ഇന്ന് സെപ്റ്റംബര്‍ 13: ഓച്ചിറ മകവും സഞ്ജയന്‍ സ്മാരക ദിനവും ഇന്ന്: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടേയും മഹിമ ചൗധരിയുടെയും ഷെയ്ന്‍ കെയ്ത്ത് വോണിന്റെയും ജന്മദിനം: പോര്‍ട്ടുഗീസ് നാവികനായ പെഡ്രോ അല്‍വാരിസ് കബ്രാള്‍ കോഴിക്കോട് സാമൂതിരിയെ സന്ദര്‍ശിച്ചതും കോഴിക്കോട് ആദ്യ യൂറോപ്യന്‍ ഫാക്ടറി തുറന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199   ചിങ്ങം 28
 മകം / ചതുർദ്ദശി
2023 സെപ്റ്റംബർ 13,ബുധൻ
ഓച്ചിറ മകം

ഇന്ന് ;     
സഞ്ജയൻ സ്മാരക ദിനം !
്്്്്്്്്്്്്്്്്്്്്്്
അദ്ധ്യാപകൻ, കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച സഞ്ജയന്‌ സാഹിത്യരംഗത്തെ അതികായരുമായുള്ള സുഹൃദ്ബന്ധവും ഏറെ പ്രശസ്തമാണ്. 1943 സെപ്റ്റംബര്‍ 13-ന് സഞ്ജയന്‍ അന്തരിച്ചു. 

Advertisment

0sep

പ്രോഗ്രാമറുടെ ദിവസം ! 
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
(എല്ലാ അധിവർഷമല്ലാത്ത വർഷങ്ങളിൽ 256 ആം ദിവസം ( 28th day or 100 th hexadecimal day) പ്രോഗ്രാമറുടെ ദിവസമായി  ലോകം മുഴുവൻ, പ്രത്യേകിച്ചും റഷ്യയിൽ, ആഘോഷിക്കുന്നു)

ലോക സെപ്സിസ്‌ ദിനം!             
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
[ World Sepsis Day ; 'സെപ്‌സിസ് '
(രക്തദൂഷണം) ജീവന് ഭീഷണിയും അണുബാധയോടുള്ള അമിതമായ പ്രതികരണവുമാണ്, ഇത് ടിഷ്യു കേടുപാടുകൾ, ഒന്നിലധികം അവയവങ്ങളുടെ പരാജയം, മരണം എന്നിവയിലേക്ക് നയിച്ചേക്കാം. അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണം അതിന്റെ ടിഷ്യൂകൾക്ക് പരിക്കേൽക്കുമ്പോഴാണ് സെപ്സിസ് ഉണ്ടാകുന്നത്. സെപ്സിസിന്റെ ഏറ്റവും സാധാരണമായ കാരണം ബാക്ടീരിയ അണുബാധയാണ്.]

അന്തഃദേശീയ ചോക്കളേറ്റ്‌ ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്
[ International Chocolate Day :  പുതിയ ഉന്മേഷവും  രുചിയും ആനന്ദവും പകരുന്ന ചോക്കളേറ്റ്‌ എന്ന കൊക്കോ കൊണ്ടുണ്ടാക്കിയ മധുരദ്രവ്യ വിഭവത്തെ അറിയാനുള്ള ദിനം ]

ദേശീയ നിലക്കടല ദിനം !
്്്്്്്്്്്്്്്്്്്്്്്്
[ Peanut ; കൊളസ്ട്രോൾ സീറോ ലവലിലുള്ള ഒരു ഭക്ഷണ പദാർത്ഥം. സൗത്ത്‌ അമേരിക്കയിൽ നിന്നും ലോകം മുഴുവൻ വ്യാപിച്ച ജനപ്രിയ വിഭവം ]

1sep
മൊറീഷ്യസ് : എഞ്ചിനീയർസ്‌ ഡേ!
മെക്സിക്കൊ : നിനോ (ബോയ്) ഹീറൊസ്  ഓർമ്മ ദിനം !
അമേരിക്ക : അങ്കിൾ സാം ഡേ!
[Uncle Sam Day]
* Positive Thinking Day
* Supernatural Day !
* National Kids Take Over The Kitchen Day
* National 'Bald is Beautiful' Day
* National Celiac Disease Awareness Day
* National Hug Your Boss Day
* National Defy Superstition Da
* National Quiet Day
* Roald Dahl Day
* National Fortune Cookie Day

* ഇന്നത്തെ മൊഴിമുത്ത് *
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

"പരിഹാസപ്പുതു പനിനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം ശകാരംമുള്ളുതാൻ
യാതനാവഹമാക്കാൻ കഴിയും നരനെന്നും"

.            [ - സഞ്ജയൻ ]
      ************************* 

2003-ൽ രാജാ രവിവർമ്മ പുരസ്കാരം നേടിയ മലയാള ചിത്രകല, ശിൽപി എന്നി രംഗങ്ങളിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കെ എം വാസുദേവൻ നമ്പൂതിരിയുടേയും (1925),

ഒരു ഹിന്ദി ചിത്രമടക്കം നൂറിൽപ്പരം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ   മേച്ചേരി ലൂയിസ് ഔസേപ്പച്ചൻ എന്ന ഔസേപ്പച്ചന്റെയും (1953),

ഹിന്ദി നടിയും ആദ്യകാല മോഡലുമായ   മഹിമ ചൗധരിയുടെയും(1973),

 ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ   ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ  ക്രിക്കറ്റ് കളിക്കാരൻ ആയ ഷെയ്ൻ കെയ്ത്ത് വോണിന്റെയും(1969),

 നാല് ഒളിമ്പിക് സ്വർണവും 8 ലോക ചാമ്പ്യൻഷിപ്പ് സ്വർണവും നേടിയ അമേരിക്കൻ അത്ൽറ്റ് മൈക്കൽ ജോൺസൺന്റേയും (1967),

2sep

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി തുടക്കം കുടിച്ച പുതുമുഖനടൻ മോഹൻലാലിനോപ്പം നായകനടനായി മലയാള ചലച്ചിത്ര ലോകത്ത്‌  അരങ്ങേറ്റം കുറിക്കുകയും താരപരിവേഷത്തോടെ പുതുമുഖങ്ങളായിരുന്ന മോഹൻലാൽ മമ്മൂട്ടി പ്രതിഭകളോടൊപ്പം നിരവധി ചിത്രങ്ങളിൽ  അഭിനയിക്കുകയും ചെയ്ത 80കളിലെ തമിഴ്‌/മലയാള ചലച്ചിത്ര മേഖലയിലെ നായകനടൻ  ശങ്കറിന്റേയും (1957), 

നാരി നാരേൻ എന്നു തുടങ്ങുന്ന 'ഹബീബി ദാ' എന്ന ആൽ‌ബത്തിലെ ഗാനത്തിലൂടെ  അറേബ്യയിലെ മാത്രമല്ല അറബ് ദേശത്തെ സംഗീതാസ്വാദകരുടെയും പ്രിയങ്കരനായി മാറിയ   ഈജിപ്‌ഷ്യൻ   പോപ് ഗായകൻ മുഹമ്മദ് ഹിഷാം മഹ്മൂദ് മുഹമ്മദ് അബ്ബാസ് എന്ന് ഹിഷാം അബ്ബാസിന്റെയും ( 1963 ),ജന്മദിനം! 

ഒരു അമേരിക്കൻ നടിയായ ലിലി പോളിൻ റെയ്ൻഹാർട്ടിൻ്റേയും (1996),
.
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്

സഞ്ജയൻ എം.ആർ നായർ) മ. (1903-1943)
കലാമണ്ഡലം സത്യഭാമ മ. (1937-2015 )
കോന്നിയൂർ നരേന്ദ്രനാഥ് മ. (1925-2008)
പ്രൊഫ. എൻ.എം ജോസഫ്‌ മ. (1943- 2022)
രംഗനാഥ് മിശ്ര മ. (1926-2012)
ടുപാക് ഷക്കൂർ, മ. (1971-1996)

ആർട്ടിസ്റ്റ്‌ നമ്പൂതിരി ജ. (1925-2023)
എസ്.കെ. മാരാർ ജ. ( 1930 -  2005)
നിക്കോളോയ് അബ്രഹാം ജ. (1743-1809
രാമസ്വാമി പരമേശ്വരൻ ജ. (1946 -1987
സിസേർ ബോർജിയ ജ. (1475 -1507 )
അബിൽഡ്‌ഗാർഡ് ജ. (1743-1809)
കെവിൻ കാർട്ടർ  ജ. (1960 -1994)

ചരിത്രത്തിൽ ഇന്ന്
്്്്്്്്്്്്്്്്്്്

1500 - പോർട്ടുഗീസ് നാവികനായ പെഡ്രോ അൽവാരിസ് കബ്രാൾ കോഴിക്കോട് സാമൂതിരിയെ സന്ദർശിച്ചു.

കോഴിക്കോട് ആദ്യ യൂറോപ്യൻ ഫാക്ടറി തുറന്നു.

1899 - അമേരിക്കയിലെ ആദ്യ റോഡപകടത്തിൽ കൊല്ലപ്പെട്ട വ്യക്തി എന്ന പേരിൽ Henry H Bliss ചരിത്രത്തിൽ ഇടം നേടി

1929 - സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നേതാവ് ജതീന്ദ്രദാസ് ലാഹോർ ജയിലിൽ 69 ദിവസം നിരാഹാരം കിടന്ന് മരണപ്പെട്ടു.

3sep

1933 - എലിസബത്ത് എം സി കോമ്പ് – ന്യൂസിലാൻഡ് പാർലമെന്റിലെ പ്രഥമ വനിത അംഗമായി

1934 - നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹം എന്ന സാമുഹ്യ വിപ്ലവം നടന്നു . വി ടി ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വി.ടി യുടെ ഭാര്യാസഹോദരിയും വിധവയുമായ ഉമാദേവി അന്തർജനത്തെ എം. ആർ. ബി എന്ന വല്ലേരി മുല്ല മംഗലത്തെ രാമൻ ഭട്ടതിരിപ്പാട് വിവാഹം ചെയ്തു.

1940 - ര‍ണ്ടാം ലോകമഹായുദ്ധം:  ഇറ്റലി ഈജിപ്തിനെ കീഴടക്കി

1948- ഇന്ത്യയുടെ ഉപപ്രധാനമന്ത്രി വല്ലഭായ് പട്ടേൽ  ഭാരതത്തോട് യോജിപ്പിക്കാൻ സൈന്യത്തിനു ഹൈദ്രാബാദിലേക്ക് മാർച്ച് ചെയ്യാൻ ഉത്തരവ് ഇട്ടു.

1953- നികിത ക്രൂഷ്ചേവിനെ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി.

1948- Operation Polo- ഹൈദരബാദിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാനായ സൈനിക നടപടി തുടങ്ങി…

1974- ലണ്ടനിലെ japanese red army ഹേഗിലെ ഫ്രഞ്ച് അംബാസഡറെ തട്ടിക്കൊണ്ട് പോയി..

1992- ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപികരിക്കുവാൻ തീരുമാനം

1993- പാലസ്തീനിൽ ഇടക്കാല സ്വയം നിർണയ സർക്കാർ (palastine national authority) രൂപീകരിക്കാനും ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ നിന്ന് പിൻവലിയാനുമുള്ള ഓസ്ലോ കരാർ ഒപ്പുവച്ചു..

1996- ലോക്പാൽ ബിൽ ലോക് സഭയിൽ ആദ്യമായി അവതരിപ്പിച്ചു.

4sep

2001 - സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം അമേരിക്കയിൽ സിവിലിയൻ വിമാന ഗതാഗതം പുനരാരംഭിച്ചു.

2007 - തദ്ദേശവാസികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു.

2008 : ഡെൽഹിയിൽ 30 പേരുടെ മരണത്തിനും 130 പേരുടെ പരുക്കിനും കാരണമായ ബോംബാക്രമണങ്ങൾ.

2013 - അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെ അമേരിക്കൻ കോൺസുലേറ്റിൽ താലിബാൻ കലാപകാരികൾ ആക്രമണം നടത്തി. അഫ്ഗാൻ നാഷണൽ പൊലീസിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെടുകയും 20 ഓളം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.       
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്;
കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടും, കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്ന സഞ്ജയനെയും ( 1903 ജൂൺ 13 -  1943 സെപ്റ്റംബർ 13),

ലൈൻ ആർട്ടിനും ചെമ്പ് റിലീഫ് വർക്കുകൾക്കും പ്രശസ്തനും  മികച്ച സാഹിത്യ ചിത്രകാരനും മുൻ കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനും  രാജാ രവിവർമ്മ അവാർഡ്,  മികച്ച കലാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവയാൽ പുരസ്കൃതനുമായ ആർട്ടിസ്റ്റ് നമ്പൂതിരി എന്നറിയപ്പെടുന്ന കരുവാട്ട് മന വാസുദേവൻ നമ്പൂതിരിയേയും (13 സെപ്റ്റംബർ 1925 - 7 ജൂലൈ 2023),

5sep

ഭരതനാട്യ പഠനത്തിലൂടെയാണ് കലാ രംഗത്തേക്ക് വരികയും പിന്നീട് മോഹിനിയാട്ടത്തിലൂടെ അറിയപ്പെടുകയും, മോഹനിയാട്ടത്തെ കഥകളിയില്‍ നിന്ന് മോചിപ്പിച്ച് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും, അടവ്, ചൊല്‍ക്കെട്ട്, രതിസ്വരം എന്നിവ പുതിയ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്ത കലാമണ്ഡലത്തിൽ തന്നെ പഠിച്ച് അവിടെ തന്നെ പ്രിൻസിപ്പൾ ആയി വിരമിച്ച കലാമണ്ഡലം സത്യഭാമയെയും (1937-2015 സെപ്റ്റംബർ 13 ),

ശാസ്ത്ര സാഹിത്യകാരനും ,  ആകാശവാണിയുടെ തിരുവനന്തപുരം   കോഴിക്കോട്, ചെന്നൈ സ്റ്റേഷനുകളുടെ ഡയറക്ടറും  ആകാശവാണിയുടെ നിരവധി വിവിധ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്?ത കോന്നിയൂർ നരേന്ദ്രനാഥിനെയും ( 1925-സെപ്റ്റംബർ 13, 2008) ,

പതിനെട്ടോളം നോവലുകളും നാലു കഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിക്കുകയും,  പല സാഹിത്യ സംഘടനകളിലും സാരഥ്യം വഹിക്കുകയും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്‌ടർ ബോർഡിലും എക്‌സിക്യൂട്ടീവിലും അംഗമായിരുന്ന സാഹിത്യകാരനും നിരൂപകനുമായിരുന്ന എസ്.കെ. മാരാരെയും(സെപ്റ്റംബർ 13 1930 - ഡിസംബർ 18 2005),

6sep

ശ്രീലങ്കയിലെ സമാധാനാന്തരിക്ഷം നിലനിർത്തുന്നതിനായി പോയ മഹർ റജിമൻറ്റിലെ മേജറും അവിടെ വച്ച് തീവ്രവാദികളുമായി ഏറ്റുമുട്ടി കൊല്ലപ്പെടുകയും ചെയ്ത മേജർ രാമസ്വാമി പരമേശ്വരനെയും (1946 സെപ്റ്റംബർ 13-1987 നവംബർ 25),

നീതിനിരപേക്ഷമായ പ്രായോഗിക രാജനീതിക്കു പേരെടുത്തിരുന്ന വ്യക്തിയും, നിക്കോളോ മാക്കിയവെല്ലിയുടെ "ദ പ്രിൻസ്" എന്ന പ്രഖ്യാതരചനയിലെ മാതൃകാ ഭരണാധികാരിയും, നവോത്ഥാനകാല ഇറ്റലിയിലെ ഒരു യുദ്ധപ്രഭുവും, രാഷ്ട്രതന്ത്രജ്ഞനും, കർദ്ദിനാളും ആയിരുന്ന സിസേർ ബോർജിയയെയും (1475 സെപ്തംബർ 13- 1507 മാർച്ച് 12),

പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും ഷേക്സ്പിയർ കൃതികളിലെ പല രംഗങ്ങളും വർണാഞ്ചിതമായ പല ചിത്രീകരണങ്ങൾക്ക് വിഷയമാക്കിയ ഒരു ഡാനിഷ് ചിത്രകാരനായിരുന്ന ‍നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡിനെയും (1743 സെപ്റ്റംബർ 13-1809 ജൂൺ 4),

6sep

തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി കാർട്ടർ ലോകത്തെ നടുക്കിയെങ്കിലും തനിക്കു രക്ഷപ്പെടുത്താൻ കഴി‍ഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദ രോഗത്തിനടിമപ്പെട്ട് തന്റെ 33-മത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത,1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകൻ  കെവിൻ കാർട്ടറെയും (സെപ്റ്റംബർ 13, 1960 - ജൂലൈ 27, 1994) ഓർമ്മിക്കുന്നു

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment