/sathyam/media/media_files/2025/12/20/new-project-2025-12-20-07-27-07.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ധനു 5
മൂലം / അമാവസി
2025 ഡിസംബർ 20,
ശനി
ഇന്ന്;
* കരിവെള്ളൂർ രക്തസാക്ഷി ദിനം !
* അന്തഃരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം ![International Human Solidarity Day)ലോകത്തിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലുടനീളം സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതില്‍ മാനവ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം, ക്ഷേമം, ലോകസമാധാനം എന്നീ കാര്യങ്ങൾക്കായി പുതിയ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അസമത്വത്തില്‍ നിന്ന് മുക്തി നേടാനുള്ള അന്താരാഷ്ട്ര പ്രതിബദ്ധതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നതുമാണ് ഈ ദിനാചരണത്തിന്റെ പ്രാധാന്യം. "unity for sustainable development and shared future " എന്നതാണ് 2025 ലെ ഈ ദിനതീം]
/filters:format(webp)/sathyam/media/media_files/2025/12/20/0aa39c1d-43ca-4270-9677-384acd268c12-2025-12-20-07-15-10.jpeg)
* ഗെയിംസ് ദിനം ![World gameട day ;' മനുഷ്യൻ്റെ നിത്യവൃത്തിയ്ക്കായുള്ള കഠിനമായ ജോലികൾക്കൊപ്പം വിനോദത്തിനായുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഈ ലോകത്ത് ഓരോ മനുഷ്യനും ആവശ്യമാണ് എന്ന കാര്യം നമ്മെ ഓർമ്മപ്പെടുത്താൻ ഒരു ദിനം ]
* ഫ്രെഞ്ച് ഗുയാന: അടിമത്വ നിർമ്മാർജന ദിനം !
* മ്യാൻമാർ: ബോഓംഗ് ക്യാവ് ഡേ ! [ സ്വതന്ത്രബർമ്മയുടെ സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിയായ ആദ്യത്തെ വിദ്യാർത്ഥി നേതാവിന്റെ ഓർമ്മക്കായി ]
/filters:format(webp)/sathyam/media/media_files/2025/12/20/3d4bd794-96b7-4daf-8eec-4936ffe2791c-2025-12-20-07-15-10.jpeg)
* USA;
*കരോൾ പാട്ടു പാടി പോകാൻ ഒരു ദിനം ![Go Caroling Day ; ഏതൊരു ക്രിസ്മസിന്റെയും മുഖമുദ്രകളിൽ ഒന്നാണ് ക്രിസ്മസ്കരോൾ. ക്രിസ്മസ് അയൽക്കാരുമായി ആഘോഷിയ്ക്കാൻ, ആ സന്തോഷം പങ്കിടാൻ, അയൽപക്കങ്ങളിലൂടെ ചുറ്റിനടക്കുക, പാട്ടുകൾ പാടുക, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിമുഖതയും ലജ്ജയുമുള്ളവരെ കൂടി ഈ ആഘോഷങ്ങളുടെ ഭാഗഭാക്കാക്കുവാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/12/20/2ce325b0-0309-451e-869a-097b5cdf52fa-2025-12-20-07-15-10.jpeg)
*ദേശീയ സാംഗ്രിയ ദിനം ![National Sangria Day ; വൈനും മധുരപലഹാരങ്ങളും കൊണ്ട് നിർമ്മിച്ചതും, ഓറഞ്ച്, മാമ്പഴം തുടങ്ങിയ പഴങ്ങളാൽ രുചിയുള്ളതുമായ സ്പാനിഷ്, പോർച്ചുഗീസ് പാനീയം കുടിക്കാൻ ഒരു ദിവസം ]
*കാഥോഡ്-റേ ട്യൂബ് ദിനം![കാഥോഡ്-റേ ട്യൂബ് ദിനം ഒരു കാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിർണായകമായ പങ്ക് വഹിച്ച ഒരു സാങ്കേതിക ഉപകരണമാണ് കാഥോഡ്-റെ ട്യൂബ് .ആദ്യകാല ടെലിവിഷനുകൾ, കമ്പ്യൂട്ടർ മോണിറ്ററുകൾ, റഡാർ സ്ക്രീനുകൾ, ഓസിലോസ്കോപ്പുകൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഈ കാഥോഡ്-റേ ട്യൂബ് (സിആർടി) കളെ അനുസ്മരിയ്ക്കാൻ ഒരു ദിനം .]
/filters:format(webp)/sathyam/media/media_files/2025/12/20/2aacdb69-3c25-4bd6-aa1b-e8ca3294e266-2025-12-20-07-15-10.jpeg)
*സകാഗവേ ദിനം![ലൂയിസ് ആൻഡ് ക്ലാർക്ക് പര്യവേഷണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച ശ്രദ്ധേയയായ ഷോഷോൺ വനിതയെ ആദരിക്കുന്നതിന് ഒരു ദിനം.]
*മഡ് ഡേ ! [പ്രസിഡൻ്റ് എബ്രഹാം ലിങ്കൻ്റെ കൊലപാതകത്തെ തുടർന്ന് വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ട ഡോ. സാമുവൽ അലക്‌സാണ്ടർ മുഡിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും മഡ് ഡേ എന്ന പേരിൽ ഇന്നും അനുസ്മരിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/12/20/0ef15d9b-5162-4d1f-adf2-e5088f738bf2-2025-12-20-07-15-10.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്
"മമതകളുടെ (ഹൃദയം) വിശുദ്ധിയിലും ഭാവനയുടെ (ബുദ്ധി) സത്യത്തിലും അല്ലാതെ മറ്റൊന്നിലും എനിക്കു വിശ്വാസമില്ല; ഭാവന സൗന്ദര്യമായി തിരിച്ചറിയുന്നത്, അസ്തിത്വമുള്ളവയോ ഇല്ലാത്തവയോ ആകട്ടെ, സത്യമാകാതെ വയ്യ. പ്രേമമെന്നപോലെ തന്നെ നമ്മുടെ എല്ലാ അഭിനിവേശങ്ങളും(Passions) അവയുടെ ശുദ്ധരൂപത്തിൽ സൗന്ദര്യത്തെ സൃഷ്ടിക്കാൻ കഴിവു ള്ളവയാണെന്ന് ഞാൻ കരുതുന്നു."
. [ - ജോൺ കീറ്റ്സ് ]
. ***********
/filters:format(webp)/sathyam/media/media_files/2025/12/20/5a79a2e4-ce54-4a7a-b337-781124d4137d-2025-12-20-07-15-52.jpeg)
. ഇന്നത്തെ പിറന്നാളുകാർ
*******"
1997ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്ന മലയാളചലച്ചിത്രം ഗുരു, ബട്ടര്‍ഫളെസ് പൈലറ്റ്‌സ്, ഋഷി വംശം, കാശ്മീരം, ബിയോണ്ട് ദി സോള്‍, നതിംഗ് ബട്ട് ലൈഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ രാജീവ് അഞ്ചലിന്റേയും(1956),
/filters:format(webp)/sathyam/media/media_files/2025/12/20/10b9e56b-3074-4c7f-84cd-0a6dc8cca7e5-2025-12-20-07-15-52.jpeg)
6 വയസ്സുള്ളപ്പോൾ മുതൽ വിവിധ ഇന്ത്യൻ ഭാഷകളിൽ ഡബ്ബിംഗ് ചെയ്തു തുടങ്ങുകയും പിന്നീട് ചലച്ചിത്രപിന്നണി ഗാനരംഗത്തേയ്ക്ക് കടന്നു വരുകയും ഇളയരാജ എ ആർ റഹ്മാൻ വിദ്യാസാഗർ ഡി.ഇമാൻ, കെ. ഭാഗ്യരാജ്, ദീന, വിജയ് ആന്റണി, യുവൻ ശങ്കർ രാജ തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരുടെ സംഗീതത്തിൽ നല്ല പാട്ടുകളും കോറസ്സും പാടുകയും ചെയ്ത തമിഴ്ചലച്ചിത്ര പിന്നണി ഗായികയും വോയ്സ് ആർട്ടിസ്റ്റുമായ ഹരിണി രവിയുടേയും (1994),
മലയാള നാടകാചാര്യൻ എൻ.എൻ പിള്ളയുടെ മകനും മലയാള സിനിമയിലെ നിറസാന്നിദ്ധ്യവുമായ എൻ. വിജയരാഘവന്റേയും (1951),
/filters:format(webp)/sathyam/media/media_files/2025/12/20/08a4dc3c-8152-437c-98ea-ce515bd06226-2025-12-20-07-15-52.jpeg)
മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ സാജിദ് യഹിയ (1984 )യുടേയും,
അവതാരകയും ചലച്ചിത്ര താരവും പിന്നണി ഗായികയും ഫഹദ് ഫാസിലിന്റെ ഭാര്യയും ആയ നസ്റിയ നസീമിന്റെയും (1994),
ശ്രീനിവാസന്റെ മകനും , വിനീതിന്റെ അനിയനും, ചലചിത്ര താരവും സംവിധായകനും ആയ ധ്യാൻ ശ്രീനിവാസന്റെയും (1988),
/filters:format(webp)/sathyam/media/media_files/2025/12/20/7de99c9e-c98f-4125-bee0-a7f9014e7128-2025-12-20-07-15-52.jpeg)
5 സുന്ദരികള്‍, ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയും മോഡലുമായ തെന്നിന്ത്യൻ താരം അസ്മിത സൂദ് ന്റേയും,
ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനീധകരിച്ച മധ്യദൂര ഓട്ടക്കാരൻ കെ. എം. ബിനുവിന്റെയും (1980),
മൂന്നു തവണ ഉടുമ്പൻചോലയിൽനിന്ന് നിയമസഭയിലെത്തിയ സി. പി. ഐ. എം. സംസ്ഥാന കമ്മിറ്റിയംഗവും , ഇടുക്കി ജില്ലാ സെക്രട്ടറിയുമായ കെ.കെ. ജയചന്ദ്രന്റെയും (1951),
/filters:format(webp)/sathyam/media/media_files/2025/12/20/15cadcdb-bafd-4d94-b331-748dad98e76b-2025-12-20-07-16-31.jpeg)
സൽമാൻ ഖാന്റെ അനിയനും ചലച്ചിത്ര നിർമ്മാതാവും, സംവിധായകനും നടനുമായ സോഹേൽ ഖാന്റെയും (1970),
റോഡ് ട്രിപ്, ഓൾഡ് സ്കൂൾ. സ്റ്റാർസ്‌കി & ഹച്ച്, സ്‌കൂൾ ഫോർ സ്‌കൗണ്ട്‌റൽസ്, ബോറാറ്റ്. ദി ഹാംഗോവർ ട്രൈലോജി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്ര എഴുത്തുകാരനും നിർമ്മാതാവുമായ ടോഡ് ഫിലിപ്സ് ബൻസിന്റെയും (1970),
/filters:format(webp)/sathyam/media/media_files/2025/12/20/688c0e66-8d52-43c4-a0b3-781398a2121a-2025-12-20-07-16-31.jpeg)
ഒരു കനേഡിയൻ ഡോക്ടറും രാഷ്ട്രീയക്കാരിയും, മാനസികാരോഗ്യത്തിന്റെയും ആസക്തിയുടെയും മന്ത്രിയു ആരോഗ്യ സഹമന്ത്രിയും ആയി സേവനമനുഷ്ഠിച്ചിട്ടുള്ള, ലിബറൽ പാർട്ടി അംഗമായ
കരോലിൻ ആൻ ബെന്നറ്റ് (ഡിസംബർ 20, 1950) '
2022 ഫിഫ | ലോകകപ്പ് ഖത്തർ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഹാട്രിക് നേടിയ ഫ്രഞ്ച് ഫുട്‌ബോൾ താരവും മികച്ച സ്‌ട്രൈക്കറുമായ കൈലിയൻ എംബാപ്പെയുടേയും (1998)ജന്മദിനം !
********
/filters:format(webp)/sathyam/media/media_files/2025/12/20/658f26fc-43bc-49ba-b281-c3c377282552-2025-12-20-07-16-31.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
*********
ഒ. ഭരതൻ ജ. (1931-2001)
'വക്കം മജിദ് ജ. (1909-2000)
ശിവനാരായൺ അഗ്നിഹോത്രി ജ. (1850-1929)
'മോത്തിലാൽ വോറ ജ. (1928-2020)
വാൾട്ടർ സിഡ്നി ആഡംസ് ജ. (1876-1956).
റോബർട്ട് ജെമിസൺ വാൻ ഡി ഗ്രാഫ് ജ. (1901-1967)
ശങ്കരൻ നായർ ജ. (1919 - 2015)
/filters:format(webp)/sathyam/media/media_files/2025/12/20/50f66966-3561-4bd6-b3e7-ba849323c04b-2025-12-20-07-16-31.jpeg)
'
കേരളത്തിൽസിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും കേരള നിയമസഭയിലും ലോക്സഭയിലും അംഗമായിരിക്കുകയും ചെയ്ത, കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്ന ഒ. ഭരതൻ (ഡിസംബർ 20, 1931-മാർച്ചു് 3, 2001),
സ്വാതന്ത്ര്യ സമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്ന അബ്ദുൽ മജീദ് അഥവാ വക്കം മജീദ് (ഡിസംബർ 20, 1909 - ജൂലൈ 10, 2000),
/filters:format(webp)/sathyam/media/media_files/2025/12/20/79dcb15f-ddad-4db0-9cbe-96081db92444-2025-12-20-07-16-31.jpeg)
ഒരു ഹിന്ദു നവീകരണ പ്രസ്ഥാനമായ ബ്രഹ്മസമാജത്തിന്റെ (ദൈവത്തിന്റെ സമൂഹം) പ്രമുഖ അംഗമായി ഉയരുകയും, 1886-ൽ ബ്രഹ്മോയിസത്തിൽ നിന്ന് വേർപിരിഞ്ഞ് ദേവസമാജം (ദിവ്യസമാജം) എന്ന സ്വന്തം മതസംഘം രൂപീകരിക്കുകയും ചെയ്ത ഒരു ഹിന്ദു സാമൂഹിക പരിഷ്കർത്താവായ പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി (20 ഡിസംബർ 1850 - 3 ഏപ്രിൽ 1929)
/filters:format(webp)/sathyam/media/media_files/2025/12/20/702cab88-7c8a-4635-9ddb-ae36ffb295af-2025-12-20-07-17-27.jpeg)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായും (1985-1988; 1989) 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ച 'മോത്തിലാൽ വോറ (20 ഡിസംബർ 1928 - 21 ഡിസംബർ 2020),
നക്ഷത്രവർണരാജികളെപ്പറ്റി ആദ്യകാല പഠനങ്ങൾ നടത്തിയ യു. എസ്. ജ്യോതി ശാസ്ത്രജ്ഞൻ വാൾട്ടർ സിഡ്നി ആഡംസ് (ഡിസംബർ 20, 1876 – മെയ് 11, 1956),
/filters:format(webp)/sathyam/media/media_files/2025/12/20/7202b976-20ee-467f-8b3f-4e41fa6e3f82-2025-12-20-07-17-27.jpeg)
ഹൈ-വോൾട്ടേജ് വാൻ ഡി ഗ്രാഫ് ജനറേറ്ററുകളുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനും ശ്രദ്ധിക്കപ്പെട്ട അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ റോബർട്ട് ജെമിസൺ വാൻ ഡി ഗ്രാഫ് (ഡിസംബർ 20, 1901 - ജനുവരി 16, 1967)
'
ഒരു ഇന്ത്യൻ സിവിൽ സെർവന്റും,സിംഗപ്പൂർ ഹൈകമ്മീഷണറും ഇന്ത്യൻ ഇംപീരിയൽ പോലീസിലെ അവസാന അംഗവും, ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ മുഖ്യ പങ്കു വഹിച്ച നയതന്ത്രജ്ഞനും, Inside IB and RAW : A Rolling stone that Gathered Moss എന്ന പ്രസിദ്ധ കൃതിയുടെ കർത്താവും, റോയുടെ ഡയരക്ടറുമായിരുന്ന കേണൽ മേനോൻ എന്ന പത്മഭൂഷൺ കെ. ശങ്കരൻ നായരുടെയും ജന്മദിനം(ഡിസംബർ 20 1919 - നവംബർ 17 2015).
'
/filters:format(webp)/sathyam/media/media_files/2025/12/20/2108aef7-4854-4434-a20a-6f22bc6e0400-2025-12-20-07-17-27.jpeg)
*സ്മരണാഞ്ജലി !!!
. ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
ചൊവ്വര പരമേശ്വരൻ, മ.(- 1968)
'ഉപേന്ദ്രകിഷോർ റേ ചൗധരി മ. (1863-1915)
'പി.എ സെയ്തുമുഹമ്മദ്, മ. (1930-1975)
'സാജൻ പിറവം മ. (1965-2014)
തോമസ് ചാണ്ടി മ. (1947-2019)
'ആർ.എസ് സുബലക്ഷ്മി അമ്മാൾ, മ. (1886-1969)
'കെഞ്ചപ്പ വരദരാജ് മ. (1924-2011)
'മാറ്ററ്റോ മാരിയോ ബോരിയാർഡോ മ. (1434-1494)
'ജൂലിയസ് റിച്ചാർഡ് പെട്രി മ. (1852-1921)
'ജയിംസ് ഹിൽട്ടൺ മ. (1900-1954)
'ജോൺ ഏണസ്റ്റ് സ്റ്റെയിബക്ക് മ. (1902-1968)
'റോയ് ഒലിവർ ഡിസ്‌നി മ.1893-1971)
'കാൾസാഗൻ മ. (1934-1996)
'റോബർട്ട് മുള്ളിഗൻ മ. (1925-2008)
'ബ്രിട്ടാനി മർഫി മ. (1977-2009)
ജഗന്നാഥ വർമ മ. (1939-2016)
/filters:format(webp)/sathyam/media/media_files/2025/12/20/1189c65c-006e-4d5b-b6ab-cd54274c6c1f-2025-12-20-07-17-27.jpeg)
പത്രപ്രവർത്തകൻ, സമരനേതാവ്, സ്വാതന്ത്ര്യപ്പോരാളി, യുക്തിവാദി, തൊഴിലാളിപ്രവർത്തകൻ, പരിഭാഷകൻ എന്നീ മേഖലകളിൽ പ്രസിദ്ധനായ വ്യക്തിയുo ചൊവ്വര ഗാന്ധി’ എന്ന് അറിയപ്പെട്ടിരുന്ന ചൊവ്വര പരമേശ്വരൻ ( - 1968 ഡിസംബർ 20),
ബംഗാളിൽ കളർ പ്രിന്റിംഗ് അവതരിപ്പിച്ച ബംഗാളി എഴുത്തുകാരനും ചിത്രകാരനുമായ ഉപേന്ദ്രകിഷോർ റേ ചൗധരിഉപേന്ദ്രകിഷോർ റേ ചൗധരി (12 മെയ് 1863 -20 ഡിസംബർ 1915)
/filters:format(webp)/sathyam/media/media_files/2025/12/20/7867db0e-4912-44f3-99a2-895d7bdf973c-2025-12-20-07-18-27.jpeg)
ഈടുറപ്പുള്ള എഴുത്തുകാരനും മികച്ച വാഗ്മിയും കഴിവുറ്റ സംഘാടകനും ദിശാബോധമുള്ള പത്രപ്രവര്‍ത്തകനും ദീര്‍ഘ വീക്ഷണമുള്ള സാമൂഹിക പ്രവര്‍ത്തകനുo കേരള മുസ്ലിം ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്ര ഗവേഷകനും ആയിരുന്ന സെയ്തു മുഹമ്മദ് (1930- ഡിസംബർ 20, 1975),
രണ്ടരയടി ഉയരമുണ്ടായിരുന്ന വ്യക്തിയും സിനിമകൾക്ക് പുറമെ ടെലിവിഷൻ സീരിയലിലും സ്റ്റേജ് ഷോകളിലും അഭിനയിച്ച സാജൻ പിറവം ( 1965-20 ഡിസംബർ 2014),
/filters:format(webp)/sathyam/media/media_files/2025/12/20/06365807-5a9d-484b-8bfd-8358715d4923-2025-12-20-07-18-27.jpeg)
പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും, മുൻ ഗതാഗത വകുപ്പ് മന്ത്രിയും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമായിരുന്ന തോമസ് ചാണ്ടി
(ഓഗസ്റ്റ് 29, 1947 -ഡിസംബർ 20, 2019 )
സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയായിരുന്ന ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ (ഓഗസ്റ്റ് 18, 1886 -ഡിസംബർ 20, 1969),
1948 ഒളിമ്പിക്സിൽ ഫുട്ബോൾ കളിച്ച ഇന്ത്യൻ ഫുട്ബോൾ താരം കെഞ്ചപ്പ വരദരാജ്(7 മെയ് 1924 – 20 ഡിസംബർ 2011),
/filters:format(webp)/sathyam/media/media_files/2025/12/20/840539ee-a7d6-4486-99d8-e866914962c9-2025-12-20-07-18-27.jpeg)
ചിവാർലി, പ്രണയകാവ്യമായ ഓർലാൻഡോ ഇന്നാമോർട്ടോ, അന്റോണിയോ പാനീസ്സി, തുടങ്ങിയ കാവ്യങ്ങൾ എഴുതിയ ഇറ്റാലിയൻ നവോത്ഥാന കവി മാറ്റെറ്റോ മരിയ ബോരിയാർഡോ(c. 1434 – ഡിസംബർ 20, 1494),
പരീക്ഷണശാലകളിലുപയോഗിക്കുന്ന 'പെട്രി ഡിഷ് 'എന്ന ചെറു പാത്രം ആവിഷ്കരിച്ച പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റ് ജൂലിയസ് റിച്ചാർഡ് പെട്രി (31 മേയ് 1852 - 20 ഡിസംബർ 1921),
/filters:format(webp)/sathyam/media/media_files/2025/12/20/52700d5d-1e88-42e7-930c-64657a6d2342-2025-12-20-07-18-27.jpeg)
ലോസ്റ്റ് ഹൊറിസൺ, ഗുഡ്ബൈ, മിസ്റ്റർ ചിപ്സ് തുടങ്ങിയ കൂടുതൽ വിറ്റഴിക്കപ്പെട്ട നിരവധി നോവലുകളിലൂടെ അറിയപ്പെടുന്ന ഒരു അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ജയിംസ് ഹിൽട്ട ( 9 സെപ്റ്റംബർ 1900 – 20 ഡിസംബർ 1954)
അമേരിക്കയിലെ ഏറ്റവും പ്രശസ്തനും ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനും നോബൾ സമ്മാന ജേതാവും, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്ന , മൂഷികരും മനുഷ്യരും(Of mice and men), ക്രോധത്തിന്റെ മുന്തിരി പ്പഴങ്ങൾ (Grapes of Wrath ) തുടങ്ങിയ കൃതികൾ രചിച്ച ജോൺ ഏർണസ്റ്റ് സ്റ്റെയിൻ ബെക്ക് (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20),
/filters:format(webp)/sathyam/media/media_files/2025/12/20/30489a43-017d-47df-b096-b4c2f80e91b9-2025-12-20-07-18-27.jpeg)
തന്റെ ഇളയ സഹോദരനോടൊപ്പം വാൾട്ട് ഡിസ്നി സ്ഥാപിക്കുകയും ഡിസ്‌നി കമ്പനിയുടെ ആദ്യ സിഇഒ ആയി സേവനമനുഷ്ഠിക്കുകയും ചെയ്ത ഒരു അമേരിക്കൻ വ്യവസായി ആയിരുന്ന റോയ് ഒ. എന്ന റോയ് ഒലിവർ ഡിസ്‌നി (ജൂൺ 24, 1893 - ഡിസംബർ 20, 1971)
ജ്യോതിശാസ്ത്രവും ജ്യോതിർ ഭൗതികവും ജനകീയ മാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തു കാരനുമായിരുന്ന കാൾ സാഗൻ (1934 നവംബർ 9 - 1996 ഡിസംബർ 20),
/filters:format(webp)/sathyam/media/media_files/2025/12/20/88214511-2c8b-4f19-8399-717e4d0d1a35-2025-12-20-07-19-23.jpeg)
ടോ കിൽ എ മോക്കിംഗ് ബേർഡ്, സമ്മർ ഓഫ് ‘42 എന്നീ ക്ലാസിക് സിനിമകൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ അമേരിക്കൻ ഒരു അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവുമായിരുന്ന റോബർട്ട് മുല്ലിഗൻ എന്ന റോബർട്ട് പാട്രിക് മുള്ളിഗൻ (ഓഗസ്റ്റ് 23, 1925 - ഡിസംബർ 20, 2008)
കൗമാരപ്രായത്തിൽ തന്നെ അഭിനയ ജീവിതം ആരംഭികുകയും നിരവധി നല്ല സിനിമകളിൽ അഭിനയിക്കുകയും ദുരൂഹ കാരണങ്ങളാൽ 32-ാം വയസ്സിൽ മരിക്കുകയും ചെയ്ത അമേരിക്കൻ നടിബ്രിട്ടാനി മർഫി എന്ന ബ്രിട്ടാനി ആനി ബെർട്ടോലോട്ടി(നവംബർ 10, 1977- ഡിസംബർ 20, 2009)
/filters:format(webp)/sathyam/media/media_files/2025/12/20/a5ab61f7-c63e-4246-aa5c-ba5ff31ce947-2025-12-20-07-19-23.jpeg)
ഒരു പോലീസ് ഓഫീസറും , ചലച്ചിത്രനടനും , കഥകളി നടനും ടെലിവിഷൻ താരവും ആയിരുന്ന കെ.എൻ.ജഗന്നാഥവർമ്മയുടെയും ചരമദിനം(1939 മെയ് 1 -2016 ഡിസംബർ 20).
'
/filters:format(webp)/sathyam/media/media_files/2025/12/20/aeb48f82-d70a-4d48-a1a7-97b0c5c71136-2025-12-20-07-19-23.jpeg)
ചരിത്രത്തിൽ ഇന്ന് …
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
1699 - റഷ്യൻ സാർ പീറ്റർ ദ ഗ്രെയിറ്റ് റഷ്യൻ പുതു വർഷം സെപ്തംബർ 1-ൽ നിന്നും ജനുവരി 1 ലേക്ക് മാറ്റി.
/filters:format(webp)/sathyam/media/media_files/2025/12/20/b4c2a467-a4fc-43f2-8f0f-92aa0f2b9e15-2025-12-20-07-19-23.jpeg)
1812 - "ഗ്രിമ്മിന്റെ യക്ഷിക്കഥകൾ" ഇരുണ്ട യക്ഷിക്കഥകളുടെ ഒരു ഐതിഹാസിക ശേഖരം, ബ്രദേഴ്സ് ഗ്രിം ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
1820 - 21നും 50 നുമിടയിലുള്ള അവിവാഹിതരായ പുരുഷൻമാർക്ക് ഒരു ഡോളർ അവിവാഹിത നികുതി മിസിസിപ്പി സർക്കാർ നടപ്പിലാക്കി.
/filters:format(webp)/sathyam/media/media_files/2025/12/20/702cab88-7c8a-4635-9ddb-ae36ffb295af-2025-12-20-07-19-23.jpeg)
1830 - ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, പ്രഷ്യ, ഓസ്ട്രിയ, റഷ്യ എന്നിവ ബെൽജിയത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചു.
1879 - തോമസ് ആൽവാ എഡിസൺ incandacent eleetric lamp കണ്ടു പിടിച്ചു,
/filters:format(webp)/sathyam/media/media_files/2025/12/20/b73d1f1a-dea3-4573-bcf9-52242f175422-2025-12-20-07-20-14.jpeg)
1905 - അമേരിക്കൻ ബോക്സിംഗ് ഐക്കൺ ജാക്ക് ഒബ്രിയൻ, നിലവിലെ ചാമ്പ്യനായ ഇംഗ്ലണ്ടിന്റെ ബോബ് ഫിറ്റ്സിമ്മൺസിൽ നിന്ന് 20-ന്റെ 13-ാം റൗണ്ടിൽ വിരമിച്ചതിന് ശേഷം ലോക ലൈറ്റ് ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം നേടി.
1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
1935 - കൊളംബിയ ക്ക് 50 കിലോമീറ്റർ അകലെ മലനിരകളിൽ അമേരിക്കൻ എയർലൈൻസ് വിമാനം തകർന്നു 159 പേർ കൊല്ലപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/12/20/e7e78ea9-3ac5-4888-9afc-4fa2ca8688c6-2025-12-20-07-20-14.jpeg)
1941 - രണ്ടാം ലോകമഹായുദ്ധം: ചൈന കുൻമിംഗിൽ "ഫ്ലയിംഗ് ടൈഗേഴ്സ്" എന്ന് അറിയപ്പെടുന്ന അമേരിക്കൻ വോളണ്ടിയർ ഗ്രൂപ്പിന്റെ ആദ്യ യുദ്ധം.
1942 - ജാപ്പനീസ് ആർമി എയർഫോഴ്സിന്റെ ബോംബറുകൾ ആദ്യമായി ഇന്ത്യൻ നഗരമായ കൽക്കട്ടയിൽ (കൊൽക്കത്ത) ബോംബെറിഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/20/dab823b4-47d7-443f-81fd-fa8bea717557-2025-12-20-07-20-14.jpeg)
1946 - പ്രശസ്തമായ ക്രിസ്മസ് ചിത്രം ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് ന്യൂ യോർക്ക് നഗരത്തിൽ ആദ്യമായി പുറത്തിറങ്ങി.
1947 - കേരളത്തിലെ സ്വാതന്ത്ര്യ സമര /കർഷക തൊഴിലാളി പോരാട്ടത്തിലെ കരിവെള്ളൂരിൽ ചിറക്കൽ രാജാവിന്റെ ഗുണ്ടകളെയും എം എസ് പി ക്കാരെയും ധീരമായി നേരിട്ട് കീനേരി കുഞ്ഞമ്പുവും തിടിയിൽ കണ്ണനും രക്തസാക്ഷികളായി. നിരവധി പോരാളികൾക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു.
/filters:format(webp)/sathyam/media/media_files/2025/12/20/d014803c-5ccd-409a-989f-79d6fde439a8-2025-12-20-07-20-14.jpeg)
1947- തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബര (12 -11- 1936) ത്തിന് ചുവട് പിടിച്ചു കൊണ്ട് കൊച്ചിയിലും ക്ഷേത്രപ്രവേശന വിളംബരം നടത്തി.
1951 - ഇഡാഹോയിലെ ആർക്കോയിലെ EBR-1 വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ ആണവ നിലയം. നാലു പ്രകാശബൾബുകൾക്ക് വൈദ്യുതി നൽകി.
1957 - അമേരിക്കൻ റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്ലിയെ യുഎസ് ആർമിയിൽ സേവിക്കാൻ ഡ്രാഫ്റ്റ് ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/20/d8779b47-b0eb-4189-9a17-42517c12a318-2025-12-20-07-20-14.jpeg)
1959 - കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ബൗളർ ജസുഭായ് പട്ടേൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ 219 റൺസിന് 9-69 എടുത്തു.
1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
1963 - സശസ്ത്ര സീമാ ബെൽ സ്ഥാപിതമായി.
1968 - ഒരിക്കലും പിടിക്കപ്പെടാത്ത സോഡിയാക് കൊലയാളി തന്റെ ആദ്യ ഇരകളായ, കാലിഫോർണിയയിലെ വല്ലെജോയിലെ ഹൈസ്കൂൾ ദമ്പതികളായ ബെറ്റി ലൂ ജെൻസണും ഡേവിഡ് ആർതർ ഫാരഡെയും കൊന്നതായി അവകാശപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/12/20/7de99c9e-c98f-4125-bee0-a7f9014e7128-2025-12-20-07-21-15.jpeg)
/filters:format(webp)/sathyam/media/media_files/2025/12/20/ec1a3ac7-a2ff-4220-8aef-14ff09f7633a-2025-12-20-07-21-15.jpeg)
1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
1974 - എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ദ ഗോഡ്ഫാദർ രണ്ടാം ഭാഗം പുറത്തിറങ്ങി
1987 - വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
1989 - operation just cause എന്നറിയപ്പെടുന്ന പാനമയിലെ മനുവൽ നൊറീഗക്കെതിരായ സൈനിക നീക്കം അമേരിക്ക തുടങ്ങി.
1991 - പോൾ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24മത് പ്രധാനമന്ത്രിയായി.
/filters:format(webp)/sathyam/media/media_files/2025/12/20/f87b5684-a955-42fb-a2cc-e4c4d300b41f-2025-12-20-07-21-15.jpeg)
1995 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 965, ബോയിംഗ് 757, കൊളംബിയയിലെ കാലിക്ക് വടക്ക് 50 കിലോമീറ്റർ അകലെയുള്ള ഒരു മലയിൽ തകർന്നു. 159 പേർ കൊല്ലപ്പെട്ടു.
1999 - മക്കാവു ഐലണ്ട് പോർച്ചുഗീസ് അധീനതയിൽ നിന്നും ചൈനക്ക് സ്വതന്ത്രമായി.
2002 - മലയാളം വിക്കിപീഡിയ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
2007 - 81 വയസ്സ് 7 മാസം 29 ദിവസം എന്ന വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് ഭേദിച്ച് എലിസബത്ത് രാജ്ഞി ഏറ്റവും പ്രായം കൂടിയ രാജ്ഞിയായി.
2007 - സ്പെയിനിലെ കലാകാരനായ പാബ്ലോ പിക്കാസോ, ബ്രസീലൻ ആധുനിക ചിത്രകാരനായ കാൻഡിഡോ പോർട്ടിനാരി, O ലാവ്റാഡോർ ദ കഫെ എന്നിവരുടെ ഛായാചിത്രങ്ങൾ സാവോ പോളോ മ്യൂസിയം ഓഫ് ആർട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടു.
2011 - ബൈരപ്പ ഭരദ്വാജ്.. 1948ലെ ഒളിമ്പ്യൻ ഫുട്ബാളർ. Sixer Footer എന്ന് അപരനാമം.
/filters:format(webp)/sathyam/media/media_files/2025/12/20/fad8fd5c-572f-46d5-8c8b-5de253fd2645-2025-12-20-07-21-15.jpeg)
2012 – നരേന്ദ്ര മോദി ഗുജറാത്തിൽ ഹാട്രിക്ക് വിജയം പൂർത്തിയാക്കി.
2019 - പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിൽ ഒപ്പുവെച്ചതിന് ശേഷം സമാധാന പരിപാലനത്തിനും ബഹിരാകാശത്ത് പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉത്തരവാദികളായ യുഎസ് മിലിട്ടറിയുടെ സൈനിക സേവന വിഭാഗമായ യുഎസ് സ്‌പേസ് ഫോഴ്‌സ് സ്ഥാപിതമായി ,
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
*Rights Reserved by Team Jyotirgamaya *
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us