ഇന്ന് സെപ്റ്റംബര്‍ 22: സിദ്ധലക്ഷ്മീവ്രതവും ഗുരു നാനാക്കിന്റെ ചരമദിനവും ഇന്ന്: ഉണ്ണി മുകുന്ദന്റെയും റിമി ടോമിയുടെയും ചുന്നി ലാല്‍ സാഹുവിന്റേയും ജന്മദിനം ! രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായതും ജനുവരി ഒന്നിനകം എല്ലാ അടിമകളേയും സ്വതന്ത്രരാക്കുമെന്ന് പ്രസിഡണ്ട് ലിങ്കന്റെ പ്രഖ്യാപനവും ബള്‍ഗേറിയന്‍ സ്വാതന്ത്ര്യ ദിനവും ചരിത്രത്തിലെ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199 കന്നി 6
തൃക്കേട്ട / സപ്തമി
2023 / സെപ്റ്റംബര്‍ 22, വെള്ളി
സിദ്ധലക്ഷ്മീവ്രതം !

Advertisment

ഇന്ന് ;

ഗുരു നാനാക്കിന്റെ ചരമദിനം.! (1539)
************************************

* ഇന്ന് ശ്രീനാരായണ ഗുരു സമാധി !
പരമാര് ‍ത്ഥത്തില്‍ പരനുംഞാനും ഭവാനുമൊന്നല്ലീ തത്ത്വമസി. അത് നീ ആകുന്നു. അദ്വൈത ദര്‍ശനത്തിന്‍റെ ആധുനിക ആചാര്യൻ. ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്‍റെ സമാധി ദിനമാണ് ഇന്ന്. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.

  • ലോക റോസ്‌ ഡേ ! 
    [കാൻസർ ബാധിതരുടെ ക്ഷേമദിനം. , 
    കാനഡയിൽ 'മെലിൻഡ റോസ്‌' എന്ന പന്ത്രണ്ടു വയസ്സുകാരിക്ക്‌ അപൂർവ്വമായ 'അസ്കിൻസ്‌ ട്യൂമർ' എന്ന കാൻസർ സ്ഥിരീകരിക്കപ്പെട്ട ദിനം.  അവൾ ആറുമാസത്തിനുശേഷം മരിച്ചുവെങ്കിലും അതിനുള്ളിൽ ഉത്സാഹവതിയായി മറ്റു കാൻസർ രോഗികളെ പരിചരിക്കുകയും  സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പം കവിതകളെഴുതിയും രോഗികളുടെ പരിചാരകർക്കും ബന്ധുക്കൾക്കും കത്തുകളും ഇ- മെയിലുകളുമൊക്കെ അയച്ചും ബോധവത്കരണം നടത്തുകയും ചെയ്തു. ആ കുട്ടിയുടെ ഓർമ്മയിൽ ' ലോക റോസ്‌ ഡേ' ആചരിക്കുന്നു. ]
  • 0sep

* അന്തഃദേശീയ ജ്യോതിശാസ്ത്ര ദിനം !
   [ International Astronomy Day]

*  ലോക കാണ്ടാമൃഗ ദിനം 
.   (World Rhino Day)
*  International day of radiant Peace !
.
* ഓൺ വെബ്  ഡേ ! 
[ഇന്റർനെറ്റ് ബോധവൽക്കരണ ദിനം]

 ലോക കാർ ഫ്രീ ഡേ !
[ Car free day; ഒരു ദിവസം കാർ ഉപയോഗിക്കാതെ സൈക്കിൾ  സമൂഹ വാഹനങ്ങൾ (ബസ്സ്‌, ട്രെയിൻ, മെട്രൊ തുടങ്ങിയവ) ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ദിനം.]

  • ബൾഗേറിയ/ മാലി : സ്വാതന്ത്ര്യ ദിനം !
    * അമേരിക്ക;  ബിസിനസ്സ് വുമൺ'സ്‌ ഡേ !
    * Native American Day
    * National Elephant Appreciation Day
    * National White Chocolate Day
    * National Ice Cream Cone Day
    * National States and Capitals Day 
    * National Centenarian’s Day
    * National Girls’ Night
  • 1sep
    * National Legwear Day
    * Autumnal Equinox
    * Chainmail Day
    * Dear Diary Day
    * Hobbit Day
    * National Doodle Day

    * Love Note Day !
    Leave a little love note in an unexpected place to tell someone how you really feel, whether that’s your life partner, or a close friend or family member.

  ഇന്നത്തെ മൊഴിമുത്ത്
''സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും" 
[ - ബെഞ്ചമിൻ ഫ്രാൻക്ലിൻ ]
             ************************* 
ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി,   മല്ലുസിംഗ് തുടങ്ങിയ  സിനിമകളിൽ അഭിനയിച്ച യുവനടൻ ഉണ്ണി മുകുന്ദന്റെയും (1987),

“ചിങ്ങമാസം വന്നുചേർന്നാൽ” എന്ന ആദ്യത്തെ ഗാനത്തോടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിയുടെയും (1983),

2019 ലെ  പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെ മഹാസമുന്ദിൽൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുന്നി ലാൽ സാഹുവിന്റേയും (1968) ജന്മദിനം !

2sep

* ഇന്നത്തെ സ്മരണ !!!* 
 *********************
മുന്‍ഷി രാമക്കുറുപ്പ് മ. (1848- 1897)
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മ. (1845-1914)
പുത്തേഴത്ത്‌ രാമൻമേനോൻ മ. (1973-1891)
കീലേരി കുഞ്ഞിക്കണ്ണൻ മ. (1858-1939)
ഗുരു നാനാക്ക്‌ മ. (1469 - 1539 )
മൻസൂർ അലി ഖാൻ പട്ടൗഡി മ. (194-2011)
ജോഹാൻ അഗ്രിക്കോള മ. (1494 -1566)
വ്ലാഡിമിർ ദാൾ മ. (1801-1872)
അബുൽ അ‌അ്‌ലാ മൗദൂദി മ. (1903-1979)
ദുർഗാ ഖോട്ടെ മ. (1905−1991)

എൻ. കൃഷ്ണപിള്ള ജ. (1916 -1988)
എം ഐ ഷാനവാസ്. ജ (1951- 2018)
പി.ബി. ശ്രീനിവാസ് ജ. (1930-2013)
ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള  ജ. (1869 -1948)
അശോകമിത്രൻ  ജ. (1931 - 2017)
അബ്ദുൽ ഹമീദ് II.  ജ. (1842-1918 )
ആയത്തുള്ള ഖുമൈനി ജ. (1902- 1989)
മൈക്കേൽ ഫാരഡേ ജ. (1791 - 1867 )
ജുങ്കോ താബെയ് ജ. (1939)
മാർട്ടിൻ ക്രോ ജ. (1962-2016)
മാർത്ത എല്ലെൻ സ്കോട്ട് ജ. (1912-2003)

ചരിത്രത്തിൽ ഇന്ന് …
********************
1789 - രാജാ കേശവദാസ് ‍തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി

3sep

1862 - ജനുവരി ഒന്നിനകം എല്ലാ അടിമകളേയും സ്വതന്ത്രരാക്കുമെന്ന് പ്രസിഡണ്ട് ലിങ്കന്റെ പ്രഖ്യാപനം

1908 - ബൾഗേറിയൻ സ്വാതന്ത്ര്യ ദിനം.!

1914 - ആധുനിക മലയാള ഗദ്യ പ്രസ്ഥാനത്തിൻറെ ജനയിതാവ് കേരളവർമ്മ വലിയകോയിത്തമ്പുരാൻ കാറപകടത്തിൽ മരണപ്പെട്ടു.

1957 - കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക്‌ മാറ്റി.

1960 - മാലി (ആഫ്രിക്ക ) ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി

1965 - ഇന്ത്യാ-പാക്ക് വെടി നിർത്തൽ ആവശ്യപ്പെട്ട് യു എൻ പ്രമേയം
കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.

1980 - ഇറാക്ക് ഇറാനെ ആക്രമിച്ച് കടന്നു കയറുന്നു.

44sep

2003 - ഗ്രഹാം സ്റ്റെയിൻസിനേയും രണ്ടു മക്കളെയും ചുട്ടുകൊന്നവർക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു. 

2012 - കബനി നദിക്കരയിൽ പനമരത്തിനടുത്ത് തലയ്ക്കൽ ചന്തു സ്മാരകം ഉദ്ഘാടനം ചെയ്തു. 

2014 - നാസയുടെ മാവേൻ പര്യവേഷണ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,
ഒരു നാടകത്തിലൂടെ അന്നത്തെ നാടക പ്രവർത്തകരേയും നാടക രചയിതാക്കളേയും കളിയാക്കിക്കൊണ്ടു്‌ എഴുതിയ, ‘ചക്കി ചങ്കരം’എന്ന  കൃതിയുടെ രചയിതാവായ തിരുഅനന്തപുരത്തെ മഹാരാജ കോളേജില്‍ മലയാളം പണ്ടിറ്റായിരുന്ന  മുന്‍ഷി രാമക്കുറുപ്പിനെയും (മെയ് 30, 1848- സെപ്റ്റംബർ 22, 1897) 

മണിപ്രവാളശാകുന്തളം (വിവർത്തനം), മയൂരസന്ദേശം,ദൈവയോഗം,അമരുകശതകം,അന്യാപദേശശതകം,സന്മാർഗ്ഗ സമഗ്രഹം ,വിജ്ഞാന മഞ്ജരി സന്മാർഗ്ഗ പ്രദീപം,അക്ബർ തുടങ്ങിയ കൃതികൾ രചിച്ച മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്ന കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനെയും (1845 ഫെബ്രുവരി 19 - 1914 സെപ്റ്റംബർ 22),

55sep

ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പുത്തേഴത്ത്‌ രാമൻ മേനോനെയും ( 1891 ഒക്ടോബര്‍ 19- 1973 സെപ്റ്റംബർ 22),

മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമടക്കം തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ച പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്ന പി.ബി. ശ്രീനിവാസിനെയും (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013),

2009-ലെ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ച് ലോകസഭയിലെത്തിയ കോൺഗ്രസ്സ് നേതാവ്  എം.ഐ. ഷാനവാസിന്റെയും (1951-2018)

7777sep

തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമായ സിക്ക് മതത്തിലെ പത്തു ഗുരുക്കളിൽ ഒന്നാമനും മത സ്ഥാപകനും പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലടങ്ങുന്ന 974 പുണ്യ ഗീതങ്ങൾ രചിച്ച ഗുരു നാനക്കിനെയും (1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22),

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും  ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും ആയ  ടൈഗർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയെയും  (ജനനം: 5 ജനുവരി 1941 - മരണം:22 സെപ്റ്റംബർ 2011),

6sep

ദൈവകൃപയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ സദാചാരനിയമങ്ങൾക്ക് അതീതരാണെന്ന് അനുശാസിക്കുന്ന  ആന്റിനോമിയാനിസത്തിന്റെ വക്താവും  ജർമനിയിലെ ഒരു മതപരിഷ്കർത്താവും  ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഹാൻ അഗ്രിക്കോളയെയും ( 1494 ഏപ്രിൽ 20-1566 സെപ്റ്റമ്പർ 22),

ഏറ്റവും പ്രശസ്തനായ റഷ്യൻ നിഘണ്ടുകാരൻ ആയിരുന്ന വ്ലാഡിമിർ ദാൾ എന്ന വ്ലാഡിമിർ ഇവനൊവിച്ച് ദാളിനെയും (നവംബർ 10, 1801 – സെപ്റ്റംബർ 22, 1872),

1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറും പ്രമുഖനായ ഇസ്‌ലാമിക ചിന്തകനും പത്രപ്രവർത്തകനുമായിരുന്ന അബുൽ അ‌അ്‌ലാ മൗദൂദിയെയും (സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979),

എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിത ജപ്പാൻകാരി   ജുങ്കോ താബെയ് യുടെയും (1939-2016),

ആർക്കോട്ട് രാജകുടുംബത്തിലെ അംഗമായിരുന്നുപൊതുപ്രവർത്തകനും ഭരണകർത്താവും 1934 മുതൽ 1936 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനും  ആയിരുന്ന നവാബ് ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള കെ.സി.എസ്.ഐ. കെ.സി.ഐ.ഇ. (ജനനം: 1869 സെപ്റ്റംബർ 22 - മരണം: 1948 മേയ് 16),

66sep

സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമായ 1987-ലെ സാഹിത്യ അക്കാമി അവാർഡ്  ലഭിച്ച 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥമടക്കം നിരവധി പഠനങ്ങളും നാടകങ്ങളും ജീവചരിത്രവും എഴുതിയ സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ  വിളിക്കുന്ന  എൻ. കൃഷ്ണപിള്ളയെയും (1916 സെപ്തംബർ 22- ജുലൈ 10, 1988),

തമിഴിൽ നിരവധി നോവലുകളും നോവെല്ലകളും ചെറുകഥകളും രചിച്ചിട്ടുള്ള സാഹിത്യകാരൻ അശോകമിത്രൻ എന്ന തൂലികാ നാമത്തിലെഴുതിയിരുന്ന ജെ. ത്യാഗരാജനെയും ( 22 സെപ്റ്റംബർ 1931 - 23 മാർച്ച് 2017),

ആദ്യത്തെ ഒട്ടോമൻ ഭരണഘടന  പ്രഖ്യാപിക്കുകയും ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ നിർമ്മിക്കുകയും ചെയ്ത തുർക്കിയിലെ 36-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്ന ‍അബ്ദുൽ ഹമീദ് II നെയും  (1842 സെപ്റ്റംബർ 22-1918 ഫെബ്രുവരി 10),

77sep

മുഹമ്മദ്‌ രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യനും,വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ നേതാവും ആയിരുന്ന സയ്യിദ് മൂസവി ഖുമൈനി എന്ന   ആയത്തുള്ള ഖുമൈനിയെയും(22 സെപ്തം‌ബർ 1902 - 3 ജൂൺ 1989),

വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടു പിടിച്ച വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ മൈക്കേൽ ഫാരഡേയെയും(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25)ഓർമ്മിക്കാം.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment