/sathyam/media/media_files/vMHzlBeSrFMgvAaOVrvj.jpg)
1199 ചിങ്ങം 26
പൂയ്യം / ദ്വാദശി
2023 സെപ്റ്റംബർ 11, തിങ്കൾ
ഇന്ന് ;
വിശ്വസാഹോദര്യദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ Universal Brotherhood Day ; 1893ൽ ചിക്കാഗോയിൽ ലോക മത പാർലമെന്റിൽ സ്വാമിവിവേകാനാന്ദൻ "സഹോദരീ സഹോദരന്മാരെ " എന്ന് അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തെ സ്മരിക്കുന്നു. ]
ദേശസ്നേഹ ദിനം !
******************
[ Patriot Day [ 9/11/2001- വേൾഡ് ട്രേഡ് സെന്റർ ആക്രമണം.ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ മറ്റൊരു സംഘം റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നു കരുതുന്നു. യുദ്ധ തന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല.]
/sathyam/media/media_files/Lbclqlk5wEXyQ8MOfrTb.jpg)
National Hot Cross Bun Day !
**************************
[പതിമൂന്നാം നൂറ്റാണ്ടിൽ ഒരു ആംഗ്ലിക്കൻ സന്യാസി കുരിശ് ചിഹ്നം അടയാളപ്പെടുത്തി തയ്യാറാക്കിയ മാധുര്യമേറിയ ബൺ പിന്നീട് ദുഃഖ വെള്ളിയാഴ്ചകളിൽ ഉപയോഗിച്ച് തുടങ്ങിയതിന്റെ ഓർമ്മയ്ക്ക് !]
National Boss/Employee Exchange Day !
**********************
[മേലധികാരിയും തൊഴിലാളിയും തമ്മിലുള്ള സ്നേഹ നിർഭരമായ ആശയ വിനിമയത്തെ ഉദ്ഘോഷിക്കുന്ന ദിനം ]
No News is Good News Day
********************
[ നല്ലതല്ലാത്ത വാർത്തകളിൽ നിന്നും ഒരു ദിവസത്തേക്ക് മോചനം ]
അമേരിക്ക;
* എമർജൻസി നമ്പർ ദിനം
• അർജൻറ്റീന: അദ്ധ്യാപക ദിനം !
• കാറ്റലോണിയ: ദേശീയ ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
'' സ്നേഹിക്കുന്ന പെണ്ണിന്റെ പേര്
കാറ്റിന്മേലെഴുതി ഞാൻ,
ആറ്റിന്മേലെഴുതി ഞാൻ;
കാറ്റു ചെകിടനെന്നറിഞ്ഞില്ല ഞാൻ,
ആറ്റിനോർമ്മ കഷ്ടിയെന്നും .''
[- നിസ്സാർ ഖബ്ബാനി]
************************
ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്ത 'ഒരു സെക്കന്റ് ക്ലാസ്സ് യാത്ര' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുകയും മഹേഷിന്റെ പ്രതികാരം ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും തമിഴ്ചിത്രമായ ' സുരറൈ പോട്ര് ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത അപര്‍ണ ബാലമുരളിയുടേയും (1995),
അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടിയ നടി ശ്രീയ ശരണിന്റെയും (1982),
/sathyam/media/media_files/hIjIAYhvDhqOvrfECZjN.jpg)
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ചലച്ചിത്രനടിയും മോഡലുമായ തെലുഗു നടി അഞ്ജലിയുടെയും (1982),
ചൈനയിലെ ഗ്വാങ്ചൗവിൽ നടന്ന ഏഷ്യാഡിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടിയ മലയാളി അത്ലറ്റ് ജോസഫ് ജി. എബ്രഹാമിന്റെയും (1981),
കേരള സ്വദേശിയും ക്രിക്കറ്റ് കളിക്കാരനും ഇന്ത്യൻ ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിയുടെയും (1993),
മുഖപുസ്തകത്തിലെ പ്രമുഖ ചിത്രകാരന്മാരിലൊരാളും ഏതാണ്ട് 2000ത്തിലധികം രേഖാചിത്രങ്ങൾ ഛായാചിത്രങ്ങളും വരച്ച് കർമ്മനിരനായ ഉത്തൃട്ടാതി നക്ഷത്രത്തിൽ ഭൂജാതനായ പ്രശസ്ത ചിത്രകാരൻ മുളവന എൻ.എസ് മണിയുടേയും (1954),
തമിഴ്നാട്ടുകാരനായ ഇന്ത്യൻ ക്രിക്കറ്റ് ആൾറൌണ്ടർ മുരളി കാർത്തികിന്റെയും (1976),
2014 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായ ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകൻ ഹിരോഷി അമാനോവിന്റെയും (1960)
ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി കണക്കാക്കപ്പെടുന്ന ഫുട്ബോൾ കളിക്കാരനും പരിശീലകനും മാനേജരും ആയ ഫ്രാൻസ് ബെക്കൻ ബോവറിന്റെയും (1945 ),
/sathyam/media/media_files/ozJQIUMBMhez1b622TVA.jpg)
2015 മുതൽ 2020 വരെ, ഫോക്സ് നാടക പരമ്പരയായ എംപയറിൽ കുക്കി ലിയോണായി അഭിനയിച്ചതിന് ഒരു നാടക പരമ്പരയിലെ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് ടെലിവിഷൻ അവാർഡ് നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയും, കൂടാതെ ഗോൾഡൻ ഗ്ലോബ് അവാർഡ നേടുകയും പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത അമേരിക്കൻ സിനിമ ടെലിവിഷൻ അഭിനേത്രി താരാജി പി ഹെൻസണിന്റെയും (1970)
2014 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായ ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകൻ ഹിരോഷി അമാനോവിന്റെയും (196 ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് നേടുന്ന മെക്സിക്കൻ പൈതൃകത്തിലെ ആദ്യത്തെ പുരുഷ ബോക്സറായ ആൻഡി റൂയിസ് ജൂനിയറിന്റെയും (1989) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
**********************
ഡോ. സി.കെ. കരീം മ. (1939- 2000 )
സോണി ബി. തെങ്ങമം മ. (1962-2017)
മുഹമ്മദ് അലി ജിന്ന മ. (1876 -1948)
സുബ്രഹ്മണ്യ ഭാരതി മ. (1882 -1921)
ഡേവിഡ് റിക്കാർഡോ മ. (1772-1823 )
സർ ഹെൻറി കനോലി മ. (1806 -1855)
വിനോബാ ഭാവേ ജ. (1895 -1982)
കൊട്ടാരക്കര ശ്രീധരൻ നായർ ജ. (1922-1986)
ഫറൂഖ് സിയാർ ജ. (1685 -1719)
ബിനോയ് ബസു ജ. (1908-1930 )
ലാല അമർനാഥ് ജ. (1911-2000)
ജോസഫ് കലസാൻസ് ജ.(1557-1648)
കാൾ സീയൂസ് ജ. (1816 -1888)
ബഞ്ചമിൻ ടില്ലറ്റ് ജ. (1860 -1943 )
ഒ. ഹെൻറി ജ. (1862 -1910)
ഫെലിക്സ് ദ്സിർഷീൻസ്കി ജ.(1877-1926)
ഡി.എച്ച്. ലോറൻസ് ജ. (1885 -1930)
നികിതാ ക്രൂഷ്ച്ചേവ് ജ. (1894-1971)
ഗ്രിഗറി ബക്ലാനോവ് ജ. (1923 -2009)
/sathyam/media/media_files/P4LauTSrpV2gQBdD5oja.jpg)
,ചരിത്രത്തിൽ ഇന്ന്
********************
1875 - ദിന പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ വരക്കുന്ന സമ്പ്രദായം നിലവിൽ വന്നു.
1893 - ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം ആരംഭിച്ചു.
1906 - ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സത്യാഗ്രഹ സമരം തുടങ്ങി.
1926 - ജർമനി ലീഗ് ഓഫ് നേഷൻസിൽ ചേർന്നതിൽ പ്രതിഷേധിച്ച് സ്പെയിൻ പിൻവാങ്ങി.
1948 - ഹൈദ്രബാദ് ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാനുള്ള സൈനിക നടപടിയുടെ ഭാഗമായി ഇന്ത്യൻ സൈന്യം ഹൈദ്രബാദിൽ പ്രവേശിച്ചു.
1951 - ഫ്ലോറൻസ് ചാഡ് വിക്ക് ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയായി.
1958 - ഇന്ത്യൻ പാർലമെന്റ് നാഗാ വിഘടനവാദികളെ നേരിടാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകുന്ന AFSPA (Armed force special power act) നിയമം പാസാക്കി..
1968 - ആസാമിലെ ആദിവാസി മേഖലകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന നിയമ ഭേദഗതി പാർലമെന്റ് അംഗീകരിച്ചു..
1978 - umberlla murder, ആക്രമിക്കപ്പെട്ട George Mankov ചരമമടഞ്ഞു.
1985 - ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം ആഘോഷിച്ചു. ഇന്ത്യക്കെതിരായിരുന്നു വിജയം.
1998 - 16 മത് കോമൺ വെൽത്ത് ഗയിംസ് ക്വലാലമ്പുരിൽ തുടങ്ങി.
2001 - ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം. 9/11 എന്നറിയപ്പെടുന്ന ആക്രമണം. അൽഖ്വയ്ദ തീവ്രവാദികൾ അമേരിക്കയിലെ വേൾഡ് ട്രെയിഡ് സെൻറർ അടക്കം നിരവധി സ്ഥാപനങ്ങൾ വിമാനമുപയോഗിച്ച് തകർത്തു. നിരവധി മരണം, ഒരേ സമയം തുടർച്ചയായി 4 ആക്രമണം നടന്നു.
/sathyam/media/media_files/RCoprAMbXPG13YAA1wgA.jpg)
2007 - പ്രഥമ ട്വന്റി-20 ലോക കപ്പ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിൽ തുടങ്ങി..
2011 - റഷ്യ ലോകത്തിലെ ഏറ്റവും വലിയ അണുബോംബ് പരീക്ഷിച്ചു.. (father of all bomb എന്നറിയപ്പെടുന്നു)
2015 - സൗദി അറേബ്യയിലെ മസ്ജിദ് അൽ ഹറാം പള്ളിയിലേക്ക് ക്രെയിൻ തകർന്ന് 111 പേർ കൊല്ലപ്പെടുകയും 394 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്‍,
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹികപാഠ പുസ്തക നിർമ്മാണത്തിനുള്ള വിദഗ്ദസമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം, ... സമസ്തകേരള സാഹിത്യപരിഷത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്, കാൻഫെഡ്, കേരള മുസ്‌ലിം എജ്യുക്കേഷണൽ അസോസിയേഷൻ, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ്, മുസ്‌ലിം അസോസിയേഷൻ തിരുവനന്തപുരം, മുസ്‌ലിം സർവീസ് സൊസൈറ്റി എന്നിവയിൽ ആജീവാനന്ത അംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി, പി.എ. സൈദ് മുഹമ്മദ് ഫൗണ്ടേഷൻ സെക്രട്ടറി, പ്രൊഫ. പി.എസ്. വേലായുധൻ അവാർഡ് കമ്മിറ്റി സെക്രട്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്റെ മേൽനോട്ടത്തിൽ കേരള ചരിത്രം, നവഭാരത ശില്പികൾ സമാഹാരങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗം, സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിൻ എഡിറ്റർ, എന്നീ നിലകളിൽ സേവനമനുഷ്ടിച്ച ഡോ. സി.കെ. കരീമിനെയും (1939 മെയ് 5 - 2000 സെപ്തംബർ 11 ),
, മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, ആദ്യത്തെ ഗവർണർ ജനറലും ഖ്വായിദ്-ഇ-ആസം ( "Great Leader") എന്നും ബാബ-ഇ-ഖതം ("Father of the Nation")എന്നും അറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948),
/sathyam/media/media_files/XbhYVMbHrtCYPcQ4iqhq.jpg)
കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി ധാരാളം ഭക്തി ഗാനങ്ങളും കവിതകളും എഴുതിയ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സുബ്രഹ്മണ്യ ഭാരതിയെയും (ഡിസംബർ 11, 1882 -സെപ്തംബർ 11,1921),
ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ച ഡേവിഡ് റിക്കാർഡോയെയും (1772 ഏപ്രിൽ 19- 1823 സെപ്റ്റംബർ 11 ),
എലത്തൂർ പുഴയേയും കല്ലായി പുഴയേയും തോടുകൾ വെട്ടി ബന്ധിപ്പിച്ച് കനോലി കനാൽ നിർമ്മിച്ചു ജലഗതാഗത മാർഗ്ഗം വികസപ്പിക്കുകയും, നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിക്കുകയും, 1855-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ ദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്ത മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി സേവനമനുഷ്ഠിച്ച ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലിയെയും (1806 - സെപ്റ്റംബർ 11, 1855),
ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിക്കുകയും, ചെമ്മീനിലെ ചെമ്പൻകുഞ്ഞ്, അരനാഴികനേരത്തിലെ കുഞ്ഞാനാച്ചൻ, കുട്ടി ചാത്തനിലെ മന്ത്രവാദി തുടങ്ങി 300ൽ ഏറെ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കൊട്ടാരക്കര ശ്രീധരൻ നായരെയും(11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986),
/sathyam/media/media_files/ipw5eYsRUekysoGwBd7e.jpg)
ഗാന്ധിജിയുടെ അദ്ധ്യാത്മിക ശിഷ്യനും ആദ്യത്തെ സത്യാഗ്രഹിയും സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ച ഗാന്ധിയനും, ബ്രഹ്മവിദ്യാമന്ദിരിന്റെ സ്ഥാപകനും, ഗ്രാമീണരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവയ്ക്ക് പരിഹാരം കാണാൻ സർവോദയ മൂവ് മെൻറ് തുടങ്ങുകയും, ഭഗവദ് ഗീതയും, ഖുറാനും ബൈബിളും പഠിക്കുകയും അവയെ പറ്റി എഴുതുകയും, വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പ്രതിപുരുഷൻ ആയി പങ്കെടുക്കുകയും, ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനായക് റാവ് ഭാവെ എന്ന ആചാര്യ വിനോബാ ഭാവേ യെയും (1895 സെപ്റ്റംബർ 11-15 നവംബർ 1982),
പോലീസുമായി ഉണ്ടായ വെടിവയ്പിൽ പരുക്കേറ്റു മരിച്ച ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിനോയ് കൃഷ്ണ ബസുവിനെയും (1908 സെപ്റ്റംബർ 11 -1930 ഡിസംബർ 13 ),
മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനും, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും, ഡോൺ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളറും, ആയിരുന്ന നാനിക് അമർനാഥ് ഭരദ്വാജ് എന്ന ലാല അമർനാഥിനെയും( സെപ്റ്റംബർ 11, 1911 - ഓഗസ്റ്റ് 5, 2000),
പിയാറിസ്റ്റ്സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ച കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ജോസഫ് കലസാൻസിനെയും (1557, സെപ്റ്റംബർ 11- 1648, ഓഗസ്റ്റ് 25),
കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിക്കുകയും ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്ത ജർമ്മൻ കണ്ണടവ്യാപാരിയായിരുന്ന കാൾ സീയൂസിനെയും (സെപ്റ്റംബർ 11, 1816 – ഡിസംബർ 3, 1888),
/sathyam/media/media_files/UVa5ePejSnz3w2cAsFjv.jpg)
ഡോക്കേഴ്സ് യൂണിയൻ, ജനറൽ ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് എന്നീ സംഘടനകൾ സ്ഥാപിച്ച ബ്രിട്ടീഷ് തൊഴിലാളി നേതാവായിരുന്ന ബഞ്ചമിൻ ടില്ലറ്റിനെയും (1860 സെപ്റ്റംബർ 11-1943 ജനുവരി 27),
നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമായ ദി ഗിഫ്റ്റ് ഓഫ് ദി മാഗി (The Gift of the Magi),ദി ലാസ്റ്റ് ലീഫ് (The Last Leaf),എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information),ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem) ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years) അടക്കം 400 ഓളം ചെറുകഥകൾ എഴുതിയ അമേരിക്കൻ സാഹിത്യകാരനായ ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന വില്യം സിഡ്നി പോർട്ടറെയും (സെപ്റ്റംബർ 11, 1862-ജൂൺ 5, 1910),
കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka) യുടെ അധ്യക്ഷനും പിന്നീട് 1922 മുതൽ ഒ. ജി. പി. യു. എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയിൽ തുടരുകയും, ആഭ്യന്തര മന്ത്രിയും, ഗതാഗത മന്ത്രിയുമാകുകയും ചെയ്ത റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഫെലിക്സ് എഡ്മഡോവിച്ച് ദ്സിർഷീൻസ്കിയെയും ( 11 സെപ്റ്റംബർ 1877 – 20 ജൂലൈ 1926),
/sathyam/media/media_files/5SUZ7KqOZHZZfYYx2TP3.jpg)
ലേഡി ചാറ്റര്‍ലിസ് ലവര്‍ , സണ്‍സ് ആന്റ് ലവര്‍സ് അടക്കം നോവലുകൾ, ചെറുകഥകൾ,കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ,യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ,സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നീ മേഖലകളില്‍ വ്യാപരിച്ച ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളായ ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. എന്ന ഡി.എച്ച്. ലോറൻസിനെയും (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930),
ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്ന നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവിനെയും (ഏപ്രിൽ 15 1894, – സെപ്തം:11, 1971),
ലോകമഹായുദ്ധത്തെപ്പറ്റിയുള്ള നോവലുകൾ എഴുതുകയും ഗോർബചേവിന്റെ കാലത്ത് സ്നാമ്യ എന്ന സാഹിത്യമാസികയുടെ പത്രാധിപരാകുകയും, ഗ്ലാസ്നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്ന ഗ്രിഗറി ബക്ലാനോവ് (സെപ്റ്റംബർ 11, 1923 – ഡിസംബർ 23, 2009) ഓർമ്മിക്കുന്നു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us