ഇന്ന് നവംബര്‍ 22: ഹ്യൂമൻ സൊസൈറ്റി വാർഷിക ദിനം: സി. രവീന്ദ്രനാഥിന്റേയും പന്തളം സുധാകരന്റേയും സിജു വില്‍സന്റേയും ജന്മദിനം: ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ വാസ്‌കോ-ഡ ഗാമ ‌കെയ്പ് ഓഫ് ഗുഡ് ഹോപില്‍ എത്തിയതും ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ റോബര്‍ട്ട് ക്ലൈവ് ആത്മഹത്യ ചെയ്തതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                ' JYOTHIRGAMAYA '
.               ്്്്്്്്്്്്്്്്
.                🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം1201  
വൃശ്ചികം 6
തൃക്കേട്ട  / ദ്വിതീയ
2025 / നവംബർ 22, 
ശനി

Advertisment

ഇന്ന് ;

*സ്വദേശി ജാഗരൺ മഞ്ച് : സ്ഥാപനദിനം!= [ഭാരതീയരെ സാമ്പത്തികമായി സ്വാശ്രയത്വം ശീലിപ്പിയ്ക്കുക, പ്രാദേശികവ്യവസായങ്ങളെ ശക്തിപ്പെടുത്തുക, രാജ്യത്തെ വികേന്ദ്രീകൃതസാമ്പത്തിക വ്യവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുക എന്നിവയാണ്  പ്രധാന കർമ്മപരിപാടി]

1a0f1875-a747-4824-a6d8-e0d7060a1620

*ഹ്യൂമൻ സൊസൈറ്റി വാർഷിക  ദിനം![ എല്ലാ വർഷവും നവംബർ 22-ന് ആചരിക്കുന്ന ഒരു സുപ്രധാന സംഭവമാണ് ഹ്യൂമൻ സൊസൈറ്റി വാർഷിക ദിനം. ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ  ഹ്യൂമൻ സൊസൈറ്റി ഇൻ്റർനാഷണലിൻ്റെ സ്ഥാപനം അനുസ്മരിയ്ക്കുന്നതിനാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചും എല്ലാ ജീവജാലങ്ങളോടും അനുകമ്പയോടും സ്നേഹത്തോടും പെരുമാറേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുത്തതിന് ലോകമെമ്പാടുമുള്ള ആളുകൾ ഒത്തുചേരുന്നതിന് ഒരു ദിവസം. ]

*ലോക ചിലമ്പ്  ദിനം![വടി പയറ്റ്, വടി ചുഴറ്റൽ, സ്വയം പ്രതിരോധം, തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ ആയോധനകലകൾ, കൂടാതെ ഫയർ പ്ലേ എന്നിവയിൽ താൽപ്പര്യമുള്ള ആളുകൾക്ക് ഒത്തു ചേരാൻ ഒരു ദിവസം. ഇന്ത്യൻ ആയോധനകലാ പാരമ്പര്യങ്ങളെക്കുറിച്ചുള്ള സുസ്ഥിരമായ അറിവ് വളർത്തിയെടുക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു ദിനം.]

5de3351b-db88-4f28-a1df-8d13c5352b63

*ഓറ അവബോധ  ദിനം![ഒരാളുടെ ചുറ്റും ഒരു വർണ്ണാഭമായ ഊർജ്ജവലയം പോലെയുള്ള ഒരു പ്രകമ്പനം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? വാക്കുകളില്ലാതെ വികാരങ്ങൾ സംസാരിക്കുന്ന ഒരു നിശബ്ദ ഭാഷ പോലെയാണിത്.ഈ പ്രഭാവലയം ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള സൂക്ഷ്മവും തിളക്കമുള്ളതുമായ വികിരണങ്ങളുടെ ഒരു മേഖലയാണ്, നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ച് ഈ വികിരണത്തിന്റെ നിറം, വലുപ്പം, ആകൃതി എന്നിവയിൽ മാറ്റം വരുന്നു. ഓരോ വ്യക്തിയും അവരുടേതായ ഒരു പ്രഭാവലയം പുറപ്പെടുവിക്കുന്നുവെന്ന് നൂറ്റാണ്ടുകളായി പല വൃത്തങ്ങളിലും വിശ്വസിക്കപ്പെടുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.ജീവിതത്തിന്റെ ഈ സവിശേഷവും നിഗൂഢവുമായ വശത്തെ ആഘോഷിക്കാനും അതിനോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കാനുമാണ് ഓറ അവബോധ ദിനം!]

US ;
^^^^

3ca87fd3-7a0c-42e0-bcaa-0c7f55ab0b52

*ദേശീയ ഫ്ലോസിംഗ് ദിനം![പല്ല് ഫ്ലോസ് ചെയ്യാൻ ഒരു ദിവസം.]

*സവാരി  പോകുവാൻ ഒരു ദിനം.[ Go For A Ride Day ; കാർ, ബസ്, ബൈക്ക്, ബോട്ട് / സ്കേറ്റ് മുതൽ സ്ലെഡ്ജ് വരെ, നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ഗതാഗത മാർഗ്ഗം തിരഞ്ഞെടുക്കുക, കുറച്ച് സാധനങ്ങൾ മാത്രം പായ്ക്ക് ചെയ്ത് ഒരു റൈഡിന് പോകുക. അതിനായി ഒരു ദിവസം. ]

*ദേശീയ ക്രാൻബെറി റിലീഷ് ദിനം! [ National Cranberry Relish Day ; എല്ലാ താങ്ക്‌സ്‌ഗിവിംഗ് വിരുന്നിനും സ്വാദിന്റെ ഒരു പോപ്പ് കൊണ്ടുവരുന്ന, ടർക്കിയുടെ ആഹ്ലാദകരമായ ഒരു കൂട്ടാളി, സ്വാദിന്റെ തീക്ഷ്ണമായ, രുചികരമായ അനുഭവം. ]

03b8ecb5-3b52-4d5f-a892-d10a950ca4f2

*കുടുംബ വളണ്ടിയർ  ദിനം![ഫാമിലി വോളണ്ടിയർ ദിനത്തിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്, ഏത് പ്രായത്തിലുമുള്ള കുടുംബാംഗങ്ങൾക്കും ഇതിൽ പങ്കാളികളാകാം എന്നതാണ്.മുതിർന്ന പൗരന്മാരുടെ കേന്ദ്രങ്ങളിലും വിരമിക്കൽ ഭവനങ്ങളിലും വിതരണം ചെയ്യുന്നതിനായി കാർഡുകൾ നിർമ്മിക്കാനും കളർ ചെയ്യാനും സഹായിച്ചുകൊണ്ട് ചെറിയ കുട്ടികൾക്ക് പങ്കെടുക്കാം.]

1a2fb015-d722-41c9-a2fd-d4b18e8a0b40

*ദേശീയ ദത്തെടുക്കൽ  ദിനം ![നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നത്, സന്തോഷവും ഒരുമയും നൽകുന്ന ഹൃദയസ്പർശിയായ ഒരു യാത്രയാണ്.ദേശീയ ദത്തെടുക്കൽ ദിനം എണ്ണമറ്റ കുട്ടികൾക്ക് പ്രത്യാശയുടെ ഒരു ദീപസ്തംഭമാണ്, കൂടാതെ ഫോസ്റ്റർ കെയറിലെ കുട്ടികൾക്കായി സ്ഥിരവും സ്നേഹമുള്ളതുമായ കുടുംബങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു ദിനവുമാണ്.എല്ലാ വർഷവും താങ്ക്സ്ഗിവിംഗിന് മുമ്പുള്ള ശനിയാഴ്ച ആഘോഷിക്കുന്ന ഈ ദിനം, യുഎസിലെ 400-ലധികം നഗരങ്ങളിലായി നയരൂപകർത്താക്കളെയും, പ്രാക്ടീഷണർമാരെയും, വക്താക്കളെയും ഒന്നിപ്പിച്ച് ആയിരക്കണക്കിന് ദത്തെടുക്കലുകൾക്ക് അന്തിമരൂപം നൽകുകയും കൂടുതൽ ആളുകളെ അവരുടെ ഹൃദയങ്ങളും വീടുകളും തുറക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ]

6cb6b3e3-78b2-40be-b53d-06b7acacd7a4

കോസ്റ്റ റിക്ക : അദ്ധ്യാപക ദിനം !
ലെബനൻ : സ്വാതന്ത്ര്യ ദിനം !
അസർബൈജാൻ : നീതിയുടെ ദിനം 

World Vegan Month
National Peanut Butter Lovers Month
*********

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ
ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്; എന്നാൽ അതോടൊപ്പം തന്നെ
നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ
ഭ്രമണം ചെയ്യുകയുമാണു ഞാൻ.''

    [ - നിസ്സാർ ഖബ്ബാനി ]
.     *********

0135ee69-a355-4d8b-a15f-4fd96670bfe0
ഇന്നത്തെ പിറന്നാളുകാർ
********
കേരളത്തിലെ ഒരു പ്രമുഖ  സി.പി.ഐ.(എം.) നേതാവും  പുതുക്കാട് നിയോജകമണ്ഡലത്തെ  കേരള നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ എം.എൽ.എയും  മുൻ വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥിന്റേയും (1955),

1980, 1984, 1991 ലോക്സഭകളിൽ പാലക്കാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്(ഐ) പാർട്ടിയുടെ മുതിർന്ന നേതാവും നിലവിൽ എ.ഐ.സി.സി അംഗവുമായ വി.എസ്. വിജയരാഘവന്റേയും (1941)

117aa987-4ffd-4731-abd7-89859d52fba0

മൂന്നു തവണ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും 1991-1996 കാലയളവില്‍ കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പു മന്ത്രിയായും 1995-1996 വരെ എക്‌സൈസ് പിന്നോക്കപട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പു മന്ത്രിയായിരിക്കുകയും ചെയ്തിട്ടുള്ള കോൺഗ്രസ്സ്‌ നേതാവും കവിയും ഗാനരചയിതാവുമായ പന്തളം സുധാകരന്റേയും (1955),

 അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ സിനിമലോകത്തേക്ക് കടന്നു വരുകയും അതിനുശേഷം 'നേരം', 'പ്രേമം'  മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്‌സ്, തേര്‍ഡ്  വേള്‍ഡ് ബോയ്‌സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ   അവതരിപ്പിച്ചുകൊണ്ട്‌ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം സിജു വില്‍സണ്‍ (1984)ന്റേയും,

7e685a21-444f-42c9-8746-d6d0cb143ba1

ചങ്ങാത്തം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍, സ്ഫടികം, സിദ്ധാര്‍ത്ഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഭദ്രന്റെയും (1952) ,

നവി മുംബൈയിൽ ഡി വൈ പാട്ടീൽ കോളേജിൽ ബയോടെക്നോളജി പഠിക്കാൻ വന്ന് മോഡലിങ്ങ് മറ്റും ചെയ്ത് പ്യാർ കാ പഞ്ച്നാമ, സോനു  കെ ടീടു കി സ്വീറ്റി, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കാർത്തിക് ആര്യൻ എന്ന കാർത്തിക് തിവാരിയുടെയും (1990),

499bd99a-01b2-4d1c-9f0b-182610e04234

14 മത്തെ വയസ്സിൽ ദ സീക്രട്ട് ഒഫ് ഫെയറി ഗാർഡൻ എന്ന ഇംഗ്ലീഷ് നോവലെഴുതി 2022 ലെ തത്ത്വമസി സുകുമാർ അഴിക്കോട് പുരസ്കാരം നേടിയിട്ടുള്ള തീർത്ഥ ആർ ജെയുടേയും (2006),

ഒഡീഷയിലെ സുന്ദർഗഡിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി താരവും മുൻ രാജ്യ സഭ അംഗവും ഒറീസ്സ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാനുമായ  ദിലീപ് ടിർക്കിയുടെയും (1977),

12 വ്യക്തിഗത കിരീടങ്ങൾ, 16 വനിതകളുടെ ഡബിൾസ്, 11 മിക്സഡ് ഡബിൾസ് ഉൾപ്പെടെ 39 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ അമേരിക്കൻ ടെന്നീസ് താരം ബില്ലി ജീൻ കിങ്ങിന്റെയും(1943),

2711052f-9ec5-4047-9e66-0a7d9f75c50b

ഭിന്നശേഷിയുള്ളവർക്കായുള്ള പാരാലിമ്പിക്‌സിൽ ആറ് സ്വർണം നേടിയ ബ്ലെഡ് റണ്ണർ എന്നറിയപ്പെടുന്ന   പ്രമുഖ ദക്ഷിണാഫ്രിക്കൻ   അത്‌ലറ്റ്   ഓസ്‌കർ പിസ്റ്റോറിയസിന്റെയും (1986),

ലോക ക്രിക്കറ്റിലെ സ്റ്റൈലിഷ് ഓപ്പണർമാരിൽ ഒരാളും  ടെസ്റ്റിൽ ആറ് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുള്ള
 മുൻ ക്രിക്കറ്റ് കളിക്കാരനും ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചുമായ ദെശബംദു മർവൻ സാംസൺ അട്ടപ്പട്ടു (1970)വിന്റേയും,

ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്പിൻ ബൗളറുമായ  ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കരൻ സേവിയർ ഡോഹർട്ടിയുടേയും (1982) ജന്മദിനം !
********

9792d343-d86b-4fc1-95aa-f136ced14b7a
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********

എം.ആർ ബാലകൃഷ്ണവാര്യർ ജ. (1896-1960)
എം. പി നാരായണപിള്ള ജ. (1939-1998)
മുലായം സിങ് യാദവ് ജ. (1939-2022)
ശാന്തി ഘോഷ് ജ. (1916-1989)
മീര ബെൻ (മാഡെലിൻ സ്ലെയിഡ്) ജ.(1892-1982) 
അന്നെ ക്രാഫോഡ് ജ. (1920 -1956
ജോർജ് എലിയട്ട് ജ. (1819-1880)

5050d229-3198-4553-94c1-9639204f9df3

കേരളത്തിന്റെ ഭൂതകാലത്തെപ്പറ്റി ഗവേഷണം നടത്തിയവരിൽ പ്രമുഖനായ എം.ആർ ബാലകൃഷ്ണ വാര്യർ ( നവംബർ 22, 1896-1960 ജനുവരി 14),

 ആസൂത്രണ കമ്മീഷനിൽ സാമ്പത്തിക വിദഗ്ദ്ധൻ, ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ'വിൽ സബ് എഡിറ്റർ, ബോംബെയിൽ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവൻ, മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ, മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപർ,ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ, മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപർ തുടങ്ങിയ പദവികൾ വഹിക്കുകയും പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) തുടങ്ങിയ കൃതികൾ എഴുതുകയും ജീവിതത്തിനു കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളില്‍ തമസ്ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നുണ്ടെന്നും അവര്‍ക്കും കഥകളുണ്ടെന്നും തെളിയിച്ച ബോംബയുടെ സ്വന്തം കഥാകാരനായ  പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്ന നാണപ്പൻ എന്ന എം.പി. നാരായണപിള്ള (1939 നവംബർ 22,  - 1998 മെയ് 19),

0657d638-41b5-4dd8-91ae-b3f04b045292

പതിനഞ്ചാം വയസ്സിൽ സുനീതി ചൗധരിയുമായി ചേർന്ന് ഒരു ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയതിന് ജയിലിൽ പോകുകയും, വർഷങ്ങൾക്കു ശേഷം ജയിൽ മോചിതയാകുകയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും പ്രവർത്തിക്കുകയും പശ്ചിമ ബംഗാൾ നിയമനിർമ്മാണ സഭയിലും സമിതിയിലും അംഗമാകുകയും ചെയ്ത ശാന്തി ഘോഷ്  (1916 നവംബർ 22 - 1989),

7e685a21-444f-42c9-8746-d6d0cb143ba1

07522920-cecc-4692-94e9-e53eb41a1dcb

ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവായിരുന്ന മുലായംസിംഗ് യാദവ് (22 നവംബർ 1939 -10 ഒക്ടോബർ 2022 ) ,

ഇംഗ്ലീഷ് നോവലിസ്റ്റും വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഒന്നാം മുൻ‌നിരയിലെ എഴുത്തുകാരിൽ ഒരാളുമായിരുന്നു ജോർജ്  ഇലിയറ്റ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മേരി ആനി ഇവാൻസ് ( 22 നവംബർ 1819 –  22 ഡിസംബർ 1880), 

75604956-8e92-45b5-8253-73c3955481f9

ബ്രിട്ടീഷ് റിയർ അഡ്മിറലായിരുന്ന സർ എഡ്മണ്ട് സ്ലെയിഡിന്റെ പുത്രിയും, റോളണ്ടിന്റെ  പുസ്തകത്തിലൂടെ ഗാന്ധിജിയെക്കുറിച്ചു മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിലേയ്ക്ക് ആകർഷിക്കപ്പെടുകയും, അതേത്തുടർന്ന് സസ്യഭുക്കാകുകയും നൂൽ നൂൽക്കാനും ചുറ്റാനും നെയ്യാനുമൊക്കെ പഠിക്കുകയും, ഇംഗ്ലണ്ടിലെ ജീവിതം ഉപേക്ഷിച്ച് ഗാന്ധിജിയുടെ ശിഷ്യയായിത്തീർന്ന്, മീരാബെൻ എന്ന പേരു സ്വീകരിക്കുകയും ചെയ്ത മാഡെലിൻ സ്ലെയിഡിൻ (22 നവംബർ 1892 – 20 ജൂലൈ 1982) ,

നൈറ്റ്സ് ഓഫ് റൌണ്ട് ടേബിൾ എന്ന സിനിമയിൽ അഭിനയിച്ച ബ്രിട്ടിഷ് അഭിനേത്രി ഇമൽഡ എന്ന അന്നെ ക്രാഫോഡ്( 22 നവംബർ 1920 – 17 ഒക്റ്റോബർ 1956) 

91461012-13ca-4458-a595-089485aca9d3

സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
KPS മേനോൻ (സീനിയർ) മ. (1898-1982)
മങ്കട രവിവര്‍മ്മ മ. (1926-2010)
പി. ഗോവിന്ദപിള്ള മ. (1926-2012)
എം.ജി.കെ മേനോൻ മ. (1928 - 2016)
പി എ ബക്കർ മ. (1940-1993)
ടി.ടി. സൈനോജ് മ. (1977-2009 )
നരേഷ് മേത്ത മ. (1922-2000)
ഡോ എം.ബാലമുരളീ കൃഷ്ണ മ. (1930-2016)
ഇമ്രത് ഖാൻ മ.(1935- 2018)
മേജർ ജനറൽ റോബർട്ട് ക്ലൈവ് മ. (1725-1774)
ആൽഡസ്  ഹക്സിലി മ. (1894-1963)
ജോൺ എഫ്. കെന്നഡി മ.(1917-1963)
മേ വെസ്റ്റ് മ. (1893-1980)
സുകോമൾസെൻ (1934 - 2017)

18999875-4640-4156-9901-8c82620fd047

ഭരത്പൂർ സംസ്ഥാനത്തിന്റെ ദിവാനായും, തിരുച്ചി ജില്ലാ മജിസ്ട്രേറ്റായും ശ്രീലങ്കയിലേയും ഖൈബർ- പഖ്തൂൺഖ്വായിലെ വിദേശകാര്യ ഉദ്യോഗസ്ഥനായും, പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ അംബാസിഡറായി സോവിയറ്റ് യൂണിയൻ),ചൈന എന്നീ രാജ്യങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിയ്ക്കുകയും  സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദേശകാര്യവകുപ്പു സെക്രട്ടറിയും,നയതന്ത്രജ്ഞനും,എഴുത്തുകാരനുമായ കുമാര പദ്മനാഭ ശിവശങ്കര മേനോൻ എന്ന പദ്മഭൂഷൺ KPS മേനോൻ (ഒക്ടോബർ 18, 1898 – നവംബർ 22, 1982)

അവൾ, ഓളവും തീരവും എന്നീ ചിത്രങ്ങൾക്കും ജി അരവിന്ദന്റെ സ്വയംവരം , ഉത്തരായനം എന്നീ പടങ്ങൾക്കും, അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം , എലിപ്പത്തായം, മുഖാമുഖം, അനന്തരം,മതിലുകൾ, വിധേയൻ , നിഴൽക്കുത്ത്, കഥാപുരുഷൻ എന്നീ സിനിമകൾക്ക് ഛായാഗ്രാഹകനും നോക്കുകുത്തി എന്ന സിനിമയുടെ സംവിധായകനും വെളുപ്പിന്റെയും കറുപ്പിന്റെയും ചാരുതയും വർണ്ണങ്ങളുടെ വശ്യതയും ഒരു ചിത്രകാരന്റെ കരവിരുതോടെ ക്യാമറയിൽ ഒപ്പിയെടുത്തു് സെല്ലുലോയിഡിൽ പകർത്തിയ അതുല്യനായ ഒരു കലാകാരൻ ആയിരുന്ന മങ്കട രവിവര്‍മ്മ എന്ന എം.സി. രവിവർമ്മ രാജ(1926 ജൂൺ 4 - 2010 നവംബർ 22),

a2bd2d3f-b616-4dea-b481-87ceac70b313

ശ്രദ്ധേയ ചിന്തകന്‍,മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പി.ജി. എന്ന പി.ഗോവിന്ദപിള്ള (1926 മാർച്ച്‌ 25 - 2012 നവംബർ 22),

വിപി സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയും പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്ന മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്ന എം.ജി.കെ മേനോൻ (28 ആഗസ്ററ് 1928 - 22 നവംബർ 2016)

b249cd1c-d9f3-42ce-965e-54a1defeb735

കുട്ടികൾ , പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ .. പ്രവർത്തിച്ച ശേഷം  പത്രപ്രവർത്തന രംഗത്തു നിന്ന്  സിനിമ രംഗത്ത് എത്തി, കബനീ നദി ചുവന്നപ്പോൾ ,മണിമുഴക്കം ,ചുവന്ന വിത്തുകൾ, സംഘഗാനം ,ചാരം, ചാപ്പ, ശ്രീനാരായണ ഗുരു, പ്രേമലേഖനം, ഇന്നലെയുടെ ബാക്കി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പ്രസിദ്ധ സിനിമ സംവിധായകൻ പി എ ബക്കർ ( ‍1940-1993 നവംബർ 22 ),

ഇവർ വിവാഹിതരായാൽ എന്ന മലയാള ചിത്രത്തിലെ "എനിക്ക് പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്..." എന്നു തുടങ്ങുന്ന ഗാനം  ആലപിച്ച  ചലച്ചിത്ര പിന്നണിഗായകനായിരുന്ന രക്താർബുദത്തെ തുടർന്ന് ടി.ടി. സൈനോജ്(1977 ഫെബ്രുവരി 21 - 2009 നവംബർ 22),

b2e80d40-5b15-4751-8aa3-58d945e79693

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠവും , സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച , 50 ഓളം കൃതികൾ രചിച്ചിട്ടുള്ള ഹിന്ദി സാഹിത്യകാരൻ നരേഷ് മേത്ത (15 ഫെബ്രുവരി 1922 – 22 നവംബർ 2000)

മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം, മികച്ച സംഗീതസം‌വിധായകൻ, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ഏക കർണാടക സംഗീതജ്ഞനും കൂടാതെ നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും, കവിയും, അഭിനേതാവു മായിരുന്ന മംഗലം‌പള്ളി ബാലമുരളീകൃഷ്ണ എന്ന എം ബാലമുരളികൃഷ്ണ(1930 ജൂലൈ 6 - 2016 നവംബർ 22),

സിതാർ വിദ്വാനും ഉസ്‌താദ് വിലായത് ഖാന്റെ സഹോദരനുമായ ഇമ്രത് ഖാൻ (17 നവംബർ 1935 – 22 നവംബർ 2018 )

ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജനറൽ റോബർട്ട് ക്ലൈവ്  (1725 സെപ്റ്റംബർ 29 -1774 നവംബർ 22)

abf7bc24-e106-4885-b35b-d94fd2f6ffcd

ബ്രെവ് ന്യൂ വേൾഡ്, ഐലെസ്സ് ഇൻ ഗാസ, തുടങ്ങിയ നിരവധി  നോവലുകളും, ചെറുകഥകളും, തിരക്കഥകളും, പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം എഴുതിയ ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്ന ആൽഡസ് ലിയോനാർഡ് ഹക്സിലി (26 ജൂലായ് 1894 – 22 നവം: 1963),

ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്ന ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി(മേയ് 29, 1917 – നവംബർ 22, 1963),

a5a778d8-1f64-4383-bfbc-b95d2a1d11bc

തിരക്കഥാകൃത്ത്, ഹാസ്യതാരം എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച്, വർഷങ്ങളോളം വെള്ളിത്തിരയിലും,  പുറത്തും നിറഞ്ഞു നിൽക്കുകയും, അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളി ലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  തിരക്കഥാകൃത്ത്, ഹാസ്യതാരം ,ഗായിക എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച മേ വെസ്റ്റ് വർഷങ്ങളോളം വെള്ളിത്തിരയിലും, പുറത്തും നിറഞ്ഞു നിന്നിരുന്നു. അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളിലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേ വെസ്റ്റിനെ തിരഞ്ഞെടുക്കുകയും ചെയ്ത മേ വെസ്റ്റ് എന്ന മേരി ജേൻ വെസ്റ്റ്(ഓഗസ്റ്റ് 17, 1893 –നവംബർ 22, 1980),

c1ec859c-e78f-49bd-845c-8ac12bd5a202

ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷനുമായി ബന്ധമുള്ള ഇന്റർനാഷണൽ ഓഫ് പബ്ലിക് ആൻഡ് അലൈഡ് എംപ്ലോയീസിന്റെ ജനറൽ സെക്രട്ടറിയും, സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടയായ എൻ.ജി. ഒ. യൂണിയൻ്റെ സീനിയർ വൈസ് ചെയർമാനും, പ്രമുഖ ഇന്ത്യൻ ട്രേഡ് യൂണിയൻ നേതാവും രാജ്യസഭാംഗവും ആയിരുന്ന സുകോമൾസെന്നി ൻ്റെയും (16 ജൂൺ 1934- 22 നവംബർ 2017).

e3be4777-41d9-4e50-9de2-93d03de3126a

ചരിതത്തിൽ ഇന്ന്
്്്്്്്്്്്്്്്്്്
1497 - ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ വാസ്കോ-ഡ ഗാമ 'കെയ്പ് ഓഫ് ഗുഡ് ഹോപ്' ൽ എത്തി.

1774 - ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ റോബർട്ട് ക്ലൈവ് ആത്മഹത്യചെയ്തു.

1878 - രണ്ടാം അഫ്ഗാൻ യുദ്ധത്തിനു തുടക്കമിട്ടുകൊണ്ട് അഫ്ഗാനിസ്ഥാനിലെ അജി മസ്ജിദ് കോട്ട ബ്രിട്ടീഷ് സൈന്യം പിടിച്ചടക്കി.

e30c273f-e055-4b3a-9674-06979843d30f

1922 - മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചു.

1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻ‌ഖാമന്റെ കല്ലറ തുറന്നു.

1943  - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി

d76779da-6de8-495d-8519-49029ba2b000

1962 - തൃശൂർ ആസ്ഥാനമായി ലളിത കലാ അക്കാദമി പ്രവർത്തനമാരംഭിച്ചു.

1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു.

1968 - പ്രഥമ നക്സലൈറ്റ് ആക്രമണം തലശ്ശേരി പോലിസ് സ്റ്റേഷനിൽ.

e72e7b8b-015b-466a-a3bf-f7a3c699c74c

1969 - മദ്രാസ് സംസ്ഥാനം തമിഴ്നാട് എന്ന പേർ സ്വീകരിച്ചു.

1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി.

1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർ‌‌വീസ് ആരംഭിച്ചു.

e80314f4-44fe-4b80-93c2-7e20915b82ce

1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു.

2005 - ആഞ്ജല മെർക്കൽ ആദ്യ ജർമ്മൻ വനിതാ ചാൻ‍സലറായി.

2017 - ശരിരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച അമേരിക്കൻ പെൺകുട്ടി (venoloppa Wilkins) ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി.

eaf34ca7-454a-4138-8dd9-52f6a3060a09

2018 -പിസയിലെ ചരിഞ്ഞ ഗോപുരത്തെ സ്ഥിരപ്പെടുത്തുന്നതിനുള്ള 20 വർഷത്തെ പദ്ധതിയിൽ അതിന്റെ ചരിവ് 4 സെന്റീമീറ്റർ കുറച്ചു.

2020-എല്ലാവർക്കും വാക്സിനുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുമെന്ന പ്രതിജ്ഞയോടെ 2020 ജി 20 ദ്വിദിന വെർച്വൽ ഉച്ചകോടി അവസാനിച്ചു.

ed8290ef-3f20-4c3c-afa3-563402e073df

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment