ഇന്ന് സെപ്റ്റംബര്‍ 21: ശ്രീ നാരായണ ഗുരു സമാധിദിനവും അന്താരാഷ്ട്ര ചായ ദിനവും ഇന്ന്: നടി സുധ ചന്ദ്രന്റെയും നടന്‍ മുരളി ശര്‍മയുടേയും അല്‍ക്ക ലാംബയുടെയും ജന്മദിനം: ഒന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ചതും അഡ്മിറല്‍ ലാ ബൊര്‍ദോനെസിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് സൈന്യം ഇംഗ്ലീഷ്‌കാരില്‍ ചെന്നൈയിലെ സെന്റ് ജോര്‍ജ് കോട്ട പിടിച്ചെടുത്തതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1198 കന്നി 4
അനിഴം / ഷഷ്ഠി
2023 / സെപ്റ്റംബര്‍ 21, വ്യാഴംl

ഇന്ന് ;  

 ശ്രീ നാരായണ ഗുരു സമാധിദിനം* !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

Advertisment

അന്തഃരാഷ്ട്ര ചായ ദിനം !
*****************************
[ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്നായ ചായയ്ക്ക് അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ശരീരഭാരം കുറയ്ക്കൽ എന്നിവ കാരണം ധാരാളം ഗുണങ്ങളുണ്ട്.]

* ലോക അൽഷിമേഴ്സ് ദിനം !
*****************************
[ ലോക സ്മൃതിനാശദിനം; World Alzhemers Day ]

  • അന്തഃരാഷ്ട്ര സമാധാന ദിനം !
      *****************************
    [ International Day Of Peace;  ലോകസമാധാന ത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനാചരണമാണിത്]
  • 0sep

* അന്തഃദേശീയ ജീവമണ്ഡല ദിനം !
.  *****************************
[ biosphere day ; ഭൂമിയിലെ എല്ലാ തരം ജീവികളും നിലനിൽക്കുന്ന മേഖലകളും അവയെ നേരിട്ടോ അല്ലാതെയോ ബാധിക്കാവുന്ന എല്ലാ ഘടകങ്ങളും (സൂര്യകിരണങ്ങളും കോസ്മിക് കിരണങ്ങളും ഒഴികെ) ഇവയെല്ലാം ഉൾപ്പെടുന്ന എല്ലാ ആവാസവ്യവസ്ഥകളും ഒരുമിച്ചുള്ള ഒരു അടഞ്ഞതും(Closed), സ്വയം നിയന്ത്രിതവുമായ (Self-regulating) വ്യൂഹമാണു് ജീവമണ്ഡലം]

* ലോക ഉപകാരസ്മരണ ദിനം !
[ കൃതജ്ഞതാ ദിനം, World Gratitude Day]

എസ്കപ്പോളജി ദിനം !
*****************************
[Escapology Day ; കയറുകൾ, കൈവിലങ്ങുകൾ, ചങ്ങലകൾ എന്നിവ പൊട്ടിച്ച്‌ സ്വയം മോചിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു കല]

* ബ്രസീൽ: വൃക്ഷാരോപണ ദിനം !
* അർജൻറ്റീന : വസന്ത ദിനം !
* ബൊളീവിയ : വിദ്യാർത്ഥി ദിനം !
* പോളണ്ട്: കസ്റ്റംസ് സർവീസ് ഡേ !
* അർമേനിയ, ബെലീസ്, മാൾട്ട :
  സ്വാതന്ത്ര്യ ദിനം !
* USA ;
National chai (Tea)Day !
National Miniature Golf Day !
National Pecan Cookie Day !

വിശുദ്ധ മത്തായി ശ്ലീഹായുടെ ഓർമ്മ തിരുനാൾ !
*****************************
[യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ.  വിശുദ്ധ മത്തായി ഒരു ചുങ്കക്കാരനായിരുന്നു. ബൈബിൾപുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമായ മത്തായിയുടെ സുവിശേഷം ഇദ്ദേഹം രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ]
           
          ഇന്നത്തെ മൊഴിമുത്ത്         
          *************************
* വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം

  • കൃഷി ചെയ്യണം, കൃഷിയാണ് മനുഷ്യരാശിയുടെ നട്ടെല്ല്.
  • 1sep

* സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്. ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. 

* മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്

* മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.

* ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. 

* വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം''

[  - ശ്രീനാരായണഗുരു  ]

          **************************

 1982-ൽ  അപകടത്തിൽ ഒരു കാൽ 
 നഷ്ടപ്പെട്ടിട്ടും അഭിനയ-നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ചലച്ചിത്ര നടി സുധ ചന്ദ്രന്റെയും (1964),

ഹിന്ദി,തെലുങ്ക്,തമിഴ്,മലയാളം, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടൻ മുരളി ശര്‍മയുടേയും (1972),

നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ ദേശീയ പ്രസിഡന്റ്, ഡൽഹി യൂണിവേഴ്സിറ്റി സ്റ്റൂഡന്റ്സ് യൂണിയൻ പ്രസിഡന്റ്, ഡൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഡൽഹിയിൽ നിന്നുള്ള  രാഷ്ട്രീയ പ്രവർത്തകയും നിയമസഭാ അംഗവുമായ അൽക്ക ലാംബയുടെയും (1975),

പ്രശസ്ത കപൂർ കുടുംബത്തിൽ ജനിച്ച ഹിന്ദി സിനിമ താരവും സെയ്ഫ് അലി ഘാന്റെ ഭാര്യയുമായ കരീന കപൂറിന്റെയും (1980),

ഓസ്ട്രേലിയൻ ലേബർ പാർട്ടി നേതാവും രണ്ട് പ്രാവശ്യം   ഓസ്ട്രേലിയൻ   പ്രധാനമന്ത്രിയുമായിരുന്ന കെവിൻ മൈക്കിൾ റൂഡിന്റെയും (1957),

2sep

ആഭ്യന്തര ക്രിക്കറ്റിൽ ജമൈക്കയേയും   ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയും   ബിഗ് ബാഷ് ലീഗിൽസിഡ്നി തണ്ടറിനേയും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ബാരിസൽ ബർണേഴ്സിനേയും പ്രതിനിധീകരിച്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കളിക്കാരനുമായ   ക്രിസ്റ്റഫർ ഹെൻറി ഗെയ്ലിന്റെയും (1979 ),

യോഗ അധ്യാപകനും വേദ പണ്ഡിതനും  മുപ്പതോളം ഗ്രന്ഥങ്ങൾ ഹിന്ദു മത സംബന്ധിയായി രചിക്കുകയും ചെയ്ത പത്മഭൂഷൺ പുരസ്കാരം ലഭിച്ച അമേരിക്കക്കാരനായ ഡേവിഡ് ഫ്രാവലി എന്ന വാമദേവ ശാസ്ത്രിയുടെയും (1950),

ഗമൻ, കിസാൻ, അവദ്, ഉമ്രാവ് ജാൻ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്ത ചലച്ചിത്ര    സംവിധായകനും കവിയുമായ രാജാ മുസഫർ അലിയുടെയും (1944),

ഹിന്ദി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ  ശുഭോമിത്ര സെൻ എന്ന റിമി സെന്നിന്റെയും (1981), ജന്മദിനം !

ഇന്നത്തെ സ്മരണ !!!
**********************

ശ്രീനാരായണഗുരു മ. (1856 -1928 )
നബി അഹമ്മദ് ഷാക്കിർ മ. (1952-2001 )
ഓയിഗെൻ ഡുഹ്റിങ് മ. (1833-1921)
ഡോ. രജിനി തിരണഗാമ മ. (1954-1989)
ദിൻഗിരി വിജേതുംഗ മ. (1916-2008)
ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ മ. (1959-1998)

ജോസഫ് ചെറുവത്തൂര്‍ ജ. (1906-1985)
പി.വി. കുര്യാക്കോസ് ജ. (1933 - 2007)
എന്‍. കൃഷ്ണന്‍നായര്‍ ജ. (1938 -2008)
സരോജിനി വരദപ്പൻ ജ. (1921-2013)
സ്വാമി അഗ്നിവേശ്  ജ. (1935-2020)

666sep
നൂർജഹാൻ ജ. (1925- 2000)
ഗിരൊലാമോ സവനരോള ജ. (1452-1498)
ഹെയ്കെ  ഓൺസ് ജ. (1853 -1926)
എച്ച്. ജി. വെൽസ് ജ. (1866 -1946)
ചാർലീസ് നിക്കോൾ ജ. (1866 -1936)
വാൾട്ടർ ബ്രൂണിങ്ങ് ജ. (1896- 2011)

ചരിത്രത്തിൽ ഇന്ന് …
********************

1746 - ഒന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചു. 

33sep

1746 - അഡ്മിറൽ ലാ ബൊർദോനെസിന്റെ നേതൃത്വത്തിൽ ഫ്രഞ്ച് സൈന്യം ഇംഗ്ലീഷ്കാരിൽ ചെന്നൈയിലെ സെന്റ് ജോർജ് കോട്ട (മദ്രാസ്)  പിടിച്ചെടുത്തു.

1792 - ഫ്രഞ്ച് വിപ്ലവം. ഫ്രഞ്ച് രാജാക്കൻമാരുടെ ഏകാധിപത്യം അവസാനിപ്പിച്ചതായി വിപ്ലവ നേതാക്കളുടെ പ്രസ്താവന.

1949 - മണിപ്പൂർ ഇന്ത്യൻ യൂനിയനിൽ ലയിച്ചു.

1949 - ചൈനയെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയായി പ്രഖ്യാപിക്കുന്നു. ഒക്ടോബർ ഒന്നിന് നിലവിൽ വരും.

1964 - 160 വർഷത്തെ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മെഡിറ്റേറിയൻ കടലിലെ 5 ദ്വീപുകൾ ചേർന്ന് മാൾട്ട സ്വാതന്ത്ര്യം നേടി

1966 - മിഹിർ സെൻ പേർഷ്യൻ ഉൾക്കടൽ നീന്തിക്കടന്നു.

1968 - ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം RAW സ്ഥാപിതമായി.

1981 - ബെലിസ് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി

1981 - എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കൊച്ചിൻ കലാഭവൻ 'മിമിക്സ് പരേഡ് ' എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.

1991- അർമേനിയ USSR ൽ നിന്നും സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യമായി.

1993 - lRS IE ഉപഗ്രഹം വിക്ഷേപിച്ചു.

4sep

1994 - ഗുജറാത്തിലെ സൂരറ്റിൽ നിരവധി പേരുടെ മരണത്തിന് കാരണമാക്കിയ പ്ലേഗ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തു.

1995 - അന്ധവിശ്വാസത്തിന്റെ കൂടാരത്തിൽ നിന്നും വലിയൊരു വിഭാഗം ഇന്ത്യൻ ജനത ഒട്ടും വളർന്നിട്ടില്ലെന്ന് തെളിയിക്കുന്ന ഗണപതിയുടെ വിഗ്രഹം പാൽ കുടിക്കുന്നു എന്ന വാർത്ത ഹോട്ട് ന്യൂസായി പ്രചരിച്ച ദിവസം

2004 - ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫയുടെ നിർമ്മാണം തുടങ്ങി

2016 - പൊതു ബജറ്റും റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്, 
സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകുകയും, ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിനെയും ( 1856 ഓഗസ്റ്റ് 20-1928 സെപ്റ്റംബർ 21),

ഇന്ത്യൻ ചാര സംഘടനയായ റൊയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാനിൽ പോയി മതം മാറുകയും  പിടിക്കപ്പെടുകയും ജയിൽ കഠിന പീഢനമേറ്റ് കൊല്ലപ്പെടുകയും,  ഈ ജീവിതം റോയുടെ മുൻ ജോയിന്റ് ഡയരക്ടർ മലോയ് കൃഷ്ണ ധർ എഴുതിയ : "മിഷൻ റ്റു പാകിസ്താൻ: ഏൻ ഇന്റലിജൻസ് ഏജന്റ്" എന്ന പുസ്തകത്തിനു ആധാരമാകുകയും പിന്നീട് എക് ഥാ ടൈഗർ എന്ന സിനിമ നിർമ്മിച്ച്‌ കഥ പുറം ലോകം അറിയുകയും ചെയ്ത മുൻനാടക നടനും ചാരപ്രവർത്തകനും ആയിരുന്ന  രവീന്ദർ കൗശി എന്ന നബി അഹമ്മദ് ഷാക്കിറിനെയും (ഏപ്രിൽ 11, 1952-2001 സെപ്റ്റമ്പർ21 )

പ്രപഞ്ചത്തിൽ അനിശ്ചിതമായി ഒന്നുമില്ല എന്നും, പ്രാകൃതവും പ്രാഥമികവുമായ ജീവന്റെ തുടുപ്പിൽ നിന്നും പരിണാമം മുഖേന വ്യത്യസ്ത ജീവജാലങ്ങൾ ഉണ്ടായെന്നും കാലം കഴിയും തോറും പുതിയ ജീവജാലങ്ങൾ രൂപം കൊള്ളുവാൻ സാധ്യതയുണ്ടെന്നും സിദ്ധാന്തിച്ച ജർമൻ തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഓയിഗെൻ കാൾ ഡുഹ്റിങ്ങിനും (12 ജനുവരി 1833 – 21 സെപ്റ്റംബർ 1921) ,

55sep

എൽ.ടി.ടി.ഇയുടെ നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ  വെടിവെച്ചു കൊന്ന ശ്രീലങ്കയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്ന ഡോക്ടർ.രജിനി തിരണഗാമയെയും (1954 ഫെബ്രുവരി 23-1989 സെപ്റ്റംബർ 21 )

ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്ന ദിൻഗിരി ബന്ദ വിജേതുംഗയും (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008),

അഖിലകേരള അക്ഷരശേ്‌ളാക പരിഷത്ത് വൈസ്പ്രസിഡന്റ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിലെ അംഗം അശ്രുധാര , ഉത്തമഗീതം,സുഭാഷിതങ്ങള്‍, വിലാപങ്ങള്‍, യാചകി, വേദമഞ്ജരി, കലാവതി, വിശുദ്ധകാവ്യസങ്കീര്‍ത്തനം തുടങ്ങിയ കാവ്യങ്ങളും,  ആഭിജാത്യം, വളര്‍ത്തുമകള്‍, പാല്ക്കാരി, കാലത്തിന്റെ കളി, അന്നക്കുട്ടി, വികൃതിക്കണ്ടു,  മദീന തുടങ്ങിയ ഏതാനും നോവലുകളും, വികാരവീചിക, നിലാവും നിഴലും, പെണ്ണില്‍പെണ്ണ്, ചെറുവത്തൂര്‍കഥകള്‍ തുടങ്ങിയ കഥാ സംഗ്രഹങ്ങളും, രചിച്ച ജോസഫ് ചെറുവത്തൂരിനെയും (1906 സെപ്തംബര്‍ 21- 9 മാർച്ച് 1985),

ദാഹിക്കുന്ന ആത്മാവ്,കുടുംബദോഷികൾ, കുമ്പസാരം,കാൽവരി, കുറ്റവാളികൾ, കതിരുകൾ,കുപ്പിക്കല്ലുകൾ, തുടങ്ങിയ കൃതികൾ രചിച്ച, മുംബൈ മലയാളികളുടെ നാടകസമിതിയായ പ്രതിഭാ ആർട്സ് ക്ളബിന്റെ പ്രധാന സംഘാടകനാകുകയും, സമിതിക്കുവേണ്ടി നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, ഐ.വി. ശശി സംവിധാനം ചെയ്ത ‘ലക്ഷ്മണരേഖ’യുടെ തിരക്കഥാകൃത്തും ജേസി സംവിധാനം ചെയ്ത ‘അടുക്കാൻ എന്തെളുപ്പ’ത്തിന്റെ നിർമ്മാതാവു മായിരുന്ന പ്രമുഖ മലയാള നാടകകൃത്ത് പി.വി. കുര്യാക്കോസിനെയും (21 സെപ്റ്റംബർ 1933 - 18 സെപ്റ്റംബർ 2007),

44sep

ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന വിലങ്ങുകളില്ലാതെ എന്ന ആത്മകഥയും  വിലങ്ങുകളേ വിട, പ്രലോഭനങ്ങളേ പ്രണാമം, അമാവാസി എന്നീ നോവലുകളും എഴുതിയിട്ടുള്ള മുന്‍ ഡിജിപിയും എഴുത്തുകാരനുമായ എന്‍. കൃഷ്ണന്‍നായരെയും(സെപ്റ്റംബർ 21, 1938- ഒക്റ്റോബർ 9, 2008),

വുമൺസ് ഇന്ത്യ അസോസിയേഷന്റെ പ്രസിഡന്റും, 35 വർഷം ഇന്ത്യൻ റെഡ് കോൺഗ്രസ് സൊസൈറ്റിയിൽ അംഗവും, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലത്തിന്റെ മകളും ആയിരുന്ന സാമൂഹ്യപ്രവർത്തകയായിരുന്ന സരോജിനി വരദപ്പനും (സെപ്റ്റംബർ 21, 1921 − 17 ഒക്ടോബർ 2013),

വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം,സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം,മദ്യത്തിനെതിരായുള്ള പ്രചരണം,സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യേകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ മൂലം അറിയപ്പെടുന്ന പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ   സ്വാമി അഗ്നിവേശിനെയും (21 സെപ്റ്റംബർ 1935-11 സെപ്റ്റംബർ 2020),

സിനിമയുടെ ആദ്യകാലത്ത് ഗുലാബർക്കാവലിയിലും അനാർക്കലിയും മറ്റും അഭിനയിക്കുകയും പിന്നീട് പാക്കിസ്ഥാനിലേക്ക് പോകുകയും പല നല്ല ഗാനങ്ങൾ പാടുകയും പാക്കിസ്ഥാൻ "മല്ലിക എതരന്നും " എന്ന ബഹുമതി കൊടുക്കുകയും ചെയ്ത നൂർജഹാനെയും (21 സെപ്റ്റംബർ - 23 ഡിസംബർ 2000)

മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിലവിലിരുന്ന അഴിമതിയുടേയും, ദരിദ്രജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള ഉപരി വർഗ്ഗത്തിന്റെ ഭോഗ ലോലുപതയുടേയും നിശിത വിമർശകനായിരുന്ന, ഇറ്റലിയിൽ ജീവിച്ചിരുന്ന ഒരു ഡോമിനിക്കൻ സന്യാസിയും, മതപ്രഭാഷകനും, പരിഷ്കർത്താവുമായിരുന്ന ഗിരൊലാമോ സവനരോളയെയും (1452 സെപ്തംബർ 21- 1498 മേയ് 23),

66sep

വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തുകയും, ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന ഹെയ്കെ കാമർലിംഗ് ഓൺസിനും( 21 സെപ്റ്റംബർ 1853 - 21 ഫെബ്രുവരി 1926),

ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു തുടങ്ങിയ ശാസ്ത്രകഥകൾ എഴുതുകയും, നോവൽ  സാഹിത്യം,  രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരൻ ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസിനെയും (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946),

സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രമായി ടൂണിസ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി  വികസിപ്പിക്കുകയും പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങൾ എന്ന കണ്ടെത്തിയതിനു നോബൽ സമ്മാനം ലഭിച്ച  ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയായ ചാർലീസ് നിക്കോളിനെയും( 21 സെപ്റ്റംബർ 1866-28 ഫെബ്രുവരി 1936),

77sep

ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച പുരുഷനും ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയുമായ വാൾട്ടർ ബ്രൂണിങ്ങിനെയും (സെപ്റ്റംബർ 21, 1896 – ഏപ്രിൽ 14, 2011)
ഓർമ്മിക്കാം.

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment