/sathyam/media/media_files/hVDW2bdH70QSkYfqw7Hc.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************************************
.
. 🌅ജ്യോതിർഗ്ഗമയ🌅
1199 വൃശ്ചികം 22
അത്തം / ഏകാദശി
2023 ഡിസംബർ 8, വെള്ളി
ഇന്ന്;
* സാർക്ക് ചാർട്ടർ ദിനം !
*പെൺകുഞ്ഞുങ്ങൾക്കായുള്ള ദിനം !
*ബുദ്ധിമാന്ദ്യമുള്ളവർക്കായുള്ള ദേശീയ
ദിനം !
* ദേശീയ അന്തര്‍വാഹിനി ദിനം !
* ദേശീയ കരകൗശല വാരം !
[All India Handicrafts Week ഡിസംബർ 8-14]
* Feast of immaculate Conception !
['വിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ]
* ജപ്പാൻ : ബോധി ദിനം!
* പനാമ: മാതൃ ദിനം !
* അൽബേനിയ : ദേശിയ യുവ ദിനം!
* കരി കോം: കരീബിയൻ കമ്മ്യൂണിറ്റി *
ക്യൂബ ഡേ !
* റോമാനിയ/ ഉസ്ബക്കിസ്ഥാൻ:
ഭരണഘടന ദിനം !
* Lost and Found Day !
[This day was officially announced on November 19th, 2012, but the concept of having a place where people can come to possibly recover things they have lost dates back 1805 when Napoleon Bonaparte opened the first lost and found an office in Paris. Objects found on the streets of the city could be brought there, and those looking for them could go there to see if their items had been brought in.]
* സമയസഞ്ചാരിയായി നടിക്കാനൊരു ദിവസം !
[Pretend To Be A Time Traveler Day
ടൈം ട്രാവൽ തലമുറകളായി നമ്മുടെ ഭാവനകളെ പിടിച്ചെടുക്കുന്നു. ശാസ്ത്രവും രചയിതാക്കളും വിഷയത്തിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു, അതിനാൽ ഒരു സമയ സഞ്ചാരിയായി നടിക്കാൻ ഒരു ദിവസം ഉണ്ടായാൽ അതിശയിക്കാനില്ല.]
USA ;
^^^^^^
ദേശീയ ലാർഡ് ദിനം !
*******************************
[National Lard Day ; അനാരോഗ്യകരമായ കൊഴുപ്പും ആരോഗ്യകരമായ കൊഴുപ്പും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനായി ഈ അവധിക്ക് രൂപം നൽകിയ ഹെൽത്തി ഫാറ്റ്സ് കോയലിഷൻ അനുസരിച്ച് പന്നിക്കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കപ്പെടുന്നു.]
- ദേശീയ ബ്രൗണി ദിനം !
[National Brownie Day; എല്ലാ വർഷവും ബ്രൗണി പ്രേമികൾ ദേശീയ ബ്രൗണി ഡി ആയ് ആഘോഷിക്കാൻ ദൂരെ ദിക്കുകളിൽ നിന്ന് വരുന്നു . ഊഷ്മളവും സമ്പന്നവുമായ ഒരു നല്ല ചോക്ലേറ്റ് (അല്ലെങ്കിൽ ബ്ളോണ്ടി) ബ്രൗണി നിങ്ങളുടെ രാത്രി അവസാനിപ്പിക്കാൻ പറ്റിയ ഒരു മധുരപലഹാരമാണ്.]
********************************* /sathyam/media/media_files/92pbiVB3KgIieL7gpwlN.jpg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്‌്‌്
"ജീവിതം തന്നെ ഒരു പാഠശാലയാണു്. പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."
[- മാക്സിം ഗോർക്കി ]
*******************************
.
എഴുനൂറോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും 40 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, ഹാസ്യനടന്‍ എന്നീ മേഖലകളില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന മനോബാലയുടേയും (1953),
ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ ലഭിച്ച ആർ. നടരാജൻ എന്ന ഇരാ. നടരാജന്റെയും(1964),
ഹിന്ദി ചലചിത്രനടനും, രാജസ്ഥാനിലെ ബികാനേർ മണ്ഡലത്തെ പ്രതിനീധീകരിച്ച മുൻപാർലമെന്റ് അംഗവുമായ ധർമ്മേന്ദ്രയുടെയും (1935),
ചലചിത്ര താരവും , അന്തരിച്ച മുൻ ഇൻഡ്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ നവാബ് അലി പട്ടൌഡിയുടെ ഭാര്യയും മുൻ സെൻസർ ബോർഡ് അംഗവുമായിരുന്ന ശർമിള ടാഗോറിന്റെയും (1935),
ഇറാനിയൻ നവതരംഗ സിനിമകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ചിത്രസംയോജകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര പ്രവർത്തകനായ ദരൂഷ് മെഹ്‌റൂജിയുടേയും (1939),
നിക്കി മിനാജ്, അനക്കോണ്ട, സൂപ്പർ ബാസ് എന്നീ ഗാനങ്ങൾക്ക് പേരുകേട്ട ട്രിനിഡാഡിയൻ-അമേരിക്കൻ റാപ്പറും ഗായികയുmaaya നിക്കി മിനാജിന്റെയും (1982),
110 സെന്റീമീറ്റർ ഉയരമുള്ള മലയാളിയും ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വികലാംഗവിഭാഗം ചാമ്പ്യനുമായ ജോബി മാത്യുവിന്റെയും (1976) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എൻ. ചന്ദ്രശേഖരൻ നായർ മ. (1902-1993)
തോപ്പിൽ ഭാസി മ. ( 1924-1992)
നടുവത്ത് (അച്ഛൻ) നമ്പൂതിരി മ. (1841-1912)
പല്ലാവൂർ അപ്പുമാരാർ മ. (1928-2002)
ജഗന്നാഥൻ മ. (1938-2012 )
മുസഫർ അഹമ്മദ് മ. (1889-1973)
സർ ജോൺ ഡേവീസ് മ. (1569 -1626)
ജെറാർഡ് ടെർബോർച് മ. (1617 -1681)
തോമസ് ക്വിൻസി മ. (1785 -1859)
വിൽഫ്രെഡ് അലക്സാണ്ടർ മ. (1885-1965)
ജോൺ ലെനൻ മ. (1940-1980)
ഗോൾഡാ മെയർ മ. (1898-1978)
ഹെർബർട്ട് സ്പെൻസർ മ. (1820-1903)
ജോർജ്ജ് ബൂൾ മ. (1815- 1864)
/sathyam/media/media_files/4VtyA0R3UbKlssMEB6Aa.jpg)
ടി.കെ ദിവാകരൻ ജ.(1920-1976)
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ജ.
(1873-1935)
ഹേമന്ദ് കനിത്‌കർ ജ. (1942-2015 )
തേജ് ബഹാദൂർ സപ്രു ജ. (1875- 1949)
പണ്ഡിറ്റ് ഉദയ ശങ്കർ ജ. (1906-1977)
ജെയിംസ് ഡഗ്ലസ് മോറിസൺ ജ. (1943-1971)
വാൻ ഇൻഹെൻഹൂസിൻ ജ. (1730-1799)
മേരി, സ്കോട്ട്സ് രാജ്ഞി ജ. (1542-1587)
ബ്യോൺസ്റ്റീൻ ബ്യോൺസൺ ജ.
(1832 -1910)
ജോർജസ് മെലീസ് ജ. (1861-1938)
ഡിയേഗോ റിവേര ജ. (1886-1957)
ജെയിംസ് തേർബർ ജ. (1894 -1961)
സാമുവൽ ജോർജ്ജ് ഡേവിസ് ജൂനിയർ ജ. (1925-1990)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1941-ൽ യുഎസും ബ്രിട്ടനും ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു, പേൾ ഹാർബർ ആക്രമണത്തിന് ശേഷം യുഎസ് ഔദ്യോഗികമായി രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിച്ചു. പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് തന്റെ ഐതിഹാസികമായ "ഇൻഫേമി" പ്രസംഗം നടത്തി.
1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ഥശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.
1813-ൽ, ഇതിഹാസ സംഗീത സംവിധായകൻ ലുഡ്‌വിഗ് വാൻ ബീഥോവന്റെ ഏഴാമത്തെ സിംഫണി ഇൻ എ വിയന്നയിൽ പ്രദർശിപ്പിച്ചു.
1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ ക്ലിഫ്ടൺ തൂക്കുപാലം പ്രവർത്തനമാരംഭിച്ചു.
1940 - ജർമൻ ബോംബുകൾ ലണ്ടനിലെ ഹൗസ് ഓഫ് കോമൺസിനും ലണ്ടൻ ടവറിനും കേടുപാടുകൾ വരുത്തി
1941 - പേൾ ഹാർബർ ആക്രമണത്തെത്തുടർന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്. കോൺഗ്രസ് അംഗീകരിക്കുന്നു. പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് തന്റെ ഐതിഹാസികമായ "ഇൻഫേമി" പ്രസംഗം നടത്തി.
1941-ൽ യുഎസും ബ്രിട്ടനും ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു, പേൾ ഹാർബർ ആക്രമണത്തിന് ശേഷം യു.എസ് ഔദ്യോഗികമായി രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിച്ചു.
1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
1953-ൽ യു.എസ് പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവർ ഐക്യരാഷ്ട്ര സഭയിൽ തന്റെ പ്രസിദ്ധമായ "സമാധാനത്തിനായുള്ള ആറ്റം" പ്രസംഗം നടത്തി, സിവിലിയന്മാർക്കും മറ്റ് രാജ്യങ്ങൾക്കും ആണവ ഗവേഷണത്തിനുള്ള പ്രവേശനം തുറന്നുകൊടുത്തു.
1966 - ഗ്രീക്ക് കപ്പൽ എസ്.എസ് ഹെറാക്ലിയോൺ ഏജിയൻ കടലിൽ മുങ്ങി ഇരുന്നൂറുപേർ മരിച്ചു.
1967 - ഇന്ത്യൻ നേവിയുടെ പ്രഥമ അന്തർവാഹിനിയായ 'INS (S23) കാൽവരി' കമ്മീഷൻ ചെയ്തു.
1985 - ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ കൂട്ടായ്മ SAARC നിലവിൽ വന്നു.
1987- യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗനും അദ്ദേഹത്തിന്റെ സോവിയറ്റ് എതിരാളി മിഖായേൽ ഗോർബച്ചേവും ആണവായുധങ്ങൾ കുറയ്ക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു, ഇടത്തരം ആണവ മിസൈലുകൾ ഇല്ലാതാക്കി.
1991 - കമ്യൂണിസ്റ്റ് വിരുദ്ധ റുമേനിയൻ ഭരണഘടന നിലവിൽ വന്നു.
1991 - സോവിയറ്റ് യൂനിയൻ സ്വയം വിഘടിച്ച് സ്വതന്ത്ര രാഷ്ട്രങ്ങൾ ആയ Belavazha accord നിലവിൽ വന്നു.
1991- റഷ്യ, ബെലാറസ്, ഉക്രെയ്ൻ എന്നിവ സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനു ശേഷം കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് രൂപീകരിച്ചു.
1998- വനിതകളുടെ ഐസ് ഹോക്കി ആദ്യമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തി. ഫൈനലിൽ കാനഡയെ 3-1ന് പരാജയപ്പെടുത്തി യുഎസ് സ്വർണം നേടി.
2002-, വേപ്പ്, മഞ്ഞൾ, ജാമുൻ തുടങ്ങിയ തദ്ദേശീയ ഇന്ത്യൻ പരിഹാരങ്ങൾ പിന്തുടർന്ന്, ഗോമൂത്രത്തിന് അതിന്റെ ഔഷധ ഗുണങ്ങൾക്കായി യുഎസ് പേറ്റന്റ് നേടി.
2010-, എലോൺ മസ്‌കിന്റെ എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് ഒരു ബഹിരാകാശ പേടകം, ഡ്രാഗൺ ക്യാപ്‌സ്യൂൾ, ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരികെ ഇറക്കിയ ആദ്യത്തെ വാണിജ്യ കമ്പനിയായി.
/sathyam/media/media_files/NWoqWRdtLydzcac5Fnr2.jpg)
2019 - 34-ാം വയസ്സിൽ ഫിൻലാൻഡിന്റെ സന്ന മാരിൻ പ്രധാനമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന നേതാവായി മാറി.
2020 - ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 86 സെന്റിമീറ്റർ കൂട്ടി 8848.86 മീറ്ററായി പുതുക്കി
2020 - മണിപ്പുർ സ്വദേശിനിയായ ബാലാദേവി യൂറോപ്യൻ ഒന്നാം നിര പ്രഫഷനൽ ഫുട്ബോളിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി.
************************************
ഇന്ന് ;
പച്ച മലയാളപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും പെട്ടന്ന് അർഥ ബോധമുളവാകത്തക്ക തരത്തിൽ ശുദ്ധ ഭാഷ പദങ്ങൾ ഉപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണനായിരുന്ന നടുവത്ത് അച്ഛൻ നമ്പൂതിരി എന്നറിയപ്പെട്ടിരുന്ന ദിവാകരന്‍ നമ്പൂതിരിയെയും ( 1841 -1912 ഡിസംബർ 8),
മലയാള നാടകകൃത്തും തിരക്കഥാകൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും ചലച്ചിത്ര സംവിധായകനുമായിരുന്ന ഭാസ്കരൻ പിള്ള എന്ന തോപ്പിൽ ഭാസിയെയും (08 ഏപ്രിൽ 1924 - 08 ഡിസംബർ 1992),
1948 ഓഗസ്റ്റ് 21 മുതൽ തിരുവിതാംകൂറിന്റെയും തുടർന്ന് 1952 മുതൽ തിരുവിതാംകൂർ-കൊച്ചിയുടെയും പിന്നീട് 1956ൽ കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ കേരളത്തിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയും സേവനം അനുഷ്ഠിച്ച എൻ. ചന്ദ്രശേഖരൻ നായരെയും (1902 ഡിസംബർ - 1993 ഡിസംബർ 8 ),
കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു പല്ലാവൂർ അപ്പുമാരാരെയും (12 ഫെബ്രുവരി 1928 - 8 ഡിസംബർ 2002),
ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നതിനു ശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച മലയാള ചലച്ചിത്ര നാടക സിനിമ സീരിയല്‍ അഭിനേതാവായിരുന്ന ജഗന്നാഥനെയും (1938-2012 ഡിസംബർ 8) ,
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരി കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദിനെയും (05ഓഗസ്റ്റ് 1889 – 08 ഡിസംബർ 1973),
/sathyam/media/media_files/ned56rJRWHPE4MNZifkV.jpg)
എ ഡിസ്കവറി ഒഫ് ദ് ട്രൂ കോസസ്, വൈ അയർലൻഡ് വോസ് നെവർ എന്റയർലി സബ്ഡ്യൂസ്, അൺറ്റിൽ ദ് ബിഗിനിംഗ് ഒഫ് ഹിസ് മെജസ്റ്റീസ് റെയ് ൻ (1612) തുടങ്ങിയ നിരവധി പ്രബന്ധങ്ങൾ ഐറിഷ് പ്രശ്നത്തെ മുൻനിർത്തി രചിക്കുകയും ഐറിഷ് പാർലമെന്റിലെ സ്പീക്കറും, പിന്നീട് ഇഗ്ലീഷ് പാർലിമെന്റിൽ അംഗമാകുകയും ചെയ്ത ഇംഗ്ലീഷ് കവിയും അഭിഭാഷകനുമായിരുന്ന സർ ജോൺ ഡേവീസിനെയും( 1569 – 8 ഡിസംബർ 1626),
സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കൽ മുഹൂർത്ത മാവിഷ്ക്കക്കരി ച്ചട്ടുള്ള "സ്വിയറിഗ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷൻ ഒഫ് ദ് ട്രീറ്റി ഒഫ് മൂൻസ്റ്റർ "(1648) എന്ന പ്രസിദ്ധ ചിത്രമടക്കം പല ചിത്രങ്ങൾ വരയ്ക്കുകയും, ഹോളണ്ടിലെ സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂർത്ത ചിത്രീകരണങ്ങളും ചെയ്ത ജെറാർഡ് ടെർബോർച് എന്ന ഡച്ച് ചിത്രകാരനെയും (ഡിസംബർ. 1617 - 8 ഡിസംബർ 1681)
സാഹചര്യവശാൽ താൻ കറുപ്പിനടിമപ്പെട്ടതും വളരെയധികം ദുരിതങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം അതിൽനിന്നു മോചനം നേടിയതും ഹൃദയാവർജകമായ ഭാഷയിൽ വിവരിക്കുന്നതും, കുമ്പസാര സാഹിത്യശാഖയിൽ (Confessional Literature) നിസ്തുലമായ സ്ഥാനമുള്ള കൺഫെഷൻസ് ഒഫ് ആൻ ഇംഗ്ലീഷ് ഓപ്പിയം ഈറ്റർ എഴുതിയ ഇഗ്ലീഷ് സാഹിത്യകാരൻ തോമസ് ഡി ക്വിൻസിയെയും (1785 ഓഗസ്റ്റ് 15-1859 ഡിസംബർ 8),
ഇപ്പോൾ ഡിജിറ്റൽ കമ്പ്യൂട്ടർ സർക്യൂട്ടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന യുക്തിയുടെ ബൂളിയൻ ബീജഗണിതം വികസിപ്പിച്ച ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ
ജോർജ്ജ് ബൂൾ ജൂനിയറിനെയും ( നവംബർ 1815 - 8 ഡിസംബർ 1864
ഒരു തത്ത്വചിന്തകൻ , മനഃശാസ്ത്രജ്ഞൻ , ജീവശാസ്ത്രജ്ഞൻ , സാമൂഹ്യ ശാസ്ത്രജ്ഞൻ, നരവംശശാസ്ത്രജ്ഞൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് പോളിമത്ത് ആയിരുന്ന ഹെർബർട്ട് സ്പെൻസറിനെയും (27 ഏപ്രിൽ 1820 - 8 ഡിസംബർ 1903) .
ഇംഗ്ലീഷുകാരനായ പക്ഷിശാസ്ത്രജ്ഞനും എന്റമോളജിസ്റ്റും ആയിരുന്ന വിൽഫ്രെഡ് ബാക് ഹൗസ് അലക്സാണ്ടറെയും (4 February 1885 – 8 December 1965),
ഇസ്രയേലിന്റെ തൊഴിൽ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികൾക്കുശേഷം ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും, ഇസ്രയേൽ രാഷ്ട്രീയത്തിൽ 'ഉരുക്കുവനിത' എന്നറിയപ്പെട്ടിരുന്ന ഗോൾഡാ മെയറിനെയും(മേയ് 3, 1898 – ഡിസംബർ 8, 1978).
/sathyam/media/media_files/nZYD9i2wts02SwFr7BjU.jpg)
ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരനും ബഹിരാകാശത്തെത്തിയ മൂന്നാമത്തെ അമേരിക്കക്കാരനും 1974 മുതൽ 1999 വരെ യുഎസ് സെനറ്ററും യുഎസ് മറൈൻ കോറിലെ പൈലറ്റും എഞ്ചിനീയറുമായിരുന്ന ജോൺ ഗ്ലെൻ ( ജോൺ ഹെർഷൽ ഗ്ലെൻ ജൂനിയർ ജൂലൈ 18, 1921 – ഡിസംബർ 8, 2016).
വിദ്യാഭ്യാസ രംഗത്ത് നിസ്തുല മായ സംഭാവന നല്കിയ ഇസ്ളാമിക സമൂഹത്തിന്‍റെ പരിഷ്കര്‍ത്താക്കളില്‍ ഒരാളും, സ്വദേശാഭിമാനി എന്ന പത്രം തുടങ്ങിയ വൃക്തിയും, മതപണ്ഡിതനും സമൂഹിക പരിഷ്കര്‍ത്താവും, ധീരനായ പ്രസാധകനും, പത്രാധിപരും കേരളത്തിലെ അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും കുലപതിമാരില്‍ ഒരാളുമായിരുന്ന വക്കം മൗലവി എന്നപേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദര്‍ മൗലവിയെയും (1873 ഡിസംബർ 8 - 1935),
കേരളത്തിലെ രാഷ്ട്രീയനേതാവും മുൻ പൊതുമരാമത്തുവകുപ്പ് മന്ത്രിയും റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി.) യുടെ സമുന്നത നേതാക്കളിൽ ഒരാളുമായിരുന്ന ടി.കെ. ദിവാകരനെയും( 8 ഡിസംബർ 1920 - 19 ജനുവരി 1976).
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും അഭിഭാഷകനും രാഷ്ട്രീയക്കാരനും ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിൽ ഭാഗമായിരുന്ന തേജ് ബഹാദൂർ സപ്രുവിനെയും (8 ഡിസംബർ 1875 – 20 ജനുവരി 1949)
പാശ്ചാത്യ ന്രുത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് ന്രുത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തിയ നർത്തകൻ പദ്മ വിഭൂഷൺ ഉദയ് ശങ്കറിനെയും( 8 ഡിസം 1900 – 26 സെപ്റ്റം: 1977).
ഋഷികേശ് കനിത്കറുടെ അച്ഛനും, ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് രണ്ട് ടെസ്റ്റുകളടക്കം 87 മാച്ചുകളിൽ കളിച്ചിട്ടുള്ള ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനായിരുന്ന ഹേമന്ദ് കനിത്‌കറിനെയും (8 ഡിസംബർ 1942 - 9 ജൂൺ 2015 ),
1542 ഡിസംബർ 14 മുതൽ 1567-ൽ നിർബന്ധിത സ്ഥാനത്യാഗം വരെ സ്കോട്ട്ലൻഡിലെ രാജ്ഞിയായിരുന്ന
മേരി സ്റ്റുവർട്ടിനെയും (8 ഡിസംബർ 1542 - 8 ഫെബ്രുവരി 1587),
പ്രകാശസംശ്ലേഷണം കണ്ടെത്തുകയും, സസ്യങ്ങളിലും ജന്തുക്കളിലെതു പോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തുകയും, പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച് ആദ്യമായി സൂചന നൽകുകയും ചെയ്ത ഡച്ച് ജീവ ശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും ആയിരുന്നവാൻ ഇൻഹെൻഹൂസിനെയും (ഡിസംബർ 8, 1730- സെപ്റ്റംബർ 7, 1799),
നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാളും, Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനത്തിന്റെ രചയിതാവും, 1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയും ആയ ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസണിനെയും (8 ഡിസംബർ 1832 – 26 ഏപ്രിൽ 1910),
സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നാന്ദി കുറിച്ച സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിക്കുകയും (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും, തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവേദ്യമാക്കുകയും ചെയ്യുക എന്ന രീതി) മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും ഉപയോഗിക്കുകയും ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിറം നൽകി വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത സിനി മജീഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഫ്രാൻസ് സ്വദേശിയായ സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്ന ജോർജസ് ഴാൻ മെലീസ് അഥവാ ജോർജസ് മെലീസിനെയും (8 ഡിസംബർ 1861 – 21 ജനുവരി 1938)
/sathyam/media/media_files/hQYbE8BnGlgWNvpy8WaN.jpg)
വലിയ ചുവർചിത്രങ്ങൾ വരച്ച് മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായ
ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഡിയേഗോ റിവേരയെയും (ഡിസംബർ 8, 1886 – നവംബർ24, 1957)
ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവരോടൊപ്പം ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിക്കുകയും വിയറ്റ്നാം യുദ്ധത്തിനെതിരായും ഗീതങ്ങൾ രചിച്ച "Give Peace a Chance" എന്ന പ്രശസ്തമായ ഗാനമടക്കം ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും, ചെയ്ത ഗായകനും, ഗാനരചയിതാവുമായിരുന്ന ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനനെയും(9 ഒക്ടോ:1940 – 8 ഡിസം:1980),
വലിയ ചുവർചിത്രങ്ങൾ വരച്ചു മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ തുടക്കം കുറിച്ച ഒരു പ്രമുഖ ചിത്രകാരനും , ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്ത ചിത്രകാരിയുടെ ഭർത്താവുമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ഡിയേഗോ റിവേരയെയും (ഡിസംബർ 8, 1886 – നവംബർ24, 1957),
മാർക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനായി അറിയപ്പെടുന്ന സാഹിത്യകാരനും, മനുഷ്യ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനികമനുഷ്യന്റെ മോഹഭംഗങ്ങളെയും മുഖ്യ വിഷയമാക്കുകയും ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കാണുകയും, ഇസ് സെക്സ് നെസസറി, മൈ ലൈഫ് ആൻഡ് ഹാർഡ് ടൈംസ് ,ഫേബിൾസ് ഫോർ അവർ ടൈംസ് , മെൻ, വിമൻ ആൻഡ് ഡോഗ്സ്, ദ് തേർബർ കാർണിവൽ , ദ് തേർട്ടീൻ ക്ളോക്സ്, ദി ഇയേഴ്സ് വിത്ത് റോസ് തുടങ്ങിയ നിരവധി കൃതികൾ രചിക്കുകയും ചെയ്ത ജെയിംസ് ഗ്രോവർ തേർബറിനെയും ( 1894 ഡിസംബർ 8-1961 നവംബർ 2),
തന്റെ ആലാപനം, അഭിനയം, നൃത്തം, ഹാസ്യ വൈദഗ്ധ്യം എന്നിവയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അമേരിക്കൻ എന്റർടെയ്‌നർ സാമി ഡേവിസ്, ജൂനിയറിനെയും (ഡിസംബർ 8, 1925 – മെയ് 16, 1990),
ഡോർസ് എന്ന പ്രശസ്ത സംഗീത ബാൻഡിന്റെ പ്രധാന ഗായകൻ എന്ന നിലയിൽ അതിപ്രശസ്തനായ അമേരിക്കൻ ഗായകനും കവിയും ഗാനരചയിതാവുമായ
ജിം മോറിസണിനെയും (ഡിസംബർ 8, 1943- ജൂലൈ 3, 1971) ഓർമ്മിക്കാം.!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us