/sathyam/media/media_files/2025/12/16/new-project-2025-12-16-07-03-42.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ധനു 1
ചോതി / ദ്വാദശി
2025 ഡിസംബർ 16
ചൊവ്വ
[ധനു രവിസംക്രമം]
ഇന്ന്;
* നിർഭയ ദിനം !
[ രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ഡൽഹി സ്ത്രീ പീഡനത്തിൻ്റെ ഓർമദിനം ]
മലയാള കവിതാദിനം (ധനു 1)
്്്്്്്്്്്്്്്്്്്്്്
[മലയാള ഭാഷയില്‍നിന്നും സാഹിത്യത്തില്‍നിന്നും ജനങ്ങള്‍ പ്രത്യേകിച്ച് പുതിയ തലമുറ അകന്നുപോവുകയാണിന്ന്. നവ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഭാഷയിലേക്കും, സാഹിത്യത്തിലേക്കും അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമായി നടക്കുന്നു. ഇതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി മലയാള കവിതയില്‍ യുഗ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമായ 'വീണപൂവ് ' പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ഇന്ന് കവിതാ ദിനമായി തിരഞ്ഞെടുത്തത്
/filters:format(webp)/sathyam/media/media_files/2025/12/16/0e3b5931-7179-4836-be5a-2239897d4e10-2025-12-16-06-48-45.jpeg)
* ' വിജയ് ദിവസ്[ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ച ദിനം, ഇൻഡ്യയിലും ബംഗ്ലദേശിലും ഇത് വിജയദിനമായി ആഘോഷിക്കുന്നു. ]
* ദേശീയ ബാർബി ആൻഡ് ബാർണി ബാക്ക്ലാഷ് ദിനം! [അമേരിയ്ക്കയിലെ കുട്ടികൾക്ക് ആകർഷകവും ചിന്തോദ്ദീപകവുമായ വിനോദം വാഗ്ദാനം ചെയ്യുന്ന ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/12/16/8ec9106f-eef6-4404-8e05-48ed22fcaf07-2025-12-16-06-48-45.jpeg)
* ബഹറിൻ - ദേശീയ ദിനം!
* കസാഖ്‌സ്ഥാൻ - സ്വാതന്ത്ര്യ ദിനം!
* നേപ്പാൾ - ഭരണഘടനാ ദിനം!
* തായ്ലാൻഡ്: ദേശീയ ക്രീഡാ ദിനം!
* ദക്ഷിണാഫ്രിക്ക - അനുരഞ്ജന ദിനം![Day Of Reconciliation; ദക്ഷിണാഫ്രിക്കൻ ചരിത്രത്തിൽ വർണ്ണ വിവേചനത്തിന് അന്ത്യം കുറിച്ച നാൾ, ദക്ഷിണാഫ്രിയ്ക്കയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിച്ച ഈ ചരിത്ര സംഭവം കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തിലേക്ക് അവരെ നയിച്ചു. ആ ദിവസത്തിൻ്റെ ഓർമ്മ പുതുക്കുന്നതിനായി ഇന്ന് അനുരഞ്ജന ദിനം ആചരിയ്ക്കുന്നു]
/filters:format(webp)/sathyam/media/media_files/2025/12/16/3ac22083-62ce-48bf-90a3-fd8a96e80620-2025-12-16-06-48-45.jpeg)
* ബോസ്റ്റൺ ചായ വിരുന്ന് ![ മസ്സാചുസെറ്റ്സ് പ്രവിശ്യയിലെ ബോസ്റ്റൺ തുറമുഖത്ത് അമേരിക്കൻ കോളനിക്കാർ ബ്രിട്ടീഷ് സർക്കാരിന്റെ നികുതിനയത്തിനെതിരെ നടത്തിയ പ്രതിഷേധ നടപടിയാണ് ബോസ്റ്റൺ ചായവിരുന്ന് ( Boston Tea Party) എന്നറിയപ്പെടുന്നത് ആ ഓർമ്മ പുതുക്കുന്നതിനായി ഒരു ദിവസം.]
മണ്ടൻ കളിപ്പാട്ട ദിനം! [Stupid Toy Day ; ഹൂപ്പി തലയണകൾ മുതൽ റബ്ബർ കോഴികൾ വരെ, ഈ വിഡ്ഢി കളിപ്പാട്ടങ്ങൾക്ക് ഏത് മാനസികാവസ്ഥയും ലഘൂകരിക്കാനും ഏറ്റവും പിറുപിറുക്കുന്ന വ്യക്തിയെപ്പോലും ചിരിപ്പിക്കാനും കഴിയും. മണ്ടൻ കളിപ്പാട്ട ദിനം എന്നത് മണ്ടൻ കളിപ്പാട്ടങ്ങൾ മാത്രമല്ല, ബാല്യകാലത്തിന്റെ പൊതുവായ പ്രത്യേകതയും വിസ്മയവുമായി ബന്ധപ്പെട്ട സ്‌നേഹസ്മരണകൾ ഓർമ്മിക്കാനും ചിന്തിക്കാനുമുള്ള സമയമാണ്.]
/filters:format(webp)/sathyam/media/media_files/2025/12/16/2b61c6a1-5bd2-4ad8-82bc-c682a964f21f-2025-12-16-06-48-45.jpeg)
* ചോക്കലേറ്റ് പൊതിഞ്ഞ ഏതൊരു ദിനവും [National Chocolate Covered Anything Dayനിങ്ങൾക്ക് ചോക്ലേറ്റിൽ എന്തെങ്കിലും കവർ ചെയ്യാൻ കഴിയുമെങ്കിൽ, അത് എന്തായിരിക്കും? പല ഭക്ഷണങ്ങളും നമ്മൾ ചോക്ലേറ്റിൽ മുക്കുമ്പോൾ മെച്ചപ്പെടുന്നു.സ്വാദേറുന്നു ]
*ദേശീയ ബാർബി ആൻഡ് ബാർണി ബാക്ക്ലാഷ് ദിനം ![National Barbie and Barney Backlash Day - കുട്ടികൾക്ക് ആകർഷകവും ചിന്തോദ്ദീപകവുമായ വിനോദം പ്രദാനം ചെയ്യുന്നു, കുട്ടിക്കാലത്തെ സാധാരണ ഇഷ്ടങ്ങളേക്കാൾ മാനസികമായി അൽപ്പം ഉത്തേജിപ്പിക്കുന്ന ഒന്ന്.സ്വപ്നതുല്യമായ വീടുകളുള്ള പർപ്പിൾ ദിനോസറുകളോ പിങ്ക് നിറത്തിലുള്ള കൺവെർട്ടബിളുകളോ ഇനി വേണ്ട! ജീവിതത്തിന് ഒരു അർത്ഥവുമില്ലാത്ത അമിത മാർക്കറ്റിംഗ് കഥാപാത്രങ്ങളാൽ നിറഞ്ഞിട്ടില്ലാത്ത ഒരു ദിവസം മാതാപിതാക്കൾക്കും അധ്യാപകർക്കും ആസ്വദിക്കാനുള്ള സമയമാണിത്. ]
/filters:format(webp)/sathyam/media/media_files/2025/12/16/2bbf8f25-3910-4bd6-b3f2-5b96a390e4dc-2025-12-16-06-48-45.jpeg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാം?
അതു ചോദിയ്ക്കേണ്ടത് പൂവിട്ട പുൽത്തട്ടിനോടാണ്,
മുല്ലക്കൊടിയോടാണ്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോടാണ്.'''
[ -ജലാലുദീൻ റൂമി ]
*********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
******"
/filters:format(webp)/sathyam/media/media_files/2025/12/16/9b720511-22b8-4242-ba09-4a0be8bc9ee9-2025-12-16-06-52-28.jpeg)
പതിമൂന്നാം കേരള നിയമസഭയിലെ ഒരു മന്ത്രിയും, പിറവം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റും കേരളാ കോൺഗ്രസ് നേതാവായിരുന്ന ടി.എം. ജേക്കബിന്റെ മകനുമായ അനൂപ് ജേക്കബിന്റേയും,
തൃശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ.(എം.) നേതാവും കേരളനിയമസഭയിൽ ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ നിന്ന് 2006-ലും 2011-ലും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബി.ഡി. ദേവസ്സിയുടേയും (1950),
/filters:format(webp)/sathyam/media/media_files/2025/12/16/91d29ee6-d9f3-4fc6-8ec7-fb3a3fb14721-2025-12-16-06-52-28.jpeg)
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുകയും. പിന്നീട് 'എന്റെ വീട് അപ്പുവിന്റെയും' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കുകയും 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത ജയറാം പാർവ്വതി ദമ്പതികളുടെ മകൻ കാളിദാസ് ജയറാമിന്റേയും (-1993),
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമിയുടെയും (1959),
/filters:format(webp)/sathyam/media/media_files/2025/12/16/74d515f4-c67c-4dfa-9092-5be1f8803e1c-2025-12-16-06-52-28.jpeg)
നോർവീജിയൻ അഭിനേത്രിയും സിനിമാ സംവിധായികയുമായ ലിവ് ജൊഹാന്നെ ഉൾമാൻന്റെയും (1938),
ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ Xiaomi Inc ന്റെ സംരംഭകനായ ലി ജുൻ നിന്റെയും (1969),
/filters:format(webp)/sathyam/media/media_files/2025/12/16/27ff6519-3321-47aa-8bb8-ad92ba61f48d-2025-12-16-06-52-28.jpeg)
വളരെ ചെലവുകുറഞ്ഞതും ലളിതവുമായി സംയുക്തങ്ങളുടെ ഉൾപരിവർത്തനശക്തി (mutagenicity) തിരിച്ചറിയാനുള്ളപരിശോധന അമെസ് ടെസ്റ്റ് (Ames test) കണ്ടുപിടിച്ച അമേരിക്കൻ ജൈവരസ തന്ത്രജ്ഞൻ ബ്രൂസ് അമെസിന്റെയും (1928) ജന്മദിനം !
*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
*********
ബാലാജി ബാജിറാവു ഭട്ട് ജ. (1720-1761)
സാലിക് ലഖ്നവി ജ. ( -2013),
ജയ്ൻ ഓസ്റ്റൻ ജ. (1775-1817)
ആർതർ സി ക്ലാർക്ക് ജ. (1917-2008 )
ജിമ്മി ലീ ജാക്ക് സൺ ജ. (1938-1965)
/filters:format(webp)/sathyam/media/media_files/2025/12/16/918ab102-4a9b-4950-a13b-ea391d5da608-2025-12-16-06-53-12.jpeg)
മറാഠ സാമ്രാജ്യത്തെ വിസ്തൃതിയിൽ അതിന്റെ പാരമ്യത്തിലെത്തിക്കുകയും പുതിയ നിയമനിർമ്മാണ, സാമ്പത്തിക സംവിധാനങ്ങൾ അവതരിപ്പിക്കുകയും ചെയ്ത സമർത്ഥനായ തന്ത്രജ്ഞനും കൗശലമുള്ള നയതന്ത്രജ്ഞനും പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനും മറാഠ സാമ്രാജ്യത്തിലെ എട്ടാമത്തെ പേഷ്വയുമായിരുന്നു നാനാ സാഹേബ് എന്നറിയപ്പെടുന്ന ബാലാജിറാവു ഭട്ടി (16ഡിസംബർ 1720 - 23 ജൂൺ 1761),
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ വെസ്റ്റ് ബെന്ഗാളിലെ പ്രോഗ്രസിവ് റൈട്ടേഴ്സ് മോവ്മെന്റ്റ് നെ ഫൌണ്ടെര്‍ മെമ്പറും പത്രാധിപരും ഉര്‍ദു കവിയും ആയിരുന്ന ഷൌക്കത്ത് റിയാസ് കപൂര്‍ എന്ന സാലിക് ലഖ്നവി ( 16 ഡിസംബര്‍ 1913 -4 ജനുവരി 2013),
/filters:format(webp)/sathyam/media/media_files/2025/12/16/92314aca-57a3-4025-b8cb-91afd34335c4-2025-12-16-06-53-12.jpeg)
ഉപരിവർഗ്ഗത്തിന്റെ ജീവിത സാഹചര്യങ്ങൾ പശ്ചാത്തലമാക്കി അഭിമാനവും മുൻവിധിയും (Pride and Prejudice) എന്ന കൃതി രചിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളായ ജയ്ൻ ഓസ്റ്റൻ( 16 ഡിസംബർ 1775-18 ജൂലൈ 1817),
ശാസ്ത്ര-സാങ്കേതിക നോവലുകളുടെ എണ്ണത്തിൽ സെഞ്ചുറി തികക്കുകയും തന്റെ സങ്കല്പങ്ങൾ ഒരിക്കലും ഭൂമിയുടെ അതിരുകളിൽ തളക്കാതെ മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിർത്തികൾക്കപ്പുറമാണന്ന് കല്‍പ്പിച്ച എഴുത്തുകാരന്‍ ആർതർ സി ക്ലാർക്ക് (ഡിസംബർ 16, 1917 – മാർച്ച് 19 2008 )
/filters:format(webp)/sathyam/media/media_files/2025/12/16/6396854c-1ea6-4379-b417-7542ce05883a-2025-12-16-06-53-12.jpeg)
ആഫ്രിക്കൻ അമേരിക്കൻ പൗരാവകാശ പ്രവർത്തകനും അലബാമയിലെ മരിയോൺ, ബാപ്റ്റിസ്റ്റ് ചർച്ചിലെ ഡീക്കനും , 1965 ഫെബ്രുവരി 18 ന്, നിരായുധനായി തന്റെ നഗരത്തിൽ സമാധാനപരമായ വോട്ടിംഗ് അവകാശ മാർച്ചിൽ പങ്കെടുക്കുമ്പോൾ, സൈനികർ തല്ലുകയും അലബാമ സ്റ്റേറ്റ് ട്രൂപ്പറുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത ജിമ്മി ലീ ജാക്‌സൺ(ഡിസംബർ 16, 1938 - ഫെബ്രുവരി 26, 1965)
സ്മരണാഞ്ജലി !!!
്്്്്്്്്്്്
/filters:format(webp)/sathyam/media/media_files/2025/12/16/59914efc-4f85-4df1-b204-39d9db81214b-2025-12-16-06-53-12.jpeg)
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മ. (1922-2013)
പ്രതാപചന്ദ്രൻ മ. (1941-2004)
മന്ദാകിനി നാരായണൻ മ. (1925 -2006 )
റോസി തോമസ് മ. (1927-2009)
പറവൂർ ജോർജ്ജ് മ. (1938 -2013)
തോമസ് ബർളി മ .(1932 -2024 ).
പോട്ടി ശ്രീരാമുലു മ. (1901-1952)
അരുൺ ഖേതർപാൽ മ. (1950 -1971)
വിശുദ്ധ അഡെലൈഡ് മ. (931/932-999)
സോമർസെറ്റ് മോം മ. (1874 -1965)
കേണല്‍ സാൻദേർസ് മ. (1890.1980)
അന്നാ ബുനീന മ. (1774 -1829)
ഫ്രീഡ്റിക് ഡോൺ മ. (1848-1916)
യൂജീൻ ഡുബോയി മ. (1858 -1940)
അൽഫോൻസോ ഡി ആൽബുക്കർക്ക് മ. (1453-1515)
പി.മാധവൻ(1928 -2003)
/filters:format(webp)/sathyam/media/media_files/2025/12/16/6256e83f-af74-4f3e-a7d5-648cc64f59ae-2025-12-16-06-53-12.jpeg)
ഏകദേശം നൂറോളം മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിലും അതിലുമധികം സ്വഭാവവേഷങ്ങളിലും അഭിനയിച്ച പ്രതാപചന്ദ്രൻ ( 1941 –ഡിസംബർ 16 2004),
ഭർത്താവ് കുന്നിക്കൽ നാരായണനും, ഏക മകൾ കെ. അജിതക്കുമൊപ്പം 1968 ൽ നടന്ന കേരളത്തിലെ ആദ്യത്തെ നക്സലൈറ്റ് ആക്ഷനുകളിലൊന്നായ തലശ്ശേരി - പുൽപ്പള്ളി സംഭവങ്ങളിൽ പങ്കെടുത്ത പ്രശസ്ത നക്സലൈറ്റ് നേതാവായ മന്ദാകിനി നാരായണൻ (1925 ഒക്ടോബർ 25-2006 ഡിസംബർ 16),
/filters:format(webp)/sathyam/media/media_files/2025/12/16/9814090c-e1aa-41a5-be92-e338e657f27f-2025-12-16-06-54-07.jpeg)
പ്രശസ്ത മലയാള നാടക-സാഹിത്യകാരനും സ്വന്തം ഭർത്താവുമായ സി.ജെ തോമസ്സിന്റെ ഓർമ്മയ്ക്കായി 'ഇവൻ എന്റെ പ്രിയ സി.ജെ' എന്ന ആത്മകഥ എഴുതിയ സാഹിത്യകാരി റോസി തോമസ് (1927-ഡിസംബർ 16, 2009),
നരഭോജികൾ,അക്ഷയപാത്രം,അഗ്നിപർവ്വതം, തീജ്ജ്വാല, ദിവ്യബലി, നേർച്ചക്കോഴി, കള്ളിപ്പൂച്ച വരുന്നേ തുടങ്ങിയ നാടകങ്ങൾ രചിച്ച നാടകകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പറവൂർ ജോർജ് (20 ഓഗസ്റ്റ് 1938 -16 ഡിസംബർ 2013) ,
/filters:format(webp)/sathyam/media/media_files/2025/12/16/aace4a7e-efb2-4c90-bc73-de3ab9e2cd43-2025-12-16-06-54-07.jpeg)
തിരുവിതാംകൂർ മഹാരാജാ സ്ഥാനമുള്ള തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ( 22, മാർച്ച് 1922 - 16, ഡിസംബർ 2013),
മലയാളചലച്ചിത്ര അഭിനേതാവും നിർമ്മാതാവും സംവിധായകനുമായിരുന്ന തോമസ് ബർളി (1932 സെപ്റ്റംബർ 1-2024 ഡിസംബർ 16).
/filters:format(webp)/sathyam/media/media_files/2025/12/16/a43a7147-38da-4a2e-934f-bdc187eaf189-2025-12-16-06-54-07.jpeg)
ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനു വേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിക്കുകയും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് ആ നിരാഹാര സത്യാഗ്രഹം കാരണമാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയും അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്ന പോട്ടി ശ്രീരാമുലു(മാർച്ച് 16,1901-ഡിസംബർ 16, 1952 ),
തന്റെ ചുമതലയിലുണ്ടായിരുന്ന ടാങ്ക് ശത്രു സൈന്യത്തിന്റെ വെടിയേറ്റു തകർന്നിട്ടും ധീരമായി പോരാടുകയും, തന്റെ ജീവത്യാഗത്തിലൂടെ ഇന്ത്യൻ സൈന്യത്തിന് യുദ്ധത്തിലെ നിർണ്ണായകമായ മേൽക്കൈ നൽകുകയും മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം, നൽകപ്പെടുകയും ചെയ്ത സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാലൽ(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971),
/filters:format(webp)/sathyam/media/media_files/2025/12/16/a4ec700a-9984-43ae-b24b-718386cdc232-2025-12-16-06-54-07.jpeg)
അടിമകളെ മോചിപ്പിക്കുകയും പാവങ്ങളെയും രോഗികളെയും സഹായിക്കുകയും ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിക്കുകയും ചെയ്ത റോമൻ കത്തോലിക്കാ സഭയിലെയും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെയും ഒരു പുണ്യവതിയായ വിശുദ്ധ അഡെലൈഡ്(931/932 – 16 ഡിസംബർ 999),
ഒരു പോർച്ചുഗീസ് ജനറൽ, മഹാനായ ജേതാവ്, രാഷ്ട്രതന്ത്രജ്ഞൻ സാമ്രാജ്യ ശിൽപ്പി എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്ന അഫോൺസോ ഡി അൽബുക്കർക്ക്, ഡ്യൂക്ക് ഓഫ് ഗോവ ( 1453 - 16 ഡിസംബർ 1515),
ഹ്യൂമൺ ബോണ്ടേജ് ' എന്ന നോവൽ എഴുതിയ നോവലിസ്റ്റ്, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനും 20 ആം നൂറ്റാണ്ടില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന എഴുത്തുകാരന്‍ വില്യം സോമർസെറ്റ് മോം (25 ജനുവരി 1874 – 16 ഡിസംബർ 1965),
/filters:format(webp)/sathyam/media/media_files/2025/12/16/ac609117-0767-4d89-8f7b-44aec941bb03-2025-12-16-06-55-05.jpeg)
കെ എഫ് സി എന്ന ലോക പ്രസിദ്ധ ഫാസ്റ്റ് ഫുഡ് ചെയിന്‍ തുടങ്ങിയ കേണല്‍ ഹാര്‍ലാന്ഡ് ഡേവിഡ് സാന്‍ദേര്‍സ് (സെപ്റ്റംബര്‍ 9, 1890 –ഡിസംബര്‍ 16, 1980),
ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവി അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന ( ജനുവരി 18, 1774 – ഡിസംബർ 16, 1829),
/filters:format(webp)/sathyam/media/media_files/2025/12/16/e683ed29-59c5-4b44-ac0c-96f86bb9d4a1-2025-12-16-06-55-05.jpeg)
പ്രകാശികം, വൈദ്യുതി, വികിരണങ്ങൾ, റേഡിയോ ആക്റ്റീവത എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും, 1878-ൽ ഡോൺ പ്രഭാവം (Dorn effective)എന്ന പ്രതിഭാസവും 1900-ൽ റഡോൺ എന്ന മൂലകവും കണ്ടുപിടിക്കുകയും ചെയ്ത ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ (1848 ജൂലൈ 27 – 1916 ഡിസംബർ 16),
മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തിയ ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞൻ യൂജീൻ ഡുബോയി(28 ജനുവരി 1858 – 16 ഡിസംബർ 1940),
/filters:format(webp)/sathyam/media/media_files/2025/12/16/e707c5d8-3610-4814-84d7-72be708bc542-2025-12-16-06-55-05.jpeg)
അരുൺ പ്രസാദ് മൂവീസ് ബാനറിൽ 49 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 39 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത്1960കളിലും 1970കളിലും തമിഴ് സിനിമാരംഗത്ത് സജീവമായിരുന്ന ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്ന പാലകൃഷ്ണൻ (ബാലകൃഷ്ണൻ) മാധവൻ (1 ജനുവരി 1928 - ഡിസംബർ 16, 2003) എന്ന പി. മാധവൻ്റെയും ചരമദിനം
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
/filters:format(webp)/sathyam/media/media_files/2025/12/16/e125d03b-a932-4e5d-9b87-534e6f30aff5-2025-12-16-06-55-05.jpeg)
1431 - നൂറ്റാണ്ടു യുദ്ധം: പാരീസിലെ നോത്രdദാമിൽ ഇംഗ്ലണ്ടിലെ ഹെൻട്രി ആറാമൻ കിരീടധാരണം ചെയ്തു.
1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടർന്നു.
1707 - ജപ്പാനിലെ ഫ്യൂജി അഗ്നിപർവതം പൊട്ടിത്തെറിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/16/de4c66d7-fb92-4874-badf-dd6d76a0ba76-2025-12-16-06-55-05.jpeg)
1773 - അമേരിക്കൻ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സൺസ് ഓഫ് ലിബർട്ടി അംഗങ്ങൾ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റൺ തുറമുഖത്തു കടലിലെറിഞ്ഞു.
1790 - stone of 5 Eras എന്നറിയപ്പെടുന്ന Aztec calendar Stone Mexico യിൽ കണ്ടെത്തി.
1811 - മിസ്സൗറിയിലെ ന്യൂ മാഡ്രിഡിനു സമീപമുള്ള നാല് വലിയ ഭൂകമ്പങ്ങളുടെ പരമ്പരയിൽ ആദ്യത്തെ രണ്ടെണ്ണം സംഭവിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/12/16/eaf3b6df-0052-4fd7-b8ae-13027a469f33-2025-12-16-06-56-15.jpeg)
1902 - തുർക്കിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ നാലായിരത്തിലധികം മരണം.
1903 - ബോംബെയിലെ താജ്മഹൽ പാലസ് & ടവർ ഹോട്ടൽ അതിഥികൾക്ക് വേണ്ടി അതിന്റെ വാതിലുകൾ ആദ്യമായി തുറന്നു.
1912 - ആദ്യ ബാൽക്കൺ യുദ്ധം: എല്ലി യുദ്ധത്തിൽ റോയൽ ഹെലനിക് നാവികസേന ഓട്ടമൻ നാവിക സേനയെ കീഴടക്കി.
/filters:format(webp)/sathyam/media/media_files/2025/12/16/f9e1bf2e-42d6-40a1-ba18-ae556b724a0d-2025-12-16-06-56-15.jpeg)
1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽവച്ച് കൊല്ലപ്പെട്ടു.
1941 - രണ്ടാം ലോകമഹായുദ്ധം: ജാപ്പനീസ് സൈന്യം മിറി, സാരവാക്ക് പിടിച്ചെടുത്തു.
1951 - ഹൈദരാബാദിലെ സലാർജംഗ് മ്യൂസിയം ജവഹർലാൽനെഹ്റു ഉദ്ഘാടനം ചെയ്തു.
1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/16/f10918bd-bb9b-4d1c-b2e5-b0c76246b63f-2025-12-16-06-56-15.jpeg)
1971 - പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ബഹറിൻ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1973 - രാജസ്ഥാൻ അറ്റമിക് പവർ സ്റ്റഷൻ ഉദ്ഘാടനം.
1984 - വാതക ദുരന്തത്തെ തുടർന്ന് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിൽ അവശേഷിച്ച മീഥൈൽ ഐസോസയനൈറ്റും നിർവീര്യമാക്കാനുള്ള "ഓപ്പറേഷൻ ഫെയ്ത്ത്" ആരംഭിച്ചു.
1991 - കസാക്കിസ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപിരിയുന്ന അവസാന സ്വതന്ത്ര രാഷ്ട്രമായി.
/filters:format(webp)/sathyam/media/media_files/2025/12/16/f7b5b95a-aaaf-470d-9e5f-f7a3e0b5972b-2025-12-16-06-56-15.jpeg)
1998 - operation desert fox…! ഇറാഖിനെതിരായ അമേരിക്കൻ സൈനികാക്രമണത്തിന് തുടക്കം.
2000 - അലബാമയിലെ ടസ്കലൂസയിൽ ഡിസംബർ 2000 ടസ്കലൂസ ചുഴലിക്കാറ്റിൽ ഒരു എഫ് 4 ടൊർണാഡോയിൽ 11 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുഴലിക്കാറ്റിൽ നിന്നുണ്ടായ നാശനഷ്ടങ്ങൾ 35 മില്യൺ ഡോളറാണ്.
2004 - DTH സേവനം രാജ്യത്ത് ഉദ്ഘാടനം ചെയ്തു.
2005 - രാജ്യപുരോഗതി ലക്ഷ്യമാക്കി ഭാരത് നിർമാൺ പദ്ധതി ഉദ്ഘാടനം ചെയ്തു..
2010 - അറബ് വസന്തിന് കാരണം എന്നറിയപ്പെടുന്ന ടുണീഷ്യക്കാരനായ 26 കാരൻ Muhammed Bouzazi യുടെ ആത്മഹത്യ.
/filters:format(webp)/sathyam/media/media_files/2025/12/16/ed1d8e59-32a5-4ce3-ae59-4d7c2248c311-2025-12-16-06-56-15.jpeg)
2010 - അറബ് വസന്തിന് കാരണം എന്നറിയപ്പെടുന്ന ടുനിസിയക്കാരനായ 26 കാരൻ Muhammed Bouzazi യുടെ ആത്മഹത്യ.
2012 - രാജ്യത്തെ നടുക്കിയ ഡൽഹിയിലെ കൂട്ടമാനഭംഗം നടന്നു. ചരിത്രത്തിലിതിനെ "നിർഭയകേസ്" എന്ന് വിളിക്കുന്നു.
2014 –പാകിസ്താനിലെ പെഷവാറിലെ ആർമി പബ്ലിക് സ്കൂളിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ടു.കൂടുതലും സ്ക്കൂൾ കുട്ടികളായിരുന്നു.
2017 - രാഹുൽ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു.(1977)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us