ഇന്ന് ഡിസംബര്‍ 17: ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമവിരുദ്ധ ദിനം: ജയസുധ കപൂറിൻ്റെയും റഫീക്ക് അഹമ്മദിന്റെയും ഇന്ദ്രജിത്തിന്റേയും ജന്മദിനം: സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ശീതകാല കൊട്ടാരത്തില്‍ ഉണ്ടായ തീപ്പിടിത്തം 30 ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതും റൈറ്റ് സഹോദരന്മാർ ഫ്ലെയർ എന്ന വാഹനത്തിൽ ആദ്യത്തെ ആകാശ പറക്കൽ നടത്തിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1201
ധനു 2
 വിശാഖം / ത്രയോദശി
2025 ഡിസംബർ 17, 
ബുധൻ

ഇന്ന്;

 * കുചേല ദിനം !

*ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമവിരുദ്ധ ദിനം! [ International Day To End Violence Against Sex Workers-ലൈംഗികത്തൊഴിലാളികൾ , അവരുടെ അഭിഭാഷകർ, സുഹൃത്തുക്കൾ, കുടുംബങ്ങൾ, സഖ്യകക്ഷികൾ എന്നിവർ എല്ലാ വർഷവും ഡിസംബർ 17 ന് ലൈംഗിക തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നു . യുഎസിലെ വാഷിംഗ്ടണിലുള്ള സിയാറ്റിലിലെ ഗ്രീൻ റിവർ എന്ന മാനസീക രോഗിയായ കൊലപാതകിയുടെ ഇരകളായ സെക്സ് വർക്കർമാരുടെ അനുസ്മരണ ദിനമായി ആചരിച്ചു വന്ന ഈ ദിനം ഈയടുത്ത കാലത്താണ് ലോകമെമ്പാടും ലൈംഗിക തൊഴിലാളികൾക്കെതിരെയുള്ള അക്രമവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.]

3a4b74d9-d42c-480b-b271-e104b64d3e13

* കുർദിഷ് :പതാക ദിനം !
* ഭൂട്ടാൻ : ദേശീയ ദിനം !
* ബഹ്റിൻ: സ്ഥാനാരോഹണ ദിനം !

* അമേരിക്ക: റൈറ്റ് ബദേഴ്സ് ഡേ ![ Wright Brothers Day, 1903 ൽ റൈറ്റ് സഹോദരൻമാർ അവർ നിർമിച്ച വിമാനം ആദ്യമായി പറത്തിയതിന്റെ ഓർമ്മയ്ക്കായി ഒരു ദിനം.]

7a9f9202-aa79-4393-8bf0-c882def38335

* ദേശീയ മാപ്പിൾ സിറപ്പ് ദിനം ![ National Maple Syrup Day ; ലോകമെമ്പാടും പാൻകേക്കുകളിൽ ചേർക്കുവാൻ ഉപയോഗിയ്ക്കുന്ന  മധുരമുള്ളതും ആമ്പർ നിറമുള്ളതുമായ ഈ ദ്രാവകത്തെ അറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിനം. ]

*ദേശീയ ഉപകരണ അഭിനന്ദന  ദിനം![ദേശീയ ഉപകരണ അഭിനന്ദന ദിനം നമ്മുടെ ജീവിതം എളുപ്പമാക്കുന്നതിന് ഉപകാരപ്പെടുന്ന ഉപകരണങ്ങളെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം. സ്‌മാർട്ട്‌ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ വരെയുള്ള ഗാഡ്ജറ്റുകളും, മൊട്ടുസൂചികൾ മുതൽ ജെസിബി വരെയുള്ള ഉപകരണങ്ങൾ വരെ ഇതിൽ ഉൾപ്പെടും. ]

6f411f99-db13-40c6-b0e7-024417582022

 ഇന്നത്തെ മൊഴിമുത്ത്
.്്്്്്്്്്്്്്്്്്്
''അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ, വിശ്വാസങ്ങളായും രക്തബന്ധങ്ങളായും
ആഗ്രഹങ്ങളായം ശീലസുഖങ്ങളായും ആചാരങ്ങളായും പറഞ്ഞ് കൊളുത്തി നിങ്ങളെ തളച്ചിടുമ്പോൾ.
നിങ്ങൾ അവർക്കു കാതു കൊടുക്കേണ്ട എന്നാണ് ഞാൻ പറയുക! കാരണം  
സംരക്ഷിയ്ക്കുകയാണന്ന് തോന്നിയാലും യഥാർത്ഥത്തിൽ 
തടവിലിട്ടിരിയ്ക്കുകയാണവർ നിങ്ങളെ.''

            [ - റൂമി ]
 *********

5ec828af-eb97-4e91-9032-36d38882ec16
ഇന്നത്തെ പിറന്നാളുകാർ
*******
ഒമ്പത് സംസ്ഥാന സിനിമാ അവാർഡുകൾ നേടിയ കന്നഡ മലയാളം തമിഴ് ഹിന്ദി സിനിമകളിൽ അഭിനയിയ്ക്കുന്ന പ്രശസ്ത സിനിമാനടിയും രാഷ്ട്രീയ പ്രവർത്തകയുമായ. സുജാത നിഡുദാവോലു എന്ന, ജയസുധ അഥവാ ജയസുധ കപൂറിൻ്റെയും

ആഗോള കത്തോലിക്കാ സഭയിലെ   ഇപ്പോഴത്തെ മാർപ്പാപ്പയായ ഫ്രാൻസിസ് എന്ന ഹോസെ മരിയോ ബെർഗോളിയോയുടെയും (1936),

4d920da5-fb3a-4107-8f64-9b89ff705117

സ്പിരിറ്റ്, എന്നു നിന്റെ മൊയ്തീൻ  തുടങ്ങിയ സിനിമകളിൽ നല്ല നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച   ചലച്ചിത്രഗാനരചയിതാവും, മലയാളകവിയും, നോവലിസ്റ്റും  ആയ റഫീക്ക് അഹമ്മദിന്റെയും (1961),

മലയാളം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമായ ഇന്ദ്രജിത്ത് സുകുമാരന്റേയും (1979),

9cc102c1-e22c-405d-ad72-b91d480a0de5

ഭാരതീയ ജനതാപാർട്ടിയുടെ   കർണാടകത്തിലെ മുതിർന്ന നേതാവും, കർണാടകത്തിന്റെ 27-ആമത്തെ മുഖ്യമന്ത്രിയുമായിരുന്ന  ജഗദീഷ് ഷെട്ടർ എന്ന ജഗദീഷ് ശിവപ്പ ഷെട്ടറുടെയും(1955),

ബോളിവുഡ് നടനും നിർമ്മാതാവും    മോഡലുമായ ജോൺ എബ്രഹാമിന്റെയും (1972),

383d2f9b-d7b7-4c77-837d-b569cdd76a71

ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായികയും  സംഗീത് ശിവന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ 'സ്‌നേഹപൂര്‍വ്വം അന്ന'  എന്ന ആദ്യ മലയാള ചിത്രത്തിലൂടെ സുപരിചിതയുമായ അഭിനേത്രി വൈഭവി മര്‍ച്ചന്റിന്റേയും (1975),

മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി വിലാസ് റാവ് ദേശ്മുഖിന്റെ പുത്രനും ചലച്ചിത്ര അഭിനേതാവുമായ റിതേഷ് ദേശ്മുഖിന്റെയും (1978),

93d830cf-438a-4854-97c9-47a0f98318c3

മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുള്ള ഹിന്ദി നടൻ സുരേഷ് ഓബ്രോയിയുടെയും (1946),

100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് മെഡൽ ജേതാവായിരുന്ന ശ്രീലങ്കൻ ഓട്ടക്കാരി സുശാന്തിക ജയസിംഗെയുടേയും (1975), 

ദക്ഷിണ ആഫ്രിക്കക്കു വേണ്ടി കളിക്കുന്ന ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ക്രിക്കറ്റ് കളിക്കാരൻ   ക്വിന്റൺ ഡി കോക്കിന്റെയും (1992) ജന്മദിനം.!

77b7e215-fcaf-400c-b7c2-c837a9352cef

*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
********
പി. ഭാസ്കരനുണ്ണി ജ. (1926 -1994)
ഡോ.കെ. എം. പ്രഭാകരവാര്യർ ജ. (1933-2010)
ഹിദായത്തുള്ള  ജ. (1905 -1992)
ഏകനാഥ്‌ ഈശ്വരൻ ജ. (1910-1999) 
മുഷ്താക്ക് അലി ജ. (1914 -2005)
കെറി പാക്കർ ജ. (1937 -2005 )
ഹംഫ്രി ഡേവി ജ. (1778 -1829
എമിലി ഡു ചാറ്റ് ലറ്റ് ജ.(1706-1749)
അലക്സാണ്ടർ അഗാസി ജ. (1835-1910)

611d7eaa-64bd-44e6-826e-8b4ec472ad17

സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായിരുന്നു പി. ഭാസ്കരനുണ്ണി(17 ഡിസംബർ 1926 - 8 ഏപ്രിൽ 1994), 

ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ  ഡോ.കെ. എം. പ്രഭാകരവാരിയർ (17 ഡിസംബർ 1933 - 10 ജനുവരി 2010), 

സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച ഉപരാഷ്ട്രപതിയും സുപ്രീം കോടതിയിലെ  പതിനൊന്നാമത്തെതും ആദ്യ മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന   മുഖ്യന്യായാധിപനും (ചീഫ് ജസ്റ്റിസും) ആയിരുന്ന മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992),

448445e9-240a-4acb-a851-e9960a28c8b9

പാലക്കാട്‌ സ്വദേശിയും   അമേരിക്കയില്‍ ബെര്‍കിലിയില്‍ വിസിറ്റംഗ്‌ പ്രൊഫസറും കാലിഫോര്‍ണിയയില്‍ ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുകയും അമേരിക്കയില്‍ ഗാന്ധിയെകുറിച്ച് പുസ്തകങ്ങള്‍ രചിച്ച് സ്വന്തം നീലഗിരി പ്രസ്സില്‍ പ്രസിദ്ധീകരിക്കുകയും രാമഗിരി ആശ്രമം സ്ഥാപിക്കുകയും ചെയ്ത ഏകനാഥ്‌ ഈശ്വരൻ (ഡിസംബര്‍ 17, 1910 – ഒക്ടോബര്‍ 26, 1999), 

ഇന്ത്യക്കു വേണ്ടി ആദ്യമായി വിദേശത്ത് സെഞ്ചുറി എടുത്ത ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനും ആദ്യമായി വേൾഡ് 11 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ഇൻഡ്യക്കാരനും ആയ സൈയദ് മുഷ്താക്ക് അലി  (17 ഡിസംബർ 1914 – 18 ജൂൺ 2005),

8793fb4f-feaa-406d-8664-04fee527c900

ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിക്കുകയും, വർണ വസ്ത്രങ്ങൾ, രാത്രി മത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കുകയും ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ മാധ്യമങ്ങളുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാനുമായിരുന്ന കെറി പാക്കർ എന്ന കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ (1937 ഡിസംബർ 17 - 2005 ഡിസംബർ 26) 

സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങൾ വേർതിരിക്കുകയും ക്ലോറിനും അയൊഡിനും മൂലകങ്ങളാണെന്ന് നിർണയിക്കുകയും ഖനിത്തൊഴിലാളികൾക്കു പ്രയോജനകരമായ സുരക്ഷാ വിളക്ക് കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തനായ ബ്രിട്ടിഷ് രസതന്ത്രജ്ഞൻ സർ ഹംഫ്രി ഡേവി (17 ഡിസംബർ 1778-29 മേയ് 1829 ), '

701edfe5-b105-4a8e-baa5-ebfd293f222a

യു.എസ്. സമുദ്ര-ജന്തു ശാസ്ത്രജ്ഞനും, സ്വിറ്റ്സർലണ്ട് കാരനും, അമേരിക്കൻ ഭൂഗണിതീയ (Geodetic) സർവേയിലെ ഉദ്യോഗസ്ഥനായി ഇദ്ദേഹം സേവനം നടത്തിവന്ന വ്യക്തിയും ആയ. 
അലക്സാണ്ടർ അഗാസി (ഡിസംബർ 17, 1835-    മാർച്ച് 27, 1910)

 ഫ്രഞ്ച് നാച്യുറൽ ഫിലോസഫറും, ഗണിതശാസ്ത്രജ്ഞയും, ഫിസിസ്റ്റ്, എഴുത്തുകാരിയും 
സർ ഐസക് ന്യൂട്ടന്റെ " പ്രിൻസിപ്പിയ” (Philosophiae Naturalis Principia Mathematica) എന്ന  ഗ്രന്ഥത്തിന്  വ്യാഖ്യാനം നൽകിയ വ്യക്തിത്വവുമായ എമിലി ഡു ചാറ്റ് ലറ്റ് (    17 ഡിസംബർ 1707-    10 സെപ്റ്റംബർ 1749) 

688ecaba-1e2d-4843-948f-cc70878f47b4

സ്മരണാഞ്ജലി!!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
സി.എൻ ശ്രീകണ്ഠൻ നായർ മ. (1928-1976)
 എ. ബാലകൃഷ്ണ വാര്യർ മ. (1917-1997 )
എൻ എസ്‌ പരമേശ്വരൻ പിള്ള മ.(1931-2010)
രാജേന്ദ്ര ലഹിരി മ. (1901-1927) 
പാപ്പാ ഉമാനാഥ് മ. (1931-2010)
തിലകം ഗോപാൽ മ. (2012)
പട്ടാഭി സിതാരാമയ്യ മ. (1880-1957)
ജലാലുദ്ദീൻ റൂമി  മ. (1207-1273) 
സൈമൺ ദെ ബൊളിവർ മ. (1783-1830) 
ലോർഡ് കെൽവിൻ മ. (1824 -1907)
വിക്ടർ  ഹെസ് മ. (1883 -1964)
കിം ജോങ് ഇൽ മ. (1942 -2011)
ലൂയിസ് ഹെൻറി മോർഗൻ മ. (1818-1881)
പതിമൂന്നാമത് ദലൈലാമ മ. (1876-1933)

985371f8-284c-4c26-9d8a-61730a8dbd5c

വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും , കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരും  ജില്ലാ ഇൻഫർമേഷൻ ഓഫീസറും, സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ നാടകത്രയങ്ങൾ അടക്കം പല നാടകങ്ങളും എഴുതിയ പ്രശസ്തനായ നാടകകൃത്ത് ആയിരുന്ന സി.എൻ. ശ്രീകണ്ഠൻ നായർ(1928 മാർച്ച് 31 -1976 ഡിസംബർ 17),

സാഹിത്യസംബന്ധിയായി നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും കവിതാനിരൂപണത്തിൽ  കൂടുതല്‍ താല്പര്യം കാണിക്കുകയും, തന്റെ നിരൂപണങ്ങളില്‍ ക്രാന്തദര്‍ശിയായ പണ്ഡിതനെ മാത്രമല്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും സൗമ്യവാക്കായ മികച്ച സഹൃദയത്വം  കാണിക്കുകയും ചെയ്ത അദ്ധ്യാപകന്‍, വാഗ്മി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ എ. ബാലകൃഷ്ണ വാര്യർ (1917 നവംബര്‍ 23-1997 ഡിസംബര്‍ 17),

5401607e-4bf5-4d41-b4fc-96c4dbe26325

ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയും കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രമായ   കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതുക യും ചെയ്തനടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന  എൻ എസ്‌ പരമേശ്വരൻ പിള്ള (1931 മെയ് 25-2010 ഡിസംബർ 17) ,

ദക്ഷിനെശ്വര്‍ ബോംബ്‌ കേസിലും കാകോരി ട്രെയിന്‍ റോബറിയിലും പങ്കെടുത്തതിനു ഗൂഡാലോചനയിലും പങ്കെടുത്തതിന് ബ്രിട്ടീഷ്‌ സര്‍ക്കാര്‍  തൂക്കികൊന്ന സ്വാതന്ത്ര സമര സേനാനി രാജേന്ദ്ര ലഹിരി (29  ജൂണ്‍ 1901 -ഡിസംബര്‍ 17, 1927) 

a440bd5a-58c4-46db-8d13-1cd6e6d3871e

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും,  തിരുവെരുമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും ചെയ്ത, തമിഴ്നാട്ടിലെ രാഷ്ട്രീയ, വനിതാവകാശ പ്രവർത്തക പാപ്പാ ഉമാനാഥ്( 5 ആഗസ്റ്റ് 1931 – 17 ഡിസംബർ 2010)

മുൻ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകനും മികച്ച വോളിബോൾ താരങ്ങളിലൊരാളുമായിരുന്ന തിലകം ഗോപാൽ   (:17 ഡിസംബർ 2012)

2965576c-1c52-49e1-9120-20e2c9ac9aba

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണറും ആയിരുന്ന ഭോഗരാജു പട്ടാഭി സീതാരാമയ്യ (നവംബർ 24, 1880 - ഡിസംബർ 17, 1959)

aea6f5df-ca99-43ef-86e2-ff95d5abb9e8

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്ന മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(1207-  ഡിസംബര്‍ 17, 1273) 

a820035d-db78-4d40-8776-25f9319f0860

ബൊളിവർ യുദ്ധങ്ങൾഎന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിക്കുകയും, കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്റും, വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും ആയിരുന്ന സൈമൺ ദെ ബൊളിവർ (ജൂലൈ 24, 1783-ഡിസംബർ 17, 1830)

cad801be-feb5-410d-9781-d0e0f23512ff

വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും   തെർമ്മോഡൈനാമിക്സിലെ   നിയമങ്ങളും കണ്ടു പിടിച്ച ബ്രിട്ടീഷ്  ഗണിത-ഭൗതിക ശാസ്ത്രജ്ഞനും  എഞ്ചിനീയറുമായിരുന്ന വില്യം തോംസൺ എന്ന ലോർഡ് കെൽവിൻ (26 June 1824 – 17 December 1907

d23f100b-ddd1-4684-88f8-ff12e365cb6e

കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും ഭൗതികശാസ്ത്രത്തിനുള്ള നോബൽ വിജേതാവുമായ വിക്ടർ ഫ്രാൻസിസ് ഹെസ്(24 ജൂൺ 1883 - 17 ഡിസംബർ 1964), 

കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികൾ വഹിച്ചിരുന്ന ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇൽ(16 ഫെബ്രുവരി 1941- 17 ഡിസംബർ 2011)

d2801f81-1c34-425d-af55-248a0145f1e6

സമൂഹങ്ങളെ ഒന്നിച്ചുനിർത്തുന്നതിൽ താൽപ്പര്യമുള്ളയാളും, ആദ്യകാല മാനുഷിക ഗാർഹിക സ്ഥാപനം മാതൃവംശകുലമാണ്, പിതൃാധിപത്യ കുടുംബമല്ല എന്ന ആശയം മുന്നോട്ടുവയ്ക്കുകയും,
ബന്ധുത്വവും സാമൂഹിക ഘടനയും, സാമൂഹിക പരിണാമ സിദ്ധാന്തങ്ങൾ, ഇറോക്വോയിസിന്റെ നരവംശശാസ്ത്രം എന്നിവയെ കുറിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പ്രശസ്തനായ റെയിൽറോഡ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന ഒരു പയനിയർ അമേരിക്കൻ നരവംശശാസ്ത്രജ്ഞനും സാമൂഹിക സൈദ്ധാന്തികനുമായിരുന്ന ലൂയിസ് ഹെൻറി മോർഗൻ (നവംബർ 21, 1818 - ഡിസംബർ 17, 1881),

debb991a-53cd-4ae7-90bf-59344ec0ba15

ടിബറ്റ് ബ്രിട്ടിഷുകാരുടെയും റഷ്യക്കാരുടെയും മത്സരത്തിന്റെ വേദിയായപ്പോൾ ഒരു ഇരുത്തം വന്ന രാഷ്ട്ര തന്ത്രജ്ഞനായി പ്രവർത്തിക്കുകയും ടിബറ്റിലേയ്ക്കുള്ള ബ്രിട്ടീഷ് കടന്നു കയറ്റ‌ത്തെ തടയുകയും ചെയ്ത ടിബറ്റിലെ പതിമൂന്നാമത് ദലായ് ലാമ ആയിരുന്ന തുബ്ടെൻ ഗ്യാറ്റ്സോ  (1876 ഫെബ്രുവരി 12 – 1933 ഡിസംബർ 17),

e12f57e4-d0e6-4928-b13e-218b14632248

ചരിത്രത്തിൽ ഇന്ന്..
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
497 BC - ആദ്യത്തെ സാറ്റർനാലിയ ആഘോഷം പുരാതന റോമിൽ ആഘോഷിച്ചു.

1398 - തുർക്കിക്കാരനായ തിമൂർ ഡൽഹി പിടിച്ചടക്കുന്നു.

e06f18ca-f5aa-47fd-9ad0-baf1cdb6e679

1837 - സെന്റ് പീറ്റേഴ്സ്ബർഗിലെ ശീതകാല കൊട്ടാരത്തിൽ ഉണ്ടായ തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.

1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാ‍രൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.

df918a44-fd25-46c2-bff0-399e056bdf6c

1903 - റൈറ്റ് സഹോദരന്മാർ ഫ്ലെയർ എന്ന വാഹനത്തിൽ ആദ്യത്തെ ആകാശ പറക്കൽ നടത്തി.

1928 - ഭഗത് സിങ്ങും കൂട്ടരും സാന്റേഴ്സണിനെ വധിച്ചു. ലാലാജിയുടെ ഘാതകനായ ജയിംസ് സ്കോട്ടിനെയായിരുന്നു വിപ്ലവകാരികൾ ലക്ഷ്യം വച്ചിരുന്നത്.

ecefc775-0077-4500-8b75-75ff7351fed4

1960 - മ്യൂണിക്കിൽ C-131 അപകടം: വിമാനത്തിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.

1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.

1965 - ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പത്രമായി (946 പേജിൽ) ഒരു ദിവസത്തെ പത്രം ഇറക്കി ന്യൂയോർക്ക് ടൈംസ് ചരിത്രം സൃഷ്ടിച്ചു.

ed6d7ae1-a01b-4ed6-bcdf-eb8f8c1f0b41

1970 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം.

1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം

1980 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി

1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.

ee865030-d2d4-46ab-b9ea-99ef11498646

1993 - എഴുത്തുകാരി തസ്ലിമ നസ്റീനെതിരെ ബംഗ്ലാദേശിൽ തീവ്രവാദികൾ ഫത്വ പുറപ്പെടുവിച്ചു.

2005 - ഭൂട്ടാൻ രാജാവ് ആയിരുന്ന ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് സ്ഥാനത്യാഗം ചെയ്തു.

2009 - എം.വി. ഡാനി എഫ് II ലെബനാൻ തീരത്ത് മുങ്ങി. അതിലുണ്ടായിരുന്ന 44 ആൾക്കാരും 28,000 മൃഗങ്ങളും കൊല്ലപ്പെട്ടു.

2010 - മുഹമ്മദ് ബൂഅസിസി സ്വയം തീകൊളുത്തി. ഈ പ്രവൃത്തി തുണീഷ്യൻ വിപ്ലവത്തിനും വ്യാപകമായ അറബ് വസന്തത്തിനും ഉത്തേജകമായി.

f01a7592-8d6d-426a-9718-7c10bbed2a6b

2012 - നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി.

2013 - വയനാട്ടിലെ കൃഷ്ണഗിരിയിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം കേരള ഗവർണർ നിഖിൽ കുമാർ നാടിന് സമർപ്പിച്ചു.

2014 - യുണൈറ്റഡ് സ്റ്റേറ്റ്‌സും ക്യൂബയും 1961-ൽ വിച്ഛേദിച്ചതിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു.

fa3541e4-1843-4c26-9e4a-32ddbfffcf75

2020 - മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം ജർമൻ ഫുട്ബോ‍ൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക് ലഭിച്ചു. 

2020 - യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു.

      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment