ഇന്ന് നവംബര്‍ 3: ലോക ജെല്ലിഫിഷ് ദിനം ഇന്ന്, കെ.പി. രാജേന്ദ്രന്റേയും രമേഷ് നാരായണന്റെയും സനുഷ സന്തോഷിന്റെയും ജന്മദിനം: ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ദ ബോംബെ ടൈംസ് ആന്‍ഡ് ജേണല്‍ ഓഫ് കൊമേഴ്‌സ് എന്ന പേരില്‍ തുടക്കം കുറിച്ചതും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.എസ്. ഗ്രാന്‍ഡ് വിജയിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201 
തുലാം 17
ഉത്രട്ടാതി  / ത്രയോദശി
2024 / നവംബർ 3, 
തിങ്കൾ
പ്രദോഷം

Advertisment

ഇന്ന് ;

*ലോക ജെല്ലിഫിഷ് ദിനം ![*World Jellyfish Day] ; ഊഷ്മളവും തണുത്തതുമായ സമുദ്രപ്രദേശങ്ങൾ മുതൽ ആഴക്കടലുകളും തീരപ്രദേശങ്ങളും വരെ ഏത് കാലാവസ്ഥയിലും ജെല്ലിഫിഷിന് അതിജീവിക്കാൻ കഴിയും. അങ്ങനെയുള്ള ജല്ലിഫിഷിനെ ഓർക്കാൻ അറിയാൻ ഒരു ദിവസം. അതിനായി എല്ലാ വർഷവും നവംബർ 3 ലോക ജെല്ലിഫിഷ് ദിനമായി ആചരിക്കുന്നു.]

0e2433c2-e0bd-4700-b978-fb145f58214e

*ക്ലിഷേ ദിനം ! (Cliché Day )!["ക്ലീഷെ" എന്ന വാക്ക് ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷും ഇംഗീഷിൽ നിന്ന് നമ്മളും കടമെടുത്ത് ഉപയോഗിയ്ക്കുന്ന ഒരു ഓനോമാറ്റോപ്പിയ വാക്കാണ്. , അത് ആവർത്തന വിരസമായതും പറഞ്ഞു പഴകിയതുമായ കാര്യങ്ങളെ കുറിയ്ക്കുന്നതാണ്. ആ വാക്കിൻ്റെ ഉത്പത്തിയും പ്രചരണവും അനുസ്മരിയ്ക്കാൻ ഒരു ദിവസം]

507cece9-b44e-4d46-8b95-ffb9f616379c

*ലോക ഓറഞ്ച് ദിനം ![Color the World Orange Day -വർണ്ണാഭവും അർത്ഥവത്തായതുമായ ഒരു സംഭവമാണ്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിട്ടുമാറാത്ത വേദന അവസ്ഥയായ കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോമിനെ (CRPS) കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ]

* സ്മാർട്ട് ഹോം  ദിനം[ Smart Home Day ; ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങളെ  നമ്മുടെ താമസ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നതോടൊപ്പം അവ നിത്യജീവിതത്തിൽ സ്ഥിരമായി ഉപയോഗിച്ച്, എങ്ങനെ നമ്മുടെ സൗകര്യങ്ങളും കാര്യക്ഷമതയും വർദ്ധിപ്പിയ്ക്കാം എന്ന ചിന്തയുടെ പരിണാമഗുപ്തിയാണ് സ്മാർട്ട് ഹോം.ഈ സ്മാർട്ട് ഹോമുകളെ കുറിച്ച് അറിയാനും പഠിയ്ക്കാനും ഒരു ദിവസം.]

51b86d5d-7216-4b03-81e4-ca7398a82728

* ദേശീയ വീട്ടമ്മമാരുടെ ദിനം[National Housewife Day ;ഈ ലോകത്ത് ദശലക്ഷക്കണക്കിന് വരുന്ന കഠിനാധ്വാനികളായ വീട്ടമ്മമാരെ ആദരിയ്ക്കുന്നതിനായി ദേശീയ വീട്ടമ്മ ദിനം ആചരിക്കുന്നു. കുട്ടികളെയും വീടിനെയും പരിപാലിക്കുന്ന ഈ ദിവസം ഓർക്കുക ഓമനിയ്ക്കുക.]

*സീറോ ടാസ്‌കിംഗ് ഡേ ![ നമ്മുടെ തിരക്കേറിയ ജീവിതത്തിലെ സകല തിരക്കുകളിൽ നിന്നും മാറി സ്വല്പം ശുദ്ധവായു ശ്വസിക്കുവാൻ മാത്രമായി ഒരു ദിവസം. എല്ലാ വർഷവും നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളും ചുമതലകളും മാറ്റിവച്ച് മനസും ശരീരവും സ്വതന്ത്രമാക്കി ജീവിതം ആസ്വദിയ്ക്കാനാണ് ഈ ദിനാചരണം നമ്മോട് പറയുന്നത് ]

4f9c9d41-96ed-4a7b-bee8-f1a411eb4b7e

* Japanese Culture Day ![ജാപ്പനീസ് സാംസ്കാരത്തിന്  ആദരവർപ്പിയ്ക്കാൻ ഒരു ദിവസം]

*ഒരു ആരോഗ്യ ദിനം. ![ആഗോള ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ലോകമെമ്പാടുമുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിന് സഹകരണം, നൂതന പരിഹാരങ്ങൾ, സുസ്ഥിരമായ രീതികൾ എന്നിവ ആവശ്യമാണ്.ഈ ഗ്രഹത്തിലെ എല്ലാ സസ്യങ്ങളുടെയും, മൃഗങ്ങളുടെയും, മനുഷ്യന്റെയും നന്മയ്ക്കായി ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, എല്ലാവരുടെയും പ്രയോജനത്തിനായി ധാരാളം നന്മകൾ ചെയ്യാൻ കഴിയും! ലോകത്തെ എല്ലാവർക്കും ആരോഗ്യകരമായ ഒരു സ്ഥലമാക്കി മാറ്റുന്നതിന് ഒരുമിച്ച് ചേരുന്ന ആളുകളുടെയും സംഘടനകളുടെയും ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വലിയ സഹകരണ ശ്രമത്തിന്റെ ഭാഗമാണ് ഒരു ആരോഗ്യ ദിനം. ]

0eeff777-70d4-4e50-bfef-8fd12b4f00e6

*ദേശീയ ആക്സസറി ദിനം !.
*ദേശീയ ഹോം മേക്കർ ദിനം!
* National Sandwich Day !

* യു.എ.ഇ  : പതാകദിനം !
* പനാമ, ഡൊമിനിക്ക , മൈക്രോനേഷ്യ,   ഇക്വാഡോർ :  സ്വാതന്ത്ര്യദിനം.!
* മാലി ദ്വീപ്: വിജയ ദിനം !
* കിഴക്കൻ തൈമുർ: മാതൃദിനം!

*മാർസിപാൻ ആഴ്ച!
[Marzipan Week ; ]

583cf941-1f3b-4827-9271-3852a668db10

ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്
''എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, 
ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
അപ്പോൾ
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതും നിങ്ങളറിയും.''

     [ - ജലാലുദീൻ റൂമി ]
  **********

2377a488-8a77-4bd3-bed3-c5ee91a20d8e
ഇന്നത്തെ പിറന്നാളുകാർ
.................
മുൻ  റവന്യൂ- ഭൂപരിഷ്കരണ വകുപ്പ് മന്ത്രിയും (വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ, 2006-11) സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി നാഷണൽ വർക്കിംഗ് കൗൺസിൽ അംഗവുമായ കെ.പി. രാജേന്ദ്രന്റേയും (1954), 

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ജനിച്ച മലയാളിയും ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീത സം‌വിധായകനുമായ രമേഷ് നാരായണന്റെയും (1959),

2129c868-3ece-4e31-82a2-0a85963fdc29

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായ വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവുവിന്റെയും  (1940),

തമിഴ് മലയാളം സിനിമകളിൽ അഭിനയിക്കുന്ന സനുഷ സന്തോഷിന്റെയും (1990) 

ബ്രിട്ടീഷ്-അമേരിക്കൻ  പത്രപ്രവർത്തകയും  എഡിറ്ററുമായ ഡേം അന്ന വിൻടോറിന്റെയും (1949),

642e7aed-2221-468f-a1e9-2d81a1220a3a

1984, 1988, 1996 എന്നീ വർഷങ്ങളിൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ കളിച്ച് സ്വർണ്ണം നേടിയ അമേരിക്കൻ ദേശീയ ടീം അംഗമായിരുന്ന ഒരുഅമേരിക്കൻ വോളീബോൾ കളിക്കാരനും, പരിശീലകനും, കമൻ്റേറ്ററും,  1996ൽ നടന്ന ആദ്യത്തെ ബീച്ച് വോളീബോൾ ഒളിമ്പിക്സ് മത്സരത്തിൽ അമേരിയ്ക്കയ്ക്കു വേണ്ട് ആദ്യമായി സ്വർണ്ണം നേടിയ വ്യക്തിയും, അങ്ങനെസാധാരണ വോളിബോൾ മത്സരത്തിലും ബീച്ച് വോളി മത്സരത്തിലും ഒരുമിച്ച് സ്വർണ്ണം നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനുമായ ചാൾസ് ഫ്രെഡറിക് ക്വാർട്ട്സ് കാറായ്
(1960)

9864de20-2ecd-469f-b659-d0c592ed28b7

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ച് കടൽപ്പാലം എന്ന മലയാളം സിനിമയിലെ കസ്തൂരി തൈലമിട്ട് മുടി മിനുക്കി എന്ന ഗാനത്തിലൂടെ ചലച്ചിത്ര ഗാനരംഗത്തെത്തി സിന്ദൂരച്ചെപ്പ് ചെണ്ട ഗായത്രി തുടങ്ങിയ ചിത്രങ്ങളിലെ ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ശിവജ്ഞാനമെന്ന പി. മാധുരി(3 നവംബർ 1941)

ഓസ്ട്രേലിയക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയ ടീമുകളിൽ കളിക്കുന്ന താരമായ എല്ലീസ് അലക്സാൻഡ്ര പെറി എന്ന എല്ലീസ് പെറിയുടെയും  (1990) ജന്മദിനം !

*******

1882757a-64b6-48dc-8353-d7fad7bbbc5f
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
*******
ഔറംഗസിബ്, ജ. (1618-1707)
പൃഥ്വിരാജ് കപൂർ, ജ. (1906-1972)
റെയ്‌മൺ പണിക്കര,  ജ. (1918-2010)
ഇബ്രാഹിം സുലൈമാൻ സേട്ട്, ജ. (1922-2005)
തക്കമീനേ ജോക്കീച്ചീ ജ. (1854 -1922)
എഡ്വേർഡ് ബഗ്രിറ്റ്സ്കി, ജ.(1895–1934)
ഖുർറം മുറാദ്, ജ. (1932 -1996 )
ചാൾസ ബ്രോൺസൻ, ജ. (1921- 2003) 
ജിക്കി കൃഷ്ണവേണി ജ. (1936 -2004)
ഫ്രിറ്റ്സ് സ്റ്റാൾ, ജ. (1930 - 2012)

b1b5cfe8-403a-4ae0-bdeb-bbf24a1a559b

മലബാറിൽ നിന്നു സ്പെയിനിൽ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരുടെയും കാർമെൻ പണിക്കരുടെയും മകനും, മതങ്ങളുടെ താരതമ്യപഠനം, മതാന്തരസം‌വാദം എന്നീ മേഖലകളിലെ സംഭാവനകളുടെ പേരിൽ ശ്രദ്ധേയനായ റോമൻ കത്തോലിക്കാ പുരോഹിതനും ദാർശനികനുമായിരുന്ന റെയ്‌മൺ പണിക്കർ (1918 നവംബർ 3 - 2010 ഓഗസ്റ്റ് 26),

മഞ്ചേരി,പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ച മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ( 1922 നവംബർ 3-2005 ഏപ്രിൽ 27),

1658 മുതൽ 1707-ൽ മരണം വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് മുഴുവനായും വ്യാപിച്ചുകിടക്കുന്ന മുഗൾ സാമ്രാജ്യം അതിന്റെ ഏറ്റവും വലിയ പരിധിയിലെത്തിച്ച് ഭരിച്ച ആറാമത്തെ മുഗൾ ചക്രവർത്തിയായി രുന്ന സാധാരണയായി ഔറംഗസീബ് എന്നറിയപ്പെടുന്ന മുഹി അൽ-ദിൻ മുഹമ്മദ് (1618 നവംബർ 3- 3 മാർച്ച്, 1707)

47786bd7-d982-4878-b82a-ecc4a5dc8974

ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എറ്റവും കൂടുതൽ അഭിനേതാക്കളെയും സംവിധായകരെയും നൽകിയ കപൂർ കുടുംബത്തിന്റെ കാരണവരും സിനിമയിലും നാടക രംഗത്തും ഒരു മികച്ച നടനുമായിരുന്ന പൃഥ്വിരാജ് കപൂർ ( നവംബർ 1906 - 29 മേയ് 1972),

 അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിക്കുകയും, ഹോർമോണുകളുടെ രസതന്ത്ര പഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിയിക്കുകയും ചെയ്ത ജാപ്പനീസ് രസതന്ത്രജ്ഞൻ തക്കമീനേ ജോക്കീച്ചി(നവംബർ 3,1854 - ജൂലൈ 22,1922),

റഷ്യയിലെ ഒഡേസ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച നവകാല്പനിക കവിയും ജ്ഞാനനിർമ്മിതിവാദിയും ആയിരുന്ന എഡ്വേർഡ് ബഗ്രിറ്റ്സ്കിയ ( നവംബർ 3 1895 – ഫെബ്രുവരി 16, 1934),

501984fc-b923-4846-bab2-ae8ac19e589c

ജമാഅത്തെ ഇസ്ലാമിയുടെ നേതാവും, 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ച പാകിസ്താൻ കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഖുർറംമുറാദ് (1932 നവംബർ 3-1996 ഡിസംബർ 19),

മാഗ്നിഫിസന്റ് സെവൻ, ഡെത്ത് വിഷ്, ഡെർട്ടി ഡെസൻ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹോളിവുഡിലെ പ്രശസ്ത അഭിനേതാവ്  ചാൾസ് ഡെന്നിസ് ബുച്ചിൻസ്കി എന്ന ചാൾസ് ബ്രോൺസൺ (നവംമ്പർ 3, 1921 – ഓഗസ്റ്റ് 30, 2003) ,

തെലുഗു തമിഴ് മലയാളം കന്നഡ ഹിന്ദി സിംഹള ഭാഷകളിൽ ഏതാണ്ട് 10,000 ത്തോളം പാട്ടുകൾ പാടിയിട്ടുള്ള തെലുഗു ഗായികയും പ്രശസ്ത ഗായകൻ എ.എം. രാജയുടെ ഭാര്യയുമായ പിള്ളവലു ഗജപതി കൃഷ്ണവേണി എന്ന
ജിക്കി കൃഷ്ണവേണി(3 നവംബർ 1936 -16 ഓഗസ്റ്റ് 2004)

b02b4060-7a1e-4c8b-8263-3fadfbd6bb7a

ബെർക്കിലിയിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഫിലോസഫി ആന്റ് സൗത്ത് & സൗത്ത്‌ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്റെ മുൻ പ്രൊഫസറായിരുന്ന ജൊഹാൻ ഫ്രെഡറിക്(ഫ്രിറ്റ്സ്) സ്റ്റാൾ(നവംബർ 3, 1930 -ഫെബ്രുവരി 19, 2012) .
  ********
സ്മരണാഞ്ജലി !
*******
പി നരേന്ദ്രനാഥ്, മ. (1934 -1991)
ഡോ. ആർ. നരേന്ദ്രപ്രസാദ്, മ.(1945-2003 )
പ്രൊ. തൃക്കൊടിത്താനം ഗോപിനാഥന്‍ നായർ, മ. (1925 -2008)
കൈലാശ്പതി മിശ്ര, മ. (1923 –2012)
കരുവ എം. കൃഷ്ണനാശാൻ(1888 -1935).

c74e6bb1-840c-4de0-8277-b079fc3283e5

വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ തുടങ്ങി  ബാലസാഹിത്യവും നോവലുകളും നാടകങ്ങളും ഉൾപ്പടെ  30-ൽ പരം കൃതികളുടെ കർത്താവായ പി നരേന്ദ്രനാഥ് (1934 ഓഗസ്റ്റ് 18- 1991 നവംബർ 3),

മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങള്‍ക്ക് തന്റെതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടനും സാഹിത്യ നിരൂപകനും, നാടകകൃത്തും, നാടക സംവിധായകനും, അധ്യാപകനും ആയിരുന്ന ഡോ.നരേന്ദ്രപ്രസാദ് ( 1945-2003 നവംബര്‍ 3)

മദ്യവര്‍ജ്ജനപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവും പണ്ഡിതനും പ്രൊഫസറും കവിയും ഉജ്ജ്വലവാഗ്മി യുമായിരുന്ന തൃക്കൊടിത്താനം ഗോപിനാഥന്‍ നായർ (1 ഒക്റ്റോബർ 1925 -നവംബർ 3, 2008)

c20034ef-491d-44a4-871e-3199c416a1d5

ബീഹാറിൽ കാർപുരി ഠാക്കൂറിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ആളും പിന്നീട് ബി ജെ പിയുടെ ബീഹാറിലെ ആദ്യത്തെ പ്രസിഡന്റ് ആകുകയും ദേശീയ വൈസ് പ്രസിഡൻറും ഗുജറാത്തിന്റെയും രാജസ്ഥാനിന്റെയും ഗവർണർ പദം അലങ്കരിക്കുകയും ചെയ്ത കൈലാശ് പതി മിശ്ര  (5 ഒക്റ്റോബർ  1923 – 3 നവംബർ 2012),

പരമതഖണ്ഡനശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനും കോയമ്പത്തൂർ വെങ്കിടഗിരിശാസ്ത്രികളുടേയും ചട്ടമ്പിസ്വാമികളടേയും നാരായണഗുരുസ്വാമികളുടേയും അടുത്ത അനുയായിയും, ശ്രീമൂലം പ്രജാ സഭയിൽ അംഗവും, അക്കാലത്തെ മികച്ചസംസ്കൃത പണ്ഡിതനും പ്രാസംഗികനും ചികിത്സകനുമായിരുന്ന കരുവ എം. കൃഷ്ണനാശാൻ (17 ഫെബ്രുവരി 1888 - 3 നവംബർ 1935).

ba4b0ca3-5ce4-4248-b53d-601d5ad5b858

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്
644 - രണ്ടാമത് ഖലീഫ umar- ibn al Khattib വധിക്കപ്പെട്ടു.

1493 - കൊളംബസ് കരീബിയൻ കടലിൽവെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു.

1534 - ഇംഗ്ലിഷ് പാർലമെൻറ് Act of Supremacy പാസാക്കി. ഭരണാധികാരിയായ രാജാക്കൻ മാരെ Church of England ന്റെ തലവൻമാരാക്കി.

b6cf6a9d-cef2-4e6d-8bb0-3daab5df87d5

1838 - ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രം 'ദ ബോംബെ ടൈംസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്സ്‌' എന്ന പേരിൽ തുടക്കം കുറിച്ചു.

1868 - അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്‌. ഗ്രാൻഡ്‌ വിജയിച്ചു.

1903 - കൊളംബിയയിൽ നിന്ന് പനാമ സ്വാതന്ത്ര്യം നേടി.

1918 - പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

e503323c-2c95-4f39-afc5-b3bef794a1b1

1928 - തുർക്കി അറബി അക്കം ഉപേക്ഷിച്ച് റോമൻ സമ്പ്രദായം സ്വീകരിച്ചു.

1936 - ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ്‌ അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു

1946 - ജപ്പാൻ ചക്രവർത്തി ഹിരോഹിതോ പുതിയ ഭരണഘടന പ്രഖ്യാപിച്ചു.

1954 - സിനിമാ വേദിയിൽ അത്ഭുതം സൃഷ്ടിച്ച ജപ്പാനീസ് ഫിക്ഷൻ സിനിമ ഗോഡ്സില്ല റിലീസായി.

1957 - സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു.

1973 - ശുക്രൻ, ചൊവ്വ എന്നിവയെ പറ്റി പഠിക്കാനുള്ള Mariner 10 NASA വിക്ഷേപിച്ചു..

ec5afd8e-8b28-4ea7-87db-7ebd12e9b48d

1978 - ഡൊമിനിക്ക ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. കൊളംബസ് ഡൊമിനിക്ക കണ്ടു പിടിച്ച ദിവസം കൂടിയാണ് ഇന്ന്.

1979 - നോർത്ത്‌ കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു.

1980 - നവംബർ 3 നാണ്‌ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ)രൂപീകൃതമായത്.

1984 - ഇന്ദിരാ പ്രിയദർശിനിയുടെ സംസ്കാരം ശക്തി സ്ഥലിൽ നടന്നു..

1987 - Garden Gould ന് 30 വർഷത്തിലേറെ നീണ്ട പോരാട്ടത്തിന് ശേഷം LASER ന് Patent കിട്ടി. 

1992 - ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

2002 - D D NEWS സംപ്രേഷണം തുടങ്ങി

edfb8c65-8f95-488f-b790-c8617de36d5c

2007 - പാക്ക് പ്രസിഡണ്ട് പർവേസ് മുഷറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ഭരണഘടന സസ്പെൻഡ് ചെയ്തു.

2014 - 2001 ലെ വേൾഡ് ട്രെയിഡ് സെൻറർ ഭീകരാക്രമണത്തിന് 13 വർഷത്തിന് ശേഷം WTC ടവർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.

2021 - ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാമൺ ഗാൽഗട്ടിന് "ദി പ്രോമിസ്" എന്ന നോവലിന് സാഹിത്യത്തിനുള്ള ബുക്കർ സമ്മാനം ലഭിച്ചു.

2022 -പാകിസ്ഥാനിലെ വസീറാബാദിൽ നടന്ന ഒരു റാലിയിൽ കാലിൽ വെടിയേറ്റതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment