ഇന്ന് നവംബര്‍ 24: അരുന്ധതി റോയിയുടെയും തനൂജ എസ് ഭട്ടതിരിയൂടേയും സെലീന ജെറ്റ്ലിയുടെയും ജന്മദിനം: ലണ്ടനില്‍ തെയിംസ് നദി തണുത്തുറഞ്ഞ് മഞ്ഞുകട്ടയായതും ജെറെമിയ ഹൊറോക്‌സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദര്‍ശിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന

New Update
New Project

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201 
വൃശ്ചികം 8
പൂരാടം  / ചതുർത്ഥി
2025 / നവംബർ 24, 
തിങ്കൾ

Advertisment

-;

*ലോക സംയോജിത ഇരട്ടകളുടെ  ദിനം![World Conjoined Twins Day -ലോക സംയോജിത ഇരട്ട ദിനം എന്നത് ഒരു ജനനത്തിൽ രണ്ടു ശരീരങ്ങൾ പരസ്പരം ഒട്ടിപ്പിടിച്ച് ജനിയ്ക്കുന്ന ഇരട്ടകുട്ടിക്കുള്ളതാണ്
 അപൂർവ്വവും അപകടകരവുമായ ഈ കുട്ടികളെകുറിച്ചുള്ള അവരുടെ  മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള പൊതുജനാവബോധം വളർത്തുന്നതിന് ഒരു ദിവസം.  ]

2fce12fe-8364-4161-a8f9-8a41fdc28432

*ഇൻ്റർനാഷണൽ എയു പെയർ  ദിനം![Au pair; ഒരു ആതിഥേയ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുകയും അതിൻ്റെ ഭാഗമായി അവരോടൊപ്പം അവരിൽ ഒരാളായി ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഓ പെയർ ( / oʊ ˈpɛər / ; pl .: au ജോഡികൾ ). സാധാരണഗതിയിൽ, auജോഡികൾ ആ വീട്ടിലെ കുട്ടികളുടെ പരിപാലനത്തിനും ചില വീട്ടുജോലികൾക്കുമായുള്ളവരാണ് അവർ ആ കുടുംബത്തിൻ്റെ ഉത്തരവാദിത്തത്തിൻ്റെ ഒരു പങ്ക് തങ്ങൾ തികച്ചും അന്യരായിട്ടും ആ വീട്ടുകാരെ പോലെ ഏറ്റെടുക്കുകയും, അതിന് തങ്ങളുടെ വ്യക്തിഗത ഉപയോഗത്തിനായി ഒരു നിശ്ചിത തുക അലവൻസോ സ്റ്റൈപ്പൻ്റോ ആയി സ്വീകരിക്കുകയും ചെയ്യുന്നു. യൂറോപ്പിലും അമേരിയ്ക്കയിലും ഈ Au ജോഡി ക്രമീകരണങ്ങൾ പലപ്പോഴും ഗവൺമെൻ്റ് നിയന്ത്രണങ്ങൾക്ക് വിധേയമാണ്, അത് സാധാരണയായി കൗമാരക്കാരായ വ്യക്തികളുടെ ഒരു വ്യക്തിഗത വരുമാനമാർഗ്ഗം കൂടിയാണ്.   ഓ ജോഡി എന്ന ഈ പേര് ഫ്രഞ്ച് പദമായ au pair ൽ നിന്നാണ് വന്നത് , അതായത് 'അറ്റ് പാർ' അല്ലെങ്കിൽ 'തുല്യം' എന്നാണ് ഫ്രഞ്ചിൽ ഇതിനർത്ഥം, ഒരു പരമ്പരാഗത വീട്ടു ജോലിക്കാരൻ എന്നതിലുപരി ആ കുടുംബത്തിലെ ഒരംഗം എന്നതാണ് ഈ ബന്ധം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് 
അങ്ങനെ 'തൊഴിലുടമയും' അവരുടെ 'തൊഴിലാളിയും' തമ്മിലുള്ള ബന്ധത്തെ കുറച്ചു കൂടി സാമൂഹികമായി കൂട്ടിച്ചേർത്ത് പരസ്പരവിശ്വാസം ഊട്ടിയുറപ്പിയ്ക്കാനാണ് ഈ സമ്പ്രദായം കൊണ്ട് 1840-ൽ ഹോണറെ ഡി ബാൽസാക്ക് എന്ന ഫ്രഞ്ചുകാരൻ ലക്ഷ്യമിട്ടത് ]

6cd9cf7d-e1cd-4034-aeef-3caa5ac6feaa

* പരിണാമ ദിനം ![Evolution Day; "ഒറിജിൻ ഓഫ് സ്പിസീസ്" എന്ന ചാൾസ്‌ ഡാർവിന്റെ പുസ്തകം പുറത്തിറങ്ങിയ ദിനം -1859]

* തുർക്കി: അദ്ധ്യാപക ദിനം !
* ആസാം: ലച്ചിത് ദിനം !

* In USA;

* നിങ്ങളുടെ അതുല്യമായ പ്രതിഭയെ ആദരിയ്ക്കാൻ ഒരു ദിനം .! [Celebrate Your Unique Talent Day ;
പാചകം ചെയ്യാനുള്ള കഴിവ്, പാടാനുള്ള കഴിവ്, അല്ലെങ്കിൽ എല്ലാം നല്ല പടി ഡിസൈൻ ചെയ്യാനുള്ള പാടവം എന്നിങ്ങനെ ഓരോരുത്തർക്കും അവരവരുടെതായ എന്തെങ്കിലും ചില കഴിവുകളുണ്ട് അതിനെ അനുസ്മരിയ്ക്കാനും ആദരിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കാനും ഒരു ദിവസം ]

2e81006f-63b8-40f2-9fd6-7cdac88bd2ab

* ഡി.ബി.  കൂപ്പർ ദിനം ! [D.B. Cooper Day ; 1971ൽ ഇതേ ദിനം ഒരു നിഗൂഢനായ മനുഷ്യൻ ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. ടിക്കറ്റ്‌ എടുക്കാൻ നൽകിയ പേര്‌ ഡി.ബി.  കൂപ്പർ. യുഎസ് ചരിത്രത്തിലെ കണ്ടു പിടിയ്ക്കാൻ പറ്റാതെ പോയ ഏക വിമാന ഹൈജാക്കിംഗ്. ഇതിനു പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ അനുസ്മരിയ്ക്കാൻ ഒരു ദിവസം.അദ്ദേഹത്തിന് ഡി.ബി.  പോർട്ട്‌ലാൻഡിൽ നിന്ന് സിയാറ്റിലിലേക്കുള്ള ഹ്രസ്വമായ വിമാനയാത്രക്ക്‌ 20 ഡോളർ മാത്രമേ ചെലവായുള്ളൂ - എന്നാൽ ലാഭമോ ഒരു ബ്രീഫ്‌കേസിൽ 200,000 ഡോളറും.  1971 നവംബർ 24-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യോമാതിർത്തിയിൽ വച്ച് നോർത്ത് വെസ്റ്റ് ഓറിയൻ്റ് എയർലൈൻസ് ഫ്ലൈറ്റ് 305, ബോയിംഗ് 727 വിമാനം ഹൈജാക്ക് ചെയ്ത അജ്ഞാതനാണ് ഡാൻ കൂപ്പർ എന്നറിയപ്പെടുന്ന ഡിബി കൂപ്പർ . ഒറിഗോണിലെ പോർട്ട്ലാൻഡിൽ നിന്ന് സിയാറ്റിൽ , വാഷിംഗ്ടൺ, കൂപ്പറിലേക്കുള്ള പറക്കലിനിടെ. ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റിനോട് തൻ്റെ പക്കൽ ബോംബുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൊണ്ട്, കൂപ്പർ 200,000 ഡോളർ ആവശ്യപ്പെട്ടു (മോചനദ്രവ്യം 2024-ൽ ഏകദേശം $1,500,000) കൂടാതെ സിയാറ്റിലിൽ ഇറങ്ങുമ്പോൾ നാല് പാരച്യൂട്ടുകളും. സിയാറ്റിലിലെ യാത്രക്കാരെ വിട്ടയച്ച ശേഷം, വിമാനത്തിന് ഇന്ധനം നിറയ്ക്കാനും നെവാഡയിലെ റെനോയിൽ ഇന്ധനം നിറച്ചുകൊണ്ട് മെക്സിക്കോ സിറ്റിയിലേക്കുള്ള രണ്ടാമത്തെ ഫ്ലൈറ്റ് ആരംഭിക്കാനും കൂപ്പർ ഫ്ലൈറ്റ് ക്രൂവിന് നിർദ്ദേശം നൽകി . സിയാറ്റിലിൽ നിന്ന് പറന്നുയർന്ന ഏകദേശം മുപ്പത് മിനിറ്റിനുശേഷം, കൂപ്പർ വിമാനത്തിൻ്റെ പിൻവാതിൽ തുറന്നു, ഗോവണി വിന്യസിച്ചു , തെക്കുപടിഞ്ഞാറൻ വാഷിംഗ്ടണിനു മുകളിലൂടെ രാത്രിയിൽ പാരച്യൂട്ട് ചെയ്തു . കൂപ്പറിൻ്റെ യഥാർത്ഥ ഐഡൻ്റിറ്റിയും എവിടത്തുകാരനാണെന്നും ഇതുവരെ  കണ്ടു പിടിയ്ക്കാനായില്ല എന്നുള്ളതാണ് അതിശയം. ]

4cf4c830-08c3-4f71-94b6-ed02154b2b34

*ദേശീയ ബ്രാൻഡ്  ദിനം ![നവംബർ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയാണ് ദേശീയ ബ്രാൻഡ് ദിനം ആഘോഷിക്കുന്നത്. ബ്രാൻഡ് നിർമ്മാതാക്കളുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും ഇത് ആദരിക്കുന്നു. ഈ ദിവസം, നമ്മളെയെല്ലാം ആകർഷിക്കുന്ന ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിനായി തങ്ങളുടെ സമയവും, സർഗ്ഗാത്മകതയും, വിഭവങ്ങളും നിക്ഷേപിക്കുന്ന സംരംഭകരെ ഞങ്ങൾ ഹൈലൈറ്റ് ചെയ്യുന്നു. ]

 *ദേശീയ ഫെയറി ബ്രെഡ്  ദിനം![ഇത് ഓസ്ട്രേലിയൻ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ദിവസമാണ്. ഫെയറി ബ്രെഡ് (വെളുത്ത ബ്രെഡ്, ബട്ടർ, വർണ്ണാഭമായ സ്പ്രിംഗിളുകൾ എന്നിവ ചേർത്തുള്ള സ്നാക്ക്) ആസ്വദിക്കുന്നതിനോടൊപ്പം, ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി പണം ശേഖരിക്കാനും ഈ ദിവസം ഉപയോഗിക്കുന്നു]

1d5e1d22-e057-4cc8-872d-a5e669faf620

* ദേശീയ മത്തി ദിനം ! [National Sardines Day -ബി 12, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവയുടെ അത്ഭുതകരമായ ഉറവിടമെന്ന നിലയിൽ, സാർഡിനുകൾ മൂക്ക് മുകളിലേക്ക് തിരിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തിൽ ഒരു രുചികരമായ കൂട്ടിച്ചേർക്കൽ ആസ്വദിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. ഈ ചെറിയ മത്സ്യങ്ങളെക്കുറിച്ചും നിങ്ങൾ അറിയാതെ തന്നെ അവ എങ്ങനെ ആസ്വദിച്ചുവെന്നും അറിയാനുള്ള അവസരമാണ് സാർഡിൻ ദിനം. ]

6d2625e0-5371-4810-af89-73cb95ffd0c7

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്് ്്്്്
"കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ട്യപ്പോകഷ്ടപ്പെട്ടുപൊയെന്നുംതോന്നി.
തോന്നലാണിതെല്ലാമെന്നൊ-
രാശ്വാസമെന്നും തോന്നി"

.[ - കുഞ്ഞുണ്ണിമാഷ് ] 
 **********
ഇന്നത്തെ പിറന്നാളുകാർ
********
മാൻ ബുക്കർ സമ്മാനത്തിനർഹയായ   ആദ്യ ഇന്ത്യൻ വനിതയും അറിയപ്പെടുന്ന സാമുഹൃ പ്രവർത്തകയും ആയ സൂസന്ന   അരുന്ധതി റോയ് യുടെയും (1961),

9a903015-4629-41f0-aab9-4ff74470ec51

ഗ്രാന്‍ഡ് ഫിനാലെ, നാം മറക്കാതിരിക്കണം, അന്തര്‍ജ്ജനത്തിന്‌ സ്നേഹപൂര്‍‌വ്വം വയലാര്‍, ആർക്കൂട്ടം തേടി, കുട്ടിമുത്തശ്ശീ തുടങ്ങിയ കൃതികളുടെ രചയിതാവും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ തനൂജ എസ്‌ ഭട്ടതിരിൂടേയും (1962),

ഹിന്ദി, മറാത്തി ചലച്ചിത്രരംഗത്തെ  നടനും സം‌വിധായകനുമായ   അമോൽ പാലേക്കറുടെയും (1944),

2001 ലെ മിസ് ഇന്ത്യയും  ഹിന്ദി ചലചിത്ര രംഗത്തെ  നടിയും മോഡലുമായ സെലീന ജെറ്റ്ലിയുടെയും (1981),

127d19e8-2663-49c6-98be-4c39c94c93c6

വലങ്കയ്യൻ ലെഗ് സ്പിന്നറും വലങ്കയ്യൻ ലോവർ ഓർഡർ ബാറ്റ്സ്മാനുമായ അന്താരാഷ്ട്ര ക്രിക്കറ്റർ അമിത് മിശ്രയുടെയും (1982)

ഉത്തരാധുനിക മലയാള കവിതാരംഗത്തെ ഒരു കവിയും 1996 ൽ എൻ.എൻ. കക്കാട് അവാർഡും 1997 ൽ
വി.ടി.കുമാരൻ അവാർഡും 1999 ൽ
വൈലോപ്പിള്ളി അവാർഡും ലഭിച്ച പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനുമായ എ.സി ശ്രീഹരിയുടെയും ജന്മദിനം (1969)
-----------------------------
ഇന്ന് ജന്മദിനമായ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ'
************ …

7fcf9805-a69e-49a8-94f6-5e05ee3e6150

കൃഷ്ണ ചൈതന്യ ജ. (1918 -1994)
പട്ടാഭി സീതാ രാമയ്യ ജ. (1880-1959)
ഛോട്ടു റാം  ജ . ( 1881 -  1945
പി. പി. എസ്തോസ്  ജ. (1924 -1988)
അൻവാറാ തൈമൂർ ജ. (1936-2020)
ബറൂക്ക് സ്പിനോസ  ജ. (1632-1677) 
ജൂനി പെറോ  സെറ ജ. (1713 -1784)
സഖാറി ടെയ്ലർ ജ. (1784 -1850)

 ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയക്കാരനും ചിന്തകനുമായിരുന്നസർ ഛോട്ടു റാം (24 നവംബർ 1881 - 9 ജനുവരി 1945),

811f1b7b-1cb3-4db1-a413-8556d0c3fab4

കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്നു കൃഷ്ണ ചൈതന്യ എന്ന തൂലികാ നാമത്തിലെഴുതിയിരുന്ന കെ. കൃഷ്ണൻ നായർ(24 നവംബർ 1918 - 05 ജൂൺ 1994) ,

സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട്‌,മുൻസിപ്പൽ ചെയർമെൻസ് ചേംബറിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും സി.പി.ഐ. എം സ്ഥാനാർത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളിൽ കുന്നത്തുനാടിനെ പ്രതിനിധീകരിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും മുൻ നിയമസഭാ സാമാജികനുമായ പി. പി. എസ്തോസ് (24 നവംബർ 1924 - 20 ജൂൺ 1988),

140792e5-c0de-4a13-8479-5e65980db62d

ആസാമിൽ അഹോം രാജ്യത്തിന്റെ സേനാപതിയും മുഗൾ സൈന്യത്തെ സറൈ ഘാട്ടിലെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ആസാംകാർ  ജന്മദിനം ലച്ചിത് ദിനമായി ആചരിക്കുകയും ചെയ്യുന്ന ലച്ചിത് ബോർഫുക്കൻ ( 1622 നവംബർ 24-1672)

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണർ ആയിരുന്ന ഭോഗരാജു പട്ടാഭി സീതാരാമയ്യ(നവംബർ 24, 1880 - ഡിസംബർ 17, 1959)

ആസ്സാമിലെ മുൻ മുഖ്യമന്ത്രിയും  എ.ഐ.സി.സി അംഗവുമായിരുന്ന   അൻവാറാ തൈമൂർ   ( 24 നവംബർ 1936- 28 സെപ്റ്റംബർ 2020),

051508a6-2d7f-4c99-99fa-c0d3230a9052

പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തി ചിന്തകന്മാരിൽ ഒരാളായി പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിൾനിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ  നെതർലന്റ്സിൽ ജീവിച്ചിരുന്ന ബറൂക്ക് സ്പിനോസ   (നവംബർ 24, 1632-ഫെബ്രുവരി 21, 1677) ,

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ദൈവത്തിന്റെ വിദൂഷകൻ എന്ന്   അർത്ഥം വരുന്ന "ജൂനി പെറോ " സെറ എന്നറിയപ്പെടുന്ന മിഗേൽ ജോസ് സെറ (നവംബർ 24, 1713 – ഓഗസ്റ്റ് 28, 1784),

1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിക്കുകയും ഈ യുദ്ധത്തിലെ പ്രകടനം  ദേശീയ നായക പരിവേഷം നൽകുകയും, തുടർന്ന്  ഡെമോക്രാറ്റിക് പാർട്ടിക്കെതിരായി രൂപംകൊണ്ട വിഗ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി അമേരിക്കയുടെ 12 ആമത്തെ പ്രസിഡന്റ് ആയ സഖാറി ടെയ്ലർ ( 1784 നവംബർ 24-1850 ജൂലൈ 9 ) 

സ്മരണാഞ്ജലി !!!
്്്്്്്്്്്്്

010876f9-a1ad-4c15-ae84-3f5db92a2226
സി.എസ്. സുബ്രമണ്യൻ പോറ്റി മ. (1875-1954)
പൊൻകുന്നം ദാമോദരൻ മ. (1915-1994 )
സതീഷ്ബാബു പയ്യന്നൂർ മ. (1963-2022)
പി.ജെ. സെബാസ്റ്റ്യൻ മ. (1898 -1972)
ഡോ. പൌലോസ്‌ മാര്‍ ഗ്രീഗോറിയോസ് മ. (1922-1996)
ഗുരു തേഗ് ബഹാദൂർ സിങ്ങ് സാഹബ് മ. (1621-1675)
മുരളി ദേവ്റ മ. (1937-2014)
അംബരീഷ് മ. (1952-2018)
ഫ്രെഡി മെർക്കുറി മ. (1946-1991)
ക്രിസ്റ്റഫർ ഡ്രെസെർ മ. (1834 -1904 )
ഡിയേഗോ റിവേര മ. (1886 -1957)
രവിമേനോൾ മ. (1950-2007)

Arundhati_Roy_W

മലയാളത്തിൽ വിലാപകാവ്യത്തിന്റെ സങ്കേതങ്ങളെ പൂർണ്ണമായുൾക്കൊണ്ട്  രചിക്കപ്പെട്ട ആദ്യ വിലാപകാവ്യമായ 'ഒരു വിലാപം' രചിക്കുകയും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും, കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയ ദിനാഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തി നടത്തിയ ആദ്യ  അവർണ-സവർണ വ്യത്യാസമില്ലാതെ സദ്യ നടത്തുകയും  ചെയ്ത, അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സി.എസ്. സുബ്രമണ്യൻ പോറ്റി
( നവംബർ 29, 1875-നവംബർ 24, 1954)

870fcb83-60af-42ed-a65c-0e9aab3577b6

കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനും, .അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിക്കുകയും, പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും,  ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിനു വേണ്ടി രചിച്ച 'പച്ചപ്പനം തത്തേ' എന്നഗാനം "നോട്ടം" എന്ന ചിത്രത്തിൽ സംഗീതം മാറ്റി ഉപയോഗിച്ചതു വിവാദമാകുകയും, പകർപ്പവകാശലംഘനത്തെ കുറിച്ച്  മകൻ എം.ഡി. ചന്ദ്രമോഹൻ പരാതിപ്പെടുകയും, ഈ ഗാനരചനയ്ക്ക്  മരണാനന്തര ബഹുമതിയായി  2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്ത,   എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നീ സാഹിത്യകാരന്മാരുടെ  പിതാവ് ശ്രീ പൊൻകുന്നം ദാമോദരൻ (1915 നവംബർ 25-1994 നവംബർ 24),

ചിന്തകന്‍, പണ്ഡിതന്‍, ദാര്‍ശനികന്‍, ദൈവശാസ്‌ത്രജ്ഞന്‍, ബൈബിള്‍ അധ്യാപകന്‍, പ്രഭാഷകന്‍, ജേര്‍ണലിസ്റ്റ്‌, എഴുത്തുകാരന്‍ എന്നിങ്ങനെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനു ഉടമയായിരുന്ന  ഡോ. പൌലോസ്‌ മാര്‍ ഗ്രീഗോറിയോസ് (1922,9 ഓഗസ്റ്റ് –1996 നവംബർ 24),

453154f9-30d1-4b5f-992e-9aaf5113645e

ചങ്ങനാശേരി മുനിസിപ്പൽ കൗൺസിൽ ചെയറമാനാകുകയും, 1930-കളിൽ ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിലും ജനപ്രാതിനിദ്ധ്യം കൂടുതൽ പങ്കാളിത്ത സ്വഭാവത്തോടെയാക്കാനും സർക്കാരുദ്യോഗങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കാനുമുള്ള സമരങ്ങളിലും  പങ്കെടുത്ത പി.ജെ. സെബാസ്റ്റ്യൻ ( 1898 - നവംബർ 24, 1972)

ചക്രവർത്തിക്കെതിരെ പ്രവർത്തിച്ച കുറ്റത്തിന് മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ആജ്ഞപ്രകാരം  തടങ്കലിലാക്കപ്പെടുകയും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പീഡനങ്ങൾക്കിരയായ ശേഷം ഡൽഹിയിൽ വച്ച് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്ത സിക്ക് മതത്തിന്റെ ഒൻപതാം ഗുരു തേഗ് ബഹാദൂർ സിങ്ങ് സാഹബ് ജി (ഏപ്രിൽ 1, 1621- 24 നവംബർ 1675)

a9cf7ddb-47be-4c08-8fb1-7ca2972ef473

ഒന്നാം യു.പി.എ സർക്കാരിലും രണ്ടാം യു.പി.എ സർക്കാരിലും കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാം ഗവുമായിരുന്ന മുരളി ദേവ്റ    (1937 - 24 നവംബർ 2014)

 പുട്ടണ്ണ കനഗലിന്റെ ദേശീയ അവാർഡു ചിത്രമായ നാഗരഹാവുവിലൂടെ (1972) വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഒരു  ഇന്ത്യൻ ചലച്ചിത്ര താരവും, കന്നഡയിൽ റിബൽ സ്റ്റാർ എന്നറിയപ്പെടുകയും , സാമൂഹ്യ വ്യക്തിത്വവും സർവ്വോപരി കർണ്ണാടക സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മാണ്ഡ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലോകസഭ മെംബറും,മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രിയായും സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഹൌസിങ്ങ് മിനിസ്റ്റർ ആയും   മാൻഡയഡ ഗണ്ഡു (ആംഗലേയം, മാൻ ഓഫ് മാണ്ഡ്യ) എന്ന അപരനാമം നേടിയ   അംബരീഷ്  എന്നു ചലച്ചിത്ര രംഗത്തു പൊതുവായി അറിയപ്പെടുന്ന  മാളവള്ളി ഹുഛെ ഗൌഡ അമർനാഥ് ( 29 മെയ് 1952 – 24 നവംബർ 2018)

10018047-5ee8-44f6-88ef-a1f28038cb95

ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞൻ ഫ്രെഡി മെർക്കുറി (ഫാറൂഖ് ബുൾസാര ) (5 സെപ്റ്റംബർ 1946 – 24 നവംബർ1991),

യൂണിറ്റി ഇൻ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓർണമെന്റൽ ആർട്ട് ഇൻ ദി ഇന്റർനാഷണൽ എക്സിബിഷൻ (1862), ജപ്പാൻ, ഇറ്റ്സ് ആർക്കിടെക്ചർ, ആർട്ട് ആൻഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയ ഡിസൈനിങ്ങിനെപ്പറ്റി വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച  ഒരു ബ്രിട്ടീഷ് കലാശില്പ സംവിധായകനായ ക്രിസ്റ്റഫർ ഡ്രെസെർ(1834 ജൂലൈ 4-1904 നവംബർ 24),

വലിയ ചുവർചിത്രങ്ങൾ വരച്ചു മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ തുടക്കം കുറിച്ച ഒരു പ്രമുഖ ചിത്രകാരനും , ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്ത ചിത്രകാരിയുടെ ഭർത്താവുമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957),

3980969b-5fe8-4f66-9b39-09e37e9fb565

 1950-ൽ പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജനിച്ച്, പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടി, എംടിയുടെ നിർമാല്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് , ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക ജൂറി അവാർഡ് നേടി, പ്രശസ്ത ബംഗാളി ബോളിവുഡ് സംവിധായകനായ മണി കൗളിൻ്റെ ദുവിധ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും; ശാലിനി എൻ്റെ കൂട്ടുകരി , ശ്യാമ, കിലുക്കം , മിന്നാരം എന്നീ സിനിമകളിലൂടെ മലയാളത്തിലും ശ്രദ്ധേയനായ  ചാലപ്പുറത്തു രവീന്ദ്രനാഥമേനോൻ എന്ന രവിമേനോൻ(1950 - 24 നവംബർ 2007)
******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1434 - ലണ്ടനിൽ തെയിംസ് നദി തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി ( രേഖപ്പെടുത്തിയ ആദ്യ സംഭവം , പിന്നിടും ആവർത്തിക്കുകയുണ്ടായി)

1639 - ജെറെമിയ ഹൊറോക്സ്   ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർ‍ശിച്ചു.

bd81ac8e-cd34-48fa-9d1b-0604889dca9e

1642 - ആബെൽ ടാസ്മാൻ വാൻ ഡൈമാൻ'സ് ലാൻഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി.

1859 - ചാൾസ് ഡാർ‌വിൻ 'ദ ഒറിജിൻ ഓഫ് സ്പീഷീസ്' പ്രസിദ്ധീകരിച്ചു.

1914 - മുസോളിനി ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ചു.

1926 - അരബിന്ദോ ഘോഷിന് ആത്മ സാക്ഷാത്കാരം കിട്ടി മഹർഷി അരബിന്ദോ ആയി.  ആശ്രമം ശിഷ്യരെ ഏൽപ്പിച്ച് ശ്രീ അരബിന്ദോ ആദ്ധ്യാത്മിക ജ്ഞാനത്തിന് പോകുന്നു.

1966 - യു.എസിൽ പരിസ്ഥിതി മലിനികരണ പുക ദുരന്തം. 400 ലേറെ പേർ ശ്വാസതടസ്സവും ഹൃദയാഘാതവും മൂലം കൊല്ലപ്പെട്ടു.

e084ccc1-5abb-4202-8762-f79dfdc36c62

1968 - കേരളത്തിൽ വീണ്ടും നക്സലെറ്റ് ആക്രമണം. ഇത്തവണ പുൽപ്പള്ളി പോലിസ് സ്റ്റേഷന് നേരെ.

1969 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി

1989 - 16 വയസ്സും 214 ദിവസവുമുള്ളപ്പോൾ സച്ചിൻ ടെൻഡുൽക്കർ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അർദ്ധശതകം (Century) പൂർത്തിയാക്കി റെക്കാർഡിട്ടു.

f2811c2f-b029-4802-9260-37c6dcfe7c26

2012-, കൊറിയൻ റാപ്പർ സൈയുടെ ഗംഗനം സ്റ്റൈൽ 808 ദശലക്ഷം വ്യൂസ് കടന്നതിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട യുട്യൂബ് വീഡിയോ ആയി മാറി.

2013-, ജർമ്മൻ ഫോർമുല 1 റെഡ് ബുൾ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ ബ്രസീലിയൻ ഗ്രാൻഡ് പ്രിക്സിൽ തൻ്റെ തുടർച്ചയായ 9-ആം GP വിജയവും തുടർച്ചയായ 13-ആം GP വിജയവും രേഖപ്പെടുത്തി.

2017 - റോബർട്ട് മുഗാബെയുടെ 30 വർഷത്തെ കാലാവധിക്ക് ശേഷം മുൻ ഒന്നാം വൈസ് പ്രസിഡന്റ് എമ്മേഴ്‌സൺ മംഗഗ്വ സിംബാബ്‌വെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

2018-  തായ്‌വാൻ വോട്ടർമാർ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള റഫറണ്ടത്തിനെതിരെ വോട്ട് ചെയ്തു

ea3ccf1c-1a0a-477a-bd48-61f81b6856f8

2020- സ്കോട്ട്ലൻഡ് പാർലമെന്റ് ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി വോട്ട് ചെയ്തു

2024- ദരിദ്ര രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ സഹായിക്കുന്നതിനായി അസർബൈജാനിലെ ബാക്കുവിൽ നടന്ന COP29-ൽ  300 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ കരാർ അംഗീകരിച്ചു,

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment