/sathyam/media/media_files/2025/11/26/new-project-2025-11-26-08-14-20.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
വൃശ്ചികം 10
തിരുവോണം / ഷഷ്ഠി
2025 നവംബർ 26,
ബുധൻ
ഇന്ന്
* മുംബൈ ഭീകരാക്രമണം (2008) !
*ദേശീയ നിയമ, ഭരണാഘടനാ ദിനം ! [Indian Constitution Day ; എല്ലാ വർഷവും നവംബർ 26-ന് ഇന്ത്യൻ ഭരണഘടനാ ദിനം/ നിയമ ദിനം അല്ലെങ്കിൽ സംവിധാൻ ദിവസ് ആയി ആചരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/26/2fcc09e4-41fa-49b1-97f0-bbccd7d5ca40-2025-11-26-08-08-17.jpeg)
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു. ഇത് സംവിധാൻ ദിവസ്, ദേശീയ നിയമദിനം എന്നീ പേരുകളിലും അറിയപ്പെടുന്നു. 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി, ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായി ആണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത്. ]
/filters:format(webp)/sathyam/media/media_files/2025/11/26/2baa34d9-d5b2-41d4-a1c6-04ec3865f149-2025-11-26-08-08-17.jpeg)
*ദേശീയ ക്ഷീരദിനം ! [ഇന്ത്യൻ ക്ഷിര വിപ്ലവത്തിന്റെ പിതാവ്, ഇന്ത്യയുടെ പാൽക്കാരൻ എന്നൊക്കെ അറിയപ്പെടുന്ന ഇന്ത്യയിൽ പാൽ ലഭ്യത സുലഭമാക്കാൻ വേണ്ടി പ്രയത്നിച്ച് അമൂൽ പ്രോഡക്റ്റുകളിലൂടെ വിജയം വരിച്ച മലയാളി സയൻ്റിസ്റ്റായ ഡോ. വർഗീസ് കുര്യന്റെ ജന്മദിനം ! ഗുജറാത്തിലെ അമൂലിൻ്റെ (ആനന്ദ് മിൽക്ക് യൂണിറ്റ് ലിമിറ്റഡിൻ്റെ) സ്ഥാപകനാണ് ഇദ്ദേഹം ]
*അമിതവണ്ണ വിരുദ്ധ ദിനം![Anti-Obesity Day -ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ രോഗങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനാണ് എല്ലാ വർഷവും നവംബർ 26-ന് അമിതവണ്ണവിരുദ്ധദിനം ആചരിക്കുന്നത്. പൊണ്ണത്തടി നിരക്ക് സമൂഹത്തിൽ ഗണ്യമായി ഉയരുന്നുണ്ട്. ഇത് ഈ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്.]
/filters:format(webp)/sathyam/media/media_files/2025/11/26/1fb5351f-f2ff-4e7e-99f6-b6795a6adca2-2025-11-26-08-08-17.jpeg)
* ഇൻഡ്യ,അബ്കാസിയ ജോർജിയ: ഭരണഘടന ദിനം.!
* മംഗോളിയ: പ്രജാതന്ത്ര ദിനം!
* USA; ദേശീയ കേക്ക് ദിനം ![National Cake Day ]
*കോട്ടൺ ഡി തുലിയാർ ദിനം![ കോട്ടൺ ഡി ടുലിയാർ നായ്ക്കൾ കാണാൻ ചെറുതും ആകർഷകവുമാണ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മറ്റ് നായ പ്രേമികളുമായും കോട്ടൺ ഡി ടുലിയാർ ദിനം ആഘോഷിച്ചുകൊണ്ട് ഈ ആകർഷകമായ നായ് ഇനത്തെക്കുറിച്ച് അറിയാൻ ഒരു ദിവസം]
*ഗുഡ് ഗ്രിഫ് ഡേ.![പ്രിയപ്പെട്ട "പീനട്ട്സ്" കോമിക് സ്ട്രിപ്പിൻ്റെ സ്രഷ്ടാവായ ചാൾസ് എം. ഷൂൾസിനെ കുറിച്ച് അറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിവസം. ഷൂൾസിൻ്റെ കോമിക് കഥാപാത്രങ്ങൾ ദശലക്ഷക്കണക്കിന് വായനക്കാർക്ക് നൽകിയ സന്തോഷവും ആവേശവും പരസ്പരം പങ്കുവയ്ക്കാൻ ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/11/26/0dc38c18-a7e3-4bb5-ba95-bb81a146a26c-2025-11-26-08-08-17.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്്
''വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളായവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.''
[ - സാഫോ ]
(പൌരാണികഗ്രീസിലെ ഭാവഗായിക)
. ******
ഇന്നത്തെ പിറന്നാളുകാർ
********
/filters:format(webp)/sathyam/media/media_files/2025/11/26/2e0f5017-a754-452a-b7d3-effbca006bca-2025-11-26-08-08-17.jpeg)
പ്രശസ്ത ചലച്ചിത്രനടിയും നടൻ ബിജുമേനോന്റെ ഭാര്യയുമായ സംയുക്ത വർമ്മയുടെയും (1981),
പ്രശസ്തയായ യുവനടിയും, ടെലിവിഷൻ അവതാരകയുമായ മീരനന്ദന്റെയും (1990),
2016ല്‍ പുറത്തിറങ്ങിയ 'ലെന്‍സ് ' എന്ന ആദ്യ മലയാള ചിത്രമടക്കം തമിഴ്, തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവമായ പ്രശസ്ത ചലച്ചിത്ര നടി മിഷഘോഷാലിന്റേയും (1989 ),
/filters:format(webp)/sathyam/media/media_files/2025/11/26/3a24a919-dd45-4308-9d7e-00cedff575dc-2025-11-26-08-09-28.jpeg)
മോഡലും ഹിന്ദി സിനിമാരംഗത്തെ അറിയപ്പെടുന്ന നടനുമായ അർജുൻ രാംപാലിന്റെയും (1972),
2014ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഹിന്ദി - ഉറുദു കവി മുനാവർ റാണയുടെയും (1952),
ചലച്ചിത്ര നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ റിയ സൈറയുടെയും (1992) ജന്മദിനം !
******
/filters:format(webp)/sathyam/media/media_files/2025/11/26/7b156e5b-641b-4724-a0bc-fe682ae1c92d-2025-11-26-08-09-28.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
******
വർഗീസ് കുര്യൻ ജ. (1921 - 2012)
വി.കെ.മൂർത്തി ജ. (1923 - 2014)
കെ.പി. കോസലരാമദാസ് ജ.(1928-2013)
ബർലിൻ കുഞ്ഞനന്തൻ നായർ ജ. (1926-2022)
ടി.ടി. കൃഷ്ണമാചാരി ജ. (1899-1974)
LTTE- പുലി പ്രഭാകരൻ ജ.(1954-2009)
വിപിൻദാസ് ജ. (1940 - 2011)
പ്രൊഫ. യശ്പാൽ ജ. (1926-2017)
ഗോവിന്ദ് പൻസാരെ ജ. (1933 - 2015)
യൂജിൻ അയനെസ്കൊ ജ. (1909-1994)
ഫെർഡിനാൻഡ് ഡെ സൊസ്യൂർ ജ.(1857-1913)
വി.കെ. മൂർത്തി (1923 - 2014 )
രബി റേ (1926 - 2017)
/filters:format(webp)/sathyam/media/media_files/2025/11/26/6f760f5b-1419-4b72-ac60-929b5997dca1-2025-11-26-08-09-28.jpeg)
ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനും, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിക്കുകയും, അമുലിനെ മുൻനിരയിൽ എത്തിക്കുകയും, ചെയ്ത പ്രശസ്തനായ സാമൂഹിക സംരംഭകനും പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവും ആയ വർഗീസ് കുര്യൻ (26 നവംബർ 1921 – 9 സെപ്റ്റംബർ 2012),
ആദ്യകാല ചലച്ചിത്ര ഛായാ ഗ്രാഹകനും, ദാദാ സാഹിബ് ഫാൽകേ പുരസ്കാര ജേതാവും കാഗസ് കെ ഫൂല്‍ ‘ദ ഗൺസ് ഓഫ് നവ്‌റോൺ’ തുടങ്ങിയ ചിത്രങ്ങളുടെ കാമറമാനുമായിരുന്ന വി.കെ. മൂർത്തി (26 നവംബർ 1923 - 7 ഏപ്രിൽ 2014),
/filters:format(webp)/sathyam/media/media_files/2025/11/26/4d582116-a368-4c99-bc1d-8c64ca24eb2a-2025-11-26-08-09-28.jpeg)
നക്സൽ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുകയും, നിയമസഭാംഗത്വം രാജിവയ്ക്കുകയും ചെയ്ത മൂന്നാം കേരള നിയമ സഭയിലെ സാമാജികനും തിരുവനന്തപുരം മുൻ മേയറുമായിരുന്ന കെ.പി. കോസലരാമദാസ് (26 നവംബർ 1928 - 3 ജൂൺ 2013),
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനും മാർക്സിസ്റ്റ് ചിന്തകനും ഒളിക്യാമറകൾ പറയാത്തത്, പൊളിച്ചെഴുത്ത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ പി.കുഞ്ഞനന്തൻ നായർ എന്ന ബർലിൻ കുഞ്ഞനന്തൻ നായർ (26 നവംബർ 1926-2022),
/filters:format(webp)/sathyam/media/media_files/2025/11/26/28ed71c4-cc48-4a95-82af-d7b8e49c1bff-2025-11-26-08-10-09.jpeg)
ഇരുനൂറോളം ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകനായിരുന്ന വിപിൻദാസ് (1940 നവംബർ 26- 2011 ഫെബ്രുവരി 12),
1956ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കൊണോമിക്ക് റിസർച്ചിന്റെ (NCAER) ആദ്യ ഭരണസമിതിയിലെ സ്ഥാപക അംഗവുo,ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രിയും ടിടികെ ഗ്രൂപ്പിന്റെ സ്ഥാപകനും ആയിരുന്ന തിരുവെല്ലൂർ തട്ടൈ കൃഷ്ണമചാരി എന്ന TT K(നവംബർ 26, 1899 - 1974)
/filters:format(webp)/sathyam/media/media_files/2025/11/26/5398fccd-4ea5-47bb-ad78-bb1d6a4a9ce6-2025-11-26-08-10-09.jpeg)
പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനും അധ്യാപകനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനും ആയിരുന്ന പ്രൊഫ. യശ്പാൽ (26 നവംബർ 1926- 24 ജൂലൈ 2017),
മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (CPI) മുതിർന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന വ്യക്തിയും ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകരാല്‍ കൊല്ലപ്പെട്ടു എന്ന്‍ പറയപ്പെടുന്ന ഗോവിന്ദ് പൻസാരേ (26 നവംബർ 1933 - 20 ഫെബ്രുവരി 2015),
/filters:format(webp)/sathyam/media/media_files/2025/11/26/7732c2f4-b4c8-41b4-af27-7c03d308b5f6-2025-11-26-08-10-09.jpeg)
ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ (നവംബർ 26, 1954 - മേയ് 18, 2009),
20-ആം നൂറ്റാണ്ടിൽ ഭാഷാ ശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങൾക്ക് അടിസ്ഥാനമായ ആശയങ്ങൾക്ക് പ്രത്യേകിച്ച്, ഭാഷാശാസ്ത്രരംഗത്ത് ചില പരികല്പനകൾ അവതരിപ്പിച്ച്, ഘടനാവാദത്തിന് വിത്തുപാകുകയും, ആധുനിക ഭാഷാശാസ്ത്രത്തിന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്ത സ്വിസ് ഭാഷാ ശാസ്ത്രജ്ഞൻ ഫെർഡിനാൻഡ് ഡെ സൊസ്യൂർ (നവംബർ 26,1857 – ഫെബ്രുവരി 22,1913) ,
/filters:format(webp)/sathyam/media/media_files/2025/11/26/1134e9ca-af3f-404f-b770-c078f722848d-2025-11-26-08-10-09.jpeg)
ദ് ബാൾഡ് പ്രിമഡോണ, റിനോസറസ്, തുടങ്ങിയ നാടകങ്ങൾ എഴുതി അസംബന്ധ നാടകവേദിയിലേ ഒരു പ്രധാന റുമാനിയൻ നാടകകൃത്തായിരുന്ന യൂജിൻ അയനെസ്കൊ (1909 നവംബർ 26 - 1994 മാർച്ച് 28)
ആദ്യകാല ചലച്ചിത്രഛായാഗ്രാഹകനും,ദാദാ സാഹിബ് ഫാൽകേ പുരസ്കാര ജേതാവുമായിരുന്ന വി.കെ.മൂർത്തിയുടെയും (26 നവംബർ 1923 - 7 ഏപ്രിൽ 2014)
/filters:format(webp)/sathyam/media/media_files/2025/11/26/571ece3e-e68f-4158-a330-e83a8556d819-2025-11-26-08-10-09.jpeg)
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ (എസ്.എസ്.പി) അംഗവും മൊറാർജി മന്ത്രി സഭയിലെ ആരോഗ്യ - കുടുംബ ക്ഷേമേ വകുപ്പുമന്ത്രിയും ഒമ്പതാം ലോക സഭയിലെ സ്പീക്കറും ആയിരുന്ന രബീറേയുടെയും ജന്മദിനം(26 നവംബർ 1926 - 6 മാർച്ച് 2017 )
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ബിച്ചു തിരുമല മ. (1942-2021)
[ബി. ശിവശങ്കരൻ നായർ]
കോവുണ്ണി നെടുങ്ങാടി മ. (1830 - 1889)
പ്രൊ. കെ സി പിറ്റർ മ. (1921 - 1996)
ജി. പത്മനാഭൻ തമ്പി മ. (1929 -2002)
എം.എം. സുന്ദരം മ.( , 1931- 1971)
ഹബീബ് വലപ്പാട് മ. (1936 - 2006)
പി.കെ. വേണുക്കുട്ടൻ നായർ മ.(1934-2012)
ഹേമന്ത് കർകരെ മ. (1954 -2008)
മൗലാനാ ഷൗക്കത്തലി മ. (1873-1938)
സോജേണർ ട്രൂത്ത് മ. (1797-1883 )
ജെ.പി. ഗിൽഫോർഡ് മ. (1897-1987)
/filters:format(webp)/sathyam/media/media_files/2025/11/26/364679fe-c51a-4336-9038-d43f4f427f85-2025-11-26-08-11-06.jpeg)
സംസ്കൃത പണ്ഡിതനും 'കേരളകൗമുദി' എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമായിരുന്ന കോവുണ്ണി നെടുങ്ങാടി (31 ആഗസ്റ്റ് 1830 - 26 നവംബർ 1889),
ആഫ്രിക്ക! ആഫ്രിക്ക!" എന്ന സഞ്ചാര സാഹിത്യം എഴുതിയ പ്രൊ. കെ സി പീറ്റർ ( ഒക്ടോബര്‍17, 1921 - നവംബർ 26, 1996),
/filters:format(webp)/sathyam/media/media_files/2025/11/26/af573183-eca0-48c6-b35f-d745678e1a8a-2025-11-26-08-11-06.jpeg)
ഒന്നാം കേരളനിയമസഭയിൽ തിരുവല്ല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ജി. പത്മനാഭൻ തമ്പി
(1929 - 26 നവംബർ 2002),
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ദേവികുളം ദ്വയാംഗ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് രണ്ടാം കേരളനിയമസഭയിൽ അംഗമായത് എം.എം. സുന്ദരം
(ഫെബ്രുവരി , 1931-26 നവംബർ 1971)
/filters:format(webp)/sathyam/media/media_files/2025/11/26/ac2d6321-da81-4019-8961-a58b1a47d1f3-2025-11-26-08-11-06.jpeg)
വ്യക്തിമനസ്സിന്റെ സൂക്ഷ്‌മതകൾ ആഖ്യാന വിഷയമാക്കുന്നതിൽ അനിതര സാധരണത്വം പ്രകടിപ്പിക്കുകയും, തൃശൂർ ജില്ലയിലെ വലപ്പാട് ഗ്രാമത്തിൽ ജനിച്ച് അഞ്ചര പതിറ്റാണ്ടു കാലം ഗ്രാമാനുഭൂതികളെ ഭാഷയിലേക്ക് ആവാഹിക്കുകയും ചെയ്ത കഥാകാരനായിരുന്ന ഹബീബ് വലപ്പാട്
(1936 ജൂലൈ 1-നവംബർ 26, 2006)
അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയർ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികൾ മലയാളി നാടകാസ്വാദകർക്ക് മുമ്പിൽ ആദ്യമായി എത്തിച്ച പ്രമുഖനായ നാടക പ്രവർത്തകനും നാടക സംവിധായകനുo സിനിമ നടനും ആയിരുന്ന പി.കെ. വേണുക്കുട്ടൻ നായർ (14 ജൂലൈ 1934 - 26 നവംബർ 2012),
/filters:format(webp)/sathyam/media/media_files/2025/11/26/a18d30d7-9281-41db-8898-370c41938330-2025-11-26-08-11-06.jpeg)
രാകേന്ദുകിരണങ്ങൾ, ഓലത്തുമ്പത്തിരുന്നൂയലാടും, തേനും വയമ്പും,മൈനാകം തുടങ്ങിയ ലോക പ്രീയ ഗാനങ്ങൾ രചിച്ച ചലചിത്ര ഗാന രചയിതാവും കവിയുമായ ബി ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല
(1941 ഫെബ്രുവരി 13-26 നവംബർ 2021 ),
ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുന്നണി പോരാളി, സമ്മേളനത്തിന്റെ ആദ്യത്തെ പ്രസിഡന്റ്, ഇന്ത്യൻ സ്വതന്ത്ര്യസമര നേതാക്കളിൽ പ്രമുഖൻ, മൗലാനാ മുഹമ്മദ് അലിയുടെസഹോദരൻ എന്നീ നിലകളിൽ പ്രശസ്തനായ മൗലാനാ ഷൗകത്ത് അലി (10 മാർച്ച് 1873– 26 നവംബർ 1938)
/filters:format(webp)/sathyam/media/media_files/2025/11/26/b0ad88bd-638c-417b-aaad-43805a2fcea8-2025-11-26-08-11-53.jpeg)
2008 ലെ മുംബൈ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരണപ്പെട്ട മുംബൈ ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്ന ഹേമന്ത് കർകരെ(12 ഡിസംബർ 1954 – 26 നവംബർ 2008),
അടിമത്തത്തിനും ലിംഗ വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ആഫ്രിക്കൻ അമേരിക്കൻവനിത സോജേണർ ട്രൂത്ത് എന്ന ഇസബെല്ല ബോംഫ്രീ (1797-1883 നവംബർ 26),
/filters:format(webp)/sathyam/media/media_files/2025/11/26/d8ab2b65-830b-44a9-a900-5a57afc3b4ee-2025-11-26-08-11-54.jpeg)
മനുഷ്യ ബുദ്ധിയെ അളക്കുന്നതിനുള്ള മാനകങ്ങൾ വികസിപ്പിച്ചെടുക്കുന്ന തിലും വലുതായ പങ്കു വഹിക്കുകയും, അപഭ്രംശചിന്തയെയും, സംവ്രജന ചിന്തയെയും തമ്മിൽ വേർതിരിച്ചു കാണുന്നതിനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തുകയും ചെയ്ത അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ജെ.പി. ഗിൽഫോർഡ് ( മാർച്ച് 7, 1897, – നവംബർ 26, 1987),
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1778 - ക്യാപ്റ്റൻ ജയിംസ് കുക്ക് ഹവായി ദ്വീപ് കണ്ടു പിടിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/26/c907b390-2c7a-4e4d-a8a0-7ca6f46549b4-2025-11-26-08-11-54.jpeg)
1789 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ ശുപാർശപ്രകാരം 'താങ്ക്സ് ഗിവിങ് ദിനം' ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി.
1865 - ലൂയിസ് കരോളിന്റെ 'Alice in Wonderland ' പ്രസിദ്ധീകരിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/26/c17fdef5-ae72-4bde-b3fa-21bac679c5d3-2025-11-26-08-11-53.jpeg)
1904 - തിരുനെൽവേലി-കൊല്ലം തീവണ്ടിപ്പാത നിലവിൽ വന്നു.
1922 - ഹോവാർഡ് കാർട്ടറും ലോർഡ് കാർനവോണും തുതൻഖാമന്റെ കല്ലയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ് അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു.
1935 - International Institute of social history ആംസ്റ്റർഡാമിൽ സ്ഥാപിച്ചു.
1947 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് ധനകാര്യ മന്ത്രി ആർ.കെ. ഷൺമുഖം ചെട്ടി അവതരിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/26/b300d8e8-af61-4dfb-83fd-73275e770876-2025-11-26-08-11-53.jpeg)
1949 - ഭാരത സർക്കാർ ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി.
1952 - ലോകത്തിലെ ആദ്യ 3D സിനിമ അമേരിക്ക യിൽ പ്രദർശിപ്പിച്ചു. (Bwana Devil)
/filters:format(webp)/sathyam/media/media_files/2025/11/26/e02dd7bb-2df5-4781-b946-9bf21a462fc5-2025-11-26-08-12-44.jpeg)
1990 - സോളിഡരിറ്റി നേതാവ് ലെക് വെലേസ പോളണ്ടിൽ കമ്യൂണിസ്റ്റ് ഭരണം തകർത്ത് അധികാരത്തിലേക്ക്.
1990 - വി.എസ്. രമാദേവി രാജ്യത്തെ പ്രഥമ വനിതാ (നിലവിൽ ഏക) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു.
/filters:format(webp)/sathyam/media/media_files/2025/11/26/f8d35dbb-79df-47b7-a73d-b011ba6b9c6c-2025-11-26-08-12-44.jpeg)
1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
2003 - കോൺകോർഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കൽ നടത്തി.
/filters:format(webp)/sathyam/media/media_files/2025/11/26/fb99e91b-39b7-4f52-98c6-0e1b70d77c6d-2025-11-26-08-12-44.jpeg)
2008 - ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. ഹേമന്ത് കർക്കരെ, സന്ദീപ് ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി സൈനികർ വീരമൃത്യു വരിച്ച പോരാട്ടം
2009 - സുഖോയ്-30 യുദ്ധവിമാനത്തിൽ പുനെയിൽ നിന്നു പറന്നുയർന്ന ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി. യുദ്ധവിമാനത്തിൽ പറക്കുന്ന ഏറ്റവും പ്രായം ചെന്ന വനിതയുമാണ് പ്രതിഭാ പാട്ടീൽ.
/filters:format(webp)/sathyam/media/media_files/2025/11/26/f4204a49-847f-44ea-8039-28b2f23e2959-2025-11-26-08-12-44.jpeg)
2018 - നാസയുടെ ഇൻസൈറ്റ് ദൗത്യം 7 മാസത്തെ യാത്രയ്ക്ക് ശേഷം ചൊവ്വയിൽ ഇറങ്ങി.
2022 - സ്കിൻ ക്യാൻസറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കിന് വേണ്ടി 2,500 പേർ നഗ്നരായി പോസ് ചെയ്തു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us