ഇന്ന് നവംബര്‍ 4: ദൈവദാസന്‍ വാകയിലച്ചന്റെ ചരമവാര്‍ഷികം: ഒ.വി ഉഷയുടെയും മല്ലിക സുകുമാരന്റേയും തബ്ബുവിന്റേയും ജന്മദിനം; ശാസ്ത്രമാസികയായ നേച്ചര്‍ പ്രസിദ്ധീകരണമാരംഭിച്ചതും ഹിറ്റ്ലറുടെ രഹസ്യ സേന ബ്രൗൺ ഷർട്സ് നിലവിൽ വന്നതും ജര്‍മ്മന്‍ വിപ്ലവം ആരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
തുലാം 18
രേവതി  / ചതുർദശ്ശി
2025 / നവംബർ 4,
ചൊവ്വ

Advertisment

ഇന്ന് ;

*ദൈവദാസൻ വാകയിലച്ചന്റെ ചരമവാർഷികം !

*രിഫായി ദിനം ![രിഫാഈ ദിനം എന്നത് സൂഫി ആചാര്യനായ ശൈഖ് അഹ്മദ് കബീർ അൽ-രിഫാഇയുടെ അനുസ്മരണമാണ്. അദ്ദേഹത്തിന്റെ ചരമദിനമായ ഹി. 578 ജമാദുൽ അവ്വൽ 12 (ബുധനാഴ്ച) ആണ് ഈ ദിവസം ആചരിക്കുന്നത്.]

0fbae96a-975e-43f5-af90-02aa663c25aa

*Color the World Orange Day ![ കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോമിനെ (CRPS) കുറിച്ച് അവബോധം വളർത്തുകയാണ്. ഈ ദിനം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്, ഇത് വിട്ടുമാറാത്ത വേദനയുടെ ഒരു രൂപമാണ്, ഇത് സാധാരണയായി കൈകളെയോ കാലിനെയോ ആണ് ബാധിക്കുന്നത്. ഒരു പരിക്ക്, ഒരു ശസ്ത്രക്രിയ, ഒരു സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയ്ക്ക് ശേഷം ഇത് സാധാരണയായി വർദ്ധിയ്ക്കുന്നു. പ്രാരംഭ പരിക്കിൻ്റെ തീവ്രതയ്ക്ക് ആനുപാതികമാവില്ല ഇതിൻ്റെ വേദന.അതിനാൽ CRPS ൻ്റെ കാരണം മുൻകൂട്ടി വ്യക്തമായി മനസ്സിലാക്കാനാവില്ല. നേരത്തെ ആരംഭിച്ചാൽ ഇതിനുള്ള ചികിത്സ ഏറ്റവും ഫലപ്രദമാണ്. 
സിആർപിഎസുമായി ജീവിക്കുന്നവർ അഭിമുഖീകരിക്കുന്ന വിഷമങ്ങളിൽ വെളിച്ചം വീശാൻ ഇവരുടെ പങ്കാളികൾ ഓറഞ്ച് വസ്ത്രം ധരിക്കുന്നതിലൂടെയും അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെയും,  സഹകരിയ്ക്കുന്നു. കാരണം ഓറഞ്ച് നിറം പ്രത്യാശയെയും പ്രതിരോധത്തെയും പ്രതീകപ്പെടുത്തുന്നുണ്ട്, അപ്പോൾ ഇത് ഈ പ്രധാന കാരണത്തിന് അനുയോജ്യമായ തിരഞ്ഞെടുപ്പായി മാറുന്നു. ]

07c9582e-72a3-423c-9358-21bb79021f6a

* Use Your Common Sense Day![നിങ്ങളുടെ സാമാന്യബുദ്ധി  ഉപയോഗിക്കുവാൻ ഒരു ദിവസം. മാപ്പും കോമ്പസും ആവശ്യമില്ലാതെ സഞ്ചരിയ്ക്കുന്നതു പോലെ, പരസഹായമില്ലാതെ ഒരു പസിൽ ഡീക്രിപ്റ്റ് ചെയ്യുന്നത് പോലെ ആരുടെയും നിയന്ത്രണമില്ലാതെ സ്വന്തം യുക്തിയ്ക്കനുസരിച്ച് ജീവിയ്ക്കാൻ ഒരു ദിവസം.]

USA ;
* Job Action day!

നവംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിൽ പ്രവർത്തന ദിനമായി! ജോബ് ആക്ഷൻ ഡേ ആയി സാധാരണ തിരഞ്ഞെടുക്കാറ്, ഈ വർഷം അത് നവംബർ 4 നാണ്. ഈ ലോകത്തിലെ ഓരോരുത്തരും അവർ ഇഷ്ടപ്പെടുന്ന ഒരു ജോലി സ്വപ്നം കാണുന്നവരാണ് അവരെ തിരിച്ചറിയാനും ശാക്തീകരിക്കാനുമുള്ള ദിവസമാണ് ഇത് . അതായത് സ്വന്തം വയറ്റു പിഴപ്പിനായി ഓരോരുത്തരും സ്വീകരിച്ചിട്ടുള്ള അവരുടെ ഏതെങ്കിലും ജോലിയല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് അതായത് പഴയ ഒരു പഴഞ്ചൊല്ല് പോലെ, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു ദിവസം പോലും ജോലി ചെയ്യുകയാണെന്ന് തോന്നാത്ത തരത്തിലുള്ള ജോലി, നിങ്ങൾ ഓരോ നിമിഷവും സ്വയം ആസ്വദിച്ചു ചെയ്യുന്ന ജോലി, അതാണിവിടെ അർത്ഥമാക്കുന്നത്.  ഇത് എല്ലാ ദിവസവും ജോലിക്ക് പോകാനുള്ള ആവേശം നിങ്ങളിൽ വളർത്തും. അതാണ് Job Action day. അതായത് 364 ദിവസവും നിങ്ങൾ സ്വന്തം വയറ്റു പിഴപ്പിനായി ജോലി ചെയ്യുമ്പോൾ ഒരു ദിവസം നിങ്ങൾ നിങ്ങൾക്കായി നിങ്ങൾക്കിഷ്ടപ്പെട്ട ജോലി ചെയ്യുക അതും ആസ്വദിച്ച് ചെയ്യുക അതിനായി ഒരു ദിവസം.]

5ba3f921-cff4-4973-80c1-5943b456d097

* Candy Day !
[ ദേശീയ മിഠായി ദിനം ![നിങ്ങൾക്ക് ഇതുവരെ കഴിയ്ക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും മിഠായികൾ മധുരപലഹാരങ്ങൾ പരീക്ഷിക്കാനും ഉപയോഗിയ്ക്കാനും ഒരു ദിവസം ]

* National Chicken Lady Day![ ഡോ. മാർത്തീനിയ "ടീന" ഡ്യൂപ്രിയെ ആദരിക്കുന്നതിൻ്റെ ആഘോഷമാണ് ദേശീയ ചിക്കൻ ലേഡി  ദിനം.. "ദി ചിക്കൻ ലേഡി" എന്നറിയപ്പെടുന്ന ഡുപ്രീയുടെ പ്രചോദനാത്മകമായ പ്രഭാഷണങ്ങൾക്കും സമൂഹിക പ്രവർത്തനങ്ങൾക്കുമായി ഒരു ദിവസം .]

* പനാമ : ദേശീയ പതാകദിനം !
* ടാസ്മാനിയ : വിനോദ ദിനം!
* റഷ്യ : ഏകതാ ദിനം !
* ഇറ്റലി: ദേശീയ ഏകത ദിനം!
 സശസ്ത്ര സൈനൃ ദിനം !
* ടോങ്ക: ദേശീയ ടോങ്ക ദിനം !
*ഡൊമിനിക്ക: സാമൂഹൃ സേവന ദിനം!

1e88bf97-854e-4c77-860b-6cf0fabb3bce

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി

  [ - ബൃഹദാരണ്യകോപനിഷത്ത് ]
            (ശുക്ല യജുര്‍ വേദം)
       ***********

3c72bf7a-e34c-4fff-838e-54363cffa187
ഇന്നത്തെ പിറന്നാളുകാർ
**********
സ്നേഹഗീതങ്ങൾ, ഒടച്ചുവട്, ധ്യാനം,അഗ്നിമിത്രന്നൊരു കുറിപ്പ്(കവിതകൾ)ഷാഹിദ് നാമ (നോവൽ), നിലംതൊടാമണ്ണ് (കഥകൾ) തുടങ്ങിയ കൃതികളുടെ രചയിതാവും ഒ വി വിജയന്റെ സഹോദരിയും, മഴ സിനിമയിലെ "ആരാദ്യം പറയും " എന്ന ഗാനം രചിച്ച പ്രശസ്ത്ര കവയത്രിയുമായ  ഒ.വി ഉഷയുടെയും  (1948),

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ,  2007 ൽ യൂറോപ്യൻ പാർലിമെന്റിന്റെ   യംങ് അച്ചീവേഴ്സ് അവാർഡ്, 2008-2009 ലെ  വേൾഡ് ഇകണോമിക് ഫോറത്തിന്റെ യംങ് ഗ്ലോബൽ ലീഡർ ( Young Global Leader)  തുടങ്ങിയ ഉപാധികൾ ലഭിച്ച   ഗ്ലോബൽസ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനും, സി.ഇ.ഒ. യും, പ്രസിഡണ്ടുമായ സുഹാസ് ഗോപിനാഥന്റെയും (1986),

25b8f405-4898-4dae-8f38-7e7d1b1a7a87മലയാളചലച്ചിത്ര രംഗത്തെ പ്രഗത്ഭയായ നടി, അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ എന്നീ രണ്ട് അഭിനേതാക്കളുടെ അമ്മ എന്നീ നിലകളിൽ ശ്രദ്ധേയയായ മല്ലിക സുകുമാരന്റേയും(1954),

ബച്ചൻ, ജയ ഭാദുരി എന്നിവർക്കൊപ്പം മിലി എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുതുടങ്ങുകയും   രജനീകാന്ത് ചിത്രം മനിതൻ, കമലഹാസൻ ചിത്രം അപൂർവ സഹോദരങ്ങൾ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും  1989-ൽ  നാടുവാഴികൾ, മിഥ്യ തുടങ്ങി അഞ്ച് മലയാളം ചിത്രങ്ങളിലും കന്നഡ,തെലുങ്കു ഭാഷകളിലായി എഴുപതോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള  നടി രൂപിണി എന്ന കോമൾ മഹുവാകറുടേയും (1969),

065b3653-17f4-457f-8102-3ea93cfbd6b1

പ്രധാനമായും ഹിന്ദി ചലച്ചിത്ര മേഖലയിലും തമിഴ്, തെലുങ്ക്, മലയാളം എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയായ തബ്ബു എന്നറിയപ്പെടുന്ന തബസ്സും ഫാത്തിമ ഹാശ്മിയുടേയും (1970) ,

ഏഷ്യയിലെങ്ങും വൻ വിജയമായിരുന്ന അലിഷ ചിനായ് പാടീയ ഒരു സംഗീത ആൽബമായ 'മേഡ് ഇൻ ഇന്ത്യ'യിൽ അഭിനയിച്ച്‌ ശ്രദ്ധേയനായ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനും, ഒരു മോഡലുമായ മിലിന്ദ് സോമന്റേയും (1965 )

പോർച്ചുഗൽകാരനായ മുൻ ലോക ഫുട്ബാളർ ലൂയിസ് ഫിഗോയുടേയും (1972) ജന്മദിനം !

******

46bf7269-974e-4d2f-9e8e-62092fb5a2d7
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
*"***

ഇ.കെ ജാനകി അമ്മാൾ ജ.(1897-1984) 
ശകുന്തളാ ദേവി ജ. (1929- 2013)
വാസുദേവ് ബൽവന്ത് ഫാഡ്കെ ജ. (1845-1883)
ജമ്നാലാൽ ബജാജ്. ജ. (1884 -1942 ) 
ഋത്വിക് ഘട്ടക് ജ. (1925 - 1976)
ബാദ്ഷാ സുൽത്താൻ ഷാ ഷുജാ ദുറാണി ജ. (1785 -1842)
ഭായ് പർമാനന്ദ്(1886 -1947)
കെ. കെ. വിശ്വനാഥൻ(1914 - 1992)

031be2a0-6499-40de-8fac-07915584c4f1

ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc പി.എച്ച്‌.ഡിയുടെ പഴയ പേര്)നേടിയ ചുരുക്കം ഇന്ത്യൻ വനിതകളിലൊരാളും, പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടുകയും ചെയ്ത സസ്യശാസ്ത്രജ്ഞയായിരുന്ന  ഇടവലത്ത് കക്കാട്ടു ജാനകിയമ്മ എന്ന ഇ.കെ. ജാനകി അമ്മാൾ ( 1897 നവംബർ 4 - ഫെബ്രുവരി 7,1984),

ബജാജ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളും   ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, ഒരു വ്യവസായ പ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ്( 1884 നവംബർ 4 - 1942 ഫെബ്രുവരി 11 ).

41352dbc-41a6-47b5-8a68-e4b451f1ae8f

ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിത ദർശനവും ഒത്തുകൂടുന്ന നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളുടെ  സം‌വിധായകനും, തിരക്കഥാകൃത്തും പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലുംആയിരിന്ന ഋത്വിക് ഘട്ടക്(നവംബർ 4, 1925 – ഫെബ്രുവരി 6, 1976)

ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയും ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിക്കുകയും, ചെയ്ത   ഗണിതശാസ്ത്രപ്രതിഭയായ  ശകുന്തളാ ദേവിയ (1929 നവംബർ 4 - 2013 ഏപ്രിൽ 21) 

b82a8c12-002c-4bbd-bc7e-b72f118fd65b

ഇന്ത്യൻ ദേശീയവാദിയും ഗദ്ദർ പാർട്ടിയുടെയും ഹിന്ദു മഹാസഭയുടെയും പ്രമുഖ നേതാവുമായിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ. ഭായ് പർമാനന്ദ്(4 നവംബർ 1886 - 8 ഡിസംബർ 1947)

രാഷ്ട്രീയ നേതാവും, തൊഴിലാളി സംഘടനാ പ്രവർത്തകനും , നിയമജ്ഞനും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കമ്പത്തോടത്ത് കുഞ്ഞൻ വിശ്വനാഥൻ എന്ന കെ. കെ. വിശ്വനാഥൻ(4 നവംബർ 1914- 17 ഓഗസ്റ്റ് 1992)

സ്മരണാഞ്ജലി !!!
്്്്്്്്്്്്
ജോർജ് വാകയിലച്ചൻ മ. (1883-1931)
സൈനുദ്ദീൻ മ. (1952-1999)
അപ്പോളിനേരിയോ ഡിലാ ക്രൂസ് മ. (1815-1841)
മാനുവൽ അസാന മ. (1880 - 1940)
ഫ്രെഡറിക് കെൽനർ മ. (1885 -1970) 
ഗില്ലെസ് ഡെല്യൂസ് മ. (1925 -1995), 
മാൽക്കം മാർഷൽ മ. (1958 -1999)
മൈക്കൽ ക്രൈറ്റൺ മ. (1942 -2008 ) 
മൈക്കിൾ ടിങ്ക്ഹാം മ. (1928-2010)
യിത്‌സാക്ക്‌ റാബിൻ  മ. (1922-1995)

a957d9c8-2bbf-4b63-93ef-de6304dd4d76

കത്തോലിക്കാസഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയായ ദൈവദാസനായി പ്രഖ്യാപിച്ച ജോർജ് വാകയിൽ എന്ന വാകയിലച്ചൻ (1883 സെപ്റ്റംബർ 12 -1931 നവംബർ 4),

കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെ മിമിക്രി രംഗത്തേക്ക് വന്ന്  ധാരാളം സിനിമകളിൽ ഹാസ്യ പ്രധാമായ അഭിനയം കാഴ്ചവച്ച സൈനുദ്ദീൻ(12 മെയ് 1952- നവംബർ 4 ,1999 ),

പത്തൊൻപതാം നുറ്റാണ്ടിൽ സ്പെയിനിന്റെ കോളനി ഭരണത്തിലിരുന്ന ഫിലിപ്പീൻസിലെ ഒരു 'ക്രിസ്തീയവിമതനുംപ്രാർത്ഥനയിലും വേദപ്രചരണത്തിലും മുഴുകിയ ഒരു സമൂഹമായ "വിശുദ്ധ യൗസേപ്പിന്റെ സാഹോദര്യം” (Confradia de San Jose) സ്ഥാപിക്കുകയും ഈ സാഹോദര്യത്തെ , സഭനേതൃത്വവും സിവിൽ അധികാരികളും രാഷ്ട്രീയഭീഷണിയായി കണ്ടതിനാൽ ഉൻമൂലനം ചെയ്യുകയും വെടിവെച്ചു കൊല്ലപ്പെടുകയും ചെയ്ത ജ്യേഷ്ഠസഹോദരൻ എന്നർത്ഥമുള്ള "ഹെർമാനോ പുലെ" എന്ന പേരിലും അറിയപ്പെടുന്ന അപ്പോളിനേരിയോ ഡിലാ ക്രൂസ്(Apolinario De La Cruz) (1815 ജൂലൈ 22-1841 നവംബർ 4),

10820730-a632-458a-be3a-534b3ed88231

ഒരു സാഹിത്യകാരനായി ജീവിതം ആരംഭിക്കുകയും,  പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയും  മാഡ്രിഡിലെ ഒരു സാഹിത്യ-രാഷ്ട്രീയ സംഘടനയായ അറ്റിനിയൊയുടെ അധ്യക്ഷനായി  തെരഞ്ഞെടുക്കപ്പെടുകയും ആ സംഘടന കേന്ദ്രമാക്കി ഒരു  റിപ്പബ്ലിക്കൻ ഭരണം സ്പെയിനിൽ സ്ഥാപിക്കാൻ ശ്രമിച്ച വിപ്ലവസമിതിയുമായി  ബന്ധപ്പെടുകയും  ഈ സമിതിയുടെ പ്രവർത്തനഫലമായി നിലവിൽ വന്ന താത്കാലിക റിപ്പബ്ലിക്കൻ  ഭരണകൂടത്തിൽ യുദ്ധകാര്യ മന്ത്രിയാകുകയും പുതിയ ഭരണഘടനയിൽ ചില പ്രധാന വകുപ്പുകൾ (മതസംഘടനകളുടെ പ്രാതിനിധ്യം കുറയ്ക്കുക; സൊസൈറ്റി ഒഫ് ജീസസിനെ  ഇല്ലാതാക്കാനുള്ള അനുവാദം കൊടുക്കുക തുടങ്ങിയവ) ഉൾപ്പെടുത്തുംകയും  ചെയ്ത സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്ന മാനുവൽ അസാന ( 1880 ജനുവരി10 - 1940 നവംബർ 4),

b1066d5f-a57f-427b-9274-5214fd2aae13

ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനും , ഒന്നാം ലോകമഹായുദ്ധ കാലത്ത് ഹെസെയ്ൻ റെജിമെന്റിൽ കാൽ പടയാളിയായും, യുദ്ധത്തിനു ശേഷം  ജർമനിയുടെ ആദ്യ ജനാധിപത്യ രൂപമായ വെയ്മർ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനിയുടെ ആയോജകനായും,  ഹിറ്റ്ലറേയും നാസികളേയും എതിർത്തു പ്രവർത്തിക്കുകയും, രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ നാസി ഭരണ കൂടത്തേക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തി ക്കൊണ്ട് മെയ്ൻ വിഡർസ്റ്റാൻഡ് അഥവാ എന്റെ എതിർപ്പ് എന്ന പേരിൽ ഒരു ഡയറി എഴുതുകയും ചെയ്ത ഫ്രെഡറിക് കെൽനർ (ഫെബ്രുവരി 1, 1885 – നവംബർ 4, 1970),

ഇസ്രയേലിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയും രാഷ്ട്രീയക്കാരനും, ജനപ്രതിനിധിയും ജനറലും ആയിരുന്ന യിത്സാക് റാബിൻ (1 മാർച്ച് 1922 - 4 നവംബർ 1995)

c209d197-9ee2-415c-87d6-74df56f85318

കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ, ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നി ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലെസ് ഡെല്യൂസി (18 ജനുവരി 1925 – 4 നവംബർ 1995),

സാധാരണ ഫാസ്റ്റ് ബോളർമാരിൽ നിന്നും വ്യത്യസ്തമായി ബാറ്റിംഗിലും കഴിവുതെളിയിച്ച്, വെസ്റ്റിൻഡീസിനു വേണ്ടി 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 376 വിക്കറ്റുകളും 1,810 റൺസും നേടിയ മാൽക്കം മാർഷലിനെയും (ഏപ്രിൽ 18, 1958 - നവംബർ 4, 1999) ,

c64f3c59-5455-4eb9-86bf-8bfa046e6268

ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡി സ്ക്ലോസർ, ദ് റൈസിങ് സൺ, ടൈംലൈൻ, സ്റ്റേറ്റ് ഒഫ് ഫിയർ, പ്രേ, നെക്സ്റ്റ് ,പൈറേറ്റ് ലാറ്റിറ്റ്യൂഡ്സ് തുടങ്ങിയ കൃതികൾ  എഴുതുകയും ഇവ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികൾ വിറ്റഴിയുകയും ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ തുടങ്ങിയവ ചലച്ചിത്രങ്ങൾ ആകുകയും ചെയ്ത അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമ്മാതാവും സിനിമാ സം‌വിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്ന ജോൺ മൈക്കൽ ക്രൈറ്റൺ (ഒക്ടോബർ 23, 1942 - നവംബർ 4, 2008 ) ,

ഗ്രൂപ്പ് തിയറി ആൻഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പർ കണ്ടക്റ്റിവിറ്റി (1969), ഇൻട്രൊഡക്ഷൻ റ്റു സൂപ്പർകണ്ടക്റ്റിവിറ്റി (1975) തുടങ്ങിയ കൃതികൾ രചിച്ച് , അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ  നടത്തിയ  അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ മൈക്കിൾ ടിങ്ക് ഹാം (ഫെബ്രുവരി  23, 1928 - നവംബർ 4, 2010),

c1a03530-e5da-4612-9432-d7d8bcf78eac

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1846 - Benjamin Palmer ന് കൃത്രിമക്കാൽ സംബന്ധിച്ച Patent ലഭിച്ചു.

1854 - സ്‌കുടാരിയിൽ ബ്രിട്ടീഷ് സൈനികർക്ക് വേണ്ടി ആശുപത്രി തുറക്കാൻ 38 നേഴ്സുമാരുമായി ഫ്ലോറൻസ് നൈറ്റിംഗേൽ എത്തി.

1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.

c8639f28-0b41-43f4-b97f-d8f875caf9b3

1873 - ലോകത്തിലെ ആദ്യ അറിയപ്പെട്ട കാഷ് ബുക്ക് സമ്പ്രദായം James Ritty എന്ന US കാരൻ സ്വന്തം സലൂണിൽ നടപ്പിലാക്കി.

1879 - US കാരനായ Thomas Elkins ന് Refrigeration apparatus നുള്ള patent കിട്ടി

1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.

d3522f9d-8b18-480d-a63a-79afe8f91a47

1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.

1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.

1921- ഹിറ്റ്ലറുടെ രഹസ്യ സേന ബ്രൗൺ ഷർട്സ് നിലവിൽ വന്നു.

1922 - ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ 'രാജാക്കന്മാരുടെ താഴ്വരയിൽ' തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.

1945 - യുനെസ്കോ സ്ഥാപിതമായി.

dd214d9b-2c66-419a-813e-a6c6ced67ba7

1946 - UNESCO (United nations educational Scientific & culltural organisation) സ്ഥാപിതമായി

1948 - US-British കവി T S Eliot ന് സാഹിത്യ നോബൽ.

1952 - US national security agency നിലവിൽ വന്നു.

1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.

1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.

1960 - ന്യൂഡൽഹിയിൽ അന്തഃരാഷ്ട്ര കഥകളി കേന്ദ്രം തുടങ്ങി.

1972 - ബംഗ്ലാദേശ് ഭരണഘടന നിലവിൽ വന്നു.

1973 - എണ്ണ ദൗർലഭ്യതയെ തുടർന്ന് നെതർലൻഡ്സിൽ മോട്ടോർ വാഹന മുപയോഗിക്കാത്ത ഞായറാഴ്ച. യാത്രക്കാർ കാൽനട-സൈക്കിൾ തുടങ്ങിയ രീതി മാത്രം ഉപയോഗിച്ചു.

1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.

1980 - റൊണാൾഡ് റീഗൻ അമേരിക്കൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1984 - ഡെൽ സ്ഥാപിതമായി.

1988 - മാലിദ്വീപിൽ പ്രസിഡൻറ് അബ്ദുൾ ഗയൂമിനെതിരായ അട്ടിമറി ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.

1995 - ഇസ്രായേൽ പ്രധാനമന്ത്രി ആയിരുന്ന ഇസ്ഹാക്ക്‌ റബീൻ വെടിയേറ്റ് മരിച്ചു.

e7914c3d-fb52-4c92-a3bf-f5655efc28d1

1996 - ബേനസീർ ഭൂട്ടോയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പിരിച്ചുവിട്ടു.

2001 - J K Rowling ന്റെ Harry Porter കഥയെ അവലംബിച്ച സിനിമ ആദ്യമായി പുറത്തിറങ്ങി.

2008 - ഗംഗ ദേശീയ നദിയായി പ്രഖ്യാപിച്ചു.

2008 - അമേരിക്കയിലെ ആദ്യ US- Afro വംശജനായ പ്രസിഡണ്ടായി ബാരക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടു.

2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

2015 - കാനഡ ക്യാബിനറ്റിൽ സ്ത്രീ- പുരുഷ സമത്വം പാലിച്ചു കൊണ്ട് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായി.

f18ba62b-3284-44c8-a139-198ddd1e1761

2016 - കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി നിലവിൽ വന്നു.

2017 - ഇൻഡോറിൽ നടന്ന ചടങ്ങിൽ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

2021 -COP26 കാലാവസ്ഥാ പ്രതിജ്ഞകൾ പാലിച്ചാൽ, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി [പ്രകാരം ആഗോള മുന്നറിയിപ്പ് 1.8 °C (വ്യവസായത്തിന് മുമ്പുള്ള ശരാശരിയേക്കാൾ കൂടുതൽ) ആയി പരിമിതപ്പെടുത്താൻ സഹായിക്കും.

f898de7b-bb2c-4aee-aeb5-1e9d0a64829e

2022 - ഭൂമിയോട് ഏറ്റവും അടുത്തുള്ളതും സൂര്യനേക്കാൾ 1,600 പ്രകാശവർഷം അകലെയുള്ളതുമായ തമോദ്വാരം കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment