ഇന്ന് നവംബര്‍ 8: ലോക നഗരാസൂത്രണ ദിനം; ലാല്‍ കൃഷ്ണ അഡ്വാനിയുടെയും ഉഷാ ഉതുപ്പിന്റെയും ബോണി റൈറ്റിന്റെയും ജന്മദിനം; ഹിറ്റ്‌ലര്‍ക്കെതിരെ വധശ്രമമുണ്ടായതും പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചതും ഇതേ ദിനം: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
തുലാം 22
മകയിരം  / ചതുർത്ഥി
2025/ നവംബർ 8, 
ശനി

Advertisment

ഇന്ന്

*ലോക നഗരാസൂത്രണ ദിനം ![ലോക നഗരാസൂത്രണ ദിനത്തിൻ്റെ പ്രാധാന്യം കേവലം ആഘോഷത്തിനപ്പുറമാണ്. കാലാവസ്ഥാവ്യതിയാനം, ഭവനപ്രതിസന്ധികൾ തുടങ്ങിയ സമ്മർദ്ദകരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആസൂത്രണത്തിൻ്റെ നിർണായകമായ പങ്ക് വ്യക്തമാക്കുന്ന ദിവസമാണിന്ന്. നഗരസംവിധാനത്തിൽ നൂതനമായ ആശയങ്ങളും തന്ത്രങ്ങളും ആസൂത്രണം ചെയ്ത് വളരെ ദൂരക്കാഴ്ചയോടെ എന്തും നിർമ്മിയ്ക്കുമ്പോൾ, അത് എല്ലാവരുടെയും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നു സുസ്ഥിരവും തുല്യവുമായ അന്തരീക്ഷം രൂപപ്പെടുത്താൻ സഹായിക്കുന്നു
"With Planning We Can! എന്നതാണീ ദിനവുമായി ബന്ധപ്പെട്ട തീം ]

0db2ca44-4c19-4e9e-a199-eecce6bf8876

*ലോക പിയാനിസ്റ്റ്  ദിനം![ പിയാനിസ്റ്റുകളെയും സംഗീതത്തിലെ അവരുടെ സംഭാവനകളെയും ആദരിക്കുന്ന ഒരു പ്രത്യേക ദിവസമാണ് ഇന്ന്.]

65dfc9d7-fb9f-42c7-9d62-9971f774943d

* ലോക റേഡിയോഗ്രാഫി ദിനം![World Radiography Day ; ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ പ്രപഞ്ചത്തിൽ മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തുന്ന വിദ്യയാണ് റേഡിയോഗ്രാഫി, മനുഷ്യരൂപത്തിനുള്ളിലെ നിഗൂഢതകൾ അനാവരണം ചെയ്യുന്ന ഒരു മഹത്തായ സാങ്കേതികവിദ്യ. 1895-ൽ അവിശ്വസനീയമായ ഈ കണ്ടുപിടിത്തം (x-ray) മനുഷ്യശരീരത്തെ അക്ഷരാർത്ഥത്തിൽ ആലങ്കാരികമായും സൗന്ദര്യത്മകമായും നോക്കികാണുന്ന രീതിയെ പൂർണ്ണമായും മാറ്റിമറിച്ചു. ഈ കണ്ടെത്തലിൻ്റെ പിൻബലത്തിൽ, വൈദ്യശാസ്ത്രം, സുരക്ഷ, കൂടാതെ മറ്റു പല മേഖലകളിലും ഒരു ദശലക്ഷം പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചു. ഇതിനെല്ലാം കാരണക്കാരനായ  വിൽഹെം റോണ്ട്‌ജെൻ എന്ന മനുഷ്യനെ അനുസ്മരിയ്ക്കുന്ന ദിനം കൂടിയാണിന്ന്."Empowering Healthcare through Imaging Excellence," എന്നതാണ് 2025 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം ]

44c0ef4c-01fd-4735-a046-7c1096053c20

*ലോക നഗരവൽക്കരണ  ദിനം ![നഗരങ്ങൾ എങ്ങനെ ജീവസുറ്റതാകുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നഗര ഇടങ്ങൾക്ക് പിന്നിലെ ചിന്തനീയമായ ആസൂത്രണത്തിലേക്ക് ലോക നഗരവൽക്കരണ ദിനം വെളിച്ചം വീശുന്നു. ]

* National Parents as Teachers Day ![കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും വഹിക്കുന്ന പങ്കിനെ കുറിച്ച് രക്ഷിതാക്കളെയും അദ്ധ്യാപകരെയും കുട്ടികളെയും ബോധവൽക്കരിക്കാൻ ഒരു ദിവസം. മാതാപിതാക്കളാണ് പ്രഥമവും പ്രധാനവുമായ അധ്യാപകരെന്നും അദ്ധ്യാപകരാണ് മാതാപിതാക്കൾക്കു ശേഷം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അവരവരറിയാതെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന വ്യക്തികൾ എന്നും ഈ ദിവസം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.ദൈനംദിന ഇടപെടലുകളിലൂടെ, മാതാപിതാക്കളും അദ്ധ്യാപകരും ഓരോ വ്യക്തിയുടെയും വ്യത്യസ്ഥമായ കഴിവുകൾ കണ്ടെത്തുവാനും, അവരിലുള്ള ജിജ്ഞാസ വളർത്തുവാനും, അതോടൊപ്പം അവരുടെ അക്കാദമിക് വളർച്ചയെ പിന്തുണയ്ക്കുവാൻ കൂടി കഴിയും എന്നുള്ള എന്ന കാര്യം ഓർമ്മിപ്പിയ്ക്കുന്ന ദിവസം.]

8bf9ea85-fc22-4cc4-835a-1b6bd3124755

* ദേശീയ STEM/STEAM ദിനം ! [ശാസ്ത്രം, സാങ്കേതികവിദ്യ, കല, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയെ കുറിച്ച് എല്ലാവർക്കും അവബോധമുണ്ടാക്കാനും എല്ലാവരും ഇത് മനസ്സിലാക്കുവാനും കഴിയുമെങ്കിൽ ആഴത്തിൽ പഠിയ്ക്കുന്നതിനും വേണ്ട പ്രോത്സാഹനം കൊടുക്കുന്നതിനായി ഒരു ദിനം.  ]

*ദേശീയ ആംപിൾ ടൈം ഡേ ![ഒന്നിനും സമയമില്ലാത്ത ഈ ലോകത്ത് ഓരോരുത്തർക്കും എല്ലാ ദിവസവും അവരവർക്ക് ആവശ്യമായ സമയം മുൻഗണനാക്രമത്തിൽ എങ്ങനെ സ്വയം കണ്ടെത്താം എന്ന് ലളിതമായി പഠിപ്പിയ്ക്കുവാൻ ഒരു ദിവസം.]

1b7a4c31-f221-4d2e-9449-b080c162d028

*  Eat Healthy Food Day ![ ആരോഗ്യകരമായ ഭക്ഷണത്തിന് മോശം രുചിയാണെന്നാണ് ഒരു പൊതുധാരണ ഇത് തെറ്റിദ്ധാരണയാണ്, ആരോഗ്യകരമായ ഭക്ഷണം എന്നത് നിങ്ങൾക്ക്  ഏറ്റവും രുചികരമായ ഒന്നാണ് എന്ന് പഠിപ്പിയ്ക്കാനാണ് ഈ ദിവസം ആചരിയ്ക്കുന്നത്.  ധാതുസമ്പന്നമായ പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ ചിക്കൻ, രുചിയുള്ള സലാഡുകൾ, കൂടാതെ എണ്ണമറ്റ പരിപ്പ് വർഗ്ഗങ്ങൾ, വിത്തുകൾ, സരസഫലങ്ങൾ എന്നിവയെല്ലാം രുചിച്ചു നോക്കു അങ്ങനെ ആ തെറ്റിദ്ധാരണ നീക്കു എന്ന് ഓരോരുത്തരും സ്വയം മനസ്സിലാക്കുവാൻ ഒരു ദിവസം.]

082a9a31-31c9-4854-bebd-6a2d1f8db7f1

* ദേശീയ കപ്പൂച്ചിനോ (Cappuccino) ദിനം ! [ നുരയും ആവി പറക്കുന്നതും ചൂടുള്ളതുമായ ഒരു പാനീയം അതാണ് കാപ്പി വർഗ്ഗത്തിൽപ്പെട്ട കാപ്പുച്ചിനോ  നഷ്ടപ്പെട്ടുവെന്ന് വിചാരിച്ചിരുന്ന ഇഷ്ടപ്പെട്ടവരുടെ ഊഷ്മളമായ ഒരു ആലിംഗനം പോലെ ലോകത്ത് എല്ലായിടത്തുമുള്ള കാപ്പി പ്രണയികളുടെ ഇഷ്ട പാനീയം! ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയിലെ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഒരു മൈനർ ഓർഡറായ കപ്പൂച്ചിൻ ഫ്രിയേഴ്സിൽ നിന്നാണ് "കപ്പൂച്ചിനോ" എന്ന പേര് ആദ്യം വന്നത്.  പതിനാറാം നൂറ്റാണ്ടിലെ ഈ സന്യാസിമാർ ദരിദ്രരെ സഹായിക്കുന്നതിനുള്ള അവരുടെ മിഷനറി പ്രവർത്തനത്തിന് പേരുകേട്ടവരായിരുന്നു, കൂടാതെ കടുത്ത ചെലവുചുരുക്കൽ, ദാരിദ്ര്യം, ലാളിത്യം എന്നിവയ്ക്കായി ഇവർ സ്വയം സമർപ്പിച്ചിരുന്നു. ഇവരെ കൂടി ഓർമ്മിയ്ക്കാൻ ഈ ദിനം ആചരിയ്ക്കു.]

5527c524-070c-46cd-848b-0c9d8fbf1b8c

*പെർട്ടുസിസ് അവബോധ  ദിനം![ പെർട്ടുസിസ് എന്നറിപ്പെടുന്ന വില്ലൻ ചുമയെക്കുറിച്ചറിയാൻ ഒരു ദിവസം, ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്, എന്നാൽ ഈ രോഗം ബാധിക്കുന്ന ശിശുക്കൾക്ക് ഇത്  അപകടകരമോ മാരകമോ ആയേക്കാം.  ഹാക്കിംഗ്, ശ്വാസംമുട്ടൽ ചുമ, ചിലപ്പോൾ ശ്വസനത്തെ തന്നെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യും എന്നതാണ് ഇതിൻ്റെ പ്രത്യേകത. ] 

* ദേശീയ ഹാർവി വാൾബാംഗർ ദിനം ! [ Harvey Wallbanger;  ദേശീയ ഹാർവി വാൾബാംഗർ ദിനം 
എല്ലാ വർഷവും നവംബർ 8 ന് അമേരിയ്ക്കയിൽ ഈ ദിനം ആഘോഷിക്കുന്നു. വോഡ്ക, ഗാലിയാനോമദ്യം, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്ത് ഉപയോഗിച്ച് നിർമ്മിച്ച ഒരു തരം മദ്യമാണ് ഹാർവി വാൾ ബംഗർ, ഈ മദ്യത്തെ അറിഞ്ഞ് ആസ്വദിച്ച് ആഘോഷിക്കുന്നതിന് ഒരു ദിവസം. 1970 കളിൽ ഈ പാനീയം അമേരിയ്ക്കയിൽ വളരെ ജനപ്രിയമായിരുന്നു. അതിൻ്റെ ഓർമ്മ പുതുക്കുന്നതിനാണ് ഇന്നേ ദിവസം ഇത് ആചരിയ്ക്കുന്നത്. ]

445fd902-1023-4f04-bcf3-28346587378c

* Cook Something Bold and Pungent Day ![ബോൾഡ് ആൻഡ് പഞ്ച്ന്റ് ഡേ' എന്നത് എല്ലാത്തരം ആനന്ദകരമായ സർഗ്ഗാത്മകതയ്ക്കും അവസരം നൽകുന്ന ഒരു പരിപാടിയാണ്! വാസ്തവത്തിൽ, അടുക്കളയിൽ ഒറിജിനൽ, എരിവുള്ളതും, അൽപ്പം അരോചകവുമായ എന്തെങ്കിലും ഉണ്ടാക്കുക എന്നതാണ് ഈ ദിവസത്തിന്റെ മുഴുവൻ ഉദ്ദേശ്യം. ]

*  ഷോട്ട് ദിനം ! [Shot Day ; വൈവിധ്യമാർന്ന ഷോട്ട് ഡ്രിങ്കുകളുമായി വീണ്ടും പരിചയപ്പെടാനുള്ള ഒരു ഒഴികഴിവാണ് ഷോട്ട്സ് ഡേ. ]
 *

218c652b-f862-464a-9d68-26a248a4303d
ഇന്നത്തെ മൊഴിമുത്ത് 
്്്്്്്്്്്്്്്്്്്്
''നല്ല മനുഷ്യർക്കല്ലാതെ ആർക്കും സ്വാതന്ത്ര്യത്തെ ഹൃദയപൂർവ്വം സ്നേഹിക്കാൻ കഴിയില്ല. ബാക്കിയുള്ളവർ സ്വാതന്ത്ര്യത്തെയല്ല, ലൈസൻസിനെയാണ് ഇഷ്ടപ്പെടുന്നത്.

 [ - ജോൺ മിൽട്ടൺ ]
*********
ഇന്നത്തെ പിറന്നാളുകാർ
**********

a944ed96-0921-449f-8974-cc30183d12a4

ബി ജെ പിയുടെ മുൻ പ്രസിഡന്റും മുൻ ഉപപ്രധാനമന്ത്രിയും മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന ലാൽ കൃഷ്ണ അഡ്വാനിയുടെയും (1927),

16 ഇന്ത്യൻ ഭാഷകൾ കൂടാതെ   ഡച്ച്,   ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോൾ, സുളു, സ്പാനീഷ് എന്നീ വിദേശഭാഷകളിലും പാട്ടുകൾ പാടിയിട്ടുള്ള  പോപ്പ്  ഗായിക ഉഷ ഉതുപ്പിന്റെയും (ഉഷ അയ്യർ)(1947),

0839967e-aaa3-4ff5-934c-f1adb333e91d

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള പ്രശസ്ത കഥാകൃത്തും ബാലസാഹിത്യകാരനും തിരക്കഥാകൃത്തും വിവർത്തകനും അദ്ധ്യാപകനും അക്കാദമിക് വിദഗ്ധനുമായ വി ആർ സുധീഷിന്റേയും, 

അമ്മ എന്ന ചലച്ചിത്രസംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രന്റെയും (1963),

29781d6d-32af-42f0-8c7c-64cd21881c2a

മലയാളം , തമിഴ് , തെലുങ്ക് സിനിമാ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻനടനും മുൻ ഫിസിഷ്യനുമായ അജ്മൽ അമീറിൻ്റേയും (1985 ),

പ്രധാനമായും തമിഴ് സിനിമയിൽ അഭിനയിക്കുന്ന, സമീപകാല ചിത്രമായ പോർ തൊഴിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് 2023ലെ നിരൂപക പ്രശംസ നേടിയ  നടൻ അശോക് സെൽവൻ്റേയും (1989),

8288d003-f542-4f34-b62c-868cd1103548

അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നിങ്ങനെ പ്രശസ്തനായ ബോണി റൈറ്റിൻ്റേയും (1949 ),

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും, ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളുമായ ബ്രെറ്റ് ലീയുടെയും (1976) ജന്മദിനം !

6532e3b3-d408-4d1a-a2d2-b18d2a17416b

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ
******
ഇളം‌കുളം കുഞ്ഞൻപിള്ള ജ (1904-1973)‌
പി വേണു  ജ. (1940-2011)
എസ് ബാലകൃഷ്ണൻ ജ.  (1948 - 2019 )
അക്ബർ ഹൈദരി ജ. (1869 -1941)
പി.എൽ. ദേശ്പാണ്ഡെ ജ. (1919-2000 )
രാജാ റാവു ജ. (1908 - 2006)
നന്ദ് കുമാർ പട്ടേൽ ജ. (1953 -2013)
സിത്താര ദേവി ജ. (1920 - 2014 )
ബെഞ്ചമിൻ വില്യം ബോവ ജ.(1932 - 2020) 
മാർഗരറ്റ് മുന്നർലിൻ മിച്ചൽ ജ. (1900-1949)
ബ്രാം സ്റ്റോക്കർ ജ. (1847 -1912)
ചാൾസ് ഡെമൂത്  ജ. (1883-1935 )
എഡ്മണ്ട് ഹാലി  ജ. (1656-174)
ഭരത് ഗോപി ജ( 1937 –2008).
സാറാ ഫീൽഡിംഗ്. ജ ( 1710–1768)
ആരൺ സ്വാർട്‌സ് ജ (1986 - 2013). 

aa9fcdb0-4b2a-4299-8aa4-20af0d9d3ce6

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള
 (1904 നവംബർ 8-1973 മാർച്ച്‌ 4)‌,

ഉദ്യോഗസ്ത, വിരുതൻ ശങ്കു, വിരുന്നുകാരി, വീട്ടുമൃഗം, സി.ഐ.ഡി നസീർ, ടാക്സികാർ, പ്രേതങ്ങളുടെ താഴ്‌വര,ബോയ്ഫ്രണ്ട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി. വേണു  എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാലമേനോൻ (1940 നവംമ്പർ 8- മെയ് 25, 2011)

b71a1d9d-3bc6-468c-988d-598592da8436

പത്തിലധികം മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഒരു സംഗീതജ്ഞനായിരുന്ന എസ്. ബാലകൃഷ്ണൻ (1948 നവംബർ 8 - 2019 ജനുവരി 17 )

മദിരാശി സംസ്ഥാനത്തിലെ ആദ്യത്തെ ഇന്ത്യക്കാരൻ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറൽ,  ഹൈദരാബാദിൽ അക്കൌണ്ടന്റ് ജനറൽ, ധനകാര്യസെക്രട്ടറി, ആഭ്യന്തര വകുപ്പുസെക്രട്ടറി എന്നീ നിലകളിലും സേവിക്കുകയും, ഒസ്മാനിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ മുൻ കൈ എടുക്കുകയും ചെയ്ത ഭരണതന്ത്രജ്ഞനും, ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീന ശില്പിയെന്നറിയപ്പെടുന്ന സർ അക്ബർ ഹൈദര ( 1869 നവംബർ 8-1941),

b50bba55-7803-4f17-847b-233c5515322c

ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അറുപത് വയസ്സുള്ള അവിവാഹിതനായ കാകാ സാഹേബ്  ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകൾ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന തുജാ ആഹെ തുജാ പാശി എന്ന നാടകം എഴുതി സംവിധാനം ചെയ്ത് പ്രശസ്തനാകുകയും 50 ഓളം കൃതികൾ രചിക്കുകയും നാടകസിനിമ രംഗത്ത് തിളങ്ങുകയും ചെയ്ത കാളിദാസ് സമ്മാനാർഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യ കാരനുമായിരുന്ന മറാത്തികൾ സ്നേഹത്തോടെ പു ല എന്ന് വിളിക്കുന്ന പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ എന്ന പി.എൽ. ദേശ്പാണ്ഡെ (1919 നവംബർ 8-2000 ജൂൺ 12 ),

സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് രാജാ റാവു  (നവംബർ 8, 1908 – ജൂലൈ 8, 2006),

abc4cf2d-e0ee-495a-8f28-6cc54c332d36

ഛത്തിസ്ഗഢിലെ കോൺഗ്രസ് പ്രവർത്തകനും അഞ്ചു പ്രാവിശം ഖാർസിയ യിൽ നിന്നും അസംബ്ലിയിലേക്ക് ജയിച്ച നേതാവും, മദ്ധ്യപ്രദേശിലും ഛത്തിസ്ഗഢിലും കാബിനറ്റ് മിനിസ്റ്റർ ആയിരുന്ന വ്യക്തിയും, നക്സലേറ്റു കൾ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ നന്ദ് കുമാർ പട്ടേൽ(8 നവംബർ 1953 – 25 മെയ് 2013)

സ്വദേശത്തും വിദേശത്തുമായി നിരവധി കഥക് അവതരണങ്ങൾ നടത്തുകയും നൃത്ത സാമ്രാജിനി' എന്ന് ടാഗോർ വിശേഷിപ്പിക്കുകയും ചെയ്ത ധനലക്ഷ്മി എന്ന സിത്താര ദേവി( 1920 നവംബർ 08 -  2014 നവംബർ 25),

b80eabd5-583b-47bc-8264-2820d13bdb29

b137f2a6-c2de-4a6a-a108-7654dd67d0da

പ്രസിദ്ധ നോവലിസ്റ്റ് ആയ ഹെൻട്രി ഫിൽഡിങിന്റെ സഹോദരിയും ,1749ൽ   കുട്ടികൾക്കുവേണ്ടി ഇംഗ്ലിഷ് ഭാഷയിൽ എഴുതിയ ആദ്യ നോവൽ   ദ ഗവർണ്ണസ്, ഓർ ദ ലിറ്റിൽ ഫീമെയിൽ അക്കാദമി എന്ന പുസ്തകം രചിക്കുകയും ചെയ്ത സാറാ ഫീൽഡിങ് ((8 നവംബർ 1710 – 9 ഏപ്രിൽ 1768)

ഡ്രാക്കുള എന്നഎപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ എഴുതിയ
ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കർ (1847 നവംബർ 8-  1912 ഏപ്രിൽ 20)

bbe766d0-b43b-40db-b44e-c62d33e58420

വിഖ്യാതമായ  ഐ സാ ദ് ഫിഗർ ഫൈവ് ഇൻ ഗോൾഡ് എന്ന ചിത്രമുൾപ്പടെ പല ചിത്രങ്ങളും രചിച്ച്, അമേരിക്കയിൽ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ച ചാൾസ് ഡെമൂത് എന്ന അമേരിക്കൻ ചിത്രകാരൻ ( 1883 നവംബർ 8-1935 ഒക്ടോബർ 23),

ഹാലിയുടെ വാൽനക്ഷത്രത്തിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കുകയും ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിക്കുകയും ചെയ്ത പ്രശസ്തനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞൻ എഡ്‌മണ്ട്‌ ഹാലി((8 നവംബർ 1656 – 14 ജനുവരി 1742)

c3da5c7d-7ca1-448d-abf8-e9e791f262fb

ഒരു ആഫ്രിക്കൻ-അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ, ഗണിത ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, പഞ്ചഭൂതം രചയിതാവ് എന്നി നിലകളിലും,  സർവേയറായും കർഷകനായും പ്രവർത്തിച്ച് , ശാസ്ത്രം, എഞ്ചിനീയറിംഗ്, അറിവിനോടുള്ള അചഞ്ചലമായ സമർപ്പണം എന്നിവയിലൂടെ ശ്രദ്ധേയനായ ബെഞ്ചമിൻ ബന്നേക്കർ (നവംബർ 9, 1731 - ഒക്ടോബർ 19, 1806)  

ഒരു അമേരിക്കൻ എഴുത്തുകാരനും എഡിറ്ററുമായിരുന്നു . 60 വർഷത്തെ എഴുത്തുജീവിതത്തിനിടയിൽ, 120ലധികം  സയൻസ് ഫാക്ട് ആൻഡ് ഫിക്ഷൻ കൃതികളുടെ രചയിതാവും അനലോഗ് സയൻസ് ഫിക്ഷൻ ആൻഡ് ഫാക്റ്റിന്റെ എഡിറ്റോറിയൽ ഡയറക്ടറും (അതിനായി ആറ് തവണ ഹ്യൂഗോ അവാർഡ് നേടി)  ഓമ്‌നി ; നാഷണൽ സ്പേസ് സൊസൈറ്റിയുടെയും സയൻസ് ഫിക്ഷൻ റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റുമായിരുന്നബെഞ്ചമിൻ വില്യം ബോവ (നവംബർ 8, 1932 - നവംബർ 29, 2020),

b1770803-7784-4ea3-82f3-b7cdc0eaff00

1936-ലെ ഏറ്റവും വിശിഷ്ട ഫിക്ഷനുള്ള നാഷണൽ ബുക്ക് അവാർഡും 1937-ൽ ഫിക്ഷനുള്ള പുലിറ്റ്സർ സമ്മാനവും നേടിയ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ 'ഗോൺ വിത്ത് ദി വിൻഡ് 'ന്റെ രചയിതാവുമായ അമേരിക്കൻ നോവലിസ്റ്റും പത്രപ്രവർത്തകയുമായിരുന്ന മാർഗരറ്റ് മുന്നർലിൻ മിച്ചൽ (നവംബർ 8, 1900 - ഓഗസ്റ്റ് 16, 1949)

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ അഭിനേതാവും കൊടിയേറ്റം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചിട്ടുള്ള അഭിനേതാവും, അതിനാൽത്തന്നെ കൊടിയേറ്റം ഗോപി എന്ന പേരിൽ അറിയപ്പെടുന്ന ആളുമായ ഭരത് ഗോപി എന്ന വി ഗോപിനാഥൻ നായർ(ജീവിതകാലം: 8 നവംബർ 1937 – 29 ജനുവരി 2008).

c7b0e89e-d33f-462e-98bd-07d1ff6d1f67

ഒരു പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരിയും, മറ്റാെരു പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റായ ഹെൻട്രി ഫിൽഡിങിന്റെ സഹോദരിയും, 1749ൽ ദ ഗവർണ്ണസ്, ഓർ ദ ലിറ്റിൽ ഫീമെയിൽ അക്കാദമി എന്ന പുസ്തകം രചിച്ച വ്യക്തിയും, ആയ സാറാ ഫീൽഡിംഗ്.  (8 നവംബർ 1710 – 9 ഏപ്രിൽ 1768)

ആരൺ ഷ്വാർട്‌സ്അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും ഇന്റർനെറ്റ് രാഷ്ട്രീയ പ്രവർത്തകനും.
ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് എത്തിയ്ക്കുന്ന വെബ് ഫീഡ് ഫോർമാറ്റിന്റെ വിഭാഗമായ ആർഎസ്എസ് 1.0 (RSS 1.0) രൂപകൽപ്പനയിലെ നിർണ്ണായക പങ്കു വഹിച്ച വ്യക്തിയും ആയിരുന്ന ആരൺ സ്വാർട്‌സ് (8 നവംബർ 1986 - 11 ജനുവരി 2013). 

സ്മരണാഞ്ജലി !!!
*******
കെ.എ. ബാലൻ മ. (1921-2001)
വി.പി. രാമകൃഷ്ണപിള്ള മ (  1931-  2016)
പി.സി. സനൽകുമാർ മ. (1949 - 2014)
ബി. ഹൃദയകുമാരി മ. (1930 - 2014)
വി.ഒ. ചിദംബരം പിള്ള മ. (1872 -1936 )
ജോൺ മിൽട്ടൻ മ. (1608 -1674)
ഇവാൻ ബുനിൻ മ. (1870 -1953)  
നെപ്പോളിയൻ ഹിൽ മ. (1883 -1970)
 ജോൺ ഡൺസ് സ്കോട്ടസ് മ. (1265-1308)

ccf0df8d-50a4-4a6b-82fa-473acb9db302

ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും വടക്കേക്കര നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായ കെ.എ. ബാലൻ(01 മാർച്ച് 1921 - 08 നവംബർ 2001),

ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയുമായിരുന്ന , എട്ടും പത്തും കേരള നിയമസഭകളിലെ അംഗവും മുൻ ജലസേചന - തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്ന വി.പി. രാമകൃഷ്ണപിള്ള[( 12 നവംബർ 1931-08 നവംബർ 2016)

വേനൽപൂക്കൾ, ഒരു സൈക്കിൾ തരുമോ,ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികൾ രചിക്കുകയും "കളക്ടർ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത, പത്തനംതിട്ടയിലും   കാസർകോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരൻ പി.സി. സനൽകുമാർ(19 ജൂൺ 1949 - 08 നവംബർ 2014),

c7807ed3-4193-45a5-beeb-8f75e4559246

മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയും ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമായിരുന്ന ബി. ഹൃദയകുമാരി (1 സെപ്റ്റംബർ 1930 - 8 2014),

സ്വദേശി പ്രചാർ സഭ, ധർമ്മ സംഘ നേസാവൂ സാലൈ, മദ്രാസ് അഗ ഇൻ‍ഡസ്ട്രിയൽ സൊസൈറ്റി തുടങ്ങിയ കെട്ടിപ്പടുക്കുവാൻ  നേതൃത്വം വഹിക്കുകയും ജല ഗതാഗത സേവനത്തിൽ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ കുത്തക. തകർക്കാൻ  അതേ മാതൃകയിൽ തദ്ദേശീയമായി ഒരു കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന  വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള( 1872 സെപ്റ്റംബർ 5 - 1936 നവംബർ 8),

ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവും, എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമൺ‌വെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്ന ജോൺ മിൽട്ടൺ(ഡിസംബർ 9, 1608 – നവംബർ 8, 1674) ,

c7c9321e-b364-49bc-84a2-015de4612263

നോവലുകൾ, ചെറുകഥകൾ, കവിതകൾ, വിവർത്തനങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങിയ എല്ലാ വിഭാഗങളിലും റഷ്യൻ സാഹിത്യത്തിനു നല്ല കൃതികൾ സമ്മാനിച്ച  സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ റഷ്യൻ സാഹിത്യകാരൻ ഇവാൻ അലെക്സിയേവിച്ച് ബുനിൻ(22 ഒക്ടോബർ  1870 – 8 നവംബർ 1953),

1970 ൽ 2 കോടിയിൽ അധികം വിറ്റഴിഞ്ഞ "Think and Grow Rich" എന്ന പുസ്തകം അടക്കം വളരെ ഏറെ വ്യക്തി വികാസവും ജീവിത വിജയവും ലക്ഷ്യമാക്കി പുസ്തകങ്ങൾ എഴുതുകയും രണ്ട് അമേരിക്കൻ പ്രസിഡന്റ മാരുടെ ( വുഡ് റൊ വിൽസന്റെയും, ഫ്രാങ്ക് ലിൻ റൂസ് വൽട്ടിന്റെയും) ഉപദേഷ്ഠാവായിരുന്ന നെപ്പോളിയൻ ഹിൽ (ഒക്റ്റോബർ 26,1883 – നവംബർ  8, 1970),

cf3eb54d-d316-458b-b8f2-5caf8b9154af

വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവെളിപാടും സഭയുടെ പ്രബോധനവുമാണെന്നും വിശ്വാസത്തെ യുക്തിയിലൂടെ സ്ഥാപിക്കാനുള്ള അക്വീനാസിനെപ്പോലുള്ളവരുടെ ശ്രമം വ്യർത്ഥവും അപകടകരവുമാണെന്നും കരുതി യുക്തിക്കും  വിശ്വാസത്തിനുമിടയിൽ മദ്ധ്യകാല ക്രിസ്തീയത  വികസിപ്പിച്ചെടുത്തിരുന്ന സമന്വയത്തിന്റെ ((Medieval Synthesis) തകർച്ചക്കു വഴിതുറന്നവരിൽ പ്രധാനിയായായ  സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും തത്ത്വ ചിന്തകനുമായിരുന്ന ജോൺ ഡൺസ് സ്കോട്ടസ്
( c.1265 - 8 Nov 1308),
*******

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്

ed294d73-2ce6-451e-bd78-c659d611df95
1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.

1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.

1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.

1917 - റഷ്യയിൽ ബോൾഷവിക് അധികാരം പിടിച്ചതിനെ തുടർന്ന് Petroguard മേഖലയിൽ Leon trotsky അധികാരമേറ്റു.

f0cae1c6-0ba6-482f-979f-92340d58677c

1923 - ജർമനിയിൽ നാസി പാർട്ടിയുടെ നേതൃത്വത്തിൽ പരാജയപ്പെട്ട അട്ടിമറി ശ്രമം. ഹിറ്റ്ലറെ രണ്ട് വർഷം തടവിലാക്കി.

1927 - സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പ്രധാന സംഭവമായ സൈമൺ കമ്മീഷൻ നിലവിൽ വന്നു.

1939 - ഹിറ്റ്ലർക്കെതിരെ വധശ്രമം.

1949 - ഗാന്ധിജി വധക്കേസിൽ ജസ്റ്റിസ് ആത്മാറാം ചരൺ അഗർവാൾ വിധി പ്രഖ്യാപിച്ചു.

1960 - ജോൺ എഫ്. കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

e9369f4c-ce7c-473a-945b-7c235b8ec378

1962 - വി.കെ. കൃഷ്ണമേനോൻ പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചു.

1971- തായ് ലൻഡിൽ സൈനിക വിപ്ലവം

1972 - H B O (Home Box Office) ചാനൽ നിലവിൽ വന്നു.

1987 - ഇന്ത്യയിൽ നടന്ന പ്രഥമ ക്രിക്കറ്റ് ലോകകപ്പായ റിലയൻസ് കപ്പ് സമാപിച്ചു. 

1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൻ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.

dd27cb4a-5654-4231-a136-d300e977a0b2

2004 - ഇറാക്ക് യുദ്ധം; സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.

2008 - ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.

2008 - കൊച്ചിയെ ശിശു സൗഹൃദ നഗരമായി പ്രഖ്യാപിച്ചു.

da43104c-3f2f-4fbe-9ae3-46628f3e02e4

2016 - പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ 1000 രൂപ കറൻസി നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു.

2022- നടൻ ക്രിസ് ഇവാൻസിനെ പീപ്പിൾ മാഗസിൻ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റ് മാൻ ആയി തിരഞ്ഞെടുത്തു

2023 -യൂറോപ്യൻ ബഹിരാകാശ ദൂരദർശിനി യൂക്ലിഡ് അതിന്റെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment