ഇന്ന് ജൂൺ 24, ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും ഗായകൻ മധു ബാലകൃഷ്ണന്റെയും ജന്മദിനം ഇന്ന്, ഫ്രാൻസിൽ ആദ്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New aaaaaaaaaa.jpg

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

1199 മിഥുനം 11
ഉത്രാടം  / ത്രിതീയ
2024  ജൂൺ 24, തിങ്കൾ

ഇന്ന് ;

*പ്രജപിതാ ബ്രഹ്മകുമാരീസ്‌ മമ്മാ ദിനം !
*************
* സെൻ്റ് ജോൺസ് ഡേ ! 
[ St. John’s Day ;  ഈ ദിവസം യേശുക്രിസ്തുവിൻ്റെ വഴി ഒരുക്കുന്നതിൽ തൻ്റെ പങ്കിന് പേരുകേട്ട ക്രിസ്ത്യൻ പാരമ്പര്യത്തിലെ പ്രധാന വ്യക്തിയായ യോഹന്നാൻ സ്നാപകൻ്റെ ജനനത്തെ അനുസ്മരിക്കുന്നു.  ബിസി ഒന്നാം നൂറ്റാണ്ടിൽ ജനിച്ച സ്നാപക യോഹന്നാൻ, പാപങ്ങളുടെ ശുദ്ധീകരണത്തിൻ്റെ പ്രതീകമായി യേശു ഉൾപ്പെടെ അനേകരെ സ്നാനപ്പെടുത്തിയ പ്രവാചകനായിരുന്നു.]publive-image

* അന്തർദേശീയ മായാലോക കഥകളുടെ ദിനം  !
[ International Fairy tale day ; (യക്ഷിക്കഥകൾ ) ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഇത് പുരാണങ്ങളിലെ സ്‌പ്രൈറ്റുകൾക്കും നാടോടിക്കഥകളിലും സാഹിത്യത്തിലും അവർ പ്രചോദിപ്പിക്കുന്ന അത്ഭുതങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണ്.]

USA ; 
* ദേശീയ പ്രാലൈൻസ് ദിനം  ! 
[ National pralines day  ; പരിപ്പ്, പഞ്ചസാര പാനി എന്നിവയിൽ നിന്നുള്ള മധുര പലഹാരം ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഒരു ദിവസം.]

* ഒരു ലാപ് ഡേ നീന്തുക: 
[Swim a lap day ; വിവിധ രാജ്യങ്ങളിലെ കുളങ്ങളിൽ സജീവമാകാനും നീന്താനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അനൗദ്യോഗിക അവധി.]publive-image

* ഇന്ദ്രിയങ്ങളുടെ ആഘോഷം: 
[ A feast for the senses ; ഈ ദിവസം ആളുകളെ അവരുടെ ഇന്ദ്രിയങ്ങളിൽ ഇടപഴകാനും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കുന്നു.മധ്യകാലഘട്ടത്തിൻ്റെ അവസാനം ലോകം പരിഷ്കരണത്തിൻ്റെയും സങ്കീർണ്ണതയുടെയും സംസ്കാരത്താൽ അടയാളപ്പെടുത്തി.  ഈ കാലഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ - പെയിൻ്റിംഗുകൾ, കൈയെഴുത്തുപ്രതികൾ, പ്രിൻ്റുകൾ,ടേപ്പ്സ്ട്രികൾ, എംബ്രോയ്ഡറികൾ, ആനക്കൊമ്പ് ശിൽപം, ലോഹപ്പണികൾ, ഇനാമലുകൾ ഒക്കെയും ഇന്ദ്രിയപരമായ ഇടപെടലിൻ്റെ ആനന്ദത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നു.  കലാ വസ്‌തുക്കൾ കാണുകയും സ്പർശിക്കുകയും മണക്കുകയും രുചിക്കുകയും  ചെയ്യാം .]

* എൻ്റെ കുട്ടികളെ ജോലിക്ക് കൊണ്ടുപോകൂ!
[ Please Take My Children to Work Day ; 
 കസിൻ "ടേക്ക് യുവർ കിഡ്‌സ് ടു വർക്ക് ഡേ",  എന്നത് കഠിനാധ്വാനികളായ അമ്മമാർക്കും അച്ഛന്മാർക്കും ഒരു ദിവസം അവധി നൽകലാണ്.]publive-image

* ഇടിമിന്നൽ സുരക്ഷാ അവബോധം വാരം! 
[ Lightning Safety Awareness Week (Mon Jun 24th, 2024 - Sun Jun 30th, 2024) ജൂണിൽ ആഘോഷിച്ച മിന്നൽ സുരക്ഷാ അവബോധ വാരം ശക്തമായ ഒരു പ്രകൃതി പ്രതിഭാസത്തെക്കുറിച്ചുള്ള നിർണായക സംഭാഷണങ്ങൾക്ക് തുടക്കമിടുന്നു.]

* വെനസ്വേല: സൈന്യ ദിനം !
* ഫിലിപ്പൈൻസ് : വട്ടാഹ് വട്ടാഹ് ഡേ !  
   (ബസാൻ ഉത്സവം )

National Upcycling Day
**********

    ഇന്നത്തെ മൊഴിമുത്തുകൾ
    ്്്്്്്്്്്്്്്്്്്്്്്്്
"നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതൽ സ്വാതന്ത്ര്യമാണു്‌. കാരണം, പൂർണ്ണസ്വാതന്ത്ര്യത്തിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ"

"ആദർശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം"publive-image

.       [- സ്വാമി വിവേകാനന്ദൻ ]
       ***********

സ്ത്രീ മനസ്സിന്റെ അന്തഃസംഘർഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന  പ്രശസ്തയായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരി   അനിത ദേശായിയുടെയും (1937),

പിന്നണി ഗായകൻ മധു ബാലകൃഷ്ണന്റെയും (1974),

മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദിഎന്നീ ഭാഷകളിലായി 185 -ലധികം  ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള  ചലച്ചിത്രനടി   വിജയശാന്തിയുടെയും (1964),

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനും ലോകത്തിലെ 13-ാമത്തെ ധനികനും അദാനി ഗ്രൂപ്പിൻ്റെ ചെയർമാനും സ്ഥാപകനും, അദാനി ഫൗണ്ടേഷൻ്റെ പ്രസിഡൻ്റുമായ ഇന്ത്യൻ ശതകോടീശ്വര വ്യവസായി ഗൗതം ശാന്തിലാൽ അദാനിയുടേയും (1962),

ഹിന്ദി സിനിമാ നടനും നടി രതി അഗ്നിഹോത്രിയുടെ സഹോദരനും സൽമാൻ ഖാന്റെ സഹോദരീ ഭർത്താവുമായ അതുൽ അഗ്നിഹോത്രിയുടെയും (1970),

ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക്   രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകൻ വില്ല്യം ഇ. മോണറിന്റെയും (1953),publive-image

അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണഎന്നീ ടീമുകൾക്ക് ഫുട്ബാൾ കളിക്കുന്ന ലോകത്തെ മികച്ച കളിക്കാരിൽ ഒരാളായ   ലയണൽ ആൻഡ്രെസ് മെസ്സിയുടെയും (1987),

ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന  സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്ന സ്റ്റുവർട്ട് ബ്രോഡിന്റെയും (1986) 

കേംബ്രിഡ്ജിൽ വളർന്ന  കോമഡിയോടും എഴുത്തിനോടും ഏറെ ഇഷ്ടം പുലർത്തുന്ന, വിനോദ വ്യവസായത്തിലെ ഒരു ചലനാത്മക ശക്തിയായി മാറിയ മിണ്ടി കലിംഗിൻ്റെയും (1979), 

 ടെലിവിഷനിലും സിനിമയിലും ആകർഷകമായ വേഷങ്ങൾക്ക് പേരുകേട്ട ഒരു കഴിവുള്ള നടിയായ മിങ്ക കെല്ലിയുടേയും( 1980), ജന്മദിനം !!
*********publive-image

ഇന്നത്തെ സ്മരണ !!!
********
പി.കെ. കുഞ്ഞ് മ. (1906 - 1979)
ഹരേകൃഷ്ണ ബെഹറ മ. ( 1931-2012)
സഞ്ജുക്ത പാണിഗ്രഹി മ. (1944 - 1997)

കുണ്ടൂര്‍ നാരായണമേനോൻ ജ‍.(1862-1936)
ഗുരു ഗോപിനാഥ്‌ ജ. (1908 – 1987 )
ഒ എം സി നാരായണന്‍ നമ്പൂതിരിപാട് ജ. (1910 - 1989)
ശൂരനാട് കുഞ്ഞൻപിള്ള ജ. (1911-1995  )
എം.എസ്. വിശ്വനാഥൻ ജ. (1928 - 2015)
കവിഞ്ഞർ കണ്ണദാസൻ ജ. ( 1927-1981)
കുരിശിന്റെ യോഹന്നാൻ ജ. (1542-1591)
വിക്ടർ ഹെസ് ജ. (1883 -1964)
ഫ്രെഡ് ഹോയ്ൽ ജ. (1915 -2001)
മാസ്റ്റർ താരാ സിംഗ് ജ. (1885-1967)
വിശ്വനാഥ് കാശിനാഥ് രാജ്‌വാഡെ ജ. (1863 - 1926),
ദാമോദർഹരി ചാപേക്കർ ജ(1869 - 1898) 
ഓംകാർനാഥ് താക്കൂർ  ജ(1897 - 1967),  

സ്മരണകൾ !!!publive-image
*******
* പ്രധാനചരമദിനങ്ങൾ!!!

തിരു കൊച്ചി അസംബ്ലിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയും,, കേരള സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രിയും, ദീർഘകാലം നിയമസഭാ സാമജികനും, പൊതു പ്രവർത്തകനും, രാജ്യാഭിമാനി (പത്രം), സ്വരാജ് (വാരിക), കേരള ജനത (പത്രം) എന്നിവയുടെ പത്രാധിപരും, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും, തിരു - കൊച്ചി മുസ്ലീം ലീഗ് പ്രസിഡന്റും, പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി ട്രഷററും ആയിരുന്ന വ്യക്തിയും, കായംകുളം എം.എസ്.എം കോളേജ് സ്ഥാപിക്കുകയും ചെയ്ത പി.കെ. കുഞ്ഞിനെയും
 (1906 - 24 ജൂൺ 1979), 

ഒഡീസി നൃത്ത രൂപം പ്രചരിപ്പിക്കുന്നതിന് മുൻ കൈയെടുക്കുകയും ഡൽഹിയിൽ ഒഡീസി കേന്ദ്രം ആരംഭിക്കുകയും, സൊണാൽ മാൻസിങ്, മാധവി മുഡ്ഗൽ, രാധാറെഡ്ഡി, യാമിനി കൃഷ്ണമൂർത്തി, കബിത ദ്വിവേദി തുടങ്ങിയ പ്രസിദ്ധ ഒഡീസി നർത്തകിമാരുടയെല്ലാം ഗുരുവും, ആയിരുന്ന പ്രസിദ്ധനായ ഒഡീസി നർത്തകൻ  ഗുരു ഹരേകൃഷ്ണ ബെഹറയെയും
( 23 മാർച്ച്1931- 24 ജൂൺ 2012),

ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകി, നൃത്തസംവിധായിക, ഇന്ത്യൻ ശാസ്ത്രീയ നൃത്തമായ ഒഡീസിയുടെ മുൻനിര വക്താവ് എന്നിങ്ങനെ അറിയപ്പെടുന്ന ഒപ്പം നൃത്തത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾക്ക് 1975-ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മശ്രീ,  1976-ൽ സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ നേടിയ സഞ്ജുക്ത പാണിഗ്രഹിയേയും 
 (24 ഓഗസ്റ്റ് 1944 - 24 ജൂൺ 1997),publive-image

* പ്രധാനജന്മദിനങ്ങൾ !!

ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയിൽ വളരെവേഗം ശ്രദ്ധേയനാകുകയും, കൊ.വ. 1065-ൽ വിദ്യാവിനോദിനി ആരംഭിച്ചതുമുതൽ നിരന്തരമായി സാഹിത്യസേവനത്തിൽ മുഴുകുകയും, വെൺമണി പ്രസ്ഥാനത്തിൽ പങ്കുചേർന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടുകയും, കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തൻ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളെഴുതുകയും  പച്ചമലയാളത്തിൽ കവിതയെഴുതുന്നതിനു കുഞ്ഞിക്കുട്ടൻ തമ്പുരാനെ പോലും കവച്ചു വക്കുകയും ചെയ്ത കവി
കുണ്ടൂര്‍ നാരായണ മേനോനെയും
 '(1862 ജൂൺ 24- 1936),

ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും . പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായ ഗുരു ഗോപിനാഥിനെയും
 (1908 ജൂൺ 24 – 1987 ഒക്ടോബർ 9),publive-image

മലയാളത്തില്‍  ഋഗ്വേദ ഭാഷ ഭാഷ്യം രചിച്ച സംസ്കൃത പണ്ഡിതന്‍ ഒ എം സി നാരായണന്‍ നമ്പൂതിരിപാടിനെ യും  (24 ജൂണ്‍ 1910 - ഏപ്രില്‍ 4 1989),

ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ സെക്രട്ടറി, ട്രാവൻ‌കൂർ സ്റ്റേറ്റ് മാന്വൽ അസിസ്റ്റന്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറി, കേരള സർ‌വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഹോണററി ഡയറക്ടര്‍,  ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ,ഫാക്കൽറ്റി ഓഫ് ഓറിയന്റെൽ സ്റ്റഡീസ്,കേരള സർ‌വകലാശാല,എന്നിവയിൽ അംഗം,. കേരള ആർകൈവ്സ് ന്യൂസ് ലെറ്റർ ബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രാഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേശ്ടാവ്,  കേരള സർ‌വകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷൻ ബോർഡ് അംഗം, സാഹിത്യ പരിഷത് അദ്ധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി നിർ‌വാഹക സമിതി അംഗം,കേരള സാഹിത്യ അക്കാദമി അംഗം,ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ് അദ്ധ്യക്ഷൻ,ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ,ആദ്യ ജ്ഞാനപീഠ അവാർഡ് കമ്മറ്റിയംഗം ,എന്നെ നിലകളില്‍ പ്രവര്‍ത്തിക്കുകയും,  നിഘണ്ടുകാരൻ, ഭാഷാചരിത്ര ഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനും ആയിരുന്ന  ശൂരനാട് കുഞ്ഞൻപിള്ളയെയും
 (. 1911 ജൂൺ 24-1995 മാർച്ച് 8 ),publive-image

അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസം‌വിധാനം ചെയ്യുകയും,  സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്ത തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസം‌വിധായകനും ലളിത സംഗീതത്തിന്റെ രാജാവായ മെല്ലിസൈ മന്നർ എം.എസ്. വിശ്വനാഥpublive-imageനെയും 
(ജൂൺ 24, 1928 - ജൂലൈ 14, 2015),

ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ
രചിക്കുകയും, 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടുകയും ചെയ്ത പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്ന മുത്തയ്യ എന്ന കവികളിലെ രാജാവ് (കവിയരസ് ) കണ്ണദാസനെയും
 ( 1927 ജൂൺ 24-1981)

പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നു നടന്ന കത്തോലിക്കാ പ്രതിനവീകരണ പ്രസ്ഥാനത്തിന്റെ മുഖ്യനേതാക്കളിലൊരാളും, സ്പാനിഷ് മിസ്റ്റിക്ക് കവിയും, കർമ്മലീത്താ സന്യാസിയും, കത്തോലിക്കാ പുരോഹിതനും ആയിരുന്ന യുവാൻ ഡി യെപെസ് ആൽവരസ് എന്ന കുരിശിന്റെ യോഹന്നാനെയും (San Juan de la Cruz),  (ജൂൺ 24 1542 – ഡിസംബർ 14 1591),publive-image

കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും ഭൗതികശാസ്ത്രത്തിനുള്ള നോബൽ വിജേതാവുമായ വിക്ടർ ഫ്രാൻസിസ് ഹെസിനെയും (24 ജൂൺ 1883 - 17 ഡിസംബർ 1964),

മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളു  കളിയാക്കി ബിഗ് ബാംഗ് എന്നു വിശേഷിപ്പിക്കുകയും, മഹാവിസ്ഫോടന സിദ്ധാന്തത്തിനു ബദലായി  സ്ഥിരസ്ഥിതി സിദ്ധാന്തം ആവിഷ്ക്കരിക്കുകയും ചെയ്ത പ്രഗല്ഭ ബ്രിട്ടീഷ് പ്രപഞ്ചശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രകാരനുമായിരുന്ന ഫ്രെഡ് ഹോയ്ലിനെയും
 (1915 ജൂൺ 24-2001 ഓഗസ്റ്റ്‌ 20),publive-image

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 'നിയമ ലംഘന പ്രസ്ഥാന'ത്തെ പിന്തുണക്കുകയും 
ഒന്നാം ലോക മഹായുദ്ധസമയത്ത് സൈന്യത്തിൽ ചേരാൻ സിഖുകാരെ റിക്രൂട്ട് ചെയ്യുകയും ചെയ്ത, ഒരു പ്രശസ്ത സിഖ് നേതാവും പത്രപ്രവർത്തകനും എഴുത്തുകാരനും അദ്ധ്യാപകനും ആയിരുന്ന 
മാസ്റ്റർ താരാ സിംഗ് നേയും
  (24 ജൂൺ 1885 - 22 നവംബർ 1967), 

 പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനും ചരിത്രകാരനും വാഗ്മിയും സംസ്‌കൃതത്തിലും വ്യാകരണത്തിലും മികച്ച പണ്ഡിതനും 'ഇതിഹാസാചാര്യ രാജ്വാദേ' എന്ന്  അറിയപ്പെടുകയും ചെയ്തിരുന്ന വിശ്വനാഥ് കാശിനാഥ് രാജ്‌വാഡെയേയും 
(24 ജൂൺ 1863 - 31 ഡിസംബർ 1926),publive-image

ഇന്ത്യയിലെ വിപ്ലവ രക്തസാക്ഷികളിൽ അനശ്വരരായ ദാമോദർ ഹരി ചാപേക്കറും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരായ ബാലകൃഷ്ണ ചാപേക്കറും വാസുദേവ് ​​ചാപേക്കറും ഇന്ത്യൻ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിക്കുകയും ബാലഗംഗാധര തിലകിൻ്റെ സ്വാധീനത്താൽ 'ചാപേക്കർ ബന്ധു' എന്നറിയപ്പെടുകയും ചെയ്തിരുന്ന 
ഈ മൂന്ന് സഹോദരന്മാരിൽ മൂത്തയാളായ ദാമോദർ ഹരി ചാപേക്കറിനേയും 
(24 ജൂൺ 1869 - 18 ഏപ്രിൽ 1898 )

ഒരു ഇന്ത്യൻ സംഗീത അധ്യാപകനും സംഗീതജ്ഞനും ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകനും. ഗ്വാളിയോർ ഘരാനയിലെ ശാസ്ത്രീയ ഗായകൻ വിഷ്ണു ദിഗംബർ പലൂസ്‌കറിൻ്റെ ശിഷ്യനുമായിരുന്ന 
ഓംകാർനാഥ് താക്കൂർ 
(24 ജൂൺ 1897 - 29 ഡിസംബർ 1967), 
ഓർമ്മിക്കുന്നു !!publive-image

ചരിത്രത്തിൽ ഇന്ന് …
*********
1314-ൽ ഈ ദിവസം, ബാനോക്ക്ബേൺ യുദ്ധം നടന്നു, സ്കോട്ടിഷ് സ്വാതന്ത്ര്യത്തിൻ്റെ ഒന്നാം യുദ്ധത്തിൽ റോബർട്ട് ദി ബ്രൂസിൻ്റെ സൈന്യം ഇംഗ്ലണ്ടിനെതിരെ ഒരു സുപ്രധാന വിജയം നേടിയ ഒരു നിർണായക സംഘർഷം.

1441-ൽ ഹെൻറി ആറാമൻ എറ്റൺ കോളേജ് സ്ഥാപിച്ചതോടെ വിദ്യാഭ്യാസ ചരിത്രത്തിലും ഈ ദിനത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 

 1497-ൽ, പര്യവേക്ഷകനായ ജോൺ കാബോട്ട് വടക്കേ അമേരിക്കയിൽ ഇപ്പോൾ കാനഡയുടെ തീരത്ത് വന്നിറങ്ങി, വൈക്കിംഗുകൾക്ക് ശേഷം ഈ പ്രദേശത്തെ ആദ്യത്തെ യൂറോപ്യൻ പര്യവേക്ഷണം അടയാളപ്പെടുത്തി.

 1509-ൽ ഇംഗ്ലണ്ടിലെ രാജാവും രാജ്ഞിയുമായി ഹെൻറി എട്ടാമൻ്റെയും കാതറിൻ ഓഫ് അരഗോണിൻ്റെയും കിരീടധാരണം പ്രക്ഷുബ്ധമായ ഭരണത്തിന് കളമൊരുക്കി. 

1793 - ഫ്രാൻസിൽ ആദ്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നു.

1812  - ഫ്രഞ്ച് സ്വേച്ഛാധിപതി നെപ്പോളിയൻ ബോണപാർട്ടെ മൂന്നരലക്ഷം സൈന്യവുമായി റഷ്യയിൽ ആക്രമണം നടത്തി.

1859  - ഓസ്ട്രിയ ഫ്രാൻസും സാർഡിനിയയുമായി സോൾഫോറിനോ യുദ്ധം നടത്തി.

1883  - ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ വിക്ടർ ഫ്രാൻസിസ് ഹെസ് ജനിച്ചു.publive-image

1894 - ഒളിമ്പിക്സ് മൽസരങ്ങൾ നാലുവർഷം കൂടുമ്പോൾ നടത്തുന്നതിന്‌ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.

1901 - പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദർശനം ആരംഭിച്ചു.

1913 - ജോസഫ് കുക്ക്, ഓസ്ട്രേലിയയുടെ ആറാമത് പ്രധാനമന്ത്രിയായി.

1914 - ജാൻ കാർസ്കി - ഒരു പോളിഷ് സൈനികനും പ്രതിരോധ പോരാളിയും രണ്ടാം ലോകമഹായുദ്ധസമയത്ത് നയതന്ത്രജ്ഞനും - ജനിച്ചു.

1918 - കാനഡയിൽ, മോൺട്രിയലിനും ടൊറൻ്റോയ്ക്കും ഇടയിൽ ആദ്യത്തെ എയർമെയിൽ സേവനം ആരംഭിച്ചു.

1927 ജൂൺ 24 - പ്രഗത്ഭനായ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ മാർട്ടിൻ ലൂയിസ് പേൾ ജനിച്ചു.

1940 - ഫ്രാൻസും  ഇറ്റലിയും  വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പു വച്ചു.

1945 - രണ്ടാം ലോകമഹായുദ്ധം:   ജർമ്മനിയുടെ പരാജയത്തിനു ശേഷം   മോസ്കോയിൽ  വിജയദിന പരേഡ്.publive-image

1946 - ജോർജ്സ് ബിഡോൾട്ട്   ഫ്രാൻസിന്റെ  പ്രധാനമന്ത്രിയായി.

 1953 - വില്യം എസ്കോ മോർണർ , ഒരു അമേരിക്കൻ ഭൗതിക രസതന്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജനിച്ചു.

1961  - ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായ HF 24 സൂപ്പർസോണിക് യുദ്ധവിമാനം ഈ ദിവസം പറന്നുയർന്നു.

1966  - ഈ ദിവസം മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം സ്വിറ്റ്സർലൻഡിലെ മൗണ്ട് ബ്ലാങ്കിൽ തകർന്ന് 117 പേർ മരിച്ചു.

 1989 - ബൊഫോഴ്സ് തോക്ക് ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ടിൻ്റെ പേരിൽ ഭൂരിപക്ഷം പ്രതിപക്ഷ അംഗങ്ങളും ലോക്സഭയിൽ നിന്ന് രാജിവച്ചു.

1989 -  ഹിബാരി മിസോറ - ഒരു ജാപ്പനീസ് ഗായികയും നടിയും സാംസ്കാരിക ഐക്കണും - അന്തരിച്ചു.
 
 1990 - പ്രതിരോധ ശാസ്ത്രജ്ഞർ രാജ്യത്തെ ആദ്യത്തെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ 'NAG' വിജയകരമായി പരീക്ഷിച്ചു.publive-image

 2002 - ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ 281 പേർ ട്രെയിൻ അപകടത്തിൽ മരിച്ചു.

 2004 - ജോൺ നെഗ്രോപോണ്ടെ ഇറാഖിലെ ആദ്യത്തെ യുഎസ് അംബാസഡറായി ഈ ദിവസം ചുമതല ഏറ്റു.

2004 - ന്യൂയോർക്കിൽ വധശിക്ഷ നിരോധിക്കപ്പെട്ടു.

2012 - ഗാലപ്പഗോസ് ആമയുടെ ഉപജാതിയായ ചെലോനോയ്ഡിസ് നിഗ്ര അബിൻഡോണിയുടെ അവസാനത്തെ അറിയപ്പെടുന്ന വ്യക്തി ലോൺസം ജോർജിന്റെ മരണം .

2013 - മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി തന്റെ അധികാരം ദുരുപയോഗം ചെയ്തതിനും പ്രായപൂർത്തിയാകാത്ത ഒരു വേശ്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി , ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.

2021 - ഫ്ലോറിഡയിലെ സർഫ്‌സൈഡിലുള്ള ചാംപ്ലെയിൻ ടവേഴ്‌സ് സൗത്ത് കോണ്ടോമിനിയം പെട്ടെന്ന് ഒരു ഭാഗിക തകർച്ചയിൽ അകപ്പെട്ട് 98 പേർ മരിച്ചു. 

2022 -  ഡോബ്സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷനിൽ , ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അധികാരം യുഎസ് ഭരണഘടന ഫെഡറൽ ഗവൺമെന്റിന് നൽകുന്നില്ലെന്നും അതുവഴി അത്തരം അധികാരം വ്യക്തിഗത സംസ്ഥാനങ്ങൾക്ക് തിരികെ നൽകുമെന്നും യുഎസ് സുപ്രീം കോടതി വിധിച്ചു . ഇത് റോയ് v. വേഡ് (1973), പ്ലാൻഡ് പാരന്റ്‌ഹുഡ് v. കേസി (1992) എന്നിവയിലെ മുൻ തീരുമാനങ്ങളെ അസാധുവാക്കുന്നു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************   Rights Reserved by Team Jyotirgamaya

Advertisment