/sathyam/media/media_files/2025/12/02/new-project-2025-12-02-06-55-19.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
വൃശ്ചികം 16
അശ്വതി / ദ്വാദശി
2025 ഡിസംബർ 2,
ചൊവ്വ
പ്രദോഷം
ഇന്ന്;
* യോഗയ്ക്ക് യുനസ്കോ പദവി (2016) ലഭിച്ചതിൻ്റെ 9-ാം വാർഷികം.!
* ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ![ ആധുനിക ലോകത്ത് കമ്പ്യൂട്ടർ പരിജ്ഞാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അറിയാൻ അതിൻ്റെ ആവശ്യകതയെ കുറിച്ച് പൊതുജനാവബോധം വളർത്താൻ ഒരു ദിവസം. ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും മനസ്സിലാക്കി കൊടുക്കാൻ, കമ്പ്യൂട്ടർ ഇന്നത്തെ സമൂഹത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിയ്ക്കാനായി മാത്രം ഒരു ദിവസം. "Promoting Literacy in the Digital Era " എന്നതാണ്
ഈ വർഷത്തെ തീം ]
/filters:format(webp)/sathyam/media/media_files/2025/12/02/01b1941e-9729-4099-b2ac-e03e575821b7-2025-12-02-06-45-06.jpeg)
* ലോക മലിനീകരണ നിയന്ത്രണ ദിനം ! [ഭോപ്പാൽ ദുരന്ത ദിനം -World Pollution Prevention Day -എല്ലാ വർഷവും. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ട നടപടിയെടുക്കാൻ ജനങ്ങളെ ഓർമ്മിപ്പിക്കാനുമുള്ള ദിനമാണിന്ന്.]
* അന്തഃരാഷ്ട്ര അടിമത്ത നിർമാർജ്ജന ദിനം ![International Day for the Abolition of Slavery-
ലോകത്തിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അടിമത്തത്തിൽ ജീവിക്കുന്നതിനാൽ, അടിമത്തം അവസാനിപ്പിക്കുന്നതിനായി അവബോധം വളർത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതിനായി ഒരു ദിനം "Acknowledge the past. Repair the present. Build a future of dignity and justice".എന്നതാണ് 2025 ലെ ഈ ദിനത്തോടനുബന്ധിച്ച തീം ]
/filters:format(webp)/sathyam/media/media_files/2025/12/02/5f089123-b737-4795-8a96-5dc0d9bb3ec5-2025-12-02-06-45-07.jpeg)
*ലോക ട്രിക്ക് ഷോട്ട് ദിനം ![ലോക ട്രിക്ക് ഷോട്ട് ദിനത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എല്ലാ വർഷവും ഡിസംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ച നടക്കുന്ന ഒരു ആവേശകരമായ ആഘോഷമാണിത്. ഹാർലെം ഗ്ലോബ്‌ട്രോട്ടേഴ്‌സ് സ്ഥാപിച്ചതും 2016 ൽ ദേശീയ ദിന കലണ്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചതുമായ ഈ ദിനം അവിശ്വസനീയമായ കായിക വൈദഗ്ധ്യത്തിനും ചാതുര്യത്തിനും ഒരു പ്രദർശനമായി മാറിയിരിക്കുന്നു. ഈ പ്രത്യേക ദിനം ട്രിക്ക് ഷോട്ടിന്റെ കലയ്ക്കായി സമർപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള അത്‌ലറ്റുകൾ അവരുടെ ഏറ്റവും കണ്ടുപിടുത്തവും അതിശയകരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ബാസ്‌ക്കറ്റ്‌ബോളിൽ. ]
* Special Education Day ![ വികലാംഗരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൻ്റെ മൂല്യം ഉയർത്തിക്കാട്ടുകയും അവരുടെ ആവശ്യങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നതിന് ഒരു ദിനം. എല്ലാ കുട്ടികൾക്കും ഒരു പോലെ സഹായകരമായ പഠനാന്തരീക്ഷം നൽകാനുള്ള പരിശ്രമങ്ങളെ ഈ ദിനം എടുത്തു കാട്ടുന്നു. ]
/filters:format(webp)/sathyam/media/media_files/2025/12/02/4ec3d734-8e2b-4f28-919b-0089613b55c0-2025-12-02-06-45-07.jpeg)
* ആഗോള ഫാറ്റ് ബൈക്ക് ദിനം ![ Global Fat Bike Day ; 100 വർഷത്തിലേറെ കാലം നിലവിലുള്ളതും തടിച്ച ടയറുകളുള്ളതുമായ സൈക്കിളുകളെ കുറിച്ച് അനുസ്മരിയ്ക്കാൻ ഒരു ദിവസം. സൈക്കിൾ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ ടയറിന്റെ ഉപരിതല വിസ്തീർണ്ണം വർദ്ധിപ്പിക്കുന്നതാണ് ഫാറ്റ് ബൈക്കുകളുടെ ആശയം. മണലിലോ മഞ്ഞിലോ പോലും സുരക്ഷിതമായ യാത്രയ്ക്ക് വിശാലമായ ടയർ സഹായിക്കുന്നതിനാൽ പർവത പാതകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ ഇത് പ്രത്യേകിച്ചും ആസ്വദിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.)
* USA;
ബാസ്കറ്റ്ബോൾ കളിക്കാനുള്ള ദിനം.![Play Basketball Day ; ബാസ്‌ക്കറ്റ് ബോൾ ഗെയിം സൃഷ്ടിച്ച ജെയിംസ് നൈസ്മിത്തിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പ്ലേ ബാസ്‌ക്കറ്റ്‌ബോൾ ദിനം ആഘോഷിക്കുന്നു. കനേഡിയൻ വംശജനായ ജെയിംസ് നൈസ്മിത്ത് പിന്നീട് മസാച്യുസെറ്റ്‌സിൽ സ്പ്രിംഗ്ഫീൽഡ് നഗരത്തിലെ വൈഎംസിഎ പരിശീലന സ്കൂളിൽ നിന്ന് ശാരീരിക വിദ്യാഭ്യാസവും സ്‌പോർട്‌സും പഠിപ്പിക്കുന്നതിനായി പോയി. ]
/filters:format(webp)/sathyam/media/media_files/2025/12/02/4de3cad4-f0ef-458d-966f-fbb10b130e84-2025-12-02-06-45-07.jpeg)
* ദേശീയ ഫ്രിട്ടേഴ്സ് ദിനം ![ National Fritters Day ; ഫ്രിട്ടറുകൾ ലോകമെമ്പാടും ജനപ്രിയമാണ്, എന്നിരുന്നാലും നിങ്ങൾ പോകുന്നിടത്തെല്ലാം അവയെ ഫ്രിട്ടറുകൾ എന്ന് അല്ലായിരിക്കും അറിയപെടുന്നത്. ഏഷ്യയിൽ, ബർമീസ് എ-ക്യാവ് ഉൾപ്പെടെ നിരവധി ഇനങ്ങൾ ഉണ്ട്, ഇത് മത്തങ്ങ നിറച്ച് ഉണ്ടാക്കുന്നു. അവ സാധാരണയായി ചായയ്‌ക്കൊപ്പമോ പ്രഭാത ഭക്ഷണത്തിനോ വിളമ്പുന്നു. ചെറുപയർ, ഉള്ളി, ബ്രൗൺ ബീൻ പേസ്റ്റ് എന്നിവ വറുത്തും ഏഷ്യയിൽ ഫ്രിറ്റേഴ്സ് ഉണ്ടാക്കുന്നു.]
* ദേശീയ മട്ട് ദിനം ![National Mutt Day ; "മട്ട്" എന്നാൽ ഇംഗ്ലീഷിൽ നായയാണ്. അതായത് ഇംഗ്ലീഷ് ഭാഷയിൽ മട്ട് എന്നാൽ നായയുടെ മാതാപിതാക്കളെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും ഒരേ ഇനത്തിൽ പെട്ടവരല്ലെന്നും അർത്ഥമാക്കുന്നു. അതിനാൽ ഇതിന് "മിക്സഡ് ബ്രീഡ്" എന്നും വിളിക്കും. പക്ഷെ ഇത് നായയുടെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല, എന്തെന്നാൽ മട്ടുകൾ ഇപ്പോഴും എപ്പോഴും നല്ല വളർത്തുമൃഗങ്ങൾ തന്നെ ആയിരിക്കും!]
/filters:format(webp)/sathyam/media/media_files/2025/12/02/2fd8430d-3aae-4e3d-9c9c-81c4d8ef4f22-2025-12-02-06-45-06.jpeg)
*സേഫ്റ്റി റേസർ ദിനം![സേഫ്റ്റി റേസുകളെ കുറിച്ച് അറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിനം ലളിതവും എന്നാൽ വിപ്ലവകരവുമായ ഒരു ഗ്രൂമിംഗ് ടൂളായ സേഫ്റ്റി റേസറുകൾ ഒരു വ്യക്തിയുടെ ഷേവിംഗ് അനുഭവത്തെ എത്ര മാത്രം മാറ്റിമറിച്ചു എന്നതും, ഇത് എത്രമാത്രം സുരക്ഷിതവും സകലർക്കും എളുപ്പം ഉപയോഗിയ്ക്കാവുന്നതുമായ ഒന്നാണെന്ന കാര്യം സ്വയം അറിയാനും മറ്റുള്ളവരെ അറിയിയ്ക്കാനും ഒരു ദിവസം.]
*പറശ്ശിനിക്കടവ് കൊടിയേറ്റ് !
*ദേശീയ ബിൽഡ് ജോയ് ദിനം!
*ദേശീയ സ്കിപ്പ് സ്കൂൾ ദിനം!
* ക്യൂബ : ശാസ്ത്ര സേന ദിനം !
* ലാവോസ്: ദേശീയ ദിനം !
* യു.എ.ഇ: ദേശീയ ദിനം [ ബ്രിട്ടനിൽ നിന്നുമുള്ള സ്വാതന്ത്ര്യ ലബ്ധി -1971]
/filters:format(webp)/sathyam/media/media_files/2025/12/02/6ae73bc7-9821-4b82-b1da-0897eac9b047-2025-12-02-06-46-27.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്്
''സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ
ആർക്കു വേണം പൂക്കൾ?
ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
ആർക്കു വേണം സമാധി?
തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
ആർക്കു വേണമേകാന്തത?''
[ - അക്ക മഹാദേവി ]
**********
ഇന്നത്തെ പിറന്നാളുകാർ
********
തെന്നിന്ത്യൻ ചലച്ചിത്ര നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമായ എം.പി. മൈക്കിൾ എന്ന ലാലിന്റെയും (1958),
/filters:format(webp)/sathyam/media/media_files/2025/12/02/7e310681-a560-48ed-9487-072435095a87-2025-12-02-06-46-27.jpeg)
2012-ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രമുഖ മലയാള സാഹിത്യകാരൻ എം.എൻ. വിനയകുമാറിന്റെയും (1959),
സംസ്ഥാന കഥകളി പുരസ്‌കാരം ലഭിച്ചിട്ടുള്ള കലാകാരൻ തോന്നയ്ക്കൽ പീതാംബരന്റെയും (1939),
/filters:format(webp)/sathyam/media/media_files/2025/12/02/6af1fa7d-1ec6-4b4b-a4b7-25e6a43e37c6-2025-12-02-06-46-27.jpeg)
"മഴനീർ തുള്ളികൾ നിൻ തണ്ണീർ മുത്തുകൾ തനുവായ് പെയ്തിടും കനവായി തോർന്നിടും " എന്ന ഗാനം ഉൾപ്പെടെ 3000 ത്തിൽ അധികം ഗാനങ്ങൾ പാടിയ ഉണ്ണി മേനോന്റെയും (നമ്പലാട്ട് നാരായണൻകുട്ടി മേനോൻ ) (1955),
ഒരു ചെറുപുഞ്ചിരി, സഫലം, നീലത്താമര, നിർണ്ണായകം തുടങ്ങി നിരവധി മലയാളം സിനിമകളിൽ നിർണായക വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹിനിയാട്ടം നർത്തകിയും മലയാള സിനിമ- ടിവി സീരിയൽ നടിയും മോനിഷ ഉണ്ണിയുടെ അമ്മയുമായ ശ്രീദേവി ഉണ്ണിയുടേയും, (1955)
/filters:format(webp)/sathyam/media/media_files/2025/12/02/7dff9492-8ea1-466e-bbb7-4deeedac26a6-2025-12-02-06-46-27.jpeg)
കേരളത്തിലുടനീളമുള്ള നിരവധി പ്രകൃതി ചികിത്സ ആശുപത്രികളുള്ള നേച്ചർ ലൈഫ് ഇന്റർനാഷണലിന്റെ മുൻ ചെയർമാനും മദ്യശാലകൾ, ജങ്ക് ഫുഡുകൾ, രാസ അധിഷ്ഠിത കൃഷി രീതികൾ, പ്രതിരോധ മരുന്നുകൾ, വാക്സിനേഷൻ എന്നിവക്കെതിരെയുള്ള പ്രചാരണത്തിൽ പ്രശസ്തനും പ്രകൃതി ചികിത്സയെക്കുറിച്ചും ജീവിതശൈലിയെ കുറിച്ചും രചിച്ചിട്ടുള്ള നാല് പുസ്തകങ്ങളുടെ രചയിതാവും കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രകൃതിചികിത്സകനും ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ ജേക്കബ് വടക്കാഞ്ചേരിയുടേയും (1961),
ഗായിക, നർത്തകി, ഗാനരചയിതാവ്, നടി, രചയിതാവ്, പിയാനിസ്റ്റ്, സംവിധായിക എന്നീ നിലകളിൽ പ്രസിദ്ധയായ പോപ് ഗായിക ബ്രിട്ട്നി സ്പിയേർസ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീൻ സ്പിയേർസിന്റെയും (1981),
/filters:format(webp)/sathyam/media/media_files/2025/12/02/56f90f5f-2406-4253-8b86-d0fce3024176-2025-12-02-06-48-53.jpeg)
പ്രൈംടൈം എമ്മി അവാർഡിനുള്ള നോമിനേഷനു പുറമേ, ക്രിട്ടിക്‌സ് ചോയ്‌സ് ടെലിവിഷൻ അവാർഡ്, രണ്ട് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ, സിയോൾ ഇന്റർനാഷണൽ ഡ്രാമ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അമേരിക്കൻ അഭിനേത്രി ലൂസി അലക്സിസ് ലിയു വിന്റെയും(1968),
യൂഗോസ്ലാവിയയിൽ ജനിച്ച് 1989-ൽ അന്താരാഷ്ട്ര ടെന്നിസിൽ അരങ്ങേറി, എട്ട് ഗ്രാൻഡ് സ്ലാം വ്യക്തിഗത കിരീടങ്ങൾ നേടുകയും ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുകയും തൊണ്ണൂറുകളുടെ ആദ്യം വളരെയധികം ലോകശ്രദ്ധ നേടുകയും ചെയ്ത മുൻ ടെന്നീസ് കളിക്കാരി മോണിക്ക സെലസിന്റേയും (1973),
/filters:format(webp)/sathyam/media/media_files/2025/12/02/88f08829-78f8-45c0-9206-86ada4d6087f-2025-12-02-06-48-53.jpeg)
250ലധികം ഏകദിന മത്സരങ്ങളിലും 50ഓളം ടെസ്റ്റുകളിലും പാകിസ്താനെ പ്രതിനിധീകരിച്ച ക്രിക്കറ്റ് കളിക്കാരൻ അബ്ദുൾ റസാഖിന്റെയും (1979) ജന്മദിനം !
*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*********
കെ മാധവൻ നായർ ജ. (1882-1933 )
കെ.രാഘവൻ ജ. (1913-2013)
ഇ ചന്ദ്രശേഖരൻ നായർ ജ. (1928 -2017)
സിൽക്ക് സ്മിത ജ. (1960 -1996)
അനന്ത് കാണേക്കർ ജ. (1905 -1980)
ഇന്ദ്രലാൽ റോയ് ജ. (1898-1918)
ദേശീയ സ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസപ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളിൽ ഒക്കെ പ്രവർത്തിച്ച കാരുതൊടിയിൽ മാധവൻനായർ എന്ന കെ മാധവൻ നായർ (1882 ഡിസംബർ 2-1933 സെപ്റ്റംബർ 28),
/filters:format(webp)/sathyam/media/media_files/2025/12/02/74b0db9c-bef6-4ce6-9a56-04a61589c116-2025-12-02-06-48-53.jpeg)
മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനും ഗായകനും സംഗീതാദ്ധ്യാപകനും ആയിരുന്ന രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന കെ. രാഘവൻ(ഡിസംബർ 2 1913 - ഒക്ടോബർ 19 2013),
ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകളും പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിരുന്ന ഇ ചന്ദ്രശേഖരൻ നായർ (1928 ഡിസംബർ 2- നവംബർ 29, 2017)
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും പ്രശസ്തിയിലേക്കുയർത്തുകയും തുടർന്നുള്ള പതിനഞ്ച് വർഷത്തോളം, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ച പ്രശസ്ത മാദക നടി സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി(ഡിസംബർ 2, 1960 - സെപ്റ്റംബർ 23, 1996)
/filters:format(webp)/sathyam/media/media_files/2025/12/02/72e4ef84-2310-42d4-a8cd-cee8c5ceedc7-2025-12-02-06-48-53.jpeg)
റോയൽ ഫ്ളൈയിംഗ് കോർപ്സിലും അതിന്റെ പിൻഗാമിയായ റോയൽ എയർഫോഴ്സിലും സേവനമനുഷ്ഠിക്കുമ്പോൾ, പത്ത് ആകാശ വിജയങ്ങൾ വരിക്കുകയും 170 മണിക്കൂറിലധികം പറന്ന സമയത്തിനുള്ളിൽ അഞ്ച് വിമാനങ്ങൾ നശിപ്പിക്കുകയും . 'നിയന്ത്രണം വിടീപ്പിക്കുകയും ചെയ്ത് ആദ്യത്തെ ഇന്ത്യൻ ഫ്ലൈയിംഗ് എയ്‌സ് ആയ ഇന്ദ്ര ലാൽ റോയ് ( 2 ഡിസംബർ 1898 - 22 ജൂലൈ 1918)
കവി, പ്രബന്ധകാരൻ, ഏകാങ്ക നാടകകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ മറാഠി സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠനായ അനന്ത് ആത്മ റാം കാണേക്ക ( 1905 ഡിസബർ 2-1980),
/filters:format(webp)/sathyam/media/media_files/2025/12/02/69dbfd2c-ef17-4d6e-ad35-453b07865ea2-2025-12-02-06-48-53.jpeg)
സ്മരണാഞ്ജലി !!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
മേരിജോൺ കൂത്താട്ടുകുളം മ. (1905-1998)
സി.എ ബാലൻ മ. (1919-1994)
ജി. കാർത്തികേയൻ മ. (1925 - 2001)
ഡോ. അകവൂർ നാരായണൻ മ. (1929-2009),
ആലപ്പി ഷെരീഫ് മ. (1940 -2015 )
ദേവൻ വർമ്മ മ. (1937-2014)
ഏ.ആർ. ആന്തുലെ മ. (1929 -2014)
എം എ എം രാമസ്വാമി മ. (1931-2015)
വെങ്കിടേശാനന്ദ സരസ്വതി മ. (1921-1982)
ഹെർനാൻ കൊർതസ് മ. (1485-1547)
സാബു ദസ്ത ഗീർ മ. (1924-1963)
പാബ്ലൊ എമിലിയൊ എസ്കോബാർ ഗവിരിയ മ. (1949-1993)
/filters:format(webp)/sathyam/media/media_files/2025/12/02/93c9b589-7c6b-4ce1-a4dd-1608d9ef5e79-2025-12-02-06-49-51.jpeg)
പ്രമുഖമലയാള കവയിത്രിയായിരുന്ന മേരിജോൺ കൂത്താട്ടുകുളം (22 ജനുവരി 1905 -2 ഡിസംബർ 1998),
അക്ഷരാർഥത്തിൽ തൂക്കുമരത്തിന്റെ നിഴലിൽ നിന്നും രക്ഷപ്പെട്ട്, പിൽക്കാലത്ത് അതേ പേരിൽ ഒരു കൃതി എഴുതിയ കമ്യുണിസ്റ്റ് പ്രവർത്തകനും കഥാകൃത്തും വിവർത്തകനും സിനിമ അഭിനേതാവും ആയിരുന്ന സി.എ ബാലൻ എന്ന ചെളായിൽ ബാലകൃഷ്ണമേനോൻ (മെയ് 2, 1919- ഡിസംബർ 2, 1994),
/filters:format(webp)/sathyam/media/media_files/2025/12/02/982e5d96-aa17-4200-ab36-8d7b48744950-2025-12-02-06-49-51.jpeg)
ഒന്നാം കേരളാ നിയമസഭയിൽ കൃഷ്ണപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവായിരുന്ന ജി. കാർത്തികേയൻ (ഡിസംബർ 1925 - 2 ഡിസംബർ 2001),
ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി'യിൽ മലയാളം സബ് എഡിറ്റർ, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിൽ (ഐ.സി.എ.ആർ.) മലയാളം എഡിറ്റർ,ഡൽഹി സർവകലാശാലയിലെ ആധുനിക ഭാഷാവിഭാഗത്തിൽ മലയാളവിഭാഗം അദ്ധ്യാപകൻ,അലിഗഢ് സർവകലാശാല, പഞ്ചാബ് സർവകലാശാല, യു.പി.എസ്.സി., സി.ബി.എസ്.ഇ., യു.ജി.സി. തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉപദേശകസമിതിയംഗം, മസൂറിയിലെ സിവിൽ സർവീസ് പരിശീലന അക്കാദമിയിലും ഉപദേശകൻ എന്നി നിലകളിൽ സേവനം അനുഷ്ഠിക്കുകയും വെൺമണി പ്രസ്ഥാനം, കഥകളിരസായനം, അകവൂരിന്റെ ലോകം, വകതിരിവ് , കവികോകിലം, ഉത്തരരാമചരിതം എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി 17 പുസ്‌തകങ്ങളുടെ രചയിതാവും, മലയാള ഭാഷാ പണ്ഡിതനും നിരൂപകനുമായിരുന്ന ഡോ. അകവൂർ നാരായണൻ(1929-ഡിസംബർ 2 2009),
/filters:format(webp)/sathyam/media/media_files/2025/12/02/262ba956-3983-408d-b026-472a934709ce-2025-12-02-06-49-51.jpeg)
അവളുടെ രാവുകൾ, ഈറ്റ, ഉൽസവം, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി എഴുപതോളം ചിത്രങ്ങളുടെ ഭാഗമാകുകയും, അമ്പതോളം ചിത്രങ്ങൾക്ക് സംഭാഷണമൊരുക്കുകയും മുപ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും ചെയ്ത ആലപ്പി ഷെരീഫ്(1940 -2015 ഡിസംബർ 2)
ശിവാനന്ദ സരസ്വതിയുടെ ശിഷ്യnumവെങ്കിടേശാനന്ദ സരസ്വതി- പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന വെങ്കിടേശാനന്ദ സരസ്വതി(1921 ഡിസംബർ 29, - 1982 ഡിസംബർ 2)
/filters:format(webp)/sathyam/media/media_files/2025/12/02/190c2887-4a85-421c-920e-d31ca6f25c91-2025-12-02-06-49-51.jpeg)
കര്‍ണാടകയില്‍ ഒരു ആനപ്പാപ്പന്റെ മകനായി ജനിക്കുകയും, എലിഫെൻഫെൻറ് ബോയി, ദ ഡ്രം, ദ തീഫ് ഓഫ് ബഗ്ദാദ്, ഗംഗദിന്‍, ജംഗിള്‍ ബുക്ക്,അറേബ്യൻ നൈറ്റ്സ്, വൈറ്റ് സാവേജ്, കോബ്രാ വുമൺ, ടാംഗിയർ, തുടങ്ങിയബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ആദ്യത്തെ രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര നടനായിരുന്ന സെലാർ ഷെയ്ഖ് സാബുഎന്ന സാബു ദസ്തഗിറിർ (1924 ജനുവരി 27 -1963 ഡിസംബർ 2 ),
എം.എൽ.എ., എം.പി., സംസ്ഥാനമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിളും മഹാരാഷ്ട്ര മുഖ്യമന്ത്രിപദം വഹിച്ച ഏക മുസ്ലിം വിഭാഗക്കാരനുമായിരുന്ന കോണ്ഗ്രസ് നേതാവ് ഏ.ആർ. ആന്തുലെ എന്നഅബ്ദുൾ റഹ്മാൻ ആന്തുലെ (9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014),
/filters:format(webp)/sathyam/media/media_files/2025/12/02/9199d58c-4111-4c14-98e2-5a7c9fad920d-2025-12-02-06-50-38.jpeg)
പ്രമുഖ വ്യവസായിയും, പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യമായ ചെട്ടിനാടു ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായിരുന്ന എം എ എം രാമസ്വാമി(1931- 2015 ഡിസംബർ 2),
അങ്കൂർ, ചോർ കെ ഘർ ചോർ, ബേശരം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹിന്ദി സിനിമ ടെലിവിഷൻ രംഗത്തെ ഒരു പ്രഗത്ഭനായ അഭിനേതാവും ഹാസ്യതാരവും ആയിരുന്ന ദേവൻ വർമ്മ(23 ഒക്റ്റോബർ 1937 – 2 ഡിസംബർ 2014),
/filters:format(webp)/sathyam/media/media_files/2025/12/02/c2cbb8c5-87bd-405b-bf1a-5ccb2d813dc6-2025-12-02-06-50-38.jpeg)
യൂറോപ്യന്മാർ പുതുതായി കണ്ടെത്തിയ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ സ്പെയിൻ സാമ്രാജ്യത്തിന്റെ ആധിപത്യമുറപ്പിക്കാൻ നിർണ്ണായക പങ്കു വഹിച്ച നാവികനും സൈനികനും രാജപ്രതിനിധിയും, സാഹസികനും, ബുദ്ധിമാനും, നയതന്ത്രജ്ഞനും, ക്രൂരനും അഴിമതിക്കാരുനും ആസ്ടെക് സംസ്ക്കാരത്തെ നാമവശേഷമാക്കിയതിൽ വലിയ പങ്ക് വഹിച്ച ഹെർനാൻ കൊർത്സ് (1485-1547 ഡിസംബർ 2),
കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നു വ്യാപാരശൃംഖലയുടെ അധിപനായിരുന്ന പാബ്ലോ എസ്കോബാർ(1 ഡിസം 1949 – 2 ഡിസം 1993),
ചരിത്രത്തിൽ ഇന്ന്…
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
1776-ൽ സ്വീഡിഷ് പാർലമെന്റ് സ്വീഡിഷ് മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നൽകി, സ്വീഡനെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ലോകത്തിലെ ആദ്യത്തെ രാജ്യമാക്കി.
/filters:format(webp)/sathyam/media/media_files/2025/12/02/b0e5fe6e-d25b-4883-ac58-95a3bd2f8688-2025-12-02-06-50-38.jpeg)
1804 - നോട്രെ ഡാം ഡി പാരീസ് കത്തീഡ്രലിൽ, പയസ് ഏഴാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജനറൽ നെപ്പോളിയൻ ബോണപാർട്ടെ ഫ്രഞ്ചിന്റെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു.
1823-ൽ അമേരിക്കൻ പ്രസിഡന്റ് ജെയിംസ് മൺറോ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ യൂറോപ്യൻ കൊളോണിയലിസത്തെ എതിർത്ത് "മൺറോ സിദ്ധാന്തം" പ്രഖ്യാപിച്ചു. പുതിയ ലോകത്ത് ഏതെങ്കിലും യൂറോപ്യൻ രാഷ്ട്രീയ ഇടപെടൽ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായി കാണുമെന്ന് നയം വാദിച്ചു.
1859 - അടിമത്തത്തിനെതിരെ പോരാടിയ ജോൺ ബ്രൗണിനെ അമേരിക്കയിൽ തൂക്കിക്കൊന്നു.
/filters:format(webp)/sathyam/media/media_files/2025/12/02/6166201a-f511-4c2d-8f7c-b95caa375002-2025-12-02-06-50-38.jpeg)
1868 - Benjamin Disarelle യുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലണ്ട് മന്ത്രിസഭ രാജിവച്ചു.
1898 - ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും കവയത്രിയും ആയിരുന്ന സരോജിനി നായിഡുവിന്റെ വിവാഹം ബ്രഹ്മസമാജ വിധിപ്രകാരം നടന്നു.
1907-ൽ, കനേഡിയൻ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ ടോമി ബേൺസ്, ഭാവിയിലെ ഹാൾ ഓഫ് ഫേമർ, ലണ്ടനിൽ കോയിംഗ് ഇംഗ്ലീഷുകാരനായ ഗണ്ണർ മോയർ തന്റെ കിരീടം സംരക്ഷിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/02/64360a17-b8c5-4ab3-ada9-00878c19f50f-2025-12-02-06-50-38.jpeg)
1939 - അമേരിക്കയിലെ ആദ്യ കാല വിമാനത്താവളമായ La Guardia പ്രവർത്തനം ആരംഭിച്ചു.
1942-ൽ എൻറിക്കോ ഫെർമിയും ഒരു കൂട്ടം ശാസ്ത്രജ്ഞരും ലോകത്തിലെ ആദ്യത്തെ നിയന്ത്രിത സ്വയം നിയന്ത്രിത ന്യൂക്ലിയർ ചെയിൻ റിയാക്ഷൻ ചിക്കാഗോ സർവകലാശാലയിൽ നടത്തി. പരീക്ഷണം ലോകത്തിലെ ആദ്യത്തെ അണുബോംബിന് വഴിയൊരുക്കി.
1971 - 7 സ്വാതന്ത്ര സ്റ്റേറ്റുകളുടെ ഫെഡറേഷനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിലവിൽ വന്നു. അബുദാബിയാണ് തലസ്ഥാനം.
/filters:format(webp)/sathyam/media/media_files/2025/12/02/c3d352ec-e7ab-43fc-a50d-5c8915500024-2025-12-02-06-51-29.jpeg)
1976 - വിപ്ലവകാരിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഫിദൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റായി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം 2008 വരെ ഭരിച്ചു.
1976 - മലയാളക്കരയിലെ പ്രശസ്ത ആനയായ ഗജകേസരി ഗുരുവായൂർ കേശവൻ ചരിഞ്ഞു.
1982 - Barmey clerk കൃത്രിമ ഹൃദയം മാറ്റിവച്ച ആദ്യ വ്യക്തിയായി, 112 ദിവസം മാത്രമേ ജീവിച്ചുള്ളൂ.
1984 - ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തത്തിൽ 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/12/02/e75b40b5-aee3-4ea5-bd09-85f9eef9452f-2025-12-02-06-51-29.jpeg)
1988 - ബേനസീർ ഭൂട്ടോ പാക്കിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. മുസ്ലിം രാജ്യത്തു പ്രധാനമന്ത്രിയായ ആദ്യ വനിത. 'കിഴക്കിന്റെ പുത്രി' എന്നറിയപ്പെട്ടു.
1988 - ബംഗ്ലാദേശിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 12000 ലധികം ആളുകൾ മരിച്ചു.
1989 - വിശ്വനാഥ് പ്രതാപ് സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
/filters:format(webp)/sathyam/media/media_files/2025/12/02/eec6d72a-7192-462b-bf75-787aa6d4e16b-2025-12-02-06-51-29.jpeg)
1971 - ഏഴ് സ്വാതന്ത്ര സ്റ്റേറ്റുകളുടെ ഫെഡറേഷനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിലവിൽ വന്നു. അബുദാബിയാണ് തലസ്ഥാനം.
1993-ൽ, കൊളംബിയൻ മയക്കുമരുന്ന് പ്രഭു പാബ്ലോ എസ്കോബാർ സ്വന്തം നഗരമായ മെഡെലിനിൽ ഒരു ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. എസ്കോബാർ തന്റെ അധികാരത്തിന്റെ ഉന്നതിയിൽ ലോകത്തിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്തു. പിന്നീട് അദ്ദേഹം നെറ്റ്ഫ്ലിക്സ് പരമ്പരയായ നാർകോസിന്റെ വിഷയമായി.
2001- അന്താരാഷ്ട്ര ഭീമൻ ഊർജ കമ്പനിയായ എൻറോൺ പാപ്പർ ഹർജി നൽകി (Bankruptcy)
2001- VAMBAY (വാത്മീകി അംബേദ്കർ ആവാസ് യോജന ) പദ്ധതി ഹൈദരബാദിൽ ഉദ്ഘാടനം ചെയ്തു.
2016 - ഭാരതത്തിന്റെ പൈതൃക പാരമ്പര്യമായ യോഗയ്ക്ക് യുനെസ്കോ പദവി ലഭ്യമായി. ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ
/filters:format(webp)/sathyam/media/media_files/2025/12/02/dfe606d8-a90e-4558-a532-fa86e87043c9-2025-12-02-06-51-29.jpeg)
2020 - കോവിഡിനെതിരെ വാക്സീൻ കുത്തിവയ്ക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ.
2020- മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള പെൻ ഹെസൽ–ടിൽറ്റ്മാൻ പുരസ്കാരം (2 ലക്ഷം രൂപ) ബ്രിട്ടിഷ് ഇന്ത്യൻ പത്രപ്രവർത്തക അനിതാ ആനന്ദിന്റെ പേഷ്യന്റ് അസാസിൻ: എ ട്രൂ ടെയിൽ ഓഫ് മാസെകർ’ എന്ന കൃതിക്ക് ലഭിച്ചു.
2020 - ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന 1 ലക്ഷം ഡോളർ പുരസ്കാരം യുഎസ് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ ഹരി ബാലകൃഷ്ണൻ, ഹൈദരാബാദ് സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലാർ ബയോളജി ശാസ്ത്രജ്ഞൻ രാജൻ ശങ്കരനാരായണൻ, കൊൽക്കത്ത സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പ്രാച്ചി ദേശ്പാണ്ഡെ, യുഎസ് സ്റ്റാൻഫഡ് സർവകലാശാല പ്രഫസർ സൗരവ് ചാറ്റർജി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രഫസർ അരിന്ദം ഘോഷ്, യുഎസ് ഹാർവഡ് സർവകലാശാല പ്രഫസർ രാജ് ചെട്ടി എന്നിവർക്ക് ലഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/02/d955fc04-eddd-449f-9a2f-5de4af4cd7db-2025-12-02-06-51-29.jpeg)
2020-ൽ, യുഎൻ കമ്മീഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സ് അന്താരാഷ്ട്ര ഡ്രഗ് കൺട്രോൾ ഉടമ്പടിയിലെ ഏറ്റവും അപകടകരമായ മരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവ് നീക്കം ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us