Advertisment

ഇന്ന് 2023 സെപ്റ്റംബര്‍ 15: അന്താരാഷ്ട്ര ജനാധിപത്യ ദിനവും ദേശീയ സഞ്ചയിക ദിനവും ഇന്ന് !ഒ രാജഗോപാലിന്റെയും നടി രമ്യ കൃഷ്ണന്റേയും ഷൈന്‍ ടോം ചാക്കോയുടേയും ജന്മദിനം; യൂറോപ്പിലെ ആദ്യ പൊതു വിദ്യാഭ്യാസ സ്ഥാപനം ഇറ്റലിയില്‍ നിലവില്‍ വന്നതും ഇംഗ്ലണ്ടും ഫ്രാന്‍സും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചതും നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്‌കോയിലെ ക്രെംലിനിലെത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199   ചിങ്ങം 30

 ഉത്രം  /  അമാവാസി

2023 സെപ്റ്റംബർ 15,വെള്ളി

Advertisment

ഇന്ന് ;

 അന്തഃരാഷ്ട്ര ജനാധിപത്യ ദിനം !

്്്്്്്്്്്്്്്്്്്്്്്്്്

ഭാരതം :ദേശീയ സഞ്ചയിക ദിനം ! 

************************************

[Sanchayika Day; എല്ലാ വിദ്യാർത്ഥികളെയും അവരുടെ സ്വന്തം സമ്പാദ്യത്തിനായി ഒരു സഞ്ചയിക പ്രോഗ്രാം തുറന്ന് അവരുടെ ഭാവിക്കായി ധാരാളം പണം ലാഭിക്കാൻ പ്രചോദിപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 15 ന് സഞ്ചൈക ദിനം ആഘോഷിക്കുന്നു.]

sep

* ഭാരതം : എഞ്ചിനീയേഴ്സ്‌ ദിനം !

‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

[1955-ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ച മൈസൂർ ദിവാനും എഞ്ചിനീയറും ശില്പിയുമായിരുന്ന പ്രഗല്ഭനായ എം. വിശ്വേശ്വരയ്യയുടെ  ജൻമദിനം (1861) ]

അന്തഃരാഷ്ട്ര ഫ്രീ മണി ദിനം !

[ Free Money Day; പണം കൊടുത്ത്‌ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ദിനം ]

************************************

കുട്ടികളുടെ കാൻസറിനെ നേരിടാനുള്ള ദേശീയ ദിനം!  [Tackle Kids Cancer Day]

്്്്്്്്്്്്്്്്്്്്്്്്്്്്്്്

ലോക ലിംഫോമ ബോധവൽക്കരണ ദിനം !

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

[മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ സം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ  എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ്‌ ലിംഫോമ].

* International google.com day !

* World Afro Day !

* Greenpeace Day !

* International Dot Day !

  • ഗ്വാട്ടിമാല, എൽസാൽവഡോർ, ഹോൺഡുറാസ്, നിക്കാരഗ്വ, കോസ്റ്റോറിക്ക എന്നീ രാജ്യങ്ങളിൽ സ്വാതന്ത്ര്യ ദിനം !
  • 21sep

* അമേരിക്ക: ദേശീയ POW/ MlA Recognition ദിനം !

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

[യുദ്ധ തടവുകാരെയും യുദ്ധത്തിൽ കാണാതെ പോയവരെയും ഓർക്കാൻ ഒരു ദിനം]

National Neonatal Nurses Day

National Online Learning Day

National Linguine Day

National Cheese Toast Day

National Double Cheeseburger Day

Butterscotch Cinnamon Pie Day

National Crème de Menthe Day

Make a Hat Day

National Felt Hat Day

Hispanic Heritage Month *

Housekeepers Week *

* മലങ്കര കാതോലിക്കേറ്റ്‌ സ്ഥാപനത്തിന്റെ 111മത്‌ വാർഷികം!

 ഇന്നത്തെ മൊഴിമുത്ത് 

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ 

''തിന്മ ചിലനേരം അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൈയിലെടുത്ത ഒരു പണിയായുധം പോലെയാണ്‌; ഇച്ഛാശക്തിയുണ്ടെങ്കിൽ എതിർപ്പില്ലാതെ നിങ്ങൾക്കതു താഴെ വയ്ക്കാവുന്നതേയുള്ളു ''.

111sep

[ - ഫ്രാൻസ് കാഫ്ക]

************************* 

കേരളത്തിലെ ഒരു ബി.ജെ.പി.  നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എ. യുമായ  ഒ. രാജഗോപാലിന്റെയും (1929),

 ചെറുപ്പം മുതലേ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ പ്രാവീണ്യം നേടുകയും

13ാം വയസ്സിൽ തമിഴ് ചിത്രമായ 'വെള്ളെ മനസു'വിൽ ആദ്യമായി അഭിനയിക്കുകയും  തമിഴിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷങ്ങളിലും പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലുമൊക്കെ അഭിനയിക്കുകയും  മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200ലധികം ചിത്രങ്ങളിലും ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍ തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണന്‍ന്റേയും (1967),

ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചശെഷം  2011ല്‍ 'ഗദ്ദാമ'യിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയും, ചാപ്‌റ്റോഴ്‌സ്  2013ല്‍  അന്നയും റസൂലും  2014ല്‍  ഇതിഹാസ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെത്തേയുമൊക്കെ അവതർപ്പിച്ച  മലയാള ചലച്ചിത്ര  നടനും, സഹസംവിധായകനുമായ ഷൈന്‍ ടോം ചാക്കോയുടേയും (1983),

90sep

കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമായ   പ്രൊഫ. യാസീൻ അഷ്റഫിന്റെയും (1951),

ഇന്ത്യൻ സ്ക്വാഷ് താരവും  കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലവും, കോമൺവെൽത്ത് ഗെയിംസ്  സ്വർണ മെഡൽ ജേതാവുമായ  ജോഷ്ന ചിന്നപ്പയുടെയും (1986),

ചിന്നത്തമ്പി, ലവ് ബേർഡ്സ്, ചന്ദ്രമുഖി തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ  ചലച്ചിത്ര സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തുമായ പി. വാസു എന്ന വാസുദേവൻ പീതാംബരന്റെയും (1951)

 ജന്മദിനം !

ഇന്നത്തെ സ്മരണ  !!!

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

മുതുകുളം പാർവ്വതിയമ്മ മ. (1894-1977) 

മേലൂർ ദാമോദരൻ മ. (1934-2006)

കെ.വി അനൂപ്  മ. (1972- 2014)

ചിറ്റപ്രിയ റായ് ചൗധരി മ. (1894 -1915)

റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ മ. (1846-1926 )

 ഗബ്രിയേൽ ടെറാ മ. (1873 -1942 )

തോമസ് വൂൾഫ് മ. (1900-1938)

സർ എം വിശ്വേശരയ്യ ജ. (1860-1962 )

ഡോ.ചെമ്പകരാമന്‍പിള്ള ജ. (1891-1934)

പുളിമാന പരമേശ്വരൻപിളള ജ. (1915-1948)

നാലങ്കൽ കൃഷ്ണപ്പിള്ള ജ. (1910-1991)

സി.എൻ . അണ്ണാദുരൈ (1909-1969)

എം.എസ്. മേനോൻ ജ. (1925-1998)

മൂര്‍ക്കോത്ത് രാമുണ്ണി ജ. (1915 -2009)

1111sep



ബി മാധവമേനോൻ ജ. (1922 -2010)

കെ. ശ്രീധരൻ ജ. (1939- 2012) 

ടി. ദാമോദരൻ ജ. (1936 -2012)‌

മാർക്കോ പോളോ ജ. (1254-1324)

പൊർഫീറിയോ ഡിയാസ് ജ. (1830-1915 ) 

അഗതാ ക്രിസ്റ്റി ജ. (1890-1976)

മാർ ദിൻഹാ നാലാമൻ ജ( 1935- 2015)

അഡോൾഫ് ഡെലേസർട്ട് ജ. (1809-1869)

ചരിത്രത്തിൽ ഇന്ന് …

്്്്്്്്്്്്്്്്്്്

1616 - യൂറോപ്പിലെ ആദ്യ പൊതു വിദ്യാഭ്യാസ സ്ഥാപനം ഇറ്റലിയിൽ നിലവിൽ വന്നു.

1656 - ഇംഗ്ലണ്ടും ഫ്രാൻസും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചു.

1812 - നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്കോയിലെ ക്രെംലിനിലെത്തി.

1821 - കോസ്റ്റാറിക്ക, എൽ സാൽ‌വഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1830 - ലിവർപൂളിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങി.

1835 - ചാൾസ് ഡാർവിൻസഞ്ചരിച്ചിരുന്ന എച്ച്.എം.എസ്. ബീഗിൾ എന്ന കപ്പൽ ഗലാപഗോസ് ദ്വീപിലെത്തി.

1839 - മായൻ നാഗരികതയുടെ നാടായ ഗ്വാട്ടിമാല സ്പെയിനിൽ നിന്ന് സ്വതന്ത്രമായി.

1894 - ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം: പ്യോങ് യാങ് യുദ്ധത്തിൽ ജപ്പാൻ ചൈനയെ പരാജയപ്പെടുത്തി.

1928 - ജലദോഷത്തെ കുറിച്ച് പഠനം നടത്തുന്നതിനിടെ അലക്സാണ്ടർ ഫ്ലെമിങ് 'പെൻസിലിൻ' കണ്ടു പിടിച്ചു.

1935 - ന്യൂറം ബർഗ് നിയമം (നാസി) നിലവിൽ വന്നു. നാസി ജർമ്മനി സ്വസ്തിക മുദ്രണം ചെയ്തിട്ടുള്ള പുതിയ പതാക സ്വീകരിച്ചു.

2345sep

1940 - നായനാരുടെ ഒളിവു ജീവിതത്തിനു കാരണമായ മോറാഴ അക്രമം നടന്നു. 

1943 - ബെനിഞ്ഞോ മുസ്സോളിനി ഇറ്റലിയിൽ അധികാരമേറ്റു.

1948 -  INS Delhi സ്വതന്ത്ര ഇന്ത്യയുടെ പതാക വഹിക്കുന്ന ആദ്യ കപ്പൽ കടലിലിറക്കി.

1952 - ഐക്യരാഷ്ട്രസഭ, എറിട്രിയഎത്യോപ്യക്കു നൽകി.

1953 - വിജയലക്ഷ്മി പണ്ഡിറ്റ് UNO പ്രസിഡണ്ടായി.

1959- ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ഡൽഹിയിൽ തുടങ്ങി.

1959 - നികിത ക്രുഷ്ചേവ്   അമേരിക്ക സന്ദർശിക്കുന്ന ആദ്യ സോവിയറ്റ് നേതാവായി.

1976 - ദുരദർശനും ഓൾ ഇന്ത്യാ റേഡിയോയും പ്രത്യേകം സ്ഥാപനമാക്കി.

1990 - കൊങ്കൺ റെയിൽവേ പ്രവൃത്തി ആരംഭിച്ചു.

1991 - ആസാമിലെ ഉൾഫാ തീവ്രവാദികളെ നേരിടുന്നതിനായി ഓപ്പറേഷൻ റൈനോ പ്രഖ്യാപിച്ചു. 

1999 - ശാന്തസമുദ്ര ദ്വീപുകളായ കിരീബാത്തി, നൗറു,ടോംഗ എന്നിവയ്ക്ക് യുഎന്നിൽ അംഗത്വം ലഭിച്ചു. 

2008 - ഇന്ത്യയിൽനിന്ന് ഇസ്രായേലിൽ കുടിയേറിയ യൂദന്മാർ ഷിവ്തി ഇസ്രായേൽ എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. 

45sep

2015 - കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജിൽ (കോട്ടയം) ആദ്യമായി ഡോ. കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റി വക്കൽ ശസ്ത്രകൃയ നടത്തി.

2016 - ബഹിരാകാശത്ത് ശാസ്ത്രജ്ഞന്മാർക്ക് താമസിച്ചു പരീക്ഷണം നടത്താനായി ചൈന ടിയാൻ ഗോങ് -2 എന്ന ബഹിരാകാശ പരീക്ഷണശാല വിക്ഷേപിച്ചു. 

2017 - ശനിഗ്രഹത്തെ പറ്റിയുള്ള പഠനത്തിനായി നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കാസിനി പേടകം 20 വർഷത്തിനുശേഷം ശനിയുടെ പ്രതലത്തിലേക്ക് ഇടിച്ചിറങ്ങി.

2017 - ലണ്ടനിൽ പാർസൺസ് ഗ്രീൻ ബോംബിംഗ് നടന്നു .

2020 - ബഹ്‌റൈൻ-ഇസ്രായേൽ നോർമലൈസേഷൻ ഉടമ്പടിയിൽ ഒപ്പുവെക്കുന്നത് വാഷിംഗ്ടൺ ഡിസിയിൽ സംഭവിക്കുന്നു, ഇസ്രായേലും രണ്ട് അറബ് രാഷ്ട്രങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റുകളും ബഹ്‌റൈനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നു .

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്;

ഖണ്ഡകാവ്യം, കഥ, വിവർത്തനം, നോവൽ, നാടകം, ഉപന്യാസം, ജീവചരിത്രം എന്നീ മേഖലകളിൽ മുപ്പതോളം കൃതികൾ  ഭാഷക്ക് സമ്മാനിച്ച മുതുകുളം പാർവ്വതിയമ്മയെയും(1894 ജനുവരി 28-1977 സെപ്റ്റംബർ 15) ,

കവിയും, എഴുത്തുകാരനും തമിഴ്നാട് നായർ സർവീസ് സഹകരണ സംഘത്തിന്റെ "കുലപതി" എന്ന അനു കാലികത്തിന്റെ എഡിറ്ററുമായിരുന്ന മേലൂർ ദാമോദരനെയും ( ഫെബ്റുവരി 5,1934- സെപ്റ്റംബർ 15, 2006 ).

565sep

ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍), മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി  തുടങ്ങിയ കൃതികൾ രചിച്ച് ഉള്ളടക്കത്തിലും ഘടനയിലും വ്യത്യസ്തത മൂലം  ശ്രദ്ധേയനായ എഴുത്തുകാരനും മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ ചീഫ് സബ് എഡിറ്ററും ആയിരുന്ന   കെ.വി അനൂപിനെയും( 1972 ഏപ്രില്‍ 25-സെപ്റ്റംബർ 15 ,2014)

1908 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമ്മൻ തത്വചിന്തകനായിരുന്ന റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെനെയും (Rudolf Christoph Eucken - 5 ജനുവരി 1846 – 15 സെപ്തംബർ 1926 ),

1919-ലെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് പുതിയ ഒരു ഭരണഘടനാസമിതിയെ നിയോഗിക്കുകയും 1934-ൽ പുതിയ ഭരണഘടനയുണ്ടാക്കുകയും, ഇതനുസരിച്ച് എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാക്കുകയും,  സഹായിക്കാൻ ഒരു മന്ത്രിസഭയ്ക്കും രുപം നൽകുകയും ചെയ്ത  ഉറുഗ്വേയുടെ മുൻ പ്രസിഡന്റ്‌ ഗബ്രിയേൽ ടെറായെയും (1873 ഓഗസ്റ്റ് 1-1942 സെപ്റ്റംബർ 15),

ഇന്ത്യക്ക് എതിരായി പ്രസംഗിച്ച നാസി നേതാവും ജര്‍മ്മനിയിലെ ഏകാധിപതിയുമായ അഡോള്‍ഫ് ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിച്ച ധീരന്‍, ബ്രിട്ടീഷ്‌കാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ 1915 ല്‍ കാബൂള്‍ ആസ്ഥാനമാക്കി ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപിച്ചപ്പോള്‍ അതിലെ വിദേശകാര്യമന്ത്രി, മര്‍ദ്ദിത ജനങ്ങളുടെ വിമോചനത്തിന് എമേഴ്‌സനുമായി ചേര്‍ന്ന് 'ലീഗ് ഓഫ് ദ ഒപ്രസ്ഡ് പീപ്പിള്‍' എന്ന സംഘടന ഉണ്ടാക്കി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി,

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്ക് പുറത്ത് ഒരു സേന രൂപവത്കരിക്കാന്‍ സുഭാഷ് ചന്ദ്രബോസിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ സ്വാതന്ത്ര്യപ്രേമി, അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോവിത്സനെ കണ്ട് നീഗ്രോകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത നേതാവ്, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്‌കാര്‍ക്ക് പേടിസ്വപ്‌നമായ എംഡന്‍ എന്ന കപ്പലില്‍ ഉപസേനാമേധാവിയായി പ്രവര്‍ത്തിച്ച ധീരന്‍, ഗാന്ധിജി, സുഭാഷ്ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ കണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെപ്പറ്റി ചര്‍ച്ച ചെയ്ത നേതാവ് എന്നിങ്ങനെ പല വിശേഷണങ്ങളും ഉള്ള ഇന്ത്യ കണ്ട ധീരനും പ്രതിഭാശാലിയുമായ നേതാവും അവസാനം നാസികളുടെ അടിയേറ്റ് മരിച്ച ഡോ. ചെമ്പകരാമന്‍ പിള്ളയെയും (1891 സപ്തംബര്‍ 15-1934 മെയ് 26),

നാടകകൃത്ത്‌, അഭിനേതാവ്‌, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടുകയും മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിക്കുകയും ചെയ്ത പുളിമാന പരമേശ്വരൻപിളളയെയും (15 സെപ്‌റ്റംബർ 1915 - 22 ഫെബ്രുവരി 1948) ,

44sep

കേരള, കോഴിക്കോട്‌, മദിരാശി സർവകലാശാലകളിൽ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗവും, അധ്യക്ഷനും, കോഴിക്കോട്‌ സർവകലാശാലയുടെ ഭാഷാഫാക്കൽറ്റി, അക്കാദമിക്‌ കൗൺസിൽ, സെനറ്റ്‌, അധ്യാപന നിയമനസമിതി, അന്താരാഷ്‌ട്ര സംസ്‌കൃതസമിതി ഇവയിൽ അംഗവും, തിരൂരിലെ തുഞ്ചൻസ്‌മാരക മാനേജിംഗ്‌ കമ്മിറ്റിയുടെ ചെയർമാനും, വി.ടി. സാമാരക ട്രസ്‌റ്റ്‌ ചെയർമാനും, പി. സി. വാസുദേവൻ ഇളയത്‌ സ്‌മാരക ട്രസ്‌റ്റ്‌ വൈസ്‌ചെയർമാനും, ശ്രീശങ്കര സംസ്‌കൃത സർവകലാശാല ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാനും , അക്കാദമിക്‌ കൗൺസിൽ മെമ്പറും , കേരളസർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌ അധ്യക്ഷനും ആയിരുന്ന സാഹിത്യ വിമർശകൻ എം.എസ്. മേനോനെയും (1925 സെപ്റ്റംബർ 15- ഓഗസ്റ്റ് 24, 1998),

നല്ല ക്രിക്കറ്റ്/ ഹോക്കി കളിക്കാരൻ, കേരളത്തിൽ നിന്നും റോയൽ എയർ ഫോർസ്സിലെ ആദ്യത്തെ പൈലറ്റ്, നയതന്ത്ര വിദഗ്ദൻ, റിട്ടയർഡ് വിങ്ങ് കമാൻഡർ, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉപദേശകന്‍, നാഗാലാന്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍,  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച മൂര്‍ക്കോത്ത് രാമുണ്ണിയെയും(സെപ്റ്റംബർ 15 1915 - ജൂലൈ 7 2009 ),

തകർന്ന ബന്ധങ്ങൾ, ഇരയും ഇണയും, ദേശാന്തരം, സ്‌നേഹങ്ങളും കലഹങ്ങളും തുടങ്ങിയ കൃതികൾ എഴുതിയ ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്ന ബി മാധവമേനോനെയും (1922സെപ്റ്റംബർ 15 -2010 ജൂലൈ 9 )

പൊന്നാനി താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ആറാം കേരള നിയമ സഭയിലെ അംഗവും, അവസാന കാലത്ത് പാർട്ടിക്ക യും ചെയ്ത കെ. ശ്രീധരനെയും ( 15 സെപ്റ്റംബർ 1939 - 18 ഫെബ്രുവരി2012)

അങ്ങാടി, ഈ നാട്, വാർത്ത, ആവനാഴി, ഇൻസ്പെക്ടർ ബൽ‌റാം, 1921, അടിമകൾ ഉടമകൾ,ആര്യൻ, അദ്വൈതം, അഭിമന്യു, കാലാപാനി   തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും,മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്ന  ടി. ദാമോദരനെയും(15 സെപ്തംബർ 1936 - 28 മാർച്ച് 2012)‌,

67sep

എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവും, ആധുനിക മൈസൂറിന്റെ ശില്പിയും മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനും ആയിരുന്ന സർ എം വിശ്വേശരയ്യയെയും (1860 സെപ്റ്റംബർ 15- 1962 ഏപ്രിൽ 14),

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രക്തസാക്ഷിയുമായ ഒരു ബംഗാളി വിപ്ലവകാരിയായിരുന്ന ചിറ്റപ്രിയ റായ് ചൗധരിയേയും(1894 - സെപ്റ്റംബർ 15, 1915)

ആദ്യം നാലു വർഷവും, പിന്നീട് തുടർന്ന് 26 വർഷവും (തുടർച്ചയായി ഏഴുതവണ) പ്രസിഡന്റു പദവി വഹിക്കുകയും, മെക്സിക്കോയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോൽബലകമായ നയം നടപ്പിലാക്കിയെങ്കിലും സാമൂഹിക പ്രശ്നങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന വിമർശനം നേരിടേണ്ടി വരികയും,  ഒരു സ്വേച്ഛാധിപതിയുടെ പരിവേഷമുണ്ടെന്ന് ആരോപിക്കപ്പെടുകയും ചെയ്ത ജോസ് ഡി ലാ ക്രൂസ് പൊർഫീറിയോ ഡിയാസ്  എന്ന പൊർഫീറിയോ ഡിയാസിനെയും(1830 സെപ്റ്റംബർ15 – 1915 ജൂലൈ 2) ,

ഹെർകൂൾ പൊയ്റോട്ട് എന്ന പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടുകയും 78 നോവലുകള്‍ രചിക്കുകയും ചെയ്ത ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ  അഗതാ ക്രിസ്റ്റിയെയും(15 സെപ്റ്റംബർ 1890 – 12 ജനുവരി 1976),

877sep

ആസ്സീറിയൻ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസായിരുന്നു മാർ ദിൻഹാ നാലാമനെയും(15 സെപ്റ്റംബർ 1935 – 26 മാർച്ച് 2015),

ഒരു ഫ്രഞ്ച് പര്യവേക്ഷകനും പ്രകൃതിശാസ്ത്രജ്ഞനും ആയിരുന്ന അഡോൾഫ് ഫ്രാങ്കോയിസ് ഡെലേസർനേയും (15 സെപ്റ്റംബർ 1809- 6 ഏപ്രിൽ 1869) ഓർമ്മിക്കാം.!

 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment