാന്മാരായ ഓട്ടക്കാരിൽ ഒരാളായിരുന്ന പറക്കും ഫിൻ' എന്ന് വിളിക്കപെട്ട ഒളിമ്പിക്സിൽ ദീർഖ ദൂര ഓട്ടത്തിൽ പത്തു സ്വർണവും മൂന്നു വെള്ളിയും നേടിയ പാവോ നൂർമി  (1897- 1972 ഒക്ടോബർ 2)

70 ഓളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുകയും ചെയ്ത 1950-60 കളിൽ കാണികളുടെ പ്രീയങ്കരനായ അമേരിക്കൻ അഭിനേതാവ് റോക്ക് ഹഡ്സൺ എന്ന റോയ് ഹരോൾഡ് ഷെറർ ജൂനിയർ ( നവംബർ 17, 1925 – ഒക്റ്റോബർ 2, 1985), 
 
* ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരിൽ ചിലർ !

മഹാത്മാ ഗാന്ധി ജ. (1869 -1948 )
ലാൽ ബഹാദൂർ ശാസ്ത്രി ജ.(1904-1966)
പി എ. ഉത്തമൻ  ജ. (1961- 2008)
ഇ.പി. പൗലോസ് ജ. (1909-1983)

തപൻ സിൻഹ   ജ. (1924 - 2009)
അഭേദാനന്ദ സ്വാമികള്‍ ജ.(1866 -1939)
ബുദ്ധി കുന്ദരൻ ജ. (1939 - 2006 )

iravatham Untitledisir

ഐരാവതം മഹാദേവൻ ജ. (1930-2018)
മയിൽസാമി ജ. (1965-2023)
ചാൾസ് സ്റ്റാർക് ഡ്രാപെർ ജ. (1901-1987)
ഗ്രേയം ഗ്രീൻ ജ. (1904-1991)
പെർസിസ് ഖാംബറ്റ ജ. (1948- 1998)

നാറ്റ് ടേണർ ജ. (1800 -1831)
വില്യം റാംസേ ജ. (1852 -1916)
ഗ്രൗച്ചോ മാർക്സ് ജ. (1890 -1977 )
ബാരൺ ടോഡ് ജ. (1907 - 1997)

കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ[1] രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.പി. പൗലോസ് (2 ഒക്ടോബർ 1909 - 17 നവംബർ 1983).

 സുന്ദരപുരുഷന്മാർ,കവാടങ്ങൾക്കരികിൽ, കറുത്ത കുരിശ്‌, തുപ്പത്തുപ്പ, ചാവൊലി തുടങ്ങിയ കൃതികൾ രചിച്ച കഥാകൃത്തും നോവലിസ്റ്റുമായിരുന്ന പി.എ. ഉത്തമൻ എന്ന പേരിൽ അറിയപ്പെട്ട പി.എ. പുരുഷോത്തമൻ  (1961 ഒക്‌ടോബർ 2-2008 ജൂൺ 10 )

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും  ശ്രദ്ധേയനായ  ദാർശനികനും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന  "രാഷ്ട്രപിതാവ്" മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ,

subbaravu Untitledisir

ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവായിരുന്നു അഭേദാനന്ദ സ്വാമികൾ ( 1866 ഒക്ടോബർ 2 -1939 സെപ്തംബർ 8 )

ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും . ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനും ജയ്‌ ജവാൻ ജയ്‌ കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം സമ്മാനിക്കുകയും ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രി (ഒക്ടോബർ 2, 1904 - ജനുവരി 11, 1966),

barnUntitledisir

ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്ന തപൻ സിൻഹ
(2 ഒക്ടോബർ 1924 – 15 ജനുവരി 2009),

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറും വലത് കൈയൻ ബാറ്റ്സ്മാനും ആയിരുന്ന ബുദ്ധിസാഗർ കൃഷ്ണപ്പ കുന്ദരൻ എന്ന ബുദ്ധി കുന്ദരൻ  (2 ഒക്റ്റോബർ 1939 – 23 ജൂൺ 2006 ),

 ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്ന ഹെന്രി ഗ്രേയം ഗ്രീൻ, ഒ.എം., സി.എച്. (ഒക്ടോബർ 2, 1904 – ഏപ്രിൽ 3, 1991) 

asha Untitledisir

ഇൻഡ്യൻ മോഡലും എഴുത്തുകാരിയും  മിസ് ഇൻഡ്യയും, സ്റ്റാർ ട്രെക്ക് എന്ന സിനിമയിൽ ലെഫ്റ്റനന്റ് ഇലിയ എന്ന റോൾ ചെയ്ത് പ്രശസ്തയായ അഭിനേത്രിയും  ആയിരുന്ന പെർസിസ് ഖാമ്ബറ്റ (2 ഒക്റ്റോബർ 1948-18 ഓഗസ്റ്റ് 1998),

പ്രാചീന ശിലാശാസന, ഫലക ലിഖിതങ്ങളുടെ തമിഴ്-ബ്രാഹ്മി  ലിപികൾ വായിച്ചെടുക്കുകയും കൂടാതെ   സിന്ധുലിപികളുടെ  വ്യാഖ്യാനവുമായി ബന്ധപ്പെട്ട പണ്ഡിതനായ   ഐരാവതം മഹാദേവൻ ( ഒക്ടോബർ 2,1930-നവംബർ 20, 2018),

അടിമകളെ മോചിപ്പിക്കുന്നതിനു, വേണ്ടി ദൈവം തന്നെ നിയോഗിച്ചതാണെന്നും സ്വാതന്ത്ര്യത്തിന്റെ മഹത്ത്വം പ്രചരിപ്പിക്കുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും  നീഗ്രോകളെ ഉദ്ബോധിപ്പിക്കുകയും വെള്ളക്കാർക്കെതിരെ കലാപം സംഘടിപ്പിക്കുകയും 50 ൽ പരം വെള്ളക്കാരെ കൊല്ലുകയും കുറ്റത്തിനു പിടിക്കപ്പെടുകയും വധശിക്ഷക്ക് വിധേയനാകുകയും ചെയ്ത അമേരിക്കയിലെ നീഗ്രോ നേതാവായിരുന്ന നാത്താനിയൽ ടേണർ എന്ന നാറ്റ് ടേണർ (1800 ഒക്ടോബർ 2-1831 നവംബർ 11),

abhedandra Untitledisir

ഉൽകൃഷ്ടവാതകങ്ങളുടെ കണ്ടുപിടുത്തത്തിന് 1904 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ  സർ വില്യം റാംസേ (1852 ഒക്ടോബർ 2- 1916 ജൂലൈ 23),

ടെലിവിഷൻ യുഗത്തിലെ ഏറ്റവും വലിയ ഹാസ്യകാരനായി കരുതപ്പെടുന്ന അമേരിക്കൻ കൊമേഡിയനും ടെലിവിഷൻ താരവുമായിരുന്ന ഗ്രൗച്ചോ മാർക്സ് (1890 ഒക്ടോബർ 2 - 1977 ഓഗസ്റ്റ് 19),

അമേരിക്കൻ എയ്റോനോട്ടിക്കൽ എൻജിനീയറായിരുന്നു ചാൾസ് സ്റ്റാർക് ഡ്രാപെർ. (ഒക്ടോബർ 2 1901 - ജൂലൈ 25 , 1987)

ന്യൂക്ലിയോടൈഡ്സ് , ന്യൂക്ലിയൊ സൈഡ്‌സ്, തുടങ്ങിയവയുടെ രൂപഘടനയും നിർമ്മാണ പ്രക്രീയയും പഠിക്കാൻ ഗവേഷണം നടത്തുകയും നോബൽ പുരസ്ക്കാരം നേടുകയും ചെയ്ത ബ്രിട്ടീഷ് ബയോകെമിസ്റ്റ് അലക്സാണ്ടർ റോബെർട്ടസ് ടോഡ് എന്ന ബാരൺ ടോഡ്  (2 ഒക്റ്റോബർ 1907 – 10 ജനുവരി 1997) 

edward Untitledisir

ചരിത്രത്തിൽ ഇന്ന് …

്്്്്്്്്്്്്്്്്്
1502 - വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള സംഘം പന്തലായനിയ്ക്കടുത്ത് കടലിൽ വച്ച് ഹജ്ജ് കർമം കഴിഞ്ഞ് മടങ്ങിയവരുടെ കപ്പലാക്രമിച്ച്  അഗ്നിക്കിരയാക്കി.

1535 - ഫ്രഞ്ച് പര്യവേക്ഷകൻ Jacques Cartier മോൺട്രിയൽ കണ്ടുപിടിച്ചു.

1912 - ഗാന്ധിജിയുടെ അഭ്യർഥന പ്രകാരം ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയിൽ എത്തി.

1932 - ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കെ. കേളപ്പൻ ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹം നിർത്തിവച്ചു.

kamaraja Untitledisir

1957 - വിനോദ പരിപാടികൾക്ക് മാത്രമായുള്ള ആകാശവാണിയുടെ വിവിധ ഭാരതി റേഡിയോ പ്രവർത്തനമാരംഭിച്ചു.

1958 - ഗയാന ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി

1959 - ഇന്ത്യയിൽ പഞ്ചായത്ത് രാജ് (രാജസ്ഥാനിലെ നാഗൂർ) നിലവിൽ വന്നു.

1975 - ഐ.സി.ഡി.എസ് പദ്ധതി ആരംഭിച്ചു.

thambi Untitledisir

1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു

1980 - ഐ.ആർ.ഡി.പി പദ്ധതി ആരംഭിച്ചു.

1983 - മഹാത്മാഗാന്ധി സർവ്വകലാശാല കോട്ടയം ആസ്ഥാനമായി നിലവിൽ വന്നു.

1984 - കന്യാകുമാരി ജമ്മുതാവി ഹിമസാഗർ എക്സ്പ്രസ്സ് കന്നിയാത്ര ആരംഭിച്ചു.

1990 - പൂർവ്വ ജർമനിയും പശ്ചിമ ജർമനിയും സംയോജിച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി എന്ന ഒറ്റ രാജ്യം നിലവിൽ വന്നു.

1991 - 500 പ്രൊഫഷനൽ ടെന്നിസ് മത്സരങ്ങൾ ജയിച്ച ഏക താരമായി സ്റ്റെഫി ഗ്രാഫ് മാറി.

1992 - carandiru massacre, ബ്രസിലിൽ ജയിലിലുണ്ടായ അക്രമത്തിൽ നിരവധി തടവുകാർ വധിക്കപ്പെട്ടു.

1993 - മഹിളാ സമൃദ്ധി യോജന ആരംഭിച്ചു.

moosa Untitledisir

1995 - പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി

2008 - പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് നിലവിൽ വന്നു.

2009 - അന്താരാഷ്ട്ര അഹിംസാ ദിനാചരണത്തിന്റെ  ഭാഗമായി യു.എൻ പോസ്റ്റൽ അഡ്മിനിസ്ട്രേഷൻ മഹാത്മാ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി.

2014 - അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ  മാലിന്യമുക്തമാക്കാൻ ലക്ഷ്യമിടുന്ന ശുചിത്വ ഭാരത മിഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

balabhaskar Untitledisir

2016 - കാലാവസ്ഥ വൃതിയാന നിയന്ത്രണത്തിനുള്ള പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പിട്ടു.

2019 - മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നൈജീരിയ പോസ്റ്റൽ സർവ്വീസുമായി ചേർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി

2019 - മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അഞ്ച് രാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്‍ക്കി, പലസ്തീന്‍, ഉസ്ബെക്കിസ്താന്‍, ലെബനന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്‌.

 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment