/sathyam/media/media_files/2026/01/11/gtzvmzodqibgfwezorxt-2026-01-11-07-52-40.webp)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊലവർഷം 1201
ധനു 27
ചിത്തിര / നവമി
2026 ജനുവരി 11,
ഞായർ
ഇന്ന്;
ശബരിമല
* മതസൗഹാർദ്ദത്തിന്റെ പ്രതീകമായ 'എരുമേലി പേട്ട തുള്ളൽ !
. *കുണ്ടറ വിളംബരം' -1809! [ബ്രിട്ടീഷുകാർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും വിദേശികളായ അവർക്ക് ഇവിടം ഭരിയ്ക്കാനും ചുങ്കം പിരിയ്ക്കാനും അധികാരമില്ലെന്നും അതിനാൽ അവർ ഇന്ത്യ വിടണമെന്നും വേലുത്തമ്പി ദളവ കുണ്ടറ ഇളമ്പല്ലൂർ ദേവീ ക്ഷേത്ര മൈതാനത്ത് വച്ച് 1809 ജനുവരി 11 -ാം തിയ്യതി നടത്തിയ സുപ്രസിദ്ധമായ വിളംബരത്തെ അറിയാനും അനുസ്മരിയ്ക്കാനുമായി ഒരു ദിനം. ]
*അന്തഃരാഷ്ട്ര 'ജോലിയിലെ തുല്യതാദിനം ![International Parity at Work Day ; സ്വന്തം തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ ചർമ്മത്തിന്റെ നിറം, വംശം, മാതൃരാജ്യം, മതം, ലിംഗഭേദം എന്നിവ എന്തുതന്നെയായാലും, അവർക്കല്ലൊവർക്കും, അവരുടെ തൊഴിലുടമകൾ ഒരേ തരത്തിലുള്ള ജോലിയ്ക്ക് തുല്യമായ പ്രതിഫലം നൽകേണ്ടത് ശരിയും ന്യായവുമാണ് എന്ന അറിവ് പകരാനും അവബോധം സൃഷ്ടിയ്ക്കാനും ഒരു ദിനം. ]
* മനുഷ്യക്കടത്ത് ബോധവൽക്കരണ ദിനം![Human Trafficking Awareness Day; ഓരോ വർഷവും ലക്ഷക്കണക്കിന് സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ദാരിദ്ര്യം മുതലെടുത്ത് അവരുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന തരത്തിൽ മനുഷ്യക്കടത്ത് നടത്തി, നിർബന്ധിതവും നിയമവിരുദ്ധവുമായ അടിമത്തം, ബാലവേല, സൈനിക പ്രവൃത്തി, ലൈംഗികത്തൊഴിൽ എന്നീ ഇടങ്ങളിലേക്ക് എത്തിയ്ക്കുന്നതിനെ കുറിച്ച് സമൂഹത്തിന് കൃത്യവും വ്യക്തവുമായ ഒരു തിരിച്ചറിവുണ്ടാക്കാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2026/01/11/14a40642-71f3-401d-920f-27d64868e4ec-2026-01-11-07-45-33.jpeg)
*പേജെറ്റ്സ് അസ്ഥിരോഗ ബോധവത്കരണ ദിനം![ Paget's Awareness Day ; ഡിസീസ് ഓഫ് ബോൺ
അസ്ഥികളെ ബാധിയ്ക്കുന്ന വിട്ടുമാറാത്ത ഒരു രോഗമാണ് പേജെറ്റ്സ് അഥവാ അസ്ഥിരോഗം. ആരോഗ്യമുള്ള ഒരാളുടെ ആരോഗ്യമുള്ള അസ്ഥിയിൽ, പുനർനിർമ്മാണം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയ; പഴയ അസ്ഥി കഷണങ്ങൾ നീക്കം ചെയ്യപ്പെടുകയും പുതിയ അസ്ഥികൾ സ്ഥാപിയ്ക്കപെടുകയും ചെയ്യുന്ന ഒരു പ്രക്രിയ നിരന്തരം നടക്കുന്നുണ്ട്. പേജെറ്റ്സ് എന്ന രോഗം ഈ പ്രക്രിയയെ നേരിട്ട് ബാധിച്ച് അസ്ഥികളുടെ ഈ ആരോഗ്യ സന്തുലിതാവസ്ഥയിൽ തകിടം മറിയ്ക്കാൻ ഇടയാകാറുണ്ട്, അതിൻ്റെ ഫലമായി അസാധാരണമായ ആകൃതിയും ദൗർബ്ബല്യവും ഉള്ള, പെട്ടന്ന് പൊട്ടുന്ന തരത്തിലുള്ള പുതിയ അസ്ഥികൾ ശരീരത്തിൽ ഉണ്ടാകുന്നതാണ് പേജറ്റ്സ് എന്ന രോഗം. 55 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ ഏകദേശം 2 മുതൽ 3% വരെ പ്രായമായവരെയാണ് പേജെറ്റ്സ് രോഗം ബാധിക്കുന്നത്.പേജെറ്റ്സ് രോഗമുള്ള പല രോഗികൾക്കും പ്രഥമദൃഷ്ട്യാ രോഗലക്ഷണങ്ങളൊന്നുമുണ്ടാവാറില്ല, വേറെ എന്തെങ്കിലും ആവശ്യത്തിന് എക്സ്-റേ എടുക്കേണ്ടുന്ന ആവശ്യം വരുന്നതുവരെ അവർക്ക് ഈ രോഗമുണ്ടെന്ന കാര്യം ആരും അറിയുന്നില്ല.
അതിനാൽത്തന്നെ ഈ രോഗത്തെ കുറിച്ച് അറിയാൻ അവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം ]
/filters:format(webp)/sathyam/media/media_files/2026/01/11/f1a37be1-4487-40c8-b444-f8089f29605f-2026-01-11-07-52-28.jpeg)
*ലോക സ്കെച്ച്നോട്ട് ദിനം![World Sketchnote Day ;എല്ലാ വർഷവും ജനുവരി 11-ന് ലോകം സ്കെച്ച്‌നോട്ട് ദിനം ആചരിക്കുന്നു. 'സ്കെച്ച്', 'നോട്ടുകൾ' എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങളുടെ സംയോഗമാണ് 'സ്കെച്ച് നോട്ട്സ്.
ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ച് ലളിതമായ നിർദ്ദേശങ്ങൾ, 'കുറിപ്പുകൾ (സ്കെച്ചിപ്പുകൾ), യാത്രാ കുറിപ്പുകൾ ഓർമ്മക്കുറിപ്പുകൾ, എന്നിവയിൽത്തന്നെ സ്കെച്ച് രൂപത്തിൽ, ചെയ്യേണ്ടവ, ഷോപ്പിംഗ് ലിസ്റ്റുകൾ എന്നിവയ്ക്കായി സ്കെച്ച്നോട്ടുകൾ സൃഷ്ടിക്കാൻ കഴിയും.മൈക്ക് റോഹ്‌ഡെയും മൗറോ ടോസെല്ലിയും ചേർന്ന് 2016 ൽ ലോക സ്കെച്ച്നോട്ട് ദിനം ആരംഭിച്ചു. ഈ രണ്ടുപേരും ഒരു ചെറിയ കൂട്ടം ഡിസൈനർമാരും നിർമ്മാതാക്കളും ചേർന്ന് സ്കെച്ച്നോട്ട് ആർമി എന്ന കമ്പനി സൃഷ്ടിച്ചു, ലോകമെമ്പാടുമുള്ള സ്കെച്ച്നോട്ടുകളും അവരുടെ കലാകാരന്മാരും ഇന്നേ ദിവസം ഇവിടെ പ്രദർശിപ്പിക്കാൻ സഹായിക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2026/01/11/12d971c9-407a-4471-bc3e-b0719a8f9d41-2026-01-11-07-45-33.jpeg)
* ടുണിഷ്യ: ശിശുദിനം!
* അൽബേനിയ : റിപ്പബ്ലിക് ദിനം!
* മൊറാക്കൊ: സ്വാതന്ത്ര്യ പ്രഖ്യാപനദിനം!
* ജപ്പാൻ: 'കഗാമി ബിരാക്കി' ![മോച്ചി എന്ന റൈസ് കേക്ക് പൊട്ടിക്കുന്ന ദിനം]
USA;
*പൈതൃക നിധി ദിനം/filters:format(webp)/sathyam/media/media_files/2026/01/11/8e9421a7-3a57-41aa-98a3-6cf78e02ff88-2026-01-11-07-45-33.jpeg)
ഇന്നത്തെ തലമുറകൾക്ക് പ്രചോദനം നൽകുന്ന സമ്പന്നമായ മനുഷ്യ ചരിത്രത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു എന്നതിനാൽ. പൈതൃക നിധികൾ ഭൂതകാലത്തിന്റെ പഴയ കഷണങ്ങളേക്കാൾ കൂടുതലാണ്, അവ നമ്മുടെ വേരുകളെ പ്രതിനിധീകരിക്കുകയും നമ്മുടെ പുരാതന ചരിത്രത്തെ ഓരോ ഘട്ടത്തിലും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു അക്കാര്യത്തെക്കുറിച്ച് അറിയാൽ അവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം. ]
*രഹസ്യ സുഹൃത്ത് ദിനം ! [Secret Pal Day ;
നല്ല സുഹൃത്തുക്കളുള്ളത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്, എന്നാൽ ഒരാൾക്ക് ആ സുഹൃത്തിനു തന്നെ അറിയാത്ത വിധത്തിൽ ഒളിവിലിരിയ്ക്കുവാൻ ശ്രമിയ്ക്കുന്ന നിഗൂഢമായ, രഹസ്യമായ ഒരു സുഹൃത്ത് കൂടി ഉണ്ടായിരിക്കുന്നത് ആ വർഷം മുഴുവനും രസകരവും സാഹസികവുമായ ഒരു രഹസ്യമായിരിക്കും.
/filters:format(webp)/sathyam/media/media_files/2026/01/11/8c7024c2-34cb-4314-bdc5-a1347366edaa-2026-01-11-07-45-33.jpeg)
സീക്രട്ട് പാൽ പ്രോഗ്രാം എന്ന ഈ ആശയത്തിൻ്റെ ആരംഭം പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ്, സീക്രട്ട് സാൻ്റോ എന്ന ആശയത്തിന് സമാനമായി, വർഷം മുഴുവനും അവരുടെ "സുഹൃത്തിന്" നല്ല സമ്മാനങ്ങളും കാർഡുകളും അയച്ച് അത്ഭുതപ്പെടുത്തുന്ന ഒരു രഹസ്യ സുഹൃത്ത് അഥവാ സീക്രട്ട് പാൽ എന്നതാണ്.
ചിന്തനീയമായ ഒരു സമ്മാനമോ സന്ദേശമോ ഉപയോഗിച്ച് ഒരാളുടെ ദിവസം അജ്ഞാതമായി അത്ഭുതപ്പെടുത്തുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശം.]
ദേശീയ ചൂടു കള്ള് ദിനം ![National Hot Toddy Day ; തണുത്ത രാത്രികൾക്ക് അനുയോജ്യമായ ഊഷ്മളവും ആശ്വാസദായകവുമായ ഒരു ക്ലാസിക് പാനീയം സുഗന്ധ വ്യഞ്ജനങ്ങൾ, തേൻ, വിസ്കി (സാധാരണയായി റം, ബ്രാണ്ടി അല്ലെങ്കിൽ വിസ്കി) എന്നിവയുടെ മനോഹരമായ സംയോജനമാണ് ഈ ഹോട്ട് ടോടി. ഇരുണ്ട ശൈത്യകാല മാസങ്ങളിൽ ഒരു തണുത്ത ദിവസം കുടിക്കാൻ അനുയോജ്യമായ ഈ ബ്രിട്ടീഷ് പാനീയത്തെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2026/01/11/24ad7933-a637-4f13-971a-35fcd1d57dae-2026-01-11-07-47-13.jpeg)
*ദേശീയ ഗേൾ ഹഗ് ബോയ് ദിനം ![ National Girl Hug Boy Day ;ആലിംഗനം മാനസികാനന്ദാവസ്ഥ വർദ്ധിപ്പിക്കുകയും മാനസീകസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അതിനാൽ ഊഷ്മളമായ ആലിംഗനത്തിലൂടെ കുറച്ച് സന്തോഷവും പോസിറ്റിവിറ്റിയും അവരവരുടെ ഇണയ്ക്ക് പകർന്നു നൽകി പരസ്പരം സന്തോഷം പകരുകയും സമ്മർദ്ദം കുറയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്യുവാൻ ഒരു ദിവസം.]
*ദേശീയ, കൂട്ടുകാരുടെമേൽ നിരത്തിലെ വെള്ളം ചവിട്ടി തെറിപ്പിയ്ക്കാൻ ഒരു ദിനം !
[National Step in a Puddle and Splash Your Friends Day; മഴനനഞ്ഞ നടപ്പാതകളിൽ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ സുഹൃത്തുക്കൾക്കൊപ്പം നിരത്തിലെ വെള്ളം പരസ്പരം ചവിട്ടിതെറിപ്പിയ്ക്കാൻ ഒരു ദിനം . ]
*ദേശീയ, അർക്കൻസാസ് ദിനം ![National Arkansas Day ; തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പർവതനിരകളും സമൃദ്ധമായ വനങ്ങളും ആകർഷകമായ ചെറിയ പട്ടണങ്ങളും ഉൾക്കൊള്ളുന്ന പ്രകൃതിദത്തമായ ഒരു സംസ്ഥാനമാണ് അർക്കൻസാസ്. അതിന്റെ മനോഹാരിതയും പ്രാധാന്യവും അറിയാനും ആസ്വദിയ്ക്കാനും ഒരു ദിനം ]
/filters:format(webp)/sathyam/media/media_files/2026/01/11/0102fb69-03d2-4acb-89ef-365def3e0100-2026-01-11-07-47-13.jpeg)
*ദേശീയ ക്ഷീരദിനം ![National Milk ഡേ ; പാലിൻ്റെയും പാലുൽപ്പന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അറിയാനും അനുഭവിയ്ക്കാനും ഒരു ദിനം.]
*ഇന്ത്യയിൽ റോഡ് സുരക്ഷാ വാരം!(ജനുവരി 11 - 17)[സുരക്ഷിതമായ ഡ്രൈവിംഗ് പഠിയ്ക്കാനും പഠിപ്പിയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ദിനം.]
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്‌്‌്
"നിങ്ങൾ ദിവസവും ഒരുനേരത്തെ ആഹാരം സ്വയമേവ ഉപേക്ഷിയ്ക്കുകയാണെങ്കിൽ അത് മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരുനേരത്തെ ഭക്ഷണമായി ഭവിയ്ക്കുന്നു."
. [ -ലാൽ ബഹാദൂർ ശാസ്ത്രി ]
*************
/filters:format(webp)/sathyam/media/media_files/2026/01/11/380f4f3b-41d9-4474-9d8d-08d12913ef5e-2026-01-11-07-47-13.jpeg)
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
നടൻ, സംവിധായകൻ, തിരക്കഥാ കൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ ബാലചന്ദ്ര മേനോന്റെയും (1952),
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ലാൽ ജോസിൻ്റെയും (1966),
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്', ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ ചിത്രങ്ങളില്‍ അഭിനയിച്ച മലയാളത്തിലെ പ്രശസ്ത നടനും ചലച്ചിത്ര നിര്‍മാതാവുമായ അജു വര്‍ഗീസിന്റേയും (1985),
/filters:format(webp)/sathyam/media/media_files/2026/01/11/60a2f723-5343-4834-ad66-d1952f8baffb-2026-01-11-07-47-13.jpeg)
പ്രമുഖ തെലുങ്ക് സംവിധായകയും മാധ്യമപ്രവർത്തകയുമായ ബി ജയയുടേയും (1964),
തമിഴ്, കന്നഡ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമായ കിരണ്‍ റാത്തോഡിന്റേയും (1981),
പ്രഥമ കാക്കനാടൻ അവാർഡ് നേടിയ ബംഗാളി സാഹിത്യകാരി കവിയും ഗാന രചയിതാവുമായ തിലോത്തമ മജുംദാറിൻ്റെയും (1966),
/filters:format(webp)/sathyam/media/media_files/2026/01/11/25b18fb7-35b6-4a06-b5ef-e775d62aadc3-2026-01-11-07-47-13.jpeg)
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ കൈലാഷ് സത്യാർത്ഥിയുടെയും (1954),
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യൻ കളിക്കാരൻ രാഹുൽ ദ്രാവിഡ് അഥവാ രാഹുൽ ശരത് ദ്രാവിഡിന്റെയും (1973) ജന്മദിനം !
/filters:format(webp)/sathyam/media/media_files/2026/01/11/678b787f-ff73-423d-a44b-9d5c44ec8efc-2026-01-11-07-48-04.jpeg)
2011-ലെ നിയസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ നിന്ന് ജയിച്ച് ആദ്യമായി നിയസഭയിലെത്തിയ,കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവും, ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി 2007 മുതൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ ടി വി രാജേഷ് (1974 ജനുവരി 11 )
ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കൊളമ്പിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനിസ്സിലെ പ്രൊഫസറും. 2006 മുതൽ 2008 വരെ ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്ന.ഫ്രെഡറിക് സ്റ്റാൻലി "റിക്ക്" മിഷ്കിൻഎന്ന ഫ്രെഡറിക് എസ്. മിഷ്കിൻ(1951 ജനുവരി 11 )
/filters:format(webp)/sathyam/media/media_files/2026/01/11/3156c3b9-c24c-4c20-b59b-d813f30d278c-2026-01-11-07-48-04.jpeg)
ചാച്ചി 420 (1997), വൺ 2 കാ 4 (2001) ദംഗൽ (2016) ലുഡോ (2020) അജീബ് ദസ്താൻസ് (2021) തുടങ്ങിയ ഹിന്ദി സിനിമകളിൽ അഭിനയിച്ച ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയായ ഫാത്തിമ സന ​​ഷെയ്ഖ് (11 ജനുവരി 1992)
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലുമായ അനു അഗർവാൾ. ( ജനുവരി 11, 1969).
ഒരു ബ്രിട്ടീഷ്-ഇന്ത്യൻ അഭിനേതാവും സംരംഭകയും സംവിധായകയുമായ താരാശർമ്മ. (1977 ജനുവരി 11 )
******
ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
/filters:format(webp)/sathyam/media/media_files/2026/01/11/4814f54f-80d1-4471-b1a4-b08e4fdd64a9-2026-01-11-07-48-04.jpeg)
സർവോദയം കുര്യൻ ജ. (1920- 1999)
പാലാ കെ.എം മാത്യു ജ.(1927-2010)
തിയോഡാഷ്യസ് 1, ജ. (347AD-395 AD).
റോഡ് ടെയ്‌ലർ ജ.(1930-2015)
സർ ജെയിംസ് പേജ് ബാരോനെറ്റ് ജ.(1814-1899)
'ഉമ്പ്രക്കള പ്രഭാകര കുനിക്കുല്ലായ (1926 - 2005)
'എഡ്വേർഡ് ബ്രാഡ്ഫോർഡ് ടിച്ച്നർ.(1867-1927)
കോളറ, വസൂരി, ഷയരോഗം തുടങ്ങിയ പകർച്ചവ്യാധികൾക്ക് എതിരെ സർക്കാർ ആരോഗ്യവകുപ്പുമായി ചേർന്ന് വ്യാപക പ്രതിരോധ നടപടികൾ നടത്തുകയും രോഗികളെ ശ്രുശ്രുഷിക്കുകയും ശവം മറവു ചെയ്യാൻ സഹായിക്കുകയും മദ്യ നിരോധനത്തിനായി ബോധവൽക്കരണം നടത്തുകയും, ബംഗ്ലാദേശിലും, ഭൂട്ടാനിലും , ആന്ധ്രയിലും , ഷിമോഗയിലും ഒക്കെ സംഭവിച്ച , ഭൂമികുലുക്കത്തിലും , വെള്ളപ്പൊക്കത്തിലും മറ്റും പെട്ട് അശരണരായവർക്ക് മറ്റുള്ള ആളുകളിൽ നിന്നും ആവുന്ന സഹായങ്ങൾ വസ്ത്രങ്ങളായും പണമായും ശേഖരിച്ചശേഷം നേരിട്ട് സഹായമെത്തിക്കുകയും ചെയ്ത എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യ പ്രവർത്തകനായിരുന്ന സർവോദയം കുര്യൻ (11 ജനുവരി 1920 - 19 ജൂലൈ 1999),
/filters:format(webp)/sathyam/media/media_files/2026/01/11/778ed231-489e-41b5-99a4-711284a26ac1-2026-01-11-07-48-04.jpeg)
കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.പിയും, എഴുത്തുകാരനും, പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യാ മെമ്പറും , കേരളാ സ്റ്റേറ്റ് ഖാദി ബോർഡ് വൈസ് ചെയർമാനും , അഗ്രോ - മിഷനറി ചെയർമാനും, കേരളാ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടറും ,മലയാള മനോരമ പത്രാധിപ സമിതി അംഗവും ആയിരുന്ന പാലാ കെ.എം മാത്യു (1927 ജനുവരി 11-2010 ഡിസംബർ 22 ),
അവസാനമായി റോമ സാമ്രാജ്യത്തിന്റെ കിഴക്കെപകുതിയും പടിഞ്ഞാറെ പകുതിയും ഒരുമിച്ച് ഭരിച്ച ചകവർത്തിയായിരുന്ന ഫ്ലാവിയസ് തിയോഡാഷ്യസ് അഗസ്റ്റസ് എന്ന ചക്രവർത്തി തിയോഡാഷ്യസ് ഒന്നാമൻ ( 11 ജനുവരി 347- 17 ജനുവരി 395),
/filters:format(webp)/sathyam/media/media_files/2026/01/11/731cc4b6-27da-4fa8-8b00-ed2f2c4eb946-2026-01-11-07-48-04.jpeg)
ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്, യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ,ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ഹോളിവുഡ് കീഴടക്കിയ ഓസ്ട്രേലിയൻ നടൻ റോഡ് ടെയ്‌ലർ (11ജനുവരി 1930- 7 ജനുവരി 2015),
മനുഷ്യന്റെ പേശികളിൽ പരാന്നഭോജിയായ വിരയെ കണ്ടെത്തി ട്രൈക്കിനോസിസ് സന്ധികളുടെ വൈകല്യം, വേദന, ഒടിവ് അല്ലെങ്കിൽ സന്ധിവാതം എന്നിവയ്ക്ക് കാരണമാകാവുന്ന കോശങ്ങളുടെ പുനർനിർമ്മാണവും ഒന്നോ അതിലധികമോ അസ്ഥികളുടെ വൈകല്യവും ഉൾപ്പെടുന്ന ഒരു അവസ്ഥയെ കണ്ടെത്തി നിർവചിക്കുകയും (അത് പിന്നീട് പേജറ്റ് രോഗം എന്നറിയപ്പെടുന്നു ) സ്തനാർബുദത്തെ കുറിച്ച് മികച്ച വിവരണം നൽകുകയും വിക്ടോറിയ രാജ്ഞിക്ക് അസാധാരണമായ നിലകളിൽ വൈദ്യ സേവനമനുഷ്ഠിക്കുകയും ട്യൂമറിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ (1851), സർജിക്കൽ പാത്തോളജിയിലെ പ്രഭാഷണങ്ങൾ (1863), ക്ലിനിക്കൽ പ്രഭാഷണങ്ങൾ ഉപന്യാസങ്ങൾ (1875) തുടങ്ങി നിരവധി കൃതികൾ രചിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശസ്തനായ ഒരു അനാട്ടമി ആൻഡ് സർജറി പ്രൊഫസറും എഞ്ചിനീയറുമായിരുന്ന സർ ജെയിംസ് പേജ്, ഒന്നാം ബാരനെറ്റ് (ജനുവരി 11, 1814 -1899 ഡിസംബർ 30 )
/filters:format(webp)/sathyam/media/media_files/2026/01/11/4989fb18-c515-478d-902f-ee8d44ce7796-2026-01-11-07-49-11.jpeg)
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സാഹിത്യകാരനും കാസർഗോഡ് നിയമ സഭാമണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് മൂന്നാം കേരളാ നിയമസഭയിൽ അംഗമായ യു.പി. കുനിക്കുല്ലായ എന്ന ഉമ്പ്രക്കള പ്രഭാകര കുനിക്കുല്ലായ (11 ജനുവരി 1926 - 13 ഓഗസ്റ്റ് 2005)
ഒരു ബ്രിട്ടീഷ്-അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എഡ്വേർഡ് ബ്രാഡ്ഫോർഡ് ടിച്ച്നർ.(1867 ജനുവരി 11- ഓഗസ്റ്റ് 3, 1927)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
മൊയ്തു പടിയത്ത് മ.(1931- 1989)
ചൊക്ലി ഊരാചേരി കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ മ. (1764–1841)
കെ.എ. റഹ്‌മാൻ മ.(1940-1999)
ലാൽ ബഹാദൂർ ശാസ്ത്രി മ. (1904-1966)
ഡൊമനിക്കോ ഗിർലാന്ഡൈയോ മ.(1448 1494)
തോമസ് ഹാർഡി മ.( 1840-1928)
എമ്മാനുവൽ ലാസ്കർ മ.(1868-1941).
ഡാനിയൽ കാൻവെയ്ലർ മ.(1884-1979)
എഡ്‌മണ്ട് ഹിലാരി മ.( 1919- 2008)
ആരൺ സ്വാർട്‌സ് മ.( 1986-2013)
ഏരിയൽ ഷാരോൺ മ.(1928-2014)
അനീറ്റ എക്ബർഗ് മ. (1931-2015)
കാൾ ഡേവിഡ് ആൻഡേഴ്സൺ (1905 -1991), '.
/filters:format(webp)/sathyam/media/media_files/2026/01/11/0718108a-059d-4d83-bd78-3ed6c525b750-2026-01-11-07-49-11.jpeg)
'
ഉമ്മ, ഒരു മൊയ്യും കൂടി ബാക്കീണ്ട്, ആചാരങ്ങളേ മാറിക്കൊള്‍ക, എന്നോസി, ഫിര്‍ഔന്‍ തുടങ്ങി എണ്‍പതോളം രചനകളിലൂടെ സ്വന്തം സാമുദായികാവസ്ഥയിലെ നേർകാഴ്ച നൽകിയ എഴുത്തുകാരനും, കാലം മാറി കഥ മാറി, മണിത്താലി, മണിയറ, മൈലാഞ്ചി, അല്ലാഹു അൿബർ, യത്തീം, കുപ്പിവള, തങ്കക്കുടം, കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതുകയും ചെയ്ത മൊയ്തു പടിയത്ത് (1931- ജനുവരി 11, 1989 ),
കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ ,.കുഞ്ഞിച്ചന്തൻ ഗുരുനാഥൻ, ഒതേനൻ ഗുരുനാഥൻ, ചാത്തപ്പൻ ഗുരുനാഥൻ, കോരൻ ഗുരുനാഥൻ എന്നി അഞ്ചു സഹോദരന്മാരിൽ മൂത്തയാളും, ഗുരുകുലം എൽപി സ്കൂൾ സ്ഥാപിക്കുകയും, ഹെർമൻ ഗുണ്ടർട്ടിനെ സംസ്‌കൃതവും മലയാളവും പഠിപ്പിക്കുകയും ചെയ്ത ചൊക്ലി ഊരാചേരി കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ ((1764– ജനുവരി 11,1841)
'
ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപക നേതാവായിരുന്ന അദ്രേയാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ (കെ.എ. റഹ്‌മാൻ )(1940 ജനുവരി 1 -1999 ജനുവരി 11),
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും . ലളിത ജീവിതം കൊണ്ടു ശ്രദ്ധേയനും ജയ് ജവാൻ ജയ് കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം സമ്മാനിക്കുകയും ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രി (ഒക്ടോബർ 2, 1904 - ജനുവരി 11, 1966),
/filters:format(webp)/sathyam/media/media_files/2026/01/11/284565e6-2fac-4aac-a93e-f3b33632f722-2026-01-11-07-49-11.jpeg)
സാധാരണക്കാരുടെ ജീവിതങ്ങളെ ചിത്രീകരിക്കുന്നതിലും, വിവരണ പൂരികമായ ഈശ്വര ഭക്തിയുടെ പശ്ചാത്തലത്തിൽ ജീവിക്കുന്ന സാധാരാണക്കാരെ ആലേഖ്യം ചെയ്യുന്നതിലും പ്രത്യേക കഴിവുണ്ടായിരുന്ന ഫ്ലോറൻസിൽ നിന്നുള്ള ഒരു ഇറ്റാലിയൻ നവോത്ഥാനകാല പെയിനററായിരുന്ന ഡൊമനിക്കോ ഗിർലാന്ഡൈയോ (1449 – 11 ജനുവരി 1494)
സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തത്തെ വിഷയമാക്കി ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874), കാസ്റ്റർബ്രിഡ്ജിലെ മേയർ (1886), ടെസ് ഓഫ് ദ ഡൂർബെർവിൽസ് (1891), ജൂഡ് ദ ഒബ്സ്ക്യൂർ (1895) തുടങ്ങിയ നോവലുകളെഴുതി പ്രസിദ്ധൻ ആയി എങ്കിലും പിൽക്കാലത്ത് ഇംഗ്ലീഷ് ഭാഷയിലെ ഒരു മുഖ്യകവിയായി കണക്കാക്കപ്പെട്ട നോവലിസ്റ്റും കവിയും ആയിരുന്ന തോമസ് ഹാർഡി (2 ജൂൺ 1840 – 11 ജനുവരി 1928),,
ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും രചിച്ച, ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമുള്ള , ഗണിത ശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്ന ലോക ചെസ്സ് ചാമ്പ്യനായിരുന്ന എമ്മാനുവൽ ലാസ്കർ (ഡിസംബർ:24, 1868 – ജനുവരി 11, 1941) ,
/filters:format(webp)/sathyam/media/media_files/2026/01/11/16485e0d-9cbb-4e96-aabd-38096e43b5bc-2026-01-11-07-49-11.jpeg)
ഒരു ജെർമൻ കലാചരിത്രകാരനും, കലാവസ്തുക്കളുടെ ശേഖരീതാവും ഫ്രാൻസിൽ 20-ാം നൂറ്റാണ്ടിലെ പ്രധാന ചിത്രവില്പനക്കാരനും, പാബ്ലോ പിക്കാസോ, ജോർജെസ് ബ്രാക്ക്വ എന്നിവരുടെ ക്യൂബിസം പെയിന്റിങ്ങുകൾ അണിനിരത്തി 1907-ൽ പാരീസിൽ സ്ഥാപിതമായ ഒരു പ്രമുഖ ഗാലറിയുടെ ഉടമയും, ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ(25 ജൂൺ 1884 - 11 ജനുവരി 1979),
ടെൻസിങ് നോർഗേയോടൊപ്പം '' 1953-ൽ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകന്‍ എഡ്‌മണ്ട് ഹിലാരി (1919 ജൂലൈ 20 - 2008 ജനുവരി 11), '
ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് എത്തിയ്ക്കുന്ന വെബ് ഫീഡ് ഫോർമാറ്റിന്റെ വിഭാഗമായ ആർഎസ്എസ് 1.0 (RSS 1.0) രൂപകൽപ്പനയിലെ നിർണ്ണായക വ്യക്തിയും, സോഷ്യൽ ന്യൂസ് വെബ്‌സൈറ്റായ റെഡ്ഡിറ്റിന്റെ പകർപ്പവകാശ അനുമതി പത്രം ലാഭേച്ഛയില്ലാതെ നൽകുന്ന ക്രിയേറ്റീവ് കോമൺസ്ന്റെ സ്ഥാപകരിൽ ഒരാളും ആയിക്കുന്ന ആരൺ സ്വാർട്‌സ് (8 നവംബർ 1986 - 11 ജനുവരി 2013)
/filters:format(webp)/sathyam/media/media_files/2026/01/11/7874b03a-5e63-454e-a849-fe6457f4d01f-2026-01-11-07-49-11.jpeg)
'ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കു വഹിച്ച ഇസ്രായേലിലെ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ (26 ഫെബ്രുവരി 1928 - 11 ജനുവരി 2014)
ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് പ്രശസ്തയായ സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്ന കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ് (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015), '
പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ കാൾ ഡേവിഡ് ആൻഡേഴ്സൺ (സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991), '
****
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1569 - ഇംഗ്ലണ്ടിൽ ആദ്യത്തെ ലോട്ടറി രേഖപ്പെടുത്തി.
1693 - ശക്തമായ ഭൂകമ്പം സിസിലി, മാൾട്ട ഭാഗങ്ങൾ നശിപ്പിച്ചു.
1759 - അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
1779 - ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു.
/filters:format(webp)/sathyam/media/media_files/2026/01/11/d1b4e07d-369d-4d83-9726-e0156e034c44-2026-01-11-07-50-08.jpeg)
1805 - മിച്ചിഗൺ സൈന്യം രൂപീകൃതമായി.
1891- ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10037പേർ ഒപ്പിട്ട മലയാളി മെമ്മോറിയൽ നിവേദനം ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു.
1908 - ഗ്രാൻഡ് കാന്യോൺ ദേശീയ സ്മാരകം സൃഷ്ടിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/11/cf227708-531e-429c-852d-01eb9b61fe97-2026-01-11-07-50-08.jpeg)
1922 - പ്രമേഹ രോഗത്തിനെതിരെ 14കാരനായ ലിയോനാർഡ് തോംപ്സണിൽ ഇൻസുലിൻ ആദ്യമായി പരിക്ഷിച്ചു.
1942 - ജപ്പാൻ, കൊലാലമ്പൂർ പിടിച്ചെടുത്തു.
1949 - ലോകത്ത് ആദ്യമായി പിറ്റ്സ് ബർഗിൽ KDKA-TV നെറ്റ് വർക്ക് ടെലിവിഷൻ പ്രക്ഷേപണം നടത്തി
/filters:format(webp)/sathyam/media/media_files/2026/01/11/be40586b-f004-427a-b4dd-f943ce3e3d33-2026-01-11-07-50-08.jpeg)
1950 - കൽക്കട്ട ന്യൂക്ലിയർ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഐറിൻ ജൂലിയട്ട് ക്യൂറി (ക്യൂറി ദമ്പതികളുടെ മകൾ ) ഉദ്ഘാടനം ചെയ്തു.
1964 - പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് അമേരിക്കൻ ഡോക്ടർ പുറത്തിറക്കി.
1966 - ശാസ്ത്രിജിയുടെ അവിചാരിതമായ മരണത്തെ തുടർന്ന് ഗുൽസാരിലാൽ നന്ദ രണ്ടാം വട്ടവും താത്കാലിക പ്രധാനമന്ത്രിയായി.
1972 - ഈസ്റ്റ് പാകിസ്ഥാൻ ബംഗ്ലാദേശ് എന്ന നാമം സ്വീകരിച്ചു.
1998 - സിദി-ഹമീദ് കൂട്ടക്കൊല അൾജീരിയയിൽ നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/01/11/aa5355dc-123e-473f-a69f-e31e0e8c41df-2026-01-11-07-50-08.jpeg)
2002 - ഗ്വണ്ടനാമോ തടവറയിലേക്ക് ആദ്യ തടവുകാരനെ എത്തിച്ചു.
2007 - കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
2013 - സൊമാലിയയിലെ ബുലോ മാരെറിൽ ഒരു ഫ്രഞ്ച് ബന്ദിയെ വിട്ടയയ്ക്കാൻ പരാജയപ്പെട്ട ബുലോ മാരെർ ഹോസ്റ്റേജ് റെസ്ക്യൂ ശ്രമത്തിൽ ഒരു ഫ്രഞ്ച് സൈനികനും 17 തീവ്രവാദികളും കൊല്ലപ്പെട്ടു.
2020 - ഹുബെയിൽ കൊവിഡ്-19 പാൻഡെമിക് : വുഹാനിലെ മുനിസിപ്പൽ ഹെൽത്ത് ഉദ്യോഗസ്ഥർ COVID-19 ൽ നിന്ന് രേഖപ്പെടുത്തിയ ആദ്യത്തെ മരണം പ്രഖ്യാപിച്ചു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
*Rights Reserved by Team Jyotirgamaya*
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us