/sathyam/media/media_files/2025/12/29/new-project-2025-12-29-07-35-06.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ധനു 14
അശ്വതി / നവമി
2025 ഡിസംബർ 29,
തിങ്കൾ
ഇന്ന്
*പൂരാടം ഞാറ്റുവേലാരംഭം!
* ചെറുകോൽ തീർത്ഥാടനം (27-29) സമാപനം
* തുഞ്ചൻ ദിനാഘോഷം !. (29 മുതൽ 31 വരെ)
*അന്താരാഷ്ട്ര സെല്ലോ ദിനം![ട്യൂൺ ചെയ്‌ത നാല് സ്ട്രിംഗുകളുള്ള ഒരു ബൗഡ് സ്ട്രിംഗ് സംഗീത ഉപകരണമാണ് സെല്ലോ. ഇത് ഒരു വലിയ വയലിൻ പോലെ കാണപ്പെടുന്നു, ഇത് ഒരാൾക്ക് ഇരുന്ന് കാലുകൾക്കിടയിൽ പിടിച്ച് പ്ലേ ചെയ്യാൻ കഴിയും ഈ സംഗീതോപകരണത്തെ കുറിച്ച് അറിയാൻ വായിയ്ക്കാൻ അനുഭവിയ്ക്കാൻ ഒരു ദിനം ]
/filters:format(webp)/sathyam/media/media_files/2025/12/29/ffb3b32f-8cfd-4195-b5ce-1ef899fa0ca9-2025-12-29-07-32-49.jpeg)
* അയർലാൻഡ്: ഭരണഘടനാ ദിനം!
* മംഗോളിയ : സ്വാതന്ത്ര്യ ദിനം!
* അമേരിക്ക: ക്വാൻസാ ![ഒരാഴ്ച്ച നീളുന്ന അമേരിക്കൻ ആഫ്രിക്കൻസിന്റെ ആഘോഷം]
/filters:format(webp)/sathyam/media/media_files/2025/12/29/0ee6b45c-5b7c-46f8-9dd7-a8a781794560-2025-12-29-07-22-40.jpeg)
USA;
*ടിക്ക് ടോക്ക് ദിനം ! [Tick Tock Day ; ഈ വർഷാവസാനത്തിന് ഇനി രണ്ടു ദിവസം കൂടി മാത്രം, ഈ വർഷം, നമ്മൾ ഇതുവരെ പൂർത്തിയാക്കാത്ത ടാസ്ക്കുകൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നതിനാണ് 'ടിക്ക് ടോക്ക് ഡേ' ആചരിയ്ക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/12/29/2a249ca9-bd7a-4e66-bde9-b0b348909ff1-2025-12-29-07-22-41.jpeg)
*കുരുമുളക് പോട്ട് ദിനം ![National Pepper Pot Day;1777ൽ തെക്കൻ അമേരിക്കയിൽ നടന്ന 'വാലി ഫോർജ് ' എന്ന ബ്രിട്ടനെതിരെ നടന്ന വിപ്ലവത്തിനിടയിൽ ഭക്ഷണ ദൗർലഭ്യതയേയും കൊടും ശൈത്യത്തേയും നേരിടൻ പെട്ടെന്ന് ഉണ്ടാക്കാവുന്ന തരത്തിൽ 12 ഇനം പച്ചക്കറികൾ ചേർത്ത് അമേരിക്കൻ പട്ടാളക്കാർ ഉണ്ടാക്കിയ കട്ടിയുള്ളതും എരിവുനിറഞ്ഞതുമായ സൂപ്പ്, ഇപ്പോൾ അമേരിക്കയിൽ പ്രിയമേറിയ ഒന്നാണ് 'പെപ്പർ പോട്ട് ' സൂപ്പ്. ആ ഭക്ഷണ പദാർത്ഥത്തെ അറിയാൻ രുചിയ്ക്കാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/12/29/e97802c1-6461-4b0d-ab91-6bf1b5ae9580-2025-12-29-07-33-02.jpeg)
*സ്റ്റിൽ നീഡ് ടു ഡേ![സ്റ്റിൽ നീഡ് ടു ഡേ, ആളുകൾ മാറ്റിവെക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള അവസരം നൽകുന്നതിന് ഒരു ദിവസം. നമ്മുടെ ക്ഷേമത്തിനായി നമ്മുടെ കർമ്മ പദ്ധതികൾ പൂർത്തിയാക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ചെയ്യേണ്ട കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഒരു ദിവസം]
.
/filters:format(webp)/sathyam/media/media_files/2025/12/29/2f7ca29f-df4f-44e2-91ab-b274f7d85999-2025-12-29-07-22-41.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്‌്‌്‌്‌്
''വികാരത്തിനു അടിമപ്പെടുന്നവൻ തലകുത്തി നിൽക്കുന്നവനെപ്പോലെയാണ് എല്ലാം തലതിരിഞ്ഞേ കാണൂ.''
. [ - പ്ലേറ്റോ ]
**********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
/filters:format(webp)/sathyam/media/media_files/2025/12/29/1ce96524-7716-4515-94be-8c3167ef0212-2025-12-29-07-22-40.jpeg)
സിദ്ദിഖിൻ്റെ ഗോഡ്ഫാദർ എന്ന സിനിമയിലെ കടപ്പുറം കാർത്ത്യായനി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന ; 2007-ല്‍ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പ്രശസ്ത നാടക/ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റുമായ സീനത്തിന്റേയും (1964),
കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ ചെയർമാനും 'ആകൃതി വികൃതി' (നർമഭൂമി), ഓണംകേരമൂല (രാഷ്ട്രദീപിക), കാർട്ടൂൺ കൃഷി (കർഷകൻ), വക്കീൽ ആന്റി (സ്ത്രീ ധനം), തോട്ടത്തിലാശൻ (റബ്ബർ മാഗസിൻ), വിറ്റി മൗസ് (വിവരം കൈരളി) തുടങ്ങിയ കാർട്ടൂൺ കോളങ്ങളിലൂടെ സജീവവും (1962), 2006 ലെ മികച്ച ഫ്രീലാൻസ് കാർട്ടൂണിസ്റ്റിനുള്ള കെ.എസ്.പിള്ള കാർട്ടൂൺ അവാർഡ്, കോട്ടയം പ്രസ് ക്ലബ്ബിന്റെ കാർട്ടൂൺ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളാൽ പുരസ്കൃതനുമായ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാടിന്റേയും (1962),
/filters:format(webp)/sathyam/media/media_files/2025/12/29/0f0638a3-4a9c-4789-972b-3a96ee9ce283-2025-12-29-07-22-40.jpeg)
തമിഴ് ചലച്ചിത്രസംവിധായകനും അഭിനേതാവുമായ ആര്‍ സുന്ദര്‍രാജന്റേയും (1974 ),
1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയും, പഴയകാല ഹിന്ദി സൂപ്പർസ്റ്റാർ രാജേഷ് ഖന്നയുടെയും ബോളിവുഡ് നടി ഡിംപിൾ കപാഡിയയുടെ മകളും, ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ഭാര്യയും ഇൻറീരിയർ ഡിസൈനറും, കോളമിസ്റ്റും എഴുത്തുകാരിയും ആയ ട്വിങ്കിൾ ഖന്നയുടെയും(1974),
/filters:format(webp)/sathyam/media/media_files/2025/12/29/4e9c12e7-23ca-480a-912f-ce67ca376e2d-2025-12-29-07-24-34.jpeg)
കിരി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇൻഡ്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്ന സയ്യിദ് കിർമാനിയുടെയും (1949) ,
1969 ലെ 'മിഡ്‌നൈറ്റ് കൗബോയ് ' എന്ന തകർപ്പൻ ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും ഒരു അക്കാദമി അവാർഡ് , ഒരു ബാഫ്റ്റ അവാർഡ് , നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, കൂടാതെ നാല് പ്രൈം ടൈം എമ്മി അവാർഡുകൾക്കുള്ള നോമിനേഷനുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള അമേരിക്കൻ നടൻ ജോനാഥൻ വിൻസെന്റ് വോയ്റ്റിന്റേയും (1938),
/filters:format(webp)/sathyam/media/media_files/2025/12/29/56dd8544-09f3-48f6-80e7-e2592235356f-2025-12-29-07-24-34.jpeg)
അമേരിക്കൻ നടനും എൻബിസി സിറ്റ്‌കോം ചിയേഴ്സിൽ സാം മലോൺ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സ്റ്റാർഡം നേടിയ എഡ്വേർഡ് ബ്രിഡ്ജ് ടെഡ് ഡാൻസൺൻ്റേയും( 1947) ജന്മദിനം !
