/sathyam/media/media_files/2025/10/24/new-project-2025-10-24-06-59-11.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
തുലാം 7
അനിഴം / തൃതീയ
2025 / ഒക്ടോബര്‍ 24,
വെള്ളി
ഇന്ന് ;
* പെരിനാട് കലാപത്തിന് 110 വയസ്സ്
* ഐക്യരാഷ്ട്ര ദിനം ! [United Nations Day ; ലോക രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയതിനെ അനുസ്മരിയ്ക്കുന്നതിനായി ഒരു ദിവസം; ലോകരാജ്യങ്ങളുടെ ആഗോള ഐക്യത്തിന്റെ ഏക പ്രതീക്ഷയായ വിളക്കുമാടം- നമ്മുടെ ലോകത്ത് സമാധാനത്തിനും നീതിക്കും സഹകരണത്തിനും വേണ്ടി പരിശ്രമിക്കുന്നതിന് നമ്മൾ നിർമ്മിച്ച ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്രസഭയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും അതിൻ്റെ പദ്ധതികളെയും കുറിച്ച് അറിയാനും പഠിക്കാനും ഒരു ദിവസം."Promoting Peace, Unity, and Global Partnerships". എന്നതാണ് 2025 ലെ ഈ ദിനത്തിൻ്റെ തീം]
/filters:format(webp)/sathyam/media/media_files/2025/10/24/2bc52806-6036-4d52-b0f7-5cdfe1795c80-2025-10-24-06-47-06.jpeg)
*World development information day![വികസന പ്രശ്നങ്ങളിലേക്കും അന്താരാഷ്ട്ര സഹകരണത്തിൻ്റെ ആവശ്യകതയിലേക്കും ശ്രദ്ധ ആകർഷിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 24 ന് ലോക വികസന വിവര ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ദിനത്തോട് അനുബന്ധിച്ചാണ് ഈ ദിവസം ആചരിയ്ക്കുന്നത്. "Emphasizes the promotion of the dissemination of information and rallying public opinion to support tackling development issues for the world. "2025ലെ ലോക വികസന വിവര ദിനത്തിൻ്റെ തീം]
/filters:format(webp)/sathyam/media/media_files/2025/10/24/42c53740-45cb-4d9e-8156-30329d2fa550-2025-10-24-06-47-06.jpeg)
* ലോക പോളിയൊ ദിനം![ പോളിയോ രോഗത്തിൽ നിന്ന് ഓരോ കുട്ടിയെയും സംരക്ഷിക്കുന്നതിനായും പോളിയോ വാക്സിനേഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായും ഒരു ദിവസം .
ഈ ദിവസം, ലോകാരോഗ്യ സംഘടന (WHO), റോട്ടറി ഇൻ്റർനാഷണൽ, സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF), ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക, ദേശീയ, അന്തർദേശീയ ആരോഗ്യ സംരക്ഷണ സംഘടനകൾ പോളിയോ നിർമാർജനത്തിനായി കുട്ടികൾക്ക് വാക്സിനുകൾ നൽകേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗവി, വാക്സിൻ സഖ്യം ഒന്നിച്ച് നിരവധി പരിപാടികളും പ്രചാരണങ്ങളും വാക്സിനേഷനുകളും വിദ്യാഭ്യാസ പരിപാടികളും നടത്തുന്നു.
" End Polio: Every Child, Every Vaccine, Everywhere" എന്നതാണീ ദിനവുമായി ബന്ധപ്പെട്ട് 2025 ലെ തീം]
/filters:format(webp)/sathyam/media/media_files/2025/10/24/7a1be480-63e2-425c-99c3-9d42ad521d20-2025-10-24-06-47-06.jpeg)
* World Tripe Day ലോക ട്രൈപ് ദിനം[കന്നുകാലികൾ, ആടുകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളുടെ വയറ്റിലെ ആവരണമാണ് ട്രൈപ്പ്. ഒരുകാലത്ത് താഴേത്തട്ടിലുള്ളവർ മാത്രം കഴിച്ചിരുന്ന ഒരു വിഭവം ഇന്ന് ലോകമെമ്പാടുമുള്ള എല്ലാവരും കഴിയ്ക്കുന്ന ഒരു വിഭവം.അതിനെ കുറിച്ച് അറിയാനും, അതുകൊണ്ട് വിവിധ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാനുമായി ഒരു ദിനം.]
*ലോക കംഗാരു ദിനം ![ലോകത്ത് അത്യപൂർവ്വ ജീവിവർഗ്ഗമായ കംഗുക്കളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിവസം. "In My Arms, You Thriv". എന്നതാണ് 2025 ലെ ഈ ദിനത്തില തീം ]
/filters:format(webp)/sathyam/media/media_files/2025/10/24/3daae054-fa63-4297-9bf6-bf48ffe7e0d7-2025-10-24-06-47-06.jpeg)
*ആഗോള ഷാംപെയ്ൻ ദിനം! [ജീവിതത്തിന്റെ വിവിധ സീസണുകളിൽ ഷാംപെയ്ൻ നിരവധി ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ ഷാംപെയ്ൻ ഉപയോഗിച്ച് എന്തെങ്കിലും ആഘോഷിക്കാൻ മാത്രമല്ല , യഥാർത്ഥത്തിൽ ഷാംപെയ്ൻ ആഘോഷിക്കാനും ഈ ദിവസം അനുയോജ്യമാണ്.ഗ്ലോബൽ ഷാംപെയ്ൻ ദിനം ഈ ആനന്ദകരമായ തിളക്കമുള്ളതും ഉന്മേഷദായകവുമായ വീഞ്ഞിനോട് വിലമതിപ്പ് പ്രകടിപ്പിക്കാനും ഒരു ഗ്ലാസ് ഉയർത്താനും ഒരു സന്തോഷകരമായ അവസരം നൽകുന്നു!]
*ദേശീയ ബന്ദന ദിനം ! [ഓസ്‌ട്രേലിയയിൽ CanTeen എന്ന യുവജന സംഘടന ആരംഭിച്ചതാണ് ഈ ദിനം. കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും കാൻസർ ബാധിതരായ യുവാക്കൾക്ക് പിന്തുണ നൽകുന്നതിനുമായി ബന്ദന ദിനം സംഘടിപ്പിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/10/24/02b80715-2257-4f46-8948-ece8eae7f9e5-2025-10-24-06-47-06.jpeg)
* National Food Day [ദേശീയ ഭക്ഷ്യദിനം -നിങ്ങളെ ഊർജ്ജസ്വലമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ച് നിങ്ങളുടെ ശരീരത്തിന് ആവശ്യമായം ഇന്ധനം നൽകുന്നതിന് ഒരു ദിനം.]
* USA : National Bologna Day ![പരമ്പരാഗതമായി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന മാംസത്തെക്കുറിച്ചും അത് എവിടെ നിന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും പഠിക്കാൻ ഒരു ദിവസം]
/filters:format(webp)/sathyam/media/media_files/2025/10/24/62a8a97d-f725-4082-995c-d69faace6182-2025-10-24-06-48-06.jpeg)
*Take back your time day![ചില ദിവസങ്ങൾ പെട്ടെന്ന് കടന്നുപോകുന്നു. നിങ്ങളുടെ സമയം തിരികെ എടുക്കുക. താൽക്കാലികമായി നിർത്തുക, പുനഃസജ്ജമാക്കുക, നിങ്ങളുടെ സമയം വീണ്ടെടുക്കുക എന്ന ധീരമായ സന്ദേശവുമായി ദിവസം കടന്നുവരുന്നു. സമയം നമ്മൾ വെറുതെ ചെലവഴിക്കുന്ന ഒന്നല്ല - അത് നമ്മൾ രൂപപ്പെടുത്തുന്ന ഒന്നാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്.]
* ഈജിപ്റ്റ് : സൂയസ് ദിനം !
* സാംബിയ: സ്വാതന്ത്ര്യ ദിനം !
/filters:format(webp)/sathyam/media/media_files/2025/10/24/712d018c-512d-453b-a2a2-13ae389e81d9-2025-10-24-06-48-06.jpeg)
. ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''എനിക്കു സൂര്യനെ കാണാം; ഇനി സൂര്യനെ കണ്ടില്ലെങ്കിൽത്തന്നെ അതവിടെയുണ്ടെന്നെനിയ്ക്കറിയാം. സൂര്യനവിടെയുണ്ടെന്നറിയുക- അതിനാണ് ജീവിക്കുക എന്നു പറയുന്നത്.
പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു.''
[ - ഫിയോദർ ദസ്തയേവ്‌സ്കി ]
************
ഇന്നത്തെ പിറന്നാളുകാർ
................
/filters:format(webp)/sathyam/media/media_files/2025/10/24/5098f13e-3e69-4d1c-8773-05debe111a3a-2025-10-24-06-48-06.jpeg)
ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2012-ൽ റിലീസായ ഡയമണ്ട് നെക്‌ലെയ്സ് എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം നടത്തി ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടി അനുശ്രീ(1990 ഒക്ടോബർ 24)
ഭാരതീയനായ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും 1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷ​ണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുമുള്ള എൻ ഇ പി 2020 രൂപ കല്പന ചെയ്ത ഡോ. കെ. കസ്തൂരിരംഗൻന്റേയും,(1940),/filters:format(webp)/sathyam/media/media_files/2025/10/24/245ca500-94f5-4863-98c4-d949cc5bf5ee-2025-10-24-06-48-06.jpeg)
അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്ന എസ്. ശർമ്മയുടെയും (1954 ),
2020-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം നേടിയിട്ടുള്ള മലയാള കവിയും ബാലസാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ചവറ കെ.എസ്. പിള്ള എന്നറിയപ്പെടുന്ന കെ. സദാശിവൻ പിള്ളയുടേയും (1939),
കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള കവി ചെറിയാൻ കെ ചെറിയാന്റെയും (1932),
/filters:format(webp)/sathyam/media/media_files/2025/10/24/6608d787-c08c-4c77-abb3-db69225b53b0-2025-10-24-06-49-24.jpeg)
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും പിന്നീട് കൂടും തേടി, കണ്ടു കണ്ടറിഞ്ഞു, പഞ്ചാഗ്നി, ശ്യാമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം 2011-ൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമാകുകയും ചെയ്ത നടി നാദിയ മൊയ്തുവിന്റേയും(1966),
ബോളിവുഡ് ചലചിത്ര രംഗത്തെ ഒരു നടിയായ മല്ലിക ഷെറാവത്ത് എന്ന റീമ ലാംബയുടെയും (1981),
/filters:format(webp)/sathyam/media/media_files/2025/10/24/a19d09bf-4df5-4f46-9811-46c87c31e7a5-2025-10-24-06-49-24.jpeg)
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദിഎന്നീ ഭാഷകളിൽ അഭിനയിച്ച നടി ലൈലയുടെയും (1980),
ഹിമാചൽ പ്രദേശിലെ ഹമിർപൂരിൽ നിന്നുള്ള ലോകസഭ അംഗവും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രിയായും പ്രവർത്തിക്കുന്ന അനുരാഗ് സിംഗ് താക്കൂറിന്റേയും (1974),
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മാച്ചിൽ കളിച്ചിട്ടുള്ള ക്രിക്കറ്റ് കളിക്കാരൻ വൃദ്ധിമാൻ സാഹയുടെയും (1984),
/filters:format(webp)/sathyam/media/media_files/2025/10/24/363716a7-f213-4f98-8e4d-616d594a276f-2025-10-24-06-49-24.jpeg)
ചൈനീസ് ബിസിനസ് ഭീമൻ നിക്ഷേപകൻ, ദൈവ വിശ്വാസി, ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ ഡാലിയാൻ വാൻഡ ഗ്രൂപ്പിന്റെ സ്ഥാപകൻ, ലോകത്തിലെ ഏറ്റവും വലിയ സിനിമാ തീയറ്റർ പ്രവർത്തകൻ, സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ 20% സ്വന്തമാക്കി, 2016 ൽ ഫിഫയുമായി കരാർ പ്രകാരം വാങ് ചൈന കപ്പ് അവതരിപ്പിച്ചയാൾ, 2018 ഫെബ്രുവരിയിൽ 30.1 ബില്ല്യൻ ഡോളറിന്റെ ആസ്തി ഫോബ്സ് കണക്കാക്കിയിട്ടുള്ള. ചൈനയിലും ഏഷ്യയിലും ഏറ്റവും ധനികരായ വ്യക്തികളിലൊരാളുമായ വാങ്ങ് ജിയാൻലിന്റേയും (1954),
ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരൻ വെയ്ൻ റൂണിയുടെയും(1985) ജന്മദിനം !
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
******
/filters:format(webp)/sathyam/media/media_files/2025/10/24/8310e045-2d88-4530-960a-4dc11c379a55-2025-10-24-06-49-24.jpeg)
കെ എസ് നീലകണ്‌ഠനുണ്ണി ജ.(1897-1980)
ക്യാപ്റ്റൻ ലക്ഷ്മി ജ. (1914 - 2012)
എം. ഹക്കിം ജി സാഹിബ് ജ. (1928-1991)
ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ ജ. (1894-1987)
ബഹദൂർഷാ സഫർ ജ. (1775-1862)
സ്റ്റീഫൻ കോവെ ജ. (1932 -2012)
ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ ജ. (1811-1871)
.
മാവേലിക്കര കൊയ്‌പളളി കാരാൺമ' സംസ്‌ക്യത സ്‌കൂൾ കോട്ടയം സി. എം. എസ് ഹൈസ്‌കൂൾ, എം. ഡി. സെമിനാരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവിക്കുകയും ആട്ടക്കഥ,കിളിപ്പാട്ട്, നാടകം, ഖണ്ഡകാവ്യം,ഐതിഹ്യം തുടങ്ങിയ നാനാശാഖകളിലായി മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത മഹോപാദ്ധ്യായ കെ.എസ്. നീലകണ്‌ഠനുണ്ണി (1897 ഒക്‌ടോബർ 24-1980 നവംബർ 18 ),
/filters:format(webp)/sathyam/media/media_files/2025/10/24/28135b27-e4c4-4fdf-b49b-540566754c97-2025-10-24-06-49-24.jpeg)
ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമാകുകയും, 1941ൽ ഡോക്റ്റർ ആയി സിംഗപ്പൂരിലേക്ക് പോകുകയും അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും, ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും, പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നിർദ്ദേശപ്രകാരം സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കുകയും , സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സജീവമാകുകയും രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയാകുകയും ,1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സംരക്ഷണം നൽകുകയും, 2002 -ൽ എ.പി.ജെ അബ്ദുൾ കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി(1914 ഒക്ടോബർ 24 - 2012 ജൂലൈ 23),
/filters:format(webp)/sathyam/media/media_files/2025/10/24/af4c9202-fdea-49f6-baa0-de79894b437b-2025-10-24-06-54-07.jpeg)
തെക്കൻ കേരളത്തിലെ ആദ്യത്തെ മുസ്ലിം ലീഗ് എം.എൽ.എ ആയി 1967-ൽ കഴക്കുട്ടത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട എം. ഹക്കിംജി സാഹിബ്(1928 ഒക്ടോബർ 24 - 1991 മാർച്ച് 18 )
ഇന്ത്യയിലെ അവസാനത്തെ മുഗൾ രാജാവായിരുന്നു ബഹദൂർഷാ സഫർ എന്നറിയപ്പെടുന്ന മിർസ അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹദൂർ ഷാ സഫർ ബഹദൂർഷാ രണ്ടാമൻ (1775 ഒക്ടോബർ 24 - 1862 നവംബർ 7)
നോവലും, നാടകവും, ബാലസാഹിത്യവും, കഥകളും എഴുതിയ പ്രസിദ്ധ ബംഗാളി സാഹിത്യക്കാരൻ ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ (ഒക്റ്റോബർ 24, 1894 – ജൂലൈ 29, 1987) ,
/filters:format(webp)/sathyam/media/media_files/2025/10/24/c23e8247-31ee-49e1-b31b-be2e74511e73-2025-10-24-06-54-07.jpeg)
ഡച്ച് ഈസ്റ്റ് ഇൻഡീസിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടത്തിവ ഒരു സസ്യശാസ്ത്രജ്ഞനായ ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ (Friedrich Anton Wilhelm Miquel). (24 ഒക്ടോബർ 1811, – 23 ജനുവരി 1871, ).
സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫ് ക്റ്റീവ് പീപ്പിൾ എന്ന പുസ്തകം എഴുതിയ പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്ന സ്റ്റീഫൻ കോവെ(24 ഒക്ടോബർ 1932 - 16 ജൂലൈ 2012),
********
സ്മരണാഞ്ജലി !!!
*******
എം.പി.എം. അഹമ്മദ് കുരിക്കൾ മ.(1923-1968)
സി.പി. ശ്രീധരൻ മ. (1932 -1996)
കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ മ. (1924 -1992)
ശൂരനാട് രവി മ. (1943-2018)
ഐ.വി. ശശി മ. (1948, 2017)
ഇസ്മത് ചുഗ്തായ് മ. (1915-1991)
മന്ന ഡേ മ. (1920 - 2013)
എസ്.എസ്. രാജേന്ദ്രൻ മ. (1928-2014)
എലെ, ഡെക്കാസെ മ. (1780-1860)
റോസ പാർൿസ് മ. (1913 - 2005)
മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.പി.എം. അഹമ്മദ് കുരിക്കൾ (23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968).
/filters:format(webp)/sathyam/media/media_files/2025/10/24/be57e4aa-6443-4a42-a33a-a1a6abd28789-2025-10-24-06-54-07.jpeg)
കഥകളി ചെണ്ടയിലെ കുലപതിയും, കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും ഷൊര്‍ണൂരിനടുത്ത് കവളപ്പാറയിൽ കലാ സാഗർ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്ത കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ( 1924 മെയ് 25 - ഒക്ടോബർ 24,1992),
കേരളത്തിൽ നിന്നുള്ള മലയാള ഭാഷാ ബാലസാഹിത്യ എഴുത്തുകാരനും വിവർത്തകനുമായ ശൂരനാട് രവി (1943 ഫെബ്രുവരി 7 - 2018 ഒക്ടോബർ 24)
മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനായിരുന്നു ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി . (1948 മാർച്ച് 28 - 2017 ഒക്ടോബർ 24)
മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കൊണ്ട് ചെറുകഥകൾ രചിച്ച് ഉറുദു സാഹിത്യലോകത്ത് തനതായ മുദ്ര പതിപ്പിച്ച വനിത ഇസ്മത് ചുഗ്തായ്(ഓഗസ്റ്റ് 15, 1915- ഒക്റ്റോബർ 24, 1991)
/filters:format(webp)/sathyam/media/media_files/2025/10/24/bcd141ac-d85c-422e-8fbe-dc6876201bb7-2025-10-24-06-54-07.jpeg)
മലയാളത്തിൽ ചെമ്മീനിലെ മാനസമൈനേ വരൂ എെ മാനസമൈനേ വരൂ എന്ന വിഖ്യാതഗാനം അടക്കം ഹിന്ദിയിലും ബംഗാളിയിലും 3500ൽ അധികം ഗാനങ്ങൾ ആലപിച്ച് റെക്കോർഡ് ചെയ്ത പ്രധാന പിന്നണി ഗായകനായ മന്ന ഡേ എന്നറിയപ്പെടുന്ന പ്രബോദ് ചന്ദ്ര ഡേ(മേയ് 1, 1920 - ഒക്ടോബർ 24, 2013),
അഭിനയ രംഗത്ത് എം.ജി. ആറിന്റെയും ശിവാജി ഗണേശന്റെയും സമശീർഷനായി ഗണിക്കപ്പെടുന്ന നടനും, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനും, സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിനിമാനടനും ആയിരുന്ന പ്രശസ്തനായ ഒരു തമിഴ് ചലച്ചിത്രനടനായിരുന്ന എസ്.എസ്.ആർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എസ്.എസ്. രാജേന്ദ്രൻ എന്ന സേദാപ്പട്ടി സൂര്യനാരായണ തേവർ രാജേന്ദ്രൻ(ജനുവരി 1928 - 2014 ഒക്ടോബർ 24 ),
/filters:format(webp)/sathyam/media/media_files/2025/10/24/c74dc52c-884d-4031-8117-787a467709b5-2025-10-24-06-54-50.jpeg)
ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺഗ്രസ്സ് വിശേഷിപ്പിച്ച വനിതയും കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്ത റോസ ലൂയിസ് മക്‌കോളി പാർക്സ് എന്ന റോസ പാർക്സ് (1913 ഫെബ്രുവരി 4 - 2005ഒക്ടോബർ 24),
ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്ന എലെ, ഡെക്കാസെ (1780 സെപ്റ്റംബർ 28- 24 ഒക്ടോബർ 1860)
*******
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്
1857 - ലോകത്തിലെ ആദ്യ ഫുട്ബാൾ ക്ലബ്ബ് Sheffield F C ലണ്ടനിൽ സ്ഥാപിതമായി.
1915 - പെരിനാട് ലഹള - കൊല്ലം പെരിനാട്ടിൽ ചെറുമൂട് എന്ന സ്ഥലത്ത് പുലയർക്കെതിരെ സംഘടിത ആക്രമണം നടന്നു.
1917 - റഷ്യയിലെ ചുവന്ന വിപ്ലവം.
1926 - Houdini Escape magical പ്രദർശനം വഴി ലോക പ്രശസ്തി നേടിയ ഹൗഡിനിയുടെ അവസാന പൊതു പ്രദർശനം നടന്നു
1929 - ന്യൂയോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം.
1930 - ബ്രസീലിൽ സൈനിക വിപ്ലവം
1931 - ന്യൂയോർക്കിനെ യും ന്യൂ ജഴ്സിയേയും ബന്ധിപ്പിക്കുന്ന ജോർജ് വാഷിങ്ടൺ പാലം ഉദ്ഘാടനം ചെയ്തു.
1934 - മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നു രാജിവച്ചു.
1945 - ഐക്യരാഷ്ട്രസഭ സ്ഥാപിതമായി.
/filters:format(webp)/sathyam/media/media_files/2025/10/24/cbfbbf50-7e6b-4b4f-8c63-418fb69a6619-2025-10-24-06-54-50.jpeg)
1946 - പുന്നപ്രയിൽ തൊഴിലാളി ജാഥയ്ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഇരുന്നൂറിലധികം മരണം.
1947 - കാശ്മീർ പിടിച്ചടക്കി ഹരിസിങ് രാജാവിനെ പുറത്താക്കാൻ പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള പഠാൻ ഗിരിവർഗം കടന്നു കയറ്റം തുടങ്ങി.
1957 - അമേരിക്കൻ വോമ സേന എക്സ്-20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.
1962 - ക്യൂബൻ ക്രൈസിസ് . ലോകം മുൾ മുനയിൽ. USSR യുദ്ധകപ്പൽ ക്യൂബയിലേക്ക്.
1962 - ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് സ്ഥാപിതമായി.
1964 - നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന സാംബിയ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി.
1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.
1984 - ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/10/24/cac29aec-5289-4ae5-badd-4974fba93217-2025-10-24-06-54-50.jpeg)
1986 - ഇടുക്കിയിലെ തങ്കമണിയിൽ പോലീസ് അതിക്രമം.
1990 - പാക്കിസ്ഥാനിൽ നവാസ് ഷെരീഫ് അധികാരത്തിലെത്തി.
1994 - കൽക്കത്തയിലെ ടോളിഗഞ്ചിൽ നിന്ന് ഡംഡം വരെ ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ തുറന്നു.
1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.
1996 - മ്യാൻമറിൽ ആങ്സാൻ സൂകി വീണ്ടും വീട്ടുതടങ്കലിലായി.
1998 - പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ധാക്കയിൽ തുടങ്ങി.
2000 - കല്ലുവാതുക്കലും പള്ളിക്കലും വിഷമദ്യദുരന്തം
2003 - പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ തുടങ്ങി
2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർണഡ് വിമാനം പറക്കുന്നു.
2007 - ചൈനയുടെ ചന്ദ്ര ഉപഗ്രഹം changes 1 വിക്ഷേപിച്ചു..
2008 - Bloody friday . ആഗോള സ്റ്റോക്ക് മാർക്കറ്റ് കൂപ്പുകുത്തി.
/filters:format(webp)/sathyam/media/media_files/2025/10/24/eab68630-d2ac-444f-8ad3-b76bc606019c-2025-10-24-06-54-50.jpeg)
2009 - മലയാളിയായ ഡോ. കെ രാധാകൃഷ്ണൻ ISRO ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
2014 - ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഒരു പരീക്ഷണാത്മക ചാന്ദ്ര ദൗത്യം വിക്ഷേപിച്ചു, ചാങ്'ഇ 5-ടി 1 , അത് ചന്ദ്രന്റെ പിന്നിലേക്ക് വളയുകയും ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.
2015 - ഒക്‌ലഹോമ സ്റ്റേറ്റ് ഹോംകമിംഗ് പരേഡിലേക്ക് ഒരു ഡ്രൈവർ ഇടിച്ച് നാല് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 - ലിബിയയിലേക്ക് പറക്കുന്ന ഒരു ഫ്രഞ്ച് നിരീക്ഷണ വിമാനം മാൾട്ടയിൽ ടേക്ക്ഓഫിനിടെ തകർന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു .
2018-2021 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള 2018 ലെ EU നിർദ്ദേശം
/filters:format(webp)/sathyam/media/media_files/2025/10/24/f3973236-3ca9-4063-822c-d76fa938ff30-1-2025-10-24-06-54-50.jpeg)
2020 - സെനഗൽ തീരത്ത് 200 കുടിയേറ്റക്കാരുമായി മുങ്ങിയ കപ്പലിൽ 140 പേർ കൊല്ലപ്പെട്ടു, ഈ വർഷത്തെ ഏറ്റവും മാരകമായ കപ്പൽച്ചേതം
2022 - യുകെയിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അവരുടെ അടുത്ത നേതാവും പ്രധാനമന്ത്രിയുമായി ഋഷി സുനക്കിനെ നിയമിച്ചു, ആറ് ആഴ്ചകൾക്ക് ശേഷം ലിസ് ട്രസിന് പകരക്കാരനായി ; രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വർണ്ണ പ്രധാനമന്ത്രിയാണ് സുനക്
2023- - അമേരിക്കൻ പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സ് തന്റെ ഓർമ്മക്കുറിപ്പ് "ദി വുമൺ ഇൻ മി" പുറത്തിറക്കി
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya#
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us