Advertisment

ഇന്ന് സെപ്തംബര്‍ 23; നടന്‍ മധുവിന് ഇന്ന് നവതി. അന്തഃദേശീയ ആംഗ്യഭാഷാ ദിനവും ഉഭയവര്‍ഗ്ഗ പ്രണയാഘോഷ ദിനവും സൗദി അറേബ്യ ദേശീയ ദിനവും ഇന്ന്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ച പ്രശസ്ത മാദക നടി സില്‍ക്ക് സ്മിത എന്ന പേരില്‍ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മിയെയും മികച്ച അഭിനേത്രിയും സംവിധായകന്‍ ബാലു മഹേന്ദ്ര ശോഭയുടെ പത്‌നിയും, 17-ആം വയസ്സില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മിയുടെയും ഓര്‍മദിനം. ഭാരത് പെട്രോളിയം കോര്‍പ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷന്‍ ചെയ്തതും ചിന്ത പബ്ലിക്കേഷന്‍സ് ആരംഭിച്ചതും ബോബ് മാര്‍ലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കണ്‍സര്‍ട്ട്) നടത്തിയും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

2023-ലെ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന്റെ തീം “എല്ലായിടത്തും ബധിരർക്ക് എവിടെയും ഒപ്പിടാൻ കഴിയുന്ന ഒരു ലോകം

New Update
sep 23 one

  ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

   **************

Advertisment

 🌅ജ്യോതിർഗ്ഗമയ🌅

.                       

1199 കന്നി 7

മൂലം / അഷ്ടമി/സിദ്ധലക്ഷ്മീ വ്രതം 

2023 / സെപ്റ്റംബര്‍ 23, ശനി

ഇന്ന് ;

    * നടൻ മധുവിന്‌ ഇന്ന് നവതി *

്്്്്്്്്്്്്്്്്്്്്്്്്്്

* മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ

  കേന്ദ്രത്തിന്‌ ഇന്ന് 60 വയസ്സ്‌

* ചിന്ത പബ്ലിഷേഴ്സിന് ഇന്ന് 49 വയസ്സ്.

* അന്തഃദേശീയ ആംഗ്യഭാഷാ ദിനം !

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

. [International Day of Sign Languages; 2023-ലെ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന്റെ തീം “എല്ലായിടത്തും ബധിരർക്ക് എവിടെയും ഒപ്പിടാൻ കഴിയുന്ന ഒരു ലോകം!”]

  • ഉഭയവർഗ്ഗ പ്രണയാഘോഷ ദിനം !

     *************
  • [ Celebrate Bisexuality Day ]
  • sep 23 five.

* Education Technology Day !

* ബ്രൂണൈ : അദ്ധ്യാപക ദിനം !

* സൌദി അറേബ്യ : ദേശീയ ദിനം !

* ക്രൈഗിസ്ഥാൻ : ഭാഷ ദിനം !

China : Qiufen Festivity !

*************

[Sat, 23 Sept, 2023 – Sun, 8 Oct, 2023

The traditional Chinese lunisolar calendar divides a year into 24 solar terms. Qiūfēn, Shūbun, Chubun, or Thu phân is the 16th solar term. It begins when the Sun reaches the celestial longitude of 180° and ends when it reaches the longitude of 195°. ]

* USA; 

National Hunting and Fishing Day

Redhead Appreciation Day

National Checkers Day

Restless Legs Awareness Day

Za’atar Day

National Great American Pot Pie Day

ഇന്നത്തെ മൊഴിമുത്ത് 

********

" സൂർദാസ്‌ വലിയ കവിയായിരുന്നു

പക്ഷേ, നീ അദ്ദേഹത്തെപ്പോലെ

എഴുതിയാൽ

വെറും ബോർദാസായിപ്പോകും "

.

[ - അയ്യപ്പപ്പണിക്കർ  ]

**********

മലയാള സിനിമയുടെ ശൈശവം മുതൽ   ഇപ്പോഴും അഭിനയ രംഗത്ത് സജീവവും നടൻ സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും 'ഇപ്റ്റ ' സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയിൽ സാംസ്ക്കാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന 'മധു' എന്ന  പത്മശ്രീ മാധവൻ നായരുടേയും (1933),

രണ്ട്‌ ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ച പ്രമുഖ മലയാള നാടകകൃത്ത്  സി.പി. രാജശേഖരന്റെയും  (1949),

sep 23 six

ഹിന്ദി ടെലിവിഷൻ സീരിയൽ രംഗത്തെ അഭിനേത്രിയും മോഡലുമായ നേഹ മാർഡായുടെയും (1985 ),

അടിച്ചമർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു (LGBT) വേണ്ടി  ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാൽ ശ്രദ്ധേയനായ   രാജപിപല രാജവംശത്തിലെഅംഗമായ മാനവേന്ദ്ര  സിംഗ്  ഗോഹിലിന്റെയും   (1965),

വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ ഓഫ്ബ്രേക്ക് ബൗളറുമായ ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ അമ്പാട്ടി തിരുപ്പതി റായുഡുവിന്റെയും (1985),

ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളിലും15 ഏകദിനമത്സരങ്ങളിലും കളിച്ച ക്രിക്കറ്റ് കളിക്കാരനും ടീം കോച്ചുമായിരുന്ന അൻശുമൻ  ഗായക് വാദിന്റെയും (1952),

അഞ്ഞൂറിലധികം നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേരിക്കൻ നീലച്ചിത്രനടിയും  സംവിധായികയുമായ ഡാനി ഡാനിയേൽസിന്റെയും (1989) ജന്മദിനം!

ഇന്നത്തെ സ്മരണ !!!

*********

അഴീക്കോടൻ രാഘവൻ മ. (1919-1972)

ജെ ഡി തോട്ടാൻ മ. (1922-1997)

പ്രീതിലത വാദേദാർ മ. (1911-1932)

പി.യു. ചിന്നപ്പ മ. (1916-1951)

സിൽക്ക് സ്മിത മ. (1960-1996)

സിഗ്മണ്ട് ഫ്രോയിഡ് മ. (1856-1939)

വിശുദ്ധ പാദ്രെ പിയോ മ. (1887-1968 )

പാബ്ലോ നെരൂദ മ. (1904 -1973)

റാവു തുല റാം മ. (1825-1863)

പുതുശ്ശേരി രാമചന്ദ്രൻ ജ. (1928-2020) 

പ്രേംജി  ജ. (1908 -1998)

സി. കുഞ്ഞിക്കൃഷ്ണൻ നായർ ജ. (1922-2004)

ജോർജ്ജ്‌ ജോസഫ് പൊടിപാറ  ജ. (1932-1999)

ശോഭ  ജ. (1962-1980)             

ഹരി സിംഗ്‌ ജ. (1895-1961)

അസിമ ചാറ്റർജി ജ. (1917-2006) 

രാംധാരി സിങ് ദിൻകർ  ജ. (1908-1974)

ആനന്ദ് മോഹൻ ബോസ് ജ. (1847-1906).

ചരിത്രത്തിൽ ഇന്ന് …

********

1803- ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മറാത്താ സൈനികരെ തോൽപ്പിച്ചു.

1861 - കുറ്റിപ്പുറത്തു നിന്ന് പട്ടാമ്പിക്ക് തീവണ്ടി ഓടി തുടങ്ങി.

1879 - Audio Phone എന്ന് പേരായ hearing aid Richard Rodes കണ്ടു പിടിച്ചു.

1917 - ബല്‍ജിയത്തിന്റെ ആകാശത്ത് ബ്രിട്ടീഷ് പോര്‍വിമാനങ്ങളെ നേരിടുമ്പോൾ ജര്‍മ്മന്‍ യുദ്ധവൈമാനികന്‍ വെര്‍ണര്‍ വോസ് കൊല്ലപ്പെടുന്നു.

1932 - പട്ടികൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല എന്ന അവഹേളനപരമായ ബോർഡ് തൂക്കിയ ബ്രിട്ടീഷ് ക്ലബ്ബ്, പ്രീതി ലതാ വദ്ദേദാറുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. ബ്രിട്ടീഷ് പിടിയിലാകും മുൻപ് സയനൈഡ് കഴിച്ച് അവർ ജീവൻ ബലിയർപ്പിച്ചു.

1932 - സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൾ അസീസ്‌  ഇബ്നു സൗദ് , നെജ്ദ്‌, ഹെജാസ്‌ എന്നി രാജ്യങ്ങൾ കെ എസ്‌ എ യോട് ചേർർത്ത്‌ സൗദി അറേബ്യയുടെ ഏകീകരണം പൂർത്തിയാക്കി.

sep 23 two

1942 - രണ്ടാം ലോക മഹായുദ്ധത്തിലെ ആറ്റം ബോംബ് വർഷിക്കുന്നത് സംബന്ധിച്ച മാൻഹാട്ടൻ പദ്ധതി തുടങ്ങി. US ജനറൽ ലെസ്ലി ഗ്രാവ്സ് നേതൃത്വം നൽകി.

1952 - ഹാസ്യസാമ്രാട്ട് ചാർലി ചാപ്ലിൻ 21 വർഷത്തെ വിദേശയാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് ലണ്ടനിൽ മടങ്ങിയെത്തി.

1963 - സ്വിറ്റ്സർലൻഡിന്റെ സഹായത്തോടെ ഇടുക്കിയിലെ മാട്ടുപ്പെട്ടിയിൽ 510 ഏക്കർ ചതുപ്പ്‌ സ്ഥലം ഏറ്റെടുത്ത്‌ കേരള സർക്കാർ 'മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രം' ആരംഭിച്ചു.

1966 - ഭാരത് പെട്രോളിയം കോർപ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷൻ ചെയ്തു.

1972 - അഴിമതിയും കെടുകാര്യസ്ഥതയും വഴി കുപ്രസിദ്ധനായ ഫിലിപ്പൻസ് പ്രസിഡണ്ട് ഫെർഡിനാന്റ് മാർക്കോസ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

1973 - ചിന്ത പബ്ലിക്കേഷൻസ്‌ ആരംഭിച്ചു

1980 - ബോബ് മാർലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കൺസർട്ട്) നടത്തി.

1981 - ചൈന ആദ്യമായി ശൂന്യാകാശ പരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപിച്ചു.

1983 - സുപ്രീംകോടതി തൂക്കിക്കൊല നിയമമാക്കി കൊണ്ടുള്ള ഉത്തരവ് ശരിവെച്ചു.

1983 - ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ ഫ്രഞ്ച് സൈനിക താവളത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ രണ്ടായിരത്തിലേറെ സൈനികർ കൊല്ലപ്പെട്ടു.

1983 - സെന്റ് കിറ്റ്സ് ആന്റ് നെവിസ്ഐക്യരാഷ്ട്രസഭയിൽ അംഗം ആകുന്നു.

1986 - അമേരിക്ക റോസിനെ (പനിനിർ ) ദേശിയ പുഷ്പമായി പ്രഖ്യാപിക്കുന്നു.

2002 - Mozila Fire fox വാണിജ്യ ഉപയോഗത്തിന് ലഭ്യമായി തുടങ്ങി.

2002 - മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.

2003 - ഇൻസാറ്റ് 3 ഇ വിക്ഷേപണം

2004 - ഹെയ്തി ചുഴലിക്കാറ്റിൽ വൻ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് മൂവായിരത്തിലധികം ആളുകൾ മരിച്ചു.

2009 - ഇന്ത്യയുടെ പി.എസ്.എൽ.വി - സി 13, ഓഷ്യൻസാറ്റ് - 2 ഉൾപ്പെടെ ഏഴ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

 ശുഭ ദിനം!

ഇന്ന്,

 കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുകയും, സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ദേശാഭിമാനിയുടെ ഭരണസമിതി ചെയർമാനും, കുത്തേറ്റ് കൊല്ലപ്പെടുകയും ചെയ്ത അഴീക്കോടൻ രാഘവനെയും (ജൂലൈ 1 1919 - സെപ്റ്റംബർ 23 1972),

sep 23 three.

കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത് അഞ്ച് ദശകക്കാലം സിനിമാരംഗത്തു പ്രവർത്തിച്ച സംവിധായകനും നിർമ്മിതാവും ആയിരുന്ന ജോസ് എന്ന ജെ ഡി തോട്ടാനെയും ( 1922 ഫെബ്രുവരി 23- 1997 സെപ്റ്റംബർ 23),

കുറച്ചുനാളത്തെ അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കുകയും, "പട്ടികൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിക്കുകയും അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കിയ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്ന റാണി എന്ന പ്രീതിലത വാദേദാറിനെയും (5 മേയ് 1911 – 23 സെപ്റ്റംബർ 1932),

1930 – 40 കാലഘട്ടത്തിൽ നാടക, സിനിമാ രംഗങ്ങളിൽ സജീവവും തെന്നിന്ത്യ സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറുകളിലൊരാളും ആയിരുന്ന പ്രശസ്ത തമിഴ് സിനിമാ നടനും ഗായകനുമായിരുന്ന പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പയെയും(5 മേയ് 1916 – 23 സെപ്റ്റംബർ 1951),

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും  പ്രശസ്തിയിലേക്കു യർത്തുകയും തുടർന്നുള്ള പതിനഞ്ച് വർഷത്തോളം, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ച പ്രശസ്ത  മാദക നടി സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മിയെയും (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) ,

മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിക്കുകയും , മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം (Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിക്കുകയും മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തുകയും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തുകയും ചെയ്ത ലോക വിഖ്യാതനായ മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിനെയും (മേയ് 6, 1856 - സെപ്റ്റംബർ 23, 1939),

പഞ്ചക്ഷതധാരി എന്ന നിലയിൽ ജീവിച്ചിരുന്നപ്പോൾ ഏറെ പ്രശസ്തനായ റോമൻ കത്തോലിക്കാ സഭയിലെ  മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായ വിശുദ്ധ പാദ്രെ പിയോയെയും (1887 മേയ് 25-1968 സെപ്റ്റംബർ 23),

കാ‍മം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നു കിടക്കുന്ന കവിതകൾ എഴുതി നോബൽ സമ്മാന ജേതാവായ ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനും,1927-ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയൻ സ്ഥാനപതിയും, 1928-ൽ കൊളംബോയിലെ സ്ഥാനപതിയും, 1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദപ്രതിനിധിയായും, 1931-ൽ സിംഗപ്പൂരിൽ സ്ഥാനപതിയും ആയിരുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോ എന്ന പാബ്ലോ നെരൂദയെയും (ജൂലൈ 12, 1904 - സെപ്റ്റംബർ 23, 1973),

സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനാകുകയും, അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട്  കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്യുകയും, വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് എത്തുകയും, പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് , കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ തുടങ്ങിയ നാടകങ്ങളിലും, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തുകയും, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും, കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും  തനതായ സംഭാവന നൽകുകയും ചെയ്ത പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാടിനെയും(23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998),

sep 23 four

കണ്ണൂർ ജില്ലാ കോൺഗ്രസ് സമിതി പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി., ഡി.ഡി.സി. അംഗം എന്നി നിലകളിലും ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജകമണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച  സി. കുഞ്ഞിക്കൃഷ്ണൻ നായരെയും (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004),

ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  ജോർജ്ജ് ജോസഫ് പൊടിപ്പാറയെയും (23 സെപ്റ്റംബർ 1932-22 ജൂൺ 1999).

ശാലിനി എന്റെ കൂട്ടുകാരി, ഉൾക്കടൽ, രണ്ടു പെൺകുട്ടികൾ,ഏകാകിനി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മികച്ച അഭിനേത്രിയും സംവിധായകൻ ബാലു മഹേന്ദ്ര ശോഭയുടെ പത്നിയും, അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ  ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മി യെയും  (23 സെപ്റ്റംബർ 1962 – 1 മേയ്1980),

1947 ഒക്ടോബർ 26 ന് കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുവാനുള്ള ഉടമ്പടിയിലൊപ്പുവെച്ച  ജമ്മു കശ്മീരിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംംഗിനേയും (23 സെപ്റ്റംബർ 1895 -ഏപ്രിൽ 26, 1961). 

ഓർമ്മിക്കാം.

silk smitha madhu
Advertisment