/sathyam/media/media_files/2025/11/18/new-project-2025-11-18-07-21-53.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
വൃശ്ചികം 2
ചോതി / ത്രയോദശി
2024/ നവംബർ 18,
ചൊവ്വ
ഇന്ന് ;
*World Day for the Prevention and Healing from Child Sexual Exploitation, Abuse and Violence ![കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, ദുരുപയോഗം ചെയ്യൽ, അക്രമം എന്നിവ തടയുന്നതിനും അതിന് ഇരയാക്കപ്പെട്ടവരെ സുഖപ്പെടുത്തുന്നതിനുമുള്ള ദിനം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിനുള്ള ലോകമെമ്പാടും പൊതുവായ പ്രതിബദ്ധത ഈ ദിനം എടുത്തുകാണിക്കുന്നു. ഇതിനാൽ ബാധിക്കപ്പെട്ട കുട്ടികൾക്ക് മികച്ച സംരക്ഷണവും ശക്തമായ പിന്തുണയും നൽകുന്നതിന് ഈ ദിനാചരണം പ്രേരിപ്പിക്കുന്നു. ]
/filters:format(webp)/sathyam/media/media_files/2025/11/18/0c8dd8b6-32d6-4ab1-b5a4-60a838685d8b-2025-11-18-07-16-21.jpeg)
*പുരുഷന്മാർക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്തഃരാഷ്ട്ര ദിനം ![International Day for the Elimination of Violence Against Men ; -2022-ൽ ഡൊമസ്റ്റിക് അബ്യൂസസ് ആൻഡ് വയലൻസ് ഇന്റർനാഷണൽ അലയൻസ് (DAVIA) അവതരിപ്പിച്ചതാണ് ഈ ദിനം, ഗാർഹിക പീഡനത്തിന് ഇരയായവർ സ്ത്രീകൾ മാത്രമല്ല എന്നും, സ്ത്രീകളുടെ എണ്ണം അൽപ്പം കൂടുതലാണെങ്കിലും സമൂഹത്തിൽ നാലിലൊന്ന് സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ, ഏഴിൽ ഒരു പുരുഷനെങ്കിലും ഗാർഹിക പീഡനത്തിനും ദുരുപയോഗത്തിനും ഇരയാകുന്നുവെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിയ്ക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/11/18/7e782c0c-1eae-4b53-8d42-13eff55df48b-2025-11-18-07-16-21.jpeg)
*കാനഡ : ഭവന ദിനം ![ Housing Day ; ലോകത്തുള്ള ഓരോ പരനേയും പോലെ ഓരോ കനേഡിയൻ പൗരന്റേയും അവകാശമാണ് സുരക്ഷിതമായ ഒരു സ്വന്തം ഭവനം എന്നത്. ഇതിനായി ടൊറോന്റൊ മേയറുൾപ്പടെയുള്ള കാനഡയിലെ പ്രമുഖരായ മറ്റ് മേയർമാർ ചേർന്ന് പ്രഖ്യാപിച്ച ദിനമാണ് Canada Housing Day !
USA ;
* മിക്കി മൗസ് ദിനം ![Mickey Mouse Day ; വൃത്താകൃതിയിലുള്ള ചെവികളോടെയും വലിയ പുഞ്ചിരിയോടെയും ഉള്ള ഈ സാങ്കല്പിക കഥാപാത്രത്തെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിവസം -ലോകത്തിലെ ഒരു വിധം എല്ലാവർക്കും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു ചിത്രമുണ്ടെങ്കിൽ അത് വാൾട്ട് ഡിസ്നിയുടെ സ്വന്തം സൃഷ്ടിയായ ആ ചുണ്ടെലിയാണ്. ആ ചുണ്ടെലിയ്ക്കും ഒരു ദിനം]
/filters:format(webp)/sathyam/media/media_files/2025/11/18/8df9794c-d5e4-4f65-870f-259de42b3f83-2025-11-18-07-16-21.jpeg)
* മിന്നി മൗസിന്റെ ജന്മദിനം! [Minnie Mouse’s Birthday ; ചില തീം പാർക്ക് വിനോദങ്ങൾക്കും കാർട്ടൂൺ നൊസ്റ്റാൾജിയയ്ക്കും അനുയോജ്യ കഥാപാത്രമായ മിന്നു എന്ന ചുണ്ടെലിയ്ക്കായി ഒരു ദിനം,!]
* ദേശീയ രാജകുമാരി ദിനം ![National Princess Day ; 1937-ലെ സ്‌നോ വൈറ്റും സെവൻ ഡ്വാർഫുകളും എന്ന ചിത്രത്തിലെ സ്‌നോ വൈറ്റ് ആയിരുന്നു ടിവി സ്‌ക്രീനുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട രാജകുമാരി. ബ്രദേഴ്സ് ഗ്രിമ്മിന്റെ യക്ഷിക്കഥയെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ, ആദ്യത്തെ മുഴുനീള പരമ്പരാഗത ആനിമേഷൻ ചിത്രവും അതുപോലെ തന്നെ ആദ്യകാല ഡിസ്നി ആനിമേറ്റഡ് ഫീച്ചർ ഫിലിം കൂടിയായിരുന്നു. അതിനെ അനുസ്മരിയ്ക്കാൻ ഒരു ദിനം]
/filters:format(webp)/sathyam/media/media_files/2025/11/18/1d3cad76-6048-46ff-8fbb-a6886ecb6952-2025-11-18-07-16-21.jpeg)
* ദേശീയ വിചിസോയിസ് ദിനം ![National Vichyssoise Day ; വിക്കിസോയിസ് എന്ന സൂപ്പിനും ഒരു ദിനം
ശുദ്ധമായ ലീക്ക്, ഉള്ളി, ഉരുളക്കിഴങ്ങ്, ക്രീം, ചിക്കൻ സ്റ്റോക്ക് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ കട്ടിയുള്ള സൂപ്പ്, ചൂടോടെയും തണുപ്പിച്ചു കഴിക്കാവുന്നതാണ്.]
*നിഗൂഢ ദിനം ![Occult Day ; നിഗൂഢത എന്ന വാക്ക് തന്നെ ലാറ്റിനിലെ ഒക്‌ൾട്ടസ് എന്ന വാക്കിനെ അടിസ്ഥാനമാക്കി- യുള്ളതാണ്, ഈ പദത്തിന് "രഹസ്യം, മറഞ്ഞിരിക്കുന്ന രഹസ്യം" എന്നർത്ഥത്തിലും "മറഞ്ഞിരിക്കുന്നതിനെക്കുറിച്ചുള്ള അറിവ്" എന്ന അർത്ഥത്തിലും ഉപയോഗിയ്ക്കാറുണ്ട്. നമുക്കറിയാത്ത കാര്യങ്ങളെ കുറിച്ച് അറിയാനും പഠിയ്ക്കാനും ഒരു ദിനം]
/filters:format(webp)/sathyam/media/media_files/2025/11/18/2fb6e6be-3d23-435f-9f6d-bb4369fe7068-2025-11-18-07-16-21.jpeg)
*ആപ്പിൾ സിഡെർ ദിനം ![ Apple Cider Day ; .]
*അണ്ടർവാട്ടർ ഹോക്കി ദിനം !
[70 വർഷങ്ങൾക്ക് മുമ്പ് യുണൈറ്റഡ് കിംഗ്ഡത്തിൽ അലൻ ബ്ലെയ്ക്ക് ആണ് അണ്ടർവാട്ടർ ഹോക്കിയ്ക്ക് തുടക്കം കുറിച്ചത്. യഥാർത്ഥത്തിൽ ഒക്‌ടോപുഷ് എന്ന് വിളിക്കപ്പെട്ട ഈ പരിമിത-കോൺടാക്റ്റ് സ്‌പോർട്‌സിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് ടീമുകൾ ഉൾപ്പെടുന്നു, “പുഷർ” എന്നറിയപ്പെടുന്ന ഒരു ചെറിയ വടി ഉപയോഗിച്ച് നീന്തൽക്കുളത്തിൻ്റെ തറയിൽ ഒരു ഹോക്കി പന്തിനെനെ തള്ളുക. ഗെയിമിൻ്റെ ഒരു പ്രധാന ഘടകം വെള്ളത്തിനടിയിലുള്ള ശ്വസന ഉപകരണങ്ങൾ അനുവദനീയമല്ല എന്നതാണ്, അതായത് കളിക്കിടെ കളിക്കാർ ശ്വാസം പിടിക്കണം. ]
/filters:format(webp)/sathyam/media/media_files/2025/11/18/25a92062-6a6f-440c-8902-501500bcdb6e-2025-11-18-07-17-10.jpeg)
* ഒമാൻ: ദേശീയ ദിനം !
* മൊറാക്കൊ : സ്വാതന്ത്ര്യ ദിനം!
* ലാത്വിയ: പ്രജാതന്ത്ര ദിനം!
* ഹെയ്ത്തി: സേനയുടെയും വിജയത്തിന്റെയും ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
/filters:format(webp)/sathyam/media/media_files/2025/11/18/97af3a41-b0c1-450a-a9c9-be67fcc31198-2025-11-18-07-17-10.jpeg)
''ചോദിക്കേണ്ടതു ചോദിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമുള്ള കാലത്തോളം, താൻ ചിന്തിക്കുന്നതു തുറന്നു പറയാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തന്റെ ഇച്ഛയ്ക്കനുസരിച്ചു ചിന്തിക്കാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നില്ല, ശാസ്ത്രം പിന്നോട്ടടിക്കാനും.''
[ - മാർസൽ പ്രൂസ്ത് ]
***********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
ആധുനിക മലയാള സാഹിത്യത്തിന്റെ ദർശനവും സൗന്ദര്യശാസ്ത്രവും വിശദീകരിച്ച് നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ കെ.ശ്രീകുമാർ എന്ന ആഷാ മേനോന്റെയും (1947),
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മലയാള ചലച്ചിത്ര പിന്നണി ഗായകനുമായ വി.ടി. മുരളിയുടെയും (1955)
/filters:format(webp)/sathyam/media/media_files/2025/11/18/74b7401f-ae5f-450c-b620-0ec6e8d51ce0-2025-11-18-07-17-10.jpeg)
'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തുകയും പിന്നീട് ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്ത് മിന്നും താരമായി മാറുകയും 2011 ആഗസ്ത് 7ന് ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിക്കുകയും ചെയ്ത മലയാള ചലച്ചിത്ര നടി നയൻതാരയുടെയും (ഡയാന മറിയം കുര്യൻ - 1984),
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് ലോക്സഭയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജ്യോത്സ്ന മഹന്ത്, ന്റേയും (1953),
തലച്ചോറിലെ കോശങ്ങൾ ദിശാ നിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് നോർവീജിയൻ ദമ്പതികളും ഗവേഷകരുമായ എഡ്വേഡ് മോസർ, മേയ് ബ്രിട്ട് മോസർ എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ച ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകൻ ജോൺ ഒകീഫിന്റെയും (1939),
/filters:format(webp)/sathyam/media/media_files/2025/11/18/53a71c5d-27b7-4cde-9b5a-d8226edc4293-2025-11-18-07-17-10.jpeg)
ശ്രീലങ്കയുടെ മുൻപ്രസിഡണ്ടും, മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സയുടെയും(1945),
ബോളിവുഡ്ഡിലും ആസാമീസ് ഗാനരംഗത്തും ശ്രദ്ധിക്കപെടുന്ന ഗായകനും വിവിധ തരത്തിലുള്ള സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മികവ് തെളിച്ചയാളുമായ സുബിൻ ഗാർഗ് എന്ന ജീവൻ ബോർത്കൂറിന്റെയും (1972) ജന്മദിനം !
/filters:format(webp)/sathyam/media/media_files/2025/11/18/672cb6d5-a897-418f-93dd-3274c2e9b8ee-2025-11-18-07-17-53.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ
********
ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ ജ. (1891-1981)
വി. ശാന്താറാം ജ. (1901-1990)
പണ്ഡിറ്റ് തുളസീദാസ് ബോർക്കർ ജ. (1934-2018)
ബടുകേശ്വർ ദത്ത് ജ. (1910-1965)
പാട്രിക് സ്റ്റുവർട്ട് ബ്ലാക്കറ്റ് ജ. (1897-1974)
അലൻ ഷെപ്പേർഡ് ജ. (1923-1998)
ഷാക് മാരിറ്റയിൻ ജ. (1882-1973)
ഫ്രാങ്ക് ഡോബ്സൻ ജ. (1888-1963)
/filters:format(webp)/sathyam/media/media_files/2025/11/18/699220fd-cea0-4216-9b00-e6f62d6765f3-2025-11-18-07-17-53.jpeg)
എണ്ണച്ഛായ ചിത്രമെഴുത്തിൽ വിദഗ്ദനും, കൊച്ചി രാജ്യസഭയുടെ ആസ്ഥാന കലാകാരനും ചിത്രമെഴുത്തുകാരനും ചിത്രമെടുപ്പുകാരനും , കേരളത്തിൽ സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും, ഞാറയ്ക്കൽ സന്മാർഗ വിലാസ നടനസഭയും സ്ഥാപിക്കുകയും ചെയ്ത ചിത്രകാരൻ, വാസ്തുശില്പി, ഫോട്ടോഗ്രാഫർ, നടൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളിയായ ആദ്യ മലയാളചലച്ചിത്രനിർമ്മാതാവും ആയിരുന്ന ഷെവലിയർ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ എന്നറിയപ്പെടുന്ന പി.ജെ. ചെറിയാൻ (1891 നവംബർ 18-1981 ),
ന്യൂഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ഭഗത് സിങ്ങിനൊപ്പംരണ്ട് ബോംബുകൾ പൊട്ടിച്ചതിന് ബ്രീട്ടീഷ് സർക്കാർ ജീവപര്യന്തം തടവിലിടുകയും ചെയ്ത ബടുകേശ്വർ ദത്ത് (18 നവംബർ 1910 - 20 ജൂലൈ 1965),
/filters:format(webp)/sathyam/media/media_files/2025/11/18/4235276c-93cc-41ef-b0bf-6fa3f53d1303-2025-11-18-07-17-53.jpeg)
ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959), ദുനിയാ നേ മാനേ (1937), പിൻജരാ (1972) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനുമായിരുന്ന വി. ശാന്താറാം എന്ന ശാന്താറാം വാൻ കുദ്രെയെ (1901- നവംബർ 18-1990 ഒക്ടോബർ 30),
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാർമോണിയം വാദകനുമായ പണ്ഡിറ്റ് തുളസീദാസ് ബോർക്കർ (18 നവംബർ 1934 - 29 സെപ്റ്റംബർ 2018)
/filters:format(webp)/sathyam/media/media_files/2025/11/18/9726ca0a-f27c-49d3-9089-a5e5a9f686c5-2025-11-18-07-17-53.jpeg)
1948-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ രചയിതാക്കളിൽ പ്രമുഖനും, ഇരുപതാം നൂറ്റാണ്ടിൽ ഒരു ക്രിസ്തീയ നവോത്ഥാനം സ്വപ്നം കണ്ട ഒരു ഫ്രഞ്ച് കത്തോലിക്കാ ദാർശനികനായിരുന്ന ഷാക് മാരിറ്റയിൻ (18 നവംബർ 1882- 28 ഏപ്രിൽ 1973),
കല്ല്, പിച്ചള, ഓട്, കണ്ണാടി, കോൺക്രീറ്റ് തുടങ്ങിയ പല മാധ്യമങ്ങളിലും ശില്പാവിഷ്കരണം നിർവഹിച്ച ഇംഗ്ലണ്ടിലെ ശില്പിയായിരുന്ന ഫ്രാങ്ക് ഡോബ്സൺ (18 നവംബർ1888- 22 ജൂലൈ 1963),
ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യത്തെ അമേരിക്കക്കാരനുമായ, 1971-ൽ, 47-ാം വയസ്സിൽ ചന്ദ്രനിൽ നടന്ന അഞ്ചാമത്തെയും ഏറ്റവും പ്രായമേറിയതുമായ വ്യക്തിയായ ബഹിരാകാശയാത്രികൻ, നാവിക വ്യോമസേനാനി, ടെസ്റ്റ് പൈലറ്റ് എന്നി നിലകളിൽ സേവനം അനുഷ്ടിച്ച അലൻ ഷെപ്പേർഡ് . (നവംബർ 18, 1923 – ജൂലൈ 21, 1998)
/filters:format(webp)/sathyam/media/media_files/2025/11/18/7298d73e-dff2-4466-949f-8775d5d3c96c-2025-11-18-07-17-53.jpeg)
1925-ൽ റേഡിയോ ആക്റ്റിവിറ്റി ഒരു രാസ മൂലകത്തിന്റെ ന്യൂക്ലിയർ പരിവർത്തനത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന ആദ്യത്തെ വ്യക്തിയും ക്ലൗഡ് ചേമ്പറുകൾ , കോസ്മിക് കിരണങ്ങൾ, പാലിയോ മാഗ്നറ്റിസം എന്നിവയെ- ക്കുറിച്ചുള്ള തന്റെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ബ്രിട്ടീഷ് പരീക്ഷണാത്മക ഭൗതിക ശാസ്ത്രജ്ഞനും 1948 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായ പാട്രിക് ബ്ലാക്കറ്റ് എന്ന പാട്രിക് മെയ്‌നാർഡ് സ്റ്റുവർട്ട് ബ്ലാക്കറ്റ്, ബാരൺ ബ്ലാക്കെറ്റ്(18 നവംബർ 1897 - 13 ജൂലൈ 1974)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
കോട്ടക്കൽ പി.വി.കൃഷ്ണവാര്യർ മ.(1877-1958)
കെ.എസ്. നീലകണ്‌ഠനുണ്ണി മ.(1897-1980)
കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ മ.(1920-2014)
എൻ. ഗോപാലകൃഷ്ണൻ മ. (1934-2014)
കെ.ടി.സി. അബ്ദുള്ള മ. (1936-2018)
മാർസെൽ പ്രൂസ്ത് മ.(1871-1922)
നീൽസ് ബോർ മ.(1885-1962)
മാൻ റേ മ. (1890-1976)
/filters:format(webp)/sathyam/media/media_files/2025/11/18/a7d6968e-41c3-4942-9ab3-462878c34896-2025-11-18-07-18-46.jpeg)
ധന്വന്തരി എന്ന മാസികയുടെ ചുമതലയും ലഷ്മി വിലാസം മാസികയും, ജന്മി എന്ന മാസികയുo, ലക്ഷ്മി സഹായം അച്ചുകൂടവും, കവന കൗമുദി മാസികയും വാർഷിക പതിപ്പും, പല ശാഖകളിലായി വളരെയേറെ പുസ്തകങ്ങളും രചിച്ച കോട്ടക്കൽ പി.വി. കൃഷ്ണവാര്യർ(1877 മെയ് 27-1958 നവംബർ 18 ),
മാവേലിക്കര കൊയ്‌പളളി കാരാൺമ സംസ്‌ക്യത സ്‌കൂൾ കോട്ടയം സി. എം. എസ് ഹൈസ്‌കൂൾ, എം. ഡി. സെമിനാരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവിക്കുകയും ആട്ടക്കഥ,കിളിപ്പാട്ട്, നാടകം, ഖണ്ഡകാവ്യം,ഐതിഹ്യം തുടങ്ങിയ നാനാശാഖകളിലായി മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത മഹോപാദ്ധ്യായ കെ.എസ്. നീലകണ്‌ഠനുണ്ണി(1897 ഒക്‌ടോബർ 24-1980 നവംബർ 18 ),
/filters:format(webp)/sathyam/media/media_files/2025/11/18/d00651d7-05b0-4061-ae65-3246bad8d943-2025-11-18-07-18-46.jpeg)
ലോകത്തിലെ ഏറ്റവും പ്രശസ്തനായ, അല്ലെങ്കിൽ പ്രായം ചെന്ന ഹോട്ടൽ പരിചാരകൻ എന്ന വിശേഷണത്തിനു ഉടമയും, ഒട്ടനധികം വിശിഷ്ടവ്യക്തികളേ പരിചരിച്ചതിലൂടെയും, ഒട്ടനധികം സഞ്ചാരമാസികളുടെ മുഖചിത്രമായതിലൂടെയും ശ്രീലങ്കയിലെ വളർന്നു കൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തിന്റെ തന്നെ മുഖമുദ്രയായി മാറുകയും ചെയ്ത കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ (ഫെബ്രുവരി 15, 1920 - നവംബർ 18, 2014),
നർമോക്തി കലർത്തി എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ "വാഴ്‌വ് എന്ന പെരുവഴി" ,പെരുവഴിയിലെ നാടകങ്ങൾ, നമ്മൾ വാഴും കാലം, ദ ഇൻസൈഡർ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവർത്തനം), ഡീസി എന്ന ഡൊമനിക് ചാക്കോ, 'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ), പെരുവഴിയിലെ നാടകങ്ങൾ, നമ്മൾ വാഴും കാലം, ദ ഇൻസൈഡർ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവർത്തനം), ഡീസി എന്ന ഡൊമനിക് ചാക്കോ, 'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച എൻ. ഗോപാലകൃഷ്ണൻ(1 ഫെബ്രുവരി 1934 - 18 നവംബർ 2014),
/filters:format(webp)/sathyam/media/media_files/2025/11/18/d40d5de2-b0a3-4e78-8294-a591570c5adb-2025-11-18-07-18-46.jpeg)
അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സിനിമ-നാടക അഭിനേതാവായിരുന്ന കെ.ടി.സി അബ്ദുള്ള (1936 - 18 നവംബർ 2018).
പാരീസ് കമ്യൂണിനെ അടിച്ചമർത്തി പരക്കഅക്രമം പൊട്ടിപ്പുറപ്പെട്ടതിനെ പറ്റിയും, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിൻ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്ന ഏഴ് വാല്യങ്ങളിൽ ആയി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, അല്ലെങ്കിൽ റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിൽ പ്രശസ്തനായ ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്ന വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത് എന്ന മാർസെൽ പ്രൂസ്ത് (ജൂലൈ 10, 1871 – നവംബർ 18, 1922),
/filters:format(webp)/sathyam/media/media_files/2025/11/18/b05131ce-ccac-4529-8a70-d525bb538e2b-2025-11-18-07-18-46.jpeg)
ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്യുകയും, ക്വാണ്ടം ബലതന്ത്രത്തെയും ആണവ ഘടനയെയും സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക്ക്, 1922ലെ ഊർജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഡാനിഷ് ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോർ(7 ഒക്ടോബർ 1885 - 18 നവംബർ 1962),
പയനിയറിംഗ് ഫോട്ടോഗ്രാഫി, പ്രശസ്ത ഫാഷൻ /പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി എന്നിവയിൽ ഏറെ പ്രശസ്തനായിരുന്ന, ഒപ്പം ദാദ , സർറിയലിസ്റ്റ് പ്രസ്ഥാനങ്ങളിൽ കാര്യമായ സംഭാവന നൽകിയിരുന്ന, തന്റെ കരിയറിന്റെ ഭൂരിഭാഗവും പാരീസിൽ ചെലവഴിച്ച ഒരു അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റ് ആയിരുന്ന മാൻ റേ (ഇമ്മാനുവൽ റാഡ്‌നിറ്റ്‌സ്‌കി ) (ഓഗസ്റ്റ് 27, 1890 - നവംബർ 18, 1976)
*******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1477 - വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലെ ആദ്യത്തെ പുസ്തകം പ്രിന്റ് ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/11/18/de1e6c31-4e43-40b0-a922-3d52cbb1640e-2025-11-18-07-19-50.jpeg)
1493 - ക്രിസ്റ്റഫർ കൊളംബസ് ഇന്നത്തെ പ്യൂർട്ടോറിക്കോ ആയിരുന്ന സ്ഥലം കടലിൽ നിന്നും ആദ്യമായി ദർശിച്ചു
1626 - ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക റഷ്യയിലെ സെന്റ് പീറ്റർസ് ബസിലിക്ക ആരാധനക്ക് തുറന്ന് കൊടുത്തു.
1833 - രാജ്യത്തെ നാലു സമയമേഖലകളായി തിരിച്ച് അമേരിക്കയിൽ സ്റ്റാൻഡേർഡ് സമയം നിലവിൽ വന്നു.
1869 - മെഡിറ്ററേനിയനും ചെങ്കടലും ബന്ധിപ്പിക്കുന്ന യു.എസ് കനാൽ ഉദ്ഘാടനം.
/filters:format(webp)/sathyam/media/media_files/2025/11/18/f06c3aea-77c2-4f72-8adf-ab790bb88eb0-2025-11-18-07-19-50.jpeg)
1902 - കുട്ടികളുടെ കളിപ്പാട്ടത്തിന് teddy Bear എന്ന പേര് നൽകാൻ ഉപജ്ഞാതാവ് Morriട Mitchon തീരുമാനിച്ചു..
1918 - ലാത്വിയ റഷ്യയിൽ നിന്നും സ്വതന്ത്രമായി.
1928 - സ്റ്റീംബോട്ട് വില്ലി എന്ന സിനിമയിലൂടെ വാൾട്ട് ഡിസ്നിയുടെ മിക്കിമൗസ് ന്യൂയോർക്കിലെ കോളനി തിയേറ്ററിൽ പ്രദർശനത്തിനെത്തി.
/filters:format(webp)/sathyam/media/media_files/2025/11/18/e57f77e7-1ded-4950-a65f-b403b648054a-2025-11-18-07-19-50.jpeg)
1948 - തീർത്ഥാടകരുമായി പോയ ഇന്ത്യൻ കപ്പൽ നാരായണി പാറ്റ്നയിൽ വച്ച് കടലിൽ മുങ്ങി 800 പേർ മരിച്ചു.
1970 - Douglas Engelbart ന് കമ്പ്യൂട്ടർ മൗസിന് patent കിട്ടി.
1972 - ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ തിരഞ്ഞെടുത്തു.
1978 - ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട ആത്മഹത്യ- ഗയാനയിലെ പീപ്പിൾസ് ടെംബിൾ ക്രിസ്ത്യൻ ചർച്ച് എന്ന വിഭാഗത്തിൽ പെട്ട 914 പേർ സയനൈഡ് ചേർത്ത പഴച്ചാറ് കഴിച്ച് ആത്മഹത്യ ചെയ്തു.
1993 - 21 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണഘടന അംഗീകരിച്ചു.
2012 - അലക്സാണ്ട്രിയയിലെ തവാദോസ് രണ്ടാമൻ മാർപാപ്പ അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിന്റെ 118-ാമത് മാർപ്പാപ്പയായി .
/filters:format(webp)/sathyam/media/media_files/2025/11/18/de494f77-9c27-47ad-b432-a6efd0f99e6d-2025-11-18-07-19-50.jpeg)
2013 - നാസ ചൊവ്വയിലേക്ക് MAVEN പേടകം വിക്ഷേപിച്ചു .
2020 - 2016 ൽ എപ്പോഴോ നിർമ്മിച്ച യൂട്ടാ മോണോലിത്ത് , വന്യജീവി വിഭവങ്ങളുടെ യൂട്ടാ ഡിവിഷനിലെ സംസ്ഥാന ജീവശാസ്ത്രജ്ഞർ കണ്ടെത്തി.
2005 - മെട്രോമാൻ ഇ ശ്രീധരന് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us