/sathyam/media/media_files/2025/11/13/new-project-2025-11-13-07-08-45.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
തുലാം 27
മകം / നവമി
2025/ നവംബർ 13,
വ്യാഴം
ഇന്ന്;
* ക്ഷേത്രപ്രവേശന വിളംബരദിനം!
* ലോക അനുകമ്പ ദിനം ! [ Kindness Day ; അന്യരെ സഹായിക്കുന്നതിനു വേണ്ടിയും അവനവന് ലഭിച്ച സഹായം സമൂഹത്തിന് തിരികെ നൽകുന്നതിനുവേണ്ടിയും നമ്മുടെ കുട്ടികളെ ആ നന്മയുടെ മൂല്യം പഠിപ്പിയ്ക്കുന്നതിനു വേണ്ടിയും ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/11/13/01bb8699-8ff4-4a4e-977f-5fc46b2293fc-2025-11-13-06-58-16.jpg)
* യു.കെ : ദേശീയ ഇന്ത്യൻ പുഡ്ഡിംഗ് ദിനം![National Indian Pudding Day; ഒരു തണുത്ത ശൈത്യകാല ദിനത്തിന് അനുയോജ്യമായ സമ്പന്നവും കട്ടിയുള്ളതുമായ ഒരു പലഹാരം. ബാല്യകാല ഓർമ്മകൾക്കൊപ്പം പാരമ്പര്യത്തിന്റെ ഊഷ്മളതയും സ്വാദിഷ്ടതയും ഇത് കൊണ്ടുവരുന്നു. ഇംഗ്ലണ്ടിൽ ക്ലാസിക് ആയിരുന്ന ഹാസ്റ്റി പുഡ്ഡിംഗിന്റെ ഒരു വ്യതിയാനമാണ് 'ഇന്ത്യൻ പുഡ്ഡിംഗ്' പതിനേഴാം നൂറ്റാണ്ട് മുതൽ, ഇംഗ്ലീഷ് കുടിയേറ്റക്കാർ ഇന്ത്യയിൽ വരുകയും അവരുടെ പ്രിയപ്പെട്ട പുഡ്ഡിംഗിന് പകരം വയ്ക്കാൻ അവർ കണ്ടുപിടിക്കുകയും ചെയ്ത പലഹാരമാണ് ഇത്. ദേശീയ ഇന്ത്യൻ പുഡ്ഡിംഗ് ദിനം ഈ സ്വാദിഷ്ടമായ ട്രീറ്റും അതിനു പിന്നിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആഘോഷിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/11/13/7f143422-c7aa-47dc-8d05-db79bc3c7bdc-2025-11-13-06-58-16.jpg)
*World Quality Day ! [2008 ൽ Imarsat conferance centre ൽ നവീകരണം, പ്രചോദനം, ക്രിയാത്മക ആശയങ്ങൾ എന്നിവയുടെ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു സ്ഥലവും സമയവും സൃഷ്ടിക്കുന്നതിനായി തുടങ്ങിയ ഒരു ഉദ്യമം. ഒന്നാം ലോക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമായി ജി.ഡി.പി യുടെ ഗുണനിലവാരം പ്രവർത്തിക്കുന്നതിനാൽ, ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനോടൊപ്പം ചെലവ് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതും, ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതും ബിസിനസ്സ് തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്ന് ഒരു ഓർമ്മപ്പെടുത്തലിന്റെ ദിനം കൂടിയാണിന്ന് ]
*ലോക ഉപയോഗ ദിനം![World Usability Day-സ്‌ക്രീനിൽ ഒരു ബട്ടൺ അമർത്തിയാൽ ഒന്നും സംഭവിക്കില്ല. വാക്കുകൾ ചെറുതാണ്, ലേഔട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നു, നിങ്ങൾ കുടുങ്ങിപ്പോകും.ലോക ഉപയോഗ ദിനം പരിഹരിക്കാൻ ശ്രമിക്കുന്നത് കൃത്യമായി അത്തരമൊരു കാര്യമാണ്. ദൈനംദിന സാങ്കേതികവിദ്യ ആളുകൾക്ക് ഉപയോഗിക്കാൻ എളുപ്പമാക്കുന്നതിനുള്ള ഒരു ആഗോള ശ്രമമാണിത്.]
/filters:format(webp)/sathyam/media/media_files/2025/11/13/6e073cd1-58ad-4b6f-b867-6bd803536cb9-2025-11-13-06-58-16.jpg)
*ദേശീയ സമൂഹ വിദ്യാഭ്യാസ ദിനം![സ്കൂൾ മതിലുകൾക്കപ്പുറത്തേക്ക് പോകുന്ന പഠനത്തിന് പിന്നിലെ ആളുകളെയും, പരിപാടികളെയും, ലക്ഷ്യത്തെയും ദേശീയ കമ്മ്യൂണിറ്റി വിദ്യാഭ്യാസ ദിനം ആദരിക്കുന്നു.
ഇത് സമൂഹ കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് - കുട്ടിക്കാലം മുതൽ മുതിർന്ന പ്രായപൂർത്തിയാകുന്നതുവരെ - വെളിച്ചം വീശുന്നു, അത് സാധ്യമാക്കാൻ സഹായിക്കുന്ന എല്ലാ അധ്യാപകരെയും, കോർഡിനേറ്റർമാരെയും, സന്നദ്ധപ്രവർത്തകരെയും ]
* അമേരിക്ക:
* സാഡി ഹോക്കിൻസ് ഡേ /filters:format(webp)/sathyam/media/media_files/2025/11/13/06bc27c9-c61b-41a2-bf11-4fd87d4c474d-2025-11-13-06-58-16.jpg)
അതായത് അൽ കാപ്പിൻ്റെ ഹിൽബില്ലി കോമിക് സ്ട്രിപ്പ് ലി' ൽ അബ്നർ (1934-1977) തുടങ്ങി വച്ച ഒരു അമേരിക്കൻ നാടോടി സംഭവമാണ് സാഡി ഹോക്കിൻസ് ഡേയ്ക്ക് നിദാനം എന്നതാണ് ഐതീഹ്യം. ലീൽ അബ്‌നറിൽ , ഡോഗ്‌പാച്ചിൻ്റെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ മേയർ ഹെക്‌സെബിയ ഹോക്കിൻസിൻ്റെ മകളായിരുന്നു സാഡി ഹോക്കിൻസ് . അവർ 35 വയസ്സ് വരെ വിവാഹം കഴിയ്ക്കാതെ വീട്ടിൽ ഇരുന്നപ്പോൾ അവരുടെ ജീവിതകാലം മുഴുവൻ അവർ സ്വന്തംവീട്ടിൽ അവിവാഹിതയായി താമസിക്കുന്നതിനെക്കുറിച്ച് അവരുടെ പിതാവ് ആശങ്കാകുലനായി. അതിനുള്ള പരിഹാരമായി, ഡോഗ്‌പാച്ചിലെ എല്ലാ അവിവാഹിതരെയും വിളിച്ചുകൂട്ടി അദ്ദേഹം ഒരു മേയർ എന്ന നിലയിൽ "സാഡി ഹോക്കിൻസ് ദിനം" പ്രഖ്യാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/13/5b217cb9-adc9-44a2-bcfa-be65254f3dea-2025-11-13-06-58-16.jpg)
അന്നേദിവസം വരെ അമേരിയ്ക്കയിൽ നിലനിന്നിരുന്ന വിവാഹാഭ്യർത്ഥന പുരുഷൻ ചെയ്യണ്ടതാണ് എന്ന അമേരിയ്ക്കൻ ആചാരം അദ്ദേഹം സ്വന്തം മകൾക്കു വേണ്ടി പൊളിച്ചെഴുതി മകളെ കൊണ്ട് ആ സമ്മേളനത്തിൽ വിളിച്ചു കൂട്ടപ്പെട്ട അവിവാഹിതരിൽ ഒരാളോട് വിവാഹാഭ്യർത്ഥന നടത്തി അവൾക്കിഷ്ടപ്പെട്ട അയാളെ അവൾക്ക് വിവാഹം നടത്തിക്കൊടുത്തു. എന്നതാണ് ആ ഐതീഹ്യം. അതിനു ശേഷം അമേരിയ്ക്കയിൽ സ്ത്രീകൾ വിവാഹാഭ്യർത്ഥന നടത്താൻ ഇതേ ദിവസം തിരഞ്ഞെടുത്ത് തുടങ്ങി.
* സിംഫണിക് മെറ്റൽ ദിനം ![Symphonic Metal Day; സ്വരച്ചേർച്ചയുള്ള ഈണങ്ങളുടെയും ഇടിമുഴക്കമുള്ള താളമേളങ്ങളുടെയും സംയോജനത്തിന് ഒരു ദിവസം- ഓർക്കസ്ട്രകളും ഇലക്ട്രിക് ഗിറ്റാറുകളും ഗംഭീരമായ യോജിപ്പിൽ ഒന്നിക്കുന്ന ഒരു സംഗീത വിരുന്നാണ് സിംഫണിയ്ക്ക് മെറ്റൽ ദിനം.]
/filters:format(webp)/sathyam/media/media_files/2025/11/13/8ca02b46-ae19-46b4-a259-5284e3b24082-2025-11-13-06-59-07.jpg)
*റോസ്റ്റ് ഡിന്നർ ഡേ![എല്ലാ രുചി കൂട്ടുകളും ചേർത്ത് വീട്ടിൽ പാകം ചെയ്യു റോസ്റ്റ് എത്ര ആസ്വാദ്യകരമാണെന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രധാനമായും യുണൈറ്റഡ് കിംഗ്ഡത്തിൽ ഇത് ആഘോഷിക്കപ്പെടുമ്പോൾ, തീർച്ചയായും ഈ സുപ്രധാന ദിനത്തിൽ ഈ വിനോദ വിരുന്നിൽ പങ്കുചേരാനും, ആ വറുത്ത അത്താഴം ആസ്വദിക്കാനും ലോകത്തിലെ ഏവർക്കും ക്ഷണമുണ്ട്!]
* ഒരു സംഗീതജ്ഞനെ ആലിംഗനം ചെയ്യുവാനുള്ള ദേശീയ ദിനം ![National Hug a Musician Day; ലോകത്തെ ആനന്ദത്തിൽ ആഴ്ത്തുന്നവരും സാന്ത്വനപ്പെടുത്തുന്നവരുമായ കലാകാരന്മാരാണ് സംഗീതജ്ഞർ. ഒരു സംഗീതജ്ഞൻ സമൂഹത്താൽ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നും വിലമതിക്കപ്പെടുന്നുവെന്നും ആരാധിയ്ക്കപ്പെടുന്നുവെന്നും പ്രകടിപ്പിക്കുന്നതിനുള്ള അനുയോജ്യമായ ദിവസം.]
/filters:format(webp)/sathyam/media/media_files/2025/11/13/9ee55e6f-6036-442d-91be-0272e46a7e08-2025-11-13-06-59-07.jpg)
* ദേശീയ യുവ വായനക്കാരുടെ വാരം![National Young Readers Week ; യുവമനസ്സുകളുടെ കഥകളോടുള്ള ഇഷ്ടം വളർത്തുകയും പുസ്തകങ്ങളുടെ മാന്ത്രികതയിലൂടെ വായനയുടെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുക; ഭാവനയുടെ വാതിലുകൾ തുറന്ന്, സ്‌കൂളുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും യുവാക്കളെ സ്വാധീനിക്കുന്നവർക്കും വായനയുമായി ഇടപഴകാൻ അവരെ സഹായിക്കുന്നതിനുമുള്ള ഒരു അവസരമായി ഈ ദിനം ആചരിയ്ക്കുന്നു. "How Do You Book?". എന്നതാണീ വർഷത്തെ ആഴ്ച തീം]
*ട്രാൻസ്‌ജെൻഡർ അവബോധ വാരം ![ Transgender Awareness Week - Celebrating our Trans Heroes'. എന്ന തീമിലൂന്നിയാണീ വർഷം ഈ വാരം ആചരിക്കുന്നത്. അന്തസ്സോടെയും ബഹുമാനത്തോടെയും പരിഗണിക്കപ്പെടേണ്ടവരായ ട്രാൻസ്‌ജെൻഡേഴ്സിൻ്റെ ആവശ്യങ്ങളും അവകാശങ്ങളും പരിഗണിക്കാനുള്ള അവസരമാണ് ട്രാൻസ്‌ജെൻഡർ ബോധവത്കരണ വാരം ഒരുക്കുന്നത്. LGBTQ+ പ്രസ്ഥാനത്തിൻ്റെ ഭാഗമായ ഈ ഇവൻ്റ് അവരെ കുറിച്ചുള്ള അവബോധം വളർത്താനും അവരിൽ അവകാശ ബോധം വളർത്താനും ലോകത്തെ ഏതൊരു വ്യക്തിയെ പോലെയും അവർക്കും ഇവിടെ ജീവിയ്ക്കാൻ അവകാശമുണ്ടെന്നും ഈ സമൂഹത്തെയും അവരെയും ബോധ്യപ്പെടുത്താൻ ഒരു ദിവസം.!]
/filters:format(webp)/sathyam/media/media_files/2025/11/13/9c67b433-c360-4064-a26b-19040071b251-2025-11-13-06-59-07.jpg)
*ദേശീയ പുനരുപയോഗ വാരം![റീസൈക്ലിങ്ങിൻ്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിനുള്ള ദിവസമാണ് ദേശീയ പുനരുപയോഗവാരം. വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ഓർഗനൈസേഷനുകളെയും ഈ റീസൈക്ലിംഗ് ശീലങ്ങൾ പഠിപ്പിയ്ക്കുന്നതിനും പഠിച്ചവ മെച്ചപ്പെടുത്തുന്നതിന് വേണ്ടി അവരെ ബോധവൽക്കരിക്കാനും അതിനായി പ്രചോദിപ്പിക്കാനും ഈ ആഴ്ചാ ആചരണം കൊണ്ട് ലക്ഷ്യമിടുന്നു.
ദേശീയ റീസൈക്ലിംഗ് വാരാഘോഷം പുനരുപയോഗത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാൻ സഹായിക്കുന്നു. മാലിന്യങ്ങൾ കുറയ്ക്കുന്നതിനും, വസ്തുക്കൾ, ശരിയായി രീതിയിൽ പുനരുപയോഗം നടത്തുന്നതിനും ഈ ദിനാചരണം ഊന്നൽ നൽകുന്നു. ]
/filters:format(webp)/sathyam/media/media_files/2025/11/13/8e804dbb-5083-49f8-ba84-bd424dbd0e38-2025-11-13-06-59-07.jpg)
ഇന്നത്തെ മൊഴിമുത്ത്
***********
- ഗീതാഞ്ജലി-
''കരിനിലമുഴുമാ കർഷകനോടും
വർഷം മുഴുവൻ വഴി നന്നാക്കാൻ
പെരിയ കരിങ്കൽ പാറ നുറുക്കി
ഒരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നു ദൈവം''
[ -രവീന്ദ്രനാഥ ടാഗോര്‍ ]
വിവ : ജി.ശങ്കരക്കുറുപ്പ്
***********
ഇന്നത്തെ പിറന്നാളുകാർ
********
/filters:format(webp)/sathyam/media/media_files/2025/11/13/20bf17cc-8e1d-4cb2-855c-3f07e29af13f-2025-11-13-06-59-42.jpg)
അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീലയുടെയും (1935),
പതിനഞ്ചാം ലോക്സഭയിൽ മൻമോഹൻ സിംഗ് നയിച്ച മന്ത്രിസഭയിൽ ടൂറിസം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അംബിക സോണിയുടെയും (1943),
മലയാള ചലചിത്ര നടി ഗൌതമി നായരുടെയു (1991),
/filters:format(webp)/sathyam/media/media_files/2025/11/13/85dd340e-6ae2-424f-86f6-d70cf16bf3d9-2025-11-13-06-59-42.jpg)
ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, ചലച്ചിത്ര നിർമ്മാതാവും, ടി.വി അവതാരകയുമായ ജൂഹി ചാവ്‌ളയുടെയും (1967),
ഹിന്ദി സിനിമയിലെ ഒരു നടനായ ഹർമാൻ ബവേജയുടെയും (1980),
ഇൻഫിഡെൽ എന്ന പുസ്തകം എഴുതിയ സോമാലിയൻ വംശജയും ആക്ടിവിസ്റ്റും എഴുത്തുകാരിയും ആയ അയാൻ ഹിർസി അലിയുടെയും ( 1969),
/filters:format(webp)/sathyam/media/media_files/2025/11/13/82abbba7-cc3b-442b-91c7-20ad3cb7d6c5-2025-11-13-06-59-42.jpg)
ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയും ടെലിവിഷൻ അവതാരകയും എമ്മി അവാർഡ്, ഗ്രാമി അവാർഡ്, അക്കാദമി അവാർഡ്, ടോണി അവാർഡ് എന്നിവ ഉൾപ്പെടുന്ന EGOT നേടിയ 18 എന്റർടെയ്നർമാരിൽ ഒരാളുമായ ഹൂപ്പി ഗോൾഡ്‌ബെർഗ് എന്ന കാരിൻ എലെയ്ൻ ജോൺസണിന്റെയും (1955),
ബ്രിട്ടനിലെ സ്കോട്ടിഷ് അഭിനേതാവ് ജെറാർഡ് ബട്ട്ലറിന്റെയും (1969),
/filters:format(webp)/sathyam/media/media_files/2025/11/13/80c3a948-00aa-4707-b123-d2984d2b7ab5-2025-11-13-06-59-42.jpg)
വ്യവസായ സംരംഭകൻ, ഉപന്യാസകാരൻ എന്നീ നിലകളിലും അറിയപ്പെടുന്ന ബ്രിട്ടീഷ് കംപ്യൂട്ടർ പ്രോഗ്രാമർ പോൾ ഗ്രഹാമിന്റെയും (1964 ) ജന്മദിനം !
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായവർ
*******
/filters:format(webp)/sathyam/media/media_files/2025/11/13/34fd6067-eac1-4490-808c-796f9432f9bd-2025-11-13-06-59-42.jpg)
വാസുപ്രദീപ് ജ. (1931-2011)
ലോനപ്പൻ നമ്പാടൻ ജ. (1935 -2013)
കലൂർ ഉണ്ണികൃഷ്ണൻ ജ. (1953-2021)
മഹാരാജാ രഞ്ജിത് സിങ് ജ. (1780-1839)
എം. ആർ. ജയ് കർ ജ. (1873-1959)
വസന്ത് ദാദ പാട്ടീൽ ജ. (1917-1989)
പ്രിയ രഞ്ജൻ ദാസ് മുൻഷി ജ.(1945-2017)
ഹുമയൂൺ അഹമ്മദ് ജ. (1948- 2012)
ഹിപ്പോയിലെ അഗസ്തീനോസ് ജ. (354-430)
എഡ്വേർഡ് മൂന്നാമൻ ജ( 1312 - 1377),
ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ ജ.( 1715, – 1762)
ആർ.എൽ.സ്റ്റീവൻസൺ ജ. (1850-1894)
എഡ്വേഡ് ഡോയിസി ജ. (1893 -1986 )
അന്റോണിയോ പോർച്ചിയ ജ. (1885-1968)
/filters:format(webp)/sathyam/media/media_files/2025/11/13/089a8606-569d-4d34-992b-db3f2842f763-2025-11-13-07-01-14.jpg)
150-ഓളം നാടകങ്ങൾ സംവിധാനം ചെയ്യുകയും, നാടക രചയിതാവ്, നടൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത വാസുപ്രദീപ്(1931 നവംബർ 13 - 2011 മേയ് 03),
ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും രണ്ടുതവണ സംസ്ഥാനമന്ത്രി യാകുകയും, പിന്നീട് പാർലമെന്റംഗ മാകുകയും ചെയ്ത, കർഷകനും നാടകനടനും രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനു മായിരുന്ന ലോനപ്പൻ നമ്പാടൻ (13 നവംബർ 1935 - 5 ജൂൺ 2013),
/filters:format(webp)/sathyam/media/media_files/2025/11/13/3983d82c-06a4-406e-96e4-c57efb181798-2025-11-13-07-01-14.jpg)
മാദ്ധ്യമ പ്രവർത്തകനും കട്ട് കട്ട് മാസിക, ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവും സിനിമ-നാടക നിരൂപകനും നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 19 പുസ്തകങ്ങളുടെ രചയിതാവും കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് സെക്രട്ടറി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിൻ വെൽഫെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി, എഡ്രാക്ക് എളമക്കര മേഖല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന കലൂർ ഉണ്ണികൃഷ്ണൻ (13 നവംബർ 1953 - 2021 സെപ്റ്റംബർ 26),
തന്റെ നാലുപതിറ്റാണ്ട് ഭരണകാലത്ത് സാമ്രാജ്യത്തെ 5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലെത്തിച്ച
സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായ മഹാരാജ രഞ്ജിത് സിംഗ് (1780 നവംബർ 13- -1839 ജൂൺ 20).
/filters:format(webp)/sathyam/media/media_files/2025/11/13/937e13da-3f31-4c15-a6b0-6a6539c988c1-2025-11-13-07-01-14.jpg)
പൂന സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും അഭിഭാഷകനും പണ്ഡിതനും രാഷ്ട്രീയക്കാരനും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മുകുന്ദ് രാംറാവു ജയകർ(എം.ആർ. ജയകർ) (13 നവംബർ 1873 - 10 മാർച്ച് 1959)
മഹാരാഷ്ട്രയിലെ ആദ്യത്തെ ശക്തതനായ മറാത്ത നേതാവും, മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറും ആയിരുന്ന വസന്ത് ദാദ പാട്ടീൽ( 13 നവംബർ 1917- മാർച്ച് 1, 1989),
/filters:format(webp)/sathyam/media/media_files/2025/11/13/856feede-11a8-467a-809a-b3679fe4cd92-2025-11-13-07-01-14.jpg)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയും ഇന്ത്യയുടെ 14-ാം ലോക്സഭയിലെ അംഗവുമായിരുന്ന പ്രിയ രഞ്ജൻ ദാസ് മുൻഷി (13 നവംബർ 1945 - 20 നവംബർ 2017),
ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട 200ഓളം പുസ്തകങ്ങൾ എഴുതിയ ബഗ്ലാദേശി എഴുത്തുകാരനും, നാടകകൃത്തും , തിരക്കഥാകൃത്തും' സിനിമാ നിർമ്മിതാവും ആയിരുന്ന ഹുമയൂൺ അഹമ്മദ്(13 നവംബർ 1948-19 ജൂലൈ 2012),
/filters:format(webp)/sathyam/media/media_files/2025/11/13/783914c1-f4a5-4c26-b048-cfe592e1b2ad-2025-11-13-07-02-42.jpg)
ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും, ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്ന ഹിപ്പോയിലെ അഗസ്തീനോസ് (നവംബർ 13, 354 – ഓഗസ്റ്റ് 28, 430),
50 വർഷത്തിൽ കൂടുതൽ ഇഗ്ലണ്ട് ഭരിച്ച്,ഇംഗ്ലണ്ടിനെ യൂറോപ്പിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിലൊന്നാക്കി മാറ്റിയ വിൻഡ്‌സറിലെ എഡ്വേർഡ് എന്ന് അറിയപ്പെട്ടിരുന്ന എഡ്വേർഡ് മൂന്നാമൻ
(13 നവംബർ 1312 - 21 ജൂൺ 1377),
/filters:format(webp)/sathyam/media/media_files/2025/11/13/51828524-be84-463d-bf7c-cce297457e31-2025-11-13-07-02-43.jpg)
ജർമനിയിലെ ആദ്യ വനിതാ ഡോക്ടറായ ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ (13 നവംബർ 1715, – 13 ജൂൺ 1762)
ട്രഷർ ഐലൻഡ്' , "ഡോക്ടർ ജെക്കിളിന്റേയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ" തുടങ്ങിയ ലോകപ്രശസ്ത കൃതികൾ രചിച്ച സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്ന ആർ.എൽ. സ്റ്റീവൻസൺ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (നവംബർ 13, 1850 – ഡിസംബർ 3, 1894),
/filters:format(webp)/sathyam/media/media_files/2025/11/13/a67c29cb-cdf5-4f31-bfe6-cf259a56be56-2025-11-13-07-02-43.jpg)
ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്ന സ്പാനിഷിൽ ശബ്ദങ്ങൾ എന്ന കവിത എഴുതിയ അന്തോണിയോ പോർച്ചിയ (നവംബർ13 1885 - നവംബർ 9, 1968) ,
ജീവകം കെ സംശ്ലേഷണം ചെയ്തതിനും അതിന്റെ രാസസ്വഭാവം നിർണയിച്ചതിനും ശരീരശാസ്ത്ര-വൈദ്യശാസ്ത്ര രംഗത്തെ 1943-ലെ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ജൈവരസ തന്ത്രജ്ഞനായിരുന്ന എഡ്വേഡ് അഡൽബെർട്ട് ഡോയിസ് (1893 നവംബർ 13-1986 ഒക്ടോബർ 23 )
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
ആർ.ബാലകൃഷ്ണപിള്ള മ. (1922-2013)
പി. രവീന്ദ്രൻ മ. (1922 - 1997)
ബി.എം. ഗഫൂർ മ. (1942- 2003)
എം കൃഷ്ണൻകുട്ടി മ. (1940-2014)
ആബിദ ബീഗം മ. (1850-1924)
ജെയിംസ് മരിയൻ സിംസ് മ. (1813-1883)
അലക്സാണ്ടർ ഗ്രൊതെൻഡിക് മ.(1928-2014)
മാരിയ ഹോസെ മുനോസ് മ. (1995-2014)
/filters:format(webp)/sathyam/media/media_files/2025/11/13/9990488c-88c3-4151-b2b0-bac69c361ffa-2025-11-13-07-02-43.jpg)
സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലാക്കമറ്റിയംഗവും, നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകുകയും, ഒന്നാം കേരളാ നിയമസഭയിൽ ആര്യനാട് നിയോജകമണ്ഡലത്തെ അവിഭക്ത കമ്മ്യൂണിസ്റ്റുകാരനായി പ്രതിനിധീകരിക്കുകയും, പിന്നീട് കോൺഗ്രസ്സിൽ ചേരുകയും, .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ആർ. ബാലകൃഷ്ണപിള്ള (12 സെപ്റ്റംബർ 1922 - 13 നവംബർ 2013),
മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്ന പി. രവീന്ദ്രൻ (14 നവംബർ 1922 - 13 നവംബർ 1997),
/filters:format(webp)/sathyam/media/media_files/2025/11/13/796842f3-5693-4f4e-9b20-e858ddc89498-2025-11-13-07-02-42.jpg)
കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയും, മാതൃഭൂമിയിൽ കുഞ്ഞമ്മാൻ എന്ന കാർട്ടൂൺ തുടങ്ങുകയും ചെയ്ത കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്ന ബി.എം. ഗഫൂർ (1942-നവംബർ 13 2003),
വന്ദേമാതരം, റിപ്പബ്ലിക്കിന്റെ കുഞ്ഞ് തുടങ്ങിയ പ്രശസ്ത കവിതാ സമാഹാരങ്ങള്‍ രചിച്ച വിപ്ലവകവിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്ററും, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും,'75ല്‍ അടിയന്തരാവസ്ഥ ക്കെതിരായി "ആത്മഗാഥ' എന്ന കവിത എഴുതിയതിന് ജയിലിൽ കിടന്ന ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന എം കൃഷ്ണൻകുട്ടി (1940 - 2014 നവംബർ 13)
/filters:format(webp)/sathyam/media/media_files/2025/11/13/b54feedc-66d9-41f9-b92d-dea28f982046-2025-11-13-07-03-44.jpg)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച് പോരാടുകയും സ്ത്രീത്വത്തിന്റെ പരിമിതികുള്ളിൽ നിന്ന് വീട് വീടാന്തരം കയറി ഇറങ്ങി സ്ത്രീകളോട് സമരമുഖത്തിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്ത ധീര വനിതയും സ്വാതന്ത്ര്യസമര നായകന്മാരായ മൗലാനാ മുഹമ്മദ് അലിയുടെയും മൗലാനാ ഷൗകത്ത് അലിയുടെയും മാതാവുമായിരുന്ന ആബിദ ബീഗം (1850 - നവംബർ 13, 1924),
തടസ്സപ്പെട്ട പ്രസവത്തിന്റെ ഗുരുതരമായ സങ്കീർണതയായ വെസിക്കോവാജിനൽ ഫിസ്റ്റുലയുടെ അറ്റകുറ്റപ്പണികൾക്കായി ഒരു ശസ്ത്രക്രിയാ വിദ്യ വികസിപ്പിച്ച ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്ന ജെയിംസ് മരിയോൺ സിംസ് (ജനുവരി 25, 1813 - നവംബർ 13, 1883),
/filters:format(webp)/sathyam/media/media_files/2025/11/13/c0d5953b-4181-4296-9c8d-ed0e588a72b1-2025-11-13-07-03-44.jpg)
ഒരു ഇറ്റാലിയൻ സംഗീതസംവിധായകനും നിരവധി ഗാനങ്ങളും ചില ചേംബർ സംഗീതവും പിയാനോയും എഴുതിയിട്ടുണ്ടെങ്കിലും തന്റെ 39 ഓപ്പറകൾക്ക് പ്രശസ്തി നേടിയ ജിയോച്ചിനി റൊസ്സിനി (29 ഫെബ്രുവരി 1792 - 13 നവംബർ 1868),
ഒരു അമേരിക്കൻ കെമിക്കൽ ടെക്നീഷ്യനും ലേബർ യൂണിയൻ പ്രവർത്തകനും, ആണവ കേന്ദ്രത്തിലെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് രീതികളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നതിന് പേരുകേട്ട കാരെൻ ഗേ സിൽക്ക്വഡ് (ഫെബ്രുവരി 19, 1946 - നവംബർ 13, 1974)
2014ൽ മിസ് ഹോൺഡുറാസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, മിസ് വേൾഡിനായിട്ടുള്ള മത്സരത്തിനു മുൻപെ സഹോദരിയോടൊപ്പം കൊല്ലപ്പെടുകയും ചെയ്ത ഹോൺഡൂറൻ മോഡലും, ടി വി ഹോസ്റ്റും, സൌന്ദര്യ റാണിയും ആയിരുന്ന മാരിയ ഹോസെ അൽവരാടൊ മുനാസിസ് (19 ജൂലൈ 1985 – 13 നവംബർ 2014),
*******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1913-രവിന്ദ്രനാഥ ടാഗോറിന് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. നോബൽ ജേതാവായ ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ടാഗൂർ
/filters:format(webp)/sathyam/media/media_files/2025/11/13/dd05c963-da5d-4021-8e62-59e9c1fcc70b-1-2025-11-13-07-03-44.jpg)
1917- ഇരുപത് വർഷം കൊണ്ട് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള പൂർത്തീകരിച്ച ശബ്ദതാരാവലിയുടെ ആദ്യപതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങി.
1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
1933 - ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കുത്തിയിരുപ്പ് സമരം US ലെ Minner stra ലെ Austin ൽ നടന്നു.
1960 - ആഫ്രിക്കൻ അമേരിക്കൻ നടൻ സാമ്മി ഡേവിസ് ജൂനിയർ, സ്വീഡിഷ് നടി മെയ് ബ്രിട്ടിനെ വിവാഹം കഴിക്കുന്നു. ഇക്കാലത്ത് ഇതര വർഗ്ഗ കല്യാണങ്ങൾ അമേരിക്കയിലെ 31 സ്റ്റേറ്റുകളിൽ നിയമവിരുദ്ധമായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/13/f2d284e9-be55-4a8a-b828-fc7e4f815553-2025-11-13-07-03-44.jpg)
1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
1974 - PL0 ചെയർമാൻ യാസർ അറാഫത്തിന്റെ വിശ്വ പ്രസിദ്ധമായ UN പ്രസംഗം.
1980 - US ന്റെ voyager ശനിയുടെ ഏറ്റവും അടുത്തെത്തി ഗ്രഹത്തിന്റെ ചിത്രങ്ങൾ അയച്ചു.
1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/13/fb75a456-0e51-4a90-ac18-ce67c4b549ff-2025-11-13-07-03-44.jpg)
1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.
2014 - ഇന്ത്യയുടെ ഹിറ്റ് മാൻ രോഹിത് ശർമ്മക്ക് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്കോർ. ശ്രീലങ്കക്കെതിരെ കൊൽക്കൊത്തയിലെ ഈഡൻ ഗാർഡൻസിൽ 173 പന്തിൽ 264 റൺസ് നേടി. ഒരു പക്ഷേ ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കാർഡ്.
2015 - ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ പാരീസിൽ ചാവേർ ബോംബിംഗുകൾ, കൂട്ട വെടിവയ്പ്പുകൾ , ബന്ദി പ്രതിസന്ധി എന്നിവയുൾപ്പെടെ ഏകോപിത ഭീകരാക്രമണങ്ങളുടെ ഒരു പരമ്പര നടത്തി.130 പേരെ ഭീകരർ കൊലപ്പെടുത്തി, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാൻസിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
/filters:format(webp)/sathyam/media/media_files/2025/11/13/e24f5aea-1164-435b-af33-986639c77ee5-2025-11-13-07-03-44.jpg)
2021- COP26-ൽ അംഗീകരിച്ച 2021 ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉടമ്പടി: രാജ്യങ്ങളെ "കുറയ്ക്കാത്ത" കൽക്കരി ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുക, 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുക, 2030-ഓടെ മീഥേൻ ഉദ്‌വമനം 30% കുറയ്ക്കുക
2024 ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്, ഒരു നീലത്തിമിംഗലത്തേക്കാൾ വലുതും 300 വർഷം പഴക്കമുള്ളതും, തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളിൽ നിന്ന് കണ്ടെത്തി
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us