'
ഒരു അമേരിക്കൻ നടിയും, നിർമ്മാതാവും മോഡലുമായ. ആലിസൺ ബ്രീ സ്കേർമർ ഹോൺ
|1982). '
/filters:format(webp)/sathyam/media/media_files/2025/12/29/48fd3ad6-5d8a-4ada-aca5-5c4020f8f076-2025-12-29-07-24-34.jpeg)
രാഷ്ട്രീയം, സാഹിത്യം, കല, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന
ഒരു എഴുത്തുകാരനും, നിരൂപകനും, വാഗ്മിയും, കേരള ലളിതകലാ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുള്ള മലയാള ഭാഷാ സാഹിത്യത്തിൽ യൂണിവേഴ്സിറ്റി പ്രൊഫസർ സുനിൽ പി. ഇളയിട(1963) ത്തിൻ്റെയും ജന്മദിനം.
*********
/filters:format(webp)/sathyam/media/media_files/2025/12/29/46bd4f6d-19b2-4aa4-b6e4-9d11a714ca8f-2025-12-29-07-24-34.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
*********
സുശീല ഗോപാലൻ ജ.(1929 -2001)
പിണ്ടാണി എന്‍ ബി പിള്ള ജ.(1929-2009)
രാജേഷ് ഖന്ന ജ. (1942-2012 )
രാമാനന്ദ് സാഗർ ജ. (1917-2005)
ചാൾസ് ഗുഡിയര്‍ ജ. (1800-1860)
മദാം ഡി പോമ്പദൂർ ജ. (1721-764 )
ക്രിസ്റ്റ്യൻ തോംസെൻ ജ. (1788-1865)
ആൻഡ്രൂ ജോൺസൺ ജ. (1808- 1875).
W C ബാനർജി ജ. (1844-1906)
കൂവെമ്പു ജ. (1904-1994)
ക്ലോസ് ഫ്യൂസ് ജ. (1911-1988)
മൗറീസ് ഹരോൾഡ് മാക്മില്ലൻ മ. (1894, -1986), '
/filters:format(webp)/sathyam/media/media_files/2025/12/29/07c1e52c-7f03-4e5f-93b3-1b7a80af3301-2025-12-29-07-24-34.jpeg)
പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്ന സുശീല ഗോപാലൻ
(ഡിസംബർ 29, 1929 -ഡിസംബർ 19,2001),
ബാലാ സാഹിത്യകാരനും അധ്യാപകനും കുട്ടി കവിതകള്‍ എഴുത്തിയിരുന്ന കവിയും ആയിരുന്ന പിണ്ടാണി എന്‍ ബി പിള്ള ( ഡിസംബർ 29, 1929 - 2009),
/filters:format(webp)/sathyam/media/media_files/2025/12/29/069f6324-eba1-4495-a170-3318d582fc71-2025-12-29-07-26-57.jpeg)
ആരാധന എന്ന ചിത്രത്തിലൂടെ കൗമാരക്കാരുടെ സ്വപ്നനായകനായി മാറുകയും, ഹാഥി മേരാ സാഥി, ആനന്ദ്, അമർ പ്രേം തുടങ്ങിയ സൂപ്പർ ഹിറ്റു ചിത്രങ്ങള്‍ നല്‍കുകയും ചെയ്ത 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' ജതിൻ ഖന്ന എന്ന രാജേഷ്ഖന്ന(ഡിസംബർ 29,1942 - ജൂലൈ 18 2012)
ഒരു ഇന്ത്യൻ സംവിധായകനും നിർമ്മാതാവും എഴുത്തുകാരനും എഡിറ്ററുംരാമായണം (1987-1988) എന്ന ടെലിവിഷൻ ഷോ നിർമ്മിച്ചതിലൂടെ കൂടുതൽ അറിയപ്പെടുകയും ചെയ്യുന്ന രാമാനന്ദ് സാഗർ (29 ഡിസംബർ 1917-2005),
/filters:format(webp)/sathyam/media/media_files/2025/12/29/310bc8bb-f635-44f8-b78c-8e3bd49fd452-2025-12-29-07-26-57.jpeg)
'പ്രകൃതിദത്തമായ റബ്ബർ, ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ച് വൾക്കനൈസ്ഡ് റബ്ബർ വികസിപ്പിച്ച അമേരിക്കൻ രസതന്ത്രജ്ഞനും മാനുഫാക്ചറിംഗ് എഞ്ചിനീയറുമായിരുന്ന ചാൾസ് ഗുഡിയർ(ഡിസംബർ 29, 1800 – ജൂലൈ 1, 1860),
ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയും, ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച മദാം ഡി പോമ്പദൂർ(29 ഡിസംബർ 1721- 15 ഏപ്രിൽ 1764), '
പുരാവസ്തുക്കളെ അവയുടെ നിർമ്മാണ വസ്തുവിന്റെ അടിസ്ഥാനത്തിൽ (ശില, വെങ്കലം, ഇരുമ്പ്) തരം തിരിക്കുന്ന പദ്ധതി ആദ്യമായി ആവിഷ്കരിച്ച ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞനായിരുന്നു ക്രിസ്റ്റ്യൻ ജർഗെൻസെൻ തോംസെൺ (1788 ഡിസംബർ 29-1865 മേയ് 21),
/filters:format(webp)/sathyam/media/media_files/2025/12/29/95e73540-0315-48e2-a604-4fb60da4e867-2025-12-29-07-26-57.jpeg)
അബ്രഹാം ലിങ്കന്റെ കൊലപാതകത്തെ തുടർന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും 1865 മുതൽ 1869 വരെ അമേരിക്കയുടെ 17-ാമത് പ്രസിഡന്റായിരിക്കുകയും ചെയ്ത ആൻഡ്രൂ ജോൺസൺ(ഡിസംബർ 29, 1808 - ജൂലൈ 31, 1875).
ഒരു ഇന്ത്യൻ ബാരിസ്റ്ററും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സഹസ്ഥാപകനും ആദ്യ പ്രസിഡന്റുമായിരുന്ന വുമേഷ് ചന്ദ്ര ബാനർജി (29 ഡിസംബർ 1844-21 ജൂലൈ 1906),
20-ആം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനായി പരക്കെ കണക്കാക്കപ്പെടുന്ന ഒരു കന്നഡ സാഹിത്യകാരനും കവിയുമായ'കുവെംപു ' എന്ന തൂലികാ നാമത്തിൽ കൃതികൾ എഴുതിയിരുന്ന കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ(ഡിസംബർ 29, 1904 - നവംബർ 11 1994)
സോവിയറ്റ് യൂണിയന് വേണ്ടി ചാരപ്പണി നടത്തിയ ജർമ്മൻ-ബ്രിട്ടീഷ് ആറ്റോമിക് ഫിസിസ്റ്റായ ക്ലോസ് എമിൽ ജൂലിയസ് ഫ്യൂച്ച്ദ് ( ഡിസംബർ 29, 1911 -28 ജനുവരി 1988) '
/filters:format(webp)/sathyam/media/media_files/2025/12/29/94eb0225-5e00-4ea3-a0cf-bdf67791859f-2025-12-29-07-26-57.jpeg)
എഞ്ചിനീയറും സ്റ്റോക്ക്ടണിലെ ആദ്യ പ്രഭുവും യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയും ഓവൻഡനിലെ വിസ്കൗണ്ട് മക്മില്ലൻ എന്നും അറിയപ്പെടുന്ന മൗറീസ് ഹരോൾഡ് മാക്മില്ലൻ ( ഫെബ്രുവരി 10, 1894, -ഡിസംബർ 29, 1986),'
'മാസ്റ്റർ മിത്രസെൻ ഥാപ്പ മഗർ(1985 - 1946) സംഗീതത്തിൻ്റെയും സമൂഹത്തിൻ്റെയും ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചഒരു നേപ്പാളി നാടോടി ഗായകനും, ഗാനരചയിതാവും, നാടകകൃത്തും, സാമൂഹിക പ്രവർത്തകനുമായിരുന്ന മാസ്റ്റർ മിത്രസെൻ ഥാപ്പ മഗർ(ഡിസംബർ 29, 1895 - ഏപ്രിൽ 7, 1946).
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
/filters:format(webp)/sathyam/media/media_files/2025/12/29/70c70e4d-6338-4d08-bf3d-0b445b392d2a-2025-12-29-07-26-57.jpeg)
മധു കൈതപ്രം മ. (1970- 2014)
മഞ്ചിത് ബാവ മ. (1941-2008)
ഴാക് ലൂയി ദാവീദ് മ. (1748-1825 )
ആന്ദ്രേ തർകോവ്സ്കി മ. (1932-1986).
ഗ്രിഗറി റാസ് പുടിൻ വധം മ. (1869-1916)
ഓംകാർ നാഥ് ടാക്കുർ മ. (1897-1967).
വിൽഹെം മെയ്ബാക് (1846 - 1929)👍
പിയറി കാർഡിൻ മ. (1922-2020)
തോമസ് എ ബെക്കറ്റ് മ. (1120 1170) .
'ഹാരോൾഡ് മാക്മില്ലൻ മ. (1894-1986). '
ജിമ്മി കാർട്ടർ (1924 - 2024)
'കൈതപ്രം വിശ്വനാഥൻ. (1963-2021).
*******
/filters:format(webp)/sathyam/media/media_files/2025/12/29/696e8fab-7af6-41db-8812-440a2953a72c-2025-12-29-07-29-30.jpeg)
ഏകാന്തം, മദ്ധ്യവേനൽ, ഓർമ്മ മാത്രം, വെള്ളിവെളിച്ചത്തിൽ എന്നി സിനിമകൾ സംവിധാനം ചെയ്ത മധു കൈതപ്രം(1970- 29 ഡിസംബർ 2014) ,
പേരുകേട്ട ഇൻഡ്യൻ പഞ്ചാബി ചിത്രകാരൻ മഞ്ചിത് ബാവ (1941-2008 ഡിസംബർ 29 )
നെപ്പോളിയന്റെ ജീവിതത്തിലെ ഒട്ടനവധി വിജയ മുഹൂർത്തങ്ങൾ രേഖപ്പെടുത്തുന്നതിനായി തന്റെ സർഗവൈഭവം പ്രയോഗിച്ച ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകലാകാരൻ ഴാക് ലൂയി ദാവീദ്
(1748 ഓഗസ്റ്റ് 30-1825 ഡിസംബർ 29 ), '
/filters:format(webp)/sathyam/media/media_files/2025/12/29/3311b6a5-bc3e-45ad-a60a-c892e4f0750d-2025-12-29-07-29-30.jpeg)
ഐതിഹാസികതയും തീക്ഷ്ണമായ സ്വകാര്യ അദ്ധ്യാത്മികതയും ഉള്ള ചിത്രങ്ങള്‍ സംവിധാനം ചെയത് നവ റഷ്യൻ സിനിമയുടെ പതാക വാഹകനായ സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ ആന്ദ്രേ തർകോവ്സ്കി (1932 ഏപ്രിൽ 4 1986 ഡിസംബർ 29 ), '
ലാഹോറിലെ ഗന്ധർവ്വ സംഗീത മഹാവിദ്യാലയത്തിന്റെ പ്രിൻസിപ്പലും പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രഥമ ഡീൻ ആയും പ്രവർത്തിച്ചിരുന്ന ശാസ്ത്രീയ സംഗീതജ്ഞനും ഗായകനും അദ്ധ്യാപകനും 6 വോളിയത്തിലായി എഴുതിയ 'സംഗീതാജ്ഞലി' എന്ന കൃതിയുടെ രചയിതാവുമായിരുന്ന പണ്ഡിറ്റ് ഓംകാർ നാഥ് താക്കൂർ (24 ജൂൺ 1897 - 29 ഡെകെംബർ 1967),
/filters:format(webp)/sathyam/media/media_files/2025/12/29/74209cd0-f862-444a-bee2-50dee8060c65-2025-12-29-07-29-30.jpeg)
1890-കളിൽ ഫ്രാൻസിൽ, കാർ നിർമ്മാണത്തിന്റെ ലോക കേന്ദ്രമായി, "ഡിസൈനർമാരുടെ രാജാവ്" എന്ന് വാഴ്ത്തപ്പെട്ട മെഴ്‌സിഡസ് ബ്രാൻഡിലെ ആഡംബര മേബാക്ക് സീരീസിന് പേരുകേട്ട ആദ്യകാല ജർമ്മൻ എഞ്ചിൻ ഡിസൈനറും വ്യവസായിയുമായ വിൽഹെം മെയ്ബാക്ക് (9 ഫെബ്രുവരി 1846 - 29 ഡിസംബർ 1929),
ഇറ്റാലിയൻ-ഫ്രഞ്ച് ഫാഷൻ ഡിസൈനറായപിയറി കാർഡി ( 2 ജൂലൈ 1922 -29 ഡിസംബർ 2020 ),
/filters:format(webp)/sathyam/media/media_files/2025/12/29/915c4347-9766-4844-8d8a-9b3a6611232f-2025-12-29-07-29-30.jpeg)
1162 മുതൽ 1170 വരെ കാന്റർബറി ആർച്ച് ബിഷപ്പായിരിക്കുകയും ഇംഗ്ലണ്ടിലെ രാജാവായ ഹെൻറി രണ്ടാമനുമായി സഭയുടെ അവകാശങ്ങൾക്കും പദവികൾക്കും വേണ്ടി കലഹത്തിൽ ഏർപ്പെടുകയും രാജാവിന്റെ അനുയായികളാൽ വധിക്കപ്പെടുകയും മരണശേഷം, അലക്സാണ്ടർ മൂന്നാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും കത്തോലിക്കാ സഭയും ആംഗ്ലിക്കൻ കൂട്ടായ്മയും വിശുദ്ധനായും രക്തസാക്ഷിയായും ആദരിക്കുന്ന കാന്റർബറിയിലെ ഇംഗ്ലീഷ് ആർച്ച് ബിഷപ്പ് തോമസ് എ ബെക്കറ്റ്'
.സ്റ്റോക്ക്ട്ടണിലെ ഒന്നാം പ്രഭുവും, ഒരു ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും കൺസർവേറ്റീവ് രാഷ്ട്രീയക്കാരനും, 1957 മുതൽ 1963 വരെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിത്വവുമായ ഹരോൾഡ് മാക്മില്ലൻ(10 ഫെബ്രുവരി 1894 - 29 ഡിസംബർ 1986).
/filters:format(webp)/sathyam/media/media_files/2025/12/29/799898c7-3b1e-4e30-96a7-3f8630c5a8af-2025-12-29-07-30-12.jpeg)
'1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്ന. 2002-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച. അമേരിയ്ക്കയുടെ 39-ാ മത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് രണ്ടു പ്രാവശ്യം ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റ് അംഗവും ' ഗവർണ്ണറുമായിരുന്ന ജമ്മി കാർട്ടർ എന്ന ജയിംസ് ഏൾ കാർട്ടർ ജൂനിയർ(1 ഒക്ടോബർ 1924 - 29 ഡിസംബർ 2024)'
/filters:format(webp)/sathyam/media/media_files/2025/12/29/ae3839b9-8ded-480c-a537-043e0b894aec-2025-12-29-07-30-12.jpeg)
ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനും
"കരിനീലക്കണ്ണഴകീ........",
"കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം", "നീയൊരു പുഴയായ്",
"എനിക്കൊരു പെണ്ണുണ്ട്",
"സാറേ സാറേ സാമ്പാറേ"'
"ആടെടീ ആടാടെടീ ആലിലക്കിളിയേ....."
തുടങ്ങിയ ഗാനങ്ങൾക്ക് സംഗീതം പകർന്ന, 'കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2001-ൽ സംസ്ഥാന പുരസ്കാരം ലഭിച്ച.
മലയാള ചലച്ചിത്ര സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ ൻ്റെയും ചരമദിനം
(12 ഏപ്രിൽ 1963 - 29 ഡിസംബർ 2021).
*********
/filters:format(webp)/sathyam/media/media_files/2025/12/29/ac4b40a2-b9f7-4b22-bd07-da09b1f0e3b3-2025-12-29-07-30-12.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1530 - മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയും, സ്ഥാപക ചക്രവർത്തിയായ ബാബറുടെ പുത്രനുമായ ഹുമയൂൺ ചക്രവർത്തിയായി.
1845 - ടെക്സസ് അമേരിക്കൻ ഐക്യനാടുകളിലെ 28-ാമത്തെ സംസ്ഥാനമായി.
/filters:format(webp)/sathyam/media/media_files/2025/12/29/83676077-a7bc-47b8-b27d-1b62fa18413b-2025-12-29-07-30-12.jpeg)
1891 - എഡിസണ് റേഡിയോയുടെ പേറ്റന്റ്
1911 - മംഗോളിയ സ്വതന്ത്രമായി.
1911 - സൺ യാറ്റ് സെൻ ചൈനയുടെ ആദ്യ പ്രസിഡന്റായി.
/filters:format(webp)/sathyam/media/media_files/2025/12/29/22722108-7dd1-41e0-a3c8-4cf71d91d16b-2025-12-29-07-30-12.jpeg)
1930 - അലഹബാദിൽ മുഹമ്മദ് ഇഖ്ബാലിന്റെ പ്രസിഡൻഷ്യൽ പ്രസംഗം ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിക്കുകയും പാകിസ്ഥാൻ സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാട് നൽകുകയും ചെയ്തു.
1934 - 1922 ലെ വാഷിംഗ്ടൺ നാവിക ഉടമ്പടിയും 1930-ലെ ലണ്ടൻ നേവൽ ഉടമ്പടിയും ജപ്പാൻ നിരസിച്ചു.
1937 - അയർലണ്ടിന്റെ ഭരണഘടന പ്രാബല്യത്തിൽ വന്നു, ഐറിഷ് ഫ്രീ സ്റ്റേറ്റ് എന്ന പേര് "അയർലൻഡ്" എന്നാക്കി മാറ്റി.
/filters:format(webp)/sathyam/media/media_files/2025/12/29/b7ae977b-d330-4c92-9158-3c1aa640ae94-2025-12-29-07-31-18.jpeg)
1940 - ലണ്ടനിൽ പതിനായിരത്തിലധികം ബോംബുകൾ വർഷിച്ച് ജർമ്മനി ഏറ്റവും വിനാശകരമായ വ്യോമാക്രമണം നടത്തി.
1963 - പന്നിയാർ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/29/d0c3c93a-8819-4a5e-b4df-d4053d46b3e0-2025-12-29-07-31-18.jpeg)
1975 - ന്യൂയോർക്ക് നഗരത്തിലെ ലാഗാർഡിയ വിമാനത്താവളത്തിൽ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1994 - ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ ഇംഗ്ലണ്ടിന്റെ ഫിൽ ഡിഫ്രീറ്റാസ്, ഡാരൻ ഗോഫ്, ഡെവോൺ മാൽക്കം എന്നിവരെ പുറത്താക്കി പ്രശസ്തമായ ഹാട്രിക് നേടി.
/filters:format(webp)/sathyam/media/media_files/2025/12/29/c738a82c-0185-4830-aafa-b1bd2fe479b8-2025-12-29-07-31-18.jpeg)
1996 - ഗ്വാട്ടിമാലയും ഗ്വാട്ടിമാലൻ നാഷണൽ റെവല്യൂഷണറി യൂണിറ്റിയിലെ നേതാക്കളും 36 വർഷത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ ഒപ്പുവെച്ചു.
1997 - ഹോങ്കോംഗ് നഗരത്തിലെ 1.25 ദശലക്ഷം കോഴികളെ കൊന്നൊടുക്കാൻ തുടങ്ങി. അത് അപകടകരമായ ഒരു ഇൻഫ്ലുവൻസയുടെ (പക്ഷിപ്പനി) വ്യാപനത്തെ തടഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/29/c3dbbaf6-1fe8-4541-87ce-c68c5ba3a670-2025-12-29-07-31-18.jpeg)
1998 - ഒരു ദശലക്ഷത്തിലധികം പേരുടെ ജീവനെടുത്ത 1970-കളിലെ വംശഹത്യയ്ക്ക് ഖമർ റൂജിന്റെ നേതാക്കൾ കമ്പോഡിയൻ ജനതയോട് ക്ഷമാപണം നടത്തി.
2006 - കേരള കർഷകകടാശ്വാസ കമ്മീഷൻ ബിൽ നിയമസഭ പാസ്സാക്കി.
/filters:format(webp)/sathyam/media/media_files/2025/12/29/b2828fd0-a5a7-470c-b3a6-ad450d3d8439-2025-12-29-07-31-18.jpeg)
2012 - റഷ്യയിലെ മോസ്കോവിൽ നുകോവ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ട്യൂപ്ലേവ് ട്യൂ -204 വിമാനം തകർന്നുവീണു. M3 ഹൈവേയിൽ തകർന്നു വീണ് അഞ്ചു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
2013-ൽ, 7 തവണ ഫോർമുല വൺ ചാമ്പ്യനായ മൈക്കൽ ഷൂമാക്കർ ഫ്രഞ്ച് ആൽപ്‌സിൽ സ്കീ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലേക്ക് വീണു.
/filters:format(webp)/sathyam/media/media_files/2025/12/29/dcf7d161-f234-4ade-891f-b3e1fb083339-2025-12-29-07-32-26.jpeg)
2015-ൽ, മാരകമായ വൈറസ് രാജ്യത്ത് പടർന്നുപിടിച്ച് രണ്ട് വർഷത്തിന് ശേഷം ലോകാരോഗ്യ സംഘടന ഗിനിയയെ എബോള വിമുക്തമായി പ്രഖ്യാപിച്ചു.
2020 - തെക്കൻ യെമനി നഗരമായ ഏഡനിലെ വിമാനത്താവളത്തിലുണ്ടായ ഒരു വലിയ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
/filters:format(webp)/sathyam/media/media_files/2025/12/29/e05cc704-b97f-46b4-8fbb-6c0741c861ef-2025-12-29-07-32-26.jpeg)
2020 - ക്രൊയേഷ്യയിലെ സിസാക്-മോസ്ലാവിന കൗണ്ടിയിലെ പെട്രിഞ്ച പട്ടണത്തിന് സമീപം 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ മരിച്ചു.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us