/sathyam/media/media_files/2025/11/17/new-project-2025-11-17-06-59-08.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
വൃശ്ചികം 1
ചിത്തിര / ത്രയോദശി
2025 / നവംബർ 17,
തിങ്കൾ
ഇന്ന്
" മണ്ഡലകാലം ആരംഭം!
*ഓച്ചിറ 12 വിളക്കാരംഭം!
*ദേശീയ അപസ്മാര ദിനം ![National epilepsy day; അപസ്മാരം എന്ന മസ്തിഷ്ക വൈകല്യത്തെ കുറിച്ചും
അപസ്മാരം എന്ന രോഗത്തെ ചുറ്റിപ്പറ്റിയുമുള്ള മിഥ്യാധാരണകളെ കുറിച്ചും പൊതുജനാവബോധം വളർത്തുന്നതിനായി എല്ലാ വർഷവും നവംബർ 17 ന് ഇന്ത്യയിൽ ദേശീയ അപസ്മാര ദിനം ആഘോഷിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/11/17/0fb0bf5e-acd6-4651-8639-33c0ac299442-2025-11-17-06-47-29.jpeg)
*ലോക അകാലപ്പിറവി ദിനം ![ World Prematurity Day ; ലോകത്ത് 10 പ്രസവത്തിൽ ഒരു കുട്ടി എന്ന നിലയിൽ മാസം തികയാതെ കുട്ടികൾ ജനിക്കുന്നുണ്ട്. വർഷത്തിൽ എതാണ്ട് ഒന്നരക്കോടിയോളം കുട്ടികൾ ഇങ്ങനെ ജനിയ്ക്കുന്നു എന്നതാണ് കണക്കുകൾ കാണിയ്ക്കുന്നത്. ഇങ്ങനെ മാസം തികയാതെ ജനിക്കുന്ന ഈ കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരിക്കാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/11/17/4bb59014-615b-47d6-bd13-e47f566de902-2025-11-17-06-47-30.jpeg)
*അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം. ! [International Students’ Day ; 1939-ൽ, നാസികൾക്കെതിരെയും സഹനാസി വിരുദ്ധ പ്രതിഷേധക്കാരനായ ജാൻ ഒപ്ലെറ്റലിന്റെ മരണത്തിലും പ്രതിഷേധിച്ചതിന് ശേഷം ഒമ്പത് ചെക്ക് വിദ്യാർത്ഥികളെ വധിക്കുകയും നിരവധി പേരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്തു. അന്ന് മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥി ദിനമായി ഈ ദിനം ആചരിക്കുന്നു. വിദ്യാർത്ഥികളാണ് ഒരു നാടിൻ്റെ ഭാവി. അവരാണ് ഏതൊരു രാജ്യത്തെയും മുന്നോട്ട് നയിയ്ക്കാൻ പോകുന്നത്. അവരുടെ പശ്ചാത്തലമോ അവരുടെ പഠനമേഖലയോ എന്തുതന്നെയായാലും, അവരുടെ അറിവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ നാം എപ്പോഴും ആദരിയ്ക്കണം, അതിനായി ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/11/17/9c6673ab-6bcf-4e1e-81b8-1e862201d0b4-2025-11-17-06-47-30.jpeg)
*സ്വാതന്ത്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനെ സ്മരിയ്ക്കാൻ ഒരു ദിനം !
[മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ തത്വങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ ആഘോഷിക്കുന്നതിനുള്ള ഒരു പ്രത്യേക ദിനാചരണമാണ് ചെക്ക് റിപ്പബ്ലിക്കിലെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ട ദിനം. ]
*ആത്മഹത്യ അതിജീവിച്ചവരുടെ അന്താരാഷ്ട്ര ദിനം ![International Survivors of Suicide Loss Day -
ആത്മഹത്യയിലൂടെ ആരെയെങ്കിലുമൊക്കെ നഷ്ടപ്പെട്ട ആളുകൾക്കു വേണ്ടിയും അവരുടെ ദുഃഖം മനസ്സിലാക്കുന്നതിനു വേണ്ടിയും ഒരു ദിനം. വേണ്ടപ്പെട്ടവരുടെ ഈ നഷ്ടത്തിന്റെ വേദനയിൽ പരസ്പരം പിന്തുണയ്ക്കാനും പരസ്പരം ആശ്വസിപ്പിയ്ക്കാനുമായി ഒത്തുകൂടുന്ന ഈ ദിനത്തിൽ പലപ്പോഴും തങ്ങൾ ഒറ്റയ്ക്കല്ലെന്നും മറ്റുള്ളവരും സമാനമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും നമ്മെ അറിയിയ്ക്കുന്നതിന്നും ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/11/17/3d9b032d-1791-4329-bb40-5d90f590ed66-2025-11-17-06-47-30.jpeg)
*അന്താരാഷ്ട്ര ഹാപ്പി ഗോസ് ഡേ !
[International Happy Gose Day ; ]
USA ;
*National Take a Hike Day ! [പുറത്തിറങ്ങുക, ശുദ്ധവായു ശ്വസിക്കുക, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിയ്ക്കുക! പർവതങ്ങൾ കയറുക, അരുവികൾ മുറിച്ചുകടക്കുക, ഒരു സാഹസിക യാത്രയിൽ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കണ്ടെത്തുക. അതിനായി ഒരു ദിനം]
*National Unfriend Day !ദേശീയ അൺഫ്രണ്ട് ദിനം [സോഷ്യൽ മീഡിയയുടെ മണ്ഡലത്തിൽ, പരിചിതവും അപരിചിതവുമായ മുഖങ്ങളുമായി യോജിച്ചു പോകാനാവാതെ വരുമ്പോൾ സൗഹാർദത്തോടെ വേർപിരിയുന്നതിന് ഒരു ദിവസം.]
/filters:format(webp)/sathyam/media/media_files/2025/11/17/3c71d089-001e-4479-9d04-dc9921dc56bd-2025-11-17-06-47-30.jpeg)
ദേശീയ ബക്ലാവ ദിനം ![National Baklava Day ; ]
*National Homemade Bread Day !.]
* മാർഷൽ ഐലൻഡ് - അദ്ധ്യക്ഷ ദിനം ![ തുടക്കം മുതൽ 1996 ൽ മരിയ്ക്കുന്നതു വരെ തുടർച്ചയായി അഞ്ച് തവണ മാർഷൽ ദ്വീപുകളുടെ പ്രസിഡന്റായ അമത കബുവയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻ്റെ ജന്മദിനം (നവംബർ 17) മാർഷൽ ദ്വീപിൽ അദ്ധ്യക്ഷ ദിനമായി ആഘോഷിക്കുന്നു]
*സിൻഫാൻഡെൽ ദിനം !
/filters:format(webp)/sathyam/media/media_files/2025/11/17/9c675908-1691-4fc8-a905-05fe669d3d98-2025-11-17-06-49-13.jpeg)
*ദേശീയ റൂബൻ ദിനം![ നാട്ടിൽ റൂബൻ എന്ന് പേരുള്ള എല്ലാവരേയും ആദരിയ്ക്കാനുള്ള ഒരു ദിവസം.
റൂബൻ എന്ന പേരിൻ്റെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യത്തിലേക്ക് ഈ ദിനാചരണം വെളിച്ചം വീശുന്നു. ബൈബിൾ വിവരണമനുസരിച്ച്, ഗോത്രപിതാവായ യാക്കോബിൻ്റെ മൂത്ത മകനായ റൂബനിൽ നിന്നാണ് റൂബൻ ഗോത്രം ഉത്ഭവിച്ചത് . റൂബനും മറ്റ് ഒമ്പത് ഗോത്രങ്ങളും, വടക്കൻ ഇസ്രായേൽ രാജ്യത്തിൻ്റെ ഭാഗമായി ബൈബിൾ കണക്കാക്കുന്നു , പ്രശസ്തരായ പല റൂബൻസും ചെസ്സ്, ഗണിതശാസ്ത്രം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന ഈ വ്യതിരിക്തമായ പേരിൻ്റെ അനുസ്മരണം കൂടിയാണ് ഇന്ന്.]
*ദേശീയ ടെസ്റ്റോസ്റ്റിറോൺ അവബോധ ദിനം![പുരുഷ ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗം മനസ്സിലാക്കാൻ ദേശീയ ടെസ്റ്റോസ്റ്റിറോൺ അവബോധ ദിനം ആളുകളെ സഹായിക്കുന്നു. ടെസ്റ്റോസ്റ്റിറോൺ പേശികളെ മാത്രമല്ല ബാധിക്കുന്നത്. ഇത് ഊർജ്ജം, ശ്രദ്ധ, മാനസികാവസ്ഥ എന്നിവയ്ക്കും സഹായിക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/11/17/0125aab6-a514-4cb0-8ced-1d28e14daff8-2025-11-17-06-49-14.jpeg)
* ഒറീസ്സ : രക്തസാക്ഷി ദിനം ! (ലാല ലജ്പത് റായിയുടെ ചരമദിനം)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്് ്്
''മനസ്സ്; എന്തും നിറയ്‌ക്കാനുള്ള പാത്രമല്ല, മറിച്ച് എന്തും കത്തിക്കാനുള്ള തീയാണ്."
[ -പ്ലൂട്ടാർക്ക് ]
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
/filters:format(webp)/sathyam/media/media_files/2025/11/17/61e09f9e-39cb-4848-a34e-a4b3dd90782c-2025-11-17-06-49-14.jpeg)
******
തമിഴ് ചലച്ചിത്രവേദിയിലെ നടിയും, രാഷ്ട്രീയ പ്രവർത്തകയുമായ റോജ എന്നറിയപ്പെടുന്ന റോജ സെൽവമണിയുടെയും (1972 ),
ഭക്ഷ്യ കാർഷിക സംഘടന യുടെ മുൻ ഡയറക്ടർ ജനറലായ ജോസ് ഗ്രാസിയാനോ ഡാ സിൽവയുടെയും (1949),
"My Name Is Tanino" (2002) എന്ന ഹാസ്യചിത്രത്തിലും കോമഡി പരമ്പരയായ "Slings and Arrows" ലും അഭിനയിച്ച കനേഡിയൻ അഭിനേത്രി റേച്ചൽ ആൻ മക് ആഡംസിന്റെയും (1978),
/filters:format(webp)/sathyam/media/media_files/2025/11/17/051ee4c0-c392-48ee-b650-3570a14fd17f-2025-11-17-06-49-13.jpeg)
ചൈനീസ് ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ബെയിഡു (Baidu) വിന്റെ സഹസംരംഭകനായ റോബിൻ ലി, ലീ യാങ്ഹോങ്ങിന്റെയും (1968),
ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ ആരോൺ ഫിഞ്ചിന്റെയും (1986),
ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ യൂസുഫ് പഠാന്റെയും (1982),
ഇന്ത്യൻ ഹോക്കി കളിച്ചിരുന്ന മധ്യനിര കളിക്കാരനായിരുന്ന വിക്രം പിള്ള എന്നറിയപ്പെടുന്ന വിക്രം വിഷ്ണു പിള്ളയുടെയും (1981) ജന്മദിനം !
/filters:format(webp)/sathyam/media/media_files/2025/11/17/215d3a79-b630-4879-bcb5-66767746c757-2025-11-17-06-52-28.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
******
ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ ജ. (1907- 1977)
ജെമിനി ഗണേശൻ ജ. (1920 - 2005)
ഡോ. കെ. രാജഗോപാൽ ജ. (1932-2015),
ബി.സി ശേഖർ ജ. (1929 -2006 )
ഇമ്രത് ഖാൻ ജ. (1935 - 2018),
നിക്കോളാസ് അപ്പെർ ജ. (1749 - 1841 )
സാമുവൽ ടോളൻസ്കി ജ. (1907 - 1973)
റോക്ക് ഹഡ്സൺ ജ. (1925 -1985)
ചരിത്രകാരനും, ഫോക്‌ലോർ പ്രവർത്തകനും, നാടൻപാട്ടു പ്രചാരകനുമായിരുന്ന ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ (1907 നവംബർ 17- 1977 ജനുവരി 13),
വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച് കാതൽ മന്നൻ എന്ന് അറിയപ്പെട്ടിരുന്ന തമിഴ് ചലച്ചിത്ര വേദിയിലെ നടനായിരുന്ന ജെമിനി ഗണേശൻ(നവംബർ 17, 1920 – മാർച്ച് 22, 2005),
/filters:format(webp)/sathyam/media/media_files/2025/11/17/b4b0b80d-0f2f-43bc-b846-78f06c8b1706-2025-11-17-06-52-28.jpeg)
ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ ഭിഷഗ്വരനും നിരവധി റിസർച് ജേണലുകളുടെ എഡിറ്ററും ആയുർവേദ ലേഖനങ്ങളുടെ രചയിതാവുമായിരുന്ന ഡോ. കെ. രാജഗോപാൽ (17 നവംബർ 1932 - 10 ജനുവരി 2015),
,മലേഷ്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൻറെ മേധാവിയും, കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ഗവേഷണങ്ങളിലൂടെ സാധിക്കുകയും മലേഷ്യൻ സർക്കാർ ടാൻ ശ്രീപദവി നൽകി ആദരിക്കുകയും 1973ൽ റമൺ മഗ്സാസെ അവാർഡു ലഭിക്കുകയും ചെയ്ത റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞൻ ബാലചന്ദ്ര ചക്കിംഗൽ ശേഖർ എന്ന ബി സി ശേഖർ(1929 നവംബർ 17 -2006 സെപ്റ്റംബർ 6 ) ,
സിതാർ /സുർബഹാർ വിദ്വാനും ഉസ്‌താദ് വിലായത് ഖാന്റെ സഹോദരനുമായ ഇമ്രത് ഖാൻ (17 നവംബർ 1935 -22 നവംബർ 2018),
/filters:format(webp)/sathyam/media/media_files/2025/11/17/a6899493-8913-4d1d-b8a2-8ad0cbf82b8c-2025-11-17-06-52-28.jpeg)
ഫ്രാൻസിലെ പ്രമുഖ മധുരപലഹാര വ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചു വയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുക വഴി ഭക്ഷ്യസംരക്ഷണ കലയുടെ പിതാവായ് അറിയപ്പെടുന്ന, ഭക്ഷ്യസംരക്ഷണ കലയുടെ ഉപജ്ഞാതാവും പാചക വിദഗ്ദ്ധനുമായ നിക്കോളാസ് അപ്പെർ(17 നവംബർ 1749 - ജൂൺ 1841 ),
വിവിധ മൂലകങ്ങളുടെ രേഖാ സ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തുകൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂർണം (magnetic), ചതുർധ്രുവ ആഘൂർണങ്ങൾ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞ ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ സാമുവൽ ടോളൻസ്കി(1907 നവംബർ 17-1973 മാർച്ച് 4 ),
/filters:format(webp)/sathyam/media/media_files/2025/11/17/5636f0f5-da37-496e-9649-19e09c677ad4-2025-11-17-06-52-28.jpeg)
70 ഓളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുകയും ചെയ്ത 1950-60 കളിൽ കാണികളുടെ പ്രീയങ്കരനായ അമേരിക്കൻ അഭിനേതാവ് റോക്ക് ഹഡ്സൺ എന്ന റോയ് ഹരോൾഡ് ഷെറർ ജൂനിയർ( നവംബർ 17, 1925- ഒക്റ്റോബർ 2, 1985)
************
സ്മരണാഞ്ജലി !!!
******
ഡി പത്മനാഭൻ ഉണ്ണി മ. (1886-1962)
ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായർ മ. (1906 -1966)
ഇ.പി. പൗലോസ് മ. (1909-1983)
കെ. ശങ്കരൻ നായർ മ( 1919 - 2015).
ബ്രിഗേഡിയർ കുൽദീപ് സിംഗ് ചന്ദ്പുരിമ. (1940 - 2018)
ലാലാ ലജ്പത് റായ് മ. (1865-1928)
ഓംപ്രകാശ് വാല്മീകി മ. (1950 - 2013)
ബാൽ താക്കറെ മ. (1926- 2012)
അശോക് സിംഗാൾ മ. (1926-2015)
ജെയിംസ് ടോഡ് മ. (1782 -1835)
ഹെർമൻ ഹോളറിത് മ. (1860 -1929)
/filters:format(webp)/sathyam/media/media_files/2025/11/17/0429ae54-3e09-415b-a93b-842300333d60-2025-11-17-06-52-28.jpeg)
സാഹിത്യ രാഗം, സാഹിത്യ സരണി, പ്രതാപസിംഹന്‍, സുരാജ ദവള തുടങ്ങിയ കൃതികൾ രചിച്ച അദ്ധ്യാപകനും സാഹിത്യകാരനും നിരൂപകനും, പത്രകാരനും കുറച്ചുകാലം സ്വരാട് പത്രം നടത്തുകയും ചെയ്ത ഡി പി ഉണ്ണി എന്ന ഡി പത്മനാഭൻ ഉണ്ണി ( 3 മാർച്ച് 1886-17 നവംബർ 1962),
ജി കെ എന്‍ എന്ന തൂലികാനാമത്തില്‍ ഒട്ടേറെ ഗ്രന്ഥ നിരൂപണങ്ങൾ എഴുതിയിട്ടുള്ള ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായർ(1906 ഏപ്രിൽ 15-നവംബർ 17, 1966),
മുതിർന്ന കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്ന ഇ.പി. പൗലോസ്(2 ഒക്ടോബർ 1909 - 17 നവംബർ 1983),
/filters:format(webp)/sathyam/media/media_files/2025/11/17/b8c7020f-3887-4a37-998b-b1d0c69bbd81-2025-11-17-06-54-07.jpeg)
ഒരു ഇന്ത്യൻ സിവിൽ സെർവന്റും, നയതന്ത്രജ്ഞനും, റോയുടെ ഡയരക്ടറുമായിരുന്ന,1986 മുതൽ 1988 വരെ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമ്മീഷണർ ആയിരുന്ന, 1983 ൽ പത്മഭൂഷൺ ലഭിച്ച, സുഹൃത്തുക്കൾക്കിടയിൽ കേണൽ മേനോൻ എന്നു കൂടി അറിയപ്പെടുന്ന കെ. ശങ്കരൻ നായർ(ഡിസംബർ 20 1919 - നവംബർ 17 2015). .
ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയും പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനിഎന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും ആയിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന പഞ്ചാബിലെ സിംഹം എന്ന്‍ അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ് ( 28 ജനുവരി 1865 - 17 നവംബർ 1928),
ദളിത് സാഹിത്യ ശാഖയിലെ പ്രധാന കൃതികളിലൊന്നായ ജീവചരിത്രഗ്രന്ഥമായ ജൂതൻ രചിച്ച പ്രമുഖ ഹിന്ദി സാഹിത്യകാരനായിരുന്ന ഓംപ്രകാശ് വാല്മീകി (30 ജൂൺ 1950 - 17 നവംബർ 2013),
/filters:format(webp)/sathyam/media/media_files/2025/11/17/d908d4ab-7828-4f35-b206-2521168fa6ce-2025-11-17-06-54-07.jpeg)
ഫ്രീ പ്രസ് ജേർണലിലും ടൈം ഒഫ് ഇന്ത്യയിലും കാർട്ടൂണിസ്റ്റായിജീവിതം തുടങ്ങുകയും പില്‍ക്കാലത്ത് സഹോദരനൊപ്പം ചേർന്നു മാർമിക് എന്ന കാർട്ടൂൺ വാരികയും . പിന്നീട് മറാത്തി ഭാഷാപത്രം 'സാമ്‌ന'യും ഹിന്ദി പത്രം 'ദോഫർ കാ സാമ്‌ന'യും തുടന്ഗുകയും ചെയ്ത ശിവസേന എന്ന ഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും പ്രമുഖ നേതാവുമായിരുന്ന ബാൽ ഠാക്കറെ എന്ന് പൊതുവിലറിയപ്പെടുന്ന ബാലസാഹബ് കേശവ് ഠാക്കറെ(23 ജനുവരി 1926- 17 നവംബർ 2012),
20 വർഷത്തിലേറെ ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റും അയോധ്യ റാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ ചുമതലയുമുണ്ടായിരുന്ന അശോക് സിംഗാൾ (27 സെപ്റ്റംബർ 1926 - 17 നവംബർ 2015),
1971- ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് ലോംഗേവാല യുദ്ധത്തിലെ നേതൃത്വത്തിന് അറിയപ്പെടുന്ന മഹാവീർചക്രം ലഭിച്ച ബ്രിഗേഡിയർ കുൽദീപ് സിംഗ് ചന്ദ്പുരി (22 നവംബർ 1940 - 17 നവംബർ 2018),
ദി അനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാൻ എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബ്രിട്ടിഷ് സൈനികോപദ്യോഗസ്ഥനായിരുന്ന ജെയിംസ് ടോഡ്.(1782 മാർച്ച് 20 -1835 നവംബർ 17),
/filters:format(webp)/sathyam/media/media_files/2025/11/17/c08c0386-f3db-44af-a2fd-43fe1daa9252-2025-11-17-06-54-07.jpeg)
പഞ്ച്കാർഡുകൾഉപയോഗിച്ച് വിവരവിശകലനത്തിനുള്ള (ഡാറ്റാ പ്രോസസിങ്) ഒരു സങ്കേതം ആദ്യമായി വികസിപ്പിക്കുകയും, തൻ്റെ കണ്ടുപിടുത്തത്തെ പ്രയോജനപ്പെടുത്തുന്നതിനായി കമ്പ്യൂട്ടിങ്ങ് ടാബുലേറ്റിംഗ് റെക്കോർഡിംഗ് കോർപ്പറേഷൻ (CTR) 1911 ൽ സ്ഥാപിക്കുകയും ആ കമ്പിനി പില്‍ക്കാലത്ത് ലോകപ്രശസ്തമായ ഐ.ബി.എം. (IBM) ആകുകയും ചെയ്ത ജർമ്മൻ-അമേരിക്കൻ ഗണിത ശാസ്ത്രജ്ഞന്‍ ഹെർമൻ ഹോളറിത് (ഫെബ്രുവരി 29, 1860-നവംബർ 17, 1929)
*ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി.
1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
/filters:format(webp)/sathyam/media/media_files/2025/11/17/def5a5ec-ac75-4719-b5ae-cbdf77871010-2025-11-17-06-55-04.jpeg)
1800 - US congress-ന്റെ ആദ്യ സമ്മേളനം വാഷിങ്ങ്ടൻ ഡി സി യിൽ നടന്നു
1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
1855 - ഡേവിഡ് ലിവിങ് സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം സന്ദർശിക്കുന്ന ആദ്യ യൂറോപ്യനായി.
/filters:format(webp)/sathyam/media/media_files/2025/11/17/df0b5a6b-f916-4e97-9317-736dee64b4b6-2025-11-17-06-55-04.jpeg)
1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
1928 - ബ്രിട്ടീഷ് പോലീസിന്റെ ഗുരുതര മർദ്ദനത്തിനിടെ പരിക്കേറ്റ് പഞ്ചാബ് സിംഹം ലാലാജി എന്ന ലാലാലജ്പത് റായ് മരണമടഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/17/dfce728f-1043-47a1-863a-900976e767e9-2025-11-17-06-55-04.jpeg)
1947 - നിയമനിർമാണ സഭയെന്ന നിലക്ക് കോൺസ്റ്റിസ്റ്റുവന്റ് അസംബ്ലി ആദ്യമായി അസംബ്ലി ചേംബറിൽ സമ്മേളിച്ചു.
1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻസിൻ ഗ്യാറ്റ്‌സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി.
/filters:format(webp)/sathyam/media/media_files/2025/11/17/e8f95b1e-48be-4be3-9f87-66835d2c120b-2025-11-17-06-55-04.jpeg)
1955 - ഭക്രാനങ്കൽ അണക്കെട്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ശിലാസ്ഥാപനം നടത്തി.
1956 - ജമ്മു കാശ്മീർ ഭരണഘടന അംഗീകരിച്ചു.
1978 - പ്രഥമ ചാമ്പ്യൻസ് ട്രോഫി ഹോക്കി ലാഹോറിൽ തുടങ്ങി. ആതിഥേയരായ പാക്കിസ്ഥാൻ ചാമ്പ്യൻ മാർ.
2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി
/filters:format(webp)/sathyam/media/media_files/2025/11/17/f49aa405-0eac-4da4-844e-2f99b8333d69-2025-11-17-06-55-04.jpeg)
2012 - ഈജിപ്തിലെ മാൻഫലുട്ടിനടുത്തുള്ള റെയിൽവേ ക്രോസിംഗിലുണ്ടായ അപകടത്തിൽ 50 സ്കൂൾ കുട്ടികൾ മരിച്ചു .
2013 - ടാറ്റർസ്ഥാൻ എയർലൈൻസ് ഫ്ലൈറ്റ് 363 റഷ്യയിലെ കസാൻ എയർപോർട്ടിൽ തകർന്ന് 50 പേർ മരിച്ചു .
2019 - ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലെ ഒരു മാർക്കറ്റ് സന്ദർശിച്ച 55 വയസ്സുള്ള ഒരാളിൽ നിന്ന് ആദ്യമായി Covid-19 ന്റെ കേസ് കണ്ടെത്തി.
/filters:format(webp)/sathyam/media/media_files/2025/11/17/edd6428c-6378-40f8-8708-a7d27813c6bb-2025-11-17-06-55-04.jpeg)
2021- ഡൽഹിയിൽ ശൈത്യകാല പുകമഞ്ഞിനെതിരെ പോരാടുന്നതിനാൽ സുപ്രീം കോടതി "മലിനീകരണ ലോക്ക്ഡൗൺ" പ്രഖ്യാപിച്ചതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടാനും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും അധികൃതർ ഉത്തരവിട്ടു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us