/sathyam/media/media_files/2025/12/18/new-project-2025-12-18-07-23-41.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ധനു 3
അനിഴം / ചതുർദശി
2025 ഡിസംബർ 18,
വ്യാഴം
ഇന്ന്;
* ഗുരു ഘാസിദാസ് ജയന്തി (1756-1850)
* ഇന്ത്യ : ന്യുനപക്ഷ അവകാശ ദിനം ![ National Minorities Rights Day; വ്യത്യസ്ത വംശജരായ ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന വെല്ലുവിളികളിലും പ്രശ്‌നങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുവാൻ ഒരു ദിവസം. വംശീയവിവേചനങ്ങൾ ഇല്ലാതാക്കി ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷത്തിനൊപ്പം സ്വാതന്ത്ര്യവും തുല്യഅവസരവും ലഭിയ്ക്കാനുള്ള അവകാശം ഉറപ്പു വരുത്തുവാനും അവരുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കുവാനും ഒരു ദിവസം]
/filters:format(webp)/sathyam/media/media_files/2025/12/18/2ab1c451-5775-4fbe-b35a-3712d64bc057-2025-12-18-07-06-11.jpeg)
* അന്തഃരാഷ്ട്ര കുടിയേറ്റ ദിനം ![ International Migrants Day ; ആഗോളവൽക്കരണം മൂലം, ആശയവിനിമയത്തിൻ്റെയും ഗതാഗതത്തിൻ്റെയും ലഭ്യതയ്ക്കൊപ്പം, സ്വന്തം നാട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറി പാർക്കാനുള്ള ആഗ്രഹവും ശേഷിയുമുള്ള ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഇതുമൂലമുള്ള വെല്ലുവിളികളും വികസനവും ചർച്ച ചെയ്യാൻ അതിനെക്കുറിച്ച് സാമൂഹിക അവബോധം വളർത്താൻ ഒരു ദിവസം. 'My Great Story: Cultures and Development" എന്നതാണ് 2025 ലെ ഈ ദിനത്തിലെ തീം ]
/filters:format(webp)/sathyam/media/media_files/2025/12/18/3d47e0a7-5cc6-4607-b577-a8643506a64d-2025-12-18-07-06-11.jpeg)
* ലോക അറബിഭാഷാദിനം![World Arabic Language Day ; ഏകദേശം 390 ദശലക്ഷം ജനങ്ങൾ സംസാരിയ്ക്കുന്ന അറബി ഭാഷയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിവസം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിയ്ക്കുന്ന ഭാഷകളിൽ ഒന്നായ അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്ന് കൂടിയാണ്. കൂടാതെ വലതുഭാഗത്തു നിന്നും ഇടത്തോട്ട് എഴുതുകയും വായിയ്ക്കുകയും ചെയ്യുന്ന ലോകത്തിലെ ഏകഭാഷ എന്ന പ്രത്യേകതയുള്ള അറബി
ഒരു മതവിഭാഗത്തിൻ്റെ വിശ്വാസപ്രമാണങ്ങളും ആരാധനക്രമവും എഴുതിവയ്ക്കപ്പെട്ട ഭാഷ കൂടിയാണ്.
"Innovative Pathways for Arabic: Policies and Practices for a More Inclusive Linguistic Future,". എന്നതാണ് 2025 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം ]
/filters:format(webp)/sathyam/media/media_files/2025/12/18/52d71671-4ac0-4647-81f2-8ab0d65d625a-2025-12-18-07-06-11.jpeg)
* ഖത്തർ ദേശീയദിനം!
* നൈജർ - റിപബ്ലിക് ദിനം.!USA;
* ബേക്ക് കുക്കീസ് ​​ഡേ !
*ഫ്ലേക് അഭിനന്ദന ദിനം![സ്നോഫ്ലേക്കുകളുടെ ഭംഗിയും അതുല്യതയും ഫ്ലേക്ക് അപ്രീസിയേഷൻ ദിനം ആഘോഷിക്കുന്നു. ഓരോ സ്നോഫ്ലേക്കും പ്രകൃതിയുടെ ഒരു അത്ഭുതമാണെന്ന് ഈ പ്രത്യേക ദിനം എടുത്തുകാണിക്കുന്നു, രണ്ട് അടരുകളും കൃത്യമായി ഒരുപോലെയല്ല.]
/filters:format(webp)/sathyam/media/media_files/2025/12/18/4aae01ba-0f03-42e4-9e76-935cdd123114-2025-12-18-07-06-11.jpeg)
*ദേശീയ ഇരട്ട ദിനം |[National Twin Day -ചില ആളുകൾ ജന്മദിനങ്ങൾ പങ്കിടുന്നു, എന്നാൽ ഇരട്ടകൾ അതിലും കൂടുതൽ പങ്കിടുന്നു. ദേശീയ ഇരട്ട ദിനം ഈ അതുല്യമായ ബന്ധത്തെ ആഘോഷിക്കുന്നു. ഒരുപോലെ കാണപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, ഇരട്ടകൾ പലപ്പോഴും ജീവിതത്തിൽ ഒരുമിച്ച് സഞ്ചരിക്കുന്നു, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ബന്ധം കെട്ടിപ്പടുക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/12/18/2faa3980-d749-43fb-b046-9683f1777be7-2025-12-18-07-06-11.jpeg)
*ദേശീയ കുറ്റകൃത്യ വിരുദ്ധ ദിനം![National Crime Junkie Day -ദേശീയ ക്രൈം ജങ്കി ദിനത്തിൽ യഥാർത്ഥ കുറ്റകൃത്യ കഥകളുടെ ആരാധകരെ ഒരുമിച്ച് കൊണ്ടുവരുന്നു. ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും നീതി തേടുന്നതിനും വേണ്ടി യഥാർത്ഥ ജീവിതത്തിലെ നിഗൂഢതകളിലേക്ക് ഈ ആവേശക്കാർ ആഴ്ന്നിറങ്ങുന്നു.മനുഷ്യ സ്വഭാവത്തിന്റെ ഇരുണ്ട വശങ്ങളോടുള്ള ആകർഷണത്തിലൂടെ ആളുകൾക്ക് ബന്ധപ്പെടാൻ അവസരം നൽകിക്കൊണ്ട്, ഈ പങ്കിട്ട താൽപ്പര്യത്തെ ആഘോഷിക്കുന്നതാണ് ഈ ദിനം. ]
/filters:format(webp)/sathyam/media/media_files/2025/12/18/83f1bc9e-38eb-4c61-b1fe-020c522d2906-2025-12-18-07-09-22.jpeg)
ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്
''“എന്‍റെ മരണാനന്തരം എന്താണ് സംഭവിയ്ക്കുകയെന്നു പറയാമോ? നിശ്ചയമായും എനിക്കറിയാം. എന്‍റെ ശവകുടീരത്തിനുമേല്‍ നുണകളുടെ ഒരു വന്‍കൂമ്പാരം കുമിഞ്ഞുകൂടുമെന്ന്. പക്ഷേ ചരിത്രത്തില്‍ ആഞ്ഞുവീശുന്ന സത്യത്തിന്‍റെ കാറ്റില്‍ ആ നുണകളുടെ കൂമ്പാരം തകര്‍ന്നു പോവുക തന്നെ ചെയ്യും.”
(മൊളോട്ടോവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്)
''
. [ - ജോസഫ് സ്റ്റാലിൻ ]
**********/filters:format(webp)/sathyam/media/media_files/2025/12/18/194eca86-f9ef-46ca-bb77-0369febc7e2d-2025-12-18-07-09-22.jpeg)
ഇന്നത്തെ പിറന്നാളുകാർ
********
ഭരതൻ്റെ ഓർമ്മയ്ക്കായി എന്ന സിനിമയിലൂടെ തുടങ്ങിനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള
ഒരു മലയാള ചലച്ചിത്ര നടനും നടൻ നടൻ സുകുമാരൻ്റെ അർദ്ധ സഹോദരനും ആയ ഭാസി പടിയ്ക്കൽ എന്ന രാമുവിൻ്റെയും. (1953 ഡിസംബർ 18)
നാല് ടീൻ ചോയ്‌സ് അവാർഡുകൾ, ഒരു യംഗ് ഹോളിവുഡ് അവാർഡ്, മൂന്ന് പീപ്പിൾസ് ചോയ്‌സ് അവാർഡ് നോമിനേഷനുകൾ എന്നിവ നേടിയ ഒരു അമേരിക്കൻ നടിയും മോഡലുമായ ആഷ്‍ലി ബെൻസൺ എന്ന
ആഷ്‍ലി വിക്ടോറിയ ബെൻസൺ (ഡിസംബർ 18, 1989)
/filters:format(webp)/sathyam/media/media_files/2025/12/18/493b2afb-451d-4f78-8e5c-a3ef46f9d532-2025-12-18-07-09-22.jpeg)
വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി 'നിഴലുകൾ നഷ്‌ടപ്പെട്ട ഗോത്രഭൂമി' എന്ന ഡോക്ക്മെൻറെറി സംവിധാനം ചെയ്ത ആദിവാസി വിഭാഗത്തിൽ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിതാ സംവിധായിക ലീല സന്തോഷിന്റെയും (1988),
‘കവിതയിലെ ബുദ്ധദർശനം’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മലയാള നിരൂപകയും പരിഭാഷകയും പരുമല ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപികയുമായ എസ്. ശാരദക്കുട്ടിയുടേയും,
/filters:format(webp)/sathyam/media/media_files/2025/12/18/69f3cef9-102f-42ff-a359-ff6e120ac3e1-2025-12-18-07-09-22.jpeg)
ടെലിവിഷൻ ജേർണലിസ്റ്റ് ബർക്ക ദത്തിന്റെയും (1971),
ഒയേ ലക്കി ലക്കി ഒയേ, ഷോര്‍ട്ട്‌സ്, മാസാന്‍, ത്രീ സ്‌റ്റോറീസ്, ലവ് സോണിയ തുടങ്ങി നരിവധി ഹിന്ദി ചിത്രങ്ങളിലും നടി ഷക്കീലയുടെ ജീവിതം പറയുന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുള്ള പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടി റിച്ച ചദ്ദയുടേയും (1986),
സയൻസ് ഫിക്ഷനുകളും ചരിത്രവും ജൂത കൂട്ടക്കൊലയും, അടിമവ്യാപാരവും യുദ്ധവും തീവ്രവാദവും തുടങ്ങി വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളും ഷിൻഡ്ലേഴ്സ് ലിസ്റ്റ്, സേവിംഗ് പ്രൈവറ്റ് റയാൻ, ജോസ്, ഇ.ടി. ദി എക്സ്ട്രാ ടെറസ്ട്രിയൽ, ജൂറാസിക് പാർക്ക് തുടങ്ങിയ പ്രസിദ്ധ സിനിമകൾ പ്രേക്ഷകർക്ക് നൽകിയ അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും സംരംഭകനുമായ സ്റ്റീവൻ സ്പിൽബർഗിന്റെയും (1946),
അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ക്രിസ്റ്റീനാ അഗീലെറായുടെയും (1980),
/filters:format(webp)/sathyam/media/media_files/2025/12/18/963cbe6d-8a41-4e99-8270-32f5dd3aad82-2025-12-18-07-10-03.jpeg)
അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി ഐലിഷിന്റേയും (2001),
അമേരിക്കൻ മോഡലും ചലച്ചിത്ര നടിയുമായ കറ്റി ഹോംസിന്റേയും (1978),
അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും നടനുമായ ബ്രാഡ് പിറ്റ്സിന്റേയും (1963) ജന്മദിനം !
*******
/filters:format(webp)/sathyam/media/media_files/2025/12/18/913f607c-b358-4241-9497-09a8876d7b9b-2025-12-18-07-10-03.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
*********
എ. ശ്രീധരമേനോൻ ജ. (1925-2020)
കാന്തലോട്ട് കുഞ്ഞമ്പു, ജ. (1916-2004)
എബ്രഹാം മാടമാക്കൽ ജ.( 1918-1963)
സരബ് ജിത് സിങ് ജ. (1960- 2013)
ഗുരു ഘാസി ദാസ് ജ. (1756-1850)
ജോസഫ് സ്റ്റാലിൻ, ജ. (878-1953)
'വില്ലി ബ്രാൻഡ്, ജ. (1913-1992)
ജോസഫ് തോംസൺ, ജ. (1856-1940).
. സ്റ്റീവ് ബിക്കോ ( 1946 - 1977 ) '
ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡ് ജ. (1863-1914)
/filters:format(webp)/sathyam/media/media_files/2025/12/18/910d7fe9-5de7-44c4-957f-c7640247287c-2025-12-18-07-10-03.jpeg)
' അദ്ധ്യാപകനും, ചരിത്രപണ്ഡിതനും പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ഒരു ചരിത്രകാരനും പത്മഭൂഷൺ ജേതാവുമായ ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ്റെയും(1925 ഡിസംബർ 18 - 2010 ജൂലൈ 23)
വടക്കേ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂരിൽകമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ഒരു നേതാവും, സി.പി.ഐ.യുടെ സംസ്ഥാന സെകട്ടറിയേറ്റ് അംഗവും, കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും അഞ്ചാം കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെടുകയും വനംമന്ത്രിആകുകയും ചെയ്ത കാന്തലോട്ട് കുഞ്ഞമ്പു (ഡിസംബർ 18 1916 -ജനുവരി 16, 2004),
/filters:format(webp)/sathyam/media/media_files/2025/12/18/726c9877-dd73-47a2-bf02-faeba5642d4e-2025-12-18-07-10-02.jpeg)
പത്രപ്രവർത്തകനും കവിയും സ്വാതന്ത്രൃസമര സേനാനിയ മായിരുന്ന മാടമാക്കൽ മാത്യു എബ്രഹാം എന്ന എബ്രഹാം മാടമാക്കൽ( 1918 ഡിസംബർ 18-1963 ഏപ്രിൽ 22)
ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ചാരനും 1990-ൽ അതിർത്തി മുറിച്ച് പാകിസ്താനിലേക്ക് കടന്നപ്പോൾ പാകിസ്താൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയും, സ്ഫോടനങ്ങളിലെ പങ്ക് ആരോപിക്കപ്പെട്ട് വധശിക്ഷ വിധിക്കുകയും,ജയിലിൽ സഹതടവുകാരുടെ മർദ്ദനത്തിന് വിധേയനായി മരിക്കുകയും ചെയ്ത സരബ്ജിത് സിങ്(1960 ഡിസംബർ 18- 2013 മെയ് 2)
/filters:format(webp)/sathyam/media/media_files/2025/12/18/987cf1bf-e294-439b-82e9-3e96da2b4022-2025-12-18-07-17-00.jpeg)
സത്യം, സമത്വം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഛത്തീസ്ഗഡിൽ സമാധാനം നേടുന്നതിനും ജാതി വ്യവസ്ഥയെ തുടച്ചുനീക്കുന്നതിനുമായി ജീവിതം മുഴുവനായും സമർപ്പിച്ച ദശലക്ഷക്കണക്കിന് അനുയായികളുള്ള ഹിന്ദുമതത്തിലെ സത്നാം വിഭാഗത്തിന്റെ സ്ഥാപകൻ ഗുരു ഘാസിദാസ്( 1756 ഡിസംബർ 18 -1850)
/filters:format(webp)/sathyam/media/media_files/2025/12/18/2959b949-4a80-4804-a2d7-b2a1a56b44d2-2025-12-18-07-17-00.jpeg)
സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നുകൊണ്ട് ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പാക്കുകയും , കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ നിർബന്ധിത വ്യവസായവൽക്കരണം ചെയ്യുകയും ,ഗ്രേറ്റ് പർജ് (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ മുഖേന സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ വധിക്കുകയോ സൈബീരിയയിലേയുംമദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കുകയോ ചെയ്ത് രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികളെ പരാജയപ്പെടുത്താന്‍ പ്രധാന പങ്കു വഹിച്ച് സോവിയറ്റ് യൂണിയനെ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റിയ ജോസഫ് സ്റ്റാലിൻ (1878 ഡിസംബർ 18 - 1953 മാർച്ച് 5),
/filters:format(webp)/sathyam/media/media_files/2025/12/18/1424a9d0-2372-40fa-8fea-d43739170fc1-2025-12-18-07-17-00.jpeg)
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും ഫെഡറൽ റിപബ്ലിക് ഓഫ് ജർമനിയുടെ ചാൻസിലറും യൂറോപ്യൻ എകണോമിക് കമ്മ്യൂണിറ്റി മുഖാന്തരം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും മായി സൗഹാർദ്ദ പൂർണ്ണമായ ബന്ധം സ്ഥാപിക്കുന്നതിനു പരിശ്രമിച്ചതിനു നോബൽ പീസ് പുരസ്കാരം ലഭിച്ച ഹെർബർട്ട് എൺസ്റ്റ് കാൾ ഫ്രഹ്മം എന്ന വില്ലി ബ്രാൻഡിൻ്റെയും ( 18 ഡിസംബർ 1913 – 8 ഒക്ടോബർ1992) ,
/filters:format(webp)/sathyam/media/media_files/2025/12/18/5187af35-f0d6-43bd-b585-8238557c0226-2025-12-18-07-17-00.jpeg)
കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു കണ്ടെത്തുകയും കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും മനസ്സിലാക്കുകയും, അണുവിന്റെ സൂക്ഷ്മകണത്തെ ഇലക്ട്രോൺ എന്നുവിളിക്കുകയും, കണ്ടുപിടുത്തങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ജോസഫ് ജോർജ് തോംസൺ(ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940),
/filters:format(webp)/sathyam/media/media_files/2025/12/18/9837e61f-1606-462c-beb6-766564621f39-2025-12-18-07-17-45.jpeg)
കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിക്കുകയും, ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ (18 ഡിസംബർ 1946 –12 സെപ്തംബർ 1977)
/filters:format(webp)/sathyam/media/media_files/2025/12/18/15650098-a128-46c7-8415-3a5704e91036-2025-12-18-07-17-45.jpeg)
ഓസ്ട്രിയൻ ചക്രവർത്തിയുടെ അനന്തരവനുംഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ കിരീടാവകാശിയും
ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായിത്തീർത്ത ദാരുണാന്ത്യത്തിനുടമയുമായ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡ് ൻ്റെയും ജന്മദിനം(1863 ഡിസംബർ - 18 1914 ജൂൺ 28)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
കേസരി ബാലകൃഷ്ണപിള്ള മ. (1889-1960)
കെ. രാധാകൃഷ്ണൻ മ. (942-2001)
വിദ്വാൻ ടി.പി രാമകൃഷ്ണപിള്ള മ. (1904-1993)
എസ്.കെ മാരാർ മ. (1930-2005)
ഇന്ത്യന്നൂര്‍ ഗോപി മ. (1930-2015)
എം. ചടയൻ മ. (1922-1972)
പി.എം സെയ്ദ് മ. (1941-2005)
മുസാഫർ അഹമ്മദ് മ. (1889-1973)
സി.എസ് ചെല്ലപ്പ മ. (1912-1998)
വിജയ് ഹസാരെ മ. (1915-2004)
സൂര്യകാന്തം മ. (1924-1994)
വിനോദ് മിശ്ര മ. ( 1947 - 1998)
ജിൻ ലാ മാർക്ക് മ. (1744-1829)
വക്ലാഫ് ഹാവൽ മ. (1936-2011)
ജോസഫ് ബാർബറ മ.(1911-2006)
വില്യം മാർക്ക് ഫെൽറ്റ് മ. (1913-2008) '
/filters:format(webp)/sathyam/media/media_files/2025/12/18/57158539-e7f2-40c4-85bd-3e3f4e24f608-2025-12-18-07-17-45.jpeg)
പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാള സാഹിത്യകാരനും ബഹുഭാഷ പണ്ഡിതനും ആയിരുന്ന കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള(1889 ഏപ്രിൽ 13-1960 ഡിസംബർ 18 ),
നഹുഷ പുരാണം, ശമനതാളം തുടങ്ങിയ കൃതികൾ എഴുതിയ ആധുനിക മലയാളം നോവലിസ്റ്റായിരുന്ന കെ. രാധാകൃഷ്ണൻ (1942- 2001 ഡിസംബർ 18 ),
/filters:format(webp)/sathyam/media/media_files/2025/12/18/9186818c-5f68-4c4e-b6dd-1d24e4532dd2-2025-12-18-07-17-45.jpeg)
പരിഭാഷകനും അധ്യാപകനും ചെറുകഥാകൃത്തുമായ വിദ്വാൻ ടി.പി.രാമകൃഷ്ണപിളള (1904-1993 ഡിസംബർ 18 ),
"പെരുംതൃക്കോവിൽ" അടക്കം പതിനെട്ടോളം നോവലുകളും നാലു കഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുള്ള സാഹിത്യകാരന്‍ എസ്.കെ. മാരാർ
(സെപ്റ്റംബർ 13 1930 -ഡിസംബർ 18 2005) ,
/filters:format(webp)/sathyam/media/media_files/2025/12/18/13331bca-751e-4aed-9976-3650ef48c353-2025-12-18-07-17-45.jpeg)
പ്രമുഖ പരിസ്ഥിതി മുന്നണിപ്പോരാളിയും കമ്യൂണിസ്റ്റ് സൈദ്ധാന്തികനും അധ്യാപകനുമായ ഇന്ത്യന്നൂർ ഗോപി എന്ന പി. ഗോവിന്ദമേനോൻ(1930- 18 ഡിസംബർ 2015 )
ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച മഞ്ചേരി നിയമസഭാ മണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച മുസ്ലീംലീഗ് നേതാവായ എം. ചടയൻ(1922 - 18 ഡിസംബർ 1972),
/filters:format(webp)/sathyam/media/media_files/2025/12/18/a6cbecc8-ce37-4d1d-8c09-6b36926415bc-2025-12-18-07-19-40.jpeg)
ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി പത്ത് തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് പലവട്ടം കേന്ദ്ര മന്ത്രി പദം അലങ്കരിച്ച കോണ്ഗ്രസ് പ്രവര്‍ത്തകന്‍ പി.എം. സയീദ് (1941 മേയ് 10–2005 ഡിസംബർ 18),
/filters:format(webp)/sathyam/media/media_files/2025/12/18/acd1d6ec-7249-4046-ae33-1b393e5038f6-2025-12-18-07-19-40.jpeg)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരിയും ഇന്ത്യൻ കമ്യൂണിസ്റ്റു പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ആയിരുന്ന കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദ് (8 ഓഗസ്റ്റ് 1889 – 18 ഡിസംബർ 1973),
തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന 'ജീവനാംശം' എഴുതിയ സ്വാതന്ത്ര്യ സമര സേനാനിയും, പത്ര പ്രവർത്തകനും ഗദ്യസാഹിത്യകാരനും ആയിരുന്ന ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ (29 സെപ്റ്റംബർ 1912- 18 ഡിസംബർ 1998),
/filters:format(webp)/sathyam/media/media_files/2025/12/18/a822126e-7a30-4f51-95a7-92650873c297-2025-12-18-07-19-40.jpeg)
ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വിജയ് സാമുവൽ ഹസാരെ എന്ന വിജയ് ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004)
ക്രൂരയായ അമ്മായി അമ്മയുടെ വേഷത്തിൽ തിളങ്ങിയ തെലുങ്കു സ്വഭാവനടിയും ആദ്യകാല നായികയും ആയിരുന്ന സുര്യകാന്തം (28 ഒക്ടോബർ 1924 – 18 ഡിസംബർ 1994),
1975 നും 1998 നും ഇടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന വിനോദ് മിശ്ര (24 മാർച്ച് 1947 - 18 ഡിസംബർ 1998)
/filters:format(webp)/sathyam/media/media_files/2025/12/18/b3868dbe-f8da-4aeb-9723-db8b35a92f02-2025-12-18-07-20-07.jpeg)
പരിണാമ ചിന്തയെ ഒരു സിദ്ധാന്ത രൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനായ ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്കിനെയും (Jean-Baptiste Pierre Antoine de Monet, Chevalier de Lamarck അഥവാ ഷോൺ-ബറ്റീസ്റ്റെ പിയേർ ആൻറ്വാൻ ദെ മോണേ, ഷെവാല്യേ ദു ലാമാർക്ക്) (1 ആഗസ്റ്റ് 1744 – 18 ഡിസംബർ 1829)
ചെക്കോസ്ലൊവാക്യയെ രക്‌തച്ചൊരിച്ചിലില്ലാതെയുള്ള വെൽവെറ്റ് വിപ്ലവത്തിലൂടെ കമ്യൂണിസ്‌റ്റ് ഭരണത്തിൽനിന്നു മോചിപ്പിക്കുകയും ചെക്കോസ്ലൊവാക്യയുടെ പ്രഥമ പ്രസിഡന്റാക്കുകയും, ലോകത്തെ കമ്യൂണിസ്‌റ്റ് വിരുദ്ധ നേതാക്കളിൽ പ്രധാനിയും 1977ൽ കമ്യൂണിസ്‌റ്റ് വിരുദ്ധ മനുഷ്യാവകാശ രേഖ തയ്യാറാക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത വക്ലാവ് ഹവേൽ(5 ഒക്ടോബർ 1936 – 18 ഡിസംബർ 2011) ,
/filters:format(webp)/sathyam/media/media_files/2025/12/18/cd58cbc6-c4da-4530-940a-215d7e24fd15-2025-12-18-07-20-07.jpeg)
വില്ല്യം ഡെൻബി ഹന്നയുമൊന്നിച്ച് ( ഹന്നാ-ബാർബറ കൂട്ടുകെട്ടിൽ ടോം ആൻഡ് ജെറി, ദി ഫ്ലിന്റ്സ്റ്റോൺസ് തുടങ്ങിയ ലോക പ്രശസ്ത കാർട്ടൂൺ പരമ്പരകളുണ്ടാക്കിയ ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സംവിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്ന ജോസഫ് "ജോ" റോളണ്ട് ബാർബെറ എന്നും അറിയപ്പെടുന്ന ജോസഫ് ബാർബറ (1911-2006) ,
അമേരിക്കൻ ഫെഡറലിനായി പ്രവർത്തിച്ചിരുന്ന ഒരു നിയമപാലകനും ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അസോസിയേറ്റ് ഡയറക്ടറും (ഫ്ബ്ബീ 1942 മുതൽ 1973 വരെ), വാട്ടർഗേറ്റ് അഴിമതി വെളിച്ചത് കൊണ്ടുവരുന്നതിൽ പേരുകേട്ട, 'ഡീപ് ത്രോട്ട് ' എന്ന രഹസ്യപ്പേരിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന FBI ഉദ്യോഗസ്ഥൻ വില്യം മാർക്ക് ഫെൽറ്റ്(1913- ഡിസംബർ 18,2008)
/filters:format(webp)/sathyam/media/media_files/2025/12/18/d9544fa5-e935-41a9-84a1-963c4382867e-2025-12-18-07-20-07.jpeg)
.
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1271-ൽ മംഗോളിയൻ ചക്രവർത്തി കുബ്ലായ് ഖാൻ തന്റെ സാമ്രാജ്യത്തിന്റെ പേര് "യുവാൻ" ചൈനയിലെ യുവാൻ രാജവംശത്തിന്റെ ഉദയം.
1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
/filters:format(webp)/sathyam/media/media_files/2025/12/18/cb14897c-9879-472c-a71f-d872d3c96beb-2025-12-18-07-20-07.jpeg)
1808 - തിരു-കൊച്ചി സംയുക്ത സൈന്യം ബോൾഗട്ടി പാലസിൽ കയറി ഇംഗ്ലിഷ് റെസിഡണ്ട് മക്കാളയെ ആക്രമിച്ചു..
1865 - അടിമത്തം നിർത്തലാക്കാനുള്ള ഭരണഘടനാ ഭേദഗതി യു എസ് കോൺഗ്രസ് അംഗീകരിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/18/c4659843-5095-4633-ad7a-03168dad6f86-2025-12-18-07-20-07.jpeg)
1916 - ഒന്നാം ലോകമഹായുദ്ധത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമായ വെർഡൂൺ യുദ്ധം ഔദ്യോഗികമായി അവസാനിച്ചത് ജർമ്മനിയുടെ തോൽവിയോടെയും ഏകദേശം ഒരു ദശലക്ഷത്തോളം മരണങ്ങളോടെയുമാണ്.
1956 - ജപ്പാൻ യുഎന്നിൽ അംഗമായി
1957 - ലോകത്ത് ആദ്യമായി ആണവ നിലയത്തിൽ നിന്നും വൈദ്യുതി ഉത്പാദനം പെൻസിൽ വാലിയയിൽ തുടങ്ങി.
/filters:format(webp)/sathyam/media/media_files/2025/12/18/e81f9a2e-81aa-46b4-95c9-f7d278c56389-2025-12-18-07-21-39.jpeg)
1958 - ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ SCORE വിക്ഷേപിച്ചു.
1961- പോർച്ചുഗീസു കാരിൽ നിന്ന് ഗോവ വിമോചിപ്പിക്കാനുള്ള സൈനിക നടപടി തുടങ്ങി.
1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
/filters:format(webp)/sathyam/media/media_files/2025/12/18/f467cef4-a6bc-42d1-adc9-5c41efb6dbb7-2025-12-18-07-21-39.jpeg)
1969-ൽ ഇംഗ്ലണ്ട്, വെയിൽസ്, യുകെയിലെ സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു.
1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
1989 - ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്.
1997 - വേൾഡ് വൈഡ് വെബ്
കൺസോർഷ്യം എച്ച്. ടി. എം. എ ല്ലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി.
/filters:format(webp)/sathyam/media/media_files/2025/12/18/f62f74fe-202b-4107-b6a3-e925097df28f-2025-12-18-07-21-39.jpeg)
2001 - ബാലൺ ഡി ഓർ ട്രോഫി നേടിയതിന് ശേഷം, ലിവർപൂളിന്റെയും ഇംഗ്ലണ്ടിന്റെയും സ്ട്രൈക്കർ മൈക്കൽ ഓവൻ യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
2002 - അമേരിക്കൻ ഫാഷൻ ഡിസൈനർ കാൽവിൻ ക്ലീൻ കമ്പനിയുടെ വിൽപ്പന ഫിലിപ്സ്-വാൻ ഹ്യൂസെൻ കോർപ്പറേഷന് പ്രഖ്യാപിച്ചു.
2006 – ഒരു പ്രളയപരമ്പര സ്ട്രൈക്കുകളുടെ ആദ്യത്തേത് മലേഷ്യ. എല്ലാ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം കുറഞ്ഞത് 118 ആണ്, 400,000-ത്തിലധികം ആളുകൾ പലായനം ചെയ്യപ്പെട്ടു.
2006 – യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അതിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ്.
2008- ഐഎൻഎസ് രൺവീറിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ ആദ്യ ലംബ വിക്ഷേപണം നടത്തി.
2015 – Kellingley Colliery, അവസാനത്തെ ആഴം കൽക്കരി എന്റെ ഗ്രേറ്റ് ബ്രിട്ടനിൽ, അടയ്ക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/12/18/eeb2350f-dc78-4eca-af9b-7b6bc3a3536a-2025-12-18-07-21-39.jpeg)
2017 – Amtrak Cascades പാസഞ്ചർ ട്രെയിൻ 501, പാളം തെറ്റി സമീപം DuPont, Washington, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു നഗരം ഒളിമ്പിയ, വാഷിംഗ്ടൺ ആറ് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2018 - ഇംഗ്ലീഷ് പ്രോ ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരുമായുള്ള സംഘർഷത്തെത്തുടർന്ന് മാനേജർ ജോസ് മൗറീഞ്ഞോയെ പുറത്താക്കി.
2018 – ബോളിഡുകളുടെ ലിസ്റ്റ്: ബെറിംഗ് കടലിന് മുകളിൽ ഒരു ഉൽക്കാപടം പൊട്ടിത്തെറിച്ചു. 1945-ൽ ഹിരോഷിമ നശിപ്പിച്ച അണുബോംബിനേക്കാൾ ഇരട്ടി.
2019 – യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അധികാര ദുർവിനിയോഗത്തിനും കോൺഗ്രസിനെ തടസ്സപ്പെടുത്തിയതിനും ആദ്യമായി ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നു.
2022 – അർജന്റീന 2022 FIFA ലോകകപ്പ് നേടി ഫൈനൽ, ടൈറ്റിൽ ഹോൾഡർമാരെ ഫ്രാൻസ് 4-2 ന് തോൽപിച്ചു, അധിക സമയത്തിന് ശേഷം 3-3 സമനിലയിൽ..
2023- ഫ്രാൻസിസ് മാർപാപ്പ പുരോഹിതന്മാർക്ക് സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ അനുവദിക്കും, എന്നിരുന്നാലും ഒരു സിവിൽ അല്ലെങ്കിൽ സ്വവർഗ യൂണിയനുമായി ബന്ധിപ്പിച്ചിട്ടില്ല
*************
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us