/sathyam/media/media_files/Fx934RWr55HaDHvDF89Q.jpg)
1199 ചിങ്ങം 23
മകയിരം / നവമി
2023 സെപ്റ്റംബർ 8, വെള്ളി
ഇന്ന് ;
പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാൾ ( എട്ടുനോമ്പ് വീടൽ)
*****************************************
[ മണർകാട് പള്ളി പെരുന്നാൾ]
.
അന്തഃദേശീയ സാക്ഷരതാ ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ International Literacy Day ; ലോകത്തെമ്പാടുമായി 800 ദശലക്ഷത്തോളം മുതിർന്ന ആളുകൾ നിരക്ഷരരാണെന്നുള്ള ഭീകരയാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശാനും ശ്രദ്ധിക്കാനും സഹായിക്കാനുമുള്ള ദിവസം]
/sathyam/media/media_files/k869zdvhAyThCFIcq7yl.jpg)
Stand Up to Cancer Day !
*************************
[ നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ ഭീകരശത്രുവാണ് കാൻസർ, എങ്കിലും കാൻസർ അജയ്യനല്ല. കാൻസറിനെതിരെയുള്ള പോരാട്ടം നടത്തുന്നവർക്കൊപ്പം (രോഗികളും വൈദ്യശാസ്ത്രരംഗവും) നിന്നു പ്രോത്സാഹിപ്പിക്കുവാനുള്ള ദിനം.]
അഭിനേതാക്കളുടെ ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[Actors’ Day ; അഭിനേതാക്കൾ ((കലാകാരന്മാരും) അവരുടേതായ രീതിയിൽ ചരിത്രവും കഥകളും സന്ദേശങ്ങളും പറഞ്ഞു തരുന്നവരാണ്. അവരോടുള്ള സ്നേഹബഹുമാനാദികൾ പ്രകടിപ്പിക്കുവാനുള്ള ദിവസം.]
World Physical Therapy Day !
*****************************
(ഔഷധേതരമായ ശാരീരികചികിത്സ ദിനം )
* പാക്കിസ്ഥാൻ - വിജയ ദിനം !
[1965 ഇന്ത്യക്കെതിരേ ' Battle of Dwarka' ജയിച്ച ദിനം വിക്റ്ററി ഡേ ആയി ആചരിക്കുന്നു.]
- USA ;
* Pardon Day (മാപ്പ്' ദിനം) !
**********************************
[ പൊറുക്കാനും ക്ഷമിക്കാനും ക്ഷമചോദിക്കാനുമുള്ള ദിവസം
On the 8th of September back in 1974, President Gerald Ford presented a rather controversial Presidential Proclamation. pardoning Richard M. Nixon of all wrongdoing that was related to that most famous of American scandals, the Watergate affair. Richard made very clear that he felt he had committed grievous wrong-doings against the people of the United States and the seat they had granted him.] /sathyam/media/media_files/cRY2fD35JPXWiyR4wYvC.jpg)
• Star Trek Day
• National Iguana Awareness Day
• National Iguana Awareness Day
* ഇന്നത്തെ മൊഴിമുത്ത് *
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ഭാവനാശേഷിയുടെ പേരിലാണ് എന്റെ കൃതികൾക്ക് ഏറ്റവുമധികം പ്രശംസ കിട്ടുന്നുവെന്നത് എന്നെ വല്ലാതെ രസിപ്പിക്കുന്നു; എന്റെ കൃതികൾ ആകെയെടുത്തു നോക്കിയാൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒറ്റ വരി പോലും അതിൽ കണ്ടെടുക്കാനുണ്ടാവില്ല എന്നതാണു വസ്തുത. പ്രശ്നമെന്തെന്നാൽ കാടു കയറിയ ഭാവനയ്ക്കു സദൃശമാണ് കരീബിയൻ യാഥാർത്ഥ്യം എന്നതത്രെ !''
[ - ഗബ്രിയേൽ ഗർസിയ മാർക്വേസ് ]
ആദ്യ ചിത്രമായ 'ഉദാഹരണം സുജാത'യിലൂടെ പ്രേക്ഷകരുടെ മനം കവരുകയും തുടർന്ന് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തില്‍ നായികയായി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത നടി അനശ്വര രാജന്റേയും (2002),
നിഴലുകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുകയും തുടർന്ന് 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ വര്‍ണ്ണക്കാഴ്ചകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായും 2007ല്‍ റോമിയോ
2008ല്‍ കോളേജ് കുമാരന്‍ 2009ല്‍ ലവ് ഇന്‍ സിംഗ്പപൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, ദലമര്‍മരങ്ങള്‍ എന്നീ ചിത്രങ്ങളിലുമൊക്കെ അഭിനയിച്ച ശ്രുതി ലക്ഷ്മിയുടേയും(1990),
ആമേൻ, സക്കറിയയുടെ ഗർഭിണികൾ, നായകൻ, സിറ്റി ഓഫ് ഗോഡ്, നിദ്ര, നീ കൊ ഞാ ചാ, ചന്ദ്രേട്ടൻ എവിടെയാ, അനുരാഗ കരിക്കിൻ വെള്ളം, അങ്കമാലി ഡയറീസ്, സഖാവ്,സോളൊ, ഈ യൗ, പടയോട്ടം, ജെല്ലിക്കെട്ട്, ഉണ്ട, മറിയം വന്നു വിളക്കൂതി, റീക്ക് സ്റ്റാർ, ഏഴു സുന്ദര രാത്രികൾ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ഇന്ത്യൻ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയുടേയും (1981),
ബംഗാളി അഭിനേതാവും മോഡലുമായ ഇന്ദ്രനീൽ സെൻഗുപ്തയുടെയും (1974),
/sathyam/media/media_files/3jG4IYZpCYClLiMI1Bss.jpg)
ഹിന്ദി സിനിമാ പിന്നണി ഗായികയും ലതാ മങ്കഷ്കറിന്റെ സഹോദരിയും 2000 ൽ ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം നേടുകയും ചെയ്ത ആശാ ഭോസ്‌ലെയുടേയും (1933),
( മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും നിലവിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ അംഗവുമായ കെ.എൻ. അനന്തപത്മനാഭൻ എന്നറിയപ്പെടുന്ന കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭന്റേയും(1969),
ഒരു ഇന്ത്യൻ സംരംഭകനും 'യു ടി വി ' സ്ഥാപകനും എസ്ക്വയറിന്റെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 75 ആളുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള, ഒപ്പം ഫോർച്യൂൺ മാഗസിൻ ഏഷ്യയിലെ ഏറ്റവും ശക്തരായ 25 പേരുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുള്ള റോഹിന്റൺ സോളി "റോണി സ്ക്രൂവാലയുടേയും (1956) ,
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ, പ്രൊഫഷണലായി പിങ്ക് എന്നറിയപ്പെടുന്ന അലീസിയ ബെത്ത് മൂർ ഹാർട്ടിൻ്റേയും ( 1979),
ഒരു അമേരിക്കൻ നടനും മുൻ പ്രൊഫഷണൽ ഗുസ്തിക്കാരനുമായ ടീൻ ചോയ്‌സ് അവാർഡും രണ്ട് ബ്ലോക്ക്ബസ്റ്റർ എന്റർടൈൻമെന്റ് അവാർഡുകളും നേടിയ ഡേവിഡ് ആർക്വെറ്റിൻ്റെയും ( 1971),
ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും പ്രവർത്തകനുമായ ബെർണാഡ് സാണ്ടേഴ്‌സിൻ്റേയും ( 1941),
ഒരു അമേരിക്കൻ വ്യവസായിയും പൗൺ സ്റ്റാർസ് എന്ന പേരിൽ അമേരിക്കൻ ടെലിവിഷനിൽ ഓടി കൊണ്ടിരിക്കുന്ന റിയാൽറ്റി ഷോയിലൂടെ പ്രസിദ്ധനായ ചുംലീ എന്ന പേരിൽ അറിയപ്പെടുന്ന ആസ്റ്റിൻ ലീ റസ്സലിന്റെയും (1982) ,
/sathyam/media/media_files/PFNHOmUUTnAZhA7jVIcD.jpg)
അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനും വെള്ളക്കാർ മാത്രം പഠിക്കുന്ന സ്ക്കൂളിൽ പഠിച്ച ആദ്യത്തെ ആഫ്രോ അമേരിക്കൻ പെൺകുട്ടിയും ആയിരുന്ന റ്യൂബി നെൽ ബ്രിഡ്ജസിന്റെയും ( 1954 ) ,
അമേരിക്കൻ പാട്ടുകാരനും റാപ്പറും, ഗാനരചയിതാവുമായ കാമെറോൺ ജിബ്രിൽ തോമാസ് എന്ന വിസ് ഖലീഫയുടെയും (1987),
ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും പ്രവർത്തകനുമായ ബെർണാഡ് സാണ്ടേഴ്‌സിൻ്റേയും (1941), ജന്മദിനം!
ഇന്നത്തെ സ്മരണ !!!
**********************
ഇ.ഗോപാലകൃഷ്ണമേനോൻ മ. (1919-1996)
ആർ. പ്രകാശം മ. (1927-2012 )
അഭേദാനന്ദ സ്വാമികൾ മ. (1866-1939 )
കുന്നക്കുടി വൈദ്യനാഥന്‍ മ. (1935-2008)
രമേഷ് ഭണ്ഡാരി മ. (1928-2013 )
ഫിറോസ് ഗാന്ധി മ. (1912-1960 )
റാം ജത്‌മലാനി മ. (1923-2019)
ഷേക്ക് അബ്ദുള്ള മ. (1905-1982)
പീറ്റർ ക്ലാവർ മ. (1581-1654)
പുളിമാന പരമേശ്വരൻപിള്ള ജ. (1915-1948)
എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ ജ. (1917-2002)
ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ ജ. (1918-2011 )
ത്രിപുരനേനി ഗോപിചന്ദ് ജ. (1910-1962)
ഭൂപെൻ ഹസാരിക ജ. (1926-2011)
വിശുദ്ധ ബെർണാർദിൻ ജ. (1380-1444)
ലുഡോവിക്കോ അരിസ്റ്റോ ജ.(1474-1533)
ആനി കാതറീൻ എമ്മറിച്ച് ജ.(1774-1824)
ഫ്രെഡറിക് മിസ്ട്രൽ ജ. (1830 -1914)
വെൻഡെൽ ഫോർഡ് ജ. (1924-2015)
അലൻ ഡൻഡിസ് ജ. (1935-2005)
ചരിത്രത്തിൽ ഇന്ന്…
*********************
1276 - പോപ്പ് ജോൺ XXI പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
1331- സ്റ്റെഫാൻ ദുഷാൻ സ്വയം സെർബിയയുടെ രാജാവായി പ്രഖ്യാപിക്കുന്നു.
/sathyam/media/media_files/4jDAZENu1z7EkCDN6kkp.jpg)
1504 - മൈക്കലാഞ്ചലോയുടെ
'ഡേവിഡ് 'ഫ്ലോറൻസിലെ പിയാസ ഡെല്ല സിഗ്നോറിയയിൽ അനാച്ഛാദനം ചെയ്തു. ( 1501-നും 1504-നും ഇടയിൽ ഇറ്റാലിയൻ കലാകാരനായ മൈക്കലാഞ്ചലോ മാർബിളിൽ സൃഷ്ടിച്ച നവോത്ഥാന ശില്പത്തിന്റെ ഒരു മാസ്റ്റർപീസ് ആണ് ഡേവിഡ്. ഡേവിഡ് എന്ന ബൈബിൾ വ്യക്തിത്വത്തിന്റെ 5.17 മീറ്റർ മാർബിൾ പ്രതിമയാണ് ഡേവിഡ്.)
1514 - ഓർഷ യുദ്ധം: നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിൽ, ലിത്വാനിയക്കാരും പോൾസും റഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തി.
1655 - പ്രളയകാലത്ത് സ്വീഡനിലെ ചാൾസ് X ഗുസ്താവിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ഒരു ചെറിയ സേനയെ ചെറുത്തു നിൽക്കാതെ വാർസോ വീഴുന്നു, ഇത് ആദ്യമായി നഗരം ഒരു വിദേശ സൈന്യം പിടിച്ചെടുക്കുന്നു.
1727 - ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഷെയറിലെ ബർവെൽ ഗ്രാമത്തിൽ ഒരു 'പാവ ഷോ'യ്‌ക്കിടെ ഒരു കളപ്പുരക്ക് തീപിടിച്ച് 78 പേർ മരിച്ചു, അവരിൽ പലരും കുട്ടികളായിരുന്നു
1761 - യുണൈറ്റഡ് കിംഗ്‌ഡത്തിലെ ജോർജ് മൂന്നാമൻ രാജാവും ഷാർലറ്റ് രാജകുമാരിയും വിവാഹിതരായി
1776 - United clonies എന്ന പഴയ പേര് അമേരിക്കൻ കോൺഗ്രസ് United States of America എന്നാക്കി മാറ്റി അംഗീകരിച്ചു.
1925 - റിഫ് യുദ്ധം: കേണൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കീഴിലുള്ള ഫോറിൻ ലെജിയനിൽ നിന്നുള്ള സൈനികർ ഉൾപ്പെടെയുള്ള സ്പാനിഷ് സേന മൊറോക്കോയിലെ അൽ ഹൊസീമയിൽ ഇറങ്ങുന്നു.
1926 - ജർമ്മനി ലീഗ് ഓഫ് നേഷൻസിൽ അംഗത്വം നേടി.
1933 - ഗാസി ബിൻ ഫൈസൽ ഇറാഖിന്റെ രാജാവായി.
1941 - നാസിപ്പട സോവിയറ്റ് യൂണിയന്റെ രണ്ടാം വൻനഗരമായ ലെനിൻഗ്രാഡ് ഉപരോധം ആരംഭിച്ചു.
1943 - ചെക്ക് മാധ്യമപ്രവർത്തകനും കമ്മ്യൂണിസ്റ്റും നാസിവിരുദ്ധ പോരാളിയുമായിരുന്ന ജൂലിയസ് ഫ്യൂസിക്കിനെ നാസികൾ ക്രൂരമായി വധിച്ചു.
1952 - ജനിവയിൽ 35 രാജ്യങ്ങൾ ഒപ്പുവച്ച convention of copy right act കരാർ നിലവിൽ വന്നു.
1962 - ചൈന ഇന്ത്യൻ അതിർത്തി അതിക്രമിച്ചു കടന്നു. യുദ്ധ സാദ്ധ്യതയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.
1964 - കേരളത്തിൽ അവിശ്വാസപ്രമേയം വഴി പുറത്താക്കപ്പെടുന്ന ആദ്യ മന്ത്രിസഭയായി ആർ. ശങ്കർ മന്ത്രിസഭ
/sathyam/media/media_files/uhyeiVbx6ty8pCYQj7Ok.jpg)
1970 - ട്രാൻസ് ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 863 ന്യൂയോർക്ക് സിറ്റിയിലെ ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടേക്ക്ഓഫിനിടെ തകർന്നു, വിമാനത്തിലുണ്ടായിരുന്ന 11 പേരും മരിച്ചു.
1974 - 38മത് USA പ്രസിഡണ്ട് Gerald R Ford തന്റെ മുൻഗാമി കാലാവധി തീരും മുമ്പ് രാജിവച്ച ഏക അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സന്റെ എല്ലാ തെറ്റുകളും മാപ്പാക്കുന്നു.
1978 - ബ്ലാക്ക് ഫ്രൈഡേ, ടെഹ്‌റാനിൽ പ്രതിഷേധക്കാർക്കെതിരെ പട്ടാളക്കാർ നടത്തിയ കൂട്ടക്കൊലയിൽ 88 പേർ മരിച്ചു, ഇത് ഇറാനിലെ രാജവാഴ്ചയുടെ അവസാനത്തിന്റെ തുടക്കമായി.j
1991- മർസിഡോണിയ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1994 - യുഎസ്എയർ ഫ്ലൈറ്റ് 427, പിറ്റ്സ്ബർഗ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അടുക്കുമ്പോൾ, തെളിഞ്ഞ കാലാവസ്ഥയിൽ പെട്ടെന്ന് തകർന്നുവീണ് വിമാനത്തിൽ ഉണ്ടായിരുന്ന 132 പേരും മരിച്ചു, ഇത് ലോക ചരിത്രത്തിലെ ഏറ്റവും വിപുലമായ വ്യോമയാന അന്വേഷണത്തിനും വ്യവസായത്തിലെ ഉൽപ്പാദന രീതികൾക്കും മാറ്റം വരുത്തി.
1998- വിജയ് സിംഘാനിയ ലണ്ടനിൽ നിന്ന് അഹമ്മദാബാദിലേക്ക് ഒറ്റയാൾ വിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ചു.
2016 - ജി എസ് ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
2017 - സിറിയൻ ആഭ്യന്തരയുദ്ധം : യൂഫ്രട്ടീസിന്റെ വടക്കും കിഴക്കുമുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ദേർ എസ്-സോർ പ്രചാരണത്തിന്റെ തുടക്കം പ്രഖ്യാപിച്ചു .
2022 - യുണൈറ്റഡ് കിംഗ്ഡത്തിലെ എലിസബത്ത് രാജ്ഞി 70 വർഷം ഭരിച്ച ശേഷം സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിൽ വച്ച് അന്തരിച്ചു . അവരുടെ മകൻ ചാൾസ്, വെയിൽസ് രാജകുമാരൻ, ചാൾസ് മൂന്നാമനായി സിംഹാസനത്തിൽ കയറുന്നു .
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്‍,
കൊച്ചിൻ കർഷകസഭാ സെക്രട്ടറി, തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി, കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും, കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീക രിക്കുകയും ചെയ്ത ഇ. ഗോപാല കൃഷ്ണമേനോനെയും (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996),
ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്ന ആർ. പ്രകാശത്തിനെയും ( 1927 മാർച്ച് 22- 2012 സെപ്റ്റംബർ 8 )
/sathyam/media/media_files/kjFeto7gFIvUNFXaIsVn.jpg)
ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ വയലിൻ കച്ചേരി നടത്തുകയും . ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത പ്രശസ്‌തനായ വയലിൻ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥനെയും (മാർച്ച് 2, 1935 -സെപ്റ്റംബർ 8, 2008),
ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്ന രമേഷ് ഭണ്ഡാരിയെയും (1928 മാർച്ച് 29 - 2013 സെപ്റ്റംബർ 8)
അടിമത്തത്തിനെതിരെ പ്രവർത്തിക്കുകയും, അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ ഇറങ്ങിത്തിരിക്കുകയും അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പ്രയത്നിച്ച കത്തോലിക്കാസഭയിലെ വിശുദ്ധൻ പീറ്റർ ക്ലാവറെയും (26 ജൂൺ 1581–8 സെപ്റ്റംബർ 1654) ,
സമത്വവാദി എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷണിസ്റ്റ് നാടക മടക്കം നാടകങ്ങളും ഏകാങ്കങ്ങളും കവിതകളും എഴുതിയ പുളിമാന പരമേശ്വരൻപിള്ളയെയും (സെപ്റ്റംബർ 8, 1915-ഫെബ്രുവരി 22, 1948)
വയനാട് ഡി.സി.സി. പ്രസിഡന്റ്, തലശ്ശേരി ഭൂപണയ ബാങ്കിന്റെ ഡയറക്ടർ, കെ.പി.സി.സി. അംഗം, സർവോദയ എയ്ഡഡ് എലിമെന്ററി സ്കൂളിന്റെ മാനേജർ, സേവാദൾ ബോർഡ് ചെയർമാൻ, സ്വാതന്ത്ര്യ സമരസേനാനി എ ഒന്നാം കേരളനിയമസഭ അംഗം എന്നി നിലകളിൽ പ്രവർത്തിച്ച എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായരെയും (08 സെപ്റ്റംബർ 1917- 03 ഒക്ടോബർ 2002),
/sathyam/media/media_files/ENQpy6i9ZYuVD0IeUkRW.jpg)
എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും കോട്ടയം ജില്ലയിലെ വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്ന ആർച്ച് ബിഷപ്പ് ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കലിനെയും (സെപ്റ്റംബർ 8,1918-2011ഓഗസ്റ്റ് 7 ),
രാമകൃഷ്ണ വേദാന്ത സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്, ഡാർജീലിങ്ങിലും സാൽക്കിയിലും മുസഫർ പൂരിലും ഉള്ള രാമകൃഷ്ണവേദാന്താശ്രമങ്ങളുടെ പ്രസിഡന്റും ,ബേലൂർ മഠം, രാമകൃഷ്ണാമിഷൻ എന്നിവയുടെ ട്രസ്റ്റിയും, രാമകൃഷ്ണ വേദാന്ത സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന വിശ്വവാണി (Biswa-bani) എന്ന സചിത്ര ബംഗാളിമാസികയുടെ സ്ഥാപകനും പത്രാധിപരും, പുനർജന്മം, യോഗിയാകുന്നതെങ്ങിനെ?, മനുഷ്യന്റെ ദൈവികപാരമ്പര്യം തുടങ്ങി നിരവധി കൃതികളും ബംഗാളിയിലും ഇംഗ്ളീഷിലും വളരെയേറെ ലഘുലേഖകളും പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവ് അഭേദാനന്ദ സ്വാമികളെയും (1866 ഒക്ടോബർ 2- 1939 സെപ്റ്റംബർ 8 )
ഭൌതികവാദം, യുക്തിവാദം, അസ്തിത്വവാദം, യാഥാര്ഥ്യവാദം, മാനുഷികവാദം എന്നീ ആശയങ്ങൾ എഴുത്തിൽ ഉപയോഗിക്കുകയും തെലുഗിലെ ആദ്യത്തെ സൈക്കലോജിക്കല് നോവല് ആയി പരിഗണിക്കപ്പെടുന്ന അയോഗ്യന്റെ ജീവിതയാത്ര’ (അസമര്ധുനി ജീവിതയാത്ര) , പണ്ഠിത പരമേശ്രവ ശാസ്ത്രി വീലുനാമ, തുടങിയ കൃതികൾ എഴുതിയ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഡിറ്റർ , പ്രബന്ധകാരൻ , നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളില് പ്രവർത്തിച്ചിരുന്ന ത്രിപുരനേനി ഗോപിചന്ദിനെയും (8 സെപ്റ്റംബര് 1910 – 2 നവമ്പര് 1962),
/sathyam/media/media_files/HHPpEzbBMKeq1Y0dZzt5.jpg)
ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്ന ഭൂപെൻ ഹസാരികയെയും (8 സെപ്റ്റംബർ 1926-5 നവംബർ 2011),
ഫ്രാൻസിസ്‌ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്ന റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ സിയന്നായിലെ വിശുദ്ധ ബെർണാർദി നിനെയും(8 സെപ്റ്റംബർ 1380 – 20 മേയ് 1444),
ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായ വിഖ്യാതനായ ഇറ്റാലിയൻ കവി ലുഡോവിക്കോ അരിസ്റ്റോയെയും (സെപ്റ്റംബർ 8, 1474 – ജൂലൈ 6, 1533),
യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അറിയപ്പെടുന്ന ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും (stigmatist) ആയിരുന്ന ആനി കാതറീൻ എമ്മറിച്ചിനെയും (8 സെപ്റ്റംബർ 1774- ഫെബ്രുവരി 9, 1824),
ഓക്സിറ്റാൻ ഭാഷയിൽ സാഹിത്യരചനകൾ നടത്തിയ 1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രലിനെയും (8 സെപ്തംബർ 1830 – 25 മാർച്ച് 1914),
കെന്റക്കിയിൽ ആദ്യമായി ലെഫ്റ്റനന്റ് ഗവർണർ, ഗവർണർ, സെനറ്റർ തുടങ്ങിയ പദവികൾ തുടരെ വഹിക്കുന്ന ആദ്യത്തെ ആളായ രാഷ്ട്രീയപ്രവർത്തകൻ വെൻഡെൽ ഹാംറ്റൺ ഫോർഡിനെയും (സെപ്റ്റംബർ 8,1924-22 ജനുവരി 2015),
നാട്ടറിവ് (folklore) വിഷയങ്ങളിൽ പഠനങ്ങൾ നടത്തുകയും ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കുകയും, 12 ഗ്രന്ഥങ്ങൾ രചിക്കുകയും അത്ര തന്നെ പുസ്തകങ്ങളുടെ എഡിറ്ററായും ഉപ ലേഖകനായും പ്രവർത്തിക്കുകയും ചെയ്ത കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ നാട്ടറിവു പ്രൊഫസറായിരുന്ന അലൻ ഡൻഡിസിനെയും (സെപ്റ്റംബർ 8, 1935 - മാർച്ച് 30, 2005) ഓർമ്മിക്കാം.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us