ഇന്ന് നവംബര്‍ 23: ദേശീയ കശുഅണ്ടി ദിനം : ദിവ്യ പിള്ളയുടേയും റാസ മുറാദിന്റേയും സരസ്വതി സാഹയുടെയും ജന്മദിനം: ആദ്യത്തെ കളര്‍ ഫോട്ടോക്ക് പേറ്റന്റ് ലഭിച്ചതും രണ്ട് ഐറിഷുകാരെ തടവില്‍ നിന്നും രക്ഷിച്ചതിന് വില്യം ഒബ്രയാന്‍, വില്യം ഒമെറ അലന്‍, മൈക്കല്‍ ലാര്‍കിന്‍ എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ തൂക്കിലേറ്റിയതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
വൃശ്ചികം 7
മൂലം  / തൃതീയ
2025 / നവംബർ 23, 
ഞായർ

Advertisment

ഇന്ന്

* ദേശീയ കശുവണ്ടി ദിനം.![National cashew day -ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിലൊന്നായ കശുവണ്ടിയെ ആഘോഷിക്കുന്ന ദിനം. ഈ ദിവസം ഈ മൊരിഞ്ഞ നട്സ് ആസ്വദിക്കാനുള്ള സമയം മാത്രമല്ല; അവയുടെ സമ്പന്നമായ ചരിത്രവും വിവിധ ആരോഗ്യ ഗുണങ്ങളും അറിയാനും പഠിയ്ക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള സമയമാണിത്.]

*സ്റ്റിർ-അപ്പ് സൺ‌ഡേ !

0cfc3609-8f83-4d74-8fca-aeea9383f269

പല വീടുകളിലും, പ്രത്യേകിച്ച് അവധിക്കാല പാരമ്പര്യങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്, സ്റ്റിർ-അപ്പ് ഞായറാഴ്ച ഒരു പ്രിയപ്പെട്ട ദിവസമാണ്. ഇത് ഉത്സവ തയ്യാറെടുപ്പുകളുടെ, പ്രത്യേകിച്ച് ക്രിസ്മസ് പുഡ്ഡിംഗ് ഉണ്ടാക്കുന്നതിന്റെ, തുടക്കം കുറിക്കുന്നു.

* ഡോക്ടർ ഹൂ ഡേ![ Doctor Who Day ;1963-ൽ സംപ്രേഷണം ചെയ്ത ഡോക്ടർ ഹൂ ഡെ എന്ന സീരിയലിൻ്റെ ആദ്യ എപ്പിസോഡിന്റെ വാർഷികത്തെ സ്മരിയ്ക്കുന്നതിനായി ഒരു ദിവസം.]

0fcb4ecf-d731-4d64-8f15-4f0442eda854

* ഫിബൊനാച്ചി ദിനം[ Fibonacci Day ; മദ്ധ്യ കാലഘട്ടത്തിലെ ഏറ്റവും പ്രഗൽഭനായ ഗണിതശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ഇറ്റലിയിലെ ലിയനാർഡോ പിസാനോ ബിഗല്ലോ.  ആധുനിക ലോകത്തിൽ ഇദ്ദേഹം അറിയപ്പെടുന്നത് രണ്ട് കാരണങ്ങളാലാണ്. റോമൻ സംഖ്യാ സമ്പ്രദായത്തിൽ കണക്കുകൂട്ടിയിരുന്ന യൂറോപ്പിൽ ഹിന്ദു-അറബി സംഖ്യാ സമ്പ്രദായത്തിന്റെ സൗകര്യം തിരിച്ചറിഞ്ഞ് അതിൻ്റെ ഉപയോഗം വ്യാപിപ്പിച്ചതാണ് അതിൽ പ്രധാനം. അതിനോടനുബന്ധിച്ച് 13-ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ (1202-ൽ) ലിയനാർഡോ എഴുതിയ ലിബെർ അബാകി (കണക്കുകൂട്ടലിന്റെ ഗ്രന്ഥം) എന്ന പുസ്തകമാണ് അടുത്തതായ കാരണം. ഇതിൽ ഫിബനാച്ചി സംഖ്യകൾ എന്നറിയപ്പെടുന്ന ആധുനിക സംഖ്യാ ശ്രേണി അദ്ദേഹം ഉദാഹരണ സഹിതം ഉപയോഗിച്ചതിൻ്റെ ഓർമ്മയ്ക്കായാണ് ഈ ദിവസം ഇന്ന് ആചരിയ്ക്കുന്നത്.]

1e1abb1b-a6c6-4e5a-b32b-9a09584b6574

*താങ്ക്ഫുൾ ഫോർ മൈ ഡോഗ് ഡേ ! [നമ്മുടെ നായ്ക്കൾ നമുക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നതിനെക്കുറിച്ചാണ് താങ്ക്ഫുൾ ഫോർ മൈ ഡോഗ് ഡേ. ഇത് ട്രീറ്റുകളെക്കുറിച്ചോ കളിപ്പാട്ടങ്ങളെക്കുറിച്ചോ മാത്രമല്ല - ഹൃദയത്തെ കുളിർപ്പിക്കുന്ന ദൈനംദിന നിമിഷങ്ങളെക്കുറിച്ചാണ്. ]

4e06df02-18da-4627-bf7e-fad1e886adf5

* ദേശീയ എസ്പ്രെസോ ദിനം ! [ National Espresso Day -സമ്പന്നവും ശക്തവുമായ എസ്‌പ്രെസോ, ദിവസത്തിന് ഒരു അത്ഭുതകരമായ ഉത്തേജനം നൽകുകയും, ആ നീണ്ട കഠിനമായ ദിവസങ്ങളെ (ഒരുപക്ഷേ, രാത്രികളെയും) മറികടക്കാൻ ഒരു വഴി തേടുന്ന കാപ്പി കുടിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ്. ഒരു ഷോട്ട് എസ്‌പ്രെസോ, കാപ്പിയുടെ ഒരു ശുദ്ധീകരണമാണ്, അത് അതിന്റെ ഏറ്റവും ശക്തമായ ഘടകങ്ങളിലേക്ക് വാറ്റിയെടുത്ത് പ്രത്യേക കപ്പുകളിൽ വിതരണം ചെയ്യുന്നു, അതിൽ "ഉയർന്ന വൈബ്രേഷനും കഫീൻ വിറയലും മുന്നോട്ട്" എന്ന മുന്നറിയിപ്പ് ലേബൽ ഉണ്ടായിരിക്കണം!]

4efe694d-e54c-4c86-a07f-9c28adcf29c2

* നാഷണൽ ഈറ്റ് എ ക്രാൻബെറി ഡേ ![ National Eat A Cranberry Day-എല്ലാ വർഷവും നവംബർ 23 ന് നടക്കുന്ന ഒരു സജീവമായ ആഘോഷമാണ് നാഷണൽ ഈറ്റ് എ ക്രാൻബെറി ദിനം. ക്രാൻബെറികളുടെ മനോഹരമായ രുചിയും അവയുടെ നിരവധി ആരോഗ്യ ഗുണങ്ങളും ആസ്വദിക്കാനും അഭിനന്ദിക്കാനും എല്ലാവർക്കും ഈ ദിവസം ഒരു മികച്ച അവസരമാണ്. ]

ശ്രീ സത്യസായി ജയന്തി ![സമാധിക്ക് ശേഷമുള്ള 15മത്‌ ജയന്തി]

* മേല്പത്തൂർ ദിനം!

5e51ef8a-b61b-46a4-9ef2-8cb143d2c2e1

* ജപ്പാൻ: ലേബർ താങ്ക്സ് ഗിവിങ്ങ് ഡേ!
* ജോർജിയ : സെന്റ് ജോർജ്ജ് ദിനം !
* Turkey Free Thanksgiving Day !

ഇന്നത്തെ മൊഴിമുത്ത്
.  ്്്്്്്്്്്്്്്്്്
''പ്രേമസ്വരൂപരേ, എല്ലാ ആദ്ധ്യാത്മിക ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ലക്‌ഷ്യം ഒന്നാണ്, അത് നിങ്ങൾ സ്വയം ഈശ്വരനാണ് എന്ന് സാക്ഷാത്കരിക്കാനുള്ള  ലക്ഷ്യത്തെ മുൻ നിർത്തിയുള്ളതാണ് ..''

    [ - സത്യ സായി ബാബ ]
.  *********

9acee611-feda-415c-aeea-be31b8b76be3
ഇന്നത്തെ പിറന്നാളുകാർ
******
'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിയ്ക്കുകയും  ഈ ചിത്രത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്ത മലയാള ചലച്ചിത്രനടി ദിവ്യ പിള്ളയുടേയും (1988),

1960കളിൽ  അഭിനയം ആരംഭിച്ച്‌ പ്രധാനമായും അച്ഛന്‍, അമ്മാവന്‍, വില്ലന്‍ എന്നീ വേഷങ്ങളിലായി 250ഓളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ബോളിവുഡ്‌ താരം റാസ മുറാദിന്റേയും (1950),

6f881f53-3022-4fad-b21d-4ced5d8101d8

എഷ്യൻ ഗെയിംസിൽ ഓട്ടത്തിൽ ഭാരതത്തിനു വേണ്ടി സ്വർണ്ണം നേടിയ കായിക താരം സരസ്വതി സാഹയുടെയും (1979),

റെസിഡൻറ് ഇവിൾ സിരീസിലെ   കാർലോസ് ഒലിവെറ, 'ദ മമ്മി'യിലെ   അർഡെത്ത് ബേ തുടങ്ങിയ  കഥാപാത്രങ്ങൾ അവതരിപ്പിച്ച  ഇസ്രയേലി ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവായ  ഒഡെഡ് ഫെറിന്റെയും(1970),

മുൻ വൈസ്​പ്രസിഡന്റും ഹ്യൂഗോ ചാവേസിന്റെ മരണാനന്തരം ഇടക്കാല പ്രസിഡന്റുമായിരുന്ന ഇപ്പോൾ ഇലക്ഷൻ ജയിച്ചെങ്കിലും വിവാദത്തിൽ തുടരുന്ന  വെനസ്വെലൻ  പ്രസിഡന്റ്   നിക്കൊളാസ് മദുറോയുടെയും  (1962), 

6d26ff53-ee21-4d2a-9fd3-413ecf6f6419

1993-നും 2004-നും ഇടയിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റ്സ്മാനായി നിന്നു കൊണ്ട് 101 ടെസ്റ്റ് ക്രിക്കറ്റുകളിലും 185 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ ഗാരി കേഴ്‌സ്റ്റൺ (1967)ന്റേയും, 

ജൂൺ 2005 മുതൽ മെയ് 2008 വരെയുള്ള കാലയളവിൽ 100 മീറ്റർ ലോക റെക്കോർഡ് സ്വന്തം പേരിലാക്കി സൂക്ഷിച്ച ജമൈക്കൻ ഓട്ടക്കാരനായ അസഫ പവലിന്റേയും (1982) ജന്മദിനം !

11ee78a7-ec20-4ddb-8053-f3cb40a49547

.................................
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
******
എ.ഡി. മാധവൻ  ജ. (1944 - 2015)
ഒഡേസ സത്യൻ ജ. (1944 -2014)
നിറാദ് സി ചൗധരി ജ. (1897-1999)
ഹിരൺ മുഖർജി ജ. (1907-2004)
ശ്രീ സത്യ സായി ബാബ ജ. (1926 - 2011)
ഗീതാ ദത്ത് ജ. (1930 - 1972)
ഫുള്ളർ ബ്രൌൺ ജ. 1898 -1980)
പ്രോസ്പെറോ ആല്പിനി ജ. (1553 - 1617)
അൻവർ പാഷ ജ. (1881- 1922 )
പോൾ സെലാൻ  ജ. (1920 - 1970 )
അലി ശരീഅത്തി ജ. (1933 -1977)
പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര (1944 - 2014)

83716287-7ba1-45dd-a9b0-d02dead4ac23

സാഹിത്യസംബന്ധിയായി നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും കവിതാനിരൂപണത്തിൽ  കൂടുതല്‍ താല്പര്യം കാണിക്കുകയും, തന്റെ നിരൂപണങ്ങളില്‍ ക്രാന്തദര്‍ശിയായ പണ്ഡിതനെ മാത്രമല്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും സൗമ്യവാക്കായ മികച്ച സഹൃദയത്വം  കാണിക്കുകയും ചെയ്ത അദ്ധ്യാപകന്‍, വാഗ്മി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ എ. ബാലകൃഷ്ണ വാര്യർ(1917 നവംബര്‍ 23-1997 ഡിസംബര്‍ 17)

ആതുര ശുശ്രൂഷ രംഗത്തും, സാമൂഹ്യ, സാംസ്‌കാരിക, ശാസ്‌ത്ര, സാഹിത്യ പരിഷത്ത്‌, മേഖലയിലും അതുല്യ സംഭാവനകള്‍ നല്‍കിയ എസ്‌എന്‍ഡിപി യോഗം മുന്‍ പ്രസിഡന്‍റും സാമൂഹ്യ പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന ഡോ. കെ കെ രാഹുലൻ (1930 നവംബർ 23-2011, ജൂൺ 13 ),

49535e20-e797-4090-a915-8d63bae860a4

മലയാള സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര(23 നവംബർ 1944 - 3 മാർച്ച് 2014),

സമകാലിക സംഗീതം' എന്ന പേരിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി അക്കാദമിക ജേണൽ പ്രസിദ്ധീകരിക്കുകയും, സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി എട്ട് പുസ്തകങ്ങൾ രചിക്കുകയും ചെയ്ത സംഗീതപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എ.ഡി. മാധവൻ
 (1944 നവംബർ 23 - 2015 ഏപ്രിൽ 24),

81d94779-010b-4cb7-971d-e1f228b95eca

നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ', മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖം കാണിക്കുന്ന 'വിശുദ്ധപശു' തുടങ്ങി ശ്രദ്ധേയമായ ഡോക്യുമെൻററികൾ എടുത്ത ജനകീയ സിനിമാനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന ഒഡേസ സത്യൻ (23 നവംബർ 1944- 19 ഓഗസ്റ്റ് 2014),

394c976e-9e54-4879-8e49-583df503d614

5 വർഷം തുടർച്ചയായി കൽക്കട്ട നോർത്ത് ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും അഭിഭാഷകനും അക്കാദമിക് വിദഗ്ധനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഹിരേൻ മുഖർജി  എന്നറിയപ്പെടുന്ന ഹിരേന്ദ്രനാഥ് മുഖോപാധ്യായ (23 നവംബർ 1907 - 30 ജൂലൈ 2004),

 ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ഗ്രന്ഥങ്ങളെഴുതിയ കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചി ട്ടുള്ള ഭാരതീയനായ എഴുത്തുകാരൻ നിരാദ് സി. ചൗധരി(23 നവംബർ 1897 – 1 ഓഗസ്റ്റ് 1999),

a457e661-d51b-4db3-96ed-2f12f675a48b

ഒരു ആത്മീയ ഗുരുവായും, അത്ഭുത സിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്ന സത്യ നാരായണ രാജു എന്ന 'ഭഗവാൻ ശ്രീ സത്യ സായി ബാബ(നവംബർ 23, 1926- 24, ഏപ്രിൽ 2011),

അൻപതുകളിലേയും അറുപതുകളിലേയും പ്രശസ്തയായ ഹിന്ദി, ബംഗാളി പിന്നണി ഗായികയായിരുന്ന ഗീതാ ഘോഷ് റോയ് ചൗധരി എന്ന ഗീതാ ദത്ത് ( നവംബർ 23, 1930 – ജൂലൈ 20, 1972) ,

936 മുതൽ കിഴക്കൻ ഫ്രാങ്കിഷ് രാജാവും 962-ൽ 962-ൽ മരിക്കുന്നതുവരെ വിശുദ്ധ റോമൻ ചക്രവർത്തിയുമായിരുന്ന ഓട്ടോ ദി ഗ്രെയ്റ്റ് എന്നറിയപ്പെട്ടിരുന്ന ഓട്ടോ ഒന്നാമൻ (23 നവംബർ 912 - 7 മെയ് 973),

b6d9f261-f6da-45a2-86cd-bad88fd1e988

ഈന്തപ്പനയുടെ പരിപാലനത്തിൽ പുതിയ സിദ്ധാന്തം ആവിഷ്കരിച്ച ഇറ്റലിക്കാരനായ സസ്യ ശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനുമായിരുന്ന പ്രോസ്പെറോ ആല്പിനി(23 നവംബർ1553 – 6 ഫെബ്രുവരി 1617),

തുർക്കിയിലെ യുവതുർക്കി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന അൻവർ പാഷ ( 1881 നവംബർ 23 - 1922 ഓഗസ്റ്റ് 4),

മൈക്രോബയോളജിസ്റ്റ് എലിസബത്ത് ലീ ഹസനുമായുള്ള തന്റെ ദീർഘദൂര സഹകരണത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ലബോറട്ടറീസ് ആൻഡ് റിസേർച്ച് ഡിവിഷനിൽ ഗവേഷണം നടത്തിവരുമ്പോൾ ആദ്യമായി ഉപയോഗപ്രദമായ ആൻറിഫംഗൽ ആൻറിബയോട്ടിക്കായ നിസ്റ്റാറ്റിൻ വികസിപ്പിച്ചെടുത്തതിൽ ഏറെ പ്രശസ്തയായ ഒരു രസതന്ത്രജ്ഞയായ റേച്ചൽ ഫുള്ളർ ബ്രൌൺ(നവംബർ 23, 1898 - ജനുവരി 14, 1980),

adb7185e-fbdb-4f58-97a9-256cfb6182ce

ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോളോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്ന വിശ്രുത ജർമൻ കവി ആയ പോൾസെലാൻ(1920 നവംബർ 23- 1970 ഏപ്രിൽ 20),

ഇറാൻ ഇസ്ലാമിക വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യനും മതത്തിന്റെ സാമുഹ്യശാസ്ത്രത്തെക്കുറിച്ച രചനകളിലൂടെ പ്രസിദ്ധനായ ഇറാനീ സാമൂഹ്യശാസ്ത്രജ്ഞൻ അലി ശരീഅത്ത്,(നവംബർ 23, 1933 – 1977)

a26085d9-f09b-4469-aba0-cbf9c403cb4c

മലയാള സാഹിത്യകാരനും സാമൂഹികപ്രവർത്തകനും ഗ്രന്ഥകാരനും എഡിറ്ററും റേഡിയോ നാടകനടനും കേരള സാഹിത്യ അക്കാദമിയുടെ 2005 ലെ പുരസ്കാരം ലഭിച്ച വ്യക്തിയുമായ പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങരയുടെയും ജന്മദിനം (23 നവംബർ 1944 - 3 മാർച്ച് 2014)

സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ജി. ഗോപിനാഥൻ പിള്ള മ'( 1921 -  2002)
സി.എസ്. നീലകണ്ഠൻ നായർ  മ(1923 -  1984)
ജസ്റ്റീസ്‌ ഫാത്തിമ ബീവി മ. (1927-2023)
എം.കെ ദിവാകരൻ മ. (1927 - 2014)
മുഹമ്മദ് അബ്ദുറഹ്മാൻ മ. (1898 -1945)
ജെ. സി. ബോസ് മ. (1858 - 1937)
സചീന്ദ്ര ബക്ഷി മ. (1904-1984)
ലൂയി മാൽ (Louis Malle) മ. (1932-1995)

b75c5789-9298-408a-9baa-9b3633ed7878

ഇന്ത്യയുടെ മതേതരത്വം, അഖണ്ഡത, വൈവിധ്യ പൂര്‍ണ്ണമായ സാംസ്‌ക്കാരിക അടിത്തറ, ദേശീയത എന്നീ വികാരങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച  മഹാനായിരുന്ന കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവ് മുഹമ്മദ് അബ്ദുർറഹ‌്മാൻ (1898 - 1945 നവംബർ 23),

വിളപ്പിൽ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലത്തിൽ നിന്നും ആറാം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട  സി.എസ്. നീലകണ്ഠൻ നായർ (1923 - 23 നവംബർ 1984)

മാവേലിക്കര നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിലും ഐ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് നാലാം കേരളനിയമസഭയിലും അംഗമായ  ജി. ഗോപിനാഥൻ പിള്ള ( 21 ഒക്ടോബർ 1921 - 23 നവംബർ 2002)

c4f748c1-2754-4583-a3f1-8603223166e0

ഇന്ത്യയുടെ സുപ്രീം കോടതിയുടെഭാഗമായ വനിതാ ആദ്യത്തെ ജഡ്ജിയും  ആദ്യത്തെമുസ്ലീമുംആയ,  സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചതിന് ശേഷം,ദേശീയ മനുഷ്യാവകാശ കമ്മീഷൻഅംഗമായും പിന്നീട് 1997 മുതൽ 2001 വരെ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ഗവർണറായുംസേവനമനുഷ്ഠിച്ച, 2023-ൽ, കേരള സർക്കാർ രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി ആദരിച്ച , 2024 രാജ്യം   മരണാനന്തരം പത്മഭൂഷൺ നൽകി ആദരിച്ച ജസ്റ്റിസ്  എം. ഫാത്തിമ ബീവി (30 ഏപ്രിൽ 1927 - 23 നവംബർ 2023

സി.പി.ഐ നേതാവും മൂന്നാം കേരള നിയമസഭയിലെ റാന്നിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  അംഗവുമായിരുന്ന എം.കെ ദിവാകരൻ(21 ജൂൺ 1927-23 നവംബർ 2014),

റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുകയും, സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിക്കുകയും ചെയ്ത , ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന സർ ജഗദീഷ് ചന്ദ്ര ബോസ് എന്ന ജെ. സി. ബോസ്( 30 നവംബർ1858 - 23 നവം‌ബർ 1937),

ddbd552b-3db1-44dc-b476-9f6d2ada575b

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും കകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു ഇന്ത്യൻ വിപ്ലവകാരി സചീന്ദ്ര നാഥ് ബക്ഷി(1904 ഡിസംബർ 25 - 1984 നവംബർ 23)

Black Moon (1975),Pretty Baby (1978), Atlantic City (1981), My Dinner with Andre (1981) തുടങ്ങിയ തിരക്കഥകൾ രചിയ്ക്കുന്നതിനു പുറമേ സിനിമകളുടെ നിർമ്മാണവും ഫ്രഞ്ചിലും ഹോളിവുഡ്ഡിലുമായി നിരവധി ചലച്ചിത്രങ്ങളുടെ സംവിധാനവും നിർവ്വഹിക്കുകയും 1969-ല്‍ ബി.ബി.സി- യുടെയും ഫ്രഞ്ച്  ടി വിയുടെയും സഹായത്തോടെ  ഇന്ത്യയിലാകെ സഞ്ചരിച്ച്(കേരളത്തിലും കലാമണ്ഡലം സന്ദര്‍ശിച്ച് അവിടത്തെ പരിശീലനം ദീര്‍ഘമായി ഷൂട്ട് ചെയ്തു)  'ഫാന്റം ഇന്ത്യ' എന്ന പേരില്‍ ഏഴു ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി പരമ്പര നിര്‍മ്മിക്കുകയും പുറമേ കൽക്കട്ട  എന്ന പേരില്‍ മറ്റൊരു ഒരു ഡോക്യുമെന്ററി പരമ്പര സംവിധാനംചെയ്യുകയും ചെയ്ത ഒരു ഫ്രഞ്ച് ചലച്ചിത്രകാരനായിരുന്ന ലൂയി മാൻ (30 ഒക്ടോബർ1932 – 23 നവംബർ 1995),

b937f055-ccea-42b6-9d5d-530fc2cfc087
******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1863- ആദ്യത്തെ കളർ ഫോട്ടോക്ക് പേറ്റന്റ്‌ ലഭിച്ചു

1867 - രണ്ട് ഐറിഷുകാരെ തടവിൽ നിന്നും രക്ഷിച്ചതിന്‌ വില്യം ഒബ്രയാൻ, വില്യം ഒമെറ അലൻ, മൈക്കൽ ലാർകിൻ (മാഞ്ചസ്റ്റർ രക്തസാക്ഷികൾ) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൂക്കിലേറ്റി.

1892 - പിയറി-ഡി- കുബർട്ടിൻ ആധുനിക ഒളിമ്പിക്സ് സംബന്ധിച്ച നയം പ്രഖ്യാപിക്കുന്നു.

b33c6983-002f-49a7-bbd9-e46b02b8eb44

1897 - ജെ. എൽ ലവിന് പെൻസിൽ ഷാർപ് നർ സംബന്ധിച്ച പാറ്റൻറ് ലഭിച്ചു.

1904 - മൂന്നാമത് ഒളിമ്പിക്സ് അമേരിക്കയിലെ സെന്റ് ലൂസിയയിൽ തുടങ്ങി.

1914 - അമേരിക്കൻ പട്ടാളം മെക്സിക്കോയിൽ നിന്നും പിന്മാറി.

1919 - അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് ഖിലാഫത്ത് പ്രമേയം പാസാക്കി.

1936 - 'ലൈഫ് മാസിക' പുറത്തിറങ്ങി.

dee0d01c-6932-4a74-af11-90534d1e44a2

1939 - പോളണ്ടിലെ നാസി ഗവർണർ Hanട Frank ജൂതൻമാരെ തിരിച്ചറിയാൻ നീല നക്ഷത്രം ധരിക്കാൻ ഉത്തരവിടുന്നു.

1958 - ടൂറിംഗ്‌ ബുക്ക്‌ സ്റ്റാൾ [ടി .ബി. എസ്‌] ആരംഭം. പിന്നീട്‌ പൂർണ്ണ പബ്ലിക്കേസ്ൻസ്‌ ആയി വിപുലീകരിച്ചു.

1971 - ചൈനയുടെ  പ്രതിനിധികൾ   ഐക്യരാഷ്ട്ര സഭയുടെ  സമ്മേളനത്തിൽ പങ്കെടുത്തു.

1973 - ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നേടിയ നിർമ്മാല്യത്തിന് 50 വർഷം. 
[എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിച്ചു. റിലീസിങ് തീയതി23 നവംബർ 1973]

df32d1a8-bf41-4582-983c-1f8bbe290ce8

1974 - എത്യോപ്യയിൽ സർക്കാർ ഓഫിസിൽ ഭീകരാക്രമണം. 74 പേരെ വധിച്ചു.

1980 - ഗുരുവായൂരിൽ മേൽപത്തൂർ പ്രതിമാസ്ഥാപന  ദിനം.!

1980 -മാതൃഭൂമി തിവനന്തപുരം എഡിഷൻ ആരംഭം.

1980 - ഇറ്റലിയിൽ ഭൂകമ്പം - 4800 പേർ കൊല്ലപ്പെട്ടു.

1987 - പ്രസാർ ഭാരതി സ്ഥാപിതമായി.

1990 - രണ്ട് ഇന്നിംഗ്സിലും സംപൂജ്യനായി പ്രശസ്ത പാക്കിസ്ഥൻ ക്രിക്കറ്റ് താരം സയിദ് അൻവറിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതേ അൻവർ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ നേടിയ 194 റൺസ് ഏറെക്കാലം വ്യക്തിഗത ലോക റിക്കാർഡായിരുന്നു.

f2ed220e-dc78-4283-bb6d-81d1a3f10500

1996 - അംഗോള ലോക വ്യാപാര സംഘടനയിൽ ചേർന്നു.

2005 - ആഫ്രിക്കൻ വൻകരയിലെ ആദ്യ വനിതാ പ്രസിഡണ്ടായി ലൈബീരിയയിൽ അലൻ ജോൺസൺ സർലീഫ് ചുമതലയേറ്റു.

2014 - ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും ഏവുപ്രാസ്യമ്മയെയും ആഗോള കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിച്ചു.

2015-ൽ ഗാംബിയയിലെ പ്രസിഡന്റ് യഹ്‌യ ജമ്മെ , പെൺകുട്ടികളുടെ ജനനേന്ദ്രിയം മുറിക്കുന്ന ഇസ്ലാമിക ആചാരമായ "ഖത്‌ന" നിരോധിച്ചു
fd4770b2-ea9c-4af4-86b5-e98118cdb211

2020 - ചന്ദ്രനിലെ പാറ, മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിനായി ചൈന ഹൈനാൻ ദ്വീപിലെ വെൻചാങ് ബഹിരാകാശ സൈറ്റിൽ നിന്ന് ചന്ദ്രനിലേക്ക് ചാങ്'ഇ-5 ദൗത്യം വിക്ഷേപിച്ചു.

2022- യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് അവരുടെ പുതിയ ബഹിരാകാശയാത്രികരുടെ കൂട്ടത്തിൽ വികലാംഗനായ ബ്രിട്ടന്റെ ജോൺ മക്ഫാളിനെ ഉൾപ്പെടുത്തിയതായി ആദ്യമായി പ്രഖ്യാപിച്ചത്

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment