ഇന്ന് നവംബര്‍ 14: ശിശുദിനവും ലോക പ്രമേഹ ദിനവും ഇന്ന്: മംമത മോഹന്‍ദാസിന്റെയും കുഞ്ചന്റേയും സോഹന്‍ലാലിന്റേയും ജന്മദിനം: ആര്‍. എല്‍. സ്റ്റീവന്‍ സണ്‍ ട്രഷര്‍ അയലന്‍ഡ് എന്ന പ്രശസ്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചതും പ്രശസ്ത വനിതാ പത്ര പ്രവര്‍ത്തക നെല്ലി ബ്ലൈ 80 ദിവസത്തില്‍ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്‌നം ആരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
തുലാം 28
പൂരം  / ദശമി
2025 / നവംബർ 14, 
വെള്ളി

Advertisment

ഇന്ന്;

*കല്പാത്തി രഥോൽസവം!

*വെട്ടുകാട് ദേവാലയം തിരുനാൾ കൊടിയേറ്റ്!

0f787eeb-9071-4cd2-9b08-5eee6a70a5b8 *ശിശുദിനം ! [ Children's Day; നവംബർ 20 നാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ആഗോള   ശിശുദിനം ആചരിക്കുന്നത് എങ്കിലും കുട്ടികളെ വളരെ അധികം  സ്നേഹിച്ചിരുന്ന ചാച്ച നെഹ്റുവിന്റെ ജന്മദിനമായ ഇന്ന് കുട്ടികളുടെ ദിവസമായി (ബാൽ ദിവസ് / ചിൽഡ്രൻസ് ഡേ) നാം ഇന്ത്യയിൽ ആചരിക്കുന്നു.]

05dd652e-65f6-4466-9745-699c76b0053c

* ലോക പ്രമേഹ ദിനം ![ World Diabetes Day ; പ്രമേഹത്തിന്റെ വ്യാപനവും അതിന്റെ ആഘാതവും ഉയർത്തിക്കാട്ടുന്നതിനും പ്രമേഹത്തിന്റെ പ്രതിരോധത്തെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനുമായി തിരഞ്ഞെടുത്ത ഒരു പ്രധാന ആരോഗ്യ സംരക്ഷണ പരിപാടിയാണ് ഇന്ന്. ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു. "Breaking Barriers, Bridging Gaps" എന്നതാണ് 2024 ലെ ഈ ദിനത്തോടനുബന്ധിച്ച തീം]

4e39053c-68bd-4cc4-a2fc-b6060d20b8bb

*ഓപ്പറേഷൻ റൂം നഴ്‌സ് ദിനം [Operating Room Nurse Day ; എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ നടത്താനും, രോഗികളെ പരിചരിക്കാനും, സർജറികൾ വിജയകരമാണെന്ന് ഉറപ്പുവരുത്താനും ശ്രമിക്കുന്ന  മെഡിക്കൽ ലോകത്തെ ഈ മാലാഖമാരെ ഓർമ്മിക്കാൻ ഒരു ദിനം]

2cd28c2e-b977-4854-a82d-a481c9f54be9

*ദേശീയ അച്ചാർ ദിനം ! [National Pickle Day  ; ഒരു സാൻഡ്‌വിച്ചിന്റെ അരികിൽ പലപ്പോഴും കാണപ്പെടുന്ന ഈ ക്രഞ്ചി, ഉപ്പ്, അൽപ്പം കടുപ്പമുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ഒരു സാധാരണ ഭക്ഷണത്തെ രുചികരമാക്കി മാറ്റും. ഉപ്പുവെള്ളം എന്നതിന്റെ ഡച്ച് വാക്കിൽ നിന്നാണ് അച്ചാറിന് പിക്കിൾ എന്ന പേര് വന്നത്.]

02baedd6-2a87-475f-8d94-4c589f8d4b20

*Loosen Up Lighten Up Day ![ മനസ്സിന്‌ അയവു വരുത്തുക മനസ്സിനെ ലഘൂകരിച്ച് ; ഉള്ളിലെ ആകുലതകൾ വെടിഞ്ഞ്, അലക്ഷ്യമായി പുഞ്ചിരിച്ച് പ്രതിസന്ധികളെ നേരിടാനൊരു ദിവസം.]

*ദേശീയ മസാല ഗ്വാക്കാമോൾ ദിനം ![National Spicy Guacamole Day ;ആരോഗ്യകരമായ അവോക്കാഡോകളുടെ ബെയ്സും ചൂടുള്ള സുഗന്ധവ്യഞ്ജനങ്ങളും മുളകും ചേർത്ത്, ദേശീയ മസാല 'ഗ്വാക്കാമോൾ' ദിനം ആഘോഷിയ്ക്കുന്നു!]

5a06bded-d448-4b1f-aa40-cc38dc83c53b

*National American Teddy Bear Day !ദേശീയ അമേരിക്കൻ ടെഡി ബിയർ ദിനം [സ്റ്റഫ് ചെയ്ത ടെഡി ബിയറിന്റെ രൂപത്തിലുള്ള കളിപ്പാട്ടത്തെക്കാൻ ഒരു കുട്ടിക്ക് ആശ്വാസകരമായി ആഹ്ലാദകരമായി മറ്റൊന്നില്ല]

*ദേശീയ സീറ്റ് ബെൽറ്റ് ദിനം ![സീറ്റ് ബെൽറ്റ് ധരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ദിവസമാണ് ഇത്. ഈ ലളിതമായ പ്രവൃത്തി വാഹനാപകടങ്ങളിൽ നിന്ന് എങ്ങനെ നമ്മെ രക്ഷിയ്ക്കും എന്നതിൻ്റെ സുപ്രധാനമായ ഓർമ്മപ്പെടുത്തലാണ് ഇന്നേ ദിവസത്തിൻ്റെ പ്രത്യേകത.]

28de834d-3d82-473e-b7fe-1b4c4aac178d

*ദേശീയ കുടുംബ പിജെ  ദിനം![ദിവസം മുഴുവൻ കുടുംബങ്ങൾ പൈജാമ ധരിച്ച് വീട്ടിൽത്തന്നെ ഇരിക്കുന്നതിനുള്ള വീട്ടുകാരോടൊത്ത് വിശ്രമിയ്ക്കുന്നതിന് ഒരു ദിവസം അതാണ് ദേശീയ കുടുംബ പിജെ ദിനം.]

* കൊളംബിയ: കൊളംബിയൻ സ്ത്രീയുടെ ദിനം !
* ഇൻഡോനേഷ്യ: മൊബൈൽ ബ്രിഗേഡ്   ഡേ !

ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
* ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് നമുക്ക് പരാജയം സംഭവിക്കുന്നത്

9c466b15-5068-4f6a-b83a-7bc40bf57599

* മറ്റുള്ളവർ‌ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്നതിനെക്കാൾ‌ പ്രധാനം നമ്മൾ എന്താണെന്ന് നമ്മളെക്കുറിച്ച് നമ്മൾ ചിന്തിയ്ക്കുന്നതാണ്

* മനസമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും നാം വെറും ചാരമായിത്തീരുകയും ചെയ്യും

* മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം

   [ - ജവഹർലാൽ നെഹ്റു ]
***********

7b01dc22-13a5-48c5-a614-6c170bb3eabd
ഇന്നത്തെ പിറന്നാളുകാർ
....................
തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്ത മലയാള സിനിമ നടിയും പിന്നണി ഗായികയും ആയ  മംമത മോഹൻദാസിന്റെയും  (1984),

മലയാളത്തിൽ 650-ലധികം സിനിമകൾ ചെയ്ത സാധാരണ  വേഷങ്ങൾ  പ്രധാനപ്പെട്ട ക്യാരക്ടർ റോളുകളും  ചെയ്തിട്ടുള്ള കുഞ്ചൻ്റേയും (1952),

070b8105-5f9d-46b7-8e10-20a2bfea7d2b

 കേരളത്തിലെ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സോഹൻലാലിൻ്റേയും (1977) ,

 2012-ൽ 'ഓർഡിനറി' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തെ  സംവിധായകനായ  സുഗീതിൻ്റേയും (1978),

792f0193-d46e-430f-8791-44336249a30f

2009-ൽ ഇവർ വിവാഹിതരായൽ എന്ന മലയാള സിനിമയിൽ ഗായകനായി കരിയർ ആരംഭിക്കുകയും മലയാളം ആൽബങ്ങൾക്കും നാടകങ്ങൾക്കും വേണ്ടി ഗാനങ്ങൾ റെക്കോർഡ് ചെയ്യുകയും, അമൃത ടിവി അവതരിപ്പിച്ച മ്യൂസിക്കൽ ടാലന്റ് ഹണ്ട് ഷോയായ അമൃത ടിവി സൂപ്പർ സ്റ്റാർ ഗ്ലോബൽ എന്ന റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുമായിരുന്ന രതീഷ് കുമാറിൻ്റേയും (1982 ),

മിഷലിൻ സ്റ്റാർ ലഭിച്ച ഷെഫും, പാചകപുസ്തക രചയിതാവും, സിനിമ നിർമ്മാതാവും, മനുഷ്യസ്നേഹിയുമായ വികാസ് ഖന്നയുടെയും (1971),

222a3f34-bd45-4d8b-909f-fa87047848b3

കുമാർ ഗന്ധർവ സ്റ്റൈലിൽ പാടുന്ന യുവ ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ പുഷ്കർ ലേലെയുടെയും (1979),

ലോകം നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം മതങ്ങളല്ല, രാഷ്ട്രീയമാണ് എന്ന് തന്റെ ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ സമർത്ഥിക്കുന്ന  ബ്രിട്ടീഷ് എഴുത്തുകാരിയും മതതാരതമ്യ പഠനത്തിൽ പണ്ഡിതയുമായ കാരൻ ആംസ്ട്രോങ്ങിന്റെയും (1944),

90df7b8f-52ac-436e-8dce-80e4c79e1e54

ആസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനും, മുൻ വിക്കറ്റ് കീപ്പറുമായ ആദം ഗിൽക്രിസ്റ്റിന്റെയും ( 1971),

 വലംകയ്യൻ ബാറ്റ്സ്മാനും തന്റെ സ്ട്രോക്ക്‌ പ്ലേയിലൂടെയും ആഭ്യന്തര ക്രിക്കറ്റിലെ ഉയർന്ന റൺ സ്കോറിങ്ങിലൂടെയും സെലക്ടർമാരുടേയും ആരാധകരുടേയും ശ്രദ്ധയാകർഷിച്ച മനോജ് തിവാരിയുടെയും (1985) ജന്മദിനം !

അമേരിക്കൻ രാഷ്ട്രീയശാസ്ത്രജ്ഞയും നയതന്ത്രജ്ഞയും അമേരിക്കൻ ഐക്യനാടുകളിലെ 66-ാമത്തെ സ്റ്റേറ്റ് സെക്രട്ടറിയായുമായിരുന്ന റൈസ് എന്ന  കോൻടോലീസ്സ റൈസ് ( നവംബർ14, 1954) 

77b2578e-5caa-45fc-9815-0617ad4c8b61

പൊന്നാനി നിയമസഭാ മെമ്പറും 14-ാം നിയമസഭാ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണൻ (14 നവംബർ 1967)

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
*******

794f4836-68aa-4852-b0bf-3677d2632249

കെ.കെ. വിശ്വനാഥൻ ജ. (1914-1992),
സി.ജെ. തോമസ് ജ. (1918 -1960) 
പി. രവീന്ദ്രൻ ജ. (1922 -1997)
പാറപ്പുറത്ത്  ജ. (1924- 1981)
കെ.ടി. രാമവർമ്മ ജ. (1931-1993)
ഭരതൻ ജ. (1947 - 1998)
ജവഹർലാൽ നെഹ്രു ജ. (1889 - 1964)
ബീർബൽ സാഹ്നി ജ. (1891-1947)
ആദിത്യ ബിര്‍ല ജ. (1943-1995)
കിഷന്‍ചന്ദർ ജ. (1914-1977 )
ഇന്ദിര ഗോസ്വാമി ജ. (1942- 2011)
ഫ്രെഡെറിക് ബാന്റിങ്ങ് ജ. (1891 - 1941) 
ഹാരോൾഡ് ലാർവുഡ് ജ. (1904-1995)
ഫ്രെഡറിക് ജാക്സൺ ടേണർ (1861 - 1932) '

85239f80-12cd-4924-83fc-c20c6267d3cc

ആധുനികകേരളത്തിന്റെ ചരിത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു രാഷ്ട്രീയ നേതാവും തൊഴിലാളി സംഘടനാ പ്രവർത്തകനും നിയമജ്ഞനും സമൂഹ പരിഷ്കർത്താവും ഗുജറാത്ത് ഗവർണറും ആയിരുന്ന കമ്പന്തോടത്ത് കുഞ്ഞൻ വിശ്വനാഥൻ എന്ന കെ.കെ. വിശ്വനാഥൻ
(14 നവംബർ 1914- 17 ഓഗസ്റ്റ് 1992),

മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച പത്രപ്രവർത്തകനും ചിത്രകാരനും എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി.ജെ. തോമസ് എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്(നവംബർ 14, 1918 - ജൂലൈ 14, 1960)

8456f16a-85e0-4572-a1e5-28be568963c1

മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന  മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്ന പി. രവീന്ദ്രൻ (14 നവംബർ 1922 - 13 നവംബർ 1997)

അരനാഴിക നേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു; കണ്ടെത്തിയില്ല , പണി തീരാത്ത വീട് തുടങ്ങിയ കൃതികള്‍ രചിച്ച  പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്ന പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന  കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981)

8155f3ce-9716-4e4a-a1f6-500bb49cf5d5

കാലിക്കറ്റ് സർവ്വകലാശാലയുടെ തുടക്കം രസതന്ത്രവിഭാഗത്തിന്റെ. വകുപ്പു തലവനും,സഞ്ചാര സാ ഷസ്പഹിത്യം , ശാസ്ത്ര സാഹിത്യം, നോവലുകൾ , ചെറുകഥകൾ,ജീവചരിത്രങ്ങൾ ,ചിത്രകല,സാഹിത്യപഠനങ്ങൾ, അനുഭവ കഥകൾ, തർജ്ജമകൾ, തുടങ്ങി സാഹിത്യത്തിലെ എല്ല ശാഖകളിലും ശ്രദ്ദേയമായ  സംഭാവനകൾ നൽകിയ കെ.ടി. രാമവർമ്മ(1931 നവംബർ 14- ഓഗസ്റ്റ് 27, 1993),

 തകര, രതിനിർവേദം, വൈശാലി, താഴ്‌വാരം, അമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം തുടങ്ങി വളരെ നല്ല സിനിമകൾ മലയാളത്തിനു കാഴ്ചവച്ച സംവിധായകനും തിരക്കഥാകൃത്തും ചിത്രകാരനും ആയിരുന്ന ഭരതൻ (നവംബർ 14, 1947 – ജൂലൈ 30, 1998),

733141d7-515c-48f6-997a-ac01cb8ade51

ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും,   രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചു ശ്രദ്ധ നേടിയ ജവഹർലാൽ നെഹ്രു(നവംബർ 14, 1889 - മേയ് 27, 1964),

റോയൽ സൊസൈറ്റി ഫെലോയും ,  ലോകത്തെ ആദ്യ ബോട്ടണി ഇൻസ്റ്റിറ്റൂട്ടായ ലക്‌നോവിലെ ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റൂട്ട് ഓഫ് പാലിയോബോട്ടണിയുടെ സ്ഥാപകനും,  ഫോസിലുകളെപ്പറ്റി ഏറെ പഠനങ്ങൾ നടത്തുകയും ചെയ്ത സസ്യ, ഭൗമ ശാസ്ത്രജ്ഞനായ ബീർബൽ സാഹ്‌നി(1891 നംവംബർ 14 -1947 ഏപ്രിൽ 10 ),

af924a67-fe96-4827-9b55-4cc36038bb56

കുമാരമംഗലം ബിർളയുടെ അച്ഛനും  കുടുംബപരമായുള്ള വ്യവസായത്തെ വൈവിധ്യവത്കരിക്കുകയും തുണിത്തരങ്ങൾ, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻ എന്നി മേഖലകൾ കൂട്ടിച്ചേർക്കുകയും ചെയ്ത ഇന്ത്യൻ വ്യവസായി ആയിരുന്നു ആദിത്യ വിക്രം ബിർള(14 നവംബർ 1943 – 1 ഒക്ടോബർ 1995).

തൂലിക കൊണ്ട്‌ ഇന്ദ്രജാലം കാട്ടുന്ന വിശ്വവിഖ്യാത ഹിന്ദി / ഉർദു സാഹിത്യകാരൻ കിഷന്‍ചന്ദർ (1914 നവംബർ 14- മാർച്ച് 8,1977),

a289387c-466e-473a-ac8a-730e1812753e

ഡെൽഹി സർവകലാശാലയിൽ അദ്ധ്യാപികയായിരുന്ന അസ്സമീസ് സാഹിത്യകാരിയും, ജ്ഞാനപീഠ പുരസ്ക്കാര വിജേതാവും,  സാമൂഹ്യപ്രവർത്തകയും തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ  പ്രധാന പങ്കു വഹിക്കുകയും ചെയ്ത മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി (നവംബർ 14 1942-നവംബർ 29 2011)

കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്ര വിദഗ്ദ്ധനും ച്ത്രകാരനും നോബൽ സമ്മാന ജേതാവും.ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ച  വ്യക്തിയുമായ ഫ്രെഡെറിക് ബാന്റിങ് (നവംബർ 14, 1891 – ഫെബ്രുവരി 21, 1941) 

91207317-10c9-4180-9f06-db3abd350276

മികച്ച കൃത്യതയുള്ള ഫാസ്റ്റ് ബൗളറും, ബോഡിലൈൻ വിവാദം മൂലം പ്രശസ്തനാകുകയും ചെയ്ത ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനായിരുന്ന ഹാരോൾഡ് ലാർവുഡ്(14 നവംബർ 1904–22 ജൂലൈ 1995) 

പ്രശസ്ത അമേരിക്കൻ ചരിത്രകാരനും, പുലിസ്റ്റർ സമ്മാനജേതാവും യു.എസ്. ചരിത്രപഠനരീതിക്ക് കാതലായ മാറ്റത്തിനു വഴിതെളിച്ച ഫ്രോണ്ടിയർ ഹൈപ്പോത്തെസിസ് (frontier hypothesis) എന്ന രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവുമായ ടേണർ എന്നഫ്രെഡറിക് ജാക്സൺ ടേണർ(1861 നവംബർ 14 - 1932 മാർച്ച് 14) '

5999863b-0c67-4a1c-8fad-17c4059c5dab

സ്മരണാഞ്ജലി !!!
്്്്്്്്്്്്
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  (കേസരി നയനാർ) മ. (1861-1914)
എം.കെ. കൃഷ്ണൻ മ. (1917-1995)
എൻ. എൻ. പിള്ള മ. ‍(1918 - 1995)
കെ എസ് ഗോപാലകൃഷ്ണൻ മ. (1929- 2015),
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി മ. (1944 -2007)
ഇ.എം. ശ്രീധരൻ മ. (1947 - 2002 ) 
അഗസ്റ്റിൻ മ. (1955 - 2013).
ലാലാ ഹൻസ് രാജ് മ. (1864 - 1938)
സി.കെ. നായുഡു മ. (1895 -1967)
ജോർജ് വിൽഹെം ഫെഡ്രിൿ ഹെഗൽ മ. (1770-1831)
ഇം.എം ശ്രധരൻ( 1947 - 2002) 

b54b0174-0d24-4599-b324-2ccae59a4c2d

മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതുകയും, കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാ നാമങ്ങളിൽ  കൃതികൾ പ്രസിദ്ധീകരിക്കുകയും, കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ നിശിതമായി വിമർശിച്ചിരുന്ന പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861- 14 നവംബർ 1914),

കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡൻറും, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയും കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന വനം വകുപ്പ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന എം.കെ. കൃഷ്ണൻ (1917 ജൂലൈ 20-1995 നവംബർ 14),

b613ebdc-5203-430b-a5d5-dd7d4dce998b

കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ  ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറുകയും, ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചലച്ചിത്ര രംഗത്തും തിളങ്ങിയ എൻ. എൻ. പിള്ള ‍ ( ഡിസംബർ 27, 1918  -നവംബർ 14 1995),

തമിഴ്, മലയാളം ഹിന്ദി സിനിമാ രംഗത്തു പ്രവർത്തിച്ചിരുന്ന തിരക്കഥാകൃത്തും, സിനിമാ സംവിധായകനും,നിർമ്മാതാവും, ഗാനരചയിതാവുമായ കെ എസ് ഗോപാലകൃഷ്ണൻ (1929-14 നവംബർ 2015),

കഥകളി സംഗീത പ്രസ്ഥാനത്തിൽ ഒരു വേറിട്ട രീതി സൃഷ്ടിച്ച പ്രസിദ്ധ  കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി (1944 -2007 നവംബർ  14),

eca36d6b-9d13-4a11-a9e0-cb3c4ae0c73c

സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയി ലുണ്ടായിരുന്ന ആളും, ചാർട്ടേഡ് അക്കൗണ്ടന്റ്റും  ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനും സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്ന ഇ.എം. ശ്രീധരൻ(1947 ജനുവരി 12-2002 നവംബർ 14),

നൂറിലേറെ സിനിമകളിൽ അഭിനയിച്ച മലയാള ചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്ന അഗസ്റ്റിൻ (1955- നവംബർ 14, 2013),

ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ സമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കിയ ആര്യ സമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ലാല ലജ്‌പത് റായിയുടെ സഹപ്രവർത്തകഉം ആയിരുന്ന ലാലാ ഹൻസ്‌രാജ്‌ എന്ന മഹാത്മാ ഹൻസ്‌രാജ്(19 ഫെബ്രുവരി 1864-14 നവംബർ 1938),

ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മികച്ച ക്രിക്കറ്റ് കളിക്കാരൻ കൊട്ടരി കനകയ്യ നായുഡു എന്ന സി.കെ. നായുഡു( 1895  –  14 നവംബർ 1967),

b93273b3-f7f3-46ee-8b7a-c9d12bc0fe47

 ശുദ്ധ ആശയവാദചിന്തയിൽ നിന്നും വൈരുദ്ധ്യാത്മക ആശയവാദം രൂപപ്പെടുത്തുകയും, യുക്ത്യധിഷ്ഠിതമായ തുടക്കത്തിൽ നിന്ന് സമഗ്രവും ക്രമബദ്ധവുമായ സത്താമീമാംസ (സത്താശാസ്ത്രം - Ontology) വികസിപ്പിച്ചെടുക്കാൻ തന്റെ രചനകളിലും പ്രസംഗങ്ങളിലും ശ്രമിക്കുകയും,  ക്രമവും കെട്ടുറപ്പുമുള്ള ഒരു തത്ത്വചിന്താ വ്യവസ്ഥയുടെ സമഗ്രമായ ചട്ടക്കൂടിനുള്ളിൽ പ്രകൃതിയും മനസ്സും തമ്മിലും, അറിയുന്നവനും അറിവിന്റെ വിഷയവും തമ്മിലും, രാഷ്ട്രം, ചരിത്രം, കല, മതം, ദർശനം എന്നിവകൾ തമ്മിലുമുള്ള ബന്ധം വിശദീകരിക്കാൻ  ശ്രമിക്കുകയും, പ്രകൃതി-സ്വാതന്ത്ര്യം, അനുഭവം- അതീന്ദ്രിയത (immanence-transcendence) തുടങ്ങിയവ പോലെ, ഒന്നൊന്നിനെ ഇല്ലാതാക്കാതെ രമ്യപ്പെടുകയും സം‌യോജിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടേയും വൈപരീത്യങ്ങളുടേയും കൂട്ടായ്മയായി മനസ്സിനെ ആല്ലെങ്കിൽ ആത്മാവിനെ സങ്കല്പിക്കുകയും ചെയ്ത  ജർമ്മനിയിൽ ജീവിച്ചിരുന്ന പ്രമുഖ യൂറോപ്യൻ തത്ത്വചിന്തകൻ ജോർജ് വിൽഹെം ഫെഡ്രിൿ ഹെഗൽ എന്ന. ഹെഗൽ (ഓഗസ്റ്റ് 27, 1770-നവംബർ 14, 1831), 

കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതിന്‌ ആധാരമായ ബൈനറി സമ്പ്രദായത്തിന്‌ രൂപം നൽകിയ വളരെ പ്രശസ്തനായിരുന്ന ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്ന ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ് (1 ജൂലൈ   1646 - 14 നവംബർ 1716)

b161677a-3a1f-4523-b903-42be7724d19a

മുൻ കേരള മുഖ്യമന്ത്രിയും ഇടതു പക്ഷ നേതാവുമായ ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ മകനും, ഒരു ചാർട്ടേഡ് എക്കൗണ്ടൻറും, സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും, ദേശാഭിമാനി റസിഡൻ്റ് എഡിറ്ററും, സംസ്ഥാന ആസൂത്രണ ബോഡ് അംഗവും ജനകീയാസൂത്രണ പ്രസ്ഥാന പ്രവർത്തനത്തിൻ്റെ നേതൃ നിരയിൽ ഉണ്ടായിരുന്ന വ്യക്തിയുമായ ഇം.എം ശ്രധരൻ്റെയും( 1947 ജനുവരി 12 - 2002 നവംബർ 14) ചരമദിനം

******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്

baf4b00b-0181-4e2f-909f-9c85e9f06b2f

1680 - Gottfried kirch, Newtons coment എന്നറിയപ്പെടുന്ന വാൽനക്ഷത്രം കണ്ടു പിടിച്ചു.

1883 - ആർ. എൽ. സ്റ്റീവൻ സൺ ട്രഷർ അയലൻഡ് എന്ന പ്രശസ്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

1889 - പ്രശസ്ത വനിതാ പത്ര പ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.

c062e88c-6f9f-4603-885f-12ed9e18f879

1908 - ആൽബർട്ട് ഐൻസ്റ്റീൻ ക്വാണ്ടം തിയറി ഓഫ് ലൈറ്റ് പ്രസിദ്ധീകരിച്ചു.

1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.

1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി.

d0026368-dd32-4904-9c9d-d771fcd5b922

1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി (BBC) ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

1962 - RAWയുടെ ഭാഗമായ special frontier force രൂപീകരിച്ചു.

1963 - 1944 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.

2002 - നവജാത ശിശുക്കൾക്കായുള്ള അമ്മതൊട്ടിൽ പദ്ധതി കേരള സർക്കാർ ശിശുദിനത്തിൽ ആരംഭിച്ചു.

bb404c68-4d4d-4392-a870-867017d5552b

2004 - National food for work പരിപാടി ആരംഭിച്ചു.

2006 - സമ്പൂർണ്ണ കായിക ക്ഷമതാ പരിപാടി ആരംഭിച്ചു.

2008 - ചന്ദ്രയാൻ ദൗത്യത്തിന്റെ മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ചു.

2012 - ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിപ്പിച്ചതിന് മറുപടിയായി ഇസ്രായേൽ ഗാസ മുനമ്പിൽ ഒരു വലിയ സൈനിക നടപടി ആരംഭിച്ചു .

bfc7f491-59cf-4eb5-a0f2-0c36f83fcfb9

2016 - ന്യൂസിലാൻഡിലെ കൈകൂരയിൽ 15 കിലോമീറ്റർ (9 മൈൽ) ആഴത്തിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി , അതിന്റെ ഫലമായി രണ്ട് പേർ മരിച്ചു.

2017 - കാലിഫോർണിയയിലെ റാഞ്ചോ തെഹാമയിൽ നടന്ന വെടിവയ്പിൽ ഒരു തോക്കുധാരിയാൽ നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഇയാൾ നേരത്തെ ഭാര്യയെ ഇവരുടെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയിരുന്നു.

c0a7779b-0ff6-4a1c-a33a-48d3d8f3c27e

2019 - കാലിഫോർണിയയിലെ സാന്താ ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിൽ ഒരു കൂട്ട വെടിവയ്പ്പ് നടന്നു , അതിന്റെ ഫലമായി കുറ്റവാളിയുടേത് ഉൾപ്പെടെ മൂന്ന് മരണങ്ങളും മൂന്ന് പരിക്കുകളും.

2023 -വംശനാശഭീഷണി നേരിടുന്ന ബീജത്തിമിംഗലങ്ങൾക്കായുള്ള ലോകത്തിലെ ആദ്യത്തെ സംരക്ഷിത മേഖല കരീബിയൻ ദ്വീപായ ഡൊമിനിക്കയുടെ തീരത്ത് സ്ഥാപിക്കപ്പെടുന്നു

c4ad566e-f905-445f-93cb-e6a1d7e662be

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment