/sathyam/media/media_files/2025/09/11/aparna-balamurli-1233-2025-09-11-07-24-56.jpeg)
ചരിത്രത്തില്‍ ഇന്ന്; വര്‍ത്തമാനവും
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
' JYOTHIRGAMAYA '
.
. ??ജ്യോതിര്‍ഗ്ഗമയ??
. ്്്്്്്്്്്്്്്്
കൊല്ലവര്‍ഷം 1201
ചിങ്ങം 26
അശ്വതി/ ചതുര്‍ത്ഥി
2025/ സെപ്റ്റംബര്‍ 11,
വ്യാഴം
ഇന്ന് ;
* ദേശസ്‌നേഹ ദിനം !
[ന്യൂയോര്‍ക്കിലെ WTC യില്‍
സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ മരിച്ചവരെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരെയും ആദരിക്കുക.
സെപ്തംബര്‍ 11-ന് ദേശസ്‌നേഹ ദിനം (സാധാരണയായി 'നൈന്‍-ഇലവന്‍' എന്നും അറിയപ്പെടുന്നു)
2001 സെപ്തംബര്‍ 11-ന് യുഎസ്എ യില്‍ നടന്ന ഭീകരാക്രമണങ്ങളുടെ വാര്‍ഷികമായി ആഗോളതലത്തില്‍ ഇത് ഓര്‍മ്മിക്കപ്പെടുന്നു.]
*RU ഓകെ ദിവസം!
[വൈകാരികമായ അരക്ഷിതാവസ്ഥയും സാമൂഹികമായ ഒറ്റപ്പെടലും വലിയ വെല്ലുവിളികളാകുന്ന ഒരു കാലഘട്ടത്തില്‍, സമൂഹത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനും സഹായിക്കുന്നതിന് സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി RU OK? ദിനം പ്രവര്‍ത്തിക്കുന്നു. ]
* ദേശീയ ഹോട്ട് ക്രോസ് ബണ്‍ ദിനം !
[USA -ഹോട്ട് ക്രോസ് ബണ്ണിന്റെ വേരുകള്‍ പരിഗണിക്കാനും ഹോട്ട് ക്രോസ് ബണ്ണുകള്‍ ആസ്വദിക്കാന്‍ ഒരു ദിവസമെടുക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു!]
* ദേശീയ സേവന ദിനം!
[ USA -2001-ലെ ഈ ദിനത്തില്‍ നടന്ന സംഭവങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്നത് ശരിയാണ്, എന്നാല്‍ ആ ദിവസത്തിന് പിന്നിലെ തുല്യമായ പ്രതീക്ഷ അത് വീണ്ടെടുക്കാന്‍ കഴിയുമെന്നതാണ് - അതിനാല്‍ തീവ്രവാദികള്‍ക്ക് അവസാന വാക്ക് ഉണ്ടാകില്ല, പകരം ഇത് ഐക്യത്തിന്റെയും സേവനത്തിന്റെയും ദിവസം.
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഈ അനുസ്മരണവും സേവന പരിപാടിയും ഓര്‍ക്കുന്നതിനായി ഈ ദിവസം ഓരോ വര്‍ഷവും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലും ഇവന്റുകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നു.]
.
* ലൈബ്രറികള്‍ ഓര്‍മ്മിക്കുന്ന ദിനം!
[ നമ്മുടെ കമ്മ്യൂണിറ്റികളില്‍ ലൈബ്രറികള്‍ ചെലുത്തുന്ന അഗാധമായ സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്ന ദിനമാണ് ഇന്ന്.
അറിവ്, ധാരണ, ഐക്യം എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ ലൈബ്രറികളുടെ പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു.
ഗ്രന്ഥശാലകള്‍ പുസ്തകങ്ങള്‍ മാത്രമല്ല; അവ ഓരോരുത്തര്‍ക്കും കണ്ടെത്താനും വളരാനും ബന്ധിപ്പിക്കാനുമുള്ള ഒരിടം വാഗ്ദ്ധാനം ചെയ്യുന്ന ഊര്‍ജ്ജസ്വലമായ പഠന കേന്ദ്രങ്ങളാണ്.]
* ന്യൂസ് ഈസ് ഗുഡ് ന്യൂസ് ഡേ!
[വാര്‍ത്തകളുടെ നിരന്തരമായ കുത്തൊഴുക്കില്‍ നിന്ന് ഒരു ഇടവേള എടുക്കുക, മോശം വാര്‍ത്തകളുടെയും സമ്മര്‍ദങ്ങളുടെയും ഈ വലിയ ലോകത്തിന് പകരം, ന്യൂസ് ഈസ് ഗുഡ് ന്യൂസ് ഡേയില്‍ നിങ്ങളുടെ സ്വന്തം കൊച്ചു ലോകത്തെ സംരക്ഷിയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം ]
*ദേശീയ സ്‌കൂള്‍ ചിത്ര ദിനം!
[പുതിയ അധ്യയന വര്‍ഷത്തിലെ നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഒരു ഊര്‍ജ്ജസ്വലമായ ആഘോഷമാണ് ദേശീയ സ്‌കൂള്‍ ചിത്ര ദിനം. യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലുടനീളമുള്ള കുട്ടികള്‍ വസ്ത്രം ധരിക്കുന്നു, വിശാലമായി പുഞ്ചിരിക്കുന്നു, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ശാശ്വത ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു. ]
* നാഷണല്‍ മേക്ക് യുവര്‍ ബെഡ് ഡേ!
[നിങ്ങളുടെ ഉറക്കത്തെ സഹായിക്കുന്ന ഒരു പുതിയ ശീലം ആരംഭിക്കുന്നതിനും നിങ്ങളുടെ ദിവസം ശരിയായി ആരംഭിക്കുന്നതിനും കൂടുതല്‍ നല്ല ശീലങ്ങള്‍ക്കുള്ള വേദിയൊരുക്കുന്നതിനുമുള്ള അവസരമായി നിങ്ങളുടെ ബെഡ് ഡേ നിങ്ങള്‍ പരിഷ്‌കരിയ്ക്കുക. ]
* എമര്‍ജന്‍സി നമ്പര്‍ ദിനം
അര്‍ജന്റ്റീന: അദ്ധ്യാപക ദിനം !
കാറ്റലോണിയ: ദേശീയദിനം !
**********
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
'' ഒന്നും പറയാനില്ലാത്തപ്പോള്‍ നിശ്ചലമായിരിക്കുക; യഥാര്‍ത്ഥ അഭിനിവേശം നിങ്ങളെ ചലിപ്പിക്കുമ്പോള്‍, നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക, അത് ചൂടോടെ പറയുക.'
[- ഡിഎച്ച് ലോറന്‍സ് ]
************
ഇന്നത്തെ പിറന്നാളുകാര്‍
........................................
ജെക്സണ്‍ ആന്റണി സംവിധാനം ചെയ്ത 'ഒരു സെക്കന്റ് ക്ലാസ്സ് യാത്ര' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുകയുംമഹേഷിന്റെ പ്രതികാരം ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും തമിഴ്ചിത്രമായ ' സുരറൈ പോട്ര് ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത അപര്‍ണ ബാലമുരളിയുടേയും (1995),
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന ചലച്ചിത്രനടിയും മോഡലുമായ തെലുഗു നടി അഞ്ജലിയുടെയും (1982),
ചൈനയിലെ ഗ്വാങ്ചൗവില്‍ നടന്ന ഏഷ്യാഡില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ മലയാളി അത്‌ലറ്റ് ജോസഫ് ജി. എബ്രഹാമിന്റെയും (1981),
കേരള സ്വദേശിയും ക്രിക്കറ്റ് കളിക്കാരനും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയുടെയും (1993),
തമിഴ്‌നാട്ടുകാരനായ ഇന്ത്യന്‍ ക്രിക്കറ്റ് ആള്‍റൌണ്ടര്‍ മുരളി കാര്‍ത്തികിന്റെയും (1976),
അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആല്‍ബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം നേടിയ നടി ശ്രീയ ശരണിന്റെയും (1982),
2014 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായ ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകന്‍ ഹിരോഷി അമാനോവിന്റെയും (1960)
ജര്‍മ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളും ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി കണക്കാക്കപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനും പരിശീലകനും മാനേജരും ആയ ഫ്രാന്‍സ് ബെക്കന്‍ബോവറിന്റെയും (1945 )
2016 ല്‍ പുറത്തിറങ്ങിയ പോപ്കോണ്‍
എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് . കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, ഭീംലനായക്, ബിംബിസാര, ഗാലിപത, വാതി, വിരൂപാക്ഷ തുടങ്ങിയ വിവിധ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സിനിമാനടി സംയുക്താ മേനോന്റെയും
(1995) ജന്മദിനം
. ********* '
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന
ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ മുന്‍ഗാമികളായ പ്രമുഖരില്‍ ചിലര്‍
......................
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ജ. (1922-1986)
ഫറൂഖ് സിയാര്‍ ജ. (1685 -1719)
വിനോബാ ഭാവേ ജ. (1895 -1982)
ബിനോയ് ബസു ജ. (1908-1930 )
ലാല അമര്‍നാഥ് ജ. (1911-2000)
ജോസഫ് കലസാന്‍സ് ജ.(1557-1648)
കാള്‍ സീയൂസ് ജ. (1816 -1888)
ബഞ്ചമിന്‍ ടില്ലറ്റ് ജ. (1860 -1943 )
ഒ. ഹെന്റി ജ. (1862 -1910)
ഫെലിക്‌സ് ദ്‌സിര്‍ഷീന്‍സ്‌കി ജ. (1877-1926)
ഡി.എച്ച്. ലോറന്‍സ് ജ. (1885 -1930)
നികിതാ ക്രൂഷ്‌ച്ചേവ് ജ. (1894-1971)
ഗ്രിഗറി ബക്ലാനോവ് ജ. (1923 -2009)
ശശിധരന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിക്കുകയും, ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ്, അരനാഴികനേരത്തിലെ കുഞ്ഞാനാച്ചന്‍, കുട്ടി ചാത്തനിലെ മന്ത്രവാദി തുടങ്ങി 300ല്‍ ഏറെ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച കൊട്ടാരക്കര ശ്രീധരന്‍ നായര്‍
(11 സെപ്റ്റംബര്‍ 1922- 19 ഒക്ടോബര്‍ 1986),
ഗാന്ധിജിയുടെ അദ്ധ്യാത്മിക ശിഷ്യനും ആദ്യത്തെ സത്യാഗ്രഹിയും സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്‌സസെ പുരസ്‌കാരം ലഭിച്ച ഗാന്ധിയനും, ബ്രഹ്‌മവിദ്യാമന്ദിരിന്റെ സ്ഥാപകനും, ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ സര്‍വോദയ മൂവ് മെന്റ് തുടങ്ങുകയും, ഭഗവദ് ഗീതയും, ഖുറാനും ബൈബിളും പഠിക്കുകയും അവയെ പറ്റി എഴുതുകയും, വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജിയുടെ പ്രതിപുരുഷന്‍ ആയി പങ്കെടുക്കുകയും, ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനായക് റാവ് ഭാവെ എന്ന ആചാര്യ വിനോബാ ഭാവേ
(1895 സെപ്റ്റംബര്‍ 11-15 നവംബര്‍ 1982),
പോലീസുമായി ഉണ്ടായ വെടിവയ്പില്‍ പരുക്കേറ്റു മരിച്ച ബംഗാളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിനോയ് കൃഷ്ണ ബസു
(1908 സെപ്റ്റംബര്‍ 11 -1930 ഡിസംബര്‍ 13 ),
മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനും, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും, ഡോണ്‍ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളറും, ആയിരുന്ന നാനിക് അമര്‍നാഥ് ഭരദ്വാജ് എന്ന ലാല അമര്‍നാഥ്
( സെപ്റ്റംബര്‍ 11, 1911 - ഓഗസ്റ്റ് 5, 2000),
പിയാറിസ്റ്റ്‌സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ച കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ജോസഫ് കലസാന്‍സ്
(1557, സെപ്റ്റംബര്‍ 11- 1648, ഓഗസ്റ്റ് 25),
കാള്‍ സീയൂസ് ജെന (ഇന്നത്തെ കാള്‍ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിക്കുകയും ഇന്നത്തെ രീതിയിലുള്ള ലെന്‍സ് നിര്‍മ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്ത ജര്‍മ്മന്‍ കണ്ണടവ്യാപാരിയായിരുന്ന കാള്‍ സീയൂസ് (സെപ്റ്റംബര്‍ 11, 1816 - ഡിസംബര്‍ 3, 1888),
ഡോക്കേഴ്‌സ് യൂണിയന്‍, ജനറല്‍ ഫെഡറേഷന്‍ ഒഫ് ട്രേഡ് യൂണിയന്‍സ് എന്നീ സംഘടനകള്‍ സ്ഥാപിച്ച ബ്രിട്ടീഷ് തൊഴിലാളി നേതാവായിരുന്ന ബഞ്ചമിന്‍ ടില്ലറ്റ്
(1860 സെപ്റ്റംബര്‍ 11-1943 ജനുവരി 27),
നര്‍മ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങള്‍ക്കും പ്രശസ്തമായ ദി ഗിഫ്റ്റ് ഓഫ് ദി മാഗി (The Gift of the Magi),ദി ലാസ്റ്റ് ലീഫ് (The Last Leaf),എ റിട്രീവ്ഡ് ഇന്‍ഫര്‍മേഷന്‍ (A Retrieved Information),ദി കോപ് ആന്‍ഡ് ദി ആന്‍തം (The Cop and the Anthem) ആഫ്റ്റര്‍ റ്റ്വന്റി യേര്‍സ് (After Twenty Years) അടക്കം 400 ഓളം ചെറുകഥകള്‍ എഴുതിയ അമേരിക്കന്‍ സാഹിത്യകാരനായ ഒ. ഹെന്റി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന വില്യം സിഡ്‌നി പോര്‍ട്ടര്‍
(സെപ്റ്റംബര്‍ 11, 1862 - ജൂണ്‍ 5, 1910),
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka) യുടെ അധ്യക്ഷനും പിന്നീട് 1922 മുതല്‍ ഒ. ജി. പി. യു. എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയില്‍ തുടരുകയും, ആഭ്യന്തര മന്ത്രിയും, ഗതാഗത മന്ത്രിയുമാകുകയും ചെയ്ത റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഫെലിക്‌സ് എഡ്മഡോവിച്ച് ദ്‌സിര്‍ഷീന്‍സ്‌കി ( 11 സെപ്റ്റംബര്‍ 1877 - 20 ജൂലൈ 1926),
ലേഡി ചാറ്റര്‍ലിസ് ലവര്‍ , സണ്‍സ് ആന്റ് ലവര്‍സ് അടക്കം നോവലുകള്‍, ചെറുകഥകള്‍,കവിതകള്‍, നാടകങ്ങള്‍, ഉപന്യാസങ്ങള്‍,യാത്രാ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍,സാഹിത്യ വിമര്‍ശനം, സ്വകാര്യ കത്തുകള്‍ എന്നീ മേഖലകളില്‍ വ്യാപരിച്ച ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരില്‍ ഒരാളായ ഡേവിഡ് ഹെര്‍ബെര്‍ട്ട് റിച്ചാഡ്‌സ് ലോറെന്‍സ്. എന്ന ഡി.എച്ച്. ലോറന്‍സ്
(സെപ്റ്റംബര്‍ 11, 1885 - മാര്‍ച്ച് 2, 1930),
ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതല്‍ 1964 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്ന നികിതാ സെര്‍ഗ്യേവിച്ച് ക്രൂഷ്‌ച്ചേവ്
(ഏപ്രില്‍ 15 1894, - സെപ്തം:11, 1971),
ലോകമഹായുദ്ധത്തെപ്പറ്റിയുള്ള നോവലുകള്‍ എഴുതുകയും ഗോര്‍ബചേവിന്റെ കാലത്ത് സ്‌നാമ്യ എന്ന സാഹിത്യമാസികയുടെ പത്രാധിപരാകുകയും, ഗ്ലാസ്‌നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്ന ഗ്രിഗറി ബക്ലാനോവ്
(സെപ്റ്റംബര്‍ 11, 1923 - ഡിസംബര്‍ 23, 2009) ,
******
സ്മരണാഞ്ജലി !
******
ഡോ. സി.കെ. കരീം (1939- 2000 )
മുഹമ്മദ് അലി ജിന്ന മ. (1876 -1948)
സുബ്രഹ്‌മണ്യ ഭാരതി മ(1882 -1921)
ഡേവിഡ് റിക്കാര്‍ഡോ മ. (1772-1823 )
സര്‍ ഹെന്രി കനോലി മ. (1806 -1855)
സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമൂഹികപാഠ പുസ്തക നിര്‍മ്മാണത്തിനുള്ള വിദഗ്ദസമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്‍ മാനേജിങ് കമ്മിറ്റിയംഗം, ... സമസ്തകേരള സാഹിത്യപരിഷത് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്‍, സമസ്ത കേരള സാഹിത്യ പരിഷത്, കാന്‍ഫെഡ്, കേരള മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍, മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി, മുസ്ലിം എജ്യുക്കേഷണല്‍ ട്രസ്റ്റ്, മുസ്ലിം അസോസിയേഷന്‍ തിരുവനന്തപുരം, മുസ്ലിം സര്‍വീസ് സൊസൈറ്റി എന്നിവയില്‍ ആജീവാനന്ത അംഗം, കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി, പി.എ. സൈദ് മുഹമ്മദ് ഫൗണ്ടേഷന്‍ സെക്രട്ടറി, പ്രൊഫ. പി.എസ്. വേലായുധന്‍ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി, ഇസ്ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ കേരള ചരിത്രം, നവഭാരത ശില്പികള്‍ സമാഹാരങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിന്‍ എഡിറ്റര്‍, എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച ഡോ. സി.കെ. കരീം
(1939 മെയ് 5 - 2000 സെപ്തംബര്‍ 11 ),
മുസ്ലീം രാഷ്ട്രീയ നേതാവും ആള്‍ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, ആദ്യത്തെ ഗവര്‍ണര്‍ ജനറലും ഖ്വായിദ്-ഇ-ആസം ( 'Great Leader') എന്നും ബാബ-ഇ-ഖതം ('Father of the Nation')എന്നും അറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന
(ഡിസംബര്‍ 25 1876 - സെപ്റ്റംബര്‍ 11 1948),
കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ''കണ്ണ ഗീതങ്ങളും'', പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി ''പാഞ്ചാലി ശപഥവും'' അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി ധാരാളം ഭക്തി ഗാനങ്ങളും കവിതകളും എഴുതിയ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി, അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ സുബ്രഹ്‌മണ്യ ഭാരതി
(ഡിസംബര്‍ 11, 1882 - സെപ്തംബര്‍ 11,1921),
ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേണ്‍സ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ച ഡേവിഡ് റിക്കാര്‍ഡോ
(1772 ഏപ്രില്‍ 19- 1823 സെപ്റ്റംബര്‍ 11 ),
എലത്തൂര്‍ പുഴയേയും കല്ലായി പുഴയേയും തോടുകള്‍ വെട്ടി ബന്ധിപ്പിച്ച് കനോലി കനാല്‍ നിര്‍മ്മിച്ചു ജലഗതാഗത മാര്‍ഗ്ഗം വികസപ്പിക്കുകയും, നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിക്കുകയും, 1855-ല്‍ മലബാര്‍ കലാപത്തിന്റെ ആദ്യനാളുകളില്‍ ദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്ത മലബാര്‍ ജില്ലയുടെ കലക്ടറും മജിസ്‌ത്രേട്ടും ആയി സേവനമനുഷ്ഠിച്ച ലെഫ്ടനന്റ് സര്‍ ഹെന്രി വാലന്റൈന്‍ കനോലി
(1806 - സെപ്റ്റംബര്‍ 11, 1855),
,ചരിത്രത്തില്‍ ഇന്ന്
********
1875 - ദിന പത്രത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വരക്കുന്ന സമ്പ്രദായം നിലവില്‍ വന്നു..
1893 - സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം ആരംഭിച്ചു.
1906 - ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സത്യാഗ്രഹ സമരം തുടങ്ങി.
1926- ജര്‍മനി ലീഗ് ഓഫ് നേഷന്‍സില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് സ്‌പെയിന്‍ പിന്‍വാങ്ങി.
1948- ഹൈദ്രബാദ് ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കാനുള്ള സൈനിക നടപടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഹൈദ്രബാദില്‍ പ്രവേശിച്ചു.
1951- ഫ്‌ലോറന്‍സ് ചാഡ് വിക്ക് ഇംഗ്ലിഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യ വനിതയായി.
1958- ഇന്ത്യന്‍ പാര്‍ലമെന്റ് നാഗാ വിഘടനവാദികളെ നേരിടാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കുന്ന AFSPA (Armed force special power act) നിയമം പാസാക്കി..
1968- ആസാമിലെ ആദിവാസി മേഖലകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന നിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു..
1978- umberlla murder, ആക്രമിക്കപ്പെട്ട George Mankov ചരമമടഞ്ഞു.
1985- ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം ആഘോഷിച്ചു. ഇന്ത്യക്കെതിരായിരുന്നു വിജയം.
1998- 16 മത് കോമണ്‍ വെല്‍ത്ത് ഗയിംസ് ക്വലാലമ്പുരില്‍ തുടങ്ങി.
2001- ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം. 9/11 എന്നറിയപ്പെടുന്ന ആക്രമണം. അല്‍ഖ്വയ്ദ തീവ്രവാദികള്‍ അമേരിക്കയിലെ വേള്‍ഡ് ട്രെയിഡ് സെന്റര്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ വിമാനമുപയോഗിച്ച് തകര്‍ത്തു. നിരവധി മരണം, ഒരേ സമയം തുടര്‍ച്ചയായി 4 ആക്രമണം നടന്നു.
2007- പ്രഥമ ട്വന്റി-20 ലോക കപ്പ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയില്‍ തുടങ്ങി..
2011 - റഷ്യ ലോകത്തിലെ ഏറ്റവും വലിയ അണുബോംബ് പരീക്ഷിച്ചു.. (father of all bomb എന്നറിയപ്പെടുന്നു)
2012 - പാക്കിസ്ഥാനിലെ രണ്ട് വസ്ത്ര ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 315 പേര്‍ കൊല്ലപ്പെട്ടു .
2012 - ലിബിയയിലെ ബെന്‍ഗാസിയിലെ യുഎസ് എംബസി ആക്രമിക്കപ്പെട്ടു , അതിന്റെ ഫലമായി നാല് മരണങ്ങള്‍.
2015 - സൗദി അറേബ്യയിലെ മസ്ജിദ് അല്‍ ഹറാം പള്ളിയിലേക്ക് ക്രെയിന്‍ തകര്‍ന്ന് 111 പേര്‍ കൊല്ലപ്പെടുകയും 394 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 - ഡാനിയല്‍ കൊടുങ്കാറ്റില്‍ രണ്ട് അണക്കെട്ടുകള്‍ തകരുകയും 11,300-ലധികം ആളുകള്‍ മരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ലിബിയന്‍ നഗരമായ ഡെര്‍നയില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു .
. By ' ടീം തത്ത്വമസി - ജ്യോതിര്‍ഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya