/sathyam/media/media_files/2025/12/03/new-project-2025-12-03-06-45-46.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
വൃശ്ചികം 17
ഭരണി / ത്രയോദശി
2025 ഡിസംബർ 3,
ബുധൻ
ഇന്ന് ;
* സംസ്ഥാന കിഴങ്ങ് വിള ദിനം !
* ദേശീയ കാർഷികവിദ്യാഭ്യാസ ദിനം! (National Agricultural Education Day)
* ലോകത്തിലെ ആദ്യത്തെ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇന്ന് 58വയസ് !
/filters:format(webp)/sathyam/media/media_files/2025/12/03/0a09c367-8cc0-4816-a30d-9efd1b9eba5d-2025-12-03-06-34-17.jpeg)
*അന്തഃരാഷ്ട്ര ഭിന്നശേഷി ദിനം ! [International Disability Day-1992 മുതൽ ഐക്യരാഷ്ട്രസഭ പ്രോത്സാഹിപ്പിച്ചുവരുന്നു. വൈകല്യം ബാധിച്ച ആളുകളെ നന്നായി മനസ്സിലാക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ കൂടുതൽ ബോധവാന്മാരാക്കാനും ശ്രമിയ്ക്കുക എന്നതാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൻ്റെ ലക്ഷ്യം. , അന്തസ്സ്, ക്ഷേമം.സാമ്പത്തികം മുതൽ രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം എന്നിങ്ങനെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാരെ സമന്വയിപ്പിക്കുന്നതിൻ്റെ പ്രധാന്യത്തെ കുറിച്ച് അവരിൽ അവബോധം വളർത്തുക.അന്തർദേശീയ ഭിന്നശേഷി ദിനം മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളെ മാത്രമല്ല, ഓട്ടിസം, ഡൗൺ സിൻഡ്രോം മുതൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരെ എല്ലാ വൈകല്യങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. Fostering disability inclusive societies for advancing social progress എന്നതാണ് 2025 ലെ ഈ ദിനത്തിൻ്റെ തീം]
/filters:format(webp)/sathyam/media/media_files/2025/12/03/8da2f407-ce6e-4f29-8ca3-1d9f73eb777f-2025-12-03-06-34-17.jpeg)
* ഇൻഡ്യ : ദേശീയ അഭിഭാഷക ദിനം [ National Advocates Day ; ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനം]
* ലോക കോട്ടി ദിനം.! [ World Coati Day ; കൗതുകകരവും അതുല്യവുമായ ഈ മൃഗത്തിന്റെ . നിലനിൽപ്പിനും സംരക്ഷണത്തിനുമായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു. ഇതിനെ കുറിച്ചുള്ള ബോധവൽക്കരണം മാത്രമല്ല, വിലമതിക്കാനാവാത്ത ഈ ജീവിവർഗത്തിന് സംരക്ഷണം നൽകാനും കൂടിയാണ് ഈ ദിനം ആചരിയ്ക്കപ്പെടേണ്ടത്. നീളമുള്ളതും വഴങ്ങുന്നതുമായ മൂക്കും വളയമുള്ള വാലുമുള്ള ഒരു റാക്കൂൺ പോലെയുള്ള ഈ മൃഗം കൂടുതലും മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്നു.]
/filters:format(webp)/sathyam/media/media_files/2025/12/03/4f228df7-6cd1-42e1-9de0-9c99c78e5cd4-2025-12-03-06-34-17.jpeg)
*ചൂസ് വിമൻ വെഡ്‌നസ്‌ഡേ ![ഒരുകാലത്ത് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന വ്യവസായങ്ങളിലേക്ക് കടന്നുചെല്ലാൻ വർഷങ്ങളായി സ്ത്രീകൾ കഠിനമായി ശ്രമിച്ചിട്ടുണ്ട്. അവർ ബിസിനസുകൾ കെട്ടിപ്പടുക്കുകയും, ടീമുകളെ നയിക്കുകയും, ദീർഘകാലമായി മറ്റുള്ളവർ ആധിപത്യം പുലർത്തിയിരുന്ന ഇടങ്ങളിലേക്ക് പുതിയ ആശയങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.ചൂസ് വിമൻ വെഡ്‌നസ്‌ഡേ ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ നിന്ന് വാങ്ങുക, അവളുടെ ജോലി പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ അവളുടെ ശബ്ദം പങ്കിടുക തുടങ്ങിയ പിന്തുണ പ്രവർത്തനത്തിലേക്ക് മാറുന്ന ദിവസമാണിത്.]
* ക്യൂബ : ഡോക്റ്റേഴ്സ് ഡേ !
/filters:format(webp)/sathyam/media/media_files/2025/12/03/4a606dd9-735b-4e3a-a4ef-2668444b18cc-2025-12-03-06-34-17.jpeg)
USA;
തലയ്ക്ക് മുകളിലെ മേൽക്കൂര ദിനം ![ National Roof Over Your Head Day;.]
* സമ്മാനം ഉണ്ടാക്കാൻ ഒരു ദിനം ! [Make A Gift Day ;.]
* Let’s Hug Day ![ആലിംഗനം ചെയ്ത് സമ്മർദ്ദം കുറയ്ക്കുകയും സന്തോഷം വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഒരു ദിവസം. പരസ്പരം സ്‌നേഹവും വിലമതിപ്പും പ്രകടിപ്പിക്കുന്നതിനു മാത്രമുള്ള ഒരു ദിനം. അതാണ് ആലിംഗന ദിനം.!]
/filters:format(webp)/sathyam/media/media_files/2025/12/03/0dacbd44-d689-4188-b8c2-8edd2221e6e6-2025-12-03-06-34-17.jpeg)
* സാർവത്രിക മനുഷ്യാവകാശ മാസം ! [Universal Human Rights Month ; ചരിത്രത്തിലുടനീളം മനുഷ്യരാശിയുടെ മേൽ അവകാശങ്ങളുടെയും പ്രത്യേകാവകാശങ്ങളുടെയും പേരിൽ നഗ്നമായ ലംഘനത്തിന്റെയും ക്രൂരതയുടെയും സംഭവങ്ങൾ നടന്നിട്ടുണ്ട്. അത് ഒരാളുടെ ചർമ്മത്തിന്റെ നിറം, അവരുടെ ദേശീയത, മതം, അല്ലെങ്കിൽ മറ്റൊരു രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കാനുള്ള ദൗർഭാഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ആളുകൾ പതിവായി മൃഗങ്ങളെപ്പോലെ അല്ലെങ്കിൽ അതിലും മോശമായ രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. 1948-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഈ ഭൂമിയിലെ ഓരോ വ്യക്തിയുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെപ്പറ്റി വ്യക്തമായി വിശകലനം ചെയ്തിട്ടുണ്ട് അതിനെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ് ഈ ദിനം നാം ആചരിയ്ക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/12/03/9cf31250-e6bb-4eb0-bac1-10aa185472ae-2025-12-03-06-35-44.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''നാം നമ്മെ എങ്ങനെ അറിയാൻ? ആത്മധ്യാനമല്ല, കർമ്മമാണതിനു വേണ്ടത്. തനിക്കു പറഞ്ഞിട്ടുള്ളതു മടിയ്ക്കാതെ ചെയ്തുതുടങ്ങൂ; എങ്കിൽ നിങ്ങളറിയും ഉള്ളിൽ നിങ്ങളെന്താണെന്ന്.''
''തടി കത്തുന്നുവെങ്കിൽ കത്താനുള്ളത് അതിലുള്ളതുകൊണ്ടാണ്; എന്നതു പോലെ ഒരാൾ പ്രശസ്തനാവുന്നുവെങ്കിൽ അതിനുള്ളത് അയാളിലുള്ളതുകൊണ്ടുമാണ്.''
[ -യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ]
. ***********
/filters:format(webp)/sathyam/media/media_files/2025/12/03/53b25e4f-0b50-4db7-8d4a-5d5ab76e2930-2025-12-03-06-35-45.jpeg)
ഇന്നത്തെ പിറന്നാളുകാർ
********
മഴനൂലാടകള്‍, ഇടനാഴി ദൂരത്തില്‍ സംഭവിച്ചത് (കാവ്യസമാഹാരം), അമൃതം ചുരന്ന വഴി (കഥാ സമാഹാരം), പ്രപഞ്ചത്തിന്റെ സര്‍ഗ്ഗ ഹിമവാന്‍ - ടാഗോര്‍ (ജീവചരിത്രം) തുടങ്ങി നിരവധി കൃതികളുടെ രചയിതാവും, കവി, കോളമിസ്റ്റ് ചലച്ചിത്രഗാന രചയിതാവ്, പ്രഭാഷക എന്നീ നിലകളിൽ പ്രശസ്തയും ഗസറ്റഡ് ഓഫീസറുമായ എം.ആർ ജയഗീതയുടേയും (ഡിസംബർ-3),
കന്നഡയിൽ സമാന്തര ചലച്ചിത്രത്തിന്റെ പാത വെട്ടിത്തെളിച്ചവരിൽ പ്രമുഖനും നാലു പ്രാവശ്യം ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയും ചെയ്ത ഗിരീഷ് കാസറവള്ളിയുടെയും (1950),
/filters:format(webp)/sathyam/media/media_files/2025/12/03/48f1875b-e5b1-4d17-9722-6a2a4db82d16-2025-12-03-06-35-45.jpeg)
ചലച്ചിത്രസംവിധായകയായ അപർണ്ണ സെന്നിന്റെ മകളും രണ്ട് തവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ചലച്ചിത്ര അഭിനേത്രിയുമായ കൊങ്കണ സെൻ ശർമ്മയുടെയും (1979),
ഹിന്ദി ചലചിത്ര നടൻ ജിമ്മി ഷേർഗില്ലിന്റെയും (1970),
ഹരിയാനയിലെ സോനിപത്തിൽ 16 -ാം ലോക്‌സഭയിലും (2014) 2019-ലെ 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ
എതിരാളിയായ ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ പഴയ റോഹ്തക് ജില്ലയിലെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തുകയും ചെയ്ത ബിജെപിയെ ഏറ്റവും സ്വാധീനിച്ച സർവ്വസമ്മതനായ നേതാവുമായ രമേഷ് കൗശിക്കിന്റേയും (1956),
/filters:format(webp)/sathyam/media/media_files/2025/12/03/38f77023-3c47-40a5-a9ad-d98ae09328ea-2025-12-03-06-35-44.jpeg)
വസ്ത്ര പരസ്യങ്ങളുടെയും പുസ്തക കവറുകളുടെയും മോഡലായി തന്റെ കരിയർ ആരംഭിക്കുകയും, കൗമാരക്കാരുടെ കോമഡി മീൻ ഗേൾസിൽ അഭിനയിച്ച് പ്രശസ്തിയിലേക്ക് ഉയർന്ന അമേരിക്കൻ നടി അമാൻഡ സെയ്ഫ്രൈഡിന്റെയും (1985),
അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കോമേഡിയനും നടിയുമായ ടിഫാനി സാറ കോർണിലിയ ഹദ്ദിഷിന്റെയും ( 1979),
/filters:format(webp)/sathyam/media/media_files/2025/12/03/466a66e7-27a8-4332-b6a4-5217d00816d4-2025-12-03-06-36-24.jpeg)
ക്രാഷ്, ഡഡ്ലി ഡൂ-റൈറ്റ്, ലൂണി ട്യൂൺസ്: ബാക്ക് ഇൻ ആക്ഷൻ, ജോർജ്ജ് ഓഫ് ദ ജംഗിൾ, ജേണി ടു ദ സെന്റർ ഓഫ് എർത്ത്, എന്രിക്കോ മാൻ തുടങ്ങി മുപ്പതോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കനേഡിയൻ ചലചിത്ര നടൻ ബ്രെൻഡൻ ജെയിംസ് ഫ്രേസറിന്റെയും (1968),
ടെസ്റ്റുകളിൽ ഏറ്റവുമധികം പുറത്താക്കലുകൾ (555) നടത്തിയ വിക്കറ്റ് കീപ്പർക്കുള്ള റെക്കോർഡ് നേടിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ മാർക്ക് ബൂഷേയുടെയും (Mark Boucher) (1976) ജന്മദിനം !
/filters:format(webp)/sathyam/media/media_files/2025/12/03/06753f17-727a-4f1a-9caf-d158db30975c-2025-12-03-06-36-24.jpeg)
*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ് പൂർവ്വികരിൽ ചിലർ
********
യശ്വന്ത്റാവു ഹോൾക്കർ ജ. (1776-1811)
നന്ദ ലാൽ ബോസ് ജ. (1882-1966)
ഡോ.രാജേന്ദ്രപ്രസാദ് ജ. (1884 -1963)
ഖുദിറാം ബോസ് ജ. (1889-1908)
സ്വെൻ നിക്വിസ്റ്റ് ജ. ( 1952, - 2006)
/filters:format(webp)/sathyam/media/media_files/2025/12/03/88173fa1-cb2a-4c25-898e-0ff735719294-2025-12-03-06-36-24.jpeg)
ഇന്ത്യയിലെ നെപ്പോളിയൻ എന്ന് അറിയപ്പെട്ടിരുന്നമറാഠ സാമ്രാജ്യത്തിലെ രാജാവായിരുന്ന യശ്വന്ത്റാവു ഹോൾക്കർ ( 1776 ഡിസംബർ 3 - 1811 ഒക്ടോബർ 27),
ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരിൽ അഗ്രഗണ്യരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ് (3 ഡിസംബർ 1882 – 16 ഏപ്രിൽ 1966)
റിപബ്ലിക് ഇൻഡ്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്(ഡിസംബർ 3, 1884 – ഫെബ്രുവരി 28, 1963) ,
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദിറാം ബോസ് (3 ഡിസംബർ 1889 - 19 ഓഗസ്റ്റ് 1908).
/filters:format(webp)/sathyam/media/media_files/2025/12/03/811dc91e-0ed6-4713-9e71-21e5caf9dd2b-2025-12-03-06-36-24.jpeg)
120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്ര ഛായാഗ്രാഹകൻ സ്വെൻ നിക്വിസ്റ്റ് (3 ഡിസംബർ 1952, -20 സെപ്റ്റ്ംബർ 2006)
സ്മരണാഞ്ജലി !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
എൻ.സി. ശേഖർ മ. (1904 -1986)
ദേവാനന്ദ് മ. (1923 -2011)
ഇ.ടി. കുഞ്ഞൻ മ. (1917 -1985)
കൊച്ചുപ്രേമൻ മ.(1955-2022)
ബോബി കൊട്ടാരക്കര മ. (1952 -2001)
ഫ. എ അടപ്പൂർ മ. (1925-2022)
കെ.എം. ഗോവി മ. (1930-2013),
ധ്യാൻ ചന്ദ് മ. (1905 -1979)
കാൾ സീയൂസ് മ.(1816 - 1888).
ഫ്രാൻസിസ് സേവ്യർ മ. (1506-1552)
ആർ.എൽ. സ്റ്റീവൻസൺ മ. (1850-1894)
പാവെൽ ബഷോവ് മ. (1879 - 1950)
/filters:format(webp)/sathyam/media/media_files/2025/12/03/546fcfe8-bc85-4060-922e-b7aff2719a93-2025-12-03-06-36-24.jpeg)
കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഒപ്പം
സ്വാതന്ത്ര്യ സമര ഭടൻ, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന നാരായണൻപിള്ള ചന്ദ്രശേഖരൻപിള്ള എന്ന എൻ.സി. ശേഖർ (2 ജൂലൈ 1904 - 3 ഡിസംബർ 1986),
ഒ ന്നാംകേരളനിയമസഭയിൽ പൊന്നാനി നിയോജക മണ്ഡലത്തേയും, മൂന്നാം കേരളനിയമസഭയിൽ തൃത്താല നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച പിൽക്കാലത്ത് സിപിഐ എം മെംബർ ആയ ഇ.ടി. കുഞ്ഞൻ (ഒക്ടോബർ 1917 - ഡിസംബർ 3 1985),
/filters:format(webp)/sathyam/media/media_files/2025/12/03/aad6e09f-e56a-4811-a37a-4ae78fcb84fb-2025-12-03-06-37-46.jpeg)
ഭാരതീയ ഭാഷകളിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥ സൂചിയുടെ കർത്താവായ കെ.എം. ഗോവി(17 ജൂൺ 1930- 3 ഡിസംബർ 2013),
കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം തുടങ്ങിയ 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കര (1952 മാർച്ച് 11-2001 ഡിസംബർ 3),
/filters:format(webp)/sathyam/media/media_files/2025/12/03/c2f7361a-c6fd-4218-b332-d2c7be9ce488-2025-12-03-06-37-46.jpeg)
മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമായിരുന്ന കെ.എസ്.പ്രേംകുമാർ എന്ന കൊച്ചുപ്രേമൻ.(1 ജൂൺ1955-3ഡിസംബർ 2022)
പ്രണയ സിനിമകളിൽ തിളങ്ങിയ ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായി വിശേഷിപ്പിക്കപ്പെടുന്ന, ചലച്ചിത്രങ്ങളിലെ പ്രമുഖ റൊമാൻറിക് നായകനായിരുുന്ന ദേവ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് .(സെപ്റ്റംബർ 26, 1923-3 ഡിസംബർ 2011)
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാൻ ചന്ദ് (1905 ഓഗസ്റ്റ് 29-ഡിസംബർ 3 1979)
/filters:format(webp)/sathyam/media/media_files/2025/12/03/b9c27ba2-4c46-4a83-b1d6-8d946cecb024-2025-12-03-06-37-46.jpeg)
റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആയ ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസംബർ.1552) ,
ലോകത്തെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയംകരമായ 'ട്രഷർ ഐലൻഡ്' എന്ന കഥാപുസ്തകമെഴുതിയ സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനുമായിരുന്ന ആർ.എൽ. സ്റ്റീവൻസൺ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (നവംബർ 13, 1850- ഡിസംബർ 3, 1894),
/filters:format(webp)/sathyam/media/media_files/2025/12/03/af351a7c-0c73-4ebc-8938-0cfb77269ba6-2025-12-03-06-37-46.jpeg)
കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിക്കുകയും ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്ത ജർമ്മൻ കണ്ണടവ്യാപാരിയായിരുന്ന കാൾ സീയൂസ് (സെപ്റ്റംബർ 11, 1816 – ഡിസംബർ 3, 1888),
റഷ്യൻ യക്ഷിക്കഥകളുടെ സമാഹാരമായ, The Malachite Casket എന്ന കൃതിയും റഷ്യൻ വിപ്ലവത്തെപ്പറ്റിയും ആഭ്യന്തര യുദ്ധത്തെപ്പറ്റിയും അനേകം കൃതികളും രചിച്ച പാവെൽ ബഷോവ്( 27 ജനുവരി 1879 – 3 ഡിസംബർ 1950),
ചരിത്രത്തിൽ ഇന്ന് …
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
1580- ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായ തോമസ് ഹാരിയറ്റ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുവന്നു.
1818 - ഇല്ലിനോയി യു.എസിലെ ഇരുപത്തൊന്നാമത് സംസ്ഥാനമായി ചേർന്നു.
/filters:format(webp)/sathyam/media/media_files/2025/12/03/cd83d4bf-74cf-49f2-96d6-e9e6f47f69b7-2025-12-03-06-38-45.jpeg)
1910 - ഫ്രഞ്ച് ശാസ്ത്രജ്ഞൻ Georgeous Cloud കണ്ടു പിടിച്ച നിയോൺ ലൈറ്റ് പാരിസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചു.
1962 - കോട്ടയം മെഡിക്കൽ കോളേജ് മുഖ്യമന്ത്രി ആർ ശങ്കർ ഉത്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/03/d1b4bee2-13a2-4db5-b9ac-7887678fee59-2025-12-03-06-38-45.jpeg)
1967 - ദക്ഷിണാഫ്രിക്കക്കാരനായ ഡോ. കൃസ്ത്യൻ ബർനാർഡ് ലോകത്തിലെ ആദ്യ ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
1970 - ആയത്തുള്ള ഖുമൈനി ഇറാന്റെ പരമോന്നത ആദ്ധ്യാത്മിക നേതാവായി പ്രഖ്യാപിക്കപ്പെട്ടു.
1971 - ബംഗ്ലാദേശ് വിമോചനത്തിനായുള്ള ഇന്ത്യ-പാക്ക് യുദ്ധം ആരംഭിച്ചു. പാക്കിസ്ഥാൻ ഇന്ത്യയിലെ അമൃത്‌സർ, ആഗ്ര പ്രദേശങ്ങൾ ആക്രമിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/03/ea473042-e8b2-495b-bf85-d99118b5c920-2025-12-03-06-38-45.jpeg)
1984 - ഭോപ്പാൽ ദുരന്തം. യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ വിഷവാതകചോർച്ചയെത്തുടർന്ന് നാലായിരത്തിലേറെപ്പേർ മരണമടഞ്ഞു.
1993 - കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു.
/filters:format(webp)/sathyam/media/media_files/2025/12/03/cf4554c0-f8cd-42c2-8e62-79d8f9180fa2-2025-12-03-06-38-45.jpeg)
2009 - സൊമാലിയയിലെ മൊഗാദിഷുവിലെ ഒരു ഹോട്ടലിൽ നടന്ന ചാവേർ ആക്രമണത്തിൽ ട്രാൻസിഷണൽ ഫെഡറൽ ഗവൺമെന്റിന്റെ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു.
2012 - ഫിലിപ്പൈൻസിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 475 പേർ കൊല്ലപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/12/03/eb146055-3317-4a94-9ee6-21e775e45c5d-2025-12-03-06-39-17.jpeg)
/filters:format(webp)/sathyam/media/media_files/2025/12/03/f3da059f-1531-4659-9931-f05daf7811af-2025-12-03-06-39-17.jpeg)
2018 - പോളണ്ടിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ നാഗരികതയുടെയും പ്രകൃതി ലോകത്തിന്റെയും തകർച്ച ചക്രവാളത്തിലാണെന്ന് ഡേവിഡ് ആറ്റൻബറോ മുന്നറിയിപ്പ് നൽകി
2019 - ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും കമ്പനിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു, അവരുടെ പിൻഗാമിയായി സുന്ദർ പിച്ചൈ രണ്ട് കമ്പനികളുടെയും സിഇഒ ആയി.
/filters:format(webp)/sathyam/media/media_files/2025/12/03/f296e8e7-afee-4735-815b-43ef0700d730-2025-12-03-06-39-17.jpeg)
2023- ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ 50 വർഷത്തിനിടെ ആദ്യമായി പട്ടാള നിയമം പ്രഖ്യാപിച്ചു, ഇത് ദേശീയ അസംബ്ലിയിൽ അടിയന്തര വോട്ടെടുപ്പിന് കാരണമായി
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us