/sathyam/media/media_files/cna2NsHzvZYbSqCRinoc.jpg)
1199 കന്നി 3
വിശാഖം / പഞ്ചമി/ഋഷിപഞ്ചമി വൃതം
2023 / സെപ്റ്റംബര്‍ 20, ബുധൻ
ഇന്ന് ;
അന്തഃദേശീയ സർവ്വകലാശാല കായിക കേളി ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്്്്്
[international university sports day]
മലങ്കര പുനരൈക്യ ദിനം !
****************************
* നേപ്പാൾ - ഭരണഘടന ദിനം !
* തായ്‌ലാൻഡ് - ദേശീയ യുവ ദിനം !
* ജർമനി - വിശ്വ ബാല ദിനം !
* UK : National Fitness Day !
* USA;
National Fried Rice Day
National Pepperoni Pizza Day
National Punch Day
National String Cheese Day
National Queso Day
/sathyam/media/media_files/ikkXp1dExj2eKYnaWJgh.jpg)
ഇന്നത്തെ മൊഴിമുത്ത്
************************
"അജ്ഞാതമായ ഒരു രാജ്യത്തേക്ക്, നിരവധി സന്തോഷങ്ങളെ കാണാൻ, നിരവധി സഖാക്കളെ കണ്ടെത്താൻ, വിജയിക്കാൻ നിങ്ങൾ പുറപ്പെടുന്ന മഹത്തായ സാഹസികതയായി നിങ്ങൾ ധൈര്യത്തോടെയും ധീരതയോടെയും സ്വീകരിച്ചാൽ മാത്രമേ ജീവിതത്തെ ശ്രേഷ്ഠമായി പ്രചോദിപ്പിക്കാനും ശരിയായി ജീവിക്കാനും കഴിയൂ എന്നത് ഒരിക്കലും മറക്കരുത്. ധാരാളം യുദ്ധങ്ങൾ തോൽക്കുകയും ചെയ്യുന്നു."
[ -ആനി ബസന്റ് ]
**************************
ഹിന്ദി സിനിമയിലെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഏറെ അറിയപ്പെടുന്ന പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ടിന്റേയും (1948),
ഇന്ത്യൻ നിയമജ്ഞനും മുൻ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്ന മാർക്കണ്ഡേയ കട്ജുവിന്റേയും (1946),
എ​സ്.​എ​ൻ.​ഡി. ​പി യോ​ഗം മു​ൻ പ്രസിഡന്റും പ്രശസ്ത അഭിഭാഷകനുമായ അ​ഡ്വ.​
സി.​കെ. വി​ദ്യാ​സാ​ഗ​റിന്റേയും (1949),
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻചെയർമാനും ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മുൻ അദ്ധ്യക്ഷനുമായ ടി.കെ രാജീവ് കുമാറിന്റെയും (1964 ),
/sathyam/media/media_files/eV1vxRq5EYSWQzYxW5g7.jpg)
പൊന്നാനി സ്കോളർ കോളേജ്, തിരൂർ ആർട്ട്സ് കോളേജ്, വിശ്വഭാരതി കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, കഴിഞ്ഞ 15 വർഷക്കാലമായി അദ്ധ്യാപകർ, നേഴ്സുമാർ, കമ്പനി സ്റ്റാഫുകൾ, ബിരുധധാരികൾ തുടങ്ങിയവർക്ക് നേതൃത്വപരവും വ്യക്തിത്വ വികാസപരവുമായ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുകയും യു.എ.ഇ , കെനിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒപ്പം
എഴുത്തുകാരനും ഇടതുപക്ഷ സഹചാരിയുമായ അജിത് കൊളാടിയുടേയും ( 1960),
രജനികാന്തിന്റെ മകളും നടിയും, ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനികാന്തിന്റെയും (1984),
ടെർമിനേറ്റർ സാൽവേഷനിലെ ലെഫ്. ബ്ലയർ വില്യംസ് എന്ന കഥാപാത്രത്തെയും TNT ടെലിവിഷൻ പരമ്പരയായ ഫാളിംഗ് സ്കൈസിലെ ആൻ ഗ്ലാസ് എന്ന കഥാപാത്രത്തേയും അവിസ്മരണിയമാക്കിയ അമേരിക്കൻ അഭിനേത്രിയും മോഡലുമായ കോറിന്ന മൂൺ ബ്ലഡ്ഗുഡിന്റെയും (1975) ജന്മദിനം !
.
ഇന്നത്തെ സ്മരണ !!!
***********************
ടി.കെ. വേലുപ്പിള്ള മ. (1882-1950)
കെടാമംഗലം പപ്പുകുട്ടി മ. (1901-1974)
ആനി ബസന്റ് മ. (1847-1933)
കെ.സി.എസ്. മണി മ. (1922 -1987)
എ.എൽ. ജേക്കബ് മ. (1911-1995)
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് മ. (1924 -2012)
രാധിക തിലക് മ. (1969-2015 )
കനകലത ബറുവ മ. (1924 -1942)
ജഗ്‌മോഹൻ ഡാൽമിയ മ. (1940-2015)
സ്വെൻ നിക്വിസ്റ്റ് മ. (1952- 2006)
ബുർഹാനുദ്ദീൻ റബ്ബാനി മ. (1940-2011)
/sathyam/media/media_files/BYU5uWnnIIU7y1m9NqCD.jpg)
പി. കുമാരൻ ജ. (1906-1970)
മംഗലാട്ടു രാഘവൻ ജ. (1921- 2021)
ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ജ. (1959-2022)
ജയന്ത ഹസാരിക ജ. (1943 -1977)
അക്കിനേനി നാഗേശ്വരറാവു ജ. (1924-2014)
ഴാങ് ജാക്വിസ് ഡെസ്സാലൻ ജ. (1758-1806)
ജെയിംസ് ഡ്യൂവെർ ജ. (1842 -1923 )
ചരിത്രത്തിൽ ഇന്ന് …
*********************
1187 - സലാദിൻ ജെറുസലേംആക്രമണം ആരംഭിച്ചു.
1519 - ഫെർഡിനാൻഡ് മാഗല്ലൻ, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പൽയാത്ര സാൻലൂകാർ ഡി ബരാമെഡയിൽ നിന്നും ആരംഭിച്ചു.
1878 സെപ്തംബർ 20 ന്, ദ ഹിന്ദു ആദ്യമായി ഒരു പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചു.
1891 - ആദ്യ പെട്രോൾ കാർ അമേരിക്കയിൽ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ പുറത്തിറങ്ങി.
1920 - ഐറിഷ് സ്വാതന്ത്ര്യസമരംബ്രിട്ടീഷ് പോലീസ് രണ്ട് നാട്ടുകാരെ കൊല്ലുകയും ഐആർഎ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നതിനായി ബാൽബ്രിഗൻ പട്ടണം കത്തിക്കുകയും ചെയ്തു.
1930 - ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചു.
/sathyam/media/media_files/JA11ONrCx54Cik9qrJlB.jpg)
1932 - ഗാന്ധിയുടെ നിരാഹാര സമരം1932-ൽ മഹാത്മാഗാന്ധി തൊട്ടുകൂടാത്തവരോട് പെരുമാറുന്നതിനെതിരെ നിരാഹാര സമരം ആരംഭിച്ചു.
1941 - ലിത്വാനിയയിലെ ഹോളോകോസ്റ്റ് ; നെമെൻസൈനിൽ 400 ഓളം ജൂതന്മാരുടെ കൂട്ട വധശിക്ഷ ആരംഭിച്ചു.
1942 - ഉക്രെയ്നിൽ ഹോളോകോസ്റ്റ് ;
2 ദിവസത്തിനുള്ളിൽ 3000 ജൂതന്മാരെ കൂട്ടക്കൊല ചെയ്തു.
1946 - ആദ്യ കാൻ ചലച്ചിത്രോൽസവം സംഘടിപ്പിക്കപ്പെട്ടു.
1971 - ഐറിൻ ചുഴലിക്കാറ്റ് നിക്കരാഗ്വയിൽ ഒരു കരയ്ക്ക് കാരണമായ ശേഷം, ചുഴലിക്കാറ്റ് വേണ്ടത്ര ശക്തി വീണ്ടെടുത്തു, അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് പസഫിക്കിലേക്ക് കടക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന ചുഴലിക്കാറ്റായി ഇത് മാറി.
1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
1984 - ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ നയതന്ത്ര്യ കാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാർബോംബ് ആക്രമണത്തിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു.
/sathyam/media/media_files/aS6pomNS0Y4eDrHnLZGH.jpg)
1990 - സൗത്ത് ഒസ്സെഷ്യ സ്വാതന്ത്ര്യം1990 സെപ്റ്റംബർ 20 ന്, ദക്ഷിണ ഒസ്സെഷ്യ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2000 - ബ്രിട്ടന്റെ എം.ഐ. 6 രഹസ്യാന്വേഷണ വിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. റഷ്യൻ നിർമ്മിത പീരങ്കിവേധ മിസൈൽ ആയ മാർക്ക് 22ആയിരുന്നു ഇതിനുപയോഗിച്ചത്
2008 - പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ മാരിയറ്റ് ഹോട്ടലില്‍ ഒരു ട്രക്ക് നിറയെ സ്‌ഫോടക വസ്തുക്കളുമായി ചാവേറുകള്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി ഉണ്ടായ സ്‌ഫോടനത്തില്‍ 54 പേർ കൊല്ലപ്പെട്ടു. 266 പേര്‍ക്ക് പരുക്കേറ്റു.
2011 – യുഎസ് മിലിട്ടറിയിലെ ഉൾപ്പെടുത്തൽസ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെയും സ്ത്രീകളെയും ആദ്യമായി പരസ്യമായി സേവിക്കാൻ അനുവദിച്ചുകൊണ്ട് യുഎസ് മിലിട്ടറിയുടെ “ചോദിക്കരുത്, പറയരുത്” നയം അവസാനിച്ചു.
/sathyam/media/media_files/poW49ez2TIOnw1ZVsfzG.jpg)
2017 -പ്യൂർട്ടോ റിക്കോയിലെ മരിയ ചുഴലിക്കാറ്റ് 2,975 ആളുകളുടെ മരണത്തിനും 90 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടത്തിനും കാരണമായി, ഇത് ഒരു വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്;
കൃഷിശാസ്ത്രം, വേലുത്തമ്പി ദളവ, തിരുവിതാംകൂര്‍ രാജ്യഭരണം, മൂന്നു മഹാരാജാക്കന്‍മാര്‍, വൃത്താന്തമഞ്ജരി, ത്യാഗചരിതങ്ങള്‍, രാമായണം ഗദ്യപ്രബന്ധം, സാഹിത്യദര്‍ശം തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധ ചരിത്രകാരനും, അധ്യാപകനും, നിയമനിര്‍മിതാവും എഴുത്തുകാരനും ആയിരുന്ന സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയെയും (1882- സെപ്റ്റംമ്പർ 20, 1950)
സഹോദര പ്രസ്ഥാനത്തിലും കർഷക തൊഴിലാളി പ്രസ്ഥാനത്തിലും അംഗമാകുകയും പീഡിതരെ കുറിച്ച് കവിതകൾ എഴുതുകയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ സാമുഹിക സാമ്പത്തിക പരിവർത്തനം ലക്ഷ്യ മാക്കി അനേകം രചനകൾ നടത്തുകയും ചെയ്ത കേരള മയോക്കൊവ്സ്ക്കി എന്ന് അറിയപ്പെടുന്ന കെടാമംഗലം പപ്പുകുട്ടിയെയും (1901 മാർച്ച് 21- സെപ്റ്റംബർ 20, 1974),
/sathyam/media/media_files/15HNDFmWiIMwjGktna6f.jpg)
ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെവെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന കോനാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണിയെയും (മാർച്ച് 2, 1922 - സെപ്റ്റംബർ 20, 1987)
ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കെത്തുകയും, കൃഷിവകുപ്പും, മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്യുകയും ചെയ്ത
ഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എ.എൽ. ജേക്കബിനെയും (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995),
മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവായിരുന്ന കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാടിനെയും(27 മേയ് 1924 - 20 സെപ്റ്റംബർ 2012),
ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടുകയും, ദൂരദർശനുൾപ്പെടെ വിവിധ ചാനലുകളിൽ അവതാരകയും യേശുദാസ്, എം.ജി. ശ്രീകുമാർ, എസ്. ജാനകി എന്നിവരുടെ സ്റ്റേജ് ഷോകളിലും ഗാനങ്ങൾ പാടുകയും എഴുപതോളം സിനിമകളിൽ പാടുകയും ചെയ്ത പിന്നണി ഗായിക രാധിക തിലകിനെയും (1969-2015 സെപ്റ്റംബർ 20)
ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത ആനി വുഡ് എന്ന ആനി ബസന്റിനെയും ( 1847 ഒക്ടോബർ 1 -1933 സെപ്റ്റംബർ 20),
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയിൽ പങ്കെടുക്കവേ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആസ്സാമിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്ന കനകലത ബറുവയെയും (22 ഡിസംബർ 1924 - 20 സെപ്തംബർ 1942),
120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്രഛായാഗ്രാഹകനായ സ്വെൻ നിക്വിസ്റ്റിനെയും (ജനനം-3 ഡിസംബർ 1952, മരണം-20 സെപ്റ്റ്ംബർ 2006)
/sathyam/media/media_files/KFBQQntEz0abrtqfdW6x.jpg)
അഫ്ഗാനിസ്താന്റെ ഒരു മുൻ പ്രസിഡണ്ടും, രാജ്യത്തെ ഒരു പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ നേതാവുമായിരുന്ന ബുർഹാനുദ്ദീൻ റബ്ബാനിയെയു്(1940 - 2011, സെപ്റ്റംബർ 20),
കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, സംസ്ഥാന സഹകരണ ഉപദേശകാംഗം, കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, എന്നിനിലകളിൽ പ്രവർത്തിക്കുകയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് പി. കുമാരനെയും (20 സെപ്റ്റംബർ 1906 - 1970),
മയ്യഴി വിമോചനസമര നേതാവും സോഷ്യലിസ്റ്റും ഫ്രഞ്ചു കവിതകളുടെ വിവർത്തകനും, കവിയും പത്രപ്രവർത്തകനുമായിരുന്ന ഈയിടെ അന്തരിച്ച മംഗലാട്ടു രാഘവനെയും (1921 സെപ്റ്റംബർ 20 - 2021 സെപ്റ്റംബർ 4),
ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനും, നിരവധി ചലച്ചിത്രഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ആസ്സാമീസ് ഗായകനും ഗാനരചയിതാവുമായിരുന്ന ജയന്ത ഹസാരികയെയും (20 സപ്തം: 1943 – 15 ഒക്ടോ: 1977),
/sathyam/media/media_files/EQjvONZiTNgdf6BCwXfK.jpg)
69 വർഷത്തെ അഭിനയജീവിതത്തിൽ പുരാണം, സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിടുകയും, ഇപ്പോഴത്തെ നടൻ നാഗാർജുനന്റെ പിതാവും ,ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവായിരുന്ന പ്രശസ്തനായ തെലുഗു ചലച്ചിത്രനടൻ അക്കിനേനി നാഗേശ്വരറാവുവിനെയും (സെപ്റ്റംബർ 20, 1924 - 2014 ജനുവരി 22 ),
നിരക്ഷരനായ ഒരു അടിമയായിരുന്നെങ്കിലും, ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ഒരു കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഴാങ് ജാക്വിസ് ഡെസ്സാലനെയും (സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806),
നിർവാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവവാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും, നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ചനിർവാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളിൽ ഒരാളും തെർമോസ്ഫ്ലാസ്ക് കണ്ടുപിടിക്കുകയും ചെയ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ഡ്യൂവെറിനെയും (1842 സെപ്റ്റംബർ 20- 1923 മാർച്ച് 27 ) ഓർമ്മിക്കുന്നു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us