ഇന്ന് സെപ്റ്റംബര്‍ 25: ഓച്ചിറ: ഇരുപത്തെട്ടാം ഓണവും അന്ത്യോദയ ദിനവും ഇന്ന്: ഡോ. എം തോമസ് മാത്യുവിന്റെയും പി.കെ. ബഷീറിന്റേയും ശശികാന്ത് ശര്‍മ്മയുടെയും ജന്മദിനം: സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്‌സണ്‍ യുഗത്തിന് അന്ത്യം കുറിച്ചതും കൊളംബസിന്റെ രണ്ടാം സമുദ്രയാത്ര സ്‌പെയിനിലെ കാഡിസില്‍ നിന്ന് ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199 കന്നി 9
ഉത്രാടം / ദശമി
2023 / സെപ്റ്റംബര്‍ 25, തിങ്കൾ
ഭൂരിപക്ഷൈകാദശി
ഓച്ചിറ: ഇരുപത്തെട്ടാം ഓണം

Advertisment

ഇന്ന് ;
അന്ത്യോദയ ദിനം. !!!
[  ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ  അറിയപ്പെടുന്ന എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയയുടെ ജന്മദിനം(1916) ]

0sep

* നല്ല പ്രഭാതഭക്ഷണ ദിനം !
[Better Breakfast Day: ആരോഗ്യകരവും രുചികരവുമായ പ്രഭാതഭക്ഷണം നിങ്ങളുടെ ദിവസത്തിനുള്ള ഒരു കിക്ക് സ്റ്റാർട്ടാണ്.

* ദേശീയ കൊഞ്ച് ദിനം!
(National Lobster Day)

  • ലോക ഫാർമസിസ്റ്റ് ദിനം!
    . (World Pharmacist Day)
    * ലോക ശ്വാസകോശ ദിനം!
    .  (World Lung Day)
    * ലോക സ്വപ്ന ദിനം !
    .  (World Dream Day)
    * International Ataxia Day
    [ Ataxia, രോഗബാധയുടെ ഫലമായി ശരീര വ്യാപാരത്തിലുണ്ടാകുന്ന ക്രമക്കേട്‌ ]
    * International Research Administrator Day
  • 1sep

* മൊസാംബിക്ക് - സായുധ സേനാ ദിനം !
* നാരു - ദേശീയ യുവ ദിനം !
* USA;
National Daughter Day
National Psychotherapy Day
National Cooking Day
National Comic Book Day
National Quesadilla Day
National One-Hit Wonder Day
Binge Day
Math Storytelling Day
National One-Hit Wonder Day
National Open the Magic Day
National Tune-Up Day

            ഇന്നത്തെ മൊഴിമുത്ത് 
             ്്്്്്്്്്്്്്്്്്്്
"ചിലർ മഹാന്മാരായി ജനിക്കുന്നു; ചിലർ മഹാന്മാരാകുന്നു; ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."
         [ - ഫ്രാൻസിസ് ബേക്കൺ‍ ]
          ************ 
മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്റെ വാൽമീകമെവിടെ, സാഹിത്യ ദർശനം, വാങ്മുഖം,   ആത്മാവിന്റെ മുറിവുകൾ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും തുടങ്ങിയ കൃതികൾ രചിച്ച മലയാളത്തിലെ പ്രശസ്ത നിരൂപകൻ ഡോ. എം തോമസ് മാത്യുവിന്റെയും (1940),

2sep

പ്രമുഖ മുസ്‌ലിംലീഗ് നേതാവും ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമായ പി.കെ. ബഷീർറിന്റേയും (1959),

മുൻ പ്രതിരോധ സെക്രട്ടറിയും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായിരുന്ന ശശികാന്ത് ശർമ്മയുടെയും (1952),

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത   മുൻ ഇന്ത്യൻ ബോളറും, ക്രിക്കറ്റ് ക്യാപ്റ്റനും, പരിശീലകനുമായ   ബിഷൻ സിംഗ് ബേദിയുടെയും  (1946),

ജ്യോതിശാസ്ത്രജ്ഞയും ജ്യോതിർഭൗതികശാസ്ത്രജ്ഞയും ആയ  ഡെന്മാർക്കുകാരി അഞ്ജാ കെറ്റി ആന്റേഴ്സന്റേയും (Anja Cetti Andersen) (1965),

അമേരിക്കൻ ചലച്ചിത്രനടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിന്റെയും (1944),

സിനിമ, ടെലിവിഷൻ, സംഗീതരംഗങ്ങളിൽ വിജയം കൈവരിച്ച  അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാർഡ് കാരോൾ വിൽ സ്മിത്ത്, ജൂണിയർ എന്ന വിൽ സ്മിത്തിൻ്റെയും (1968),

3sep

ഇന്ത്യയെ ഒളിംപിക്സിൽ നീന്തൽ മൽസരത്തിൽ പ്രതിനിധീകരിച്ച   ഹക്കീമുദ്ദീൻ അബ്ദുള്ളയുടെയും  (1979 ) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
പി.ആർ. മാധവൻ പിള്ള മ. (1917-1976)
ആര്യാടൻ മുഹമ്മദ്‌ മ. (1935-2022)
എസ്‌.പി ബാലസുബ്രഹ്മണ്യം മ. (1946-2020)
കോർണെൽ  വൂൾറിച്ച് മ. ( 1903 - 1968)
എഡ്വേർഡ്‌  സൈദ് മ. (1935 - 2003)
വങ്കാരി മാത്തായ്  മ. (1940 –2011)
നഹീദ് ഹത്താർ മ. (1960-2016)
ആര്‍നോള്‍ഡ് പാള്‍മര്‍ മ. (1929-2016)

മാർ ഇഗ്നാത്തിയോസ്‌ പത്രോസ്‌ ത്രിതീയൻ പാത്രിയാർക്കിസ്‌ ബാവ ജ. (1798-2894)
ശ്രീമൂലം തിരുനാൾ രാമവർമ്മ ജ. (1857-1924)
റവ.ജോർജ്ജ് മാത്തൻ ജ. (1819 -1870)
പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ ജ. (1916-1968)
ഫിറോസ് ഖാൻ ജ. (1939- 2009)
സതീശ് ധവാൻ ജ. (1920 -2002)
ജഗ്‌മോഹൻ മൽഹോത്ര ജ. (1927-2021)
എ.ബി.(അർഥേന്ദു ഭൂപൺ) ജ. (1925-2018)
ബെൽ ഹുക്സ് ജ. (1952-2021)
(ഗ്ലോറിയ ജീൻ വാട്​കിൻസ്‌)
വില്യം  ഫോക്നർ ജ. (1897 - 1962 ) 
അബുൽ മൗദൂദി ജ. (1903 - 1979)
Ole Romar (Danish Astronomer ജ. (1644-1710)

44sep

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1066 - സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്സൺ യുഗത്തിന്‌ അന്ത്യം കുറിച്ചു.

1493 - കൊളംബസിന്റെ  രണ്ടാം സമുദ്രയാത്ര സ്പെയിനിലെ കാഡിസിൽ നിന്ന് ആരംഭിച്ചു.

1513 - സ്പാനിഷ് പര്യ വേക്ഷകൻ Vaso Nunoz de Babora ഫസഫിക് സമുദ്രം കണ്ടു പിടിച്ച ആദ്യ യൂറോപ്യനായി.

1879 - പുകവലി അരാഗ്യത്തിന് ഹാനികരം എന്ന പ്രസ്താവനക്ക് ഉപോൽബലകമായ തെളിവുകളുമായി ബ്രിട്ടിഷ് ഡോക്ടർ Charles Drysdale രംഗത്ത് വന്നു,

1937 - കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ജയിലിലായിരുന്ന സി. കേശവൻ മോചിതനായി.

1939 - ആൻഡോറലും ജർമനിയും ഒന്നാം ലോക മഹായുദ്ധം അവസാനിച്ച കരാറിൽ ഒപ്പിട്ടു. നേരത്തെ ഒപ്പിട്ട കരാറിൽ (Varselle’s Peace treaty) ആൻഡോറ ഉണ്ടായിരുന്നില്ല.

1942 - രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മന്‍ രഹസ്യപൊലീസായ 'ഗസ്റ്റപ്പോ'യ്ക്ക് നേരെ  നോര്‍വേയില്‍ വച്ച് ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. 

1959 - ശ്രീലങ്കൻ പ്രധാനമന്ത്രി സോളമൻ ഭണ്ടാരനായകയെ ഒരു ബുദ്ധ സന്യാസി ഗുരുതമായി കുത്തി പരുക്കേൽപ്പിച്ചു. അടുത്ത ദിവസം മരണമടഞ്ഞു.

1962 - പട്ടം എ. താണുപിള്ള പഞ്ചാബ് ഗവർണറായി.

1984 - operation blue star കഴിഞ്ഞ് സൈന്യം പിൻമാറി.

55sep

1992 -  സെപ്തംബര്‍ 25
നാസയുടെ ആദ്യ ചൊവ്വ ദൗത്യം. ഈ ദൗത്യം പരാജയമടയുകയാണ് ഉണ്ടായത്. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് മൂന്നുദിവസം മുമ്പ്
 പേടകത്തില്‍ നിന്നുള്ള ആശവിനിമയ സംവിധാനം തകര്‍ന്നതോടെ ദൗത്യം പരാജയപ്പെട്ടതായി നാസ വിലയിരുത്തി.

2010 - തമിഴ്നാട്ടിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 1000-മത് വാർഷികത്തോടനുബന്ധിച്ച് പത്മ സുബ്രഹ്മണ്യത്തിന്റെ  നേതൃത്വത്തിൽ 1000 നർത്തകർ ഭരതനാട്യം അവതരിപ്പിച്ചു.

2014 - ഇന്ത്യയെ ഉൽപ്പാദക രാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോടെ 'മേക്ക്‌ ഇൻ ഇന്ത്യ' പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

2015 - ദിനദയാൽ ഉപാധ്യായ ഗ്രാമീണ കുടിനീർ യോജന പദ്ധതി ആരംഭിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,
ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജക മണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു സി.പി.ഐ. രാഷ്ട്രീയ നേതാവായിരുന്ന പി.ആർ. മാധവൻ പിള്ള എന്ന പന്തളം ആർ. മാധവൻ പിള്ളയെയും (6 മാർച്ച് 1917 - 25 സെപ്റ്റംബർ 1976),

മുൻ കേന്ദ്ര നഗരവികസന - ടൂറിസം മന്ത്രിയും ഡൽഹിയുടെയും ഗോവയുടെയും ലെഫ്റ്റനന്റ് ഗവർണറും ജമ്മു കശ്മീരിന്റെ അഞ്ചാമത്തെ ഗവർണറും മൂന്ന് തവണ  പാർലമെന്റ് അംഗവും ജഗ്മോഹൻ എന്ന ഏകനാമത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ സിവിൽ സർവീസും പിന്നീട്‌ രാഷ്ട്രീയനേതാവുമായിരുന്നജഗ്മോഹൻ മൽഹോത്രയേയും (25 സെപ്റ്റംബർ 1927-3 മേയ് 2021), 

വില്ല്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി എന്നീ തൂലികാനാമങ്ങളിൽ ഗ്രന്ഥരചന നിർവ്വഹിച്ചിരുന്ന ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന  കോർണെൽ ജോർജ്ജ് ഹോപ്‍ലി വൂൾറിച്ചിനെയും ( 4 ഡിസംബർ 1903 – 25 സെപ്‍റ്റംബർ 1968),  

66sep

പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയും, പലസ്തീൻ-അമേരിക്കൻ ബുദ്ധിജീവി, വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായ എഡ്വേർഡ്‌ വാദി സൈദിനെയും  (1935 നവംബർ 1 - 2003 സെപ്റ്റംബർ 25),

പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും  ഗ്രീൻ ബെൽറ്റ് എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി  വളർത്തിയെടുക്കുകയും  ചെയ്ത പരിസ്ഥിതി പ്രവർത്തകയും സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയും, മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, എന്നി നിലകളിൽ പ്രസിദ്ധ ആയ കെനിയൻ നേതാവ് വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് യെയും (1 ഏപ്രിൽ 1940 – 25 സെപ്റ്റംബർ 2011)

1876-ൽ മുളന്തുരുത്തി സുന്നഹദോസ്‌ ഇദ്ദേഹം വിളിച്ചു ചേർക്കുകയും സഭയെ വിവിധ ഭദ്രാസനങ്ങളായി ആദ്യമായി വിഭജിക്കുകയും ഓരോന്നിനും മേൽപ്പട്ടക്കാരെ വാഴിക്കുകയും മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എന്ന പേരിൽ അത്മായ, വൈദിക, എപ്പിസ്കോപ്പൽ പ്രതിനിധ്യമുള്ള ഭരണ സമിതി രൂപീകരിക്കുകയും ചെയ്ത സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീsum ആധുനിക സുറിയാനി ഓർത്തഡോക്സ് സഭയുടെ ശില്പിയെന്ന്  അറിയപ്പെടുkayum പിൽക്കാല രേഖകളിൽ ഇഗ്നാത്തിയോസ്‌ പത്രോസ് നാലാമൻ എന്ന പേരിലും  അറിയപ്പെടുന്ന ഇഗ്നാത്തിയോസ് പത്രോസ് തൃതീയനേയും  (1798-2894), 

മതനിന്ദാ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണക്കെത്തിയപ്പോൾ മത തീവ്രവാദിയാൽ കോടതി വളപ്പിൽ വെടിവെച്ച് കൊല്ലപ്പെട്ട  ജോർദാനിലെ  പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന നഹീദ് ഹത്താറിനെയും (1960 – 25 സെപ്റ്റംബർ 2016)

1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദിനേയും (1935- 2022 സെപ്റ്റംബർ 25), 77sep 25.jpg

പത്മശ്രീ (2001), പത്മ ഭൂഷൺ (2011) പത്മവിഭൂഷൻ (മരണാനന്തരം - 2021) തുടങ്ങി ആറ് ദേശീയ അവാർഡുകൾ നേടിയ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീത സംവിധായകനും നിർമ്മാതാവുമായിരുന്ന എസ്.പി.ബി. എന്നും ബാലു എന്നും  അറിയപ്പെടുന്ന
 എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യനേയും (ജനനം: ജൂൺ 4 1946 മരണം: സെപ്തംബർ 25 2020).

ജലസേചനസൗകര്യം മെച്ചപ്പെടുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും വൈദ്യശാസ്ത്ര രംഗത്തും വിദ്യാഭ്യാസരംഗത്തും  സുസ്ഥിരമായ പുരോഗതി നേടുകയും പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിക്കുകയും 1888ൽ ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിക്കുകയും  സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ വിമർശിച്ചതിന് 1911ൽ കണ്ണൂരിലേക്ക് നാടു കടത്തുകയും സ്വദേശാഭിമാനി പത്രം നിരോധിക്കുകയും ചെയ്ത ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിനേയും( ജ.1857-1924)

 "ജ്ഞാനനിക്ഷേപം" എന്ന ഇന്നത്തെ ലക്ഷണമൊത്ത ആദ്യ മലയാള പത്രത്തിന്‍റെ   ആദ്യപത്രാധിപർ എന്ന നിലക്കും, ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും, ഭാഷാ ഗദ്യത്തെ സമ്പന്നമാക്കുകയും  ,   ഭാഷാ ശാസ്ത്ര ശാഖയ്ക്ക് മലയാളി നൽകിയ പ്രഥമ വ്യാകരണഗ്രന്ഥമായ "മലയാഴ്മയുടെ വ്യാകരണം" എന്ന കൃതി എഴുതുകയും ചെയ്ത റവ.ജോർജ്ജ് മാത്തനെയും  (25 സെപ്റ്റംബർ 1819 - 4 മാർച്ച് 1870),

ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ  അറിയപ്പെട്ടിരുന്ന വ്യക്തിയും  ഭാരതീയ ജനസംഘത്തിന്റെ  സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും, എകാത്മാ മാനവദർശനംഎന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവും ആയിരുന്ന പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായയെയും (1916 സെപ്റ്റംബർ 25- ഫെബ്രുവരി 11, 1968)

sep

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനും, നിർമ്മാതാവുമായിരുന്ന ഫിറോസ് ഖാനെയും (സെപ്റ്റംബർ 25, 1939- ഏപ്രിൽ 27, 2009),

കറുത്തവർഗക്കാർക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും ധൈഷണിക സംഭാവനകളും കൊണ്ട്‌ ഏറെ ശ്രദ്ധേയയായ അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ വിമോചകയും എഴുത്തുകാരിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ബെൽ ഹുക്സ് എന്ന  ഗ്ലോറിയ ജീൻ വാട്​കിൻസിനേയും (സെപ്റ്റെംബർ 25, 1952- 2021ഡിസംബർ 15), 

ചിന്താ ധാര, പല വീക്ഷണ കോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമായ കൃതികൾ രചിക്കുകയും, നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും, സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനും, നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവ് വില്യം കുത്ബർട്ട് ഫോക്നറിനെയും (1897 സെപ്റ്റംബർ 25 - 1962 ജൂൺ 6) ,

1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറും പ്രമുഖനായ ഇസ്‌ലാമിക ചിന്തകനും പത്രപ്രവർത്തകനുമായിരുന്ന അബുൽ അ‌അ്‌ലാ മൗദൂദിയെയും (സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979) ഓർമ്മിക്കാം !

.     ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment