Advertisment

ഇന്ന് 2023 സെപ്റ്റംബര്‍ 16: രുദ്രവ്രതവും ലോക ഓസോണ്‍ ദിനവും ഇന്ന്: ഡോ.എം. ലീലാവതി ടീച്ചറിന്റെയും മീന ദുരൈ രാജിന്റെയും ശോഭനയുടേയും ജന്മദിനം: മെയ് ഫ്‌ലളവറിലെ തീര്‍ത്ഥാടകര്‍ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ പ്ലൈമൗത്തിലെത്തിയതും സ്‌പെയിനിന്റെ കോളനിയായിരുന്ന മെക്‌സിക്കോ സ്വതന്ത്രമായതും ജനറല്‍ മോട്ടേഴ്സ് സ്ഥാപിതമായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199   ചിങ്ങം 31
 ഉത്രം  /  പ്രതിപദം
2023 സെപ്റ്റംബർ 16, ശനി
☀ രുദ്രവ്രതം

Advertisment

ഇന്ന് ;
               ലോക ഓസോൺ ദിനം !
[ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌  ലക്ഷ്യം !.
               ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
  * കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് 53 വയസ്സ് *

  • Jewish New Year !
    [Rosh HaShanah (Hebrew: רֹאשׁ הַשָּׁנָה, Rōʾš hašŠānā, literally "head of the year"]
    * സെൻ്റ് കിറ്റ്സ് / നെവിസ് : ദേശീയ
       നായക ദിനം !
    * ലിബിയ: രക്ത സാക്ഷി ദിനം !
    * മലയേഷ്യ, സിങ്കപ്പൂർ: മലയേഷ്യ ദിനം!
    * മലയേഷ്യ: സശസ്ത്ര സേനാ ദിനം !
    * പപ്പുവ ന്യൂ ഗിനിയ : സ്വാതന്ത്ര്യ ദിനം !
    * ഡോളോറസ് നഗരം. സ്പെയ്നിൽ
      നിന്നും 1810 ൽ മെക്സിക്കൊ
      സ്വാതന്ത്യം പ്രഖ്യാപിച്ച ദിനം !
    * സെയ്ന്റ് കിറ്റ്സ്, നെവിസ്: ദേശീയ വീരന്മാരുടെ ദിനം!
  • 0sep

* International Grenache Day!
* International eat an apple day !
* International red panda day !
* International coastal clean up day !

In USA;
National Working Parents Day
National Stepfamily Day
Mayflower Day
National Guacamole Day
National Tradesmen Day
Teenager Workout Day
Locate An Old Friend Day
National Concussion Awareness Day
National Cinnamon Raisin Bread Day
4pm Finish Day

          ഇന്നത്തെ മൊഴിമുത്ത് 
         ്്്്്്്്്്്്്്്്്്്്
''ഈറ്റപാമ്പ് കടിപ്പാനായ് ചീറ്റിവന്നങ്ങടുക്കുമ്പോൾ
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും''

''ശകുനംകൊള്ളാമെന്നു നിനച്ചു പുലരേകട്ടു കവർന്നാലുടനെ
തൽപ്പോം എന്നതു ബോധിച്ചാലും''

                [ - കുഞ്ചന്‍ നമ്പ്യാര്‍] 

സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ ഡോ.എം. ലീലാവതി (1927) ടീച്ചറിന്റെയും,

ഉദയനാണ് താരം,   ഫ്രണ്ട്സ്,   ദൃശ്യം  തുടങ്ങിയ മലയാളം ചിത്രങ്ങളിലടക്കം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിക്കുന്ന മീന എന്ന മീന ദുരൈ രാജിന്റെയും (1975),

സത്യം കമ്പ്യൂട്ടർ സർവീസസ്  സ്ഥാപകനും അതിന്റെ മുൻ ചെയർമാനുമായിരുന്ന ബി. രാമലിംഗ രാജുവിന്റെയും (1954),

11sep

തമിഴിൽ റോജാരമണി എന്നും മലയാളത്തിൽ ശോഭന എന്നും അക്കാലത്ത് അറിയപ്പെട്ട (ആദ്യകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്ന നടി അവർ‌ മാത്രമായിരുന്നു)1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തിയ ശോഭനയുടേയും (1959),

ഏഷ്യൻ പെയിന്റ്സ്, കാഡ്ബറീസ്, പോണ്ട്സ് തുടങ്ങി നിരവധി പരസ്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച പരസ്യവാചക എഴുത്തുകാരനും താരേ സമീൻപർ, എന്നചിത്രത്തിലേയും ചിറ്റഗോങ് എന്ന ചിത്രത്തിലേയും ഗാനങ്ങൾക്ക്‌ രണ്ടു പ്രാവശ്യം ദേശീയപുരസ്കാരം നേടിയ പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രസൂൻ ജോഷിയുടേയും(1971)ജന്മദിനം !!!

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്

മാവേലിക്കര ഉദയവര്‍മ്മ തമ്പുരാന്‍ മ.
(1844 -1920)
ഡി. പങ്കജാക്ഷ ക്കുറുപ്പ് മ. (1923 - 2004)
എസ്. എൽ. പുരം സദാനന്ദൻ മ. (1926-2005)
സി.കെ. രാമകൃഷ്ണൻ നായർ മ. (1915-1994)
ജഹനാര ബീഗം  മ. (1614 - 1681)
കേസർബായ് കേർകർ മ. (1892 - 1977)
തോമസ് ഡിബിൻ മ. (1771-1841)
അർജൻ സിംഗ്, ഡ്ഫ്ച്ച്  മ. (1919 -2017)
ഡാനിയൽ ഗബ്രിയൽ ഫാരൻ ഹീറ്റ് ഡച്ച് മ. (1736)
റൊണാൾഡ് റോസ് മ. (1857 -1932)

sep

എൻ.കോയിത്തട്ട ജ. (1916 -1990)
എം എസ്‌ സുബ്ബലക്ഷ്മി ജ. (1916 - 2004)
ടി.എം. ജേക്കബ് ജ. (1950 - 2011 )
റാംജത്‌ മലാനി ജ. (1923-2019)
ഇ.സി.ജി. സുദർശൻ ജ. (1931-2018)
ജലിയ സ്റ്റിംസൺ ജ. (1944-2006)
ജോഹൻ ടെറ്റൻസ് ജ. (1736 -1807)
ഡേവിഡ് കോപ്പർ ഫീൽഡ് ജ. (1956)
ലീ ക്വാൻ യു ജ. (1923 -2015)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്

1620 - മെയ് ഫ്ലളവറിലെ തീർത്ഥാടകർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാർ പ്ലൈമൗത്തിലെത്തി.

1821 - സ്പെയിനിന്റെ കോളനിയായിരുന്ന മെക്സിക്കോ സ്വതന്ത്രമായി.

1908 - ജനറൽ മോട്ടേഴ്‌സ്‌  സ്ഥാപിതമായി.

1916 - ബ്രിട്ടീഷ് സൈന്യം യുദ്ധരംഗത്ത് ആദ്യമായി ടാങ്ക് എന്ന കവചിത വാഹനം ഉപയോഗിച്ചു. സോം യുദ്ധത്തിൽ ജർമൻ സൈന്യത്തിനെതിരെയാണ് ഇത് ഉപയോഗിച്ചത്.

1953 - ആദ്യ സിനിമാ സ്കോപ്പ് ചലച്ചിത്രം ആയ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് ന്യൂയോർക്കിൽ പ്രദർശിപ്പിച്ചു.

1967 - കുഞ്ചൻ നമ്പ്യാർ സ്മാരകം ( അമ്പലപ്പുഴ) തുടക്കം.

1968 - മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണം നൽകുന്നതിനുമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി.

1975 - പാപുവാ ന്യൂ ഗിനിയ  ഓസ്ട്രേലിയയിൽനിന്നും സ്വതന്ത്രമായി.

1906 - ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തിയായി.

1908 - ഏറ്റവും വലിയ വാഹന കമ്പനിയായ ജനറൽ മോട്ടോർസ് ( G M) നിലവിൽ വന്നു.

1931 - ഖരഗ്പൂരിൽ രാഷ്ട്രീയ തടവുകാരെ ബ്രിട്ടിഷ് സൈന്യം തീയിട്ട് കൊന്നു.

3sep

1954 - സ്പെഷൽ മാരേജ് ആക്ടിൽ divorce അവകാശം ഉൾപ്പെടുത്തി.

1963 - മലേഷ്യ സ്ഥാപക ദിനം !

1978 - ഇറാനിൽ സർവ്വനാശം വിതച്ച 7.7 റിക്ടർ സ്കെയിൽ അളവുള്ള ഭൂകമ്പം !

2008 - ഓസോൺ പാളിയുടെ വിള്ളലിന്റെ വ്യാപ്തി 2.7 കോടി ച.കി.മീ ആണെന്ന് ആഗോള കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി.

2014 - സിറിയൻ-കുർദിഷ് സേനയ്‌ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റും കൊബാനി ആക്രമണം ആരംഭിച്ചു.

2019 - ക്യാൻസർ പരിചരണവുമായി ബന്ധപ്പെട്ട് കേരള സർക്കാരും ആർ‌സിസിയും സംയുക്തമായി മാലിദ്വീപുമായി ധാരണാപത്രം ഒപ്പിട്ടു.

2021 - ചൈനയിലെ സിചുവാൻ, ലു കൗണ്ടിയിൽ 6.0 M w   തീവ്രതയുള്ള ഭൂകമ്പത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 88-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2022 - ലെറ്റ് യെറ്റ് കോൺ കൂട്ടക്കൊലയ്ക്കിടെ , മ്യാൻമറിലെ സാഗിംഗ് മേഖലയിലെ ഒരു സ്കൂൾ ആക്രമിച്ചതിന് ശേഷം 8 കുട്ടികൾ ഉൾപ്പെടെ 13 ഗ്രാമീണരെ ബർമീസ് സൈന്യം കൊലപ്പെടുത്തി          
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

4sep
ഇന്ന്‍ ; 
അംബോപദേശം, നളകഥാസാരം ആട്ടക്കഥ തുടങ്ങിയ കൃതികൾ രചിക്കുകയും ,വ്യാകരണം, തര്‍ക്കം, ജ്യോതിഷം, ആയുര്‍വേദം, സംഗീതം, എന്നിവയില്‍ വൈദദ്ധ്യമുണ്ടായിരുന്ന കവിയും സാഹിത്യകാരനും ആയിരുന്ന മാവേലിക്കര ഉദയവര്‍മ്മ തമ്പുരാനെയും( 1844 - സെപ്റ്റംബർ 16, 1920) ,

സാമൂഹിക പ്രവർത്തകനും  തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ ."ഉണ്ടല്ലോ, കൊണ്ടുപോകാം" എന്ന മുദ്രാവാക്യവുമായി അയൽക്കൂട്ടം പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയോടെ   അയൽക്കൂട്ടം തുടങ്ങുകയും  ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ഉണ്ടാക്കിയ  ഡി. പങ്കജാക്ഷക്കുറുപ്പിനെയും (ജനുവരി 14, 1923 - സെപ്റ്റംബർ 16, 2004)

മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനും മലയാള സിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നേടിതരുകയും ചെയ്ത  എസ്. എൽ. പുരം സദാനന്ദനെയും (ഏപ്രിൽ 15, 1926 - സെപ്റ്റംബർ 16, 2005),

ഔറംഗസേബിന്റെ മൂത്ത സഹോദരിയും,  മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളും ആയിരുന്ന  ജഹനാര ബീഗമിനെയും (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681)

രവീന്ദ്രനാഥ ടാഗോർ ഇവരുടെ ആരാധകനാണെന്ന് പ്രസ്താവിക്കുകയും, സ്വരശ്രീ എന്നു വിശേഷിപ്പിക്കുകയും ചെയ്ത ജയ്പൂർ- അത്രൗളി ഘരാനയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കേസർബായ് കേർകറെയും(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977),

42sep

ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകൾ രചിച്ച്  വളരെയധികം പ്രശസ്തിനേതുകയും . മദർ ഗൂസ്, ദ് ഹൈമെറ്റിൽഡ് റേസർ എന്നീ ആംഗ്യനാടകങ്ങള്‍ ഉള്‍പ്പടെ  . ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും  ദി ഓക്ക് ടേബിൾ, ദ് സ്നഗ് ലിറ്റിൽ ഐലന്റ് എന്നീ പ്രചാരം നേടിയ ഗാനങ്ങൾ അടക്കം   ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാന രചയിതാവമായിരുന്ന തോമസ് ജോൺ ഡിബിനെയും . (1771 മാർച്ച് 21-1841 സെപ്റ്റംബർ16),

ഭാഷാപണ്ഡിതൻ, കവി, സാഹിത്യ നിരൂപകൻ, ഭാഷാശാസ്ത്രജ്ഞൻ, അധ്യാപകൻ, വാസ്തുശാസ്ത്രജ്ഞൻ, ഗ്രന്ഥരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ബഹുമുഖവ്യക്തിത്വ മുണ്ടായിരുന്ന നാരായണൻ എന്ന വിദ്വാൻ എൻ.കോയിത്തട്ട (1916 സപ്തംബർ 16-1990 ഒക്റ്റോബർ 7 ),

വെങ്കടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കുകയും മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും, ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ വളരെയേറെ ജനപ്രീതി നേടുകയും ,  നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബലക്ഷ്മി  എന്ന  മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മിയെയും (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004),

sep

ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ തുടങ്ങിയ ഭൗതികശാസ്ത്ര മേഖലയിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ    അഥവാ   എണ്ണക്കൽ ചാണ്ടി ജോർജ് സുദർശന്റെയും (1931- 2018 മെയ് 14)

എട്ട് തവണ നിയമസഭയിൽ അംഗമാകുകയും  നാലു മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാകുകയും ചെയ്ത കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്ന ടി.എം. ജേക്കബിനെയും (1950 സെപ്റ്റംബർ 16- 2011 ഒക്ടോബർ 30),

മനുഷ്യന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്കും അതിഭൗതിക ശാസ്ത്രത്തെ സംബന്ധിച്ച പ്രശ്നങ്ങൾക്കും മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുള്ള പരിഹാരമാർഗ്ഗം നൽകിയ ജർമൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്ന ജോഹൻ നികൊളസ് ടെറ്റൻസ് (1736 സെപ്റ്റംബർ 16 - 17 August 1807)ഓർമ്മിക്കാം.!
 
 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment