ഇന്ന് ജനുവരി 20; അന്താരാഷ്ട്ര സ്വീകാര്യത ദിനം. റോഷി അഗസ്റ്റിന്റേയും നിക്കി ഹേലിയുടേയും ഇവാന്‍ പീറ്ററിന്റെയും ജന്മദിനം; കമലാ ഹാരിസ് യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായതും ബരാക് ഒബാമ അമേരിക്കയുടെ 44-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതും ഇതേ ദിനം തന്നെ; ചരിത്രത്തിൽ ഇന്ന്

New Update
New Project (7)

.    ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1201 
മകരം 6
തിരുവോണം / ദ്വിതീയ
2026  ജനുവരി 20, 
ചൊവ്വ

ഇന്ന്;

*അന്താരാഷ്ട്ര സ്വീകാര്യത ദിനം![കരുത്ത്, പ്രതിരോധം, ദൃഢനിശ്ചയം എന്നിവയിലൂടെ, മിക്കവാറും ആർക്കും ഏതൊരു വെല്ലുവിളികളെയും മറികടക്കാൻ കഴിയും, സ്വന്തം കഴിവുകൾ സ്വന്തം പരിമിതികളെ മറികടക്കുന്നുവെന്ന് തെളിയിക്കുകയും മറ്റുള്ളവരെ അവരുടെ തനതായ ശക്തികളും സാധ്യതകളുമായി സ്വീകരിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക. ആളുകൾ പരസ്പരം വ്യത്യസ്‌തരായ ഒരു ലോകത്ത് ജീവിക്കുന്നതിൻ്റെ ഒരു വെല്ലുവിളി നിറഞ്ഞ ഭാഗം എന്നത് തികഞ്ഞ സ്വീകാര്യതയോടെ ജീവിക്കാൻ പഠിക്കുക എന്നതാണ്. പരസ്പരം താരതമ്യപ്പെടുത്തുന്നതിനോ മത്സരിക്കുന്നതിനോ പകരം, അവനവൻ്റെ കഴിവുകളിലെ വ്യത്യാസങ്ങൾ സ്വയം സ്വീകരിക്കുക, ഓരോ മനുഷ്യനും വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഗുണങ്ങൾ സ്വയം സ്വീകരിക്കുക, ലോകമൊന്നാകെ ഒരു മികച്ച സ്ഥലമാക്കി മാറ്റുക എന്നിവയാണ് അന്താരാഷ്ട്ര സ്വീകാര്യതാ ദിനത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം!]

0a44525e-d56b-4dd2-b190-6b46333c0c98

*പുറത്തിറങ്ങി നടക്കുവാൻ ഒരുദിനം !|[Take a Walk Outdoors Day ; പുരാതന റോമൻ കാലഘട്ടം മുതൽ, ആളുകൾ നടക്കുന്നതിലും നടത്തം അളക്കുന്നതിലും തൽപരരായിരുന്നു.  വാസ്തവത്തിൽ, റോമൻ പട്ടാളക്കാർ നടക്കുന്ന ദൂരം അളക്കുക എന്ന ഉദ്ദേശത്തിൽ നിന്നാണ് 15-ാം നൂറ്റാണ്ടിൽ ലോകത്തിലെ ആദ്യത്തെ മെക്കാനിക്കൽ പെഡോമീറ്ററുകളിലൊന്ന് സൃഷ്ടിക്കാൻ ലിയനാർഡോ ഡാവിഞ്ചിയെ പ്രേരിപ്പിച്ചത്. റാൽഫ് വാൾഡോ എമേഴ്‌സൺ, ഹെൻറി ഡേവിഡ് തോറോ, മഹാത്മാഗാന്ധി തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചിട്ടുള്ളത് നടന്നു കൊണ്ടാണ്, അത് ഒരുതരം ശാരീരികവും മാനസീകവുമായ വ്യായാമം കൂടിയാണ്.]

4ea6eba5-5f2c-474f-aff1-ee4996612a90

* പെൻഗ്വിൻ അവബോധ ദിനം![Penguin Awareness Day ;  ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ധ്രുവങ്ങളിൽ മനുഷ്യന്റെ പ്രവർത്തനത്തിന്റെ ഫലങ്ങളുടെ ഒരു ബാരോമീറ്ററാണ് പെൻഗ്വിനുകൾ.  കാലാവസ്ഥാ വ്യതിയാനം ഈ പക്ഷികളെ എങ്ങനെ ബാധിക്കുന്നു എന്നത് ആളുകൾക്ക് കാണാൻ കഴിയുമെങ്കിൽ, അവർ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയേനെ അതിനായി മാത്രം ഒരു ദിനം]

9f5078c4-7eb9-4408-bb93-debd73970800

* ദേശീയ കാംകോർഡർ (ക്യാമറ ) ദിനം![National Camcorder Day ;  1980-ൽ  ജെറോം ലെമൽസൺ ആധുനിക ലോകത്തിലേക്ക് അവതരിപ്പിച്ച ഹാൻ്റ് മൂവി ക്യാമറകൾ, ദൃശ്യലോകത്ത് വരുത്തിയ മാറ്റം പറഞ്ഞറിയിയ്ക്കാനാവാത്തതാണ് കാംകോർഡർ ഹോം സിനിമകൾ നിർമ്മിക്കുന്ന ലോകത്തെ ഒരു കൊടുങ്കാറ്റായി ഇന്നത് മാറി.]

3ccee9db-521c-4861-806c-5ab02a35f832

* ദേശീയ ഡിസ്ക് ജോക്കി ദിനം![National Disc Jockey Day ;  ഒരു ഡിസ്ക് ജോക്കി എന്നാൾ ഇന്ന് ഡിജെ എന്ന് ചുരുക്കി വിളിക്കപ്പെടുന്ന , പ്രേക്ഷകർക്കായി, റെക്കോർഡുചെയ്‌ത സംഗീതം പ്ലേ ചെയ്യുന്ന ഒരു വ്യക്തിയാണ്. റേഡിയോ ഡിജെകൾ എന്നാൽ സംഗീത റേഡിയോ സ്റ്റേഷനുകളിൽ പ്രോഗ്രാമുകൾ ഹോസ്റ്റുചെയ്യുന്നവർ എന്നർത്ഥം, അതുപോലെ ക്ലബ് ഡിജെകൾ എന്നാൽ നിശാക്ലബ്ബുകളിലോ സംഗീതോത്സവങ്ങളിലോ ജോലി ചെയ്യുന്നവർ എന്നും, മൊബൈൽ ഡിജെകൾ എന്നാൽ വിവാഹങ്ങൾ , പാർട്ടികൾ, അല്ലെങ്കിൽ ഉത്സവങ്ങൾ എന്നിവ പോലുള്ള പൊതു, സ്വകാര്യ പരിപാടികളിൽ അവതരിപ്പിയ്ക്കാൻ വാടകയ്‌ക്കെടുക്കുന്ന അവതാരകർ എന്നും പറയാം ഇവരെലാവരും ഡിജെയുടെ ( അവതാരകർ) തരത്തിൽപ്പെടുന്നു. 

1d49e049-7faa-4143-9e5c-bfbf88f9047e

ആദ്യത്തെ ഡിസ്ക് ജോക്കി യഥാർത്ഥത്തിൽ ഒരു ലൈവ് റേഡിയോ പരീക്ഷണമായിരുന്നു.  കാലിഫോർണിയയിൽ  റേ ന്യൂബി എന്ന പതിനാറുകാരൻ എയർവേവിൽ കുറച്ച് റെക്കോർഡുകൾ പ്ലേ ചെയ്തു. ഈ സമയത്ത്, "ഡിസ്ക് ജോക്കി" എന്ന വാക്ക് പോലും ഉപയോഗിച്ചിരുന്നില്ല. ഏകദേശം 25 വർഷങ്ങൾക്ക് ശേഷം റേഡിയോ കമന്റേറ്റർ വാൾട്ടർ വിൻചെൽ ഓൺ-എയർ സംഗീത പ്രക്ഷേപകരെ വിവരിക്കാൻ ഈ പദം ഉപയോഗിക്കാൻ തുടങ്ങി. ഈ ഡി. ജെ കളെപ്പറ്റി അറിയാൻ ഒരു ദിവസം ]

44b4864f-1cd3-4790-b92b-ae26c4d3606b

* 'ഫോണുകളില്ലാതെ വീട്ടിൽ' ഒരു    ദിനം![National No Phones at Home Day ; ഫോണുകളില്ലാതെ ഡിജിറ്റൽ ഇലക്ട്രോണി മാധ്യമങ്ങൾ ഒന്നുമില്ലാതെ ഉപയോഗിയ്ക്കാതെ ഇരിയ്ക്കാൻ ഒരു ദിവസം.

*ഐഡഹോ മനുഷ്യാവകാശ ദിനം![യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഐഡഹോ സ്റ്റേറ്റിൽ ആഘോഷിക്കപ്പെടുന്ന ഐഡഹോ മനുഷ്യാവകാശ ദിനം, എല്ലാ ആളുകൾക്കും പൗരാവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ളതാണ്. ഐഡഹോയിലും ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചവരുടെ പ്രവർത്തനങ്ങളെ അനുസ്മരിക്കാനും നീതിയുക്തവും സമത്വവുമായ സമൂഹത്തിനായി വാദിക്കുന്നത് തുടരാനുമാണ് 1990-ൽ ഈ ദിനാചരണം സ്ഥാപിതമായത്.]

427b2392-40be-4038-bfa7-71210c68a2c0

ദേശീയ ചീസ് പ്രേമികളുടെ ദിനം![National Cheese Lovers Day ;]

* ദേശീയ ബട്ടർക്രഞ്ച് ദിനം![National Buttercrunch Day.]

*  നിങ്ങളുടെ സമ്മാന കാർഡ്  ഉപയോഗിക്കുവാൻ ഒരു ദേശീയ ദിനം !National Use Your Gift Card Day .]

* മാലി: സശസ്ത്ര സേന ദിനം!
* ലാവൊസ്: സേന ദിനം
* കെപ് വെർഡ്: നായക ദിനം!
* അസർബൈജാൻ: രക്ത സാക്ഷിദിനം !   

            ഇന്നത്തെ മൊഴിമുത്ത്
           ്്്്്്്്്്്്്്്്്്്‌്‌്

95e952e3-35cc-4210-9b69-25e1bd9ccb9b
''സമൂഹത്തിലെ ഇടത്തരക്കാരൻ വാളുകൊണ്ടോ പേനകൊണ്ടോ സേവനം അനുഷ്ഠിക്കുന്നതുപോലെ ഒരു തൊഴിലാളി, മൺവെട്ടികൊണ്ടു രാജ്യത്തെ സേവിക്കുന്നവനാണ്. അതിനാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉള്ള വിവേചനം പാടില്ല.''

[ -ജോൺ റസ്കിൻ, അൺ‌ടു ദിസ് ലാസ്റ്റ്]
**†***********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
********
ഒരുകാലത്ത് നാട്ടുവൈദ്യന്മാരിലും ഔഷധശാലകളിലുമായി ഒതുങ്ങിനിന്നിരുന്ന ആയുർവേദത്തെ, പത്രപ്പരസ്യങ്ങളിലൂടെയും കൊടിക്കൂറകളിലൂടെയും 'മോഡേണാക്കിയ' സംരംഭകനും ആദ്യമായി ഒരു ഹെയര്‍ടോണിക്കിന് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയ  കുറിച്ചിത്താനം ശ്രീധരി ഫാർമസ്യൂട്ടിക്കൽസിന്റെ സാരഥിയും 15 പുസ്തകങ്ങളുടെ രചയിതാവും കമ്യൂണിസ്റ്റ് സഹയാത്രികനുമായ എസ്.പി. നമ്പൂതിരി എന്ന ശ്രീധരൻ പരമേശ്വരൻ നമ്പൂതിരിയുടെയും (1932),

86f6c96f-dd20-4366-93da-1a0c3aa727f5

അമേരിക്കൻ ചാന്ദ്രപര്യവേക്ഷണ സംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റും 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമായ ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിന്റേയും (1930),

ഐക്യരാഷ്ട്രസംഘടനയിലെ അമേരിക്കയുടെ അംബാസഡറും,  സൌത്ത് കരോലിനയിലെ ആദ്യത്തെ വനിത ഗവർണറും, ബോബി ജിൻഡാളിനു ശേഷം  ഗവർണറായ ഭാരതീയ വംശജയും,  ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്താൽ സാധ്യതയുള്ള റിപ്പബ്ലിക്കൻ മത്സരാർത്ഥിയും ആയ നിക്കി നിമ്രത ഹേലി (നിമ്രത റൺന്തവ) യുടെയും (1972),

73f9d240-b979-4260-8c7d-3c5fbc9ea2cd

അമേരിക്കൻ ടെലിവിഷൻ - ചലച്ചിത്രതാരം ഇവാൻ പീറ്ററിന്റെയും (1987),

അമേരിക്കൻ നടനും കോമേഡിയനുമായ റിയിൻ വിത്സന്റെയും (1966),

ഇന്ത്യൻ ക്രിക്കറ്റ് ആൾ റൌണ്ടർ കളിക്കാരനായ അക്ഷർ പട്ടേലിന്റെയും (1994) ജന്മദിനം.!

866c59c7-9238-4ac1-bfac-828bcba167df

പ്രമുഖ കേരള കോൺഗ്ഗ്രസ്‌ നേതാവും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും പതിനഞ്ചാം കേരളനിയമസഭയിലെ ജ​ല​ സേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ (1969)

1989 ബാച്ച് മഹാരാഷ്ട്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും,താനെ , ഛത്രപതി സംഭാജിനഗർ ജില്ലകളിലെ കളക്ടറുംമുംബെെ മുൻ മുനിസിപ്പൽ കമ്മീഷണറും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) അഡ്മിനിസ്ട്രേറ്ററും, നിലവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ ചീഫ് സെക്രട്ടറിയും,. മുംബൈയിൽ കോവിഡ്-19 നിയന്ത്രണവിധേയമാക്കിയ മുംബൈ മോഡലിന് സുപ്രീം കോടതിയുടെയും, മുംബൈ ഹൈക്കോടതിയുടെയും അംഗീകാരവും പ്രശംസയും ലഭിച്ച വ്യക്തിയുമായ ഇക്ബാൽ സിംഗ് ചാഹലിൻ്റെയും ജന്മദിനം (1966) 

2842c5d5-ada3-4578-ade1-b181d3b4a7eb

**********
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ ചില പൂർവ്വികർ
**********
കെ ബാലകൃഷ്ണ കുറുപ്പ് ജ. (1927-2000)
ജി. കാർത്തികേയൻ ജ. (1949-2015).
 കെ.സി. എബ്രഹാം ജ. (1899-1986)
ടി.ഒ. ബാവ ജ. (1919-2007)
പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ ജ. (1913-1975)
ക്വർ – അത്തുൽ ഹൈദർ (Qurratulain Hyder, 1927-2007),
ഏണെസ്റ്റോ കാർഡിനൽ ജ. (1925-2020)
ഫ്രഡറിക്കോ ഫെല്ലിനി ജ. (1920-1993).
ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി(1951 - 2025).

6273d713-e340-442d-b791-977d78dbd2fc
തന്ത്രവിദ്യയിലൂടെ ആത്മ സാക്ഷാത്കാരം  നേടാന്‍ സഹായിക്കുന്ന  ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി, വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങള്‍, കാവ്യ ശില്‍പ്പത്തിന്‍റെ മനഃശാസ്ത്രം, വാത്സ്യായായന കാമസൂത്രം (വ്യാഖ്യാനം) തുടങ്ങിയ  കൃതികള്‍   എഴുതിയ പ്രഗല്‍ഭ പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും സംസ്‌കാര പഠിതാവുമായിരുന്ന  പരേതനായ കുനിയേടത്ത്‌ ബാലകൃഷ്‌ണകുറുപ്പ്‌ എന്ന കെ ബാലകൃഷ്ണ കുറുപ്പ്  (1927  ജനുവരി 20- 2000 ഫെബ്രുവരി 23) ,

കോൺഗ്രസ് (ഐ)നേതാവ്, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി,ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രി, നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് ,പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കര്‍, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ, തുടങ്ങിയ പദങ്ങള്‍ അലങ്കരിച്ച   "ജി.കെ." എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ     (20 ജനുവരി 1949 - 7 മാർച്ച് 2015),

868efb9a-78bb-4169-a269-09c2d70e9dcb

അധ്യാപകൻ, ഗാന്ധിയൻ, ആന്ധ്രാപ്രദേശിന്റെ പതിനൊന്നാമത് ഗവർണ്ണര്‍ഞാറക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ  ഒന്നും രണ്ടും നിയമസഭ പ്രതിനിധി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം,  കെ.പി.സി.സി. പ്രസിഡന്റ് , എന്നി നിലകളില്‍ സേവന മനുഷ്ടിച്ച ' കൊച്ചാക്കൻ ചാക്കോ എബ്രഹാം എന്ന കെ.സി. എബ്രഹാം ‌ (20 ജനുവരി 1899 - 14 മാർച്ച് 1986), 

 ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ  രാഷ്ട്രീയ പ്രവർത്തകന്‍, എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ടിച്ച  ടി.ഒ. ബാവ  (20 ജനുവരി 1919 - 26 ജൂലൈ 2007)

585b7cba-0ad9-4ada-a5b1-9981529166cc

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകന്‍, സംസ്ഥാന പ്രസിഡന്റ്റ്,  ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെ  ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ എന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ (1913 ജനുവരി 20-1975 ജൂലൈ 06),

1989ൽ ജ്ഞാനപീഠം നേടിയ കാശ്മീർ സ്വദേശിനിയും ഉറുദു നോവലിസ്റ്റും കവയിത്രിയും പത്രപ്രവർത്തകയും ആയിരുന്ന ക്വർ – അത്തുൽ ഹൈദർ (Qurratulain Hyder, (1927 ജനുവരി 20 -2007),

62483c6c-d64f-4095-b3a3-4c59d54df957

നിക്കരാഗ്വൻ റോമൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും വിമോചനദൈവശാസ്ത്രത്തിന്റെ വക്താവുമായിരുന്ന ഏണെസ്റ്റോ കാർഡിനൽ(20 ജനുവരി1925-മാർച്ച് 1, 2020),
 
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന സം‌വിധായകരിലൊരാളായി പരിഗണിക്കപ്പെടുന്ന ഓസ്കാർ ജേതാവായ ഇറ്റാലിയൻ ചലച്ചിത്രസംവിധായകനായിരുന്ന ഫെഡെറികോ ഫെല്ലിനി (ജനുവരി 20, 1920 - ഒക്ടോബർ 31, 1993) '

bfac89e4-d6b6-42dd-b3a0-9c7ccff659fe

പ്രശസ്തരും പ്രഗത്ഭരുമായ കഥകളി രംഗത്തെ കലാകാരൻമാരുമൊരുമിച്ച് രണ്ടായിരത്തിലധികം വേദികളിൽ പങ്കെടുത്തിട്ടുള്ളപ്രശസ്ത കഥകളി ചെണ്ടവാദ്യ 'കലാകാരനും ആലപ്പുഴ എസ്.ഡി കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി'(20 ജനുവരി 1951 - 08 ഓഗസ്റ്റ് 2025). 'യുടെയും ജന്മദിനം

afa56022-a0ff-45c5-bdd4-d6e7cb452dd5

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
മയ്യനാട് എ. ജോൺ മ. (2894-1968)
എം. സദാശിവൻ മ. (1919-1989)
കോഴിക്കോടൻ  മ. (1925-2007)
കെ.സി. വാമദേവൻ മ'  1926 -  2006)
എം.ഐ. മാർക്കോസ്  മ. (1923-2012)
ത്രേസ്യ ഡയസ് മ. (1961-2024)
ഖാൻ അബ്ദുൽ ഗാഫർ ഖാൻ മ. (1890-1988)
പർവീൺ ബാബി മ. (1949-2005)
ജോൺ റസ്കിൻ മ. (1819-1900)
ചാൾസ് മൊണ്ടേഗ് ഡൗറ്റി മ. (2843-1926)
ഗരിഞ്ച മ. (1933- 1983)
ബാർബറ സ്റ്റാൻ‌വിക്ക് മ.(1907 - 1990)
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മ.(1923 - 2021)

a9d4eef6-b698-49f7-8241-ca6ba345e763

പത്ര പ്രവര്‍ത്തകനും ക്രൈസ്തവ സാഹിത്യകാരനുമായിരുന്ന മയ്യനാട് എ. ജോൺ(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968),

 സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സമിതിയംഗം, കേരള കർഷകസംഘം വർക്കിംഗ് കമ്മിറ്റിയംഗം,ഒന്നും, മൂന്നും കേരളനിയമ സഭകളിൽ അംഗം എന്നി നിലകളില്‍ സേവനമനുഷ്ടിച്ച  എം. സദാശിവൻ(ഏപ്രിൽ 1919 - 20 ജനുവരി 1989),

a5d452a4-6f79-4baf-b143-b8b6a478abf8

മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ‘ചിത്രശാല’ എന്ന സിനിമാ നിരൂപണ പംക്തിയിലൂടെ വായനക്കാർക്ക് പരിചിതനായിരുന്ന  കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷന്റെ ആദ്യ പ്രസിഡന്‍റ്റും. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവും  ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗവുമായിരുന്ന  കെ. അപ്പുക്കുട്ടൻ നായർ  എന്ന  കോഴിക്കോടൻ  ( 1925 - 2007 ജനുവരി 20) ,

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്ന കെ.സി. വാമദേവൻ
 (:14 ഓഗസ്റ്റ് 1926 - 20 ജനുവരി 2006).[

c5be9324-146a-4a8a-952b-cb50f5258240നാലാം കേരളനിയമസഭയിൽ  കോതമംഗലംനിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  എം.ഐ. മാർക്കോസ്  (10 ജനുവരി 1923 - 20 ജനുവരി 2012),

കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന പ്രസിഡന്റും  ഭിന്നശേഷിക്കാർക്കായി തൃശൂർ പുത്തൂരിൽ നടത്തുന്ന ' ബേത് സദ ' എന്ന സ്ഥാപനത്തിന്റെ ട്രസ്റ്റിയുമായിരുന്ന ഡോ. ത്രേസ്യ ഡയസ്, (1961- 20 ജനുവരി 2024),

ഇന്ത്യൻ സ്വാതന്ത്ര്യസമര  നേതാവായിരുന്ന 'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ ( 1890-1988 ജനുവരി 20),

da465747-7948-4327-b129-348bf34f03ea

ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി,  ശാൻ  തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി  അഭിനയിച്ച  പർവീൺ ബാബി  (ഏപ്രിൽ 4 1949 - ജനുവരി 20, 2005),

ഗാന്ധിജിയെ ആകർഷിച്ച അൺ‌ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം  രചിച്ച  പ്രസിദ്ധ  ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്ന ജോൺ റസ്കിൻ (8 ഫെബ്രുവരി 1819 – 20 ജനുവരി 1900 ),

da57e7ce-5ab8-4115-b551-7e6aaa1430b4

സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം നേടിയ,  ഹജ്ജ് തീർഥാടകരോടൊപ്പം രണ്ടു വർഷത്തോളം ഖൈബർ, തൈമ, ഹെയിൽ, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച  യാത്രാനുഭവങ്ങൾ വിവരിക്കുന്ന "ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് " എന്ന ഗ്രന്ഥവും നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും രചിച്ച ചാൾസ് മൊണ്ടേഗ് ഡൗറ്റി ( 1843 ആഗസ്റ്റ് 19-20 ജനുവരി 1926),

ബ്രസീലിന്റെ ദേശീയ ഫുട്ബോൾ ടീമിലെ 1955-1973 കാലത്തെ പ്രമുഖ കളിക്കാരിൽ ഒരാളായിരുന്ന  ഗരിഞ്ച എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാനുവൽ ഫ്രാൻസിസ്കോ ദൊസ് സാന്റോസ്(ഒക്ടോ 28, 1933 – ജനു: 20, 1983),

cba2bb9a-10a4-44f3-970f-d8247c19bb3d

ഒരു സ്റ്റേജ്, ഫിലിം, ടെലിവിഷൻ താരം, എന്ന നിലയിൽ 60 വർഷത്തെ കരിയറിൽ ശക്തമായ, റിയലിസ്റ്റിക് സ്‌ക്രീൻ സാന്നിധ്യമായി വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചഒരു അമേരിക്കൻ നടി, മോഡൽ, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ വനിത ബാർബറ സ്റ്റാൻ‌വിക്ക്  
(16, ജൂലൈ 1907 - 20 ജനുവരി 1990)  

ദേശാടനം എന്ന മലയാളസിനിമയിലൂടെ കടന്നുവന്ന് ഒരാൾ മാത്രം കൈക്കുടന്ന നിലാവ് കല്യാണരാമൻ എന്നി സിനിമകളിലൂടെ ശ്രദ്ധേയനായി "കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ" എന്ന സിനിമയിലൂടെ തമിഴ് സിനിമാ രംഗത്തെത്തി ചന്ദ്രമുഖി പമ്മൽകി സമ്മന്തം എന്നി സിനിമകളിൽ അഭിനയിച്ച്, ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ ചലച്ചിത്ര നടൻ കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും ചരമദിനം(19 ഒക്ടോബർ 1923 – 20 ജനുവരി 2021).

c337aec2-a5de-4f4f-a731-80f727cd33f2

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1256 - ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു.

1526 - ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബി കൊട്ടാരത്തിൽ ആദ്യമായി ബ്രിട്ടിഷ് പാർലമെൻറ് സമ്മേളിച്ചു.

1840 - വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.

e0a01083-cf25-4767-9c5c-94509e19668e

1841 - ചൈന ഒന്നാം കറുപ്പ് യുദ്ധത്തിൽ ഹോങ്കോങ്ങിനെ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു.

1892 - ബാസ്കറ്റ്ബോൾ ഗെയിമിന്റെ ഉപജ്ഞാതാവായ ജെയിംസ് നൈസ്മിത്തിന്റെ YMCS വിദ്യാർത്ഥികളാണ് ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക ബാസ്കറ്റ്ബോൾ ഗെയിം കളിച്ചത്.
സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന്റെ അധിനിവേശത്തിൽ പ്രതിഷേധിച്ച് 1980-ൽ യുഎസ് പ്രസിഡന്റ് മോസ്‌കോ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു.

f64e1ce6-95b6-4262-ad2c-2b2858a1d5ba

1921 - ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് തുർക്കി സ്വതന്ത്രമായി.

1934 - സിനിമാ ഫിലിം മേഖലയിലെ ഭിമൻ ഫ്യൂജിയോ സ്ഥാപിതമായി.

1942 - ജർമ്മൻ നാസി ഉദ്യോഗസ്ഥർ ബെർലിങ്ങിൽ വാൻസീ സമ്മേളനം നടത്തി, യൂറോപ്പിൽ നിന്നുള്ള എല്ലാ ജൂതന്മാരെയും ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരു "അവസാന പരിഹാരം" കണ്ടെത്താനായി.

1945 - ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാലാമത്തെ തവണയും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

1948 - ഗാന്ധിജിക്കെതിരെ പരാജയപ്പെട്ട വധശ്രമം.

f53585fd-af13-4b57-bce1-cb6549a3da37

1949 - എഫ്ബിഐ ഡയറക്ടർ ജെ. എഡ്ഗർ ഹൂവർ, നടി ഷേർലി ടെമ്പിളിനു സ്വയം പ്രതിരോധിക്കാൻ ടിയർ ഗ്യാസ് ഫൗണ്ടൻ പേന സമ്മാനിച്ചു.

1957 -  ആദ്യ ന്യുക്ലിയർ റിയാക്ടർ അപ്സര ഉദ്ഘാടനം ചെയ്തു..

1969 - ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.

1980 - കൊളംബിയയിലെ സിൻസിലെജോയിൽ നടന്ന ഒരു കാളപ്പോര് പരിപാടിക്കിടെ തിങ്ങിനിറഞ്ഞ ബ്ലീച്ചറുകളുടെ അഞ്ച് ഭാഗങ്ങൾ തകർന്ന് 147 പേർ കൊല്ലപ്പെടുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1981 - 444 ദിവസം നീണ്ടു നിന്ന ഇറാനിയൻ വിമാന റാഞ്ചൽ നാടകത്തിന് തിരശീല. 52 അമേരിക്കക്കരെയും വെറുതെ വിട്ടു.

1981 - ഹോളിവുഡ് നടനും രാഷ്ട്രീയക്കാരനുമായ റൊണാൾഡ് റീഗൻ അമേരിക്കൻ ഐക്യനാടുകളുടെ 40-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

ed42d667-ca1c-43af-b8cc-5abea9418948

1982 - ബ്രിട്ടീഷ് റോക്ക് സ്റ്റാറും ഹെവി മെറ്റൽ ബാൻഡായ ബ്ലാക്ക് സബത്തിന്റെ മുൻനിരക്കാരനുമായ ഓസി ഓസ്ബോൺ, അയോവയിലെ സ്റ്റേജിൽ ലൈവിൽ വവ്വാലിന്റെ തല കടിച്ചതായി റിപ്പോർട്ടുണ്ട്.

1990 - ഓസിസ് ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ കളിക്കാരനായി ജോൺ മക്കെൻറോ മാറി.

2008 -  എക്കാലത്തെയും മികച്ച ടെലിവിഷൻ പരമ്പരകളിലൊന്നായ വിൻസ് ഗില്ലിഗന്റെ ബ്രേക്കിംഗ് ബാഡ്, AMC-ൽ പ്രീമിയർ ചെയ്തു, ബ്രയാൻ ക്രാൻസ്റ്റൺ ഒരു ടീച്ചറായി മാറിയ മെത്ത് ഡീലറായി ആരോൺ പോൾ അഭിനയിച്ചു.

2009 - ബരാക് ഒബാമ അമേരിക്കയുടെ 44-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു, രാജ്യത്തെ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനായി.

2010  -  ഛായാഗ്രാഹകൻ വി കെ മൂർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു, ഈ അവാർഡ് നേടുന്ന ആദ്യത്തെ ഛായാഗ്രാഹകനായി.

2011 -  ഇന്ത്യയിൽ MNP (മൊബൈൽ നമ്പർ പോർട്ടബിലിറ്റി ) നിലവിൽ വന്നു

2015 - ലിൻ-മാനുവൽ മിറാൻഡയും ആന്റണി റാമോസും അഭിനയിച്ച "ഹാമിൽട്ടൺ" എന്ന പ്രശസ്തമായ സംഗീതം ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലുള്ള ദി പബ്ലിക് തിയേറ്ററിൽ പ്രദർശിപ്പിച്ചു.

e693fa89-7b44-4b9b-b273-15baa1726a33

2017 - ഹിലരി ക്ലിന്റണിനെതിരായ അപ്രതീക്ഷിത വിജയത്തിന് ശേഷം വിവാദ അമേരിക്കൻ രാഷ്ട്രീയക്കാരനായ ഡൊണാൾഡ് ട്രംപ് 45-ാമത് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

2021 - കമലാ ഹാരിസ് യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി.

2022 - 19-കാരിയായ വൈമാനിക സാറ റഥർഫോർഡ് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി.

2025 -അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആദ്യ ദിവസം തന്നെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ തന്റെ 1500-ലധികം അനുയായികൾക്ക് മാപ്പ് നൽകുകയും, തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥാ പാരീസ് കരാറിൽ നിന്നും യുഎസിനെ പിൻവലിക്കുകയും ചെയ്തു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment