/sathyam/media/media_files/2025/11/06/new-project-2025-11-06-06-34-09.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
തുലാം 20
കാർത്തിക / പ്രഥമ
2025 / നവംബർ 6,
വ്യാഴം
ഇന്ന് ;
*International Day for Preventing the Exploitation of the Environment in War and Armed Conflict![ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്ത്, സായുധ പോരാട്ടത്തിന് ധനസഹായം നൽകുന്നത് പ്രതിരോധിക്കുകയും, സംഭാഷണത്തിന്റെയും മദ്ധ്യസ്ഥതയുടേയും പാതയിലൂടെ സമാധാനത്തിന്റെ ദുർബലമായ അടിത്തറയെ ഉറപ്പുവരുത്തുകയും ചെയ്യുവാൻ ഓർമ്മപ്പെടുത്തുന്ന ദിനം. " When Nature Becomes a Casualty of War എന്നതാണ് 2025 ലെ ഈ ദിനത്തോടനുബന്ധിച്ച തീം ]
/filters:format(webp)/sathyam/media/media_files/2025/11/06/1d7b253a-98a1-47a9-abc9-9cd1a9cefb90-2025-11-06-06-28-57.jpg)
*ലോക ആർപ്പുവിളികൾ നിർത്താം ദിനം ![World Let’s Stop Shouting Day -നിലവിളികൾ ഒരിക്കലും തകർന്ന ഒരു നിമിഷത്തെ പരിഹരിച്ചിട്ടില്ല. അത് പലപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും സമാധാനം വളരുമായിരുന്നിടത്ത് പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു. വീട്ടിലും, പൊതുസ്ഥലത്തും, ഓൺലൈനിലും മൃദുവായ ഒരു സംസാരരീതിയാണ് ഇത് ആവശ്യപ്പെടുന്നത്.ശാന്തമായ സംസാരം, സജീവമായ ശ്രവണം, എല്ലാ കൈമാറ്റങ്ങളിലും ദയ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ആളുകൾ ശബ്ദം കുറയ്ക്കുമ്പോൾ, സമ്മർദ്ദം കുറയുകയും മനസ്സിലാക്കൽ വർദ്ധിക്കുകയും ചെയ്യുന്നു. നമ്മൾ എന്താണ് പറയുന്നതെന്ന് മാത്രമല്ല, നമ്മൾ എങ്ങനെ ശബ്ദിക്കുന്നു എന്നതിലേക്ക് ദിവസം ശ്രദ്ധ തിരിക്കുന്നു. ]
*അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ദിനം !ഒരു സിംഫണിയുടെ സംഘാടകനെപ്പോലെ, വിജയത്തെ സൂക്ഷ്മമായി സംഘടിപ്പിക്കുന്നതിലും, ടീമുകളെ അണിനിരത്തുന്നതിലും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയവരെ അഭിനന്ദിക്കാം.ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, മുഴുവൻ കാര്യവും തകരും, അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് വളരെയധികം സമയമെടുക്കും, ആവശ്യത്തിലധികം പണവും എടുക്കും. ഇതുപോലുള്ള ഒരു സാഹചര്യം കണ്ടെത്തുമ്പോൾ നമ്മൾ ആരെയാണ് നോക്കേണ്ടത്? പ്രോജക്ട് മാനേജർമാർ. അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ദിനം പ്രോജക്ട് മാനേജരെ ആദരിക്കുകയും അവരെ ആശ്രയിക്കുന്ന ആളുകളെയും സംഘടനകളെയും അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ]
/filters:format(webp)/sathyam/media/media_files/2025/11/06/5d6c113c-137b-48db-ae1a-bad434f26c6f-2025-11-06-06-28-57.jpg)
*അന്താരാഷ്ട്ര സ്റ്റൗട്ട് ദിനം ![ഇരുണ്ട നിറവും കടും രുചിയുമുള്ള, ബിയർ പ്രേമികൾക്കിടയിൽ പ്രിയപ്പെട്ടത് - സുഖകരമായ ഒരു രാത്രിയിൽ ഒരു സിപ്പ് നുകരാൻ അനുയോജ്യം.കടും മാൾട്ടി കലർന്നതും അൽപ്പം മദ്യം കലർന്നതുമായ സ്റ്റൗട്ട് ബിയർ ഹൃദ്യമായ രീതിയിൽ ബിയർ ആസ്വദിക്കാൻ വൈവിധ്യമാർന്ന ഒരു മാർഗം പ്രദാനം ചെയ്യുന്നു. എല്ലാത്തിനുമുപരി, സ്റ്റൗട്ട് എന്ന വാക്കിന്റെ അർത്ഥം "ശക്തം" എന്നാണ്!
അന്താരാഷ്ട്ര സ്റ്റൗട്ട് ദിനത്തിൽ, ഈ സമ്പന്നവും ക്രീമിയും ഉദാരവുമായ ബിയറുമായി ബന്ധപ്പെട്ട എല്ലാം ആസ്വദിക്കാനും അഭിനന്ദിക്കാനും തയ്യാറാകാം ]
*ദേശീയ സാക്‌സോഫോൺ ദിനം![ National Saxophone Day : സാക്‌സോഫോണിന്റെ ഉപജ്ഞാതാവായ അന്റോയിൻ ജോസഫ് 'അഡോൾഫ്' സാക്‌സിന്റെ ജന്മദിനമായ നവംബർ 6 ന് ദേശീയ സാക്‌സോഫോൺ ദിനം ആഘോഷിക്കുന്നു. ]
*ദേശീയ നാച്ചോസ് ദിനം ![ National Nachos Day ; ]
/filters:format(webp)/sathyam/media/media_files/2025/11/06/4d6b2adf-af90-4684-91bc-2e75bf8c6c01-2025-11-06-06-28-57.jpg)
*Eating healthy day![എല്ലാ വർഷവും നവംബറിലെ ആദ്യ ബുധനാഴ്ച ആഘോഷിക്കുന്ന ഈറ്റിംഗ് ഹെൽത്തി ഡേ, പോഷകസമൃദ്ധമായ ഭക്ഷണത്തിൻ്റെ ലോകത്തേക്ക് നമ്മുടെ കണ്ണുകൾ തുറക്കാൻ സമർപ്പിക്കപ്പെട്ട ഒരു ദിവസമാണ്. ]
*ദേശീയ ബാസ്കറ്റ് ബോൾ ദിനം![ബാസ്‌ക്കറ്റ്‌ബോളിനെ ഒരു പ്രധാന കായിക വിനോദമാക്കിയ കായികതാരങ്ങളെയും പരിശീലകരെയും ഒർക്കാൻ ഒരു ദിവസം.]
*National advent calender day![ക്രിസ്മസ് അടുത്തുവരുമ്പോൾ ആവേശവും സന്തോഷവും വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആഡ്‌വെൻ്റ് കലണ്ടറുകൾ ഓരോ ദിവസവും ഒരു ചെറിയ സമ്മാനം വീതം നൽകാനും സ്വീകരിയ്ക്കാനും ആളുകൾക്ക് അവസരമുണ്ടാക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/11/06/3cf55918-3e29-4627-a2c6-be2c58f54a0e-2025-11-06-06-28-57.jpg)
* കെനിയ : ഒബാമ ദിനം !
* തജ്ക്കിസ്ഥാൻ/ഡൊമിനിക്ക : ഭരണഘടന ദിനം !
* ഫിൻലാൻഡ്: പതാകദിനം!
* മൊറാക്കൊ : ഗ്രീൻ മാർച്ച്!
* അമേരിക്കാസ്: മലേറിയ ദിനം!
* US : ലൂയിസ് സ്വാൻ ദിനം !
[ Louise Ann Swaan, USA യിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ വനിത]
. ഇന്നത്തെ മൊഴിമുത്ത്
*********
''ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും ഏറ്റവും പ്രധാനം, നമുക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ കഴിവുകൾ ഏകോപിപ്പിക്കുകയും അവരെ ഒരു പൊതു ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ്"
[-വാൾട്ട് ഡിസ്നി ]
************
/filters:format(webp)/sathyam/media/media_files/2025/11/06/3ae177cb-640e-4a5c-a7aa-6a2707be13b2-2025-11-06-06-28-57.jpg)
ഇന്നത്തെ പിറന്നാളുകാർ
****
ഭാരതീയ ജനതാ പാർട്ടി നേതാവും വടക്ക് - കിഴക്കന്‍ മേഖലാവികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയും, പേഴ്‌സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളുടെയും മന്ത്രാലയം, ആണവോര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രിയുടെ ചുമതലയുമുള്ള ഡോ. ജിതേന്ദ്ര സിംഗിന്റേയും ( 1956),
കാലിക്കറ്റ് സർവകലാശാലയിൽ റാങ്കോടെ പഠിച്ച് എം.ഫിൽ പൂർത്തിയാക്കി, അധ്യാപികയായും തൃശൂർ സെന്റ് മേരീസ് കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയും കോൺഗ്രിഗേഷൻ ഓഫ് ദി മദർ ഓഫ് കാർമൽ (സിഎംസി) അംഗമായി 33 വർഷം കന്യാസ്ത്രീയായിരിക്കെ, വൈകാരിക പീഡനത്തിന്റെ കാരണങ്ങളാൽ സന്യാസ ജീവിതം ഉപേക്ഷിക്കുകയും ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള ജീവിതവും കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്ഥാപനവുമായുള്ള അനുഭവങ്ങളും 'ആമേൻ - ഒരു കന്യാസ്ത്രീയുടെ ആത്മകഥ' എന്ന പുസ്തകത്തിലൂടെ തുറന്നെഴുതുകയും ചെയ്ത ഡോ. സിസ്റ്റർ ജെസ്മിയുടേയും (1956),
/filters:format(webp)/sathyam/media/media_files/2025/11/06/9dc333a6-78fe-43d6-9c1f-8964bf9cd176-2025-11-06-06-30-16.jpg)
നേരം, ഒരു വടക്കന്‍ സെല്‍ഫി, റോസാപ്പൂ, കമ്മാര സംഭവം, ലഡു തുടങ്ങിയ മലയാള ചിത്രങ്ങളിലടക്കം തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ബോബി സിന്‍ഹയുടേയും(1983),
കസാഖിസ്താൻ പൗരത്വമുള്ള കമ്പ്യൂട്ടർ വിദഗ്ധയും ഇന്റർനെറ്റ് രംഗത്ത് പകർപ്പവകാശം മാനിക്കാതെ രഹസ്യമായി വിവരങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥിയുമായ അലക്സാന്ദ്ര എൽബക്യാന്റെയും (1988) ജന്മദിനം !
2000 ത്തിൽ പുറത്തിറങ്ങിയ The Wind in the Willows എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിൽ അരങ്ങേറ്റം നടത്തിയ നടിയും, അമേരിയ്ക്കൽ ടെലിവിഷൻ റിയാലിറ്റി ഷോകളിലെ ശ്രദ്ധേയമായ സാന്നിദ്ധ്യവുമായ എമിലി ജീൻ സ്റ്റോൺ എന്ന എമ്മ സ്റ്റോൺ(1988 നവംബർ 6)
*****
/filters:format(webp)/sathyam/media/media_files/2025/11/06/2488cdcd-5d31-47ae-9624-daa1c12026ae-2025-11-06-06-30-16.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ
*******
സിസ്റ്റർ മേരി ബനീഞ്ജ ജ. (1899-1985)
കെ.എസ്. നമ്പൂതിരി ജ. (1937-2008)
കലാമണ്ഡലം ഗീതാനന്ദൻ.ജ( 1959- 2018)
ടി ആർ മഹാലിംഗം ജ. (1926 -1986)
ഇഡ ബാർണി ജ. ( 1886 – 1982)
മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയ പ്രശസ്തയായിരുന്ന കവയിത്രി സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം (1899, നവംബർ 6- 1985 മെയ് 21 ),
പതിനൊന്നോളം നാടകങ്ങൾ രചിക്കുകയും, ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും, മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചനയും നിർവഹിച്ച കെ.എസ്. നമ്പൂതിരി ( 1937 നവംബർ 6-2008 ആഗസ്‌റ്റ് 27),
/filters:format(webp)/sathyam/media/media_files/2025/11/06/956a88a7-cf64-4d76-bdaa-34afe3ffce92-2025-11-06-06-30-16.jpg)
രാജ്യത്തിനകത്തും പുറത്തുമായി അയ്യായരത്തിലധികം വേദികളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചുള്ള ഓട്ടൻ തുള്ളൽ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദൻ.(നവംബർ 6, 1959-ജനുവരി 28, 2018)
പുല്ലാങ്കുഴൽ വാദനത്തിൽ പുതിയ പാത വെട്ടിതുറന്ന പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ മാലി എന്ന് അറിയപ്പെട്ടിരുന്ന തിരുവിഡൈമരുതൂരിൽ രാമസ്വാമി മഹാലിംഗം ( 1926 നവംബർ - 1986 മേയ് 31 )
150,000 നക്ഷത്രങ്ങളുടെ ആസ്ട്രോമെട്രിക് അളവുകൾ 22 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ജ്യോതിശാസ്ത്രജ്ഞയായഇഡ ബാർണി (നവംബർ 6, 1886 – മാർച്ച് 7, 1982)
സ്മരണാഞ്ജലി !!!
്്്്്്്്്്്
അഴകത്ത് പത്മനാഭക്കുറുപ്പ് മ. (1869-1931)
ആർ ശങ്കർ മ. (1909-1972)
സി.ആര്‍.കേശവന്‍വൈദ്യർ മ. (1904-1997)
സഞ്ജീവ് കുമാർ മ. (1938 -1985)
സിദ്ധാർഥ ശങ്കർ റേ മ. (1920 -2010)
സർ തോമസ് റോ മ. (1581-1644)
ധർമ്മരാജ അയ്യർ (1904 - 1991)
കെ. എ രാജൻ (1932 - 1974)
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തമഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് (15 ഫെബ്രുവരി 1869 - 6 നവംബർ 1931),
/filters:format(webp)/sathyam/media/media_files/2025/11/06/87ab0bb8-9d89-4477-a76c-16b54c089cb1-2025-11-06-06-30-16.jpg)
വിദ്യാർത്ഥി ആയിരിക്കുമ്പോഴേ ശ്രീനാരായണ സേവാ സംഘവും ഭജന മഠവും സ്ഥാപിക്കുകയും, ധര്‍മ്മ ഭടനാകുകയും ഇരിങ്ങാലക്കുടയിൽ വൈദ്യശാല സ്ഥാപിക്കുകയും, പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥവും പിന്നീട് ശ്രീനാരായണ ഗുരുവും കുമാരനാശാനും, പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ, വിചാരദര്‍പ്പണം, ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങി കുറച്ചു പുസ്തകങ്ങള്‍ എഴുതുകയും,ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന പ്രശസ്തമായ ചന്ദ്രികാ സോപ്പ് നിർമ്മിച്ചു വിൽക്കുകയും വ്യവസായ ലോകത്ത് കേരളത്തിന്‍റെ യശസ്സുയര്‍ത്തുകയും ചെയ്ത സി.ആര്‍. കേശവന്‍ വൈദ്യർ (1904 ഓഗസ്റ്റ് 26 - 1997 നവംബര്‍ 6)
പുന്നപ്ര വയലാർ സമരകാലത്തു് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരിക്കെ ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തുകയും തൊഴിലാളികളോടും അവരുടെ സമരത്തോടും അനുഭാവം പ്രകടിപ്പിക്കുകയും ഉടനെ തന്നെ സർ സി.പി യുടെ ഭക്തവിലാസം കൊട്ടാരത്തിലെത്തി, തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സർ സി.പി-ക്കു് നൽകിയ വഴി പോലീസിനു് പെട്ടെന്നു് തൊഴിലാളികളെ അക്രമിക്കുകയും ,പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയാകുകയും ചെയ്ത കോൺഗ്രസ്സ് നേതാവ് ആർ ശങ്കർ ( 1909 ഏപ്രിൽ 30- 1972 നവംബർ 6 ),
/filters:format(webp)/sathyam/media/media_files/2025/11/06/b6c5f5c9-a561-4855-944e-bf5aeaaa96e1-2025-11-06-06-30-52.jpg)
പീരുമേട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായ കെ.ഐ. രാജൻ (ജൂൺ 1932 - 6 നവംബർ 1974).
ദുഃഖ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ അസാമാന്യ പാടവം ഉണ്ടായിരുന്ന പ്രശസ്ത ബോളിവുഡ് നടൻ ഹരി ജരിവാല എന്ന സഞ്ജീവ് കുമർ(1938 ജൂലൈ 9 - 1985 നവംബർ 6)
ബംഗാൾ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പഞ്ചാബ് ഗവർണ്ണർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും നിയമജ്ഞനുമായിരുന്ന സിദ്ധാർഥ ശങ്കർ റേ (20 ഒക്ടോബർ 1920 – 6 നവംബർ 2010),
/filters:format(webp)/sathyam/media/media_files/2025/11/06/d0918ecb-a034-473b-8f2f-f4870304aad1-2025-11-06-06-30-53.jpg)
അംബാസഡർ എന്ന നിലയിൽ, മുഗൾ സാമ്രാജ്യം , ഓട്ടോമൻ സാമ്രാജ്യം , വിശുദ്ധ റോമൻ സാമ്രാജ്യം എന്നിവയിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച എലിസബത്തൻ , യാക്കോബിയൻ കാലഘട്ടത്തിലെ ഒരു ഇംഗ്ലീഷ് നയതന്ത്രജ്ഞനായിരുന്ന സർ തോമസ് റോ ( 1581 - 6 നവംബർ 1644) .
തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും, അതിനു മുമ്പ് തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്ന വ്യക്തിത്വവും. അതിനു മുമ്പ് മദ്രാസ് ഒളിമ്പിക് മീറ്റിൽ 1930ലും 1931ലും കൊച്ചി സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ള കായിക താരവുമായ ധർമ്മ രാജ അയ്യർ(1 ജൂൺ 1904 - 6 നവംബർ 1991)
പീരുമേട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായ രാഷ്ട്രീയ പ്രവർത്തകനായ കെ. എ. രാജൻ(1 ജൂൺ 1932 - 6 നവംബർ 1974)
******
/filters:format(webp)/sathyam/media/media_files/2025/11/06/d07eb360-b2d5-4587-b3a9-fdfe3f0898e4-2025-11-06-06-30-53.jpg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്
1528 - സ്പാനിഷ് നാവികൻ Alvar Nunez cabeza de Vaca Texas ൽ എത്തിയ ആദ്യ യൂറോപ്യൻ ആയി.
1813 - മെക്സിക്കോ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചു.
1844 - ഡൊമിനിക്കൻ റിപബ്ലിക് ഹയ്തിയിൽ നിന്നും സ്വതന്ത്രമായി.
1860 - ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/11/06/cc0b8400-b8c6-4fc4-955d-3957767ea070-2025-11-06-06-30-53.jpg)
1870 - Louise Ann Swaan. USA യിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ വനിതയായി. US ൽ ഇന്നേ ദിവസം ലൂയിസ് സ്വാൻ ദിനമായി ആചരിക്കുന്നു.
1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ ജയിലിലടച്ചു.
1917 - ഒക്ടോബർ വിപ്ലവത്തിന് കാരണമായ ബോൾഷെവിക് വിപ്ലവം തുടങ്ങി.
1935 - എഡ്വിൻ ആംസ്ട്രോങ്ങ് ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നിൽ ഫ്രീക്വൻസി മോഡുലേഷൻ വഴി റേഡിയോ സംപ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.
1961 - ബാസ്കറ്റ് ബാൾ കണ്ടു പിടിച്ച James Naimsmith ന്റെ 100ാം ജന്മദിനത്തിൽ USA സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
/filters:format(webp)/sathyam/media/media_files/2025/11/06/c3ad2af0-c01e-490f-9e2f-e2260882a371-2025-11-06-06-30-53.jpg)
1962 - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.
1991 - ഇറാക്കി പട്ടാളം തീ വെച്ച കുവൈറ്റിലെ 600ൽ പ്പരം എണ്ണ ക്കിണറുകളിലെ തീ അണക്കപ്പെട്ടു.
1991 - റഷ്യൻ പ്രസിഡണ്ട് ബോറിസ് യെൽസ്റ്റിൻ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/06/e0a007f8-434e-4ac3-9332-b83b0ac9ac57-2025-11-06-06-31-46.jpg)
1998 - ഹ്യൂഗോ ഷാവെസ് വെനിസ്വെലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1999 - റിപ്പബ്ലിക്കാനുള്ള ഹിത പരിശോധന ഓസ്ട്രേലിയയിൽ പരാജയപ്പെട്ടു.
2012 - ബാരക്ക് ഒബാമ അധികാരത്തിലിരിക്കെ US പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി.
/filters:format(webp)/sathyam/media/media_files/2025/11/06/e0a33bba-6ffa-44bc-8845-d3529122fadd-2025-11-06-06-31-46.jpg)
2016 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ (ഐഎസ്‌ഐഎൽ) നിന്ന് റാഖ നഗരം പിടിച്ചെടുക്കാൻ ആക്രമണം ആരംഭിച്ചു.
2018 - ബ്രിട്ടീഷ് നടൻ ഇഡ്രിസ് എൽബയെ "പീപ്പിൾ" മാസിക ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റ് പുരുഷനായി തിരഞ്ഞെടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/06/eb891c76-9ae9-4968-b3cc-9fbc6c22db7a-2025-11-06-06-31-46.jpg)
2018- കൊളറാഡോ സംസ്ഥാന ഭരണഘടനയിൽ അടിമത്തം ഒരു ശിക്ഷാരീതിയായി നിർത്തലാക്കുന്നതിന് വോട്ട് ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us