/sathyam/media/media_files/2025/10/30/new-project-2025-10-30-06-52-47.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
തുലാം 13
തിരുവോണം / അഷ്ടമി
2025/ ഒക്ടോബര്‍ 30,
വ്യാഴം
ഇന്ന്;
*ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം ഐപ്പശി ആറാട്ട് !
*ലോക ഓഡിയോ നാടക ദിനം! [ലോക ഓഡിയോ നാടക ദിനം ദൃശ്യമാധ്യമങ്ങളിലുടെ നാടകങ്ങൾ യഥേഷ്ടം കാണാൻ കഴിയുന്ന ഇന്നത്തെ കാലത്ത് കാലഹരണപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ശ്രവ്യമാധ്യമങ്ങളിലൂടെയുള്ള നാടകങ്ങൾ കേൾക്കുന്ന കേട്ടു കൊണ്ടിരുന്ന ആ പഴയ സമ്പ്രദായത്തെ ഓർക്കാൻ അറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/10/30/0d46b393-2641-4e7a-8caa-e9aaa7c2c912-2025-10-30-06-37-01.jpeg)
*തേവർ ജയന്തി * ![ദക്ഷിണ തമിഴ്നാട്ടിൽ സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗം 'തേവരുടെ ജന്മദിനമായ ഇന്ന് തേവർ ജയന്തിയായി ആലോഷിച്ചുവരുന്നു.]
* മൈൻ റെസ്ക്യൂ ഡേ ![Mine Rescue Day ;അപകടത്തിൽ പെടുന്ന മറ്റ് ഖനിത്തൊഴിലാളികളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന സന്നദ്ധപ്രവർത്തകരുടെ അർപ്പണബോധവും ത്യാഗവും തിരിച്ചറിയാനുള്ള ഒരു ദിവസം 2013 മുതൽ ഒക്ടോബർ 30 മൈൻ റെസ്ക്യൂ ഡേ (എംആർഡി) ആയി ആചരിയ്ക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/10/30/6b014538-b28a-479e-9850-1b151554c660-2025-10-30-06-37-02.jpeg)
* ഒരു മഹത്തായ ശവസംസ്കാര ദിനം സൃഷ്ടിക്കുക ! [Create A Great Funeral Day ; ജീവിതം മനോഹരമായ ഒരു കാര്യമാണെങ്കിലും, അത് എന്നെങ്കിലും അവസാനിക്കേണ്ടതാണ് എന്നത് ഒരു സത്യമാണ്. അതാണ് മരണം, എല്ലാവരും ഒരു ഘട്ടത്തിൽ മരിക്കും. അങ്ങനെ സംഭവിക്കുമ്പോൾ, മരിച്ചയാളുടെ കുടുംബാംഗങ്ങളും വേണ്ടപ്പെട്ടവരും എങ്ങനെ മുന്നോട്ട് ജീവിച്ചുപോകണം എന്നതിന് ഒരു തയ്യാറെടുപ്പ് അവരും നമ്മളും നടത്തേണ്ടതുണ്ട്. അതിനായി ഒരു ദിവസംഅതോടൊപ്പം ഏതൊരാളുമായും അവരുടെ അവസാന യാത്രയെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും അപ്രകാരം മരിക്കാൻ പോകുന്നവരുടെ ആഗ്രഹങ്ങൾ പരമാവധി സാധിച്ചു കൊടുത്തു കൊണ്ട് അവരെ ആദരിയ്ക്കുകയും അവരുടെ പ്രയാസകരമായ സമയങ്ങളിൽ അവരുടെ മനസ്സിന് ഉന്മേഷം നൽകി അവരുടെ ഉള്ളിലെ കദനഭാരം ലഘൂകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുവാൻ ഒരു ദിവസം ]
/filters:format(webp)/sathyam/media/media_files/2025/10/30/4f8c876f-9158-44a8-b27e-d7dd86693558-2025-10-30-06-37-02.jpeg)
* National Text your Ex day ![ നിങ്ങൾക്ക് നിങ്ങളുടെ പഴയ ജീവിത പങ്കാളിക്ക് സന്ദേശമയക്കാൻ ഒരു ദിനം.
- നിങ്ങളുടെ മുൻകാല ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും അവരെ പരിഗണിക്കാനും ഇപ്പോൾ അവർ എങ്ങനെയുണ്ടെന്ന് അറിയാനും, അവർ നിങ്ങളോട് എത്ര മോശമായി പെരുമാറിയെന്ന് അവരോട് തുറന്നു പറയാനും, അല്ലെങ്കിൽ അവർ നിങ്ങളുടെ ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നുവെന്ന് അവരോട് പറയുവാനും, കൂടാതെ അവരോട് നിങ്ങൾ അറിഞ്ഞോ അറിയാതെയോ മോശമായി വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് അവരോട് മാപ്പു പറയാനും ഒരു ദിവസം !]
/filters:format(webp)/sathyam/media/media_files/2025/10/30/5a20f6db-e952-408f-974a-e2e69e3f0a9f-2025-10-30-06-37-02.jpeg)
* National Candy Corn Day !
* National Checklist Day ![ജീവിതത്തിൽ ദുരന്തങ്ങളും നിരാശകളും ഒഴിവാക്കാനും നമുക്ക് കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ചെക്ക്‌ലിസ്റ്റുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഏതൊരു വസ്തുവിൻ്റെയും അവസരത്തിൻ്റെയും അനുഭവത്തിൻ്റെയും മൂല്യം വിലമതിക്കാനുള്ള അവസരമാണ് ചെക്ക്‌ലിസ്റ്റ് ദിനം. ചെക്ക്‌ലിസ്റ്റുകൾ കാര്യകാരണങ്ങളിലെ ശരി തെറ്റുകൾ വിശകലനം ചെയ്യാനുള്ള മികച്ച മാർഗമാണ്, അതുവഴി നിങ്ങൾക്ക് ശരി തെറ്റുകൾ തിരിച്ചറിഞ്ഞ് മനസ്സമാധാനത്തോടെ ജീവിതത്തിൽ മുന്നോട്ട് സഞ്ചരിയ്ക്കാൻ കഴിയും. ഓരോ തവണയും നിങ്ങൾ എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങളെ ഓർമ്മിപ്പിയ്ക്കാൻ ഈ ലിസ്റ്റുകൾ നിങ്ങളെ സഹായിയ്ക്കും. ]
/filters:format(webp)/sathyam/media/media_files/2025/10/30/1a01355a-1352-4c8c-aae5-72e73e86bd40-2025-10-30-06-37-01.jpeg)
* National Speak Up For Service Day ![മിക്കപ്പോഴും, യുവജനങ്ങളുടെ നല്ല സേവന പ്രവർത്തനങ്ങൾ അവരുടെ സമൂഹത്തിൽ ശ്രദ്ധയിൽപ്പെടാതെ പോകുന്നുണ്ട്. ഈ സ്‌പീക്ക് അപ്പ് ഫോർ സർവീസ് ഡേ അപ്രകാരം ശ്രദ്ധിക്കപ്പെടാത്തവർക്ക് അംഗീകാരം നൽകുന്നതിന് ശ്രമിയ്ക്കുകയും യുവാക്കൾ തങ്ങളുടെ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് അതെക്കുറിച്ച് അറിയാവുന്നവർ മറ്റുള്ളവരോട് പറയണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നതിന് ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/10/30/8ab3c968-6dd2-4ac1-b2a5-e2f141dfc2c0-2025-10-30-06-38-58.jpeg)
* National Publicist Day[ദേശീയ പ്രസാധക ദിനം. -ലോകത്ത് നടക്കുന്ന സംഭവങ്ങൾ ശരിയായ രീതിയിൽ ലോകമെമ്പാടും ആശയവിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പബ്ലിക് റിലേഷൻസ് പ്രൊഫഷണലുകൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അംഗീകരിക്കാനും എല്ലാ വർഷവും ഒക്ടോബർ 30-ന് ദേശീയ പബ്ലിസിസ്റ്റ് ദിനം ആഘോഷിക്കുന്നു. കിംവദന്തികളും വ്യാജവാർത്തകളും അതിവേഗം പ്രചരിക്കുന്ന ഇന്നത്തെ ഹൈപ്പർ-ഓപിനിയൻ ലോകത്ത്, സത്യത്തിൻ്റെ വായിൽ നിന്ന് നേരിട്ട് സത്യമറിയിക്കാൻ നമുക്ക് പബ്ലിസിസ്റ്റുകൾ ആവശ്യമാണ്. അവർക്കായി ഒരു ദിവസം ]
/filters:format(webp)/sathyam/media/media_files/2025/10/30/32e1c236-c314-4ce9-8ef9-20df2a556a80-2025-10-30-06-38-58.jpeg)
* റഷ്യ : രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ഇരകൾക്ക് വേണ്ടിയുള്ള ഓർമ്മദിനം !
* മിഷിഗൻ : ഡെവിൾസ് നൈറ്റ് !
* തെണ്ടികളുടെ രാത്രി !
[ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ]
* അമേരിക്ക/കാനഡ: മിസ്ച്ചീഫ് നൈറ്റ്' !
/filters:format(webp)/sathyam/media/media_files/2025/10/30/29c7a0e1-5747-4f9b-9000-495eb69f3d57-2025-10-30-06-38-58.jpeg)
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
''വേദനയുടെ സഹനത്തിൽ നിന്നും ജനന മരണങ്ങളോടുള്ള വിധേയത്വത്തിൽ നിന്നും, ദൈവത്തിന്റെ അപാരതയിൽ സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും ജീവിതത്തിന്റെ മോചനത്തിന്റെയും അവസ്ഥയാണ് മോക്ഷം''
''ആളുകൾ ഒരിക്കലും ചിത്രങ്ങളെ ആരാധിക്കരുത്. വിഗ്രഹാരാധനയുടെ അതിപ്രസരമാണ് മാനസിക അന്ധകാരത്തിന്റെ വ്യാപനത്തിന് കാരണം. ദൈവത്തിന് രൂപമോ നിറമോ ഇല്ല. അവൻ അരൂപിയും അപാരവുമാണ് ''
[ - ദയാനന്ദ സരസ്വതി ]
***********
/filters:format(webp)/sathyam/media/media_files/2025/10/30/8d01f57b-fb44-4569-b8e9-9397c3c17d9c-2025-10-30-06-38-58.jpeg)
ഇന്നത്തെ പിറന്നാളുകാർ
****
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി തുടങ്ങി ''തേന്മാവിൻ കൊമ്പത്ത്' എന്ന മലയാള ചിത്രമടക്കം ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് തിളങ്ങി നിൽക്കുന്ന, ഒപ്പം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1995), ഫിലിം ഫെയർ പുരസ്കാരം മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദിന്റേയും (1966),
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഒമര്‍ലുലു എന്ന പേരിൽ അറിയപ്പെടുന്ന ഒമര്‍ അബ്ദുള്‍ വഹാബിന്റെയും 1984),
/filters:format(webp)/sathyam/media/media_files/2025/10/30/45cfe0e4-037b-49a2-9b98-c40d01e1dd85-2025-10-30-06-40-18.jpeg)
മറാഠി ഹിന്ദി ചിത്രങ്ങളിലെ മികച്ച അഭിനേതാവായ വിക്രം ഗോഖലെയുടെയും (1940),
പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും മുൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായിയും മുൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറുമായ ഡൊണാൾഡ് ട്രമ്പിന്റെയും മകളായ ഇവാങ്ക മേരി ട്രമ്പിന്റെയും (1981),
ജമൈക്കയിൽ നിന്നുള്ള മുൻ അന്തരാഷ്ട്ര ക്രിക്കറ്റു താരം കോർട്ണി വാൽഷിന്റെയും (1962),
ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും മീഡിയം ഫാസ്റ്റ് ബൗളറുമായ ഒരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ദിമിത്രി മസ്കരാനസിന്റേയും (1977),
/filters:format(webp)/sathyam/media/media_files/2025/10/30/99df2209-1b96-4a01-85d3-517d239eeaf2-2025-10-30-06-40-18.jpeg)
ബോളിവുഡ് സിനിമയിൽ പ്രവർത്തിച്ച നടൻ ചങ്കി പാണ്ഡെയുടെ മകളും ഹിന്ദി സിനിമാ നടിയുമായ അനന്യ പാണ്ഡെ
(1998)
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്നു വേണ്ടി കളിക്കുന്ന ഒരു കനേഡിയൻ ഫുട്ബോൾ കളിക്കാരൻ ഇയാൻ എഡ്വേർഡ് ഹ്യൂമിന്റെയും(1983) ജന്മദിനം !
*******
/filters:format(webp)/sathyam/media/media_files/2025/10/30/77bf3bf1-3187-4195-8c12-a1b7826e556c-2025-10-30-06-40-18.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ
*******
സി.ബി.സി. വാര്യർ ജ. (1932-2013)
ആർ.എസ്. ഗവായി ജ. (1930-2015)
സുകുമാർ റെ ജ. (1887-1923)
മുത്തുരാമലിംഗം തേവർ ജ.(1908-1963 )
ഹോമി ജഹാംഗീർ ഭാഭാ ജ. (1909 -1966)
പ്രമോദ് മഹാജൻ മ. ( 1949-2006)
ബരുൺ ഡേ ജ. (1932–2013)
ആർ.എസ് ഗവായി ജ. ( 1930-2015)
ലൂയിസ് മാരി മാൽ (Louis Malle) ജ. (1932-1995)
മിഗ്വേൽ ഹെർണാണ്ടസ് ജ. (1910-1942)
ഡീഗൊ മറഡോണ ജ. 2960- 2020)
ബിൽ ടെറി ( 1898 - 1989)
/filters:format(webp)/sathyam/media/media_files/2025/10/30/65a05969-97ed-41ae-86ab-3fef9cb31572-2025-10-30-06-40-18.jpeg)
ഹരിപ്പാട് മുൻ എം.എൽ.എ.യും സി.പി.ഐ.എം നേതാവുമായിരുന്നു ചെമ്പകശ്ശേരി ബാലകൃഷ്ണവാര്യർ ചന്ദ്രശേഖരവാര്യർ എന്ന സി.ബി.സി. വാര്യർ(30 ഒക്ടോബർ 1932 - 17 ജൂൺ 2013).
1987-ൽ പുറത്തിറങ്ങിയ ബംഗാളി ഷോർട്ട് ഡോക്യുമെൻ്ററി ചിത്രമാണ് സുകുമാർ റേ , സത്യജിത് റേ തൻ്റെ പിതാവ് (1887 ഒക്ടോബർ 30- 1992)
തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും നേതാജിയുടെ അനുയായിയും ഫോർവേർസ് ബ്ലോക്ക് നേതാവുമായിരുന്ന പശുമ്പൊൻ മുത്തുരാമലിംഗം തേവർ(30 ഒക്ടോബർ 1908 – 30 ഒക്ടോബർ 1963).
/filters:format(webp)/sathyam/media/media_files/2025/10/30/47bcc86c-b7d3-4f86-9e88-0d73e0629ec9-2025-10-30-06-40-18.jpeg)
ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനും ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്ന അറിയപ്പെടുന്ന ഹോമി ജഹാംഗീർ ഭാഭാ (ഒക്ടോബർ 30, 1909 -ജനുവരി 24, 1966) ,
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗവും 12ആം ലോകസഭായിൽ അംഗവും, ബീഹാറിലെയും കേരളത്തിലെയും ഗവർണറും , റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവായിരുന്ന രാമകൃഷ്ണൻ സൂര്യഭാൻ ഗവായി (1930 ഒക്ടോബർ 30 -2015 ജൂലൈ 25 )
/filters:format(webp)/sathyam/media/media_files/2025/10/30/0708c8fb-bc27-4109-9ebf-2a3dbf2d59ee-2025-10-30-06-42-08.jpeg)
17,18 നൂറ്റാണ്ടുകളിലെ ഭാരതത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലകളിലെ ഗവേഷണത്തിലൂടെ ബംഗാൾ നവോത്ഥാനത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെക്കുറിച്ചും ആഴത്തിൽ വിശകലനം നടത്തിയ പണ്ഡിതനും ഇന്ത്യൻ ചരിത്രകാരനുമായിരുന്ന ബരുൺ ദേ (ഒക്ടോബർ 30,1932–2013),
ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളില്‍ പ്രമുഖൻ, ആദ്യമായി ഹൈടെക് തന്ത്രങ്ങള്‍ കൂടി ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ നേതാവ്, എതിരാളികളെ അടിയറവ് പറയിക്കുന്ന മറാഠി ചുവയുള്ള വാക്ധോരണി കൈമുതലായ പ്രഭാഷകന്‍, എല്ലാം സാധ്യം എന്ന വിശ്വാസം കാത്തുസൂക്ഷിച്ച പാര്‍ട്ടിപ്രവര്‍ത്തകന്‍, പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഒരുപക്ഷേ 100 ശതമാനത്തിലുമധികം പ്രയത്നിച്ച സ്ഥിരോത്സാഹി, എന്നി വിശേഷണങ്ങൾക്ക് പാത്രിഭുതൻ ആയ അകാലത്തിൽ പൊലിഞ്ഞു പോയ പ്രമോദ് മഹാജൻ (30 ഒക്റ്റോബർ 1949-3 മെയ് 2006),
/filters:format(webp)/sathyam/media/media_files/2025/10/30/8681aee0-b608-4dd4-8d4f-5908f76c3273-2025-10-30-06-42-08.jpeg)
Black Moon (1975),Pretty Baby (1978), Atlantic City (1981), My Dinner with Andre (1981) തുടങ്ങിയ തിരക്കഥകൾ രചിയ്ക്കുന്നതിനു പുറമേ സിനിമകളുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരുന്ന ഫ്രഞ്ചിലും ഹോളിവുഡ്ഡിലുമായി നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ ലൂയി മാൽനെ (Louis Malle) (30 ഒക്ടോബർ 1932 – 23 നവംബർ 1995).,
സ്പാനിഷ് കവിയും , സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ കവികളുടേയും കലാകാരന്മാരുടെയും കൂട്ടായ്മയായിരുന്ന ജെനറേഷൻ 36 ന്റെ പ്രധാന പ്രവർത്തകനുമായിരുന്ന മിഗ്വേൽ ഹെർണാണ്ടസ്(30 ഒക്ടോബർ1910 – 28 മാർച്ച് 1942).
/filters:format(webp)/sathyam/media/media_files/2025/10/30/1258b564-ad5b-4865-969e-bafe757f3752-2025-10-30-06-42-08.jpeg)
ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിൽ ഒരാളായിരുന്ന, ഒപ്പം അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച, ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്ന ഡീഗോ അർമാൻഡോ മറഡോണ ( ഒക്ടോബർ 30, 1960-, 25 നവംബർ, 2020) .!
ഒരു അമേരിക്കൻ ബേസ്ബാൾ കളിക്കാരനും 1933 1936 1937 വർഷങ്ങളിൽ നാഷണൽ ലീഗ് മത്സരത്തിലും 1933 ൽ വേൾഡ് സീരീസിലും ജയ്ൻ്റസ് ടീമിൻ്റെ നായകനായിരുന്ന വ്യക്തിയും
1954 മുതൽ 1957 വരെ സൗത്ത് അറ്റ്ലാൻ്റിക് ലീഗിൻ്റെ മാനേജറായിരുന്ന വ്യക്തിയും 1930 ൽ നാഷണൽ ലീഗിൻ്റെ മോസ്റ്റ് വാല്യൂവബിൾ പ്ലയർ ആയിരുന്ന വ്യക്തിയുമായിരുന്ന വില്യം ഹാരോൾഡ് ടെറി എന്ന ബിൽ ടെറി(30 ഒക്ടോ 1898 - 9 ജനുവരി 1989)
*******
/filters:format(webp)/sathyam/media/media_files/2025/10/30/782d861f-2c77-47bb-9e3c-b241e088ce0f-2025-10-30-06-42-08.jpeg)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ഐ.വി. ദാസ്, മ. (1932-2010 )
ക്രോസ്ബെൽറ്റ് മണി മ.(1935-2021)
(കെ. വേലായുധൻ നായർ)
ടി.എം. ജേക്കബ്, മ. (1950 - 2011)
ദയാനന്ദസരസ്വതി, മ. (1824–1883)
വി. ശാന്താറാം, മ. (1901-1990)
സ്വരൺ സിംഗ് മ. (1907-1994)
മേലാൺമൈ പൊന്നുച്ചാമി മ.(1951-2017)
ബീഗം അഖ്തർ, മ. (1914 -1974)
ചാൾസ് ടൂപ്പർ, മ. (1821-1915 )
ഹെന്റി ഡ്യൂനന്റ് മ. (1828-1910)
സിൽവെയ്ൻ ലെവി മ. (1863- 1935)
ലൊറാഡോ ടാഫ്റ്റ് മ. (1860-1936)
ക്ലോദ് ലെവി-സ്ടോസ് മ. (1908 - 2009)
വാറൺ ആൻഡേഴ്‌സൺ മ. (1921-2014)
/filters:format(webp)/sathyam/media/media_files/2025/10/30/70988bfd-074a-48ca-93e7-3653bc258739-2025-10-30-06-45-00.jpeg)
ദേശീയപ്രസ്ഥാനത്തിന്റെയും വാഗ്ഭടാനന്ദനും മറ്റും നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെയും ആശയ ധാരയിൽനിന്നും കരുത്തെടുത്തു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുഴുവൻ സമയപ്രവർത്തകനും നേതാവുമായി ഉയർ രുകയും, പത്രപ്രവർത്തനത്തിലെ കമ്പം മൂലം അധ്യാപകനായിരിക്കെ കണ്ണൂരിലും തലശ്ശേരിയിലും ചില സായാഹ്നപത്രങ്ങൾ നടത്തുകയും,ലീവെടുത്ത് ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്ററായും, തായാട്ട് ശങ്കരനുശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കാൻ വളണ്ടറി റിട്ടയർമെന്റെടുക്കുകയും,പത്ത് വർഷത്തോളം ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും ഇരുന്ന ഐ.വി. ദാസ് എന്ന ഐ.വി ഭുവനദാസ്(ജൂലൈ 7, 1932-2010 ഒക്റ്റോബർ 30)
/filters:format(webp)/sathyam/media/media_files/2025/10/30/bdef2816-69dd-4881-b24d-ccf7b07d2fd5-2025-10-30-06-45-01.jpeg)
നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയുകയും പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ച ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടുന്ന കെ. വേലായുധൻ നായർ (22 ഏപ്രിൽ 1935 – 30 ഒക്ടോബർ 2021) ,
എട്ട് തവണ നിയമസഭയിൽ അംഗമാകുകയും നാലു മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാകുകയും ചെയ്ത കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്ന ടി.എം. ജേക്കബ് (1950 സെപ്റ്റംബർ 16- 2011 ഒക്ടോബർ 30),
/filters:format(webp)/sathyam/media/media_files/2025/10/30/aef74d7c-2630-4389-871d-9e9b1c056190-2025-10-30-06-45-01.jpeg)
ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജ സ്ഥാപകന്‍ മൂലശങ്കർ എന്ന ദയാനന്ദസരസ്വതി സ്വാമി (ഫെബ്രുവരി 12,1824 – ഒക്ടോബർ 30, 1883) ,
ഏറ്റവും കൂടുതൽ കാലം കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന സർദാർ സ്വരൺ സിംഗ് (19 ഓഗസ്റ്റ് 1907 - 30 ഒക്ടോബർ 1994)
മുർപോക്ക് എഴുത്താളർ സംഘം തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തമിഴ് കഥാകൃത്ത് മേലാൺമൈ പൊന്നുച്ചാമി( 1951 - 30 ഒക്ടോബർ 2017)
/filters:format(webp)/sathyam/media/media_files/2025/10/30/a78debda-2ce5-4d7c-ac3f-200e3253d232-2025-10-30-06-45-00.jpeg)
കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ മുൻ പ്രധാനമന്ത്രിയുമായിരുന്നു ചാൾസ് ടൂപ്പർ.(ജൂലൈ 2, 1821-ഒക്ടോബർ 30, 1915)
പൗരസ്ത്യഭാഷകളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് പണ്ഡിതനായിരുന്ന സിൽവെയ്ൻ ലെവി ( മാർച്ച് 28, 1863 – ഒക്ടോ: 30, 1935).
/filters:format(webp)/sathyam/media/media_files/2025/10/30/848296b5-1606-49a1-b3c4-1b79b9d3f19b-2025-10-30-06-45-00.jpeg)
ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959),ദുനിയാ നേ മാനേ (1937),പിൻജരാ (1972) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനുമായിരുന്ന വി. ശാന്താറാം എന്ന ശാന്താറാം വാൻകുദ്രെ (1901- നവംബർ 18-1990 ഒക്ടോബർ 30),
ഠുമ്രി ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രസിദ്ധയും (കർണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് ഠുമ്രി) ഗസൽ, ദാദ്ര മുതലായ സംഗീത ശൈലികളിലും പ്രാഗല്ഭ്യം നേടിയിട്ടുള്ള ഗായികയും, തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളിൽ പ്രാവീണ്യമുണ്ടായിരുന്ന ഗസലുകളുടെ രാജ്ഞി ( മല്ലിക എ ഗസൽ )എന്ന് അറിയപ്പെടുന്ന ബീഗം അഖ്തർ എന്ന അഖ്താറിഭായ് ഫൈസാബാദി(7 ഒക്ടോബർ 1914 – 30 ഒക്ടോബർ 1974),
/filters:format(webp)/sathyam/media/media_files/2025/10/30/be04a93e-e180-414c-9940-1cc402990738-2025-10-30-06-46-21.jpeg)
ഒരു ജർമ്മൻ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റും ആയിരുന്നയാക്കൊബ് ഹൈൻറിഷ് ഹെർമൻ ഷ്വാർട്‌സ് (നവംബർ 3, 1821, - 1890 ഒക്ടോബർ 30, )
അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻഹെൻറി ഡ്യൂനന്റ്(8 മേയ് 1828-30 ഒക്ടോബർ 1910)
/filters:format(webp)/sathyam/media/media_files/2025/10/30/e5c826ba-7b1f-4bfa-b973-8ecc11fa7019-2025-10-30-06-46-21.jpeg)
ഒരു അമേരിക്കൻ ശിൽപിയാണ് ലൊറാഡോ ടാഫ്റ്റ്.(ഏപ്രിൽ 29, 1860-ഒക്ടോബർ 30, 1936)
ഫ്രഞ്ച് ഘടനാവാദചിന്തകരിൽപ്രമുഖൻ , നരവംശശാസ്ത്രജ്ഞൻ. വംശപഠിതാവ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്ന ക്ലോദ് ലെവി-സ്ടോസ് (നവംബർ 28 1908 – ഒക്ടോബർ 30 2009)
ഭോപ്പാൽ വാതക ദുരന്തമുണ്ടാകുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു വാറൺ ആൻഡേഴ്‌സൺ (29 നവംബർ 1921 – 30 ഒക്ടോബർ, 2014) .
/filters:format(webp)/sathyam/media/media_files/2025/10/30/db6e0882-ecd4-4123-8f72-6966d400e584-2025-10-30-06-46-21.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി.
1772 - ക്യാപ്ടൻ ജയിംസ് കുക്ക് ക്യാപ്ടൗണിൽ എത്തി ചേർന്നു.
/filters:format(webp)/sathyam/media/media_files/2025/10/30/c83fc9c4-6178-46cf-94a4-cf4923cf566e-2025-10-30-06-46-21.jpeg)
1894 - ഡാനിയൽ കൂപ്പറിന് ടൈം ക്ലോക്കിന്റെ പേറ്റന്റ് കിട്ടി.
1905 - റഷ്യൻ ഭരണഘടനക്ക് വിത്തു പാകിയ 'ഒക്ടോബർ മാനിഫെസ്റ്റോ' സർ ചക്രവർത്തി പുറത്തിറക്കി, പൗര സ്വാതന്ത്ര്യം സ്ഥാപിച്ചതും പാർലമെന്റ് ഡ്യൂമ സ്ഥാപിച്ചതും ഇതിന്റെ ഭാഗമാണ്..l
1917 - പാലസ്തിനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് സംബന്ധിച്ച ബാൽഫർ പ്രഖ്യാപനം നിലവിൽ വന്നു.
1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.
/filters:format(webp)/sathyam/media/media_files/2025/10/30/e159b9e8-140c-44d4-b077-a36859aa6a40-2025-10-30-06-49-08.jpeg)
1922 - മുസോളിനി ഇറ്റലിയിൽ സർക്കാർ സ്ഥാപിച്ചു.
1924 - മിലാനിൽ ചേർന്ന ഇന്റർനാഷണൽ സേവിംഗ്സ് ബാങ്ക് കോൺഗ്രസ് ലോക മിതവ്യയ ദിനം ആചരിക്കുന്നതിന് തീരുമാനിച്ചു.
1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സംപ്രേക്ഷണ സംവിധാനം നിർമ്മിച്ചു.
1926 - ശ്രീനാരായണഗുരു രണ്ടാം തവണയും ശ്രീലങ്കയിൽ എത്തി.
1928 - ലാഹോറിൽ പോലീസ് ലാത്തിച്ചാർജിൽ ലാലാ ലജ്പത്റായിക്ക് പരിക്ക്.
1939 - പോളണ്ടിനെ വിഭജിക്കാൻ സോവിയറ്റ് യൂണിയൻ -ജർമനി ധാരണ
1945 - ഇന്ത്യ യു എൻ ൽ അംഗമായി.
/filters:format(webp)/sathyam/media/media_files/2025/10/30/e728f238-ec79-47e6-9647-eb6a55226de5-2025-10-30-06-49-08.jpeg)
1947 - 23 രാജ്യങ്ങൾ ജനീവയിൽ GATT കരാർ ഒപ്പുവച്ചു.
1955 - പാക്കിസ്ഥാന്റെ No.8 ബാറ്റ്സ്മൻ ഇംതിയാസ് അഹമ്മദ് ഇരട്ട സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചു.
1957 - സോവിയറ്റ് യൂനിയൻ സ്ഫുട്നിക് 11 ൽ ലെയ്ക എന്ന പട്ടിയെ ബഹിരാകാശത്തേക്കയച്ചു.
1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
1961 - ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ബോംബ് (38 മെഗാ ടൺ) സോവിയറ്റ് യൂനിയൻ പരീക്ഷിച്ചു. 1000 കി.മി വ്യാസത്തിനുള്ള പ്രഹര ശേഷി ഉണ്ടായിരുന്ന ഈ ബോംബ് നിർവീര്യമാക്കപ്പെട്ടു.
1966 - മിഹിർസെൻ പനാമകനാൽ നീന്തിക്കടന്നു.
/filters:format(webp)/sathyam/media/media_files/2025/10/30/e4737a4a-df8d-4204-8e45-8f888cf15e12-2025-10-30-06-49-08.jpeg)
1970 - ശക്തമായ മൺസൂൺ വിയറ്റ്നാമിൽ കനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുകയും 293 പേരുടെ മരണത്തിനിടയാക്കുകയും, ലക്ഷത്തോളം ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു.
1973 - ഏഷ്യ- യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന തുർക്കിയിലെ ബോസ്ഫറസ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു.
1974 - ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവിവെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/30/ed7d1742-f033-4dac-8088-9cff98395f60-2025-10-30-06-49-08.jpeg)
1997 - മറഡോണ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു,
2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി.
2008 - അസമിൽ സ്ഫോടനപരമ്പര എഴുപതിലേറെ മരണം.
2014 - സ്വീഡൻ പാലസ്തീനെ അംഗീകരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/10/30/ee4bc1aa-45e1-4a83-b9b3-680cfabc1a8c-2025-10-30-06-49-09.jpeg)
2017 ലെ കെനിയൻ തിരഞ്ഞെടുപ്പിൽ വീണ്ടും നടന്ന വോട്ടെടുപ്പിൽ, 38% പോളിംഗ് രേഖപ്പെടുത്തിയ പ്രസിഡന്റ് ഉഹുരു കെനിയാട്ടയെ വിജയിയായി പ്രഖ്യാപിച്ചു
2019 - ഇന്ത്യ ഫെഡറൽ നിയന്ത്രണത്തിലാക്കിയതോടെ കശ്മീരിന് അതിന്റെ സ്വയംഭരണ പദവി, പതാക, ഭരണഘടന എന്നിവ ഔദ്യോഗികമായി നഷ്ടപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/10/30/f08a4ea7-9320-46f4-8fcb-17ee06f7e21d-2025-10-30-06-49-09.jpeg)
2022- ഗുജറാത്തിലെ മോർബി പട്ടണത്തിൽ മച്ചു നദിയിലേക്ക് കാൽനടയാത്രക്കാർക്കുള്ള തൂക്കുപാലം തകർന്ന് 135 പേർ മരിച്ചു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us