ഇന്ന് ഡിസംബര്‍ 24: ദേശിയ ഉപഭോക്തൃദിനം ! ബിജുകുട്ടന്റേയും അനില്‍ കപൂറിന്റെയും ജന്മദിനം : കുടലിലെ ട്യൂമര്‍ നീക്കുന്നതിനുള്ള ലോകത്തിലെ ആദ്യ ശസ്ത്രക്രിയ നടന്നതും ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

1201 ധനു 9
അവിട്ടം  / ചതുർത്ഥി
2024 ഡിസംബർ 24, 
ബുധൻ

ഇന്ന്;

* ദേശീയ ഉപഭോക്തൃ അവകാശ ദിനം ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 24-ന് ഈ ദാനം ആഘോഷിക്കുന്നു. ഇത് ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം 1986 ഡിസംബർ 24 ൽ പ്രാബല്യത്തിൽ വന്നതിന്റെ ഓർമ്മയ്ക്കായാണ് ആചരിയ്ക്കുന്നത്.

0d52b2c2-7d7d-4d47-98ba-5d79f30322e6

' ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവൽക്കരിക്കാനും ന്യായമായ വ്യാപാര രീതികൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. ( 'അതേസമയം, മാർച്ച് 15-നാണ് ലോകമെമ്പാടും 'ലോക ഉപഭോക്തൃ അവകാശ ദിനം'  ആചരിക്കുന്നത്.) '
'
ഉപഭോക്താക്കൾക്ക് ന്യായമല്ലാത്ത കച്ചവടങ്ങൾ, വിലവർദ്ധനവ്, മായം ചേർക്കൽ, ഉപഭോക്കാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.  'ഇ-കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ് ഇന്നത്തെ ഉപഭോക്തൃ ദിനത്തിൻ്റെ ചിന്താവിഷയം ''. 

5e37f8a6-2409-4623-9e11-24b26e346cf7

*ലാസ്റ്റ് മിനിട്ട് ഷോപ്പേഴ്‌സ് ഡേ![കൃസ്മസിൻ്റെ 'അവസാന നിമിഷത്തെ അവധിക്കാല ഷോപ്പിംഗിൻ്റെ ത്രില്ലിൽ തഴച്ചുവളരുന്ന എല്ലാവർക്കും ലാസ്റ്റ് മിനിട്ട് ഷോപ്പേഴ്‌സ് ഡേ ഒരു സജീവമായ ആഘോഷമാണ്. വിവിധ കാരണങ്ങളാൽ, ക്ലോക്ക് കുറയുമ്പോൾ, അവധിക്കാല സമ്മാന ലിസ്റ്റുകൾ പൂർത്തിയാക്കാൻ തിരക്കുകൂട്ടുന്ന ആളുകളെ ഈ ദിവസം ഒരുമിച്ച് കൊണ്ടുവരുന്നു.]

*  ക്രിസ്തുമസ്‌ സന്ധ്യ ![Christmas Eve ; യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ഉത്സവം ]

5ddaabd5-a260-40f8-8fb4-69223e75f057

* ആഗ്ലോ സാക്സൺ പാഗനിസം:  മോഡ്രാനിറ്റ് (മാതൃദിനം) !
**************
[6-7 നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനിറ്റിക്കു മുൻപുള്ള മതം ]

* ലിബിയ: സ്വാതന്ത്ര്യ ദിനം !
* റഷ്യ: ഇസ്മൈൽ പട്ടണം പിടിച്ചക്കിയ ദിനം !

*

2f51b3ff-cba3-421e-90a6-f9f659f4b9b3
ദേശീയ എഗ്നോഗ് ദിനം ! [National Eggnog Day;  ക്രിസ്‌മസിന്റെ തലേന്ന് ഹോളിഡേ ടോസ്റ്റ് ഉയർത്തുന്നു. എഗ്ഗ് മിൽക്ക് പഞ്ച് എന്നും അറിയപ്പെടുന്ന എഗ്ഗ്‌നോഗ് അവധിക്കാലത്ത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള ഒരു ജനപ്രിയ പാനീയമാണ്.]  

*  ഇന്നത്തെ മൊഴിമുത്ത്‌
 ്്്്്്്്്്്്്്്്്്്‌്‌്‌

2d74b650-011a-4135-87e0-3973527666c3
''അപ്പാവം ജീവിച്ച നാളവനെത്തുണക്കാഞ്ഞോര്‍

തല്‍പ്രാണനെടുത്തപ്പോള്‍ താങ്ങുവാന്‍ മുതിര്‍ന്നെത്തീ

പെരിയോര്‍കളെപ്പോലെ ചെറിയോര്‍കളും മന്നില്‍

മരണത്തിന്നു ശേഷം മാലോകര്‍ക്കിഷ്ടം ചേര്‍പ്പൂ

മാവു വെട്ടുന്നൂ ചിലര്‍ വേലി തട്ടുന്നൂ ചിലര്‍

ആവതും വിധവയെ ആശ്വസിപ്പൂ ചിലര്‍

വിശ്രുതമയല്‍ പ്രഭുഗേഹത്തിന്‍ കാരുണ്യത്താല്‍

കച്ച വാങ്ങുവാനുള്ള കാശുമങ്ങെത്തിച്ചേര്‍ന്നു''

   [ - കടത്തനാട്ട്‌ മാധവിയമ്മ ]
*************
ഇന്നത്തെ പിറന്നാളുകാർ
*"*******

6b803024-fa01-4fd8-89f8-e4927066f8ba

2007ല്‍ പുറത്തിറങ്ങിയ പോത്തന്‍ വാവ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത്‌ തുടക്കം കുറിക്കുകയും ഛോട്ടാ മുംബൈ, ഗോദ, ആന്‍മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളിൽ ശ്രദ്ധേയനാവുകയും ചെയ്ത ചലച്ചിത്രതാരം ബിജുകുട്ടന്റേയും (1976),

ബോളിവുഡ് സിനിമാതാരം  അനിൽ കപൂറിന്റെയും(1959),

08be7d8a-0562-49f0-be6c-7c0630dff1a2

ചായില്യം, ഇവൻ മേഘരൂപൻ,   വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള അനുമോളിന്റെയും (1987),

ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ലെഗ് സ്പിൻ ബൗളറുമായ ഭാരതീയ ക്രിക്കറ്റ് കളിക്കാരൻ പിയുഷ് ചാവ്ളയുടെയും(1988),

7e0a35cf-0aa0-484c-bfca-9120fefe0f51

അഫ്‌ഗാനിസ്ഥാന്റെ പന്ത്രണ്ടാമത്തെ പ്രസിഡണ്ട് ആയിരുന്ന ഹമീദ് കർസായുടെയും (1957) ,

"അമേരിക്കൻ ഐഡൽ" എന്ന ജനപ്രിയ ആലാപന മത്സര പരിപാടിയുടെ അവതാരകനായി ആദ്യം ജനശ്രദ്ധ പിടിച്ചുപറ്റുകയും ക്യാമറയ്ക്ക് മുന്നിലുള്ള  ആകർഷണീയതയും വൈദഗ്ധ്യവും പെട്ടെന്ന്  പ്രശസ്തൻ ആക്കുകയും  ഹോസ്റ്റിംഗിന് അപ്പുറം, ഒരു നിർമ്മാതാവെന്ന നിലയിലും വിജയിച്ച അമേരിക്കൻ ടെലിവിഷനിലും റേഡിയോയിലും സ്വാധീനമുള്ള സാന്നിധ്യത്തിന് പേരുകേട്ട 
റയാൻ സീക്രസ്റ്റിന്റെയും (1974),

7a86e86d-90f3-498a-8c51-29fd561f803d

സ്റ്റൈലിഷ് ഹാൻഡ്‌ബാഗുകൾക്ക് പേരു കേട്ട പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനർ കേറ്റ് സ്പേഡിന്റെയും (1962) ജന്മദിനം.!

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ ചില പൂർവ്വികർ
********
സി.പി. ശ്രീധരൻ  ജ. ( 1932 -1996)
കുതിരവട്ടം പപ്പു ജ. (1936- 2000)
മുഹമ്മദ് റഫി ജ. (1924 –1980)
'ജെയിംസ്  ജൂൾ  ജ. ( 1818 – 1889)
'എമ്മാനുവൽ ലാസ്കർ ജ. (1868 – 1941)
ഹോവാർഡ്  ഹ്യൂസ് ജ .(1905-1976) '
അവ ലവീനിയ ഗാർഡ്നർ ജ.(1922 -  1990) '
'ഷാരോൺ ഫാരെൽ  
(ഡിസംബർ 24, 1940 - 2023 മെയ് 15).

6f520ce9-83bf-437d-89fc-2d2fe9de92c4
'........................
കേരളത്തിലെ പ്രമുഖ സാഹിത്യ - സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു സി.പി. ശ്രീധരൻ
 ( 24 ഡിസംബർ 1932 - 24 ഒക്ടോബർ1996)

അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ, നരസിംഹം തുടങ്ങി  1500-ഓളം ചിത്രങ്ങളിൽ    ഹാസരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും (ഒരു സ്പാനറും താമരശ്ശേരി ചുരവും കൊണ്ട് പ്രേക്ഷക മനസ്സുകളെ ഒന്നടങ്കം വാരി പുൽകിയ ഒരഭിനേതാവ്)  കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെയും അവതരിപ്പിച്ച  പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു (1936 ഡിസംബർ 24-2000 ഫെബ്രുവരി, 25 )

8ad4e36a-4e17-4b33-bb08-ed510ede0de3

ഹിന്ദി ചലച്ചിത്രപിന്നണി ഗായകരിലെ മുടിചൂടാ മന്നനായിരുന്ന മുഹമ്മദ് റഫി(ഡിസംബർ 24, 1924- ജൂലൈ 31, 1980).

സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ ആദ്യമായി  പ്രസ്താവിച്ച പ്രശസ്തനായ ബ്രിട്ടീഷ്  ഭൗതികശാസ്ത്രജ്ഞൻ ജെയിംസ് പ്രെസ്കോട്ട് ജൂൾ( 1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11).  

0177c634-e8cb-4e1e-a902-5c3a0db8879d

ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും രചിച്ച, ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമുള്ള , ഗണിതശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്ന   ലോക ചെസ്സ് ചാമ്പ്യനായിരുന്ന.   എമ്മാനുവൽ ലാസ്കർ (ഡിസംബർ:24, 1868 – ജനുവരി 11, 1941) ,

ഒരു അമേരിക്കൻ എയ്‌റോസ്‌പേസ് എഞ്ചിനീയർ, വ്യവസായി, ചലച്ചിത്ര നിർമ്മാതാവ്, നിക്ഷേപകൻ, മനുഷ്യസ്‌നേഹി, പൈലറ്റ് എന്നീ നിലയിൽ പ്രശസ്തനും ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളും  എന്നാൽ ഒബ്സസീവ്- കംപൾസീവ് ഡിസോർഡർ എന്ന മാരകമായ ഒരുരോഗത്താൽ പിന്നീടുള്ള ജീവിതത്തിൽ, വിചിത്രമായ പെരുമാറ്റത്തിനും ഏകാന്തമായ ജീവിതശൈലിയ്ക്കും  അറിയപ്പെട്ട ഹോവാർഡ് റോബാർഡ് ഹ്യൂസ് ജൂനിയർ (ഡിസംബർ 24, 1905 - ഏപ്രിൽ 5, 1976)

14e25b02-35a8-4945-9014-7f986e17c822

1941 ൽ മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുമായി ഒരു കരാറിൽ ഒപ്പുവെച്ച് ദ കില്ലേഴ്സ് (1946) എന്ന സിനിമയിലെ വേഷത്തിലൂടെ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ട ; 1953 ൽ പുറത്തിറങ്ങിയ മൊഗാംബോ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും മറ്റ് ചിത്രങ്ങളിലെ ചില പ്രധാന വേഷങ്ങളുടെ പേരിൽ ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചിക്കുകയും ചെയ്ത, ഒരു അമേരിയ്ക്കൻ നടിയും ഗായികയുമായ "അവ ലവീനിയ ഗാർഡ്നർ "(ഡിസംബർ 24, 1922 - ജനുവരി 25, 1990) 

ഒരു അമേരിക്കൻ സിനിമാ, ടെലിവിഷൻ താരവും ബാലെ നർത്തകിയുമായിരുന്ന.  ഷാരോൺ ഫാരെൽ  (ഡിസംബർ 24, 1940 - 2023 മെയ് 15). '

10b0bacf-9e72-42b0-b1b2-47ff5b9500ec

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കടത്തനാട്ട് മാധവിയമ്മ മ. (1909-1999)
ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ മ. (1899- 1966)
പിസി കോരുത് മ. (1910-1967)
എസ്. കുമാരൻ  മ. (1923 -1991)
എം.സി. എബ്രഹാം മ. (1918 -1997)
സി.കെ.വിശ്വനാഥൻ മ. ( 2002)
ഇ.വി.രാമസ്വാമി നായ്കർ മ. (1879-1973)
എം ജി ആർ  മ. ( 1917–1987)
വാസ്കോ ഡ ഗാമ മ. (1460/1469-1524)
തൊഷീരോ മിഫൂൻ മ. (1920 -1997)
സാമുവൽ പി. ഹണ്ടിങ്ടൺ മ. (1927-2008)
ഹാരോൾഡ്‌ പിന്റർ മ. (1930 - 2008 )
'റിച്ചാർഡ് ആദംസ് മ'(1920 - 2016), ''
കെ.എസ് സേതുമാധവൻ (1931- 2021)

9ea74276-de66-4055-8edf-6fef9e4276c4

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കടത്തനാട്ട് മാധവിയമ്മ(1909-24 ഡിസംബർ1999), '

പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവും  ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത സുകുമാരകവി ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (   ഒക്ടോബർ 23, 1899- ഡിസംബർ 24, 1966),

233d6946-5671-49f3-9d5f-2bbe9638bd94

പത്രപ്രവർത്തകനും ചെറുകഥാ കൃത്തും ആയിരുന്ന പി.സി കോരുത് ( 1910-24 ഡിസംബർ 1967),

പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ(25 ഫെബ്രുവരി 1923 - : 24 ഡിസംബർ 1991),

8141f77a-6e65-4ba6-907e-7ea819bef311

മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്, ക്നാനയ മഹാജനസഭ ജനറൽ സെക്രട്ടറി, സ്വാതന്ത്ര സമര സേനാനി, കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി, കെ.പി.സി.സി. എക്സിക്യൂട്ടിവ് കമ്മറ്റിയംഗം, കെ.റ്റി.ഡി.സി. മേധാവി, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ബാങ്ക് ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഒന്നാമത്തെയും രണ്ടാമത്തേയും കേരള നിയമസഭയിൽ അംഗമായിരുന്ന കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകൻ എം.സി. എബ്രഹാം (ജൂൺ 1918-ഡിസംബർ 24 -1997),

ചെത്തു തൊഴിലാളി യൂണിയന്‍ പ്രസിഡന്റും, സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും  നിയമസഭയില്‍ വൈക്കത്തു നിന്നുളള ആദ്യ കമ്മ്യൂണിസ്റ്റ്  എം.എല്‍.എയുമായിരുന്ന സി.കെ വിശ്വനാഥൻ
 ( - 24 ഡിസംബർ 2002),

217318ff-32cb-42a2-9ab1-398630365f46

 ജാതിക്കെതിരെ അണ്ണാ ദുരൈക്കൊപ്പം പോരാടി ദ്രാവിഡ കഴകം രൂപികരിച്ച തന്തൈപെരിയാേർ എന്ന് അറിയപ്പെട്ടിരുന്ന ഇ.വി.രാമസ്വാമി നായ്ക്കർ (സെപ്റ്റെംബർ 17, 1879-ഡിസംബർ 24, 1973),

 തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും, തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ പുരൈട്ചി തലൈവർ (വിപ്ലവ നായകൻ)  ഭാരതരത്ന, ഭരത് മരതൂർ ഗോപാലമേനോൻ രാമചന്ദ്രൻ (ജനുവരി 17, 1917–ഡിസംബർ 24, 1987), 

പടിഞ്ഞാറൻ രാജ്യങ്ങളും പൌരസ്ത്യ സംസ്കാരവുമായിട്ടുള്ള ബന്ധത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായി 1498-ൽ  ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തി  കോഴിക്കോടിനടുത്തുള്ള കാപ്പാട്‌ എത്തിയആദ്യത്തെ പോർച്ചുഗീസ് നാവികനും യൂറോപ്യൻ നാവിക പര്യവേഷകനുമായ വാസ്കോ ഡ ഗാമ (1460- ഡിസംബർ 24, 1524) 

1722f579-6680-4c1a-bf09-71456b16b1ea

2) ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ  അഭിനയ രംഗത്തേക്ക് വരികയും വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും   കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജപ്പാൻകാരനായ ചലച്ചിത്രനടൻ തൊഷീരോ മിഫൂൻ(ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997)

ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം)  എന്ന ശീതയുദ്ധത്തിനുശേഷമുള്ള   ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള    പ്രബന്ധത്തിലൂടെ ശ്രദ്ധേയനായ   യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാല യിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറു മായിരുന്ന സാമുവൽ പി. ഹണ്ടിങ്ടൻ (1927 ഏപ്രിൽ 18-2008 ഡിസംബർ 24),

265ce3fa-caa3-440a-b684-2a1e220de1bd

ദ്‌ ബർത്ത്ഡേ പാർട്ടി', 'ദ്‌ കെയർ ടേക്കർ'  തുടങ്ങിയ നാടകങ്ങൾ രചിച്ച്,  നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്ന്  നോബൽ പുരസ്കാര കമ്മിറ്റി വിശേഷിപ്പിച്ച ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനു മായിരുന്ന ഹാരോൾഡ്‌ പിന്റർ(ഒക്ടോബർ 10, 1930 - ഡിസംബർ 24, 2008 ),

ദി ഗേൾ ഇൻ എ സ്വിംഗ്, ഷർഡിക്, ദി പ്ലേഗ് ഡോഗ്സ് തുടങ്ങിയ കൃതികൾ രചിച്ച ഇഗ്ലീഷ് സാഹിത്യകാരൻ റിച്ചാർഡ് ആദംസ് (1920 മെയ് 9 - ഡിസംബർ 24, 2016),

ഹിന്ദി തമിഴ് തെലുഗു കന്നഡ മലയാളം ഭാഷകളിൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രഗത്ഭനും പ്രസിദ്ധനുമായ ഒരു സംവിധായകനും തിരക്കഥാകൃത്തും, എം.ജി.ആർ,  എൻ ടി ആർ, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെയും ഒരു കാലഘട്ടത്തിൽ സംവിധാനം ചെയ്ത് ചലച്ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞ ഏക സംവിധായകനും, നർത്തകനും നൃത്തസംവിധായകൻ്റെ സഹായിയുമായി പ്രവർത്തിച്ചിരുന്ന ആദ്യത്തെ പാൻ-ഇന്ത്യൻ താരം കമലഹാസനെ ആദ്യമായി തിരശ്ശീലയ്ക്കുമുന്നിൽ നായകനായി എത്തിയ്ക്കാൻ കഴിഞ്ഞ സംവിധായകനുമായ കെ.എസ്. സേതുമാധവൻ.  എന്ന കുരുക്കൾപ്പാടം സുബ്രഹ്മണ്യൻ സേതുമാധവൻ (15 മെയ് 1931 2021 ഡിസംബർ 24) ൻ്റെയും ചരമദിനം 

a7113f67-3697-49ac-8a6a-981f60abd63c

*******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1737 - ഭോപ്പാൽ യുദ്ധത്തിൽ മറാത്തകൾ മുഗൾ സാമ്രാജ്യത്തിന്റെ സംയുക്ത സേനയെയും ജയ്പൂരിലെ രജപുത്രരെയും ഹൈദരാബാദിലെ നൈസാമിനെയും അവധിലെ നവാബിനെയും ബംഗാളിലെ നവാബിനെയും പരാജയപ്പെടുത്തി.

1800 - നെപ്പോളിയനെതിരെ വധശ്രമം.

1809 - കുടലിലെ ട്യൂമർ നീക്കുന്നതിനുള്ള ലോകത്തിലെ ആദ്യ ശസ്ത്രക്രിയ USAൽ നടന്നു.

d0117861-6ee8-4209-8b86-b1b720b788dc

1814 - യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും പ്രതിനിധികൾ ബെൽജിയത്തിൽ 1812 ലെ യുദ്ധം അവസാനിപ്പിക്കാൻ ഗെന്റ് ഉടമ്പടി ഒപ്പുവച്ചു.

1818 - Fraz Xavier Gruber രചിച്ച ക്രിസ്മസ് കരോൾ സയലന്റ് നൈറ്റ് ഓസ്ട്രിയയിൽ അരങ്ങേറി.. ‘

1865 - ആറ് മുൻ കോൺഫെഡറേറ്റ് സൈനിക ഉദ്യോഗസ്ഥർ ചേർന്ന് യുഎസിലെ ടെന്നസിയിൽ വംശീയ വിദ്വേഷ ഗ്രൂപ്പായ കു ക്ലക്സ് ക്ലാൻ (കെകെകെ) രൂപീകരിച്ചു.

1877 - തോമസ് എഡിസൺ ഫോണോഗ്രാഫിന് പേറ്റന്റ് ഫയൽ ചെയ്തു.

1889 - ഡാനിയൽ സ്റ്റോവറും വില്യം ഹാൻസും സൈക്കിളിന് ബാക്ക് പെഡൽ ബ്രേക്ക് ഉപയോഗിച്ച് പേറ്റന്റ് നേടി.

b9862176-4b75-4fee-ba8e-14e0f045d28d

1914 - ക്രിസ്മസ് തലേന്ന് പ്രമാണിച്ച് ഒന്നാം ലോക മഹായുദ്ധത്തിൽ വെടിനിർത്തൽ.

1923 - അൽബേനിയ റിപ്പബ്ലിക്കായി.

1932 - മുലൂർ ദിവാകര പണിക്കരുടെ നേതൃത്വത്തിൽ പ്രഥമ 'ശിവഗിരി തീർഥാടനം' തുടങ്ങി.

1936 - ആദ്യത്തെ റേഡിയോ ആക്ടീവ് ഐസോടോപ്പ് മരുന്ന് നൽകി.

1940 - യുദ്ധം നിർത്താൻ അഭ്യർഥിച്ച് പ്രിയ സുഹൃത്തേ എന്ന് അഭ്യർഥിച്ച് മഹാത്മജി ഹിറ്റ്ലർക്ക് കത്തെഴുതി.

1941 - രണ്ടാം ലോക മഹായുദ്ധം; ജപ്പാന്റെസൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി.

b68e11c5-80e7-42f2-8946-d328c5de3fcd

1943 - അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ സഖ്യസേനയുടെ ജനറൽ ഐസൻഹോവർ സുപ്രീം കമാൻഡറായി.

1951 - ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.

1970-ൽ, വാൾട്ട് ഡിസ്നിയുടെ ക്ലാസിക് ആനിമേറ്റഡ് മ്യൂസിക്കൽ "ദി അരിസ്റ്റോക്രാറ്റ്സ്" പുറത്തിറങ്ങി, ഫിൽ ഹാരിസ്, ഇവാ ഗബോർ, ഹെർമിയോൺ ബാഡ്‌ലി, സ്റ്റെർലിംഗ് ഹോളോവേ, സ്കാറ്റ്മാൻ ക്രോതേഴ്‌സ് എന്നിവരുടെ ശബ്ദങ്ങൾ ഉണ്ടായിരുന്നു.

1979 - സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ഇന്ധനം നൽകുന്നതിനായി അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുകയും ഒരു പതിറ്റാണ്ട് നീണ്ട സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിന് തുടക്കമിടുകയും ചെയ്തു.

1996 - ജർമ്മൻ ഫുട്ബോൾ താരം മത്തിയാസ് സമ്മർ ബാലൺ ഡി ഓർ പുരസ്കാരം നേടിയതിന് ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി പ്രഖ്യാപിക്കപ്പെട്ടു.

ab07f33b-9a13-48de-a00c-51fcaa7b780f

1999 - 190 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ലേക്ക് യാത്ര തിരിച്ച എയർലൈൻസ്‌ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കി.
ഡിസംബർ 31 ന് രക്ഷപ്പെട്ട 190 പേരെ വിട്ടയച്ചതോടെയാണ് സംഭവം അവസാനിച്ചത് (ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു). 

2000 - വിശ്വനാഥൻ ആനന്ദ് ആദ്യമായി ലോക ചെസ് ചാമ്പ്യനായി.

2002 - ഡെൽഹി മെട്രോ പ്രവർത്തന മാരംഭിച്ചു.

2003 - മാഡ്രിഡിലെ തിരക്കേറിയ ചമാർട്ടിൻ സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് 3:55 ന് 50 കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള ETA യുടെ ശ്രമം സ്പാനിഷ് പോലീസ് പരാജയപ്പെടുത്തി . 

2005 - ചാഡ്-സുഡാൻ ബന്ധം : ഡിസംബർ 18-ന് അഡ്രെയിൽ നടന്ന ആക്രമണത്തിൽ 100 ​​ഓളം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ചാഡ് സുഡാനെതിരെ യുദ്ധം പ്രഖ്യാപിച്ചു . 

ed7d4624-94d0-43e4-a1ad-4f9006b47f90

2008 - ഉഗാണ്ടൻ റിബൽ ഗ്രൂപ്പായ ലോർഡ്സ് റെസിസ്റ്റൻസ് ആർമി , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സിവിലിയന്മാർക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചു , 400-ലധികം പേരെ കൂട്ടക്കൊല ചെയ്തു .

2018 - ഒരു ഹെലികോപ്റ്റർ അപകടത്തിൽ മെക്സിക്കോയിലെ പ്യൂബ്ലയിലെ ആദ്യ വനിതാ ഗവർണറായ മാർത്ത എറിക്ക അലോൺസോയും മുൻ ഗവർണറായ അവളുടെ ഭർത്താവ് റാഫേൽ മൊറേനോ വാലെ റോസാസും മരിച്ചു . 

f1380cdd-77d5-42f4-a92b-803d3e4617a1

2021 - ബർമീസ് സൈനിക സേന മോ സോ കൂട്ടക്കൊല നടത്തി , കുറഞ്ഞത് 44 സാധാരണക്കാരെ കൊന്നു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment