/sathyam/media/media_files/2026/01/28/new-project-2026-01-28-07-03-13.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
മകരം 14
കാർത്തിക / ദശമി
2026, ജനുവരി 28,
ബുധൻ
ഇന്ന്;
*ഇൻ്റർനാഷണൽ റെഡ്യൂസിങ് CO2 എമിഷൻസ് ദിനം ![* International Reducing CO2 Emissions Day ; കാലാവസ്ഥാ വ്യതിയാനം നമ്മുടെ ലോകത്തിനു മേൽ ദുസ്വാധീനം ചെലുത്തുമ്പോൾ, മനുഷ്യർ ഈ ഗ്രഹത്തിലെ അപചയത്തിൻ്റെ ഫലങ്ങൾ അനുഭവിക്കുന്നു (ആ അപചയത്തിന് അറിഞ്ഞോ അറിയാതെയൊ അതിനുള്ള സംഭാവനയും നൽകുന്നു). എന്നാൽ ഓരോ വ്യക്തിക്കും അവരുടെ കാർബൺ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളൽ കുറയ്ക്കാൻ കൂടുതൽ പരിശ്രമിക്കാൻ കഴിയുമെങ്കിൽ, എല്ലാ ദിവസവും അൽപ്പമെങ്കിലും, നമ്മുടെ ഭൂഗോളത്തെ ഭാവി തലമുറകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഒരു സ്ഥലമാക്കി മാറ്റാൻ സഹായിയ്ക്കു ശ്രമിയ്ക്കുമെങ്കിൽ അതിന് തുടക്കം കുറിയ്ക്കുവാൻ ഒരു ദിനം]
/filters:format(webp)/sathyam/media/media_files/2026/01/28/0c6a9b0e-dfa2-453e-9fa6-766c7a8786ba-2026-01-28-06-54-00.jpeg)
*ആഗോള കമ്മ്യൂണിറ്റി ഇടപഴകൽ ദിനം ![Global Community Engagement Day ; സമൂഹങ്ങളുടെ ഇടപഴകൽ എന്നത് എല്ലാ സാമൂഹിക കൂട്ടായ്മകളുടെയും ക്ഷേമത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രക്രിയയാണ്. കമ്മ്യൂണിറ്റി ഇടപഴകൽ എന്താണെന്നും അത് എങ്ങനെയെന്നും പഠിക്കാൻ ഒരു ദിനം ]
/filters:format(webp)/sathyam/media/media_files/2026/01/28/01b276ca-7572-4e3d-9995-7dfc06a8d8ec-2026-01-28-06-54-00.jpeg)
*ജെഫ്രോയി പൂച്ചയുടെ ലോക ദിനം, ![World Geoffroy's Cat Day ; 19-ആം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് പ്രകൃതി ശാസ്ത്രജ്ഞൻ്റെ പേരിലുള്ള, ജെഫ്രോയി പൂച്ചകൾ ചെറുതും, കൂടുതലും തെക്കേ അമേരിക്കയിൽ നിന്നുള്ള രാത്രികാല പൂച്ചകളുമാണ്. ഒരു വീട്ടുപൂച്ചയുടെ വലുപ്പവും, മുഖം വളർത്തു പൂച്ചയ്ക്ക് സമാനവും പക്ഷേ അതിൻ്റെ പാടുകളും ബാൻഡുകളും ഒരു പുള്ളിപ്പുലിയുടെ രൂപവും നൽകുന്നു. ഈ പൂച്ചകളെ കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]
*ദേശീയ 'ഡെയ്സി' ദിനം, ![National Daisy Day ; ഡെയ്‌സികൾ പൂക്കളുടെ ഒരു വലിയ കുടുംബമാണ്, അവ പല നിറങ്ങളിലും, പല ഇനങ്ങളിലും ഉണ്ടാകുന്നു. 20,000-ത്തിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള, ഡെയ്‌സി സമൃദ്ധവും എന്നാൽ വളരെ പ്രത്യേകതയുള്ളതുമായ ഒരു പുഷ്പമാണ്. വർഷാനുവർഷം ഉണ്ടാകുന്ന' ചില ഡെയ്‌സികൾ ചൂടുള്ള കാലാവസ്ഥയിലും ശീതകാലത്തും ജീവനോടെ നിലനിൽക്കുന്നു. ഇത്തരം പൂവിനെക്കുറിച്ചറിയാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2026/01/28/3e20274f-2be0-4896-99b5-056ebaf0e661-2026-01-28-06-54-00.jpeg)
*ഡാറ്റ സ്വകാര്യതാ ദിനം ![Data Privacy Day ; വർദ്ധിച്ചുവരുന്ന പരസ്പരബന്ധിതമായ ഈ ലോകത്ത്, ആളുകളുടെ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും വേണ്ടിയുള്ള മികച്ച പ്രതിരോധ രീതികൾ ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു ദിനം.]
*ദേശീയ കസൂ ദിനം!!![National Kazoo Day ; ഈ വ്യതിരിക്തമായ അമേരിക്കൻ സംഗീതോപകരണം 1840-ൽ രൂപകല്പന ചെയ്യുകയും 1852-ൽ ജോർജിയ സ്റ്റേറ്റ് ഫെയറിനിടെ അലബാമ വെസ്റ്റും ജർമ്മൻ- അമേരിക്കൻ ക്ലോക്ക് നിർമ്മാതാവായ തദ്ദ്യൂസ് വോൺ ക്ലെഗും ചേർന്ന് "ഡൗൺ സൗത്ത് സബ്മറൈൻ" ആയി ഈ ലോകത്തേയ്ക്ക് കൊണ്ടുവന്നു. ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, ഈ ഉപകരണത്തിൻ്റെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചു, അതിനെക്കുറിച്ച് അനുസ്മരിയ്ക്കാൻ ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2026/01/28/0dee76e6-cda8-4689-827e-facf1d92679f-2026-01-28-06-54-00.jpeg)
*ദേശീയ ബ്ലൂബെറി പാൻകേക്ക് ദിനം![ബ്ലൂബെറി പാൻ കേക്കുകളെ കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം!]
*റാറ്റിൽ സ്‌നേക്ക് റൗണ്ടപ്പ് ദിനം ![Rattlesnake Roundup Day ; 1958-ൽ റാറ്റിൽ സ്നേക്കുകളെക്കുറിച്ച് അറിയാൻ അവയെ സംരക്ഷിയ്ക്കാൻ ഒരു ദിനം]
*അന്താരാഷ്ട്ര ലെഗോ ദിനം ![ International Lego Day ; 1958-ൽ ഡാനിഷ് മരപ്പണിക്കാരനായ ഗോഡ്‌ഫ്രെഡ് കിർക്ക് ക്രിസ്റ്റ്യൻസെൻ കണ്ടു പിടിച്ച് പേറ്റൻ്റ് വാങ്ങിയ ലോഗോ എന്ന പരസ്യ സംവിധാനത്തെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2026/01/28/0d7a8c9f-0c2e-4601-826d-4fad2b716765-2026-01-28-06-54-00.jpeg)
* അർമേനിയ: സൈന്യ ദിനം (Army Day)!
. ഇന്നത്തെ മൊഴിമുത്ത്
.്്്്്്്്്്്്്്്്്്്്്
''ഇലകളനവധിയെങ്കിലും വേരൊന്നുതന്നെ;
എന്റെ യൗവനത്തിന്റെ നുണകളുടെ നാളുകളിൽ
വെയിലത്തിലകളും പൂക്കളുമുലച്ചു ഞാൻ മദിച്ചു;
ഇന്നിനി ഞാൻ വാടിക്കൊഴിയട്ടെ, നേരിലേക്ക്.''
[ -വില്യം ബട്ളർ യേറ്റ്സ് ]
. **********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
**********
/filters:format(webp)/sathyam/media/media_files/2026/01/28/4e15b714-bef5-4444-b664-9cb554a460b5-2026-01-28-06-55-53.jpeg)
'യയാതി', പ്രഥമപ്രതിശ്രുതി, മൃത്യുഞ്ജയം, തമസ്, ശിലാപത്മം തുടങ്ങിയ ഇതര ഭാരതീയ ഭാഷകളിലെ കൃതികൾ വിവർത്തനത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവ് പി. മാധവൻപിള്ളയുടെയും(1941),
അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചെയ്‌യ്ത മലയാള ചലച്ചിത്ര സീരിയൽ നടിയും മോഡലുമായ മിയ ജോർജ്ജിന്റേയും (1992),
/filters:format(webp)/sathyam/media/media_files/2026/01/28/8f303243-8337-4b68-8d41-cd06d5fb467b-2026-01-28-06-55-53.jpeg)
നോട്ട്ബുക്ക്, സൈക്കിള്‍ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന മലയാള ചലച്ചിത്ര സംഗീത സംവിധായകനും അഭിനേതാവുമായ മെജൊ ജോസഫിൻ്റെയും (1981),
നടിയും ഗായികയും, മോഡലും കമലാഹാസന്റെയും സരികയുടെയും മകളുമായ ശ്രുതി ഹാസന്റെയും (1986),
മറ്റു കലാകാരന്മാർ പ്രത്യക്ഷപെടാതെ പ്ലാറ്റിനം സർട്ടിഫിക്കേഷൻ നേടുന്ന 2014-ൽ പുറത്തിറങ്ങിയ ആദ്യ റാപ് ആൽബമായ ഫോറസ്റ്റ്ഹിൽസ് ഡ്രൈവിൻ്റെ നിർമ്മാതാവും ഗായകനുമായ അമേരിക്കൻ ഹിപ് ഹോപ് സംഗീതകാരൻ ജെർമെയ്ൻ ലാമർ കോളിൻ്റെയും ( 1985),
/filters:format(webp)/sathyam/media/media_files/2026/01/28/9fe39f0c-3d0d-4470-aff2-14146be66683-2026-01-28-06-55-53.jpeg)
ആധുനിക ഹിപ് ഹോപ്പ് സംഗീതത്തിലെ സ്വാധീനമുള്ള വ്യക്തിയും, തൻ്റെ "ബൂമിംഗ്" സ്വര പ്രകടനത്തിനും ലാർജർ ദാൻ ലൈഫ് വ്യക്തിത്വത്തിനും ഉജ്ജ്വലമായ ഗാനരചനയ്ക്കും പേരുകേട്ട ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് എക്സിക്യൂട്ടീവുമായ പ്രൊഫഷണലായി റിക്ക് റോസ് എന്നറിയപ്പെടുന്ന വില്യം ലിയോനാർഡ് റോബർട്ട്സിൻ്റെയും (1976),
ലോക സമ്പന്നരുടെ ഇടയിൽ എഴാമനായ മെക്സിക്കൻ വ്യവസായിയും സംരഭകനും മനുഷ്യസ്നേഹിയുമായ കർലോസ് സ്ലിമിന്റെയും (1940),
/filters:format(webp)/sathyam/media/media_files/2026/01/28/8efdb1de-1c0e-419b-abf2-8feeda738f20-2026-01-28-06-55-53.jpeg)
ദി ലോർഡ് ഓഫ് ദി റിംഗ്സ് ഫിലിം ട്രൈലോജി (2001-2003), ദി ഹോബിറ്റ്: ആൻ അൺ എക്‌സ്‌പെക്ടഡ് ജേർണി (2012) എന്നിവയിലെ ഫ്രോഡോ ബാഗിൻസിൻ്റെ ചിത്രീകരണത്തിന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്ന ഒരു അമേരിക്കൻ നടനും നിർമ്മാതാവുമായ എലിജ ജോർദാൻ വുഡിൻ്റെയും (1981),
ലോകത്തിലെ ജീവിച്ചിരിയ്ക്കുന്ന ഏറ്റവും മികച്ച 125 ഫുട്ബോൾ കളിക്കാരിൽ ഒരാളായി പെലെ തിരഞ്ഞെടുത്തിട്ടുള്ള ഇറ്റാലിയൻ ഫുട്ബോൾ ഗോൾകീപ്പർ ജിയാൻ ലുഗി 'ജിജി' ബഫണിൻ്റെയും (1978) ജന്മദിനം !!!
*********
/filters:format(webp)/sathyam/media/media_files/2026/01/28/5f86695e-fa07-49aa-bd7f-95f69b36ced0-2026-01-28-06-55-53.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
മുതുകുളം പാർവ്വതിയമ്മ ജ.(1894 -1977)
ലാലാ ലജ്പത് റായ് ജ. (1865 -1928)
കെ എം കരിയപ്പ ജ.( 1899- 1993)
രാജേന്ദ്ര കേശവ് ലാൽഷാ ജ(1913-2010)
ഡോ രാജാ രാമണ്ണ ജ(1925- 2004)
പണ്ടിറ്റ് ജസ് രാജ്.ജ(1930-2020)
ഹെൻറി ഏഴാമൻ ജ (1457 - 1509)
യൂജീൻ ഡുബോയി ജ.(1858- 1940)
ജാക്സൺ പൊള്ളോക്ക് ജ. (1912 -1956)
നഥാനിയേൽ വല്ലിച്ച് ജ.(1786- 1854)
/filters:format(webp)/sathyam/media/media_files/2026/01/28/11bfe4f6-6c87-4a7d-ab35-56daabf94c31-2026-01-28-06-57-20.jpeg)
ഖണ്ഡകാവ്യം, കഥ, വിവർത്തനം, നോവൽ, നാടകം, ഉപന്യാസം, ജീവചരിത്രം എന്നീ മേഘലകളിൽ മുപ്പതോളം കൃതിക ൾ ഭാഷക്ക് സമ്മാനിച്ച മുതുകുളം പാർവ്വതിയമ്മ (1894 ജനുവരി 28-1977 സെപ്റ്റംബർ 16) ,
ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയ പടനീക്കത്തിൽ പ്രധാനിയും പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനിഎന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പഞ്ചാബിലെ സിംഹം എന്ന്‍ അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ് ( 28 ജനുവരി 1865 - 17 നവംബർ 1928) ,
/filters:format(webp)/sathyam/media/media_files/2026/01/28/707ebe1b-feef-477b-b961-58bf623c9a51-2026-01-28-06-57-20.jpeg)
ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽകൊണ്ടേര "കിപ്പർ" മണ്ടപ്പ കരിയപ്പ എന്ന കെ എം കരിയപ്പ (28 ജനുവരി 1899 – 15 മെയ് 1993) ,
പ്രകൃതിസൗന്ദര്യം, ആദിവാസികളുടെയും മത്സ്യബന്ധനക്കാരുടെയും ജീവിതം, തുടങ്ങിയവയെ പറ്റി കവിതകൾ രചിച്ച ഗുജറാത്തി കവിയായ രാജേന്ദ്ര കേശവ്‌ലാൽ ഷാ( 1913 ജനുവരി 28-2 ജനുവരി 2010),
രാജസ്ഥാനിലെ പൊഖറാൻ മരുഭൂമിയിൽ 1974 മേയ് 18-ന് നടന്ന ആദ്യത്തെ അണുപരീക്ഷണപദ്ധതിയുടെ സൂത്രധാരനും, അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം, സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്ന ഡോ. രാജാ രാമണ്ണ ( 1925 ജനുവരി 28- 24 സെപ്റ്റംബർ 2004),
/filters:format(webp)/sathyam/media/media_files/2026/01/28/77d03ae1-3fcd-4f09-b49f-617b119b900b-2026-01-28-06-57-20.jpeg)
മേവതി ഘരാനയിലെ വിശ്രുതനായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും, പല ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ ആലാപനങ്ങൾ ആൽബങ്ങളും ഫിലിം സൗണ്ട് ട്രാക്കുകളുമായി മാറുകയും, ലോകമൊട്ടുക്ക് ശിഷൃഗണങ്ങൾ ഉള്ള പ്രസിദ്ധ ഗായകൻ പണ്ഡിറ്റ് ജസ്​രാജ് (28 ജനുവരി 1930 – 17 ആഗസ്ത് 2020),
ഹൗസ് ഓഫ് ട്യൂഡറിൽ നിന്നും ആദ്യമായി ഇംഗ്ലണ്ടിലെ രാജാവാകുകയും അയർലണ്ടിൻ്റെ പ്രഭുവും ആയിരുന്ന ഹെൻറി ഏഴാമൻ (28 ജനുവരി 1457 - 21 ഏപ്രിൽ 1509),
മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തിയ ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞൻ യൂജീൻ ഡുബോയി(28 ജനുവരി 1858 – 16 ഡിസംബർ 1940),
/filters:format(webp)/sathyam/media/media_files/2026/01/28/65f61b4c-ba6d-4fd4-9f39-5017e02b6c92-2026-01-28-06-57-20.jpeg)
ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്ന പോൾ ജാക്സൺ പൊള്ളോക്ക് (ജനുവരി 28, 1912 - ഓഗസ്റ്റ് 11, 1956),
കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്ന നഥാനിയേൽ വല്ലിച്ച് (ജനുവരി 28, 1786-ഏപ്രിൽ 28, 1854)
ഇന്നത്തെ സ്മരണ !!
*********
/filters:format(webp)/sathyam/media/media_files/2026/01/28/56a134bc-05e3-4d4e-b497-d5d4dc10af15-2026-01-28-06-57-20.jpeg)
സി.ഉണ്ണിരാജ മ.(1917-1995)
ആർ. കൃഷ്ണൻ മ. (1914-1995)
തിക്കോടിയൻ മ. (1916-2001)
എം.കെ ഹേമചന്ദ്രൻ. മ.( 1925- 1998)
മാള അരവിന്ദൻ മ. (1939- 2015)
കലാമണ്ഡലം ഗീതാനന്ദൻ, മ.(1959-2018)
ഒ. പി നയ്യാർ മ(1926-2007)
കാറൽമാൻ മ ( 742 -814)
ഹെൻറി എട്ടാമൻ മ ( 1491- 1547)
ഡബ്ലിയു. ബി യേറ്റ്സ് മ.(1865- 1939)
ക്ലൗസ് ഫ്ക്സ് മ ( 1911 –1988)
ജോസെഫ് ബ്രോഡ്സ്കി മ.(1940-1996)
'ആലത്തൂർ ആർ. കൃഷ്ണൻ മ.(1914 - 1995)
/filters:format(webp)/sathyam/media/media_files/2026/01/28/1459fd22-6d1c-4ee2-aeb4-40f96a101a86-2026-01-28-06-58-36.jpeg)
ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്ന കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശിവശർമ്മ രാജ എന്ന സി. ഉണ്ണിരാജ (15 ജൂലൈ 1917 - 28 ജനുവരി 1995),
കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിക്കുകയും ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995) ,
/filters:format(webp)/sathyam/media/media_files/2026/01/28/9219fc45-4c8f-4340-bf67-527b01cb1d43-2026-01-28-06-58-36.jpeg)
നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ രചിച്ചിട്ടുള്ള പി. കുഞ്ഞനന്തൻ നായർ എന്ന തിക്കോടിയൻ (1916 – ജനുവരി 28, 2001) ,
അഞ്ചാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്ന, പി എസ് സി ചെയർമാൻ ആയും പ്രവർത്തിച്ച എം.കെ ഹേമചന്ദ്രൻ. (6 ജനുവരി 1925- 28 ജനുവരി 1998)
സ്വതസ്സിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് പ്രസിദ്ധനായ മാള അരവിന്ദൻ ( -2015, ജനുവരി 28) ,
/filters:format(webp)/sathyam/media/media_files/2026/01/28/26955cab-b67c-4a80-a6ce-f9a43c7eae49-2026-01-28-06-58-36.jpeg)
രാജ്യത്തിനകത്തും പുറത്തുമായി അയ്യായരത്തിലധികം വേദികളിൽ ഓട്ടംതുള്ളൽ അവതരിപ്പിക്കുകയും കമലദളം തുടങ്ങി മുപ്പതിൽ ഏറെ സിനിമകളിൽ വേഷമിടുകയും, 33 വർഷം കേരള കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരുക്കുകയും ചെയ്ത കലാമണ്ഡലം ഗീതാനന്ദൻ(നവംബർ 6, 1959-ജനുവരി 28, 2018),
നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്ന ഹിന്ദി സിനിമയിലെ കരുത്തനായ സംഗീത സംവിധായകൻ ഓംകാർ പ്രസാദ് നയ്യാർ എന്ന ഒ.പി.നയ്യാർ (ജനുവരി 16, 1926-2007 ജനുവരി 28),
ആദ്യകാലത്ത് ഫ്രാങ്കുകളുടെ രാജാവും , തന്റെ സാമ്രാജ്യത്തിൻ്റെ കൂടെ പടിഞ്ഞാറൻ യൂറോപ്പിന്റെയും മധ്യ യൂറോപ്പിന്റെയും മിക്ക ഭാഗങ്ങളും ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയും റോമൻ ചക്രവർത്തി എന്ന പദവി സ്വീകരിക്കുകയും ചെയ്ത കാറൽമാൻ എന്ന ഷാലമീനിൻ ( ക്രി.വ. 742; - 814 ജനുവരി 28),
/filters:format(webp)/sathyam/media/media_files/2026/01/28/8159c686-90bc-46b3-a19d-99aa43c09ae4-2026-01-28-06-58-36.jpeg)
ആറ് വിവാഹങ്ങൾ കഴിച്ചതിൽ അരഗണിലെ കാഥറീൻ രാജ്ഞിയിൽ നിന്നുള്ള വിവാഹമോചനശ്രമം വലിയ ചർച്ചാവിഷയമാകുകയും ഈ കാര്യത്തിൽ പോപ്പുമായുള്ള അഭിപ്രായവ്യത്യാസം ഇംഗ്ലീഷ് നവീകരണത്തിനു തുടക്കമിടുകയും ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ പോപ്പിന്റെ അധികാരത്തിൽ നിന്നും വേർതിരിക്കുകയും ചെയ്ത ഇംഗ്ലണ്ടിലെ രാജാവായിരുന്ന ട്യൂഡർ വംശജനായ ഹെൻറി എട്ടാമൻ (ജൂൺ 28 1491- ജനുവരി 28 1547),
ആംഗ്ലോ-ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്ന നോബല്‍ സമ്മാന വിജെതാവ് വില്യം ബട്ട്ലർ യേറ്റ്സ് ( - 1865 ജൂൺ 13, - 1939 ജനുവരി 28)
ആദ്യത്തെ അണുബോംബ് വികസിപ്പിച്ച മാൻഹട്ടൻ പ്രോജക്ടിൽ നിന്ന് സോവിയറ്റ് യൂണിയനിലേക്ക് നിർണായക വിവരങ്ങൾ നൽകിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ചാരനുമായിരുന്ന ക്ലൗസ് ഫ്ക്സ് (29 ഡിസംബർ 1911 – 28 ജനുവരി 1988),
/filters:format(webp)/sathyam/media/media_files/2026/01/28/7626f6b0-d423-4a43-b636-0f3be4686956-2026-01-28-06-58-36.jpeg)
സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ച ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്ന ജോസെഫ് ബ്രോഡ്സ്കി (24 മേയ് 1940 – 28 ജനുവരി 1996),
1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ അംഗമായിരുന്ന, കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും സി പി ഐ. എം പ്രതിനിധിയുമായയിരുന്നആർ. കൃഷ്ണൻ ൻ്റെയും ചരമദിനം (08 മേയ് 1914 - 28 ജനുവരി 1995).
ചരിത്രത്തിൽ ഇന്ന് !!
**********
/filters:format(webp)/sathyam/media/media_files/2026/01/28/33356a29-4991-4d4c-a34a-0131f70749e9-2026-01-28-06-59-37.jpeg)
1547 - എഡ്വേർഡ് ആറാമൻ തൻ്റെ പിതാവായ ഹെൻറി എട്ടാമൻ്റെ പിൻഗാമിയായി ഇംഗ്ലണ്ടിൻ്റെയും അയർലണ്ടിൻ്റെയും രാജാവായി.
1624 - സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/28/ca39e06e-0b90-4d4b-8e23-9e5c6f6ad567-2026-01-28-06-59-37.jpeg)
1813 - ഇംഗ്ലീഷ് എഴുത്തുകാരി ജെയ്ൻ ഓസ്റ്റൻ്റെ ക്ലാസിക് "പ്രൈഡ് ആൻഡ് പ്രിജുഡീസ്" യുണൈറ്റഡ് കിംഗ്ഡത്തിൽ തോമസ് എഗർട്ടൺ പ്രസിദ്ധീകരിച്ചു.
1820 - ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
/filters:format(webp)/sathyam/media/media_files/2026/01/28/d7b5b58d-6df6-4012-bbc1-829f21ec3697-2026-01-28-06-59-37.jpeg)
1846 - ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ രഞ്ജോദ് സിംഗ് മജിതിയയുടെ നേതൃത്വത്തിൽ സിഖുകാർക്കെതിരായ അലിവാൾ യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചു
1896 - ഈസ്റ്റ് പെക്കാമിലെ വാൾട്ടർ അർനോൾഡിന് ലോകത്തിലെ ആദ്യത്തെ സ്പീഡിംഗ് ടിക്കറ്റ് ലഭിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/28/c21801e8-3774-4daf-9ae1-f4fbdbdf7291-2026-01-28-06-59-37.jpeg)
1896-ലെ അർനോൾഡ് ബെൻസ് മോട്ടോർ കാരേജ് 8 mph (13 km/h) വേഗതയിൽ 2 mph എന്ന പരിധിക്ക് മുകളിലുള്ള വേഗതയിൽ ഒരു പോലീസുകാരൻ സൈക്കിളിൽ കയറ്റിയതിന് ശേഷം. 3.2 കിമീ/മണിക്കൂർ).
1915 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് രൂപീകരിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/28/b4a68f8a-e742-4b84-8603-b89dca0b96f2-2026-01-28-06-59-37.jpeg)
1932 - ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
1933 - ചൗധരി റഹ്മത്തലി മുസ്ലിങ്ങൾക്കായി പ്രത്യേക രാജ്യം ഉണ്ടാക്കാനും അതിന് പാക്കിസ്ഥാൻ എന്ന് പേരിടാനും പരസ്യമായി ആവശ്യം ഉന്നയിച്ചു.
1935 - ഗർഭഛിദ്രത്തിന് നിയമ അംഗീകാരം നൽകുന്ന ആദ്യ പാശ്ചാത്യൻ രാജ്യമായി ഐസ്ലൻഡ് മാറി.
/filters:format(webp)/sathyam/media/media_files/2026/01/28/d93f044e-88a4-49d9-9a10-213230030cfa-2026-01-28-07-00-34.jpeg)
1953 - കേന്ദ്ര സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തു.
1956 - "റോക്ക് ആൻഡ് റോളിൻ്റെ രാജാവ്" എന്നും വിളിക്കപ്പെടുന്ന അമേരിക്കൻ ഗായകനും എൻ്റർടെയ്നറുമായ എൽവിസ് പ്രെസ്ലി തൻ്റെ ആദ്യത്തെ ദേശീയ ടെലിവിഷൻ പ്രത്യക്ഷപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/01/28/deed3cfd-d7cb-41cd-b6ef-e84cad64c502-2026-01-28-07-00-34.jpeg)
1958 - ലെഗോ ടോയ് കമ്പനി അതിൻ്റെ ലെഗോ ഇഷ്ടികകളുടെ രൂപകൽപ്പനയ്ക്ക് പേറ്റൻ്റ് നേടി.
1980 - കേരളത്തിൽ നിർമിച്ച ആദ്യ കപ്പൽ റാണി പത്മിനി കടലിലിറക്കി.
/filters:format(webp)/sathyam/media/media_files/2026/01/28/e64774f0-0a95-48cc-88de-095b63ab6f44-2026-01-28-07-00-34.jpeg)
1986 - സ്‌പേസ് ഷട്ടിൽ ചലഞ്ചർ കേപ് കനാവറലിൽ നിന്ന് ലിഫ്റ്റ്ഓഫിന് 73 സെക്കൻഡുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു, 7 ക്രൂ അംഗങ്ങളും മരിച്ചു.
1998 - ഇറ്റാലിയൻ ചിത്രകാരനും ശിൽപിയുമായ മൈക്കലാഞ്ചലോയുടെ ഐക്കണിക് പെയിൻ്റിംഗ് "ക്രിസ്റ്റ് & വുമൺ ഓഫ് സമരിയ" 7.4 മില്യൺ ഡോളറിന് വിറ്റു.
/filters:format(webp)/sathyam/media/media_files/2026/01/28/f8f50bc5-a83d-45d2-a5bc-04ba07de56c8-2026-01-28-07-00-34.jpeg)
2016 - മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ടർബുലന്റ് ഇയർസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു..
2017 - അമേരിക്കൻ ടെന്നീസ് ഐക്കൺ സെറീന വില്യംസ് തൻ്റെ മൂത്ത സഹോദരി വീനസ് വില്യംസിനെ 6-4, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ച് തൻ്റെ ഏഴാം ഓസ്‌ട്രേലിയൻ കിരീടവും 23-ാം ഗ്രാൻഡ് സ്ലാം ഇവൻ്റ് സിംഗിൾസ് വിജയവും നേടി.
/filters:format(webp)/sathyam/media/media_files/2026/01/28/f102ef8a-c662-4d4b-8425-3ffb45a9f915-2026-01-28-07-00-34.jpeg)
2018 - മാരിൻ സിലിക്കിനെ പരാജയപ്പെടുത്തി റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പണിൽ തൻ്റെ റെക്കോർഡ് 20-ാം ഗ്രാൻഡ് സ്ലാം കിരീടം നേടി.
2021 -ഉദ്ഘാടനത്തിന് ധരിച്ച ബെർണി സാൻഡേഴ്‌സ് കൈത്തണ്ടകൾ ചിത്രങ്ങൾ വൈറലായതിനെത്തുടർന്ന് വെർമോണ്ട് ചാരിറ്റികൾക്കായി 1.8 മില്യൺ ഡോളർ സമാഹരിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/28/ff28ed3b-9569-41c5-b929-949c2effad8c-2026-01-28-07-00-34.jpeg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us