ഇന്ന് നവംബര്‍ 12: ദേശീയ പക്ഷിനിരീക്ഷണ ദിനവും ലോക ന്യുമോണിയ ദിനവും ഇന്ന്: ഗായിക ലതികയുടേയും ജയരാജ് വാര്യരുടേയും അനുമോളിന്റേയും ജന്മദിനം: ടിബറ്റന്‍ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന്‍ കീഴടക്കിയതും സര്‍ ജെയിംസ് യങ്ങ് സിംസണ്‍ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
തുലാം 26
ആയില്യം  / അഷ്ടമി
2025 / നവംബർ 12, 
ബുധൻ

Advertisment

ഇന്ന്;

*മണ്ണാറശാല ആയില്യം !
                
* ദേശീയ പക്ഷിനിരീക്ഷണ ദിനം ![പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന, ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ''ഡോ. സലിം അലിയുടെ'' ജന്മദിനമായ നവംബർ 12 (1896) ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു.]

2a58bd11-cd9e-4089-bcb3-c6ec5b46ae71

*ക്ഷേത്രപ്രവേശന വിളംബരം (1936) ![തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹിക   പുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു വിളംബരമായിരുന്നു അത്. ]

75fb3c28-e300-4d8e-a893-456e90c6bac9

*ലോക ന്യുമോണിയ ദിനം ! [World Pneumonia Day; ഓരോ വർഷവും കുറഞ്ഞത് 2.5 ദശലക്ഷം ആളുകളെങ്കിലും ന്യുമോണിയ മൂലം മരണപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഏറ്റവും വലിയ  പകർച്ചവ്യാധിയായി ഇത് അറിയപ്പെടുന്നു.  വാസ്തവത്തിൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ നിരന്തരം മരണപ്പെടുന്ന ലോകത്തെ മുൻനിര പകർച്ചവ്യാധിയാണ് ന്യുമോണിയ, സാധാരണ ജനങ്ങൾക്കിടയിൽ ഈ അവബോധം വളർത്താനും ഈ രോഗം തടയാനും വേണ്ടിയാണ് ഈ ദിനം ആചരിയ്ക്കുന്നത് .Child Survival എന്നതാണീ ദിനത്തോടനുബന്ധിച്ച 2025 ലെ തീം ]

22f46e2d-3174-4e5d-aa0c-293fa43da359

*ദേശീയ അതിജീവന ദിനം ![ലൈംഗിക ദുരുപയോഗത്തെ അതിജീവിച്ചവരുടെ കാര്യത്തിലും അതിജീവനം നേടിയവരെ പിന്തുണയ്ക്കുന്നതിൻ്റെ കാര്യത്തിലും, സമൂഹത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ് അതിനായാണ് ദേശീയ അതിജീവന ദിനം ആചരിയ്ക്കുന്നത് ]

*പബ്ലിക് സർവിസ് പ്രക്ഷേപണ ദിനം ![ Public Service Broadcasting Day; പൊതു സേവന പ്രക്ഷേപണ ദിനം 2022: 1947-ൽ മഹാത്മാഗാന്ധി ഡൽഹിയിലെ ആകാശവാണി സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 12-ന് പൊതു സേവന പ്രക്ഷേപണ ദിനം ആഘോഷിക്കുന്നു.]

4d313f29-dd0f-4cf4-8f19-208726aec8ef

*ദേശീയ ഹാപ്പി ഹവർ ദിനം!  [ National Happy Hour Day ; ]

*ഫാൻസി റാറ്റ് & എലി ദിനം!(Fancy Rat & Mouse Day ; തവിട്ടു നിറത്തിലുള്ള വളർത്തു എലികൾക്കായി ഒരു ദിനം ! )

*ദേശീയ ഫ്രഞ്ച് ഡിപ്പ് ദിനം !!! [ National French Dip Day ; ]

*National Chicken Soup for the Soul Day!]

3f060f47-1f3d-45da-abfd-1ffc0934ae1e

* National Pizza with the Works Except Anchovies Day !]

*ഓഡ് സോക്സ് ദിനം ![പൊരുത്തമില്ലാത്ത രണ്ട് വ്യത്യസ്ത സോക്സുകൾ ധരിച്ച് പിടിയ്ക്കപ്പെടുന്നത് നാണക്കേടായിരുന്നെങ്കിൽ, ഇപ്പോൾ ഇത് ഒരു സാധാരണ ഫാഷൻ ട്രെൻഡായി മാറിയിരിക്കുന്നു! വാസ്തവത്തിൽ, പല കമ്പനികളും ഇപ്പോൾ ജോഡികൾ പൊരുത്തപ്പെടാത്ത പാക്കേജുകളിലാണ് സോക്സുകൾ വിൽക്കുന്നത്. ആളുകൾ ആഗ്രഹിക്കുന്ന ഏതുതരം സോക്സും ധരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, വ്യത്യസ്തതകളെ ഉൾക്കൊള്ളുന്നതിനെക്കുറിച്ചും ആളുകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും അത് ഒരു പ്രസ്താവന നടത്തുന്നു ഓഡ് സോക്സ് ദിനം.]

2185c4cd-77fc-4b2b-91af-8579c9250288

*മനുഷ്യ-മൃഗ ബന്ധ ബോധവൽക്കരണ വാരം![Human-Animal Relationship Awareness Week ! .]

* ചൈന : ഡോക്റ്റേഴ്സ് ഡേ !

   സാംസ്കാരിക നവോത്ഥാന ദിനം!
   [സൺയാറ്റ്സണ്ണിന്റെ ജന്മദിനം]
* അസർബൈജാൻ: ഭരണഘടന ദിനം !
* ഇൻഡോനേഷ്യ: ഫാദേഴ്സ് ഡേ!
   ദേശീയ ആരോഗ്യ ദിനം !
* ദക്ഷിണ തൈമുർ: ദേശീയ യുവ ദിനം!

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്
'' ജീവിതത്തോടൊരു പാപം ചെയ്യാനുണ്ടെങ്കിൽ, അതു ജീവിതത്തെയോർത്തു നിരാശപ്പെടുന്നതിലല്ല, മറിച്ച്, മറ്റൊരു ജീവിതത്തിനായി മോഹിക്കുകയും, ഈ ജീവിതത്തിന്റെ ചാരുതകളെ കാണാതെ പോവുകയും ചെയ്യുന്നതിലാണ്‌.''

   [ - ആൽബർട്ട് കാമ്യു ]       ്്്്്്്്്്്്്്്്്്്്്്
ഇന്നത്തെ പിറന്നാളുകാർ 
..............................
കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെ പതിന്നാറാം വയസ്സിൽ ചലച്ചിത്രഗാന രംഗത്തെത്ത്‌ എത്തുകയൂം "കാതോട് കാതോരം, ദേവദൂതർ പാടി.,  മെല്ലെ.. മെല്ലെ., താരും തളിരും.," തുടങ്ങിയ ഹിറ്റുകളടക്കം മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളിൽ പാടിയ ചലച്ചിത്ര പിന്നണിഗായികയും ലതിക പിന്നണിഗായികയും പിന്നണിഗായികയും സംഗീതകോളേജ്‌ അദ്ധ്യാപികയുമായ ലതിക എന്ന ലതികാകുമാരിയുടേയും (1959),

11837ead-e791-4249-98f3-f4d492c13cb8

1982-ല്‍ അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങുകയും 1991 മുതൽ'കാരിക്കേച്ചര്‍ ഷോ' എന്ന പുതിയ ആശയവുമായി കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു വേദികളില്‍  ഏറെ ശ്രദ്ധേയനാവുകയും ഒരു യാത്രാമൊഴി, ഭൂതക്കണ്ണാടി, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, നെയ്ത്തുകാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു ശ്രദ്ധേയനാവുകയും ചെയ്ത ചലച്ചിത്രനടനും ടെലിവിഷന്‍ അവതാരകനുമായ ജയരാജ് വാര്യരുടേയും(1963),

ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കുപുറമെ ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം,  തുടങ്ങിയചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഭിനേത്രി അനുമോളിന്റേയും (1987),

5430ec89-9cab-436c-bf03-0436ac38003a

ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പറായിരുന്ന ശങ്കരൻ  "ബാബു " സുബ്രമണ്യൻ നാരായൻ എന്ന ഫുട്ബാൾ ഒളിമ്പ്യൻ എസ്.എസ് നാരായണന്റേയും (1934),

 1976 ലെ മോൺട്രിയാൽ ഒളിമ്പിക്സിൽ മൂന്നു സ്വർണം നേടുകയും ആദ്യമായി ഒരു ജിംനാസ്റ്റിക്സ് മത്സരത്തിൽ തികഞ്ഞ മാർക്കായ 10 നേടുകയും ചെയ്ത റൊമേനിയൻ ജിംനാസ്റ്റ് നാദിയ എലീന കൊമനേച്ചി (1961)യുടേയും,

ഒരു ജർമൻ ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ യുർഗൻ ടോഡൻ ഹോഫർ (1940) ന്റേയും, 

ഡിസ്നി ചലച്ചിത്രമായ ദ പ്രിൻസസ് ഡയറീസിലെ മിയതെർമോപോളിസിനെ   അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ   അമേരിക്കൻ ചലച്ചിത്ര അഭിനേത്രി   ആൻ ഹാതവേ എന്നറിയപ്പെടുന്ന ആൻ ജാക്വലിൻ ഹാതവേയുടെയും  (1982 ),

4597eb72-f5f4-4246-95fc-9b431024e504

നിരൂപക പ്രശംസ നേടിയ ആൽബങ്ങളുടെ രചയിതാവും നിർമ്മാതാവും, ക്രോസ്ബി, സ്റ്റിൽസ്, നാഷ് & യംഗ് എന്നിവയുടെ പാർട്ട് ടൈം അംഗവും കൂടിയായിരുന്ന, അമേരിക്കൻ  ഗായകനും ഗാനരചയിതാവുമായ നീൽ പെർസിവൽ യംഗ് ന്റേയും (1945), 

സ്കെറ്റിങ് ട്രിപിൾ ആക്സെൽ മത്സരത്തിൽ വിജയിക്കുന്ന ആദ്യ അമേരിക്കൻ വനിതയും ചരിത്രത്തിൽ രണ്ടാമത്തെ വനിതയും (മിഡോറി ഇട്ടോയുടെ പിന്നിൽ)  രണ്ട് തവണ ഒളിമ്പ്യനും രണ്ടുതവണ സ്കേറ്റ് അമേരിക്ക ചാമ്പ്യനുമായിരുന്ന   ടോണിയ മാക്സിനെ പ്രൈസിന്റെയും   (1970) ജന്മദിനം !

38984a85-e938-45ec-9877-081c38088b7c

*******"

ഇന്ന് ജന്മദിനമാചരയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
*"*******

സിപി രാമസ്വാമി അയ്യർ ജ. (1879-1966)
സാലിം അലി ജ. (1896-1987) 
ബഹാവുള്ള ജ. (1817-1892)
അംജദ് ഖാൻ ജ. (1940 -1992 )
ജിതേന്ദ്രപ്രസാദ് ജ. (1938- 2001)
സൺയാറ്റ്‌ സൺ ജ. (1866-1925)
റൊളാങ്ങ് ബാർത് ജ. (1915 -1980)
ഗ്രെസ്  കെല്ലി ജ. (1929- 1982)

b8d64703-97f4-457c-92ca-055d3d2f2cb4

അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ദിവാനുമായിരുന്ന സർ സിപി എന്ന സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ (നവംബർ 12, 1879-26 സെപ്റ്റംബർ, 1966),

ദൈവമാർഗ്ഗത്തിൽ എന്തു ത്യാഗവും സഹിക്കുവാൻ സന്നദ്ധനാകുകയും, ദൈവം വാഗ്ദാനം ചെയ്ത ആൾ താനാണെന്നു പ്രഖ്യാപിക്കുകയും മനുഷ്യസമുദായത്തെ ഏകീകരിക്കുക എന്ന സന്ദേശത്തിന്റെ വാഹകനായി അതിന്റെ സാക്ഷാത്ക്കാര ത്തിനായുള്ള പ്രവർത്തനത്തിൽ മുഴുകുകയും ബഹായി    മതം. സ്ഥാപിക്കുകയും ചെയ്ത "ദൈവത്തിന്റെ മഹത്ത്വം' എന്ന അർത്ഥം വരുന്ന ബഹാവുള്ള എന്ന പേരു സ്വീകരിച്ച ഹുസൈൻ അലി(നവംബർ 12, 1817- മെയ് 29, 1892)

ഭാരതത്തിലെ ജനങ്ങളിൽ പക്ഷി നിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ട വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌  അടിസ്ഥാനമിടുകയും, പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും  വിജ്ഞാനപ്രദമായ ഗ്രന്ധങ്ങൾ എഴുതുകയും ചെയ്ത സാലിം അലി എന്ന സാലിം മുഇസുദ്ദീൻ അബ്ദുൾ അലി( നവംബർ 12, 1896 - ജൂൺ 20 , 1987) 

afc2bb1d-94a8-48d3-bbb6-6c1b70e1d879

 ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പറായിരുന്ന ശങ്കരൻ  "ബാബു " സുബ്രമണ്യൻ നാരായൻ എന്ന എസ്.എസ്.നാരായൻ(നവംബർ 12, 1934-5 ഓഗസ്റ്റ് 2021),

കോൺഗ്രസ് പാർട്ടിയുടെ വൈസ് പ്രസിഡന്റും 1991-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും 1994-ൽ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെയും  രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന ജിതേന്ദ്ര പ്രസാദ(12 നവംബർ 1938 - 16 ജനുവരി 2001) 

ജയന്തിന്റെ മകനും  ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ"യിലെ ഗബ്ബർസിംഗ് എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കുകയും  130 ഓളം സിനിമയിൽ അഭിനയിക്കുകയും ചെയ്ത അംജദ് ഖാൻ(1940 നവംബർ 12  -1992 ജൂലായ്‌ 27 ),

93046860-e90b-4779-9b32-6985ddb0d261

പേരുകേട്ട ഇതിഹാസ ഫാന്റസിയായ ദി നെവറിങ്ങ് സ്റ്റോറി അടക്കം  40-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും 35 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്ത  ഫാന്റസിയുടെയും കുട്ടികളുടെ ഫിക്ഷന്റെയും ഒരു ജർമ്മൻ എഴുത്തുകാരനായിരുന്ന മൈക്കൽ ആൻഡ്രിയാസ് ഹെൽമുത്ത് എൻഡെ (12 നവംബർ 1929 - 28 ഓഗസ്റ്റ് 1995),

ആധുനിക ഫ്രഞ്ച് സാഹിത്യ ചിന്തയുടേയും ഭാഷദർശനത്തിന്റേയും ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ  വളരെ വലിയ പങ്ക് വഹിച്ചിട്ടുള്ള പ്രശസ്തനായ ഫ്രഞ്ച് സാഹിത്യവിമർശകനും ധൈഷണികനുമായ റൊളാങ്ങ് ബാർത് (നവംബർ 12, 1915 - മാർച്ച് 25, 1980)

ഡയൽ എം ഫോർ മർഡർ, റിയർ വിൻഡോ തുടങ്ങിയ സിനിമകളിലെ നായികയും പിന്നീട് വിവാഹം മൂലം മൊണാക്കൊ യുടെ രാജ്ഞി ആകുകയും ചെയ്ത ഗ്രെസ്  കെല്ലി (നവംബർ 12, 1929-സെപ്റ്റംബർ 14 ,1982)

6530069a-4f98-4798-9f71-b15977b8a89e

പ്രജാധിപത്യ ചൈനയുടെ ആദ്യ പ്രസിഡന്റായ അദ്ദേഹം രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്നു. ചൈനയിലെ അവസാനത്തെ സാമ്രാജ്യമായിരുന്ന ക്വിങ്ങ് സാമ്രാജ്യത്തെ 1911 ഒക്ടോബറിൽ അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. റിപബ്ലിക് ഓഫ് ചൈന 1912-ൽ സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി. പിന്നീട് ക്വോമിൻതാങ്ങ് പാർട്ടി സ്ഥാപിക്കുകയും അതിന്റെ ആദ്യ നേതാവാകുകയും ചെയ്തു. രാജഭരണാനന്തരമുള്ള ചൈനയെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയനേതാവുമായിരുന്ന സൺ യാത്-സെൻ(നവംബർ 12, 1866 - മാർച്ച് 12, 1925) 

b002612d-d6cd-469f-82d2-8dbdc37a73d5

സ്മരണാഞ്ജലി !!!
്്്്്്്്്്്്
ദർശനകലാനിധി രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ (മ.1964)
എച്ച്‌.എൻ അനന്തകുമാർ. (1959-2018)
മധു ദന്തവാതെ മ. (1924- 2005)
മദൻ മോഹൻ മാളവ്യ മ. (1861-1946)
രവി ചോപ്ര മ. (1946-2014)
ഉസ്താദ് ഫയാസ് ഖാൻ മ. (1934 -2014)
നോർമൻ ബെത്യൂൺ മ. (1890 -1939)
വിൽമ റുഡോൾഫ്  മ. (1940 -1994 )
സെർജിയോ ഒളിവാ മ. (1941- 2012 )
ഇറാ ലെവിൻ മ. (1929 - 2007)

d6024e01-326c-4ed3-a887-f6660868969d

 കൊച്ചിരാജ്യത്തിലെ അവസാനത്തെ മഹാരാജാവും,1949 ജൂലൈ 1 നു തിരുവിതാംകൂറും കൊച്ചിയും കൂട്ടിച്ചേർത്ത് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ വലിയ തമ്പുരാനായി തുടരുകയും ചെയ്ത ദർശനകലാനിധി രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ (1876 - നവംബർ 12, 1964)

ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ,  ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും , സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിലും പ്രസിദ്ധനായിരുന്ന  മദൻ മോഹൻ മാളവ്(25 ഡിസംബർ 1861– 12 നവംബർ1946),

1971 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ കൊങ്കണിലെ രാജാപ്പൂരിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് 5 തവണ തെരഞ്ഞെടുക്കപ്പെടുകയും, കേന്ദ്ര റെയിൽവെ മന്ത്രിയും, ധനമന്ത്രിയും ആയി വർത്തിക്കുകയും കൊങ്കൺ റെയിൽവെക്കുവേണ്ടി സജീവമായി പ്രയത്നിക്കുകയും അതിന്റെ സ്ഥാപകരിലൊരാളായി കണക്കാക്ക്പ്പെടുകയും, പിന്നീട് ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ച ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന മധു ദണ്ഡവതെ(21 ജനുവരി 1924 - 12 നവംബർ 2005),

c3bb2676-59cf-467b-b547-4fd697b1948a

ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ നേതാവും  2014 മുതൽ 2018-ൽ മരിക്കുന്നത് വരെ ഇന്ത്യൻ പാർലമെന്ററി കാര്യ, രാസവളങ്ങളുടെയും രാസവളങ്ങളുടെയും മന്ത്രിയുമായിരുന്ന ഹെഗന്നഹള്ളി നാരായണ ശാസ്ത്രി അനന്ത് കുമാർ(22 ജൂലൈ 1959 - 12 നവംബർ 2018)

സമീർ, ദ ബേണിങ് ട്രെയിൻ, മസ്ദൂർ, ബാഗ്ബാൻ, ആജ് കി ആവാസ്, ബാബുൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്യുകയും അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും മുഖ്യവേഷങ്ങളിൽ വന്ന ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നീ ചിത്രങൾ നിർമ്മിക്കുകയും ചെയ്ത  ബോളിവുഡ് സംവിധായകനും നിർമാതാവും,  ബി.ആർ. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമായ രവി ചോപ്ര(27 സെപ്റ്റംബർ 1946 – 12 നവംമ്പർ 2014),

ഡൽഹി ഖരാനയുടെ ശക്തനായ പ്രചാരകനും പ്രമുഖ സംഗീതജ്ഞർക്കൊപ്പം തബല വായിക്കുകയും ഒട്ടേറെ വിദേശരാജ്യങ്ങളിലെ സംഗീത പരിപാടികളിൽ പങ്കെടുക്കുകയും ഒരു വർഷത്തോളം വാഷിങ്ടൺ സർവകാലശാലയിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്ത തബല വാദകൻ ഉസ്താദ് ഫയാസ് ഖാൻ (1934 - 12 നവംബർ 2014)

bf516111-f317-4281-bc14-ce66aa3ebff0

പതിനൊന്നാം നൂറ്റാണ്ടിൽ  യൂറോപ്പിലെ ചക്രവർത്തിമാരും മാർപ്പാപ്പയും ബഹുമാനിച്ചിരുന്ന ഇംഗ്ലണ്ടിലെ ഡാനിഷ് രാജാവായും ഡെന്മാർക്കിലെയും നോർവേഇലേയും  കാന്യൂട്ട് രാജാവായും ഭരിച്ചിരുന്ന കാന്യൂട്ട് രാജാവ് (1016 - 12 നവംബർ 1035 )

സ്പാനിഷ് അഭ്യന്തര യുദ്ധത്തിനുശേഷം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സർജന്മാരിൽ മുൻനിരയിൽ നിൽക്കുകയും, രണ്ടാം ചൈനാ-ജപ്പാൻ യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് എട്ടാം റൂട്ട് ആർമിയുടെ (ബാ ലൂ ജുൺ) ഭാഗമായി പട്ടാളക്കാരെ സേവിക്കുകയും,   അതുപോലെതന്നെ അസുഖം ബാധിച്ച ഗ്രാമീണരെയും ശുശ്രൂഷിച്ച് ഗ്രാമീണ ചൈനയിൽ  ആധുനിക വൈദ്യസേവന മെത്തിക്കുകയും ചെയ്ത കാനേഡിയൻ ഫിസിഷ്യനും ശ്രദ്ധേയനായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായിരുന്ന നോർമൻ ബെത്യൂൻ(മാർച്ച് 4, 1890 – നവംബർ 12, 1939),

1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ  നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി പ്രശസ്തയായി മാറുകയും,  കൊടുങ്കാറ്റ്, കറുത്ത മാൻപേട, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ച അമേരിക്കൻ കായികതാരം വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12)

df61ad22-7059-424c-9792-735acfe14072

പലപ്പോഴും മിസിസ് ഗാസ്കൽ എന്ന പേരിലും പരാമർശിക്കപ്പെടാറുള്ള ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന എലിസബത്ത് ക്ലെഘോൺ ഗാസ്കൽ (29 സെപ്റ്റംബർ 1810 - 12 നവംബർ 1865),

ഏകദേശം ആറ് പതിറ്റാണ്ടോളം  പ്രധാന വേഷങ്ങളിലും സഹായക വേഷങ്ങളിലും അഭിനയിച്ച ഒരു അമേരിക്കൻ ചലച്ചിത്ര, റേഡിയോ, സ്റ്റേജ്, ടെലിവിഷൻ അഭിനേത്രിയായിരുന്ന ഈവ് ആർഡൻ എന്ന യൂനിസ് മേരി ക്വെഡൻസി (ഏപ്രിൽ 30, 1908 - നവംബർ 12, 1990),

റോസ്മേരീസ് ബേബി എഴുതിയ അമേരിക്കൻ നോവലിസ്റ്റും ഗാനരചയിതാവുമായിരുന്ന ഇറാ മാർവിൻ ലെവിൻ ( ഓഗസ്റ്റ് 27, 1929 – നവം: 12, 2007)

f55b4966-add6-4171-a3a7-83ef56c3f67a

പ്രശസ്തനായ ബോഡി ബിൽഡർ. അർണോൾഡ് സ്വാറ്റ്സെനഗറെ മി. ഒളിമ്പിയ മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ള ഏക താരവും, അവിശ്വസനീയമായ ശരീരം കാരണം മിഥ്യ (The Myth) എന്ന്   അറിയപ്പെട്ടിരുന്ന ക്യൂബയിൽ ജനിച്ച  ലോക പ്രശസ്തനായ ബോഡി ബിൽഡർ സെർജിയോ ഒളിവാ  (1941 ജൂലൈ 4 - 2012 നവംബർ 12)

സ്പൈഡർമാൻ, എക്സ് മെൻ, അയേൺ മാൻ, തോർ, ഹൾക്ക്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തെർ, ഡെയർഡെവിൽ, ഡോക്ടർ സ്റ്റ്രെയിഞ്ച്, സ്കാർലെറ്റ് വിച്ച്, ആന്റ് മാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളെ മാർവെൽ-വിശേഷിച്ച്- കോ-റൈറ്റർ/ആർട്ടിസ്റ്റ് ആയ ജാക്ക് കിർബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരോടൊപ്പം നിർമ്മിക്കുകയും മാർവൽ കോമിക്സിന്റെ ചുമതല വഹിച്ചിരുന്ന അമേരിക്കൻ കോമിക് പുസ്തക രചീതാവും, എഡിറ്റും, പബ്ലിഷറുമായിരുന്ന സ്റ്റാൻ ലീ എന്ന സ്റ്റാൻലീ മാർട്ടിൻ ലെയ്ബർ(1922 ഡിസംബർ 28 - 2018 നവംബർ 12)
  
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
764 - ടിബറ്റൻ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അൻ കീഴടക്കി.

1847 - സർ ജെയിംസ് യങ്ങ് സിംസൺ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.

1893 - പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിർത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവിൽ വന്നു.

fd6a03eb-a075-4d5c-9e40-04f383655e7e

1912 - ബ്രിട്ടിഷ് നാവികൻ Robert Scort ന്റെ മൃതദേഹം അന്റാർട്ടിക്കയിൽ കണ്ടെത്തി.

1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി.

1927 - ലിയോൻ  ട്രോട്സ്കിയെ പാർട്ടിയിൽ നിന്നും പുറത്താക്കി, ജോസഫ് സ്റ്റാലിൻ യു.എസ്.എസ്. ആറിന്റെ ഭരണാധികാരിയായി.

1930 - സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണായക സംഭവമായ ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനിൽ തുടങ്ങി.

ed696cd8-8224-4086-aa91-09ba60bfb54f

1936 - തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവം നടന്ന ദിവസം. നിരവധി സാമുഹ്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ജാതി ഭേദമില്ലതെ മുഴുവൻ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിച്ച് വിളംബരം പുറപ്പെടുവിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മഹാത്മജിയുടെ അഞ്ചാം വട്ട കേരള സന്ദർശനവും ഇതേ ദിനത്തിലാണ്‌  തുടങ്ങിയത്.

1947 - ഇന്ത്യ ആദ്യമായി സ്വാതന്ത്ര്യ സന്ദേശ സ്റ്റാമ്പുകൾ പുറത്തിറക്കി.

1947 - മഹാത്മാഗാന്ധിയുടെ ആദ്യത്തേതും അവസാനത്തേതുമായ ഓൾ ഇന്ത്യ റേഡിയോ സന്ദർശന ദിനം. കുരുക്ഷേത്രയിലെ പാകിസ്ഥാൻ അഭയാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു

1970 - 5 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട ബംഗ്ലാദേശ് ചുഴലിക്കാറ്റ് രൂക്ഷമായി.

e6e93e79-59e6-4be5-9bcf-87271ab6d7fa

1974 - വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ യു.എൻ പൊതുസഭ പുറത്താക്കി.

1982 - ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ടിമിന്റെ നൂറാം ടെസ്റ്റ് സെഞ്ച്വറി സഹീർ അബ്ബാസിന്റെ പേരിൽ കുറിക്കപ്പെട്ടു.

1984 - കൊളംബിയയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 22,000-ത്തിലേറെ ആളുകളുടെ മരണം.

1998 - ഡെയിംലർ-ബെൻസ് , ക്രൈസ്ലർ എന്നീ വൻ‌കിട വാഹനനിർമ്മാതാക്കൾ ലയിച്ച് ഡെയിംലർ ക്രൈസ്ലർ നിലവിൽ വന്നു.

2001- അഗസ്ത്യ ബയോ സ്ഫിയർ റിസർവ് നിലവിൽ വന്നു.

2010 - പതിനാറാമത് ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഗുവാൻഷുവിൽ വർണ്ണാഭമായ തുടക്കം.

 2015 - ബെയ്റൂട്ടിലെ ബൂർജ് എൽ-  ബരാജ്നെയിൽ രണ്ട് ചാവേറുകൾ സ്ഫോടകവസ്തുക്കൾ പൊട്ടിച്ച് 43 പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2017 - 7.3 M w   കെർമാൻഷാ ഭൂകമ്പം വടക്കൻ ഇറാൻ - ഇറാഖ് അതിർത്തിയെ കുലുക്കി, പരമാവധി Mercalli തീവ്രത VIII ( തീവ്രം ). 410 പേർ കൊല്ലപ്പെടുകയും 7,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2021 - ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോർട്ട് പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സിനുള്ള 14 വർഷത്തെ കൺസർവേറ്റർഷിപ്പ് ഔപചാരികമായി അവസാനിപ്പിച്ചു . 

e6c8e531-b4c6-4778-94ab-d1a6d43c5b76

2023 -ഗാസയിലെ ആശുപത്രികൾക്കും പരിസരങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്ന് WHO ആഹ്വാനം ചെയ്യുന്നു, വൈദ്യുതി, വെള്ളം, ഓക്സിജൻ എന്നിവയുടെ വിച്ഛേദനം മൂലം നവജാത ശിശുക്കൾ മരിക്കുന്നതായി റിപ്പോർട്ട് 

2024-അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവി എഴുതിയ 2024 ലെ "ഓർബിറ്റൽ", ഫിക്ഷനുള്ള 2024 ലെ ബുക്കർ സമ്മാനം നേടി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment