/sathyam/media/media_files/2026/01/08/new-project-2026-01-08-06-59-07.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ധനു 24
പൂരം / ഷഷ്ഠി
2026 ജനുവരി 8,
വ്യാഴം
ഇന്ന്;
*അന്തരാഷ്ട്ര ടൈപ്പിങ്ങ് ദിനം ! [world typing day ; ലോക ടൈപ്പിംഗ് ഡേ ( ഇൻ്റർനാഷണൽ ടൈപ്പിംഗ് ഡേ അല്ലെങ്കിൽ വേൾഡ് ടൈപ്പിംഗ് ഡേ എന്നും അറിയപ്പെടുന്നു ) .മലേഷ്യയിൽ 2011 ജനുവരി 8 മുതൽ ആചരിച്ചുവരുന്ന ഒരു വാർഷിക ദിനാചരണമാണിത്. പൊതുജനങ്ങൾക്കിടയിൽ രേഖാമൂലമുള്ള ആശയവിനിമയത്തിൽ വേഗതയും കൃത്യതയും കാര്യക്ഷമതയും വളർത്തുന്നതിനായി ജെസിഐ ( ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ) മൈൻസ്, ടീം ടിഎസി (ടൈപ്പോ ഓട്ടോ കറക്റ്റർ) എന്നിവയിൽ നിന്നുള്ള എസ്ടിസി (സ്പീഡ് ടൈപ്പിംഗ് കോണ്ടസ്റ്റ്) ടീം എന്നിവ സഹകരിച്ചാണ് ഇത് നടത്തുന്നത്.]
/filters:format(webp)/sathyam/media/media_files/2026/01/08/1cbdea2d-65f7-455b-b4c5-520f6102d396-2026-01-08-06-49-59.jpeg)
* ദാരിദ്ര്യ ദിനത്തിലെ യുദ്ധം ! [ War on Poverty day,1964 ജനുവരി 8-ന് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ അന്നത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് ലിൻഡൺ ബി ജോൺസൺ അവതരിപ്പിച്ച നിയമനിർമ്മാണത്തിൻ്റെ അനൗദ്യോഗിക നാമമാണ് ദാരിദ്ര്യത്തിനെതിരായ യുദ്ധം.അന്നത്തെ കണക്കനുസരിച്ച് ഏകദേശം പത്തൊൻപത് ശതമാനം ദേശീയ ദാരിദ്ര്യ നിരക്കിന് മറുപടിയായാണ് ജോൺസൺ ഈ നിയമം നിർദ്ദേശിച്ചത്. . ഈ പ്രസംഗം യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിനെ സാമ്പത്തിക അവസര നിയമം പാസാക്കുന്നതിന് കാരണമായി, അത് ദാരിദ്ര്യത്തിനെതിരെ ലക്ഷ്യമിടുന്ന ഫെഡറൽ ഫണ്ടുകളുടെ പ്രാദേശിക പ്രയോഗം നടത്തുന്നതിന് ഓഫീസ് ഓഫ് ഇക്കണോമിക് ഓപ്പർച്യുണിറ്റി (OEO) സ്ഥാപിച്ചു . കുറഞ്ഞ വരുമാനക്കാരായ അയൽപക്കങ്ങളിലെ താമസക്കാരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ദരിദ്രർക്ക് ദീർഘകാലമായി നിഷേധിക്കപ്പെട്ട സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതിലൂടെയും ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം സ്ഥാപിച്ച നാല്പത് പരിപാടികൾ.ഗ്രേറ്റ് സൊസൈറ്റിയുടെ ഭാഗമായി , ദാരിദ്ര്യ നിർമ്മാർജ്ജന തന്ത്രങ്ങളായി വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഫെഡറൽ ഗവൺമെൻ്റിൻ്റെ പങ്ക് വിപുലീകരിക്കുന്നതിൽ ജോൺസൺ പരിശ്രമിച്ചു .ഇപ്രകാരം ദാരിദ്ര്യ വിരുദ്ധ നയങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നയങ്ങൾ എന്നിവയിലൂടെ സാമ്പത്തിക അവസരങ്ങൾ കൂട്ടായി വിപുലീകരിച്ച് പ്രസിഡന്റ് ലിൻഡൻ ബി ജോൺസൺ 1964-ൽ ആദ്യമായി അവതരിപ്പിച്ച നിയമനിർമ്മാണത്തിന്റെ സ്വാധീനം അനുസ്മരിയ്ക്കുന്നതിനായി അമേരിയ്ക്കയിൽ എല്ലാ വർഷവും ഈദിനം ആചരിക്കുന്നു ]
/filters:format(webp)/sathyam/media/media_files/2026/01/08/2a91c59f-2e1b-4e9e-9955-bb60313173e0-2026-01-08-06-49-59.jpeg)
* ഭൂമിയുടെ ഭ്രമണ ദിനം ![ Earth’s Rotation Day ; ഗ്രഹത്തിന്റെ ദൈനംദിന താളം സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും സൃഷ്ടിക്കുന്നു; നിരന്തരമായ ചലനത്തിലുള്ള, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, രാവും പകലും സമതുലിതമായ ഒരു ലോകം.ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും ഒരു പൂർണ്ണ ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ എടുക്കുമെന്നും എല്ലാവർക്കും അറിയാം. അതിനെക്കുറിച്ച് ഓർമ്മിയ്ക്കാനും ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത ഓരോ ദിവസവും വർഷാവർഷം നേരിയ തോതിൽ മാറിക്കൊണ്ടിരിക്കുന്നു എന്നത് ഓർമ്മിപ്പിക്കുവാനും ഒരുദിനം]
* ബൾഗേറിയ, റഷ്യ: Babinden (സുതികർമ്മിണി ദിനം - Midwife day)
/filters:format(webp)/sathyam/media/media_files/2026/01/08/1f0e6de7-559d-4205-9140-fe45fc234cd8-2026-01-08-06-49-59.jpeg)
USA;
* ദേശീയ വിന്റർ സ്കിൻ റിലീഫ് ഡേ ![National Winter Skin Relief Day ; ശീതകാലം അതിൻ്റെ ഉച്ചസ്ഥായിയിലേയ്ക്ക് കുതിക്കുമ്പോൾ, നമ്മുടെ ചർമ്മത്തെ എങ്ങനെ സംരക്ഷിയ്ക്കാം എന്നതിനെക്കുറിച്ച് പഠിയ്ക്കാൻ പഠിപ്പിയ്ക്കാൻ ഒരു ദിനം ]
*ബബിൾബാത്ത് ദിനം![സമൃദ്ധമായ സോപ്പു കുമിളകൾക്കുള്ളിൽ, മനോഹരമായ മെഴുകുതിരികളുടെ പശ്ചാത്തലത്തിൽ, ശാന്തമായ സംഗീതം കേട്ടു കൊണ്ട് ഒരു ബാത്ത് ടബ്ബിനുള്ളിൽ, നമുക്ക വേണ്ടി അൽപ്പസമയം ചെലവഴിക്കുക. അതിനായി ഒരു ദിവസം.]
/filters:format(webp)/sathyam/media/media_files/2026/01/08/1d1e52ef-100d-4a0d-97dc-a4d8bfea899c-2026-01-08-06-49-59.jpeg)
*ദേശീയ ജോയ്ജേം ദിനം!(National Joy Germ Day[സന്തോഷം ഒരു പകർച്ചവ്യാധിയാണ്.
അത് പരദൂഷണത്തെക്കാൾ വേഗത്തിൽ പകരില്ലെങ്കിലും സന്തോഷം അനുഭവിയ്ക്കാൻ അറിയാത്തവർക്കിടയിൽ അത് വളരെ വേഗത്തിൽ പടരും. അതിനുവേണ്ടി നാം ചെയ്യേണ്ടത് ഒന്ന് മാത്രമാണ് എല്ലാവരോടും പുഞ്ചിരിയോടെ ഇടപെടുക എല്ലാവരെയും ചിരിപ്പിയ്ക്കാൻ കിട്ടുന്ന ഒരവസരവും അവനവന് ചിരിയ്ക്കാൻ കഴിയുന്ന ഒരവസരവും നമ്മൾ പാഴാക്കാതിരിയ്ക്കുക. അതുവഴി നമ്മുടെ ഊർജ്ജവും സന്തോഷവും മറ്റുള്ളവരിലേയ്ക്ക് വേഗം പടരും. നമ്മുടെ സാന്നിദ്ധ്യം മറ്റുള്ളവർ ആഗ്രഹിയ്ക്കാൻ തുടങ്ങും. അതിനായി ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2026/01/08/1b5d452e-aa4b-460b-959b-5ff8548e3094-2026-01-08-06-49-59.jpeg)
*നാഷണൽ ടേക്ക് ദ സ്റ്റെയർ ഡേ![എലിവേറ്റർ ഉപേക്ഷിച്ച് പടികൾ നടന്നു കയറുക, ശരീരത്തിൽ നിന്ന് എൻഡോർഫിനുകൾ ഒഴുകാനുമുള്ള ഒരു ലളിതമായ മാർഗമാണിത്. ജനുവരി മാസം വർഷത്തിൻ്റെ ഒരു പുതിയ തുടക്കമാണ്, ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന പ്രഭാത നടത്തം പോലുള്ള പുതിയ പഴയ ശീലങ്ങൾ ആരംഭിക്കുന്നതിനുള്ള മികച്ച സന്ദർഭം. അതു തുടങ്ങാനായി മാത്രം ഒരു ദിനം.]
*ദേശീയ കരിയർ കോച്ച് ദിനം![വിദഗ്ദ്ധരായ ടൂറിസ്റ്റ് ഗൈഡുകൾ ഓരോ സഞ്ചാരിയുടെയും പ്രൊഫഷണൽ യാത്രകൾ നാവിഗേറ്റ് ചെയ്യുന്നു, ജീവിത വളർച്ചയ്ക്ക് അനുയോജ്യമായ ഉൾക്കാഴ്ചകളും തന്ത്രങ്ങളും ഉപയോഗിച്ച് ജീവിത വിജയത്തിലേക്കുള്ള പാതകൾ പ്രകാശിപ്പിക്കുന്നു. സ്വന്തം കരിയർ ലക്ഷ്യങ്ങൾ സജ്ജീകരിയ്ക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും വിഭവങ്ങളും നൽകുന്നത് മുതൽ, തൊഴിൽ തിരയൽ പ്രക്രിയ ത്വരിതപ്പെടുത്തുന്നത് മുതൽ അതിനുള്ള ഓപ്ഷനുകൾ വിലയിരുത്തുന്നത് വരെ, എല്ലാറ്റിനും മുന്നിൽ നിൽക്കുന്ന കരിയർ കോച്ചുകളെ അനുസ്മരിയ്ക്കാൻ ഒരു ദിനം.! ]
/filters:format(webp)/sathyam/media/media_files/2026/01/08/3d70ef2a-96c4-44be-8745-f5b5e36c9cb6-2026-01-08-06-51-12.jpeg)
*ദേശീയ ആർഗൈൽ ദിനം [വ്യത്യസ്ത നിറങ്ങളിലുള്ള വജ്രങ്ങളുടെ ആ ക്രിസ്‌ക്രോസ്, ഒരു വസ്ത്രത്തിൽ സൂക്ഷ്മമായ ശൈലി ചേർക്കുന്നതിനുള്ള ഫാഷൻ്റെ രഹസ്യ കോഡ് പോലെയാണ് ഇത്. ഫാഷൻ്റെ ഈ വിസ്മയത്തെ അറിയാൻ ആദരിക്കാൻ ഒരു ദിനം ]
*ദേശീയ പുരുഷ നിരീക്ഷക ദിനം!
[നിങ്ങൾക്ക് ചുറ്റുമുള്ള ജീവിതം നിശബ്ദമായി വീക്ഷിക്കുന്നതിൽ ഒരു പ്രത്യേക ആകർഷണമുണ്ട്, നാഷണൽ മാൻ വാച്ചേഴ്‌സ് ദിനം ആ ആശയത്തിലേക്ക് ഒരു പുഞ്ചിരിയോടെ ചായുന്നു.
ആളുകളെ മറികടന്ന് ഓടുന്നതിനുപകരം, ഈ ദിവസം നിങ്ങൾ കണ്ടുമുട്ടുന്ന പുരുഷന്മാരെ നിരീക്ഷിക്കാൻ ഒരു മൃദുവായ പ്രചോദനം നൽകുന്നു. ]
/filters:format(webp)/sathyam/media/media_files/2026/01/08/15fc9b24-3df1-47a1-a5cc-c85633358b3c-2026-01-08-06-51-12.jpeg)
.
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്‌്‌്‌്‌്
“ദൈവം സ്വതന്ത്രമായി സൃഷ്ടിച്ച മനസ്സുകൾ ഒരു ബാഹ്യ ഇച്ഛയ്ക്ക് അടിമയായി സമർപ്പിക്കാൻ നിർബന്ധിതരാകുമ്പോൾ അത് ഏറ്റവും മോശമായ വൈകല്യങ്ങളിലേക്ക് നയിക്കുമെന്ന് ആർക്കാണ് സംശയിക്കാനാവുക? നമ്മുടെ ഇന്ദ്രിയങ്ങളെ നിഷേധിക്കാനും മറ്റുള്ളവരുടെ താൽപ്പര്യത്തിന് വിധേയമാക്കാനും പറയുമ്പോൾ? യാതൊരു കഴിവുമില്ലാത്ത ആളുകളെ വിദഗ്ധരെ വിധികർത്താക്കളാക്കുകയും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പരിഗണിക്കാൻ അധികാരം നൽകുകയും ചെയ്യുമ്പോൾ? കോമൺവെൽത്തിന്റെ നാശത്തിനും ഭരണകൂടത്തെ അട്ടിമറിക്കുന്നതിനും ഉതകുന്ന പുതുമകളാണിത്. ”
. [ - ഗലീലിയോ ഗലീലി ]
**********
/filters:format(webp)/sathyam/media/media_files/2026/01/08/9dc9db9d-bbd9-4412-840f-5d8f456a9c21-2026-01-08-06-51-12.jpeg)
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*********
1984ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും 1985ല്‍ പുറത്തിറങ്ങിയ 'കൈയും തലയും പുറത്തിടരുത്' എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുകയും തുടര്‍ന്ന് ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിക്കുകയും പിന്നീട് പ്രതിനായകനായും സ്വഭാവനടനായും തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് സജീവമാകുകയും ചെയ്ത മലയാളചലച്ചിത്ര സംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനും പ്രശസ്ത ചലച്ചിത്ര നടനുമായ ദേവന്റേയും (1952),
/filters:format(webp)/sathyam/media/media_files/2026/01/08/7fd1d162-ee34-4c9a-b20b-48a529821705-2026-01-08-06-51-12.jpeg)
ഗിന്നസ് വേൾഡ് റെക്കോർഡ്സ്, ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഗാന്ധിജി പെയിന്റിങ്ങിനുള്ള ദേശീയ അവാർഡ് 2010 (ഭിക്കുറാം ജെയിൻ ആർട്ട് അവാർഡ്, ന്യൂഡൽഹി) തുടങ്ങി നിരവധി ദേശീയ - അന്തഃദേശീയ അവർഡുകളാൽ പുരസ്കൃതനും അടൂർ ഗോപാലകൃഷ്ണനൊപ്പം നിരവധി സിനിമകൾക്കായി പ്രവർത്തിക്കുകയും രാജ്യത്തെ ഏറ്റവും പ്രശസ്തനായ കലാസംവിധായകരിൽ ഒരാളും സ്വയം പഠിപ്പിച്ച ചിത്രകാരനുമായ മാർത്താണ്ഡം രാജശേഖരൻ എന്നറിയപ്പെടുന്ന രാജശേഖരൻ പരമേശ്വരന്റേയും (ജനനം 1964),
/filters:format(webp)/sathyam/media/media_files/2026/01/08/5ca3832c-31be-414d-ac68-285b902e2c66-2026-01-08-06-51-12.jpeg)
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ മലയാളി വനിതയുമായ ജീജാ മാധവന്റെയും(1951),
പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകൻ ഹാരിസ് ജയരാജിന്റെയും (1975),
കന്നഡ സിനിമയിലെ ഒരു അഭിനേതാവായ യഷ് എന്ന നവീൻകുമാർ ഗൌഡയുടെയും (1986),
/filters:format(webp)/sathyam/media/media_files/2026/01/08/26d8e9ef-6784-47a2-95ee-ee681214186f-2026-01-08-06-52-07.jpeg)
2011 മുതൽ ഉത്തര കൊറിയയുടെ പരമോന്നത നേതാവും ഭരണാധികാരിയും 2012 മുതൽ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ (WPK) നേതാവും 1948 മുതൽ 1994-ൽ മരണം വരെ ഉത്തരകൊറിയയുടെ സ്ഥാപകനും ആദ്യത്തെ പരമോന്നത നേതാവുമായിരുന്ന കിം ഇൽ സുങ്ങിന്റെ ചെറുമകനുമായ കിം ജോങ് ഉൻന്റെയും (1984),
ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന ജോഷ് റെജിനാൾഡ് ഹേസൽവുഡ് എന്ന ജോഷ് ഹേസൽവുഡിന്റെയും (1991),
അമേരിക്കൻ നടിയും മോഡലുമായ റേച്ചൽ എമിലി നിക്കോൾസിന്റെയും (1980) ജന്മദിനം !
"*****
/filters:format(webp)/sathyam/media/media_files/2026/01/08/119b9159-bc23-433c-b3e5-9057ddbada63-2026-01-08-06-52-07.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*********
മോഹന്‍ രാകേഷ് ജ. (1925-1972)
ഡോ.രാജാ രാമണ്ണ ജ. (1925- 2004)
സയീദ് ജാഫ്രി ജ. (1929-2015 )
ജ്യോതിന്ദ്രനാഥ് ദീക്ഷിത് ജ. (1936-2005)
നന്ദ, നടി ജ. (1939 -2014)
വാസിലി ബോട്കിൻ ജ. (1812 -1869)
എമിലി ഗ്രീൻ ബാൾക്ക് ജ. (1867-1961)
മാക്സിമില്യൻ കോൾബെ ജ.(1894-1941)
എൽവിസ് പ്രെസ്‌ലി ജ. (1935-1977)
ആശാ പൂർണാ ദേവി ജ. (1909-1995)
സ്റ്റീഫൻ ഹോക്കിങ് ജ. (1942-2018)
ഡേവിഡ് ബോവി ജ. (1947-2016)
ആൽഫ്രഡ് റസ്സൽവാലസ് ജ. (1823-1913)
വിജയശ്രീ ജ. (1953 - 1974)
/filters:format(webp)/sathyam/media/media_files/2026/01/08/68e8cfb3-06f9-4a89-9d10-c9d722aca5a5-2026-01-08-06-52-07.jpeg)
'
ആധുനിക നാടക സാഹിത്യത്തില്‍ നാഴികകല്ലായി അറിയപ്പെടുന്ന "ആഷാട് ക ഏക് ദിന്‍","ആധേ അധുരെ" തുടങ്ങിയ നാടകങ്ങള്‍ എഴുതിയ അധ്യാപകനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും ആയ മദന്‍ മോഹന്‍ ഗുഗ് ലാനി എന്ന മോഹന്‍ രാകേഷ് ( 8 ജനുവരി 1925 – 3 ജനുവരി 1972) , '
ഭാരതത്തില്‍ പൊഖ്‌റാനില്‍ നടത്തിയ ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനും അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം,സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞന്‍ ഡോ.രാജാ രാമണ്ണ ( 8 ജനുവരി 1925 - സെപ്റ്റംബർ 23, 2004), '
/filters:format(webp)/sathyam/media/media_files/2026/01/08/48c23fba-ecd5-45ce-87bc-20860cd11733-2026-01-08-06-52-07.jpeg)
നൂറ്റിയൻപതിലധികം ബോളിവുഡ്, ബ്രിട്ടീഷ് ചലച്ചിത്രങ്ങൾക്കു പുറമേ ഹോളിവുഡ്ചലച്ചിത്രങ്ങളിലും അഭിനയിച്ച്, സിനിമാ-സീരിയൽ-നാടക രംഗത്ത് രാജ്യാന്തര പ്രശസ്തി നേടിയ നടൻ സയീദ് ജാഫ്രി (1929 ജനുവരി 8 –2015 നവംബർ 14), '
മുന്‍ഷി പരമു പിള്ളയുടെ മകനും ബംഗ്ലാദേശിലെ ആദ്യത്തെ ഭാരത നയതന്ത്രപ്രതിനിധിയും (1971–74)
1985–89 കാലഘട്ടത്തിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണറും, 1989-91 കാലത്തെ പാകിസ്താൻ ഹൈക്കമ്മീഷണറും വിദേശകാര്യവകുപ്പു സെക്രട്ടറിയും സേവനത്തിൽ നിന്നു വിരമിച്ച ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവും
കവിയും എഴുത്തുകാരനും ആയിരുന്ന ജ്യോതിന്ദ്രനാഥ് ദീക്ഷിത് (8ജനുവരി 1936 – 3 ജനുവരി 2005),
/filters:format(webp)/sathyam/media/media_files/2026/01/08/19ceb413-2743-4e7c-8386-6ff8da42d973-2026-01-08-06-52-07.jpeg)
തീൻ ദേവിയാൻ, ഗുമംനാം, ദൂൽ കാ ഫൂൽ, ദുൽഹൻ, ബാബി, നയാ സൻസാർ, ജബ് ജബ് ഫൂൽ കിലെ, മസ്ദൂർ, പരിണീത ഉൾപ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രി നന്ദ
(8 ജനുവരി 1939 - 25 മാർച്ച് 2014),
റഷ്യക്കാരനായ പ്രബന്ധകാരനും സാഹിത്യ, കലാ, സംഗീതവിമർശകനും വിവർത്തകനും ആയിരുന്ന വാസിലി പെട്രോവിച്ച് ബോട്കിൻ (ജനുവരി 8, 1812 – ഒക്ടോബർ 22, 1869),
/filters:format(webp)/sathyam/media/media_files/2026/01/08/229b5325-9599-491b-be42-0630780d7d83-2026-01-08-06-53-14.jpeg)
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയിരുന്ന എമിലി ഗ്രീൻ ബാൾക്കിൻ (1867 ജനുവരി 8 -1961 ജനുവരി 9 ),
രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ വൈദികനും, ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനും ആയ മാക്സിമില്യൻ കോൾബെ
(1894, ജനുവരി 8 - ഓഗസ്റ്റ് 14, 1941),
ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുള്ള റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ എൽവിസ് ആരോൺ പ്രെസ്‌ലി എന്ന എൽവിസ് പ്രെസ്‌ലി (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977),
/filters:format(webp)/sathyam/media/media_files/2026/01/08/ae009bcc-17cd-49cc-b8f3-478968375126-2026-01-08-06-53-14.jpeg)
170-ൽ അധികം ബംഗാളി പുസ്തകങ്ങൾ രചിക്കുകയും ജ്ഞാനപീഠം, പദ്മശ്രീ അടക്കം പല ബഹുമതികളും ലഭിച്ച പ്രശസ്തയായ ബംഗാളി നോവലിസ്റ്റും കവയിത്രിയുമായ ആശാപൂർണ്ണാ ദേവി (ദേബി) (ജനുവരി 8, 1909 -ജൂലൈ 13, 1995 ), '
നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കുകയും, A Brief History of Time എന്ന വിഖ്യാത ഗ്രന്ഥം രചിക്കുകയും ചെയ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8ജനുവരി1942 - മാർച്ച് 14, 2018),
സംഗീതവും സ്റ്റേജ് ക്രാഫ്റ്റും ജനപ്രിയമാക്കിയ, 1970-കളിലെ നൂതന പ്രവർത്തനങ്ങൾക്ക് നിരൂപകരുടെയും സംഗീതജ്ഞരുടെയും പ്രശംസ പിടിച്ചുപറ്റിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും നടനുമായിരുന്ന ഒരാളായി കണക്കാക്കപ്പെടുന്ന 'ഡേവിഡ് ബോവി' എന്ന ഡേവിഡ് റോബർട്ട് ജോൺസ് (8 ജനുവരി 1947-10 ജനുവരി 2016)
/filters:format(webp)/sathyam/media/media_files/2026/01/08/72870167-556f-450d-8c5b-0a559ac43081-2026-01-08-06-53-14.jpeg)
ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും, പരിണാമ സിദ്ധാന്തത്തിന്റെ സഹ- കണ്ടെത്തലുകാരനും ആയിരുന്ന ആൽഫ്രഡ് റസ്സൽ വാലസ് (. ജനുവരി 8, 1823 -1913 നവംബർ 7)
'
1970 കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയും മലയാളത്തിൻ്റെ മർലിൻ മൺറോ എന്നു വിളിയ്ക്കപ്പെടുന്ന കലാകാരിയുമായിരുന്ന വിജയശ്രീയുടെയും ജന്മദിനം. ' (1953, ജനുവരി 8 - 1974 മാർച്ച് 17)
സ്മരണാഞ്ജലി !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
കെ ടി അച്യുതൻ മ. (1911- 1999)
ചന്ദ്രശേഖരേന്ദ്ര സരസ്വതി മ. (1894-1994)
കേശവ് ചന്ദ്ര സെൻ മ. (1838-1884)
ബിമൽ റോയ് മ. (1909-1966 )
മാർക്കോ പോളോ മ.(1254-1324 )
ഗലീലിയോ മ.( 1564- 1642)
റോബർട്ട് പവ്വൽ മ.(1857-1941)
ചൗ എൻ ലായ് മ. (1898-1976)
എലി വിറ്റ്നി മ . (1765 - 1825),
ഫ്രസ്വാ മിത്തറാങ് മ. ( 1916-1996)
(François Mitterrand )
/filters:format(webp)/sathyam/media/media_files/2026/01/08/572fb44d-b2b3-4a50-9543-e2490d0150a8-2026-01-08-06-53-14.jpeg)
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു (ആംഗലേയം : K.T. Achuthan) [1]. കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി തൊഴിൽ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച് പിൽക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന് എസ്.എൻ.ഡി.പി.യുടെ പ്രവർത്തനങ്ങളിൽ സജീവമായ കെ ടി അച്യുതൻ(ഏപ്രിൽ 1911- 1999 ജനുവരി 8 )
ഭാരതം കണ്ട എറ്റവും വലിയ ജ്ഞാനികളിൽ ഒരാളും എല്ലാ വിഷയങ്ങളിലും അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന കാഞ്ചി കാമകോടി പീഠത്തിലെ 68മത് ജഗദ് ഗുരു ആയിരുന്ന മഹാ പെരിയവർ എന്ന് അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമിജി(20 മെയ് 1894 -8 ജനുവരി 1994),
/filters:format(webp)/sathyam/media/media_files/2026/01/08/396e46cc-5c3b-47a4-8f83-c2f2974d5641-2026-01-08-06-53-14.jpeg)
ബ്രഹ്മസമാജത്തിൽ നിന്ന് വേറിട്ട് ഭാരത് വർഷീയ ബ്രഹ്മസമാജം രൂപീകരിച്ച ഒരു ഹിന്ദു സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനുമായിരുന്ന കേശവ് ചന്ദ്ര സെൻ( 1838 നവംബർ 19 - 8 ജനുവരി 1884).
പി.സി. ബറുവയുടെ ദേവദാസ്', ഗൃഹദ, മായ, മുക്തി, അഭിനേത്രി,ബിറാജ്ബഹു' എന്നീ ചിത്രങ്ങൾക്കു വേണ്ടി ക്യാമറ അസിസ്റ്റന്റായി ന്യൂതിയേറ്ററിൽ പ്രവർത്തിക്കുകയും ന്യൂ തിയേറ്റേഴ്‌സിന്റെ തന്നെ`ഉദായർ പാതേ, ദോ ബീഗാ സമീൻ' സംവിധായകനാകുകയും 1952-ൽ മുംബൈയിൽ ബിമൽ 'റോയ് പ്രൊഡക്ഷൻസ് ' സ്ഥാപിക്കുകയും ചെയ്ത ഹിന്ദി സിനിമ രംഗത്തെ പ്രമുഖ സംവിധായകനായിരുന്ന ബിമൽ റോയി
(12 ജൂലൈ 1909 -1965 ജനുവരി )
/filters:format(webp)/sathyam/media/media_files/2026/01/08/b8cc9bb2-7cf9-4195-adde-7159dd20a1bf-2026-01-08-06-54-15.jpeg)
പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരിയും, സിൽക്ക് റോഡിലൂടെ സഞ്ചരിച്ച് ചൈന, മംഗോളിയൻ സാമ്രാജ്യം, ഇന്ത്യ, പേർഷ്യ, ജപ്പാൻ തുടങ്ങിയ സംസ്‌കാരങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്തിയ ഇറ്റാലിയൻ പര്യവേക്ഷകൻ മാർക്കോ പോളോ (15 സെപ്റ്റംബർ 1254-8 ജനുവരി 1324 ),
ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരന്‍, ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി, നിരീക്ഷണം, പരീക്ഷണം, ഗണിത വത്‌ക്കരണം-ഇവയാണ് ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തയാള്‍, മതവിരുദ്ധ മായി കോപ്പർനിക്കസ് പ്രപഞ്ചമാതൃക ( ഭൂമി ഉരുണ്ടതാണ്, സൂര്യനെ വലം വയ്ക്കുന്നു ) ശരിയാണ് എന്ന്‍ പുസ്തകം എഴുതിയതിനു ജീവ പര്യന്തം തടവിഷിക്ഷ അനുഭവിക്കേണ്ടി വന്ന ഗലീലിയോ ഗലീലി എന്ന ഗലീലിയോ (ഫെബ്രുവരി 15, 1564 –ജനുവരി 8 1642),
/filters:format(webp)/sathyam/media/media_files/2026/01/08/ca42965c-eef3-4467-8e72-527030e96919-2026-01-08-06-54-15.jpeg)
റോ:യൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിക്കുകയും, ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെടുകയും സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക ചീഫ് സ്‍കൗട്ടും ആയ ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്ന റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ(1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ),
മാവോ സെതൂങ്ങിന്റെ കീഴിൽ പ്രവർത്തിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്താൻ സഹായിക്കുകയും, പിന്നീട് അതിന്റെ നിയന്ത്രണം ഏകീകരിക്കാനും വിദേശനയം രൂപീകരിക്കാനും ചൈനീസ് സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനും സഹായിച്ച പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായ് (ജോ എൻ ലീ) (5 മാർച്ച് 1898 -8 ജനുവരി 1976),
/filters:format(webp)/sathyam/media/media_files/2026/01/08/c6cb3d2a-e6d9-41c0-ba42-7072bf39d7e1-2026-01-08-06-54-15.jpeg)
കോട്ടൺ ജിൻ കണ്ടുപിടിച്ചുകൊണ്ട് വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകിയ അമേരിക്കൻ കണ്ടുപിടുത്തക്കാരനും വ്യവസായിയുമായ എലി വിറ്റ്നി (ഡിസംബർ 18, 1765 - ജനുവരി 8, 1825), '
ജർമൻ ചാൻസലർ ഹെൽമുട് കോളിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയും, ഏറ്റവും കൂടുതൽ കാലം ഫ്രാൻസിന്റെ പ്രസിഡണ്ടും ആയിരുന്ന ഫ്രസ്വാ മിത്തറാങ് (26 ഒക്ടോബർ 1916 – 8 ജനുവരി1996).
*******
/filters:format(webp)/sathyam/media/media_files/2026/01/08/bb1a0650-367b-4b42-8251-b1bc8dee35d6-2026-01-08-06-54-15.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
871 - വെസെക്‌സിലെ രാജാവ്, എഥൽറെഡ് I, ആൽഫ്രഡ് ദി ഗ്രേറ്റ് എന്നിവർ ആഷ്ഡൗൺ യുദ്ധത്തിൽ വൈക്കിംഗ് സൈന്യത്തിന്റെ ആക്രമണത്തെ വിജയകരമായി ചെറുത്തു.
1431 - ജുവൻ ഓഫ് ആർക്കിനെതിരെ സൈനിക ഭരണകൂടം കുറ്റവിചാരണ ആരംഭിച്ചു. മെയ് 30 ന് വധിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/08/ba870a21-8413-48cf-8229-7c61ae5cda8b-2026-01-08-06-54-15.jpeg)
1768 - ആധുനിക സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്ലേ ബ്രിട്ടനിൽ പ്രഥമ സർക്കസ് പ്രദർശനം നടത്തി.
1790 - ജോർജ് വാഷിങ് ടൺ ആദ്യമായി ഐക്യ അമേരിക്കയെ അഭിസംബോധന ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/08/ce2c5dde-114f-4489-a079-9fdb78488db3-2026-01-08-06-55-36.jpeg)
1806 - കേപ് ഓഫ് ഗുഡ് ഹോപ്, ബ്രിട്ടീഷ് കോളനിയായി.
1815 - അമേരിക്കൻ ജനറൽ ആൻഡ്രൂ ജാക്സൺ 1812-ലെ യുദ്ധത്തിൽ ന്യൂ ഓർലിയൻസ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ തന്റെ സൈന്യത്തെ വിജയത്തിലേക്ക് നയിച്ചു.
1828 - ഡെമോക്രാറ്റിക് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/01/08/e5f35b36-6933-447c-8a58-e90d5f33ba28-2026-01-08-06-55-36.jpeg)
1838 - ആൽഫ്രഡ് വെയിൽ ടെലഗ്രാഫ്പ്രദർശിപ്പിച്ചു.
1867 - വർഷങ്ങളോളം വിവേചനത്തിനും അടിമത്തത്തിനും ശേഷം, ആഫ്രിക്കൻ- അമേരിക്കൻ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/08/e8d56f45-76ed-47d0-9069-903a3937dd5e-2026-01-08-06-55-36.jpeg)
1912 - ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
1916 - ഒന്നാം ലോക മഹായുദ്ധത്തിലെ Battle of Gallipol സമാപിച്ചു.
1918 - യു.എസ് പ്രസിഡന്റ് വുഡ്രോ വിൽസൺ തന്റെ പതിനാല് പോയിന്റ് പ്രസംഗം ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കായി ഉപയോഗിച്ചു.
1926 - അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/01/08/e3c8a139-44a5-411b-a52a-1d57b3c24696-2026-01-08-06-55-36.jpeg)
1959 - ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
1959 - ഫ്രാൻസിലെ അഞ്ചാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ചാൾസ് ഡി ഗല്ലെ അധികാരമേറ്റു.
1962 - എക്കാലത്തെയും മികച്ച ഗോൾഫ് കളിക്കാരിലൊരാളായ ജാക്ക് നിക്ലസ് 21-ാം വയസ്സിൽ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.
1973 - ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനായി സോവിയറ്റ് യൂണിയന്റെ ആളില്ലാ ബഹിരാകാശ ദൗത്യമായ ലൂണ 21 വിക്ഷേപിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/08/cfaf2a78-ac92-44bd-9791-cde918eb0b6c-2026-01-08-06-55-36.jpeg)
1994 - റഷ്യൻ ബഹിരാകാശ സഞ്ചാരി Valeri Polykov Mir space സ്റ്റേഷനിൽ 437 ദിവസം താമസിച്ചു പഠനം തുടങ്ങി.
2009 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ
സിംഗ് രാജ്യത്തിനു സമർപ്പിച്ചു.
2011 - അരിസോണയിലെ ടക്‌സണിൽ നടന്ന കൂട്ട വെടിവയ്പിൽ സിറ്റിംഗ് യുഎസ് കോൺഗ്രസ് വുമൺ ഗാബി ഗിഫോർഡ്‌സ് മറ്റ് 18 പേർക്കൊപ്പം തലയ്ക്ക് വെടിയേറ്റു . ഗിഫോർഡ്സ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു, എന്നാൽ ഫെഡറൽ ജഡ്ജിയായിരുന്ന ജോൺ റോൾ ഉൾപ്പെടെ ആറ് പേർ മരിച്ചു.
2016 - കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് പ്രഭു ജോക്വിൻ ഗുസ്മാൻ, സിനലോവ മയക്കുമരുന്ന് കാർട്ടലിന്റെ നേതാവ് "എൽ ചാപ്പോ", ജയിലിൽ നിന്ന് രക്ഷപ്പെട്ട് ആറ് മാസത്തിന് ശേഷം പിടിക്കപ്പെട്ടു.
2016 - വെസ്റ്റ് എയർ സ്വീഡൻ ഫ്ലൈറ്റ് 294 സ്വീഡിഷ് റിസർവോയറായ അക്കജൗറിന് സമീപം തകർന്നുവീണു ; രണ്ട് പൈലറ്റുമാരും, വിമാനത്തിലുണ്ടായിരുന്ന ഒരേയൊരു ആളുകൾ കൊല്ലപ്പെട്ടു.
2020 - ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 752 ടെഹ്‌റാൻ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്ത ഉടൻ തകർന്നു . വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. ഇറാന്റെ വിമാനവേധ മിസൈലാണ് വിമാനം തകർത്തത്.
/filters:format(webp)/sathyam/media/media_files/2026/01/08/ec1bda8b-d59a-4d74-867d-58d301633d0b-2026-01-08-06-57-05.jpeg)
2021- തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ക്യാപിറ്റൽ കലാപത്തിന് പ്രേരിപ്പിച്ചതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് സ്ഥിരമായി വിലക്കിയിരുന്നു.
2021 - വെനസ്വേലയിലെ കാരക്കാസിലെ ലാ വേഗയിൽ പോലീസ് " കൂട്ടക്കൊല" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിൽ ഇരുപത്തിമൂന്ന് പേർ കൊല്ലപ്പെട്ടു .
2021 - യുക്തിരേഖ തൃശൂരിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/08/f5e6582e-f0f1-402a-9bf8-9849b5b098ad-2026-01-08-06-57-05.jpeg)
2023 - മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ അനുയായികൾ ബ്രസീലിയൻ കോൺഗ്രസിനെ ആക്രമിച്ചു .
2024 നാസയുടെ ആദ്യത്തെ വാണിജ്യ ധനസഹായത്തോടെയുള്ള ചന്ദ്ര ദൗത്യമായ വൾക്കൺ, ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വിക്ഷേപിച്ചു,
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us