/sathyam/media/media_files/2025/12/21/new-project-2025-12-21-08-28-10.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ധനു 6
പൂരാടം / പ്രഥമ
2025 ഡിസംബർ 21,
ഞായർ
ഇന്ന് ;
* മാർത്തോമ്മശ്ലീഹ നിര്യാണംപ്രാപിച്ചതിന്റെ ഓർമ്മ. നിരണം പള്ളി പെരുന്നാൾ !
* മലയാളം വിക്കിപീഡിയയുടെ ജന്മവാർഷിക ദിനം !
/filters:format(webp)/sathyam/media/media_files/2025/12/21/0bc0a8bd-4ca0-4222-87a3-ea2f3bd68fbe-2025-12-21-08-17-42.jpeg)
* അന്താരാഷ്ട്ര 'ദലേക്' അനുസ്മരണ ദിനം ![International Dah-lek Remembrance Day 1963 ൽ ചിത്രീകരിച്ചിരുന്ന ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ടെലിവിഷൻ പ്രോഗ്രാമായ ഡോക്ടർ ഹൂവിലെ മ്യൂട്ടന്റുകളിലെ ഒരു സാങ്കൽപ്പിക അന്യഗ്രഹ വംശമായ ഡാലെക്സ് (DAH-leks)കളെ കുറിച്ച് അറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിവസം. എഴുത്തുകാരനായ ടെറി നേഷൻ ആണ് അവരെ സൃഷ്ടിച്ചത് .]
/filters:format(webp)/sathyam/media/media_files/2025/12/21/09fb6a99-ad01-444f-803a-85a6f48e47e1-2025-12-21-08-17-42.jpeg)
അന്താരാഷ്ട്ര ഉത്തേജകപാനീയ ദിനം ![International Energy Drink Day . -ഉന്മേഷദായകമായ അമൃതങ്ങൾ - അവ ഊർജ്ജസ്വലതയുടെ ഒരു കുതിപ്പ് നൽകുന്നു, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അവയുടെ വൈദ്യുതീകരണ വീര്യത്താൽ ആത്മാവിനെ ഉണർത്തുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ അഭാവം മൂലം ക്ഷീണവും മടുപ്പും തോന്നുന്നുണ്ടോ? വർഷത്തിലെ ഏറ്റവും ഇരുണ്ട ഈ ദിവസത്തെ മറികടക്കാൻ അൽപ്പം ഉത്തേജനം ആവശ്യമാണെന്ന് തോന്നുന്നവർക്ക് ആഘോഷിക്കാൻ താൽപ്പര്യമുണ്ടാകാം - കാരണം ഇത് അന്താരാഷ്ട്ര എനർജി ഡ്രിങ്ക് ദിനത്തിന്റെ സമയമാണ്! ]
/filters:format(webp)/sathyam/media/media_files/2025/12/21/8f56fd01-3074-416a-b34d-0b9420b1c1e2-2025-12-21-08-17-42.jpeg)
*ലോക ബാസ്കറ്റ്ബോൾ ദിനം![വടക്കേ അമേരിക്കയിൽ ആരംഭിച്ചതും വർഷങ്ങളായി വലിയൊരാവേശമായി ലോകമെമ്പാടും വളർന്നുവന്നതുമായ ഒരു കളിയാണ് ബാസ്കറ്റ് ബോൾ കൗതുകകരമായ ഈ കളിയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ അനുസ്മരിയ്ക്കാൻ ഒരു ദിനം.]
* ഫിലിപ്പൈൻസ്: സശാസ്ത്ര സേന ദിനം !
* പ്ലിമത്ത്, മസാച്ചുസെറ്റ്സ്: പിതാമഹന്മാരുടെ ദിനം !
* സാവോ ടോം ആൻഡ് പ്രിൻസിപ്പെ : സാവോ ടോം ദിനം !
/filters:format(webp)/sathyam/media/media_files/2025/12/21/8de66e4d-c4a6-431b-af8d-f2312e70eba1-2025-12-21-08-17-42.jpeg)
*ദേശീയ ഷോർട്ട് ഗേൾ അഭിനന്ദന ദിനം ![National Short Girl Appreciation Day അഞ്ചടിയിൽ കുറവുള്ള ഉയരം കുറഞ്ഞ സ്ത്രീകളെ അഭിനന്ദിയ്ക്കാൻ അവരുടെ അപകർഷതാ ബോധം കുറയ്ക്കാൻ ഒരു ദിനം.]
*ദേശീയ ചെറുകഥാ ദിനം ![National Short Story Dayചെറുകഥകൾ വായിയ്ക്കാൻ എഴുതാൻ എഴുതുന്നവരെ പ്രോത്സാഹിപ്പിയ്ക്കാൻ ഒരു ദിവസം!]
/filters:format(webp)/sathyam/media/media_files/2025/12/21/7da4825b-a5fd-4630-88be-ff3a5564105a-2025-12-21-08-17-42.jpeg)
*ദേശീയ കൊക്വിറ്റോ ദിനം ![National Coquito Dayകരീബിയൻ ദീപ സമൂഹത്തിലെ പ്യൂർട്ടോറിക്കയിലെ
വളരെ സവിശേഷമായ ഒരു ശീതള പാനീയമായ കൊക്വിറ്റോയെ കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.
കൊക്വിറ്റൊ എന്നാൽ ചെറിയ തേങ്ങ എന്നാണ് അർത്ഥം, അതായത് ചെറിയ തേങ്ങയായ കരിക്കിൽ റം ചേർത്തുള്ള ഒരു പ്യൂർട്ടോ റിക്കൻ പാനീയം എന്നർത്ഥം !]
/filters:format(webp)/sathyam/media/media_files/2025/12/21/9de820f4-cd53-41ea-b864-cd333cc634b0-2025-12-21-08-21-36.jpeg)
*ബ്രൈറ്റ് സൈഡ് ഡേ യിലേക്ക് നോക്കൂ ![Look On The Bright Side Dayഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ
ശൈത്യകാലത്തിൻ്റെ അവസാന ദിവസമായി ഇന്നേ ദിവസം (ഡിസംബർ 21) കാലാകാലങ്ങളായി ആഘോഷിച്ചു വരുന്നു. പകൽ കുറവും രാത്രി ദൈർഘ്യമേറിയതുമായ അതിദീർഘമായ ശൈത്യകാലത്ത് ഡിസംബർ 21 കഴിഞ്ഞാൽ, മഞ്ഞിൻ്റെ പാളികൾ ഉരുക്കി മാറ്റി, പ്രകാശം പരത്തിക്കൊണ്ട് സൂര്യൻ്റെ ഉത്തരാർദ്ധ ഗോളത്തിലേയ്ക്കുള്ള തിരിച്ചു വരവ് BC 10,000 മുതലേ മനുഷ്യർ തിരിച്ചറിഞ്ഞ് ആഘോഷിച്ചു വന്നിരുന്നു എന്നതിൻ്റെ തെളിവാണ് ഈ തെളിച്ചമുള്ള പകലിൻ്റെ വരവിലെയ്ക്കുള്ള ശുഭപ്രതീക്ഷയോടെയുള്ള ഈ നോട്ടം.]
/filters:format(webp)/sathyam/media/media_files/2025/12/21/67d779da-21bd-4532-9c63-03299a60f9a0-2025-12-21-08-21-36.jpeg)
* റിബൺ മിഠായി ദിനം ![Ribbon Candy Day ; നമ്മുടെ നാട്ടിലെ നാരങ്ങാ മിഠായി പോലെ
കടലമിഠായി പോലെ യൂറോപ്യൻ രാജ്യങ്ങളിൽ വലിപ്പചെറുപ്പമില്ലാതെ എല്ലാ പ്രായക്കാരിലും പ്രചുര പ്രചാരമുളള ഒരു തരം മിഠായിയാണ് റിബ്ബൺ മിഠായി. ആ മിഠായിയെ കുറിച്ച് വരും തലമുറയ്ക്ക് അറിയാൽ ആസ്വദിയ്ക്കാൻ ഒരു ദിവസം. ]
* ദേശീയ ഫ്രഞ്ച് ഫ്രൈഡ് ചെമ്മീൻ ദിനം ![National French Fried Shrimp Dayക്രിസ്പിയായ, സ്വർണ്ണ-തവിട്ട് നിറത്തിലുള്ള, രുചികരമായ! പാശ്ചാത്യരുടെ ഈ ചെമ്മീൻ കറി അവിടത്തെ സീഫുഡ് പ്രേമികൾക്ക് വളരെ ഇഷ്ടമുള്ള ഒരു ആഹാരമാണ്, അതിനെക്കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം. പ്രത്യേകിച്ചും നിങ്ങൾ ചെമ്മീൻ ഇഷ്ടപ്പെടുന്നെങ്കിൽ!]
/filters:format(webp)/sathyam/media/media_files/2025/12/21/53ee6cae-cfe4-4ebc-9d28-d5df39e6d8af-2025-12-21-08-21-36.jpeg)
* നിങ്ങളുടെ കിടക്ക വിരിക്കാതിരിക്കാൻ ഒരു ദിനം. ![.Don’t Make Your Bed Day ; ബെഡ് ഷീറ്റുകൾ വിരിക്കാതെ എല്ലാം നാനാവിധമായി അലങ്കോലപ്പെട്ട് കിടക്കുന്നതിൽ കുടി നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ അതിനും ഒരു ദിവസം.]
* ഹംബഗ് ദിനം ! [ഡിക്കൻസിന്റെ നോവൽ വായിച്ചുകൊണ്ട്, ടോപ്പ് തൊപ്പിയും ചൂരൽ വടിയും ധരിച്ചുകൊണ്ട് നിങ്ങളുടെ ഉള്ളിലെ സ്‌ക്രൂജിനെ (ലുബ്ധനെ) നശിപ്പിക്കാനും ആ പഴയ പിറുപിറുപ്പ് മാറ്റാനും ഒരു ദിനം ]
/filters:format(webp)/sathyam/media/media_files/2025/12/21/37ec9d0a-79b9-4fb2-a873-1db296aad19e-2025-12-21-08-21-36.jpeg)
*ദേശീയ മെയ്ൻ ദിനം![അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് മെയ്ൻ. അമേരിയ്ക്കൻ ഐക്യനാടുകളുടെ വടക്ക് കിഴക്കൻ ഭാഗത്ത് ന്യൂ ഇംഗ്ലണ്ട് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്ക് പടിഞ്ഞാറ് ന്യൂ ഹാംഷെയർ, വടക്ക് പടിഞ്ഞാറ് കാനഡയുടെ പ്രവിശ്യയായ ക്യുബെക്, വടക്ക് കിഴക്ക് ന്യൂ ബ്രൺസ്‌വിക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ ഏറ്റവും വടക്കുള്ള പ്രദേശവും വൻകരാ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും കിഴക്കുള്ള സംസ്ഥാനവുമാണിത്. പ്രകൃതിഭംഗിയും ബ്ലൂബെറിയും ലോബ്സ്ട്ടരും മറ്റു കടൽ ഭക്ഷണവും ഈ സംസ്ഥാനത്തെ പ്രശസ്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്.ഇങ്ങനെ സാമൂഹികവും സാംസ്കാരികവും പ്രാദേശികവുമായി പ്രസിദ്ധമായ ഈ രാജ്യം അമേരിയ്ക്കൻ ഐക്യനാടുകളുടെ 23ാമത് സംസ്ഥാനമായി കുടിചേരുവാൻ സന്നദ്ധത പ്രകടിപ്പച്ച ദിവസമാണ് ഇന്ന്. അതിൻ്റെ ഓർമ്മയ്ക്കായാണ് അമേരിയ്ക്ക ഈ ദിനം കൊണ്ടാടുന്നത് ]
/filters:format(webp)/sathyam/media/media_files/2025/12/21/78f5fbce-0188-4f10-a475-f844c2a6118a-2025-12-21-08-22-43.jpeg)
* ദേശീയ ക്രോസ്‌വേർഡ് പസിൽ ദിനം !National Crossword Puzzle Day[ 1913 ൽ ലോകത്തിലെ ആദ്യ പദപ്രശ്നം മായ ക്രോസ്വേർഡ് പസിൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചതിന്റെ ഓർമയ്ക്കായി ഒരു ദിനം ]
National Maine Day
Phileas Fogg Win A Wager Day
National Homeless Persons’ Remembrance Day
Anne & Samantha Day
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
/filters:format(webp)/sathyam/media/media_files/2025/12/21/434cf7b4-cfd5-4181-8a88-6bbd395c3efe-2025-12-21-08-22-43.jpeg)
''ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള വായിയ്ക്കാനുള്ള അറിയാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.''
[ -ഹോർഹെ ലൂയി ബോർഹെ ]
**********
ഇന്നത്തെ പിറന്നാളുകാർ
*******"""
/filters:format(webp)/sathyam/media/media_files/2025/12/21/762e7ab8-95ad-4d79-8a79-28cd082b899c-2025-12-21-08-22-44.jpeg)
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ യുവ ചലച്ചിത്ര താരവും പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനുമായ ഷെയിന്‍ നിഗമിന്റേയും (1995),
മലയാളമടക്കമുള്ള സൗത്ത് ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയയുടെയും [1985]
/filters:format(webp)/sathyam/media/media_files/2025/12/21/149f2e2d-59fb-490c-875b-f8bdacc44bc5-2025-12-21-08-22-43.jpeg)
അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ചലച്ചിത്ര അഭിനേതാവ് ജിനു ജോസഫിന്റേയും (1975),
ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ തമിഴ്-മലയാളം ചലച്ചിത്ര അഭിനേത്രി ഐശ്വര്യ ദേവന്റേയും (1993),
/filters:format(webp)/sathyam/media/media_files/2025/12/21/83c57fd0-2e3d-4f91-b078-d68b24f5f4d1-2025-12-21-08-22-43.jpeg)
തെലുങ്ക്,തമിഴ്,ഹിന്ദി സിനിമകളിൽപ്രവർത്തിക്കുന്ന, ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ, എൺപതോളം ചിത്രങ്ങളിൽ അഭിനയിക്കുലയും കലൈമാമണി അവാർഡ്, SIIMA അവാർഡ് ഫിലിംഫെയർ അവാർഡുകൾ (സൗത്ത്) എന്നിവ നേടുകയും ചെയ്തിട്ടുള്ള ചലച്ചിത്രനടി തമന്ന ഭാട്ടിയയുടേയും (ജനനം 21 ഡിസംബർ 1989),
സ്വവർഗപ്രണയം ചർച്ച ചെയ്യുന്ന മീനുകൾ ചുംബിക്കുന്നു എന്ന വിവാദ നോവൽ, മിസ്റ്റിക് മൗണ്ടൻ, ലോക പ്രശസ്ത അപസർപ്പക എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ ബയോ ഫിക്‌ഷൻ ‘നായിക അഗത ക്രിസ്റ്റി’ തുടങ്ങി സമകാല മലയാള സാഹിത്യത്തിലെ ത്രില്ലർ തരംഗത്തിൽ സജീവമായി വായിക്കപ്പെടുന്ന യുവ എഴുത്തുകാരി ശ്രീ പാര്‍വതിയുടേയും (1983),
/filters:format(webp)/sathyam/media/media_files/2025/12/21/964fd816-5132-4f11-afac-a3132df139d6-2025-12-21-08-23-33.jpeg)
1990-കളിൽ കൂലി നമ്പർ 1, രാജാ ബാബു തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ അടക്കം 120 ഓളം സിനിമകളിൽ അഭിനയിച്ച , കോമഡി ടൈമിങ്ങിനും നൃത്തച്ചുവടുകൾക്കും പേരുകേട്ട ബോളിവുഡ് സിനിമ രംഗത്തെ ഒരു പ്രമുഖ നടനും ഇപ്പോൾ രാഷ്ട്രീയനേതാവുമായ ഗോവിന്ദ എന്ന ഗോവിന്ദ് അരുൺ അഹൂജയുടേയും (1963),
മുൻ ഇന്ത്യൻ ക്രിക്കറ്റ്കളിക്കാരനും ദേശീയ ടീംക്യാപ്റ്റനും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടറും ആയ കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്തിന്റെയും (1959),
/filters:format(webp)/sathyam/media/media_files/2025/12/21/96224dd2-c497-482f-8eaa-70bd3540293e-2025-12-21-08-23-33.jpeg)
ആൻ അമേരിക്കൻ ഗേൾ: ക്രിസ സ്റ്റാൻഡ്സ് സ്ട്രോംഗ് എന്ന അമേരിക്കൻഗേൾ സിനിമാ പരമ്പരയിലെ ഗ്വെൻ തോംപ്സൺ, ജസ്റ്റിഫൈഡ് എന്ന ടെലിവിഷൻ പരമ്പരയിലെ ലോററ്റ മക് ക്രീഡി, ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് എന്ന ടെലിവിഷൻ പരമ്പരയിലെ ഇവ ബാക്സ്റ്റർ, ഷോർട്ട് ടേം 12 എന്ന ചിത്രത്തിലെ ജെയ്ഡൻ കോൾ എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി കൈറ്റ്‍ലിൻ ഡെവറിന്റെയും (1996),
അമേരിക്കയിലെ ഒരു മെഡിക്കൽ അന്വേഷക, മോളിക്യൂലാർ ബയോളജിസ്റ്റ്, മുൻ നാസ ബഹിരാകാശ യാത്രിക, നാസ സ്പേസ് ഷട്ടിൽ മിഷൻ പേയ് ലോഡ് സ്പെഷ്യലിസ്റ്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മില്ലി എലിസബത്ത് ഹ്യൂഗ്സ് - ഫുൽഫോർഡിന്റെയും (1945) ജന്മദിനം !
/filters:format(webp)/sathyam/media/media_files/2025/12/21/8292f741-fe38-48de-a51b-ea737fd39067-2025-12-21-08-23-33.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
********
കെ. പുരുഷോത്തമൻ ജ. (1930 - 2014).
യു.ആർ.അനന്തമൂർത്തി ജ. (1932-2014)
ജ്യോവാനി മസാക്കിയൊ ജ. (1401-1428)
മിർസ രാജ മാൻ സിംഗ് | ജ. (1550-1614)
ബെഞ്ചമിൻ ഡിസ്രേലി ജ.(1804-1881).
ഫ്രാങ്ക് വിൻസെന്റ് സപ്പ ജ. (1940-1993)
ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ (ഫ്ലോജോ) ജ. (1959-1998)
/filters:format(webp)/sathyam/media/media_files/2025/12/21/8136ade5-88af-4889-907a-c2f31eba90ec-2025-12-21-08-23-33.jpeg)
കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനും അഭിഭാഷകനും സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസം ഘം ജില്ലാ വൈസ് പ്രസിഡന്റുo ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജനപ്രതിനിധി യുമായിരുന്ന കെ. പുരുഷോത്തമൻ (21 ഡിസംബർ 1930 - 9 മേയ് 2014),
കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവും സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതുകയും, ജ്ഞാനപീഠം, പദ്മഭൂഷൺ തുടങ്ങിയ അവാർഡു ജേതാവും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി എന്ന യു.ആർ. അനന്തമൂർത്തി(ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014),
/filters:format(webp)/sathyam/media/media_files/2025/12/21/07174003-5cdf-40b6-ae67-55f806e684ed-2025-12-21-08-24-19.jpeg)
തന്റെ വെറും 26 വർഷത്തെ ജീവിതത്തിൽ പ്രസിദ്ധമായ പല ചിത്രങ്ങളും വരക്കുകയും, പിൽക്കാലത്തെ ചിത്രകാരന്മാരിൽ വലുതായ സ്വാധീനം ചെലുത്തുകയും ചെയ്ത നവോത്ഥാനകാലഘട്ടത്തിനു മുൻപു ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരൻ ജ്യോവാനി മസാക്കിയൊ(ഡിസംബർ 21, 1401 – 1428), '
1589 മുതൽ 1614 വരെ ആംബറിലെ 24-ാമത്തെ മഹാരാജാവും ബംഗാളിലെ സുബഹ്ദറും അക്ബർ ചക്രവർത്തിയുടെ കീഴിൽ കാബൂൾ, ബൽഖ്, ബുഖാറ, ബംഗാൾ, മധ്യ- ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ അറുപത്തിയേഴ് പ്രധാന യുദ്ധങ്ങൾ നടത്തുകയും അക്ബറിന്റെ രാജകൊട്ടാരത്തിലെ ഒമ്പത് (നവ) രത്നങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുകയും, 1595 മുതൽ 1606 വരെ മൂന്ന് ടേമുകളായി മാറിയ ഒരു കച്വാഹ രജപുത്ര രാജകുമാരനും മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഏറ്റവും ശക്തനും വിശ്വസ്തനുമായ ഒരു ഭരണാധികാരിയുമായിരുന്ന മിർസ രാജ മാൻ സിംഗ് ഒന്നാമൻ (21 ഡിസംബർ 1550 - 6 ജൂലൈ 1614 ),
/filters:format(webp)/sathyam/media/media_files/2025/12/21/d78a2d8d-e9d3-43ae-abae-3957d49b4095-2025-12-21-08-24-19.jpeg)
ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയും , രാഷ്ട്രീയ അന്യാപദേശങ്ങൾ (political allegories) എന്ന് വിശേഷിക്കപ്പെടുന്ന നോവലുകൾ എഴുതുകയും ചെയ്ത പ്രമുഖനായ ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനുമായിരുന്ന ബഞ്ചമിൻ ഡിസ്റെയ്ലി (21 ഡിസംബർ 1804 – 19 ഏപ്രിൽ 1881),
സ്വതന്ത്ര രൂപത്തിലുള്ള മെച്ചപ്പെടുത്തൽ , ശബ്ദ പരീക്ഷണം, സംഗീത വൈദഗ്ദ്ധ്യം , അമേരിക്കൻ സംസ്കാരത്തിന്റെ ആക്ഷേപഹാസ്യം എന്നിവയിൽ സവിശേഷ സംഭാവനകൾ നൽകുകയും 30 വർഷത്തിലേറെ നീണ്ട കരിയറിൽ, റോക്ക്, പോപ്പ് , ജാസ് , ജാസ് ഫ്യൂഷൻ, ഓർക്കസ്ട്ര, മ്യൂസിക് കോൺക്രീറ്റ് വർക്കുകൾ എന്നിവ രചിക്കുകയും 60-ലധികം ആൽബങ്ങൾ നിർമ്മിക്കുകയും തന്റെ തലമുറയിലെ ഏറ്റവും നൂതനവും സ്റ്റൈലിസ്റ്റിക്കലി വ്യത്യസ്തവുമായ സംഗീതജ്ഞരിൽ ഒരാളുമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഫ്രാങ്ക് വിൻസെന്റ് സപ്പ (1940 ഡിസംബർ 21- ഡിസംബർ 4, 1993),
/filters:format(webp)/sathyam/media/media_files/2025/12/21/c8b95c17-0de9-4e08-a77b-6034b34405b5-2025-12-21-08-24-19.jpeg)
ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റും ഇതുവരെ റെക്കോർഡുചെയ്‌ത ഏറ്റവും വേഗതയേറിയ വനിതയും 1988-ൽ 100 ​​മീറ്ററിലും 200 മീറ്ററിലും ലോക റെക്കോർഡുകൾ സ്ഥാപിക്കുകയും, 1980 കളുടെ അവസാനത്തിൽ, റെക്കോർഡ് സൃഷ്ടിച്ച കായികക്ഷമതയും എക്ലെക്റ്റിക് വ്യക്തിഗത ശൈലിയും കാരണം ഒരു ജനപ്രിയ വ്യക്തിയായി തീർന്ന ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ (ഫ്ലോജോ) . (1959 ഡിസംബർ21- സെപ്റ്റംബർ 211,1998)
സ്മരണാഞ്ജലി !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
/filters:format(webp)/sathyam/media/media_files/2025/12/21/aed105ce-ae11-4f82-be5d-443975a1c6a4-2025-12-21-08-24-19.jpeg)
ഇ.പി. ഈപ്പൻ മ. (1925 - 2003)
പി കെ അയ്യങ്കാർ മ. (1931 - 2011)
രാമചന്ദ്രബാബു മ. (1947-2019)
'വെങ്കിടേശാനന്ദ സരസ്വതി മ. (1921- 1982)
'വിജയ് കുമാർ പട്ടൗഡി മ. (1945 -1976)
'ജി.വി. അയ്യർ മ. (1917 - 2003 )
എസ്. വൈദ്യലിംഗം
പ്രപഞ്ചൻ മ. (1945-2018).
സോഹൻ സിങ് ഭക്ന മ. (1870-1968)
തോമാശ്ലീഹാ മ. ( ഒന്നാം നൂറ്റാണ്ട് ജൂലായ് 3 - 72 ഡിസംബർ 21)
ജനറൽ ജോർജ് പാറ്റൺ മ. (1885-1945)
സ്റ്റെല്ല അഡ്‌ലർ മ.(1901-1992)
Bruce McCandless II മ. (1937-2017)
/filters:format(webp)/sathyam/media/media_files/2025/12/21/ac336efa-4314-4a56-aa93-1989f340f458-2025-12-21-08-24-19.jpeg)
തിരുവനന്തപുരം കോർപ്പറേഷൻ മേയർ, കൗൺസിലർ; കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലംഗം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗം, ഇന്ത്യൻ ബാറ്റ്മിഡൻ ആസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നതും ഒന്നും രണ്ടും കേരള നിയമസഭയിൽ മെംബറായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ഇ.പി. ഈപ്പൻ (ജനുവരി 1925 - 21 ഡിസംബർ 2003),
ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാർ എന്ന പി കെ അയ്യങ്കാർ (29 ജൂൺ 1931 – 21 ഡിസംബർ 2011)
/filters:format(webp)/sathyam/media/media_files/2025/12/21/d5411e44-b8dc-4652-9680-305c46c32ca4-2025-12-21-08-25-10.jpeg)
125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച, തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള മലയാള ചലച്ചിത്ര രംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്ന കെ. രാമചന്ദ്രബാബു ( ഡിസംബർ 15, 1947- 21 ഡിസംബർ 2019 )
ഇന്ത്യയിലെ ഋഷികേശിലുള്ള ദിവ്യ ലൈഫ് സൊസൈറ്റിയിൽ നിന്ന് ആത്മീയ പരിശീലനം നേടുകയും തന്റെ ഗുരുനാഥൻ ശിവാനന്ദ സരസ്വതി പഠിപ്പിച്ച പാഠങ്ങൾ ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന വെങ്കിടേശാനന്ദ സരസ്വതി (1921 ഡിസംബർ 29, - 1982 ഡിസംബർ 2)
/filters:format(webp)/sathyam/media/media_files/2025/12/21/e3421397-f67d-47da-92bc-f085bc604510-2025-12-21-08-25-11.jpeg)
ദീർഘവൃത്താകൃതിയിലുള്ള ഓപ്പറേറ്റർമാർക്കുള്ള ഇന്ഡക്സ് സിദ്ധാന്തത്തിനു തെളിവ് നൽകുന്നതിനായി heat equation രീതികൾ പ്രയോഗിക്കുന്ന ആദ്യത്തെ ഗണിതശാസ്ത്രജ്ഞനും, ടോപ്പോളജിയിലേക്കും അടിസ്ഥാന സംഭാവനകൾ നൽകിയിട്ടുള്ള മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രൊഫസറായിരുന്ന വിജയ് കുമാർ പട്ടൗഡി (മാർച്ച് 12, 1945 - ഡിസംബർ 21, 1976),
മാതൃഭാഷ തമിഴ് ആയിരുന്നിട്ടും "കന്നട ഭീഷ്മർ" എന്ന അപരനാമത്തിലാണ് അറിയപ്പെടുകയും, ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ച ആദി ശങ്കരാചാര്യ, ഭഗവദ് ഗീത എന്നീ സസ്കൃത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ജി.വി. അയ്യർ എന്ന ഗണപതി വെങ്കട്ടരാമ അയ്യർ ( 1917 സെപ്റ്റംബർ 3 - 2003 ഡിസംബർ 21),
/filters:format(webp)/sathyam/media/media_files/2025/12/21/e86e9f28-37a5-4aa9-8b9d-afe3c2a85e9b-2025-12-21-08-25-10.jpeg)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവും പ്രപഞ്ചൻ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഒരു തമിഴ് സാഹിത്യകാരനുമായിരുന്ന എസ്. വൈദ്യലിംഗം ( 27 ഏപ്രിൽ 1945 - 21 ഡിസംബർ 2018)
ഒരു സിഖ് വിപ്ലവകാരിയും ഗദ്ദർ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റും 1915-ലെ ഗദ്ദർ ഗൂഢാലോചനയിൽ ഉൾപ്പെട്ട പാർട്ടിയുടെ മുൻനിര അംഗവും ലാഹോർ ഗൂഢാലോചന വിചാരണയിൽ പതിനാറ് വർഷത്തെ ജീവപര്യന്തം തടവ് അനുഭവിക്കുകയു, പിന്നീട് ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനവുമായി ചേരുകയും കിസാൻ സഭയിൽ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്ത സോഹൻസിംഗ് ഭക്ന (1870 ജനുവരി 22-ഡിസംബർ 21,1968),
/filters:format(webp)/sathyam/media/media_files/2025/12/21/dfc49118-f552-47cd-8de9-d7b79f8fbaa9-2025-12-21-08-25-10.jpeg)
യൂദാസ് തോമസ്, ദിദിമോസ്, മാർത്തോമാ എന്നീ പേരുകളിലും അറിയപ്പെടുന്ന യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഊർജ്ജസ്വലനായ ശിഷ്യൻ എന്ന് കരുതപ്പെടുന്ന തോമാശ്ലീഹ (തോമസ് അപ്പോസ്തലൻ, കിഴക്കിന്റെ പ്രബോധകൻ [. ഒന്നാം നൂറ്റാണ്ട്, . ജൂലായ് 3- മ. 72 ഡിസംബർ 21 ]
രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും പ്രശസ്തനായ സൈനിക മേധാവികളിൽ ഒരാളായ യുഎസ് ജനറൽ ജോർജ് പാറ്റൺ (ജോർജ്ജ് സ്മിത്ത് പാറ്റൺ ജൂനിയർ) (നവംബർ 11, 1885 - ഡിസംബർ 21, 1945)
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം ദ ആർട്ട് ഓഫ് ആക്ടിംഗ് എഴുതിയ അമേരിക്കൻ നടിയും അഭിനയ പരിശീലകയുമായ സ്റ്റെല്ല അഡ്‌ലർ(ഫെബ്രുവരി10,1901-1992 ഡിസംബർ 21),
/filters:format(webp)/sathyam/media/media_files/2025/12/21/ea6a4d5d-d9ed-4e8d-8c2f-cae13febae34-2025-12-21-08-25-51.jpeg)
1984-ൽ ആദ്യമായി കെട്ടുകളില്ലാത്ത ബഹിരാകാശ നടത്തം നടത്തിയ യുഎസ് ബഹിരാകാശ യാത്രികൻ ബ്രൂസ് മക്കൻഡിൽസ് (8 ജൂൺ 1937 - 21 ഡിസംബർ 2017),
******** '
ചരിത്രത്തിൽ ഇന്ന് …
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
1079 - സിംബാംബെയിൽ നിലനിന്നിരുന്ന വെള്ളക്കാരുടെ ഭരണം അവസാനിപ്പിക്കുന്നതിനായി "ലങ്കാസ്റ്റർ ഹൗസ് സന്ധി" ഒപ്പിട്ടു.
1845 - ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ ബ്രിട്ടീഷുകാരും സിഖ് സൈന്യവും തമ്മിൽ ഫിറോസ് ഷാ യുദ്ധം നടന്നു. ഗവർണർ ജനറൽ സർ ഹെൻറി ഹാർഡിംഗിന്റെയും സർ ഹ്യൂ ഗഫിന്റെയും നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം വിജയിച്ചു.
1861 - മെഡൽ ഓഫ് ഓണർ: നേവി മെഡൽ ഓഫ് വാലറിൻറെ ഒരു വ്യവസ്ഥ ഉൾക്കൊള്ളുന്ന, പൊതു പ്രമേയം 82, പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഒപ്പുവച്ചു.
1891- ജയിംസ് നയിസ് മിത്ത് തയ്യാറാക്കിയ നിയമാവലിയുടെ പുറത്ത് ലോകത്തിലെ ആദ്യ ബാസ്കറ്റ് ബോൾ മത്സരം നടത്തി.
1898 - ഫ്രഞ്ച് ദമ്പതികളായ ശാസ്ത്രജ്ഞൻ മാരായ പിയറി ക്യൂറിയും മേരി ക്യൂറിയും ചേർന്ന് റേഡിയം കണ്ടു പിടിച്ചു.
1913 - ആദ്യത്തെ പദപ്രശ്നം ആയ ആർതർ വിന്നെയുടെ "വേർഡ് ക്രോസ്" ന്യൂയോർക്ക് വേൾഡിൽപ്രസിദ്ധീകരിച്ചു.
1937 - ലോകത്തിലെ ആദ്യത്തെ മുഴുനീള ആനിമേറ്റഡ് ഫീച്ചർ, സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്, കാർത്ത് സർക്കിൾ തിയറ്ററിലെ ആദ്യത്തെ പ്രദർശനമായിരുന്നു.
1957 - സമഗ്ര കാർഷിക ബന്ധ ബിൽ നിയമസഭയിൽ കൃഷിമന്ത്രി കെ. ആർ. ഗൗരി അമ്മ അവതരിപ്പിച്ചു.
1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1965 - വർണ വിവേചനം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര പ്രഖ്യാപനം UN നടത്തി.
/filters:format(webp)/sathyam/media/media_files/2025/12/21/ea310948-db9b-4e1b-9983-af2634c7ef12-2025-12-21-08-25-52.jpeg)
1968 - മൂന്ന് ബഹിരാകാശ യാത്രികരുമായി അപ്പോളോ 8 ചന്ദ്രനിലേക്ക് യാത്രയായി.
1971 - കുർട്ട് വാൽഡ് ഹൈം ഊതാൻറിന്റെ പിൻഗാമിയായി UN സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
1992 - ഡച്ച് ഡിസി -10, ഫ്ലൈറ്റ് മാർട്ടിനെയർ എം പി 495, ഫറോ എയർപോർട്ടിൽ തകർന്നു, 56 പേർ കൊല്ലപ്പെട്ടു.
1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി.
2012 - Gannam style Dance, one മില്ല്യൺ viewerd പരിധി കടന്ന ആദ്യ യു ട്യൂബ് ഇനമായി.
/filters:format(webp)/sathyam/media/media_files/2025/12/21/ef74ad53-fee2-44bd-8307-0fd1c7c43be3-2025-12-21-08-25-52.jpeg)
2020 - കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി ജി. അരുണിമ ചുമതലയേറ്റു.
2016 - മെഗാസ്റ്റാർ ആമിർ ഖാൻ നായകനായ ഇന്ത്യൻ സ്പോർട്സ് ബയോപിക് 'ദംഗൽ' പ്രീമിയർ ചെയ്തു. ഈ ചിത്രം ലോകമെമ്പാടും $300 മില്യൺ നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി.
2017 - യുഎൻ പൊതുസഭ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് തീരുമാനത്തെ 128 നെതിരെ 9 വോട്ടുകൾക്ക് അപലപിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us