ഇന്ന് ജനുവരി 12 : വിവേകാനന്ദ ജയന്തി. പ്രിയങ്ക ഗാന്ധിയുടേയും ആര്യ രാജേന്ദ്രന്റെയും ജന്മദിനം: ഗുസ്താവ് ഒന്നാമന്‍ സ്വീഡനിലെ രാജാവായതും മഹാത്മജിയുടെ അവസാന ഉപവാസ സമരം തുടങ്ങിയതും ഇന്നേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.    ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                 ' JYOTHIRGAMAYA '
.                ്്്്്്്്്്്്്്്്
.                🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1201
ധനു 28
ചോതി  / നവമി
2026 ജനുവരി 12,
 തിങ്കൾ

ഇന്ന് ;

.              * വിവേകാനന്ദ ജയന്തി !
.              * ദേശീയ യുവജന ദിനം!
.           **********
 [1863 ജനുവരി 12 ന്  ജനിച്ച് 1902 ജൂലൈ 4 ന് തൻ്റെ 39-ാമത് വയസ്സിൽ ഒരു പുരുഷായുസ്സിൽ ചെയ്തു തിർക്കേണ്ട കാര്യങ്ങൾ പൂർത്തിയാക്കി രാജ്യത്തെ യുവജനങ്ങൾക്ക് വലിയ പ്രചോദനമായി   മാറി, ഈ ലോകത്തോട് വിട പറഞ്ഞ സ്വാമി വിവേകാനന്ദന്റെ ഓർമ ദിനമാണിന്ന് ]    

1aaa1311-63a0-435a-86f1-f01873a56e0c

*ദേശീയ ചിക്കൻ കറി ദിനം ![National Curried Chicken Day ;   ഇന്ത്യയിൽ നിന്നുള്ള ഒരു സാധാരണ കറിയായ ചിക്കൻ കറിയ്ക്കും ഒരു ദിനം, ചിക്കൻ, ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, മഞ്ഞൾ, ജീരകം, മല്ലി, കറുവാപ്പട്ട, ഏലം എന്നിവയുൾപ്പെടെ പലതരം സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ഈ കറി, യുഎസിൽ  'കൺട്രി ക്യാപ്റ്റൻ ചിക്കൻ' എന്നും, യുകെയിൽ 'കൊറോണേഷൻ ചിക്കൻ' എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ജോലിയ്ക്കായി വന്ന ബ്രിട്ടിഷ് സൈനികർ ഈ വിഭവം കഴിച്ച് ഇഷ്ടപ്പെട്ട്  അത് തങ്ങളുടെ മെനുവിൽ സ്ഥിരമായി ഉൾപ്പെടുത്താൻ തുടങ്ങിയെന്നും അത് അവർ യു കെയിലേയ്ക്ക് കൊണ്ടു പോയി എന്നുമാണ് ചരിത്രം പറയുന്നത്. 1800-കളുടെ തുടക്കത്തിൽ, ഇന്ത്യയിലെ ബംഗാളിൽ നിലയുറപ്പിച്ച ഒരു ബ്രിട്ടീഷ് സീ ക്യാപ്റ്റൻ, ജോർജിയയിലെ സവന്നയിലെ പ്രധാന ഷിപ്പിംഗ് തുറമുഖത്ത് വച്ച് ഈ വിഭവത്തിൻ്റെ പാചകക്കുറിപ്പ് ചില സുഹൃത്തുക്കളുമായി പങ്കിട്ടു. 
 1858 ആയപ്പോഴേക്കും ഈ വിഭവം യു.കെ യിലുടനീളം വ്യാപകമായ പ്രചാരം നേടി 1940-ൽ, ജോർജിയയിലെ വാം സ്പ്രിംഗ്‌സിൽ നിന്നുള്ള ഒരു സ്ത്രീ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനും ജനറൽ ജോർജ്ജ് എസ്. പാറ്റണിനും 'കൺട്രി ക്യാപ്റ്റൻ' എന്ന പേരിൽ ഈ വിഭവം വിളമ്പി, എന്നാൽ 1950-കൾക്ക് ശേഷമാണ് ഈ പാചകക്കുറിപ്പ് യുഎസിൽ പ്രശസ്തി നേടിയത്. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിനായി പാചകക്കാരായ കോൺസ്റ്റൻസ് സ്പ്രൈയും റോസ്മേരി ഹ്യൂമും  ചിക്കൻ കറി പാചകം ചെയ്ത്, അതിനെ 'കൊറോണേഷൻ ചിക്കൻ' എന്ന പേരിൽ വിളമ്പി. അതിനുശേഷം ഇത് യു.കെയിലെ വളരെ ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥമായി മാറി.]

03c10cae-befe-4f91-ae5a-e6169880eed5

* ദേശീയ ഹോട്ട് ടീ ദിനം ![National Hot Tea ഡേ ; യഥാർത്ഥത്തിൽ ചൈനയിൽ നിന്ന് ആരംഭിച്ച, ചൂടുള്ള ചായയ്ക്ക് ഏകദേശം 5000 വർഷം പഴക്കമുണ്ട്.  ഒരു ചക്രവർത്തി തന്റെ ചൂടുവെള്ളവുമായി ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ അതിൽ കുറച്ച് ഉണങ്ങിയ ഇലകൾ വീണു, അതിൻ്റെ നിറം മാറിയത് കണ്ട് കഴിയ്ക്കാൻ ഭയന്നെങ്കിലും, ആ പാനീയം പരീക്ഷണാർത്ഥം കഴിയ്ക്കാൻ കൊടുത്ത രാജസേവകന്റെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ ആ പാനീയം ചൈനയിൽ മാത്രമല്ല ലോകമെമ്പാടും സർവ്വസമ്മതമായ ഒരു പാനീയമായി മാറി എന്നതും ചരിത്രമാണ്. നൂറ്റാണ്ടുകളായി മനുഷ്യർ ജീവിതത്തിൽ വളരെയേറെ വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ചായ എന്ന പാനീയത്തിനും ഒരു ദിവസം.]

* ഒരു ഇഞ്ചിയെ ചുംബിക്കാൻ ഒരു ദിനം ![Kiss a Ginger Day; ഇവിടെ ഇഞ്ചിയെന്നാൽ സുഗന്ധവ്യഞ്ജന മല്ല ചുവന്ന മുടിക്കാരായ (മംഗോളിയൻ -യൂറോപ്യൻ) വ്യക്തികളെയാണ് ഉദ്ദേശിയ്ക്കുന്നത്. അവർക്കായി അവരെ അംഗീകരിയ്ക്കാനും ചേർത്തു നിർത്താനും ഒരു ദിവസം  യൂറോപ്പിലും യു എസ്സിലും നവംബറിൽ നടക്കുന്ന കിക്ക് എ ജിഞ്ചർ ഡേയെ  മറികടക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഭാഗമായി 2009-ൽ ഡെറക് ഫോർഗിയാണ് കിസ് എ ജിഞ്ചർ ഡേ സ്ഥാപിച്ചത്. ജിഞ്ചർ (ചുവന്ന) മുടി വളരെ ശ്രദ്ധേയവും വ്യത്യസ്ഥവുമാണ്!  നിർഭാഗ്യവശാൽ, ജീഞ്ചർ മുടിയുള്ളവർ  പലപ്പോഴും തമാശകളും പരിഹാസങ്ങളും നേരിടുന്നവരാണ് .ഈ ആക്രമണാത്മക സംഭവങ്ങൾക്ക് അറുതി വരുത്താൻ, ലോകമെമ്പാടുമുള്ള സ്കൂളുകളിൽ പൊതു ഇടങ്ങളിൽ എല്ലായിടത്തും ജിഞ്ചറുകൾ (ചുവന്ന മുടിയുള്ളവർ ) പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യാതിരിയ്ക്കാൻ ചുവന്ന തലമുടിയുള്ളവരോട് സ്നേഹത്തോടെ ഇടപെടാൻ കിസ് എ ജിഞ്ചർ ഡേ എന്ന ദിനം ആചരിയ്ക്കുന്നു !]

2e59a2db-bfcd-458a-b293-072f3765d23e

* ദേശീയ ഫാർമസിസ്റ്റ് ദിനം ![National Pharmacist Day;  മരുന്നുകളുടെ  വിദഗ്ധരുടെ പ്രവർത്തനമണ്ഡലത്തിൽ, ഈ പ്രൊഫഷണലുകൾ ഡോക്ടർമാരുടെ കുറിപ്പടികൾ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമുള്ള മരുന്ന് ആവശ്യക്കാർക്ക് നൽകി മരുന്നന്വേഷച്ച് വരുന്ന എല്ലാവരുടെയും ആരോഗ്യം ഭദ്രമാണെന്ന് ഉറപ്പാക്കുന്നു.  അത്തരം ഫാർമസിസ്റ്റുകളെ കുറിച്ച് അനുസ്മരിയ്ക്കാൻ ഒരു ദിനം.]

വിർജീനിയ: ലീ ജാക്സൺ ഡേ !
* തുർക്ക്മെനിസ്ഥാൻ: മെമ്മോറിയൽ ഡേ!
* റഷ്യ: പ്രൊസിക്യൂട്ടർ ജെനറൽ ഡേ !
* ടാൻസാനിയ: സൻസിബാർ വിപ്ലവ  ദിനം!
USA; * കഠിനാധ്വാനം ചെയ്യുവാൻ ഒരു ദിവസം ! [Work Harder Day ; ]

02ea8d18-e459-4227-b6ab-1a8f7ac87f14

*പ്ലോവ് മൺഡേ ![ഒരു ഗ്രാമീണ പാരമ്പര്യത്തെ ആഘോഷിക്കുന്ന, വർഷാരംഭത്തിലെ ഉത്സവ വേളകളിൽ സജീവമായ ആചാരങ്ങൾ ഒരു സമൂഹത്തിന്റെ ആത്മാവിനെ അടയാളപ്പെടുത്തുന്നു.ഡിസംബറിലെ ഉത്സവകാല അവധി ദിനങ്ങളും പുതുവത്സരാഘോഷങ്ങളും അവസാനിക്കുമ്പോഴാണ് എല്ലാ വർഷവും പ്ലോവ് മൺഡേ വരുന്നത്. ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ കാർഷിക ജോലികളിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഒരു കാലാകാല ആഘോഷമാണിത്, പാരമ്പര്യത്തിൽ മുഴുകിയതും നൂറ്റാണ്ടുകളായി ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗ്രാമീണ ആചാരങ്ങളിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നതുമാണ് ഈ ആഘോഷം. ]

2cfd9635-f1c0-4119-af29-7e3bf394a90c
 
* ദേശീയ മാർസിപാൻ ദിനം ![National Marzipan ഡേ ; ഇത്  മധുരവും കളിമണ്ണ് പോലെ വഴങ്ങുന്നതുമായ ബദാം മിഠായിയാണ്, ഇത് കഴിയ്ക്കാൻ ഉണ്ടാക്കുവാൻ ഒരു ദിവസം ]

.         ഇന്നത്തെ മൊഴിമുത്ത്
.         ്്്്്്്്്്്്്്്്്്്‌്‌്
''നിസ്വാർത്ഥതയാണ് ദൈവം. 
ഒരാൾ കൊട്ടാരത്തിലെ സിംഹാസനത്തിലിരിക്കുന്നവനായാലും നിസ്വാർത്ഥിയാണെങ്കിൽ അദ്ദേഹം ദൈവമാണ്. മറ്റൊരാൾ കുടിലിൽ പരുക്കൻവസ്ത്രം ധരിച്ച് നിസ്വനായി കഴിയുകയാണെങ്കിലും സ്വാർത്ഥിയാണെങ്കിൽ അയാൾ തികഞ്ഞ ലൗകികനാണ്.''

.       [ - സ്വാമി വിവേകാനന്ദൻ ]
     **********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
********** '
2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൻ്റെ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മുടവൻമുകൾ വാർഡിൽ നിന്ന് സി. പി. എം. കൗൺസിലറായി വിജയിച്ച് ഒരു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ സ്ഥാനമേറ്റ ആര്യ രാജേന്ദ്രൻ (1999 ജനുവരി 12 )

5b390d9a-0613-40ff-aa1f-ec0477602b95

പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രിയും, ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവുമായ , അജയ് മാക്കൻ ( ജനുവരി 12, 1964).

രാജീവ് ഗാന്ധിയുടെ പുത്രിയും രാഹുലിന്റെ സഹോദരിയും കോൺഗ്രസ്സ്‌ നേതാവുമായ പ്രിയങ്ക ഗാന്ധി (വധേര) യുടേയും (1972) , 

23f53574-8eb5-49d8-b5bf-43f4dfcb3b1b

മുന്‍ കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്ലിയുടെയും ( 1940),

അമ്പതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ദശലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുള്ള നിരവധി കൃതികൾ രചിച്ചിട്ടുള്ള പ്രസിദ്ധ ജപ്പാനീസ് എഴുത്തുകാരൻ ഹരൂക്കി മുറകാമിയുടെയും (1949) ,

ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്കിൻ്റെ ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ്റെയും (1964)

8d63ad3e-73a0-44bd-988f-6b46c9ba2352

സുഗമമായ ഒഴുക്കും അസംസ്‌കൃതമായ കഥപറച്ചിലും ഹിപ്-ഹോപ്പ് ആരാധകർക്ക് രുചികരവും തൃപ്തികരവുമായ റാപ്പ് പാട്ടുകൾ നൽകുന്ന അമേരിക്കൻ റാപ്പർ  റൈക്ക്വോൺ എന്നറിയപ്പെടുന്ന കോറി വുഡ്സ് ന്റെയും (1970) ,

1994-ൽ ഇ-കൊമേഴ്‌സ് ഭീമനായ 'ആമസോൺ' സ്ഥാപിക്കുകയും 2021 വരെ അതിന്റെ സിഇഒ ആയി സേവനമനുഷ്ഠിക്കുകയും ചെയ്ത അമേരിക്കൻ സംരംഭകനായ ജെഫ് ബെസോസിന്റെയും (1964),

8bf1bb3e-23d0-490c-a091-0a3be49a8ec1

1986 മുതൽ 2005 വരെ ടെറസ്ട്രിയൽ റേഡിയോയിൽ ദേശീയതലത്തിൽ സിൻഡിക്കേറ്റ് ചെയ്യപ്പെട്ടപ്പോൾ ജനപ്രീതി നേടിയ ഹോവാർഡ് സ്റ്റെർൺ ഷോ എന്ന റേഡിയോ ഷോയിലൂടെയും 2006 മുതൽ സിറിയസ് എക്സ്എം റേഡിയോയിൽ  പ്രക്ഷേപണം ചെയ്യുന്ന ഒരു അമേരിക്കൻ പ്രക്ഷേപകനും മാധ്യമ പ്രവർത്തകനുമായ ഹോവാർഡ് അലൻ സ്റ്റേണിന്റെയും (1954),

സംഗീതവും വരികളും അവയുടെ ഹൊറർ, സയൻസ് ഫിക്ഷൻ തീമുകൾക്ക് ശ്രദ്ധേയമായതും , കൂടാതെ  തത്സമയ ഷോകൾ, വിപുലമായ ഷോക്ക് റോക്ക് തിയേറ്ററിലിറ്റിക്ക് പ്രശംസിക്കപ്പെട്ടിട്ടുള്ളതും, ലോകമെമ്പാടും 15 ദശലക്ഷം ആൽബങ്ങൾ വിറ്റഴിച്ചതായി കണക്കാക്കപ്പെടുന്നതുമായ ഒരു അമേരിക്കൻ ഗായകൻ, ഗാന രചയിതാവ്, റെക്കോർഡ് പ്രൊഡ്യൂസർ, ചലച്ചിത്ര നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്ന റോബ് സോംബിയുടെയും (റോബർട്ട് ബാർട്ട്ലെ കമ്മിംഗ്സ്) (1965) ,

6abca912-2786-44b0-9cb7-25151c98de94

പിക്‌സർ ആനിമേഷൻ സ്റ്റുഡിയോ വികസിപ്പിക്കുകയും ടോയ് സ്റ്റോറി, കാർസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത അമേരിക്കൻ ആനിമേറ്ററും ചലച്ചിത്ര നിർമ്മാതാവുമായ ജോൺ ലാസെറ്ററിന്റെയും (1957),

 അമേരിക്കൻ ഗായകനും ഹാർഡ് റോക്ക് ബാൻഡായ റേജ് എഗെയ്ൻസ്റ്റ് ദ മെഷീന്റെ മുൻനിരക്കാരനുമായ ZDLR എന്നറിയപ്പെടുന്ന സാക്ക് ഡി ലാ റോച്ചയുടെയും (1970) ,

 ഇംഗ്ലീഷ് പോപ്പ് ഗായകനും വൺ ഡയറക്ഷൻ എന്ന ബോയ് ബാൻഡിലെ മുൻ അംഗവുമായ സെയ്ൻ എന്നറിയപ്പെടുന്ന സെയ്ൻ മാലികിന്റെയും (1993) ,ജന്മദിനം.!   

56ecab74-c605-4036-bcdd-283c6501c8c0

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*********
ഡോ. കെ. ഗോദവര്‍മ്മ ജ.( 1902-1959).
അമ്പാടി ഇക്കാവമ്മ ജ.( 1898-1980)
ഡി.സി. കിഴക്കേമുറി ജ. (1914-1999)
തങ്ങള്‍കുഞ്ഞ്മുസലിയാര്‍ ജ. (1897-1966)
ഇ.എം. ശ്രീധരൻ ജ. (1947-2002)
ഭഗവന്‍ ദാസ് ജ. (1869-1958)
സ്വാമി വിവേകാനന്ദന്‍ ജ. (1863-1902).
മുഫ്തി മുഹമ്മദ്‌ സെയ്ദ് ജ. (1936-2016)
ചാൾസ് പെറാൾട്ട് ജ. (1628 -1703)
ഓയിഗെൻ കാൾ ഡുഹ്റിങ്ങ് ജ.(1833-1921)
ജാക്ക് ലണ്ടൻ ജ. (1876-1916)
ഹെർമൻ ഗോറിംഗ് ജ. (1893 -1946) 
ലൂയിസ് റെയ്നർ ജ. ( 1910 -2014)
ജോ ഫ്രേസിയർ ജ. (1944 -2011)
മാരി കോൾവിൻ ജ. (1956-2012)

317f670d-8e88-4d98-8f79-cff6cb7fa5c3

സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവർമ്മയുടെ അച്ഛനും, ഭാഷാശാസ്ത്രജ്ഞനും, നിരൂപകനും സംസ്കൃതപണ്ഡിതനുമായിരുന്ന ഡോ. കെ. ഗോദവർമ്മ(1902 ജനുവരി 12-1959 ജൂൺ 29)

അനാസക്തിയോഗം, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  (ജവഹർലാൽ നെഹ്രു),  ബാലകഥകൾ   തുടങ്ങിയ കൃതികള്‍  രചിച്ച  മലയാള സാഹിത്യകാരിയും വിവർത്തകയുമായിരുന്ന അമ്പാടി ഇക്കാവമ്മ ( 12 ജനുവരി 1898 - 30 ജനുവരി1980),

505e228b-553c-41b4-beea-2fa231b6ea88

മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ കിഴക്കെമുറി (ജനുവരി 12, 1914 - ജനുവരി 26 1999 ),

സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എൻജിനീയറിങ് കോളജ് സ്ഥാപിക്കുകയും   തുടർന്ന് ടി.കെ.എം. ആർട്ട്സ് ആൻഡ് സയൻസ് കോളജും സ്ഥാപിക്കുകയും , എം.ഇ.എസ്.  പ്രസ്ഥാനത്തിന് തുടങ്ങുകയും   വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സം‌ഭാവനകൾ നൽകുകയും ചെയ്ത  പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന  തങ്ങൾ കുഞ്ഞു മുസ്‌ലിയാർ (1897, 12 ജനുവരി -1966 ഫെബ്രുവരി 20),

 സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും, ചാർട്ടേഡ് അക്കൗണ്ടന്റ്റും  ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനും സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്ന ഇ.എം. ശ്രീധരൻ  (1947 ജനുവരി 12-2002 നവംബർ 14), 

96a68ccc-5ecd-4e8f-bdaa-d87569bdbbf2

'ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സര്‍ക്കാര്‍ 1955 ല്‍  ഭാരതരത്ന നല്‍കി ആദരിച്ച ഭഗവാൻ ദാസ്  (1869 ജനുവരി 12 - 1958   സെപ്റ്റംബർ18  ), '

വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും  ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദൻ(ജനുവരി 12, 1863 - ജൂലൈ 4, 1902),

'രാജീവ് ഗാന്ധിയുടെ  മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായും,  വി.പി. സിങ്ങിന്റെ  മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും സേവനമനുഷ്ടിച്ച ജമ്മു കാശ്മീരിലെ ആറാമത്തെ മുഖ്യമന്ത്രിയുംപീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജമ്മു കാശ്മീർ പി.ഡി.പി.) യുടെ സ്ഥാപകനും ആയിരുന്ന മുഫ്തി മുഹമ്മദ് സയീദ്
(1936 ജനുവരി 12 - 2016 ജനുവരി 7),

69e59acc-1d01-4253-bab4-b18c9a1fb796

ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് (Little Red Riding Hood), സിൻഡറെല്ല (സിന്ദ്രല്ല), പസ് ഇൻ ബൂട്ട്സ് (പസ് ഇൻ ബൂട്ട്സ്), ഉറങ്ങുന്ന സുന്ദരി (ഉറങ്ങുന്ന സുന്ദരി) തുടങ്ങിയ പ്രസിദ്ധ യക്ഷികഥകൾ (ഫെയറി ടെയിൽസ് ) എഴുതി ഒരു പുതിയ രചനാ സങ്കേതം കൊണ്ടുവന്ന ഒരു ഫ്രഞ്ച് എഴുത്തുകാരനും ഫ്രഞ്ച് അക്കാദമി പ്രതിനിധിയും ആയിരുന്ന ചാൾസ് പെറാൾട്ട് (12 ജനുവരി 1628 – 16 മേയ് 1703)

പ്രപഞ്ചത്തിൽ അനിശ്ചിതമായി ഒന്നുമില്ല എന്നും, പ്രാകൃതവും പ്രാഥമികവുമായ ജീവന്റെ തുടുപ്പിൽ നിന്നും പരിണാമം മുഖേന വ്യത്യസ്ത ജീവജാലങ്ങൾ ഉണ്ടായെന്നും കാലം കഴിയും തോറും പുതിയ ജീവജാലങ്ങൾ രൂപം കൊള്ളുവാൻ സാധ്യതയുണ്ടെന്നും സിദ്ധാന്തിച്ച ജർമൻ തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഓയിഗെൻ കാൾ ഡുഹ്റിങ് (12 ജനുവരി 1833 – 21 സെപ്റ്റംബർ 1921) ,

577e1dc2-1794-43e6-a3f1-9ff86c0c9a57

ദി കോൾ ഓഫ് ദി വൈൽഡ്, വൈറ്റ് ഫാങ് തുടങ്ങിയ കൃതികൾ രചിച്ച അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോൺ ഗ്രിഫിത്ത് എന്ന ജാക്ക് ലണ്ടൻ ( ജനുവരി 12, 1876-നവംബർ 22, 1916)

നാസി പാർട്ടിയിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളായ ജർമ്മൻ രാഷ്ട്രീയക്കാരനും സൈനിക നേതാവു o യുദ്ധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും തൂക്കി കൊല്ലുന്നതിനു മുൻപ് വിഷം കഴിച്ച് ആത്മഹത്യ  ചെയ്ത ഹെർമൻ ഗോറിംഗ് (12 ജനുവരി 1893 – 15 ഒക്റ്റോബർ 1946),

8277f85f-ab34-4869-83e5-1f3ed791c659

ഒന്നിലധികം അക്കാദമി അവാർഡുകൾ നേടിയ ആദ്യത്തെ നടിയും , 105-ാം ജന്മദിനത്തിന് പതിമൂന്ന് ദിവസം മുമ്പുള്ള, മരണസമയത്ത്, ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഏക ഓസ്‌കാർ പരുസ്കാര സ്വീകർത്താവായിരുന്ന ജർമ്മൻ- അമേരിക്കൻ-ബ്രിട്ടീഷ് ചലച്ചിത്ര നടി ലൂയിസ് റെയ്നർ( 12 ജനുവരി 1910 - 30 ഡിസംബർ 2014)

ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ് താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്ന  സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന  ജോ ഫ്രേസിയർ(ജനുവരി 12, 1944 – നവംബർ 7, 2011),

965c2a42-09ed-49a2-9429-0cc57f440b40

ബ്രിട്ടീഷ്പത്രമായ ദ സൺഡേ ടൈംസിന്റെ ലേഖികയും, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ തമിഴ് പുലികൾക്കും   ഐക്യരാഷ്ട്ര സഭയ്ക്കുമിടയിൽ  സമാധാന ദൂതയായി പ്രവർത്തിക്കുകയും,സിറിയയിലെ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്ത ‌ പ്രമുഖയായ അമേരിക്കൻ പത്രപ്രവർത്തകയും അറിയപ്പെടുന്ന യുദ്ധകാര്യലേഖികയുമായിരുന്നു മാരി കോൾവിൻ(12 ജനുവരി 1956– 22 ഫെബ്രുവരി 2012) 

960d733b-ac92-4473-8c84-5a154c9cf633

സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ഐ.കെ.കെ മേനോന്‍, മ. (1919-2011).
രാമകൃഷ്ണ ഹെഗ് ഡേ മ.(1926-2004)
അമരീഷ്പുരി മ.( 1932- 2005)
പിയറി ഡി ഫെർമാറ്റ് മ. (1607-1665)
ഹെർമൻ മിൻകൗസ്ക്കി മ. (1864 -1909)
ബാസ് റീവ്സ് മ. (1838-1910)
അഗതാ ക്രിസ്റ്റി മ. (1890-1976)
'ബിൽ ഹ്യൂലറ്റ് മ. (1913 - 2001)
താരകേശ്വർ ദസ്തിദാർ മ(1911 - 1934)

ലേഖനങ്ങൾ, കഥാസമാഹാരം, നോവൽ, കുട്ടികൾക്കുള്ള കഥകൾ, ജീവചരിത്രം എന്നി മേഘലകളിൽ ധാരാളം കൃതികൾ രചിച്ചിട്ടുള്ള ഐ.കെ.കെ.എം. എന്ന ഐ.കെ.കെ. മേനോൻ (1919 ഡിസംബർ 9- 2011 ജനുവരി 12 ),

897f65b3-365b-44ea-981e-80c019ddb72a

ആറുതവണ നിയമസഭയിലേക്കും,രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും,മൂന്ന് തവണ കർണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുകയും, കേന്ദ്ര സർക്കാരിലെ മുൻ വാണിജ്യ വ്യവസായ മന്ത്രിയാകുകയും ചെയ്ത രാമകൃഷ്ണ ഹെഗ്ഡേ  (29 ഓഗസ്റ്റ് 1926 - 12 ജനുവരി 2004)

19661e49-ef70-420f-ba4c-4e7cd9c308d6

മിസ്റ്റർ ഇന്ത്യ , ദിൽ വാലെ ദുൽഹനിയ ലേജായേഗെ,   പർദേശ് , ചോരി ചോരി ചുപ്കെ ചുപ്കെ തുടങ്ങിയ ചിത്രങ്ങളിലും  അങ്കുര്‍ നിഷാന്ത് തുടങ്ങിയ ന്യൂ വേവ്  ചിത്രങ്ങളിലും , ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം എന്ന ചിത്രത്തിലും മാത്രമല്ല    കന്നഡ, പഞ്ചാബി, തമിഴ്,  മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലെല്ലാം വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അമരീഷ് ലാൽ പുരി എന്ന അമരീഷ് പുരി (ജൂൺ 22, 1932 – ജനുവരി 12,2005) 

a5e506ff-397d-4853-97f4-44dea6bc0e6c

അനലിറ്റിക്കൽ ജ്യാമിതി, പ്രോബബിലിറ്റി, ഒപ്റ്റിക്സ് എന്നിവയിൽ  ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും പ്രകാശ പ്രചരണത്തിനായുള്ള ഫെർമാറ്റിന്റെ തത്വത്തിനാൽ കൂടുതൽ അറിയപ്പെടുന്ന ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ പിയറി ഡി ഫെർമറ്റ് (ഫ്രഞ്ചിൽ ഫെർമ)(1607 - 12 ജനുവരി 1665)

സംഖ്യാ സിദ്ധാന്തം, ഗണിത ഭൗതികശാസ്ത്രം, ആപേക്ഷികതാസിദ്ധാന്തം എന്നിവയിൽ പ്രശ്നോത്തരത്തിനായി ജിയോമെട്രിക് രീതികൾ ഉപയോഗിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്ത ജർമ്മൻ ഗണിതശാസ്ത്രജ്ഞനും കോണിസ്ബെർഗ്, സൂറിച്ച്, ഗോട്ടിങ്ങൻ എന്നീ സർവ്വകലാശാലകളിലെ പ്രൊഫസറുമായിരുന്ന ഹെർമൻ മിൻകൗസ്ക്കി (22 ജൂൺ 1864 - ജനുവരി 12, 1909).

4155257c-7a47-46ab-9e09-8afc3d574c23

മിസിസിപ്പി നദിക്ക് പടിഞ്ഞാറുള്ള ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ യുഎസ് ഡെപ്യൂട്ടി മാർഷൽ ആയിത്തീർന്ന അമേരിക്കൻ നിയമജ്ഞൻ, കൂടാതെ തന്റെ നേരായ ധാർമ്മികതയ്ക്കും അസാധാരണമായ ഡിറ്റക്ടീവ് കഴിവുകൾക്കും പേരുകേട്ടവനായിരുന്ന  ബാസ് റീവ്സ് (ജൂലൈ 1838 - ജനുവരി 12, 1910)

ഹെർകൂൾ പൊയ്റോട്ട് എന്നാ പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടുകയും 78 നോവലുകള്‍ രചിക്കുകയും ചെയ്ത ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ  അഗതാ ക്രിസ്റ്റി(15 സെപ്റ്റംബർ 1890 – 12 ജനുവരി 1976), 

76497caf-d93d-4faa-8bee-3d0a1222433e

ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ ഒന്നും പ്രിൻറർ നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയുമായ, എച്ച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂലറ്റ് പക്കാർഡ്ൻറെ സഹസ്ഥാപകനായ വില്യം റെഡിംഗ്ടൺ ഹ്യൂലറ്റ് എന്ന 'ബിൽ ഹ്യൂലറ്റ് (മേയ് 20, 1913 -ജനുവരി 12, 2001)

 1930 ഏപ്രിൽ 18-ന് സൂര്യാ സെന്നും കൂട്ടരുമായി ചേർന്ന് ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തതിനും, ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയതിനും ജയിൽ ശിക്ഷ അനുഭവിച്ച ശേഷം, ജയിലിൽ വച്ച് ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി. 1934 ജനുവരി 12-ന് ചിറ്റഗോങ്ങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം തൂക്കിലേറ്റപ്പെട്ടഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായ താരകേശ്വർ ദസ്തിദാർ ൻ്റെയും (1911 - 1934 ജനുവരി 12). ചരമദിനം
********

26262fcc-550d-4a81-9730-83be317c83b2
ചരിത്രത്തിൽ ഇന്ന്...
്്്്്്്്്്്്്്്്
1528 - ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.

1895 - ദ നാഷണൽ ട്രസ്റ്റ് ബ്രിട്ടനിൽ സ്ഥാപിതമായി.

c108a39d-9e0b-4e93-b38c-3b15d6717165

1908 - ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.

1932 - ഹാറ്റി ഒഫേലിയ കാരവേ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി.

1934 - ചിറ്റഗോങ് സായുധ കലാപവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര വിപ്ലവ നേതാക്കളായ സൂര്യാ സെൻ, താരകേശ്വർ ദസ്തിക്കർ എന്നിവരെ ബ്രിട്ടിഷുകാർ തൂക്കിലേറ്റി.

1948 - മഹാത്മജിയുടെ അവസാന ഉപവാസ സമരം തുടങ്ങി.

c0916ccf-3056-43be-b82a-b511bcc8fa1b

1962 -  വിയറ്റ്നാമിലെ ആദ്യത്തെ യുഎസ് യുദ്ധ ദൗത്യമായ ഓപ്പറേഷൻ ചോപ്പർ ആരംഭിച്ചു.

1972 - അബു സയീദ് ചൗധരി ബംഗ്ലാദേശ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും ഷെയ്ഖ് മുജീബുർ റഹ്മാൻ പ്രധാനമന്ത്രിയും ആയി

d53071e1-6b1d-4800-868d-ab00c88f7dd3

1966 - ആദം വെസ്റ്റും ബർട്ട് വാർഡും അഭിനയിച്ച ക്യാമ്പി ലൈവ്-ആക്ഷൻ ടിവി സീരീസ് ബാറ്റ്മാൻ, എബിസിയിൽ പ്രീമിയർ ചെയ്യുകയും അത് ഒരു തകർപ്പൻ ഹിറ്റായി മാറുകയും ചെയ്തു.

1967 - കെന്റക്കിയിലെ ലൂയിസ്‌വില്ലെ, ആർമി ഡ്രാഫ്റ്റ് ബോർഡ്, പ്രശസ്ത ബോക്‌സർ മുഹമ്മദ് അലിയെ വിയറ്റ്നാം യുദ്ധത്തിലെ സേവനത്തിനുള്ള ഇളവ് നിരസിച്ചു

dea0a651-0b7d-4903-bc12-b136e49ac4b2

1971 - സെൻസിറ്റീവ് വിഷയങ്ങളുടെ ചിന്തനീയവും എന്നാൽ നർമ്മവുമായ ചിത്രീകരണത്തിന് പേരുകേട്ട
വിപ്ലവകരമായ ടെലിവിഷൻ പരമ്പര 'ഓൾ ഇൻ ദി ഫാമിലി'  സിബിഎസിൽ പ്രീമിയർ ചെയ്തു.

1995 - ഇംഗ്ലീഷ് റോക്ക് ബാൻഡ് ലെഡ് സെപ്പെലിൻ പത്താമത്തെ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.

1991 - കുവൈറ്റിനെ സ്വതന്ത്രമാക്കാൻ ഇറാഖിനെതിരെ യുദ്ധം ചെയ്യാൻ പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷിനെ അധികാരപ്പെടുത്താൻ യു.എസ് കോൺഗ്രസ് വോട്ട് ചെയ്തു

e5f9426b-938e-4bf5-b56c-b283c4870a88

1995 - നല്ലളം ഡീസൽ പവർ പ്ലാന്റ് രാജ്യത്തിനു സമർപ്പിച്ചു.

1995 - അമേരിക്കൻ ഫുട്ബോൾ താരം ഒജെ സിംപ്‌സണെ ഭാര്യയെയും അവളുടെ കാമുകനെയും കൊലപ്പെടുത്തിയതിന് കൊലപാതക വിചാരണ LA-ൽ ആരംഭിച്ചു

2005 - ടെമ്പൽ 1 എന്ന വാൽനക്ഷത്രത്തിന്റെ ഉൾവശം പഠിക്കാൻ നാസ അമേരിക്കൻ ബഹിരാകാശ പേടകം ഡീപ് ഇംപാക്റ്റ് വിക്ഷേപിച്ചു.

e7fca79f-4fac-4d62-a34b-816b0611c3db

2006 - സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.

2009 - പോർച്ചുഗൽ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി 2008-ലെ FIFA വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടി

2010 - ഹെയ്ത്തിയെ തകർത്തെറിഞ്ഞ മൂന്നര ലക്ഷം പേർ കൊല്ലപ്പെട്ട ഭൂകമ്പം.

2016 - ഫ്രാൻസിസ് മാർപാപ്പ എഴുതിയ ദി നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി പുറത്തിറക്കി.

e8fa9f7c-bb75-4670-822e-36239a124c05

2017 -  യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് പ്രസിഡന്റ് ബരാക് ഒബാമ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' നൽകി ആദരിച്ചു

2021 - ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മൂന്ന് വിവാദ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.

e72996a8-20b5-478b-be9e-e8fc53e8fed9

2024 - 50 വർഷത്തിനിടെ ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിച്ച ആദ്യത്തെ സബ്-സഹാറൻ രാജ്യമായി കേപ് വെർഡെ ദ്വീപ് രാഷ്ട്രം മാറി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment