Advertisment

ഇന്ന് സെപ്റ്റംബര്‍ 18: അന്തര്‍ദേശീയ തുല്യ വേതന ദിനവും ലോക ജല നിരീക്ഷണ ദിനവും ഇന്ന്: ഡോ. എം.എം. ബഷീറിന്റേയും ലിജോ ജോസ് പെല്ലിശ്ശേരിയുടേയും മിഥുന്‍ മാനുവല്‍ തോമസിന്റേയും ജന്മദിനം: ഫിലിപ്പ് അഗസ്റ്റസ് ഫ്രാന്‍സിന്റെ രാജാവായതും തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയില്‍ ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തിയും ബ്രിട്ടീഷുകാര്‍ ക്യൂബെക് നഗരം പിടിച്ചടക്കിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199   കന്നി 1  

ചിത്തിര  /  തൃതീയ

2023 സെപ്റ്റംബർ 18, തിങ്കൾ

Advertisment

ഇന്ന് ;

* അന്തഃദേശീയ തുല്യ വേതന ദിനം !

***********************************

[UN: International Equal Pay Day !

ലിംഗാധിഷ്ഠിത അസമത്വം അവസാനിപ്പിക്കുന്നതിനുള്ള നടപടിയായി, തുല്യ ജോലിക്ക് തുല്യ വേതനം]

* ലോക ജല നിരീക്ഷണ ദിനം !

  [ World Water Monitoring Day]

* അന്തഃരാഷ്ട്ര ഇ-ബുക്ക് വായന ദിനം !

   [International read an e- book day ]

* ലോക മുള ദിനം /World Bamboo Day !

 • ക്രയേഷ്യ :  നേവി ദിനം!

  * അസർബൈജാൻ : ദേശീയ സംഗീത

     ദിനം !

  * അമേരിക്ക : ദേശീയ എച്ച് ഐ വി /

     എയ്ഡ്സ് / വൃദ്ധജന ജാഗ്രത ദിനം !

  * US Airforce Day

  * National First Love Day

  * National Day of Civic Hacking

  * Rice Krispies Treats Day

  * National Respect Day

  * National Cheeseburger Day

  * Hug A Greeting Card Writer Day

  * Hug Your Boss Day
 • 0sep

* അഖിലകേരള വർണവ സൊസൈറ്റി സ്ഥാപകനും, ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ആചാര്യൻ കവിയൂർ കെ.കെ കൊച്ചുകുഞ്ഞിന്റെ 124മത്‌ ജന്മവാർഷികം !

ഇന്നത്തെ മൊഴിമുത്ത് 

  *********************        

''സുപരിചയത്തിന്റെ നേർത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു്‌ പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"

   [- കോൾറിഡ്ജ് ]

 ************************* 

സാഹിത്യനിരൂപകനും മുപ്പതിലധികം ഗ്രന്തങ്ങളുടെ രചയിതാവും 

2022-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയും ചെയ്ത കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയുമായിരുന്ന ഡോ. എം.എം. ബഷീറിന്റേയും (1940),

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം   അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ, 2010ല്‍ പ്രദര്‍ശനത്തിനെത്തിയ നായകന്‍, സിറ്റി ഓഫ് ഗോഡ് , സംവിധാനം ചെയ്ത 'ആമേന്‍ (2013),അങ്കമാലി ഡയറീസ് (2017), ജല്ലിക്കെട്ട്‌ (2019) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടേയും (1979),

മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും നടനുമായ മിഥുന്‍ മാനുവല്‍ തോമസിന്റേയും (1981),

സമാന്തരസിനിമാരംഗത്തെ ശക്തയായ സാന്നിദ്ധ്യവും സാമൂഹ്യപ്രവർത്തകയും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അഞ്ച് തവണ നേടുകയും ചെയ്ത  

ശബാന ആസ്മിയുടേയും (1950),

ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു പ്രമുഖ നടനായ  രാജീവെന്ന  അക്ഷയ് കപൂറിന്റേയും (1980),

2002ൽ പുറത്തിറങ്ങിയ വൈറ്റ് ഒലീൻഡർ, മാച്ച്സ്റ്റിക് മെൻ (2003), വെയർ ദ ട്രൂത്ത് ലൈസ് (2005), ദ ബിഗ് വൈറ്റ് (2005), നൌസിക്ക ഓഫ് ദ വാലി ഓഫ് ദ വിൻഡ് (2005), ഫ്ലിക്ക (2006) തുടങ്ങിയ ചിത്രങ്ങളിൽ അഭിനിയിക്കുകയും ചെയ്ത അമേരിക്കൻ നടി ആലിസൺ മരിയൻ ലോഹ്മാന്റേയും (1979),

ഒരു അമേരിക്കൻ അഭിനേത്രിയും ടോക്ക് ഷോ അവതാരകയുമായ 

ജാഡ കോറൻ പിങ്കറ്റ് സ്മിത്തിൻ്റേയും ( 1971),

സൗത്താഫ്രിക്കൻ വ്യവസായിയും, സ്വന്തമായി ചെലവുകൾ വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരിയും, ബഹിരാകാശത്തെത്തിയ ആദ്യത്തെ ആഫ്രിക്കക്കാരനുമായ മാർക്ക് റിച്ചാർഡ് ഷട്ടിൽവർത്തിന്റെയും (1973),

1sep

ബ്രസിലിയൻ ഫുട്ബാളർ.. 2002 ലോകകപ്പിലെ താരം  റൊണാൾഡോയുടെയും (1976)

വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമായ ഒരു ഇന്ത്യൻ  അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ മോഹിത് മഹിപാൽ ശർമ്മയുടെയും (1988),

ഉത്തേജക മരുന്ന് സ്വയം ഉപയോഗിച്ചതിനും മറ്റുള്ളവരെ ബലാത്കാരത്തിലും അല്ലാതെയും മരുന്നടിക്കാൻ നിർബന്ധിതരാക്കിയതിനും 2012 ൽ അന്താരാഷ്ട്ര സൈക്ലിങ് യൂണിയൻ (യു.സി. ഐ.)  ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ മുൻ സൈക്ലിംഗ് താരമായ ലാൻസ് എഡ്വാർഡ് ആംസ്ട്രോങ്ങിന്റെയും (1971) ജന്മദിനം !       

                 

ഇന്നത്തെ സ്മരണ !!!

 ***********************

വെളിയം ഭാർഗവൻ മ. (1928 -2013)

പ്രൊ: ഏ ടി കോവൂർ മ. (1898 -1978 )

കെ.സുകുമാരൻ മ. (1903 - 1981)

കെ.എം. റോയ്. മ. (1939- 2021)

പി.വി. കുര്യാക്കോസ് മ. (1933 -2007)

 ടി.കെ. ഗോവിന്ദറാവു മ. (1929 - 2011)

എൻ. നീലകണ്ഠര് പണ്ടാരത്തിൽ മ. (1917-2007)

ഭഗവാൻ ദാസ് മ. (1869 - 1958 )

മുഹമ്മദ് ഹിദായത്തുള്ള മ. (1905 -1992)

തൊയൊത്തോമി ഹിദെയോഷി മ. (1536-1598 )

കെൻ നോർട്ടൻ മ. (1943-2013)

ലിയനാര്‍ഡോ ഓയ്ലര്‍ മ. (1707-1783)

ഡാഗ് ഹമ്മര്‍ ഷില്‍ഡ് മ. (1905-1961)

കാതറീൻ ആനി പോർട്ടർ മ-(1890 - 1980)

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജ. (1864 -1913)

എം. ഗോവിന്ദൻ ജ. (1919 -1989 )

ഗഗനേന്ദ്രനാഥ് ടാഗൂർ ജ. (1867 -1938)

പണ്ഡരീ ഭായ് ജ. (1928 - 2003)

വിഷ്ണുവർദ്ധൻ  ജ. (1949 - 2009) 

സാമുവൽ ജോൺസൺ ജ. (1709 - 1784)

ആഗ്നസ്  ഡി മില്ലെ ജ. (1905 - 1993)

ജെയിംസ് ഗന്ദോൾഫീനി ജ. (1961 - 2013 )

ആലീസ് ഡൺബാർ നെൽസൺ ജ-(1875-1935)

 

ചരിത്രത്തിൽ ഇന്ന് …

***********************

1180 - ഫിലിപ്പ് അഗസ്റ്റസ്   ഫ്രാൻസിന്റെ  രാജാവായി.

2sep

1502 - തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയിൽ ക്രിസ്റ്റഫർ കൊളംബസ് കോസ്റ്റാറിക്കയിലെത്തി

1759 - ബ്രിട്ടീഷുകാർ ക്യൂബെക് നഗരം പിടിച്ചടക്കി.

1793 - ജോർജ്ജ് വാഷിങ്ടൺ   ക്യാപിറ്റോൾ കെട്ടിടത്തിന്റെ ആദ്യ തറക്കല്ലിട്ടു.

1800 - പഴശ്ശിരാജയുടെ മിന്നലാക്രമണ തന്ത്രത്തെ നേരിടുന്നതിൽ താൻ നിസ്സഹായനാണ് ആർതർ വെല്ലസ്ലി സന്ദേശം അയച്ചു.

1803 - ബ്രിട്ടിഷുകാർ പുരി കീഴടക്കി

1851 - ന്യൂയോർക്ക് ടൈംസ് എന്നു പിന്നീടു പേരുമാറ്റിയ 'ദി ന്യൂയോർക്ക് ഡെയ്‌ലി ടൈംസ് ' പ്രസിദ്ധീകരണം ആരംഭിച്ചു.

1906 - സുനാമിയും ടൈഫൂണും മൂലം ഹോങ്കോങ്ങിൽ പതിനായിരത്തോളം പേർ മരണപ്പെട്ടു.

1915 - വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആത്മവിദ്യാസംഘം കണ്ണൂരിൽ രൂപീകൃതമായി

1919 - നെതർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം സിദ്ധിച്ചു.

1922 - ഹംഗറി ലീഗ് ഓഫ് നേഷൻസിൽ  അംഗമായി.

1930 - എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ 'കേസരി' പത്രം തുടങ്ങി.

1932 - പെഗ് എന്റ്വിസിൽ എന്ന അഭിനേത്രി ഹോളിവുഡ് ചിഹ്നത്തിലെ "H" എന്ന അക്ഷരത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

1934 - സോവ്യറ്റ് യൂണിയൻ ലീഗ് ഓഫ് നേഷൻസിൽ അംഗമായി.

1943 - രണ്ടാം ലോകമഹായുദ്ധം:  ഡാനിഷ് ജൂതന്മാരെ നാടുകടത്താൻ ഹിറ്റ്ലർ ഉത്തരവിട്ടു.

1948 - Operation Polo വിജയകരമായി പര്യവസാനിച്ചു. ഹൈദരബാദ് ഇന്ത്യൻ യൂനിയനിൽ ചേർത്തു.

1962 - റ്വാണ്ട, ബറുണ്ടി, ജമൈക്ക എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.

1967- നാഗാലാൻഡിൽ ഇംഗ്ലിഷ് ഔദ്യാഗിക ഭാഷയാക്കി.

1973 - പൂർ‌വ്വ ജർമ്മനിയും പശ്ചിമ  ജർമ്മനിയും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.

21sep

1984 - ബലൂണിൽ അറ്റ്ലാന്റിക് സമുദ്രംതാണ്ടി ജോ കിറ്റിങർ ചരിത്രം സൃഷ്ടിച്ചു.

1986- മുഴുവൻ വനിതാ ജീവനക്കാരുമായി ആദ്യ വിമാനം മുബൈയിൽ നിന്ന് ഗോവയിലേക്ക് പറന്നു.

1988 - ബർമ്മ അതിന്റെ ഭരണഘടന അസാധുവാക്കി. ജനാധിപത്യവാദികൾ ക്കെതിരെയുള്ള സൈനികാക്രമണത്തിൽ ആയിരക്കണക്കിനു പേർ മരിച്ചു.

1990 - കറുത്ത വംശജനായ ബാലനെ തട്ടിക്കൊണ്ടു പോയി കഴുത്തറുത്ത് കൊന്നു എന്ന് ആരോപിച്ച് മണ്ടേലയുടെ ഭാര്യ വിന്നി മണ്ടേലയ്ക്ക്‌ എതിരെ കേസ്.

2006 -  ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി അനുഷ അൻസാരി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു.

2015 - ചരിത്രം സൃഷ്ടിച്ച് ഫ്രാൻസിസ് മാർപാപ്പ ക്യൂബയിൽ സന്ദർശനം തുടങ്ങി.

2016 - കാശ്മീരിലെ ഉറി കരസേന താവളത്തിൽ പാക് ഭീകരാക്രമണത്തിൽ 18 സൈനികർക്ക് വീരമൃത്യു.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

 ഇന്ന്‍,  

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ ക്കുമെതിരെ കൊടുങ്കാറ്റായി വീശിയടിച്ച അബ്രഹാം ടി കോവൂര്‍ എന്ന പ്രൊ: ഏ ടി കോവൂറിനെയും (10 ഏപ്രിൽ1898 -- 18 സെപ്റ്റബർ, 1978 ),

കേരളകൗമുദി പത്രത്തിന്റെ മുൻ പത്രാധിപരും പ്രമുഖ പത്രപ്രവർത്തകനും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ അധ്യക്ഷനുമായിരുന്ന പത്രാധിപർ സുകുമാരൻ എന്നറിയപ്പെട്ട കെ.സുകുമാരനെയും (8 ജനുവരി 1903 – 18 സെപ്റ്റംബർ 1981),

ദാഹിക്കുന്ന ആത്മാവ്, കുടുംബദോഷികൾ, കുമ്പസാരം, കാൽവരി, കുറ്റവാളികൾ, കതിരുകൾ, കുപ്പിക്കല്ലുകൾ, തുടങ്ങിയ കൃതികൾ രചിച്ച, മുംബൈ മലയാളികളുടെ നാടകസമിതിയായ പ്രതിഭാ ആർട്സ് ക്ളബിന്റെ പ്രധാന സംഘാടകനാകുകയും,  സമിതിക്കുവേണ്ടി നിരവധി നാടകങ്ങൾ  എഴുതി സംവിധാനം ചെയ്യുകയും, ഐ.വി. ശശി സംവിധാനം ചെയ്ത ‘ലക്ഷ്മണരേഖ’ യുടെ തിരക്കഥാകൃത്തും ജേസി സംവിധാനം ചെയ്ത ‘അടുക്കാൻ എന്തെളുപ്പ’ത്തിന്റെ നിർമ്മാതാവു മായിരുന്ന പ്രമുഖ മലയാള നാടകകൃത്ത് പി.വി. കുര്യാക്കോസിനെയും  (21 സെപ്റ്റംബർ 1933 - 18 സെപ്റ്റംബർ 2007),

ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിലിനെയും  (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007),

44sep

ആകാശവാണി ഡൽഹി നിലയത്തിൽ ചീഫ് പ്രൊഡ്യൂസറായും മദ്രാസ് നിലത്തിൽ പ്രൊഡ്യൂസറായും പ്രവർത്തിക്കുകയും, ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികളെല്ലാം സമാഹരിച്ച് അതിന്റെ അർത്ഥത്തോടുകൂടി ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുകയും, സ്വാതിതിരുനാളിന്റെ നാനൂറോളം കൃതികളും സംഗീതലോകത്തിനായി തയ്യാറാക്കുകയും, കർണാടക സംഗീതം അതിന്റെ സാഹിത്യം മനസ്സിലാക്കി പാടുവാൻ വേണ്ടി ഗാനമന്ദിർ എന്ന ട്രസ്റ്റിനും രൂപം നൽകുകയും ചെയ്ത ആദ്യ മലയാളി ചലച്ചിത്രപിന്നണിഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായിരുന്ന ടി.കെ. ഗോവിന്ദറാവുവിനെയും (1 ഏപ്രിൽ 1929 - 18 സെപ്റ്റംബർ 2011),

നിയമസഭ മെംബറും, കൊല്ലം പ്രാക്കുളം സമരത്തിന് നേതൃത്ത്വം നൽകുകയും, നാല് തവണയായി 12 വർഷക്കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാർഗവനെയും (മേയ് 1928 - 18 സെപ്റ്റംബർ 2013),

1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിക്കുകയും പിന്നീട്‌ ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്‌, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും  യു.എൻ.ഐ വാർത്താ ഏജൻസിയിലും പ്രവർത്തിക്കുകയും മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ ആയിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിക്കുകയും രണ്ട് പതിറ്റാണ്ടിലധികം മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി കൈകാര്യം ചെയ്യുകയും ചെയ്ത കെ.എം. റോയിയേയും (1939- 2021)

ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സര്‍ക്കാര്‍ 1955 ല്‍  ഭാരതരത്ന നല്‍കി ആദരിച്ച ഭഗവാൻ ദാസിനെയും  (1869 ജനുവരി 12 - 1958 സെപ്റ്റംബർ 18),

, സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച ഉപരാഷ്ട്രപതിയും   സുപ്രീംകോടതിയിലെപതിനൊന്നാമത്തെതും ആദ്യ മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന   മുഖ്യന്യായാധിപനും (ചീഫ് ജസ്റ്റിസും) ആയിരുന്ന മുഹമ്മദ് ഹിദായത്തുള്ള യെയും (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992),

5sep

ഒരു നൂറ്റാണ്ടോളം കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച്   ഏകീകൃത ഭരണം നടപ്പിലാക്കിയ ജപ്പാനിലെ മുൻ ഭരണാധികാരിയായിരുന്ന തൊയൊത്തോമി ഹിദെയോഷിയെയും (1536 ഫെബ്രുവരി 2 - 1598 സെപ്റ്റംബർ 18),

ജോ ഫ്രേസിയർക്കു ശേഷം ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലിയെ അദ്ദേഹത്തിന്റെ ഉച്ചസ്ഥായിലുള്ള കായിക ജീവിതത്തിനിടയ്ക്ക് പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ   ഹെവിവെയ്റ്റ് ബോക്സറായിരുന്ന കെൻ നോർട്ടനെയും(ഓഗസ്റ്റ് 9, 1943 – സെപ്റ്റം: 18, 2013),

സംസ്കൃതത്തിന്റെ അതിപ്രസരത്തിനിപ്പുറത്തു്, ഭാഷാസാഹിത്യനിർമ്മിതിയിൽ ശുദ്ധമലയാളത്തിനു് അർഹമായ ഇടമുണ്ടെന്നു തെളിയിച്ച്ചുതുടങ്ങിയ  വെണ്മണിപ്രസ്ഥാനത്തിന്റെ (കഞ്ഞിക്കുട്ടൻ തമ്പുരാന്റെ പിതാവിലൂടെ അർദ്ധസഹോദരനായിരുന്നു കദംബൻ എന്ന വെണ്മണി മഹൻ നമ്പൂതിരി)

വക്താവായിരുന്ന കവിയായിരുന്ന കേരളവ്യാസൻ എന്നറിയപ്പെടുന്ന രാമവർമ്മ എന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനെയും  (18 സെപ്റ്റംബർ 1864 - 22 ജനുവരി 1913),

കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും, ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റും നവസാഹിതി,ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരും ആനന്ദ് അടക്കം  മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തി കൊണ്ടുവരുകയും ചെയ്ത  എം. ഗോവിന്ദനെയും  (1919 സെപ്റ്റംബർ 18-1989 ജനുവരി 23),

ഔർ ഇന്നർ ഗാർഡൻ, കാഞ്ചൻ ജംഗ, പദ്മ, പുരി ടെംപിൾ, ഗാർഡൻ പാർട്ടി അറ്റ് ആൻ ഇൻഡ്യൻ ഹൗസ്, കൂലീസ് ഫ്യൂണെറൽ, സ്ലീപ്പി ഓൾഡ് മാൻ പണ്ഡിറ്റ്സ്, ചൈതന്യാസ് ഇനിഷിയേഷൻ, പാലസ് ഒഫ് സ്നോ, ഫെയറി ലാൻഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ വരയ്ക്കുകയും, ഛായാചിത്രങ്ങൾ, നാടോടി ചിത്രങ്ങൾ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങൾ രൂപകല്പന ചെയ്യൂന്നതിലും, പിന്നെനാടക സംവിധായകൻ, നടൻ എന്നീ നിലകളിലും പ്രവർത്തിച്ച ഗഗനേന്ദ്രനാഥ് ടാഗൂറിനെയും (1867 സെപ്റ്റംബർ 18-1938),

1950, 60, 70 കാലഘട്ടത്തിൽ തമിഴ് കന്നട സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന രാജ്കുമാറിന്റെയും  ശിവാജി ഗണേശന്റെയുo  ആദ്യ സിനിമയിലെ നായികയായിരുന്ന കർണാടകയിൽ ജനിച്ച പ്രശസ്തയായ ദക്ഷിണേന്ത്യൻ നടി പണ്ഡരീ ഭായിയെയും(18 സെപ്റ്റംബർ 1928 – 29 ജനുവരി 2003),

8sep

കൗരവർ എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ച കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളും ഗായകനുമായിരുന്ന വിഷ്ണുവർദ്ധനെയും (സെപ്റ്റംബർ 18, 1949 - ഡിസംബർ 30 2009) ,

കവി, ഉപന്യാസകാരൻ, ധാർമ്മിക ചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക്  നൽകിയ അക്ഷരോപാസകൻ (Man of letters) എന്നു വിശേഷിക്കപെട്ടിരുന്ന ഡോക്ടർ ജോൺസൺ എന്ന സാമുവൽ ജോൺസണിനെയും (18 സെപ്റ്റംബർ 1709 – 13 ഡിസംബർ 1784),

ഡാൻസ് ടു ദ് പൈപ്പർ, റിപ്രീവ്, ലിസ്സി ബോർഡെൻ : എ ഡാൻസ് ഒഫ് ഡെത്ത് , അമേരിക്ക ഡാൻസെസ്  തുടങ്ങിയ നൃത്ത സംബന്ധമായ കൃതികൾ രചിക്കുകയും ബാലേയും സംഗീതശില്പങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത അമേരിക്കൻ നൃത്തസംവിധായക ആഗ്നസ്  ഡി മില്ലെയെയും ( 1905 സെപ്റ്റംബർ 18 - 1993 ഒക്ടോബർ 7 )

ഏറെ അവാർഡുകൾ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടർസീരിയലിൽ അമേരിക്കൻ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച  ജെയിംസ് ജോസഫ് ഗന്ദോൾഫീനിയെയും (1961 സെപ്റ്റംബർ 18- 2013 ജൂൺ 19 ) ഓർമ്മിക്കുന്നു.

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment