/sathyam/media/media_files/RlRQddM7rNJPCHyRzHSb.jpg)
1199 കന്നി 2
ചോതി / ചതുർഥി
2023 / സെപ്റ്റംബര്‍ 19, ചൊവ്വ
ഇന്ന് ;
വിനായക ചതുർഥി
[ മഹാരാഷ്ട്രയിൽ വിശേഷം
വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധനാ മൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണെന്നാണ് വിശ്വസം. മണ്ണുകൊണ്ട് നിർമ്മിച്ച ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ഞനം ചെയ്യപ്പെടുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.]
* International talk like a pirate day!
[ ''കടൽക്കൊള്ളക്കാരനെ പോലെ" സംസാരിക്കുന്ന അന്തഃരാഷ്ട്ര ദിനം !]
* ചിലി: സശസ്ത്ര സേന ദിനം !.
* സെയ്ന്റ് കിറ്റ്‌സ്, നെവിസ് : സ്വാതന്ത്ര്യ
ദിനം !
* US:
* National Butterscotch Pudding Day !
* Get Ready Day !
[ to do in an emergency of any kind and Be Ready for whatever comes ]
* Thinking of You Week [ 18/9-24/9]
* Parent Teacher Home Visits Week
ഇന്നത്തെ മൊഴിമുത്ത്
*************************
''സ്ത്രീകൾ തങ്ങൾ പുരുഷന് തുല്യരാണെന്ന് നടിക്കുന്നത് വിഡ്ഢികളാണെന്ന് ഞാൻ കരുതുന്നു, അവർ വളരെ ഉയർന്നവരാണ്, '''
[ - വില്യം ഗോൾഡിംഗ് ]
**************************
ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജയും ബഹിരാകാശത്തു മാരത്തൺ ഓട്ടം നടത്തിയ ആദ്യ വനിതയുമായ സുനിത വില്യംസിന്‍റേയും (1965),
അഖില കേരള ധീവര സഭ ജനറൽ സെക്രട്ടറിയും മുൻ നിയമസഭ അംഗവുമായ വി ദിനകരന്റെയും (1944),
മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ജോയ് മാത്യുവിന്‍റെയും ( 1961),
ബാലതാരമായി വന്ന് ഒട്ടേറെ മലയാളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച കാവ്യ മാധവന്റെയും (1984),
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നമിത പ്രമോദിന്‍റെയും (1996),
മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ നേടുകയും
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ ഗായകനായെത്തുകയും മലയാള സിനിമയിലും സ്വതന്ത്ര സംഗീത രംഗത്തും ഒരു പതിറ്റാണ്ടിലധികമായി എന്ന യാത്ര തുടരുകയും ഹെയ്യുന്ന സൂരജ് സന്തോഷിനേയും(1987),
ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവും നിരൂപകയും അങ്കണം സാംസ്കാരിക വേദിയുടെ ചെയർ പേഴ്‌സണും ഡോ. സുകുമാർ അഴീക്കോട് -തത്ത്വമസി പുരസ്കാരജേതാവും റിട്ടയേർഡ് അദ്ധ്യാപികയുമായ സരസ്വതി ഷംസുദ്ദീന്റെയും (1955),
ഹിന്ദി കൂടാതെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയും മോഡലുമായ ഇഷ കോപ്പിക്കറുടെയും (1976),
തന്റെ സ്വതസ്സിദ്ധമായ ലളിത ഗായക ശൈലി കൊണ്ട് വളരെ പ്രസിദ്ധനും ഇന്ത്യൻ സിനിമയിലെ ഒരു ഗായകനും, രചയിതാവും, നടനുമായ ലക്കി അലി എന്ന മക്സൂദ് മെഹ്‌മൂദ് അലിയുടേയും (1958),
ഭൂട്ടാനിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും പരിസ്ഥിതി സംരക്ഷകനും, സാംസ്കാരിക നായകനും മുൻ പ്രധാനമന്ത്രിയുമായ ഷെറിങ് തോബ്‌ഗെയുടെയും( 1965),
ഐഎൽ എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കേന്ദ്ര മിഡ്ഫീൽഡർ ആയി കളിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോളറായ ഡാരൻ കാൽഡെറയുടേയും (1987) ജന്മദിനം. !!!
ഇന്നത്തെ സ്മരണ !!!
***********************
ചങ്ങരംകോത കൃഷ്ണൻ കർത്താവ് മ. (1881-1962 )
ഡോ ബി.എ രാജാകൃഷ്ണന്‍ മ. (2017)
അബ്ദുള്ള അടിയാർ മ. (1935 -1996 )
കെ. ഉദയകുമാർ മ. (1960-2014).
യു.ശ്രീനിവാസ് മ. (1969 -2014)
ബൽവന്ത്റായ് മേത്ത മ. (1899-1965)
ദമയന്തി ജോഷി മ. (1928-2004)
ജെ.എം.ഡബ്ല്യൂ ടേണർ മ. (1775-1851)
ഇറ്റാലൊ കൽവീനൊ മ. (1923-1985)
കാൾ റോബാഷ് മ. (1929- 2000)
സ്ലാനിസ്ലോവ്വ് പെട്രോവ് മ. (1939-2017)
റഫിയുദ്ദൗള /ഷാജഹാൻ രണ്ടാമൻ മ. (1696-1719)
വി.ടി. ഇന്ദുചൂഡൻ ജ. (1919 - 2002)
എം ബി ശ്രീനിവാസന്‍ ജ.(1925 -1988 )
ബി.വി. കാരന്ത് ജ. (1929 - 2002)
ഫസൽ അലി ജ. (1886-1959)
കന്‍വര്‍ നാരായണന്‍ ജ. (1927-2017)
വില്യം ഗോൾഡിംഗ് ജ. (1911-1993)
ചരിത്രത്തിൽ ഇന്ന് …
************************
1848 - ജോർജ് ബോണ്ടും വില്യം ലാസലും ശനിയുടെ ഉപഗ്രഹമായ ഹൈപീരിയണിനെ കണ്ടെത്തി.
1881 - അമേരിക്കയുടെ ഇരുപതാമത് പ്രസിഡണ്ട് ആയിരുന്ന ജയിംസ് ഗാർഫീൽഡിനെ വെടിവെച്ചുകൊന്നു. പൈതഗോറസ് സിദ്ധാന്തത്തിന് തെളിവു നൽകിയതിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം.
1888 - ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൗന്ദര്യ മത്സരം ബെൽജിയത്തിൽ നടന്നു.
1893 - ന്യൂസിലാൻഡ് വനിതകൾക്ക് വോട്ടവകാശം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി.
1944 - USSR-ഫിൻലൻഡ് യുദ്ധത്തിന് സമാപനമായി.
1952 - ചാർളി ചാപ്ലിനെ ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ തിരിച്ചു വരാൻ സർക്കാർ വിലക്കി.
1957 - യു എസിന്റെ ആദ്യ ഭൂഗർഭ ആണവ ബോംബ് പരീക്ഷണം
1960 - ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചു, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് ഒപ്പിട്ടത്.
1966 - ജർമനിയിൽ നാസികളുടെ പീഡനത്താൽ കൊല്ലപ്പെട്ട ചെമ്പകരാമൻ പിള്ളയുടെ ചിതാഭസ്മം കന്യാകുമാരിയിൽ നിമഞ്ജനം ചെയ്തു.
1983 - സെന്റ് കിറ്റ് & നെവിസ് ( വെസ്റ്റ് ഇന്ത്യൻ ദ്വീപ സമൂഹം ) ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
2000 - സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ കർണം മല്ലേശ്വരി ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.
2006 - തായ്ലാൻഡ് സൈനിക വിപ്ലവം. ബാങ്ക്കോക്കിൽ കൂ നടത്തി ഭരണകൂടത്തെ അട്ടിമറിച്ച് മാർഷൽ നിയമം കൊണ്ടുവന്നു.
2010 - ഡീപ് വാട്ടർ ഹൊറൈസൺ ഓയിൽ ചോർച്ചയ്ക്ക് കാരണമായ എണ്ണ കിണർ അടച്ചു.
2014 - അലാവുദ്ദീൻ ഖിൽജി തകർത്തെറിഞ്ഞ നളന്ദ സർവകലാശാല പുതിയ രൂപത്തിൽ പ്രവർത്തനം തുടങ്ങി.
2016 - ഒരു മനുഷ്യാവകാശത്തിന്റെ പശ്ചാത്തലത്തിൽ, ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും നടന്ന ബോംബാക്രമണത്തിലെ പ്രതിയെ പോലീസുമായുള്ള വെടിവയ്പിന് ശേഷം പിടികൂടി.
2017 - പ്യൂബ്ല ഭൂകമ്പം മെക്സിക്കോയിൽ 370 പേർ മരിക്കുകയും 6,000 ത്തിലധികം പേർക്ക് പേരിക്കേൾക്കുകയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായി.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
കൊടുങ്ങല്ലൂർക്കളരിയിലെ പുകഴ്‌പെറ്റ കവി, വൈദ്യൻ, തീപ്പൊള്ളലിന്റെ ചികിത്സയിൽ സ്‌പെഷ്യലൈസേഷൻ, തൊട്ടുകൂടായ്മ കൊടികുത്തിയ കാലത്തും കൂസലന്യേ ചെറുമക്കുടികളിൽ ദൈവദൂതനെപ്പോലെ സിദ്ധൗഷധങ്ങളുമായി കടന്നുചെന്ന മനുഷ്യസ്‌നേഹി, എന്നീ വിശേഷണങ്ങളാൽ അറിയപ്പെടുന്ന കവി തിലകൻ ചങ്ങരംകോത കൃഷ്ണൻ കർത്താവിനെയും (1881-1962 സെപ്റ്റംബർ 19 ),
120 ഓളം നോവലുകളും, പതിമൂന്നോളം നാടകങ്ങളും , സിനിമ ക്ക് വേണ്ടി സംഭാഷണങ്ങളും എഴുതിയ തമിഴ് ഭാഷയിലെ ഉജ്ജ്വലനായ പ്രാസംഗികനും, പ്രമുഖപത്രപ്രവർത്തകനും,നാടകകൃത്തും,രാഷ്ട്രീയ നേതാവും,പ്രഭാഷകനുമായിരുന്ന അബ്ദുള്ള അടിയാറിനെയും(1935,മെയ് 16 -1996 സെപ്റ്റംബർ 19 ),
സ്വാതന്ത്ര്യസമര പോരാളി,സാമുഹിക പ്രവർത്തകൻ,പഞ്ചായത്തീ രാജിന്റെ പിതാവ് എന്നിനിലകളിൽ പ്രശസ്തനും, ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയിരുന്ന ബൽവന്ത്റായ് മേത്തയെയും (ഫെബ്രുവരി 19,1899-സെപ്റ്റംബർ 19,1965),
മുംബൈയിലെ ശ്രീ രാജരാജേശ്വരി നാട്യകലാ മന്ദിറിലെ ആദ്യകാല വിദ്യാർത്ഥികളിലൊരാളായി ടി.കെ. മഹാലിംഗത്തിൽ നിന്നും ഭരതനാട്യം പഠിക്കുകയും സീതാറാം പ്രസാദ്, അച്ഛാൻ മഹാരാജ്, ലച്ചു മഹാരാജ്, ശംഭു മഹാരാജ് എന്നിവരിൽ നിന്നും കഥക് അഭ്യസിച്ച് ഇന്ത്യയിലും വിദേശത്തുമായി ധാരാളം പരിപാടികൾ അവതരിപ്പിച്ച ദമയന്തി ജോഷിയെയും (സെപ്റ്റംബർ 5,1928-സെപ്റ്റംബർ 19, 2004),
നിറം, രൂപം എന്നിവ യഥാർത്ഥ്യത്തെ ക്കാളും ഉയർന്നുനിന്നവയോ സ്ഥൂലമോ ആയ, റൊമാന്റിക് ചിത്രങ്ങൾ വരച്ച് ചിത്രകലയിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ഇംഗ്ലീഷ് ചിത്രകാരനും കലാകാരനും ആയിരുന്ന ജോൺ മാല്ലോർഡ് വില്യം ടർണറിനെയും (1775 ഏപ്രിൽ 23-1851 സെപ്റ്റംബർ 19 ),
ക്യൂബയിൽ ജനിക്കുകയും കോസ്മി കോമിക്സ്, ഇൻവിസിബിൾ സിറ്റീസ്,ഇഫ് ഓൺ എ വിന്റെഴ്സ്നൈറ്റ് എ ട്രാവലർ , ദ പാത്ത് റ്റു ദ നെസ്റ്റ് ഓഫ് സ്പൈഡേഴ്സ് തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത ഇറ്റാലിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ഇറ്റാലൊ കൽവീനൊയെയും(ഒക്ടോബർ 15 1923-സെപ്റ്റംബർ 19 1985),
ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും, ഓർക്കിഡുകളുടെ വർഗ്ഗീകരണത്തിൽ നിപുണത പുലർത്തിയിരുന്ന സസ്യസ്നേഹിയും ആയിരുന്ന കാൾ റോബാ ഷിനെയും(ഒക്ടോ: 14, 1929, – സെപ്റ്റം: 19, 2000),
പത്രപ്രവർത്തകനും എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് അനുഭാവിയും ദേശാഭിമാനി പത്രത്തിന്റെ പത്രാധിപറും , പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും ആർ.എസ്. എസ്. പ്രവർത്തകനും കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയും മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മകളുടെ ഭര്‍ത്താവും ആയിരുന്ന വി.ടി. ഇന്ദുചൂഡനെയും (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002),
1961ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ 'ജാതിഭേദം മതദ്വേഷം..' എന്നു തുടങ്ങുന്ന ഗാനം കെ.ജെ. യേശുദാസിനെ കൊണ്ട് പാടിപ്പിച്ച് പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ച പ്രശസ്ത .ചലച്ചിത്ര സംഗീത സംവിധായകൻ മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്ന എം ബി ശ്രീനിവാസനെയും (1925 സെപ്റ്റംബർ 19-1988 മാർച്ച് 9 )
പ്രസിദ്ധങ്ങളായ പല കന്നഡ നാടകങ്ങളും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുകയും, വംശവൃക്ഷ, ചോമനദുഡി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, ഘടശ്രാദ്ധ, ഋശ്യശൃംഗ തുടങ്ങി പ്രസിദ്ധങ്ങളായ അനേകം ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിക്കുകയും ഭൂമിക, ഹംസഗീതെ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും, ശ്രദ്ധേയങ്ങളായ പല കന്നഡ നാടകങ്ങളും രചിക്കുകയും ഡൽഹിയിലെ നാഷനൽ സ്കൂൾ ഒഫ് ഡ്രാമയിൽ ഡയറക്ടറാകുകയും ചെയ്ത നാടക, സിനിമാ സംവിധായകനും നടനുമായിരുന്ന ബാബുകോടി വെങ്കടരമണ കാരന്ത് എന്ന ബി.വി. കാരന്തിനെയും (സെപ്റ്റംബർ 19 1929 -സെപ്റ്റംബർ 1 2002),
മനുഷ്യരാശിയിൽ അന്തർലീനമായ തിന്മയും മനുഷ്യവംശത്തിന്റെ സംസ്കാരവും തമ്മിലുള്ള യുദ്ധത്തെ കാണിക്കുന്ന ലോഡ് ഓഫ് ദ് ഫ്ലൈസ്,ചരിത്രാതീത കാലത്തോളം പിന്നോട്ടുപോയി എങ്ങനെ മനുഷ്യൻ തിന്മകൊണ്ടും ചതികൊണ്ടും നിഷ്കളങ്കരായ സമൂഹത്തിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നു എന്നു കാണിക്കുന്ന ദ് ഇൻഹറിറ്റേഴ്സ്, നിലനില്പിന്റെ മൂലപ്രശ്നങ്ങൾ - മനുഷ്യ സ്വാതന്ത്ര്യം,
നിലനിൽപ്പ് തുടങ്ങിയവ - സ്വപ്നാടനത്തിലൂടെയും തിരനോട്ടങ്ങളിലൂടെയും വിശകലനം ചെയ്യുന്ന പിൻചർ മാർട്ടിൻ , ഫ്രീ ഫാൾ എന്നീ കൃതികൾ, മുഖ്യ കഥാപാത്രത്തിന്റെ, ഭവിക്ഷ്യത്തുകൾ ആലോചിക്കാതെയുള്ള പള്ളി ഗോപുരം പണിയുവാനുള്ള അദമ്യമായ അഭിനിവേശം ബിംബാത്മകമായി കാണിക്കുന്ന ഗോപുരം (ദ് സ്പൈർ ), തുടങ്ങിയ കൃതികൾ രചിക്കുകയും, സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവും, ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും ആയിരുന്ന വില്യം ഗോൾഡിംഗിനെയും ( 1911 സെപ്റ്റംബർ 19 - 1993 ജൂൺ 19) ഓർമ്മിക്കാം.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '