ഇന്ന് നവംബര്‍ 20: ലോക ശിശുദിനവും ട്രാൻസ്‌ജെൻഡർ അനുസ്മരണ ദിനവും ഇന്ന്: കെ.കെ. ഷൈലജ ടീച്ചറിന്റേയും ശാലിനിയുടെയും പോളി വര്‍ഗ്ഗീസിന്റേയും തുഷാര്‍ കപൂറിന്റെയും ജന്മദിനം: കൊളംബസ് പോര്‍ട്ടറിക്കോ കണ്ടു പിടിച്ചതും ന്യൂജേഴ്‌സി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
വൃശ്ചികം 4
വിശാഖം  / അമാവസി 
2025 / നവംബർ 20, 
വ്യാഴം

Advertisment

ഇന്ന്;     

*വാഗൺ ട്രാജഡി 1921 ഓർമ്മദിനം !

 * ലോക ശിശുദിനം !   [ World Children’s Day ; ആരോഗ്യമുള്ള ആയുസ്സുള്ള ശിശുക്കളാണ് ഈ ലോകത്തിൻ്റെ സമ്പത്ത് അതിനാൽ അവർക്കു വേണ്ടി ജീവിയ്ക്കുക, ഇന്നലെ നമ്മുടെ പൂർവ്വികർ നമുക്കേകിയ എല്ല സുഖസൗകര്യങ്ങളും ഒട്ടും നഷ്ടപ്പെടുത്താതെ ഇരട്ടിയാക്കി നമ്മുടെ ഈ പുതിയ തലമുറയ്ക്കേകി സ്വസ്ഥരായി സംതൃപ്തരായ ഇവിടം വിട്ട് പോകേണ്ടവരാണ് നമ്മൾ എന്ന ബോധത്തോടെ ജീവിയ്ക്കുക അതിനായി പ്രവർത്തിക്കുക  അത് ഓർമ്മിയ്ക്കാനായി മാത്രം ഒരു ദിവസം..“Investing in our children is investing in our future.” എന്നതാണ് 2025 ൽ ഈ ദിനവുമായി ബന്ധപ്പെട്ട തീം ]

47adb609-8e9e-4312-ab4a-eb571f7e3c49

* ആഫ്രിക്ക വ്യാവസായിക ദിനം[Africa Industrialization Day; ആഫ്രിക്കൻ രാജ്യങ്ങളിലെ സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയ്ക്ക് വ്യാവസായിക വികസനം നിർണായക പ്രാധാന്യമുള്ളതാണ്. പുതിയ ഉപകരണങ്ങളും പുതിയ സാങ്കേതിക വിദ്യകളും അവതരിപ്പിച്ചുകൊണ്ട് വ്യവസായത്തിന് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഒരു ദിനം ]

*ട്രാൻസ്‌ജെൻഡർ അനുസ്മരണ ദിനം ! [ട്രാൻസ്‌ജെൻഡർ ദിനം . ട്രാൻസ് കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളെ ഓർക്കുവാൻ, അതിനെപ്പറ്റി പഠിയ്ക്കാൻ, പൊതുജനാവബോധമുണ്ടാക്കാൻ ഒരു ദിവസം.]

407a5bd8-12c2-4d0d-9df9-81e35c529ef1

*ലോക പാൻക്രിയാറ്റിക് കാൻസർ  ദിനം![ലോകമെമ്പാടുമായി എല്ലാ വർഷവും ഏകദേശം 500,000 ആളുകൾക്ക് പാൻക്രിയാറ്റിക് കാൻസർ രോഗനിർണയം നടത്തുന്നു, അതിജീവന നിരക്ക് വളരെ കുറവാണ്, ലോക പാൻക്രിയാറ്റിക് കാൻസർ ദിനം ഈ ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള അവബോധം, വിദ്യാഭ്യാസം, വിവരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ]

*ലോക തത്ത്വചിന്ത  ദിനം ![World Philosophy Day-പരിഷ്കൃത മനുഷ്യ പ്രവർത്തനത്തിന്റെ തുടക്കം മുതൽ, തത്ത്വചിന്ത ആളുകൾ അവരുടെ ജീവിതം നയിക്കുന്ന രീതിയിലും, ഗവൺമെന്റുകൾ നടത്തുന്ന രീതിയിലും, മതം ആചരിക്കുന്ന രീതിയിലും, അവരുടെ സമൂഹങ്ങളിൽ ഇടപെടുന്ന രീതിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. "the interconnection between philosophy, good governance, and sustainable development" എന്നതാണീ 2025 ൽ ഈ ദിനത്തിലെ തീം ]
110df498-c79b-4ddd-a061-0d26be41e364

*അന്താരാഷ്ട്ര ഹഗ് എ റണ്ണർ  ദിനം![ഇന്റർനാഷണൽ ഹഗ് എ റണ്ണർ ദിനം, ലേസ് ചെയ്ത് നടപ്പാതയിൽ ഇറങ്ങുന്നവരെ അംഗീകരിക്കാൻ ഒരു സന്തോഷകരമായ നിമിഷം നൽകുന്നു. ഇത് വെറും മൈലുകളോ ഓട്ടമത്സരങ്ങൾ പൂർത്തിയാക്കിയതോ മാത്രമല്ല.ഈ ദിവസം എല്ലാവരെയും - സുഹൃത്തുക്കളെയും, കുടുംബങ്ങളെയും, സഹ കായികതാരങ്ങളെയും - തങ്ങളുടെ ജീവിതത്തിലെ ഓട്ടക്കാരുമായി ഊഷ്മളമായ ഒരു ആംഗ്യം പങ്കിടാൻ ക്ഷണിക്കുന്നു. ]

* അർജൻറ്റീന: നാഷനൽ സോവർനിറ്റി  ഡേ !
* മെക്സിക്കൊ : വിപ്ലവ ദിനം!
* വിയറ്റ്നാം : അദ്ധ്യാപക ദിനം!

* USA ;
*  നിങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടറിന്  പേര് നൽകുവാൻ ഒരു ദിനം ![Name Your PC Day ;.]

30e686af-c423-4cb6-ab09-ec99a4a8fdcf

* ദേശീയ അസംബന്ധ ദിനം ! [National Absurdity Day ; വികാരങ്ങളും, വെെചിത്ര്യങ്ങളും മുഖ്യസ്ഥാനം അരുളുന്ന മനുഷ്യരുടെ ജീവിതത്തിൽ വിചിത്രമായവയെ ആശ്ലേഷിക്കുകയും  ആനന്ദമരുളുന്ന  യാദൃശ്ചികതയിൽ സന്തോഷം കണ്ടെത്തുകയും മാത്രം ചെയ്തിരുന്ന കാലത്ത്, രണ്ട് ലോക മഹായുദ്ധങ്ങളാണ് മനുഷ്യരെ ഇതെല്ലാം ഈ ജീവിതമെന്നത് തന്നെ വെറും അസംബന്ധം മാത്രമാണെന്ന് ചിന്തിയ്ക്കാൻ പ്രേരിപ്പിച്ചത്.ശരിയ്ക്കു പറഞ്ഞാൽ രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിലാണ് ഈ അസംബന്ധ പ്രസ്ഥാനം ആരംഭിച്ചത്,  ശീതയുദ്ധത്തിന്റെ അനിശ്ചിതത്വവും, അണവായുധങ്ങളുടെ ഭീഷണിയും, നാസിക്യാമ്പുകളുടെ ഭീകരതയും എല്ലാം അന്നത്തെ മനുഷ്യരിൽ  അസ്തിത്വവാദം നിഹിലിസം പോലുള്ള തത്ത്വചിന്തകളുമായി ബന്ധപ്പെട്ട് ഈ അസംബന്ധ പ്രസ്ഥാനം ആരംഭിയ്ക്കുവാൻ കാരണമായി.
 ജീവിതത്തിന് നിരവധി അർത്ഥങ്ങൾ ഉണ്ടാകാമെങ്കിലും നമുക്ക് ഒരിക്കലും അതിനെ കുറിച്ച് വ്യക്തമായി അറിയാൻ കഴിയില്ലെന്ന് ഈ അസംബന്ധവാദികൾ വിശ്വസിക്കുന്നു, അതിനാൽ ഈ കാര്യങ്ങളിൽ അസംബന്ധമായ പല പല അർത്ഥങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ അവർക്കു ഒരു പുതിയ പ്രത്യയശാസ്ത്രം തന്നെ ഉണ്ടായി.  സാമുവൽ ബെക്കറ്റ്, ജീൻ ജെനെറ്റ് തുടങ്ങിയവരെപ്പോലുള്ള കലാകാരന്മാർ ഈ അസംബന്ധത്തെ വിപുലീകരിക്കുന്ന തരത്തിൽ നാടക കലാസൃഷ്ടികൾ സൃഷ്ടിച്ചു കൊണ്ട്, തിയേറ്റർ ഇൻ ദ അബ്സർഡ് എന്ന ആശയത്തെത്തന്നെ ലോകമെമ്പാടും വ്യാപിപ്പിയ്ക്കാൻ കാരണക്കാരായി. ഈ അസംബന്ധ പ്രസ്ഥാനം ഇന്നും സജീവമാണ്, ഈ ആശയങ്ങൾക്കൊപ്പം സഞ്ചരിയ്ക്കുന്ന നിരവധി നാടക പ്രസ്ഥാനങ്ങളും കലാപ്രസ്ഥാനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ഉണ്ട്.]

1c868e43-6da2-4c72-9dd8-616f411745e8

* ദേശീയ പീനട്ട് ബട്ടർ ഫഡ്ജ് ദിനം![ National Peanut Butter Fudge Day.]

* ദേശീയ ഗെയിം & പസിൽ വീക്ക് ! [National Game & Puzzle Week.]

*Black Consciousness day![വ്യക്തിത്വത്തിൻ്റെ ശക്തിയെ ബഹുമാനിക്കാനും അത് പ്രതിഫലിപ്പിയ്ക്കാനും ഒരു ദിവസം.  കറുത്തവർഗ്ഗക്കാരുടെ അനുഭവങ്ങൾ, സംസ്കാരം, ശക്തി എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനും, അവരുടെ ആത്മാഭിമാനവും ഐക്യവും വർദ്ധിപ്പിയ്ക്കാനും ഈ ദിനം ആചരിയ്ക്കുന്നു. ഇത് ഒരു ആഘോഷം മാത്രമല്ല, എല്ലാവർക്കും അന്തസ്സിനും ബഹുമാനത്തിനും സമത്വത്തിനും തുല്യമായ അവകാശമുണ്ടെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ്. വംശീയ പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തിൽ കാണപ്പെടുന്ന അസ്പൃശ്യതയെ കുറിച്ച് ആഴത്തിൽ ചിന്തിക്കാനും ഇത്  നമ്മെ പ്രേരിപ്പിയ്ക്കുന്നു.]

* Road Safety Week !!
[ Nov 19th, 2023 - Sat Nov 25th]

ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്

823a9f61-d02f-4105-acb0-f9110064b2bb

"കല ഒരു കരകൗശലമല്ല, കലാകാരൻ അനുഭവിച്ച വികാരങ്ങളുടെ സംപ്രേഷണമാണ്."
(ലിയോ ടോൾസ്റ്റോയ് )

          *********
ഇന്നത്തെ പിറന്നാളുകാർ
*******
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗവും 2016 മുതൽ 2021 വരെ പതിനാലാം നിയമസഭയിലെ  സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയും  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ നേതൃത്വമികവ് കൊണ്ട്‌ ലോകശ്രദ്ധ പിടിച്ചുപറ്റുകയും നിലവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ (60963 വോട്ട്) മട്ടന്നൂർ മണ്ഡലത്തെ രണ്ടാമതും പ്രതിനിധീകരിക്കുകയും കെ.കെ. ഷൈലജ ടീച്ചറിന്റേയും (1956),

തെന്നിന്ത്യൻ സിനിമയിലെ ബാല നടിയായും (എന്റെ മാമാട്ടിക്കുട്ടിയമ്മ etc)പിന്നീട് നായികയായുമായി (അനിയത്തിപ്രാവ് etc) അഭിനയിച്ച ശാലിനിയുടെയും (1980),

79273bc2-29e2-4dec-834c-415c9294e059

മദിരാശി, ബാച്ച്‌ലര്‍ പാര്‍ട്ടി, ഹാപ്പി ജേര്‍ണ, അടി കപ്യാരേ കൂട്ടമണി, സിഐഎ തുടങ്ങിയ മലയാള ചിത്രങ്ങളിലടക്കം ഹിന്ദി, കന്നട,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള  ചലച്ചിത്ര അഭിനേതവായ ജോണ്‍ വിജയ് (1976)യുടേയും, 

ശാന്തിനികേതനിലെ  വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിലും കലയിലും ഒപ്പം ബംഗാളിലെ ബൗൾ സംഗീതത്തിലും പ്രാവീണ്യം നേടുകയും മോഹന വീണയുടെ ഉപജ്ഞാതാവും വിദ്വാനുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റേയും സംഗീതജ്ഞൻ ദേവരാജന് മാസ്റ്ററുടെയും പ്രിയ ശിഷ്യനുനും 40  തന്ത്രികളുള്ള ഒരു ഗിത്താർ,  'ബഹുതന്ത്രി വീണ' എന്ന ഒരു വാദ്യോപകരണം പുതുതായി കണ്ടു പിടിക്കുകയും ബംഗാളി, തമിഴ് ഭാഷകളിൽ കവിതകൾ എഴുതുകയും   നിലവിൽ സംഗീത നാടക രംഗത്ത് സജീവവും ഹിന്ദുസ്ഥാനി സംഗീതത്തിലെയും  സൌത്ത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെയും  നിറസാന്നിധ്യവുമായ  പോളി വർഗ്ഗീസിന്റേയും (1970),

57535bf3-ac77-4035-90c4-e288ff4e7fb0

പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ   ജിതേന്ദ്ര കപൂറിൻറെയും, സിനിമ, സീരിയൽ നിർമ്മാതാവ് ശോഭ കപൂറിൻറെയും   മകനായ നടൻ തുഷാർ കപൂറിന്റെയും (1976),

മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യവാദി, യുദ്ധവിരുദ്ധ പ്രവർത്തക, ആവിഷ്‌കാരസ്വാതന്ത്ര്യ പോരാളി, നാടക പ്രവർത്തക, വിമർശക, സംവിധായിക, നിർമാതാവ്, അധ്യാപിക, ബ്‌ളോഗർ എന്നിങ്ങനെ വിവിധ തലങ്ങളിൽ സജീവയായ പ്രസിദ്ധ ഇറാൻകാരി  കവി ഷീമ കൽബാസിയുടെയും (1972),

 2013ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇസ്രായൽകാരൻ അരിയ വാർഷലിന്റെയും (1940) ജന്മദിനം !

919fa6dd-9be1-4cb4-924d-f8abf7c68697

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ
*******
എൻ.ഇ. ബാലറാം ജ. (1919 -1994)
കെ.പി. മാധവൻ നായർ ജ. ( 1905-1997)
അനിൽ പനച്ചൂരാൻ   ജ (1969- 2021)
ടിപ്പു സുൽത്താൻ ജ. (1750 - 1799)
മിനു മസാനി ജ. (1905 - 1998)
തോമസ് ചാറ്റർട്ടൻ ജ. (1752-1770)
മിഖൈൽ അൽബോവ് ജ. (1851-1911)
സെല്മാ  ലോഗേർലെവ്  ജ. (1858-1940)

466684a7-7478-4b75-ac52-b0396b2ec4f5

മുൻ വ്യവസായവകുപ്പ് മന്ത്രിയും സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം മുതലായ പദവികള്‍ അലങ്കരിച്ചിരുന്ന മുന്‍ രാജ്യസഭാംഗം എൻ.ഇ. ബാലറാം (20 നവംബർ 1919 - 16 ജൂലൈ 1994),

തിരുവിതാംകൂർ-കൊച്ചി പി സി സി പ്രസിഡന്റ്(1952), കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം (1953) എ ഐ സി സി ജനറൽ സെക്രട്ടറി(1955- 58) 1963 നവമ്പറിലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കെ പി സി.സി പ്രസിഡന്റ്തുടങ്ങി നിരവധി പദവികൾ  വഹിക്കുകയും കേരള ഗാന്ധി സ്മാരക നിധി, സർവോദയ മണ്ഡലം, ഖാദി, മദ്യവർജന പ്രസ്ഥാനങ്ങൾ എന്നിവയിൽ സജീവമായി പ്രവർത്തിക്കുകയും 1969 ൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയുംചെയ്ത ഗാന്ധിയനായിരുന്ന കെ.പി.മാധവൻ നായർ(20 നവംബർ, 1905-1997), 

 ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ  പ്രശസ്തിയിലേക്കുയർത്തിയ ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. (20 നവംബർ 1969-3 ജനുവരി 2021)

a30c17bc-2161-4275-a9e3-56406de7da8d

സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനും, പുതിയ ഒരു നാണയ സംവിധാനം, ഭൂനികുതി വ്യവസ്ഥ തുടങ്ങിയ പല ഭരണപരിഷ്കാരങ്ങൾക്ക്  തുടക്കം കുറിക്കുകയും,  മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും പ്രയോഗിക്കുകയും ചെയ്ത പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന, ടിപ്പു സുൽത്താൻ എന്ന് അറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു (1750 നവംബർ 20- 1799 മേയ് 4),

e20e0404-1d6f-4ab3-b808-75175926a61a

സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ലോക് സഭാംഗമായസമുന്നതനായ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവായിരുന്ന Minocher Rustom Masani മിനോച്ചർ റസ്റ്റം മസാനി എന്ന മിനു മസാനി (1905 നവംബർ 20 -27 മെയ് 1998),

സ്വന്തം ഭാവനയുടേയും അനുകരണ സാമർഥ്യത്തിന്റേയും ബലത്തിൽ എഴുതിയ കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കവിയുടേതെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച് പ്രസാധകരേയും സാഹിത്യാസ്വാദകരേയും കബളിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന, വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ  ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്ത പ്രതിഭയായിരുന്ന തോമസ് ചാറ്റർട്ടൺ ( 20 നവംബർ, 1752- 24 ഓഗസ്റ്റ്, 1770),

a14a44fc-5aa3-4d47-baef-6bd3db2692d2

The Memoirs of an Underground Lodger തുടങ്ങിയ കൃതികൾ രചിച്ച റഷ്യക്കാരനായ എഴുത്തുകാരൻ മിഖൈൽ അൽബോവ് (നവംബർ 20, 1851- ജൂൺ 25, 1911),

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതാ എഴുത്തുകാരി സ്വീഡിഷ് ഭാഷയിൽ സാഹിത്യ രചന നടത്തിയ സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവ് (1858 നവംബർ 20-1940 മാർച്ച് 16) 

സ്മരണാഞ്ജലി !!!
*******
വി.കെ. നാരായണ ഭട്ടതിരി മ. (1880-1954)
കൊടുപ്പുന്ന ഗോവിന്ദഗണകൻ മ. (1924-1988)
ആർ.വെങ്കിടാചല അയ്യർ മ. (1901-1995)
കെ.കല്യാണിക്കുട്ടിയമ്മ  മ. (1905-1997)
 പി.വി. കുഞ്ഞുണ്ണി നായർ  മ( 1909-  1986)
കോഴിക്കോട് ശാന്താദേവി മ. (1927-2010)
വയലറ്റ് ആൽവ മ. (1908 -1969)
ഹീരാബായ് ബരോദ്കർ മ. (1905 -1989)
ലിയോ  ടോൾസ്റ്റോയി മ. (1828-1910)

മലയാള സാഹിത്യകാരനും വേദപണ്ഡിതനുമായിരുന്ന വി.കെ. നാരായണ ഭട്ടതിരി (1880 ഓഗസ്റ്റ് 1-1954 നവംബർ 20),

8519670f-bbe1-4e32-9f44-a1323a3f7650

ഗോപുരം എന്ന നിരൂപണകൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ മഹാ സംസ്കൃത പണ്ഡിതനും ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അംഗവും ആയിരുന്ന  കൊടുപ്പുന്ന ഗോവിന്ദ ഗണകൻ (1924 ജൂൺ 23-നവംബർ 20,1988)

സംസ്കൃതപണ്ഡിതനും, വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖനും, ആര്യസമാജത്തിന്റെ പ്രമുഖ പ്രവർത്തകനുമായിരുന്ന വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ (ഏപ്രിൽ 20 1901 - 1995 നവംബർ 20 )

അദ്ധ്യാപിക, വിദ്യാഭ്യാസ പ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനന നിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച പ്രമുഖയായ സാമൂഹ്യ പ്രവർത്തക കെ. കല്യാണിക്കുട്ടിയമ്മ (1905-1997 നവംബർ 20),

82403b39-1c8e-4326-9c4c-6648861f8636

നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുക വഴി 1931-32 കാലത്തിൽ ഇദ്ദേഹം ജയിൽ വാസമനുഷ്ഠിച്ചിട്ടുള്ള, ഒന്നും രണ്ടും കേരളനിയമസഭകളിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  പി.വി. കുഞ്ഞുണ്ണി നായർ (01സെപ്റ്റംബർ 1909- 20 നവംബർ 1986). 

60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ച മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്ന  കോഴിക്കോട് ശാന്താദേവി എന്ന ദമയന്തി(1927 -20 നവംബർ 2010) ,

ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിതയും, രാജ്യസഭയെ നയിച്ച ആദ്യ വനിതയും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷയും, അഭിഭാഷകയും ആയിരുന്ന വയലറ്റ് ഹരി ആൽവ എന്ന വയലറ്റ് ആൽവ ( 24 ഏപ്രിൽ 1908 –  20 നവംബർ 1969),

b9827654-bfa5-431d-8207-fd3d417832e5

ഖയാൽ, ഠുമ്രി, ഗസൽ, ഭജൻ തുടങ്ങിയ സംഗീത ശൈലിയിൽ പ്രവീണയും, കിരാന ഘരാന ശൈലി പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി ഗായിക ഹീരാബായ് ബരോദ്കർ (30 മെയ് 1905 - 20 നവംബർ 1989),

റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യ ജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ശ്രദ്ധിക്കപ്പെട്ട യുദ്ധവും സമാധാനവും, അന്നാ കരേനീന തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയി (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910),

c2bdb3e9-2236-4606-beb4-cb1d792c7b4a

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1493 - കൊളംബസ് പോർട്ടറിക്കോ കണ്ടു പിടിച്ചു.

1789 - ന്യൂജേഴ്സി അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു.

be3ea185-7caa-4f87-b62c-09c7feccf3dd

1816 - ലോകത്തിലെ ആദ്യകാല സർവകലാശാലകളിൽ ഒന്നായ വാർസ യു. സിറ്റി നിലവിൽ വന്നു.

1893 - New York times ലോകത്തിൽ ആദ്യമായി കളർ പത്രം പുറത്തിറക്കി.

d2a15992-334e-4a91-a199-305e10da0de3

1895 - അമേരിക്കകാരനായ Frederick E Blaisdell ന് pancil ന് patent കിട്ടി.

1911 - ഇറ്റലിയിൽ നിന്ന് മാർക്കോണി അയച്ച wire less transmission ന്യു യോർക്കിൽ ലഭിച്ചു.

1917 - ഉക്രൈൻ റിപ്പബ്ലിക്കായി.

1921-ലെ (മലബാർ കലാപം) തുടർന്ന് നവംബർ 20-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ നൂറോളം പേരിൽ ‍70 തടവുകാർ ശ്വാസം മുട്ടി മരിച്ചു.  (ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്ത് മുസ്ലീങ്ങൾ നടത്തിയ സമരമായിരുന്നു മലബാർ കലാപം അഥവാ മാപ്പിള ലഹള.  അതോടൊപ്പം തന്നെ ബ്രീട്ടീഷു് ഒറ്റുകാർ എന്നാരോപിച്ച് ഹിന്ദു ജന്മിമാർക്കെതിരെയുമായിരുന്നു സമരക്കാരുടെ ആക്രമം.)

cc7894c2-5e27-4dc7-a327-d3729ec22d07

1947 - ബ്രിട്ടനിലെ എലിസബത്ത് രാജകുമാരി ലെഫ്റ്റനന്റ് ഫിലിപ് മൗണ്ട്ബാറ്റണിനെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽവെച്ചു വിവാഹം കഴിച്ചു.

1962 - ശീതയുദ്ധ സമാപനം. സോവിയറ്റ് ആയുധങ്ങൾ നീക്കം ചെയ്യാൻ ക്യൂബ അനുവദിച്ചു.

ce9c84ab-deb3-465b-bc44-37bbe116952d

1981 - ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര വിക്ഷേപിച്ചു.

1984 - സെറ്റി (സെർച്ച് ഫോർ എക്സ്ട്രാ-ടെറസ്ട്രിയൽ ഇന്റല്ലിജൻസ്) സ്ഥാപിതമായി.

1985 - മൈക്രോസോഫ്റ്റ് വിൻഡോസ് 1.0 പ്രകാശിതമായി.

ee35787f-2c20-4443-b7ec-ee14a1a16c30

1986 - WHO ( ലോകാരോഗ്യ സംഘടന ) എയിഡ്സ് രോഗ നിർമാർജന തീവ്രയജ്ഞം പ്രഖ്യാപിക്കുന്നു.

1994 - ഐശ്വര്യ റായ് മിസ് വേൾഡായി തെരഞ്ഞെടുക്കപ്പെട്ടു.

2015- ആമസോൺ വനത്തിലെ പകുതിയിലധികം മരങ്ങളും വംശനാശ ഭീഷണിയിലാണെന്ന് "സയൻസസ് അഡ്വാൻസസ്" ജേണലിൽ പ്രസിദ്ധീകരിച്ച ഡാറ്റ പറയുന്നു.

2017 - അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്കാരനായ ദൽവീന്ദർ സിങ് ജഡ്ജിയായി.

ef6cd85c-d4c1-4d7b-93d9-14f1a0a95a36

2019-  ഓക്സ്ഫോർഡ് നിഘണ്ടുവിലെ വാക്ക് "കാലാവസ്ഥാ അടിയന്തരാവസ്ഥ" എന്നാണ്.

2022- കാലാവസ്ഥാ വ്യതിയാനം മൂലം ദരിദ്രരും ദുർബലരുമായ രാജ്യങ്ങളെ സഹായിക്കുന്നതിനായി ഫണ്ട് സ്ഥാപിക്കാൻ 2022 ലെ യുഎൻ സിഒപി27 ഉച്ചകോടി തീരുമാനിച്ചു,

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment