ഇന്ന് സപ്റ്റംബര്‍ 29; ഉമാ മഹേശ്വര വ്രതവും ലോക ഹൃദയ ദിനവും ഇന്ന്: പി.സി. ചാക്കോയുടേയും, ഗോകുല്‍ സുരേഷിന്റേയും ഖുശ്ബു സുന്ദറിന്റെയും ജന്മദിനം: അമേരിക്കന്‍ ബിസിനസ് കാരന്‍ ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍ ആദ്യ ശത കോടീശ്വരനായതും കീവിലെ 33771 നടുത്ത് സോവിയറ്റ് ജൂതരെ നാസികള്‍ കൂട്ടക്കൊല ചെയ്തതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

New Update
sep

1199 കന്നി 13
ഉത്രട്ടാതി  / പൗർണ്ണമി
2023 / സെപ്റ്റംബര്‍ 29, വെള്ളി
ഉമാ മഹേശ്വര വ്രതം !

Advertisment

ഇന്ന് ;
ലോക ഹൃദയ ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
* ഭക്ഷണ നഷ്ടവും ദുർവ്യയവും; ബോധവത്‌കരണത്തിനുള്ള അന്തഃദേശീയ ദിനം !
[International Day of Awareness of Food Loss and Waste] 

1sep

* International Happy Goose  Day !
[വാത്ത്; with its rich, tender meat & crispy skin]

*മദ്ധ്യ-ശരത്കാല ഉത്സവം !
[Mid-Autumn Festival ]

* Ask a Stupid Question Day
[ it's a sign of courage, intelligence, and growth. Embrace the unknown and ask away ]

* China : Confucius Day !  [Sept 26-29]
* Australia : Save the Koala Day !
* Germany : German Butterbrot Day !
 [A simple piece of toast and  high-quality butter. ]
* റഷ്യ : യന്ത്ര നിർമ്മാണ വ്യവസായ
   തൊഴിലാളികളുടെ ദിനം !
* അർജൻറ്റീന : ഇൻവെന്റേഴ്സ്‌ ഡേ !

In USA;
* ദേശീയ കോഫി ദിനം !
* National Starbucks Day !
* National Biscotti Day !
* National Inclusion Week *
[Sep 25th, 2023 - Sun Oct 1st, 2023]

1sep

ഇന്നത്തെ മൊഴിമുത്ത് 
 **********
''വേലചെയ്യുന്നതഖിലം
കാലത്തിന്നൊത്തിരിക്കണം.
പാലേറ്റം രക്ഷയെന്നാലും
കാലം നോക്കിക്കുടിക്കണം.
പലർക്കുമുള്ള പക്ഷങ്ങൾ
പലതും കേട്ടുകൊള്ളണം.
കുലധർമ്മം മറക്കാതെ
വിലയുള്ളതെടുക്കണം.
മുടങ്ങും കാര്യമെന്നോർത്തു
തുടങ്ങീടാതിരിക്കൊലാ.
പിടിക്കും ദീനമെന്നോർത്തു
കിടക്കാറില്ലൊരുത്തനും.
ഏറുമാപത്തിലും ശീലം
മാറാ സജ്ജനമെന്നുമേ.
എറെത്തിളപ്പിച്ചെന്നാലും
ക്ഷീരം മധുരമെപ്പോഴും.
കുറച്ചു മാത്രം ഗുണമങ്ങുചെയ്താൽ
പെരുത്തു നൽകും പകരം മഹാന്മാർ.
ചെറുപ്പകാലത്തു നനച്ച തെങ്ങു
തരുന്നു നൽ‌സ്വാദുജലത്തെയെന്നും.''

[ -ആറ്റൂർ കൃഷ്ണപ്പിഷാരടി ]
( നീതിസാരത്തിൽ നിന്ന്) *********** 

3sep
   
കോൺഗ്രസ്സിലെ മുതിർന്ന നേതാവും
നാലു തവണ ലോക്സഭാംഗവും  2021 മാർച്ച് പത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്ന് രാജി വെച്ച്‌  2021 മാർച്ച് 16ന് എൻ.സി.പിയിൽ ചേരുകയും ഇപ്പോൾ എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായ പി.സി. ചാക്കോ (1946)യുടേയും,

രാജ്യസഭാംഗവും മലയാള സിനിമാ നടനുമായ സുരേഷ് ഗോപിയുടെ മകനും ചലച്ചിത്ര അഭിനേതാവുമായ ഗോകുൽ സുരേഷിന്റേയും (1993),

സ്വന്തം പേരിൽ സാരി ബ്രാൻഡും ഇഡ്ഡലിയും കൂടാതെ ആരാധകർ തിരുച്ചിറപ്പള്ളിയിൽ  ക്ഷേത്രവും പണിതിട്ടുള്ള   നടിയും, നിർമ്മാതാവും, ടെലിവിഷൻ അവതാരികയുമായ ഖുശ്‌ബു ഖാൻ എന്ന പേരിൽ ജനിച്ച ഖുശ്‌ബു സുന്ദറിന്റെയും(1970),  

ഒരു മലയാള തമിഴ്‌ചലച്ചിത്ര അഭിനേത്രിയായ മാനസ രാധാകൃഷ്ണന്റേയും (1995),

സംസ്‌കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠ ജേതാവും  കവിയും പണ്ഡിതനും മൂന്ന് മഹാകാവ്യങ്ങളുടേയും, മൂന്നു ഖണ്ഡ കാവ്യങ്ങളുടേയും ഒരു പ്രബന്ധ കാവ്യത്തിന്റേയും രചയിതാവുമായ [രാമകീർത്തി മഹാകാവ്യം, ബൃഹത്തരം ഭാരതം, ശ്രീബോധിസത്വചരിതം, വൈദികവ്യാകരണം എന്നിവയാണ് പ്രധാന കൃതികൾ.] ഡോ. സത്യവ്രത ശാസ്ത്രി(1930)യുടേയും,

ഗോദ, നയന്‍ തുടങ്ങിയ ചിത്രങളിലൂടെ മലയാളത്തിലും ഹിന്ദി, പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും  അഭിനയിച്ചിട്ടുള്ള കഥക് നർത്തകിയും ടെലിവിഷന്‍ -സിനിമാ താരവുമായ പഞ്ചാബി നടി വമീഖ ഗബ്ബിയുടേയും (1993),

44sep

കഥക്, ഛാവു, കളരിപ്പയറ്റ്, യോഗ, മല്ലാഖംബ് തുടങ്ങിയ മേഖലകളിൽ പ്രവീണയും, അമ്മ ദക്ഷാ സേത്ത് ഡാൻസ് കമ്പനിയിലെ പ്രധാന നർത്തകിയും  അഭിനേത്രിയുമായ ഇഷ ഷർവാണിയുടെയും(1984),

മുൻ പോളണ്ട് പ്രസിഡന്റും (1990 മുതൽ 1995 വരെ)  സമാധാനത്തിനുള്ള നോബൾ പുരസ്ക്കാര ജേതാവും, പോളിഷ് തൊഴിലാളി സംഘടനയായ   സോളിഡാരിറ്റിയുടെസ്ഥാപക നേതാക്കളിൽ ഒരാളുമായ ലേക് വലേൻസയുടെയും(1943),

ചെറിയ പ്രായത്തിൽ (20കളിൽ) തന്നെ സംഗീത ലോകത്ത്‌ തന്റേതായ സ്ഥാനം ഉറപ്പിച്ച ഹാൽസിയുടേയും( Ashley Nicolette Frangipane-1994) 

വിനോദ വ്യവസായരംഗത്ത്‌
വിവിധ മേഖലകളിൽ അസാമാന്യ കഴിവുകളുള്ള ബഹുമുഖ പ്രതിഭയും അഭിനേതാവും ഗായകനുമായ സക്കറി ലെവിയുടേയും (Zachary Levi -1980),

ലോകത്തിലെ തന്നെ പ്രമുഖ ബാസ്കറ്റ്‌ ബോൾ കളിക്കാരിൽ ഒരാളായ കെ.ഡി എന്നറിയപ്പെടുന്ന കെവിൻ ഡുറാന്റിന്റേയും (1988) ജന്മദിനം !.

33sep

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ബാലാമണിയമ്മ മ. (1909 -2004)
ഖരഗ്‌ സിംഘ്‌ വാൽദിയ മ. (1937-2020)
മാതം ഗിനി ഹാജറ മ. (1870 -1942)
1973- W H Auden മ. (1907 -1973)
2017- ടോം ആൾട്ടർ മ. (1950-2017)
2017- മഖൻലാൽ ഫോത്തേ ദാർ മ.
(1932-2017)

ആറ്റൂർ കൃഷ്ണപ്പിഷാരടി ജ. (1876 -1964)
ഡോ. സി പി ശിവദാസൻ ജ. (1940-2010 )
കെ ടി മുഹമ്മദ് ജ. (1927-2008)
രാജ സാർ അണ്ണാമലച്ചെട്ടിയാർ ജ. (1881-1948)
സി.എസ്. ചെല്ലപ്പ  ജ. (1912-1998)
എൻറികോ ഫെർമി ജ. (1901-1954)
ടിന്റോറെറ്റൊ ജ. (1518 -1594  )
മൈക്കൽ ദ സാങ്ക്‌റ്റിസ്‌ ജ. (1559-1625)
മൈക്കലാഞ്ചലോ അന്റോണിയോണി ജ. ( 1912-2007‌)
അനീറ്റ എക്ബർഗ് ജ. (1931-2015)
സത്യവ്രത ശാസ്ത്രി ജ. (1930- 2021)

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ  പൊതുജനോപയോഗത്തിനുള്ള ആദ്യത്തെ വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു.

1889- General Conferance on weight & measures 1 മീറ്റർ നീളം എന്നതിനെ നിർവചിക്കുന്നു.. (Length of 1mtr is the distance between two lines on a standard bar of an alloy of platinum with ten percent iridium measured at melting point of ice)

1913 - ഫ്രഞ്ച് ജർമൻ ശാസ്ത്രജ്ഞനും ഡീസൽ എൻജിൻ ഉപജ്ഞാതാവുമായ റുഡോൾഫ് ഡീസൽ ഇംഗ്ലിഷ് ചാനലിൽ ദുരൂഹമായി അപ്രത്യക്ഷനായി.

66sep

1916 - അമേരിക്കൻ ബിസിനസ് കാരൻ ജോൺ ഡി. റോക്ക്ഫെല്ലർ ആദ്യ ശത കോടീശ്വരനായി.

1941 - ബാബി യർ കൂട്ടക്കൊല ( Babi yar massacre)  കീവിലെ 33771 നടുത്ത് സോവിയറ്റ് ജൂതരെ നാസികൾ കൂട്ടക്കൊല ചെയ്തു.

1954 - 12 യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് CERN (European Organisation for nuclear research) സ്ഥാപിച്ചു.

1959- ഭാരതി സാഹ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരിയായി മാറി.

1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.

1962 - കൊൽക്കത്തയിലെ ബിർല പ്ലാനിറ്റോറിയം പ്രദർശനത്തിനു തുറന്നു.

1972 - 'Aloultte' കാനഡ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായി.

1991 - ഹെയ്ത്തിയിൽ പട്ടാള വിപ്ലവം

1992 - ചിലവുകുറഞ്ഞ ഗൃഹനിർമാണ രീതിയുടെ ഉപജ്ഞാതാവ് ലാറി ബേക്കറിന് ലോക പാർപ്പിട അവാർഡ് ലഭിച്ചു.

1994 - ബാൾട്ടിക്ക് സമുദ്രത്തിൽ M S Estonia കപ്പൽ മുങ്ങി.

1997 -IRS ID വിക്ഷേപണം

1998- തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റ വിരുദ്ധ നിയമം നിലവിൽ വന്നു.

2006 - ബ്രസീലിലെ ആമസോൺ വനപ്രദേശത്ത് GILL എയർലൈൻസിന്റെ വിമാനം തകർന്ന് 155 മരണം

2008 - ഗുജറാത്തിലെ മദോസയിലും മഹാരാഷ്ട്രയിലെ മലേഗാവിലും സ്ഫോടനം.

2010 - രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തിരിച്ചറിയൽ നമ്പർ നൽകുന്ന ആധാർ പദ്ധതി നിലവിൽവന്നു. മഹാരാഷ്ട്രയിൽ നന്ദർബാറിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

2014 - ഒ. പനീർശെൽവം   തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2016 - പാക്കധിനിവേശ കാശ്മിരിൽ (POK ) ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്.

2017 - മുംബൈയിലെ എൻഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും 23 പേർ മരിച്ചു.

666sep
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്, 
ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതും, മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും മുന്നിട്ടുനിന്ന കവിതകൾ രചിക്കുകയും, കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടുകയും, മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുടെ ഭാര്യയും മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ അമ്മയും ആയിരുന്ന പ്രശസ്ത കവയിത്രി ബാലാമണിയമ്മയെയും (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004),

ശാസ്ത്ര - എഞ്ചിനീയറിംഗ് മേഖലകളിലെ സംഭാവനകൾക്ക് 2007 ൽ പത്മശ്രീയും 2015 ൽ പത്മഭൂഷണുമടക്കം നിരവധി
പുരസ്കാങൾ നേടിയിട്ടുള്ള, ജിയോ ഡൈനാമിക്സ് ശാഖയിൽ നിരവവധി സംഭാവനകൾ നൽകിയിട്ടുള്ള ജിയോളജിസ്റ്റും കുമയൂൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഖരഗ് സിങ് വാദിയയേയും (1937-2020),

കാലാപാനി, ഒരേ തൂവൽ പക്ഷികൾ, 1921 തുടങ്ങിയ മലയാളം സിനിമയടക്കം അനേകം ഹിന്ദി  സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും പ്രവർത്തിച്ചിട്ടുള്ള  ആൾട്ടറിനെയും (22 ജൂൺ 1950-29 സെപ്റ്റംബർ 2017 ),

ഒരു കാശ്മീരി പണ്ഡിറ്റ് നേതാവും മുൻ കോൺഗ്രസ് കേന്ദ്ര  മന്ത്രിയുമായിരുന്ന മഖൻലാൽ ഫോത്തേ ദാറിനെയും (മാർച്ച് 5, 1932 - 28 സെപ്റ്റംബർ 2017 )

ഫുണറൽ ബ്ലൂസ്, ഷീൽഡ് ഓഫ് അക്കിലീസ് തുടങ്ങിയ പ്രസിദ്ധ കവിതകൾ രചിച്ച ബ്രിട്ടീഷ് അമേരിക്കൻ കവി വിസ്റ്റാൻ ഹ്യു ഔഡൻ നിനെയും (21 ഫെബ്രുവരി 1907 - 29 സെപ്റ്റംബർ 1973),

കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും രചിച്ച ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ, എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപ്പിഷാരടിയെയും (1876 സെപ്റ്റംബർ 29- 1964 ജൂൺ 5)

കേരള സാഹിത്യ അക്കാഡമി അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കെറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലും വിസിറ്റിങ്ങ് പ്രഫസറും ഇഗ്ലീഷ് സാഹിത്യ വിമർശകനും, സാഹിത്യകാരനും ആയിരുന്ന ഡോ. സി പി ശിവദാസനെയും (1940 സെപ്റ്റംബർ 29- 2010 ആഗസ്റ്റ് 17),

20 ഓളം മലയാള സിനിമകള്‍ക്ക് കഥകളും. 'ഇത് ഭൂമിയാണ്'  എന്ന പ്രശസ്തമായ നാടകം ഉൾപ്പടെ 40 ഓളം നാടകങ്ങളും രചിച്ചിട്ടുള്ള നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദിനേയും (സെപ്റ്റംബർ 29, 1927-മാർച്ച്‌ 25,2008)

ചെട്ടിനാടിന്റെ നാഡീകേന്ദ്രമായ കാരൈക്കുടി പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പല പരിപാടികളും ആസൂത്രണം ചെയ്യുകയും, മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗമാകുകയും,ധനപരമായ കാര്യങ്ങളിൽ ഒരു ക്രാന്തദർശിയും, ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറായും,സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുകയും,  മദ്രാസിൽ ലേഡീസ്ക്ളബ് സ്ഥാപിക്കുകയും, പിൽക്കാലത്ത് അണ്ണാമലൈ സർവകലാശാലയായ മീനാക്ഷി കോളേജ് സ്ഥാപിക്കുകയും അതിന്റെ പ്രൊ വൈസ് ചാൻസിലർ ആകുകയും ചെയ്ത ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാരെയും (1881 സെപ്റ്റംബർ 29 - ജൂൺ 15,1948),

തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന 'ജീവനാംശം' എഴുതിയ സ്വാതന്ത്ര്യ സമര സേനാനിയും, പത്ര പ്രവർത്തകനും ഗദ്യസാഹിത്യകാരനും ആയിരുന്ന ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പയെയും (29 സെപ്റ്റംബർ 1912- 18 ഡിസംബർ 1998),

788sep

കാൻവാസിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പെയിന്റിങ്ങായ കൊറൊണേഷൻ ഓഫ് ദ് വിർജിൻ ഓർ പാരഡൈസ് (1588) എന്ന ചിത്രമടക്കം എണ്ണമറ്റ പ്രശസ്ത എണ്ണച്ചായ ചിത്രങ്ങൾ വരച്ച ഇറ്റാലിയൻ ചിത്രകാരൻ ടിന്റോറെറ്റൊയെയും (1518 സെപ്റ്റംബർ 28-1594 മേയ് 31 ),

നിഷ്‌ക്കളങ്ക ജീവിതത്തിന്റെ വക്താവും അത്യത്ഭുതകരമായ ധ്യാനത്തിന്റെ ഉടമയുമായ റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ മൈക്കൽ ദ സാങ്ക്‌റ്റിസ്‌(സെപ്റ്റംബർ 29, 1591 – ഏപ്രിൽ 10, 1625),

സമകാലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവും പ്രമേയമാക്കി സിനിമകൾ നിർമ്മിച്ച നിയോറിയലിസത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സം‌വിധായകനായ മൈക്കലാഞ്ചലോ അന്റോണിയോണിയെയും (സെപ്റ്റംബർ 29 1912 – ജൂലൈ 30 2007‌),

ലാ ഡോൾചെ വിറ്റ (La Dolce vita) എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് പ്രശസ്തയായ സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്ന കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗിനെയും (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015) സ്മരിക്കുന്നു.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment