Advertisment

ഇന്ന് ചിങ്ങം 32: നരേന്ദ്ര മോഡിയുടെ ജന്മദിനം! ദേശീയ തൊഴിലില്ലായ്മ ദിനവും അന്തര്‍ദേശീയ ഗ്രാമീണ സംഗീത ദിനവും ഇന്ന്: സിതാകാന്ത് മഹാ പാത്രയുടേയും നടി പ്രിയ ആനന്ദിന്റേയും ധന്യ മേരി വര്‍ഗ്ഗീസിന്റെയും ജന്മദിനം! യു.എസ് ആഭ്യന്തര യുദ്ധത്തില്‍ ഏറ്റവും രക്തരൂക്ഷിതമായ ദിവസം. നാലായിരത്തിലേറെ സൈനികര്‍ കൊല്ലപ്പെട്ടതും ബാറ്റില്‍ ഒപ് യെല്ലോ റിവര്‍ പോംഗ് യോങ്ങ് യുദ്ധത്തില്‍ ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

sep

1199   ചിങ്ങം  32 

 അത്തം  /  ദ്വിതീയ

2023 സെപ്റ്റംബർ 17, ഞായർ

കന്നി രവി സംക്രമം; പകൽ 1മണി 8 മിനിറ്റിന്‌

Advertisment

ഇന്ന്;

* നരേന്ദ്ര മോഡിയുടെ ജന്മദിനം(1950)!

[ദേശീയ തൊഴിലില്ലായ്മ ദിനം ; നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി 2020 മുതൽ ആചരിക്കുന്നു.]

* World Patient Safety Day !

[World Patient Safety Day calls for global solidarity and concerted action by all countries and international partners to improve patient safety.]

അന്തഃദേശീയ ഗ്രാമീണ സംഗീത ദിനം !

****************************

[International Country Music Day ]

 ലോക വാലൻ തിരണ്ടി ദിനം !

 *********************************

[World Manta Day ; അടവാലൻ തിരണ്ടി

 കൊടിവാലൻ തിരണ്ടി, ഓലപ്പടിയൻ തിരണ്ടി എന്നീ പേരുകളുമുണ്ട്. ചെങ്കടൽ, അറേബ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, സിംഗപ്പൂർ, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.]

 * വിശ്വകർമ്മ ദിനം !

 ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

[ജഗദ്‌ സ്രഷ്ടാവായ വിശ്വകര്‍മ്മാവിന്‍റെ ജയന്തി ; ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും തൊഴിലാളികളും സെപ്‌തംബര്‍ 17 വിശ്വകര്‍മ്മദിനമായും ദേശീയ തൊഴിലാളി ദിനമായും ആചരിച്ചു പോരുന്നു ]

  • മറാത്ത്‌വാഡ ലിബറേഷൻ ദിനം !

    * തമിഴ്നാട് സാമൂഹിക നീതി ദിനം ! [ ഇ.വി.രാമസ്വാമി നായ്‌കരുടെ ജന്മദിനം സാമൂഹിക നീതി ദിനമായി 2021 മുതൽ തമിഴ്നാട് സർക്കാർ ആചരിക്കുന്നു]
  • 1sep

* ആസ്ട്രേലിയൻ പൌരത്വ ദിനം !

* യു.എസ്‌ :

* ഭരണഘടനാദിനം !

* Wife Appreciation Day

* National Pet Bird Day

* National Monte Cristo Day

* National Apple Dumpling Day

* National Professional House Cleaners

   Day

* Table Shuffleboard Day

Hispanic Heritage Month

***********************************

[Join an event, forum, or exhibition for Hispanic Heritage Month, and appreciate the art, history, and cultural offerings of this rich and expansive heritage.]

* ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് ഇന്ന് 53 വയസ്സ് (1970)

ഇന്നത്തെ മൊഴിമുത്ത്

്്്്്്്്്്്്്്്്്്്്്

'''വികാരത്തിനു അടിമപ്പെടുന്നവൻ തലകുത്തി നിൽക്കുന്നവനെപ്പോലാണ്, എല്ലാം തലതിരിഞ്ഞേ കാണൂ.''

  [ - പ്ലേറ്റോ ]

  ************************** 

സ്വാതന്ത്ര്യാനന്തര തലമുറയിലെ ആദ്യ പ്രധാനമന്ത്രിയും, ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ നേതാവുമായ  നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോഡിയുടെയും (1950), 

1993-ൽ ജ്ഞാനപീഠം ലഭിച്ച ഐ.എ.എസ്‌ ഓഫിസർ കൂടിയായിരുന്ന ഒറിയൻ കവി സിതാകാന്ത് മഹാ പാത്രയുടേയും (1937),

തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്ന അഭിനേതാവും മോഡലുമായ തെന്നിന്ത്യന്‍ ചലച്ചിത്ര നടി പ്രിയ ആനന്ദിന്റേയും (1986),

മലയാള ചലചിത്ര അഭിനേത്രിയും മോഡലും ഡാൻസറുമായ ധന്യ മേരി വർഗ്ഗീസിന്റെയും (1985)ജന്മദിനം!

ഇന്നത്തെ സ്മരണ !!!

്്്്്്്്്്്്്്്്്്

പി.കെ. അബ്ദുൾ ഖാദിർ മ. (1921-1971)

ജി. കുമാരപിള്ള മ. (1923-2000)

അന്ന മൽഹോത്ര മ. (1927 - 2018)

ക്യാപ്റ്റൻ രാജു /രാജു ഡാനിയേൽ മ.(1950 - 2018).

സുധീർ (നടൻ) മ. (1947- 2004)

ജോസ് ചിറമ്മൽ മ. (1954 - 2006)

തകഴി കുട്ടൻപിള്ള മ. (- 2007 )

താണു പദ്മനാഭൻ മ. (1957 -2021) 

ടി.കെ. ഗോവിന്ദറാവു മ. (1929 -2011)

വി. കല്യാണസുന്ദരം മുതലിയാർ മ. (1883-1953).

2sep

വിശുദ്ധ ഹിൽഡഗാർഡ് മ. (1098 -1179)

വില്യം ഹെൻറി ഫോക്സ് താൽബോട്ട് മ. (1800-1877)

കാൾ പോപ്പർ മ. (1902-1994)

കോൺസ്റ്റാൻറ്റിൻ സിയോൾസ്കി ജ. (1857-1935)

ഫ്രഡറിക് ബെർണാഡ് റീമാൻ ജ. (1826-1866).

പട്ടിക്കം‌തൊടി രാവുണ്ണി മേനോൻ ജ. (1881-1949)

ഐ.കെ. കുമാരൻ ജ. (1903-1999)

കെ.ജി.മാരാർ ജ. (1934-1995)

ഇ.വി. രാമസ്വാമി നായ്ക്കർ ജ. (1879-1973)

എം.എഫ് ഹുസൈൻ ജ. (1915 - 2011)

അനന്ത് പൈ  ജ. (1929 - 2011)

ലാൽഗുഡി ജയരാമൻ ജ. (1930- 2013)

വില്യം ഗോപാലവ ജ. (1897 -1981)

ഴാങ് ക്ലോദ് കാരി ജ. (1931- 2021)

ലാംബ്രറ്റ് മസ്ക്രിനാസ്‌ ജ. (1914 - 2021)

ചരിത്രത്തിൽ ഇന്ന് …

്്്്്്്്്്്്്്്്്്്

1862 - യു.എസ് ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും രക്തരൂക്ഷിതമായ ദിവസം. നാലായിരത്തിലേറെ സൈനികർ കൊല്ലപ്പെട്ടു

1894 - ബാറ്റിൽ ഒപ് യെല്ലോ റിവർ (yellow sea) പോംഗ് യോങ്ങ് യുദ്ധത്തിൽ ജപ്പാൻ ചൈനയെ തോൽപ്പിച്ചു.

1914 - ആൻഡ്രൂ ഫിഷർ  മൂന്നാമതും   ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി.

1939 - 10000 മീറ്റർ ഓട്ടം 30 മിനിട്ടുകൾക്കുള്ളിൽ അവസാനിപ്പിച്ച് (29 M & 52 Sec) Taisto Maki ലോക റെക്കാർഡ് സൃഷ്ടിച്ചു.

1947 - ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തു.

1948 - നൈസാം കീഴടങ്ങുകയും ഹൈദ്രാബാദിന്റെ ഭരണം ഭാരത സർക്കാറിനു വിട്ടു കൊടുക്കുകയും ചെയ്തു.

1949 - തമിഴ് നാട്ടിൽ ദ്രാവിഡ കഴകം പിളർന്ന് ദ്രാവിഡ മുന്നേറ്റ കഴകം നിലവിൽ വന്നു.

1953 - സയാമിസ് ഇരട്ടകളെ ആദ്യമായി ശസ്ത്രക്രിയ വഴി വേർതിരിച്ചു.

1956 - ഭാരത സർക്കാർ എണ്ണ പരീക്ഷണം ലക്ഷ്യമാക്കി ഒ.എൻ.ജി.സി രൂപീകരിച്ചു. 

1978 - ഇസ്രായേൽ ഈജിപ്ത് സമാധാനക്കരാറായ 'ക്യാമ്പ് ഡേവിഡ് ' സന്ധി ഒപ്പിട്ടു.

1982 - ശ്രിലങ്ക അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി. ആദ്യ മത്സരം ഇന്ത്യക്കെതിരെ

1983 - വാനിസ വില്യംസ് ആദ്യത്തെ കറുത്ത മിസ് അമേരിക്ക.

1996 - കേരളത്തിൽ ടെലഫോൺ മൊബൈൽ സേവനം ആരംഭിച്ചു..

44sep

2006 - അലാസ്കയിലെ "നാലു ശിഖര പർവതം " എന്നറിയപ്പെടുന്ന അഗ്നിപർവതം10,000 വർഷത്തിനു ശേഷം പുകഞ്ഞു തുടങ്ങി.

2016 - ന്യൂജേഴ്‌സിയിലെ കടൽത്തീര പാർക്ക്, മാൻഹട്ടൻ എന്നിവിടങ്ങളിൽ രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ചു. മാൻഹട്ടൻ ബോംബാക്രമണത്തിൽ മുപ്പത്തിയൊന്ന് പേർക്ക് പരിക്കേറ്റു.

2017 - ജവഹർലാൽ നെഹ്റു തറക്കല്ലിട്ട

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ

 ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനത്തിൽ രാഷ്ട്രത്തിന് സമർപ്പിച്ചു.

2020 - നിയമസഭാംഗം എന്ന നിലയിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 50 വർഷം തികച്ചു. ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ആദ്യമായി പുതുപ്പള്ളിയുടെ പ്രതിനിധിയായത്‌ 1970-ലാണ്‌.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന് , 

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തെ രണ്ടാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി പി.കെ. അബ്ദുൾ ഖാദിറിനെയും (17 മാർച്ച് 1921 - 17 സെപ്തംബർ 1971),

പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനും, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവും, അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം'. എന്നു തുടങ്ങുന്ന  കവിതയടക്കം അരളിപ്പൂക്കൾ, മരുഭൂമിയുടെ കിനാവുകൾ, ഓർമ്മയുടെ സുഗന്ധം, സപ്തസ്വരം തുടങ്ങിയ കൃതികൾ രചിച്ച കവിയും ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന ജി. കുമാരപിള്ളയെയും (22 ആഗസ്റ്റ് 1923 -17 സെപ്റ്റംബർ 2000),

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച 'സത്യത്തിന്റെ നിഴലിൽ' അടക്കം 95 ചലച്ചിത്രങ്ങളിൽ അഭിനയിച്ച പടിയത്ത് അബ്ദുൾ റഹിം എന്ന സുധീറിനെയും ( 1947-17 സെപ്റ്റംബർ 2004),

മാക്ബത്ത്, ലെപ്രസി പേഷ്യന്റ്‌സ്, റെയിൻബോ, മുദ്രാരാക്ഷസം, സൂര്യവേട്ട, ഭോമ,അച്യുതന്റെ സ്വപ്നം, പാടിക്കുന്ന്, രംഗഭൂമി  തുടങ്ങിയ നാടകങ്ങള്‍  സംവിധാനം ചെയ്ത  ജോസ് ചിറമ്മലിനെയും  ( 1953 ജനുവരി 1-2006 സെപ്റ്റംബർ 17),

പ്രമുഖ കഥകളി കലാകാരന്മാരുമൊത്ത്  ഇന്ത്യയിലും വിദേശത്തും നിരവധി കഥകളി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പ്രശസ്ത സംഗീതജ്ഞനും കഥകളി സംഗീതത്തിന്റെ തെക്കൻ ശീലിന്റെ ഉപജ്ഞാതാവായിരുന്ന തകഴി കുട്ടൻപിള്ളയെയും (- 2007 സെപ്റ്റംബർ 17)

5sep

ആദ്യ മലയാളി ചലച്ചിത്ര പിന്നണിഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായിരുന്ന തൃപ്പൂണിത്തുറ കൃഷ്ണറാവു ഗോവിന്ദറാവു എന്ന ടി.കെ. ഗോവിന്ദറാവുവിനെയും (21 ഏപ്രിൽ 1929 - 18 സെപ്റ്റംബർ 2011),

ഇന്നത്തെ ജർമ്മനിയുടെ ഭാഗമായ റൈൻ പ്രദേശത്തെ ബിഞ്ചനിൽ ജീവിച്ചിരുന്ന  "റൈനിനെ പ്രവാചിക" (Sibyl of the Rhine) എന്ന് അറിയപ്പെടുന്ന ക്രൈസ്തവ സന്യാസിനിയും എഴുത്തുകാരിയും സംഗീതവിന്യാസം (composing), തത്ത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ മേഖലകളിൽ  പ്രഗത്ഭയും ക്രിസ്തു മതത്തിലെ ആദ്യത്തെ ദൈവശാസ്ത്രജ്ഞയുമായ ഹിൽഡഗാർഡ് അഥവാ വിശുദ്ധ ഹിൽഡഗാർഡിനെയും (1098 – 17 സെപ്തംബർ 1179),

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുക്കുകയും,1844-ൽ  ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത  ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ  വില്യം ഹെൻറി ഫോക്സ് താൽബോട്ടിനെയും (11 ഫെബ്റുവരി 1800–17 സെപ്റ്റംബർ 1877),

രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ, അപ്രാപ്യമായ 'അന്തിമ പരിഹാരങ്ങളിൽ' (final solutions) ആശവയ്ക്കുന്നതിനു പകരം സാമൂഹ്യ യന്ത്രശാസ്ത്രത്തിന്റെ (social engineering) ക്രമാനുഗതമായ മാർഗ്ഗം പിന്തുടരുകയാണ് മനുഷ്യസമൂഹങ്ങൾ ചെയ്യേണ്ടതെന്ന് വാദിക്കുകയും, സംഘർഷരഹിതമായ ആദർശസമൂഹത്തെ സംബന്ധിച്ച അമൂർത്തസങ്കല്പങ്ങളേയും അവയുടെ പേരിൽ മനുഷ്യവ്യക്തികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഇടം-വലം പക്ഷങ്ങളിലെ സമഗ്രാധിപത്യങ്ങളുടെ അസഹിഷ്ണുതയേയും  വിമർശിച്ച ബ്രിട്ടീഷ് ദാർശനികൻ കാൾ റെയ്മണ്ട് പോപ്പറിനെയും (ജൂലൈ 28, 1902-1994 സെപ്റ്റംബർ 17),

കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകാരമാക്കി, കല്ലുവഴിചിട്ടക്ക് ഭംഗി വരുത്തിയ ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന  നടനും അദ്ധ്യാപകനുമായ  പട്ടിക്കം‌തൊടി രാവുണ്ണി മേനോനെയും (1881 17 സെപ്റ്റംബർ - 1949)

മയ്യഴിയുടെ വിമോചനത്തിന്‌ നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവായിരുന്ന മയ്യഴി ഗാന്ധി എന്ന ഐ.കെ. കുമാരനെയും (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999),

അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി കരുതുകയും, അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്പെക്ട് മൂവ്മെന്റിന്  നേതൃത്വം നൽകുകയും, ക്ഷേത്രങ്ങളെയും, ബ്രാഹ്മണരേയും  ബഹിഷ്ക്കരിക്കുവാൻ ആഹ്വാനം നൽകുകയും, ഒപ്പം  വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിക്കുകയും, തുടർന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകുകയും ചെയ്ത സാമൂഹ്യ പരിഷ്‌കർത്താവായ  ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്‌കരെയും( 1879 സെപ്റ്റംബർ 17-1973 ഡിസംബർ 24),

ഗോവയിലെ പ്രസിദ്ധ  എഴുത്തുകാരനും, പത്ര പ്രവർത്തകനും, സ്വാതന്ത്യ സമര സേനാനിയുമായ ലാംബ്രറ്റ് മസ്ക്രിനാസിനെയും (സെപ്റ്റംബർ 17, 1914 - ജൂൺ 27, 2021),

സിനിമാ പരസ്യങ്ങൾ വരച്ച് തന്റെ ജീവിതം ആരംഭിക്കുകയും പിൽക്കാലത്ത് ലോകം മുഴുവൻ അറിയുന്ന ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി മാറുകയും ചെയ്ത  പ്രശസ്തനായ ആധുനികചിത്രകാരനായിരുന്ന മഖ്‌ബൂൽ ഫിദാ ഹുസൈനിനെയും  (സെപ്റ്റംബർ 17, 1915 - ജൂൺ 9, 2011),

sep

വിദ്യാഭ്യാസ വിദഗ്ദ്ധനും, അമർ ചിത്രകഥ എന്നറിയപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രകഥകളുടെ സ്രഷ്ടാവുമായിരുന്ന  അനന്ത് പൈ യെയും (17 സെപ്റ്റംബർ 1929 -24 ഫെബ്രുവരി 2011),

അന്തർദ്ദേശീയതലത്തിൽ കർണാടക സംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ച പ്രശസ്ത വാഗ്ഗേയകാരനും വയലിനിസ്റ്റും ആയിരുന്ന ലാൽഗുഡി ജയരാമനെയും ( സെപ്റ്റംബർ 17, 1930 -  ഏപ്രിൽ 22, 2013),

സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമായിരുന്ന  വില്യം ഗോപാലവയെയും (സെപ്റ്റംബർ 17 1897 - ജനുവരി 31 1981)

ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ഴാങ് ക്ലോദ് കാരിയെയും (17 സെപ്റ്റംബർ1931- 8 ഫെബ്രുവരി 2021) സ്മരിക്കുന്നു .!

 By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment