/sathyam/media/media_files/1nXVjz1DEY6DsHK9Dpwr.jpg)
1199 ചിങ്ങം 24
തിരുവാതിര / ദശമി
2023 സെപ്റ്റംബർ 9, ശനി
ഇന്ന് ;
അന്താരാഷ്ട്ര സുഡോകു ദിനം!
********************************
[' Sudoku' ; ഒരു യുക്തിയെ അടിസ്ഥാനമാക്കിയുള്ള നമ്പർ-പ്ലേസ്മെന്റ് പസിൽ. ക്ലാസിക് സുഡോകുവിൽ, 9 × 9 ഗ്രിഡ് അക്കങ്ങൾ കൊണ്ട് പൂരിപ്പിക്കുക എന്നതാണ് ലക്ഷ്യം]
- International Drive your Studbaker Day !
[ 'സ്റ്റുഡ്ബേക്കർ കാർ' ഡ്രൈവ് ചെയ്യുക ]
ജർമ്മൻ ഭാഷാ ദിനം !
***********************
[German Language Day ; ജർമ്മനിയുടെ ഭാഷയും മനോഹരമായ സംസ്കാരവും അനുഭവിക്കുക. "Guten Tag" മുതൽ "Auf Wiedersehen" വരെ, ജർമ്മൻ പര്യവേക്ഷണം അർഹിക്കുന്ന ഒരു ഭാഷയാണ് ] /sathyam/media/media_files/sZNT8PtDWJ9CYSznENxg.jpg)
* താജ്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം.!
* വടക്കൻ കൊറിയ : സ്വാതന്ത്ര്യ ദിനം.!
* അഫ്ഗാനിസ്ഥാൻ : രക്തസാക്ഷി ദിനം!
* ജപ്പാൻ: ജമന്തിപ്പു ദിനം !
[ കിക്കു നൊ സേക്കു]
* ഉക്രൈൻ : സശസ്ത്ര സേന ദിനം !
* കാലിഫോർണിയ: സംസ്ഥാന
അംഗീകാര ദിനം !
* കോസ്റ്റ റിക്ക : ശിശു ദിനം!
* അമേരിക്ക ;
- - - - - - - - - --
* അത്ഭുതകരമായ വിചിത്ര ദിനം !
(Wonderful Weirdos Day)
* ദേശീയ ടെഡി ബിയർ(Teddy Bear) ദിനം!
* Steak Au Poivre Day !
* ദേശീയ വീനർഷ്നിറ്റ്സെൽ ദിനം !
(Wienerschnitzel - മക്ഡോണാൾഡ് പോലെ ഒരു ഫാസ്റ്റ്ഫുഡ് ചെയിൻ)
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
"കുന്നിക്കും കുറയാതെ കുന്നൊടു കുശു-
മ്പേറും കുചം പേറിടും
കുന്നിന്‍ നന്ദിനി കുന്ദബാണനുകുല-
ക്കേസ്സൊന്നുപാസ്സായതില്‍
ഒന്നാം സാക്ഷിയതായ നീ കനിവെഴും
വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നില്‍ പെരുമാറണേ! പെരുമന-
ത്തപ്പന്റെ തൃപ്പെണ്‍കൊടി''
[ -ശീവൊള്ളി നാരായണൻ നമ്പൂതിരി ]
*******************************
/sathyam/media/media_files/zst9ihVLRFl9bcMPiP25.jpg)
ഐ.എ.എസ് ദ്യോഗസ്ഥനും. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയും ആയിരുന്ന, കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം, മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾ നേടിയ എൻ.എസ് മാധവന്റേയും (1948),
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവക്കുകയും 1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുകയും ഒരു മറവത്തൂര്‍ കനവ് , ചന്ദ്രനുദിക്കുന്ന ദിക്കില്‍, രണ്ടാം ഭാവം, രസികന്‍, ചാന്തുപൊട്ട്, പട്ടാളം, മുല്ല, മേഘമല്‍ഘാര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മധുരനൊമ്പരക്കാറ്റ്, ശിവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്‌ത മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത നടൻ ബിജുമേനോന്റേയും (1970),
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് പ്രവേശിക്കുകയും മോഹൻലാൽ നായകനായ 'ബാലേട്ടൻ' എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിക്കുകയും പ്രധാനമായും വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങുന്ന, മലയാളം, തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന റിയാസ് ഖാന്റേയും(1972),
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനായ അക്ഷയ് കുമാറിന്റെയും (1967),
ക്രൊയേഷ്യയുടെയും, റയൽ മാഡ്രിഡിന്റെയും മധ്യനിര ഫുട്ബാൾ കളിക്കാരൻ ലൂക്കാ മോഡ്രിച്ചിന്റെയും (1985),
/sathyam/media/media_files/FDOmMQDacXLY7grisv9R.jpg)
ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് പിൻനിര വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്ന സയീദ് അബിദ് അലിയുടെയും (1941) ജന്മദിനം !
Prominent people, celeberating birthday today
**************************************
Colonel Sanders' birthday (1890)
a successful American businessman, who gained worldwide fame for establishing the popular fast food chain known as Kentucky Fried Chicken (or KFC, for us fried chicken fans), a franchise now present in almost every country across the globe.
Adam Sandler's birthday (1966)
[A popular and loving american actor with his comedic skills and his goofy roles in films]
Michelle Williams' birthday (1980)
[American actress who has been active on the movie scene since 1993. She’s played roles in dark and mysterious films for much of her career but has also branched out into other areas from time to time.]
Lauren Daigle's birthday (1991)
[The singer Lauren Ashley Daigle began her career singing in church choirs and touring with Christian bands, and was also the choir leader at Louisiana State University.]
ഇന്നത്തെ സ്മരണ !!!
**********************
/sathyam/media/media_files/LGEHLaa596Gxlx7hfyVM.jpg)
കടത്തനാട്ട് ഉദയവർമത്തമ്പുരാൻ മ.
(1867 -1906)
ചടയൻ ഗോവിന്ദൻ മ. (1929 -1998)
പി. സുബ്ബയ്യാപിള്ള മ. (1942- 2003)
കെ.വി. സുരേന്ദ്രനാഥ് മ. (1925-2005)
സി. ബാലകൃഷ്ണൻ മ. (- 2007)
പി. എൻ. മേനോൻ മ. (1928 - 2008)
വേണു നാഗവള്ളി മ. ( 1949 - 2010 )
വർഗീസ് കുര്യൻ മ. (1921-2012)
രാജ്‌തോമസ് മ. ( 2001)
വടക്കേടത്ത് രാമചന്ദ്രൻ മ. (1928-2012)
ഫ്രെഡറിക് ടെനന്റ് മ. (1866-1957)
മാവോ സേതൂങ്ങ് മ. (1893-1976 )
യിൽമെസ് ഗുണ മ. (1937-1984)
വാൾട്ടർ കോഫ്മാൻ മ. (1907-1984)
ഷാക്ക് ലെക്കാൻ (ഫ്രാൻസ്) മ. (1901-1981)
എഡ്വാർഡ് ടെല്ലർ മ. (1908-2003)
ശീവൊള്ളി നാരായണൻ നമ്പൂതിരി ജ.
(1868 -1905 )
വാഴേങ്കട കുഞ്ചുനായർ ജ. (1909-1981)
ഐ.സി.പി.നമ്പൂതിരി ജ. (1909-2001)
സരള ദേവി ചൗധുരാണി ജ.(1872 -1945)
ലിയോ ടോൾസ്റ്റോയി ജ. (1828-1910)
എഡ്വേർഡ് ടെല്ലർ ജ. (1908 -2003 )
ചാൾസ് റൈക്രോഫ്റ്റ് ജ. (1914-1998)
ക്ലിഫ് റോബർട്‌സൺ ജ. (1923-2011)
ഡെന്നിസ് റിച്ചി ജ. (1941-2011)
ഷാക്ക് ലകാൻ (Jacques Lacan ) ജ. (1901-1981)
ചരിത്രത്തിൽ ഇന്ന്…
*********************
1776 - അമേരിക്കയുടെ official പേരു യുണൈറ്റട് സ്റ്റെയ്റ്റ്സ് എന്നാക്കി
1920 - Anglo Oriental College of Aligarh അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയായി
1946 - പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആദ്യ ജനകീയ മന്ത്രിസഭ സ്ഥാനമേറ്റു
1947 - ആദ്യമായി ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മാർക്ക് 2 കംമ്പ്യൂട്ടറിന്റെ റിലേയിൽ ഒരു ബഗ് കയറി പ്രോഗ്രാമിനു കുഴപ്പമായി.
1948 - ഉത്തര കൊറിയ രുപീകൃതമായി… കിം ഉൽ സുങ് ഭരണാധികാരിയായി.
1991 - താജിക്കിസ്ഥാൻ USSR ൽ നിന്നും സ്വതന്ത്രമായി
2009 - ആദ്യമായി അറേബ്യൻ ഭൂഖണ്ഡത്തിൽ ഒരു മെട്രോ (ദുബായ്) ഓടി തുടങ്ങി.
2012 - ISRO ആദ്യമായി ഓർബിറ്റിൽ 21 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു.
2015 - വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് തകർത്ത് എലിസബത്ത് രാജ്ഞി ഏറ്റവും കൂടിയ കാലയളവ് ഭരിച്ച ബ്രിട്ടീഷ് രാജ്ഞിയായി.
/sathyam/media/media_files/RNLS2bWaXrxuyiY3wqb8.jpg)
2016 വടക്കൻ കൊറിയ തങ്ങളുടെ അഞ്ചാമത്തെ അണു ആയുധം ടെസ്റ്റ് ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
ദാത്യുഹസന്ദേശം എന്ന സന്ദേശകാവ്യം രചിച്ച മലയാള കവിയും കഥാകൃത്തും നാടക രചയിതാവുമയ ശീവൊള്ളി നാരായണൻ നമ്പൂതിരിയെയും( 1868 സെപ്റ്റംബർ 9-1905 നവംബർ 30 )
സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ രചിക്കുകയും, ഉത്തരകേരളത്തിലെ കവികളെ സംഘടിപ്പിച്ച് "കവിസംഘം " രൂപവൽക്കരിക്കുകയും, പ്രാചീന സംസ്കൃത കവിയായ ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി പല കവികൾക്കായി വീതിച്ചുകൊടുത്ത് അവരെക്കൊണ്ട് ഭാഷാന്തരീകരിക്കുകയും, 12000ൽ പരം സ്ലോകങ്ങളുള്ള ഈ കൃതിയുടെ 1500 ശ്ലോകങ്ങളോളം വരുന്ന ആദിപർവ്വം സ്വയം തർജ്ജമ ചെയ്യുകയും, നിരവധി പ്രാചീന കൃതികൾ പ്രകാശനം ചെയ്യുകയും പ്രസിദ്ധ സംസ്കൃത കൃതികൾ വിവർത്തനം ചെയ്യുകയും ചെയ്ത സാഹിത്യകാരനും സാഹിത്യ പ്രവർത്തകനുമായിരുന്ന കടത്തനാട്ട് ഉദയവർമത്തമ്പുരാനെയും (17 ജൂലൈ 1867 - 09 സെപ്റ്റംബർ 1906),
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗം, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (1977-1979) സിപിഎം സംസ്ഥാന സെക്രട്ടറി, എന്നിനിലയിൽ പ്രവർത്തിച്ച ചടയൻ ഗോവിന്ദനെയും ( മേയ് 12 1929 - സെപ്റ്റംബർ 9 1998),
1999-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അമ്പട ഞാനേ എന്ന കൃതിയുടെ രചയിതാവും ഹാസ്യ സാഹിത്യ കാരനുമായിരുന്ന പി. സുബ്ബയ്യാ പിള്ളയെയും ( 1942- 2003 സെപ്റ്റംബർ 9 )
എഐടിയുസിയുടെ ജനറൽ കൗൺസിൽ അംഗം, ട്രേഡ് യൂണിയൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റ്, എഐടിയുസി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ,ആറും ഏഴും എട്ടും നിയമസഭകളിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.വി. സുരേന്ദ്രനാഥിനെയും (24 മേയ് 1925 - 9 സെപ്റ്റംബർ 2005),
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗവും,നാഷനൽ മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ മെഡൽ നേടുകയും 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്യുകയും, സർവീസസിനു വേണ്ടി രഞ്ജി ട്രോഫിയിൽ രണ്ടുതവണ കളിക്കുകയും, അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരനും, കേരളീയനും ആയ പർവ്വതാരോഹകൻ സി. ബാലകൃഷ്ണനെയും (മരണം 2007സെപ്റ്റംബർ 09)
/sathyam/media/media_files/EcTPjF6GQ6AZxUj0xGWw.jpg)
സിനിമയിൽ സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിൽ പ്രവർത്തിച്ച ശേഷം ഓളവും തീരവും, കുട്ട്യേടത്തി, ചായം, ചെമ്പരത്തി തുടങ്ങിയ കുറെ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത പാലിശ്ശേരി നാരായണൻകുട്ടിമേനോൻ എന്ന പി. എൻ. മേനോനെയും(1928 - സെപ്റ്റംബർ 9, 2008),
അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച മലയാള ചലച്ചിത്ര വേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്ന വേണു ഗോപാൽ എന്ന വേണു നാഗവള്ളിയെയും ( 1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9 ),
ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനും, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിക്കുകയും, അമുലിനെ മുൻനിരയിൽ എത്തിക്കുകയും, ചെയ്ത പ്രശസ്തനായ സാമൂഹിക സംരംഭകനും പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവും ആയ വർഗീസ് കുര്യനെയും (26 നവംബർ 1921 – 9 സെപ്റ്റംബർ 2012),
എഴുത്തുകാരനും സംസ്കൃത അദ്ധ്യാപകനും വടക്കേടത്ത് ബാലചന്ദ്രന്റെ അച്ഛനും ആയിരുന്ന വടക്കേടത്ത് രാമചന്ദ്രനെയും (1928-സെപ്റ്റംബർ 9, 2012),
ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ട് ഈശ്വരനാണ് പ്രപഞ്ച കാരണം എന്നു യുക്തിയുക്തം തെളിയിക്കാൻ കഴിയുമെന്ന് സിദ്ധാന്തിച്ച മതതത്ത്വ ശാസ്ത്രജ്ഞനും ഈശ്വരജ്ഞാനവിശാരദനും ആയിരുന്ന ബ്രിട്ടിഷ് ചിന്തകൻ ഫ്രെഡറിക് റോബർട്ട് ടെന്റിനെയും (സെപ്റ്റംബർ 1,1866- സെപ്റ്റംബർ 9, 1957),
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയും, വിപ്ലവകാരിയും, ഗറില്ലാ യുദ്ധതന്ത്രജ്ഞനും, മാർക്സിസ്റ്റ് ചിന്തകനും, ആയിരുന്ന മാവോ സേതൂങ്ങിനെയും (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9),
ചിത്രങ്ങളിൽ അഭിനയിക്കുകയും ഇരുപതു ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും, സംവിധാനം ചെയ്യുകയും, രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ തടവറയിലാകുകയും, തടവറയിൽ കിടന്ന് മൂന്നു ചിത്രങ്ങൾ മറ്റൊരാളിന് നിർേദശങ്ങൾ നൽകിക്കൊണ്ടു സംവിധാനം ചെയ്യുകയും ചെയ്ത തുർക്കിയിലെ ചലച്ചിത്ര സംവിധായകൻ യിൽമെസ് ഗുണയെയും(ഏപ്രിൽ 1 1937 – സെപ്റ്റംബർ 9 1984)
ടിബറ്റ്, ചൈന,ഭാരതം എന്നീ രാജ്യങ്ങളിലെ സംഗീത ചരിത്രത്തിന്റെ പഠനത്തിൽ നിപുണത നേടുകയും, ഓൾ ഇന്ത്യാ റേഡിയോയുടെ അവതരണഗാനം ചിട്ടപ്പെടുത്തുകയും ചെയ്ത ഓസ്ട്രിയൻ- ഹംഗറിയിൽ ഉൾപ്പെട്ടിരുന്ന ബൊഹീമിയയിൽ ജനിച്ച സംഗീതജ്ഞനും ഒട്ടനേകം സംഗീതശില്പങ്ങളുടെ സംവിധായകനുമായിരുന്ന വാൾട്ടർ കോഫ്മാനെയും (1 ഏപ്രിൽ 1907 – 9 സപ്തം:1984),
/sathyam/media/media_files/BWZgYsEprcbquprWpEq5.jpg)
കലാമണ്ഡലത്തിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനും കഥകളി യെക്കുറിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുള്ള ആളും പദ്മശ്രീ ബഹുമതി നേടുകയും ചെയ്ത പ്രശസ്തനായ കഥകളിനടനും ആചാര്യനുമായിരുന്ന വാഴേങ്കട കുഞ്ചുനായരെയും (1909 സെപ്റ്റംബർ 9-1981 ഫെബ്റുവരി 19 ),
റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യ ജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ശ്രദ്ധിക്കപ്പെട്ട യുദ്ധവും സമാധാനവും, അന്നാ കരേനീന തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയിയെയും (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910)
ഖരാവസ്ഥാഭൌതികം, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങൾ, തന്മാത്രാഘടന, ന്യൂക്ലിയർ അനുനാദനം, ബീറ്റാ റേഡിയോ ആക്റ്റീവത, കോസ്മിക വികിരണങ്ങൾ, കോസ്മോളജി എന്നീ മേഖലകളിലെല്ലാം പഠനങ്ങൾ നടത്തുകയും ആദ്യ ഹൈഡ്രജൻ ബോംബിന്റെ നിർമിതിക്കുവേണ്ട തത്ത്വം വികസിപ്പിച്ചെടുക്കുകയും ചെയ്ത അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ എഡ്വേർഡ് ടെല്ലറിനെയും ( 1908 ജനുവരി 15-2003 സെപ്റ്റംബർ 9 ),
Critical Dictionary of Psychoanalysis, Imagination and Reality,Anxiety and Neurosis തുടങ്ങിയ കൃതികൾ രചിച്ച ബ്രിട്ടിഷ് മനോവിശ്ലേഷണ വിദഗ്ദ്ധനും, മനോരോഗ ചികിത്സകനും ആയിരുന്ന ചാൾസ് ഫ്രെഡറിക്ക് റൈക്രോഫ്റ്റിനെയും (9 സെപ്റ്റം: 1914 – 24 മേയ് 1998) ,
ചാർളി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ ഓസ്‌കർ പുരസ്‌കാരവും,ദ ഗെയിം എന്ന ടെലിവിഷൻ പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും നേടുകയും, അവസാനമായി 2007-ൽ പുറത്തിറങ്ങിയ സ്‌പൈഡർ മാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ക്ലിഫ് റോബർട്‌സണിനെയും (സെപ്റ്റംബർ 9, 1923 – സെപ്റ്റംബർ 10, 2011),
/sathyam/media/media_files/qpdWIAyEYx6vBZ7kU4dX.jpg)
ഇന്ന് കാണുന്ന പുതിയ തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയെല്ലാം മുൻഗാമിയായിരുന്ന യുണിക്സും, സി++, സി#, ജാവ, പേൾ എന്നീ കമ്പ്യൂട്ടർ ഭാഷകളുടെ വികസനത്തിൽ അടിസ്ഥാനമായി മാറിയ ,സി ഭാഷയും സ്രഷ്ടിച്ച ഡെന്നിസ് റിച്ചിയെയും (സെപ്റ്റംബർ 9 1941 - ഒക്ടോബർ 12 2011),
ഫ്രഞ്ച് ചിന്തകനും, മനോവിശ്ലേഷണ വിദഗ്ദ്ധനും,ഫ്രോയിഡിനു ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ദ്ധനും ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവും ആയിരുന്ന ഷാക്ക് ലകാനെയും (Jacques Lacan )(13 ഏപ്രിൽ 1901-9 സെപ്റ്റം 1981) സ്മരിക്കാം !
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us