ഇന്ന് ജനവരി 1, പുതു വർഷ ആരംഭം. ലോക സമാധാന ദിനവും ലോക കുടുംബ ദിനവും ഇന്ന്, മഞ്ഞളാംകുഴി അലിയുടെയും വിദ്യ ബാലന്റെയും രമ്യ നമ്പീശന്റെയും ജന്മദിനം. ബി.സി. - ജൂലിയൻ കലണ്ടർ  നിലവിൽവന്നതും റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറിയതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project

/.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

1201 ധനു 17
 രോഹിണി/ ത്രയോദശി
2026 ജനവരി 1,
വ്യാഴം.

ഇന്ന് ;

* ശിവഗിരി തീർത്ഥാടനം - സമാപനം!

      * ക്രിസ്തുവർഷം (2026) ആരംഭം !

.         *പുതുവത്സര ആശംസകൾ !
.        ്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
[New Year’s Day ;  'പുതിയ വർഷം ആരംഭിക്കുമ്പോൾ, ജീവിതത്തിൽ നല്ല നല്ല ലക്ഷ്യങ്ങൾ പുന:സ്ഥാപിക്കാനും, നല്ല നല്ല മാറ്റങ്ങൾ ജീവിതത്തിൽ വരുത്താനും പറ്റിയ സമയമാണിത്.  ആ ഉദ്ദേശലക്ഷ്യത്തോടെ ഒരു വർഷം ആരംഭിക്കുക, ഈ വർഷം നിങ്ങൾക്ക് ഏറ്റവും മികച്ചതാവട്ടെ!]

0df55d17-c57e-4ef0-984d-ea0c5207d20e

*ലോക സമാധാന ദിനം![World Day of Peace ;  'എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമ്പത്തും സമാധാനവും പ്രദാനം ചെയ്യുന്ന ദയയും കരുണയും ഉള്ള ഒരു ലോകത്തെ സങ്കൽപ്പിക്കുക;  എല്ലാവർക്കും ഒരു നല്ല ഭാവി സൃഷ്ടിക്കാൻ അത്തരം ആളുകൾ ഒത്തുചേരുന്ന സ്ഥലം.  ഇന്നത്തെ ആധുനിക യുഗത്തിൽ, ലോകത്ത് സമാധാനം ഉണ്ടായിരിക്കുക എന്ന ആശയം ബുദ്ധിമുട്ടുള്ളതോ യാഥാർത്ഥ്യ ബോധമില്ലാത്തതോ ആയി തോന്നിയേക്കാം.  എന്നാൽ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒത്തുചേരാൻ കഴിയുന്ന ആ ഒരു നല്ല കാലത്തിനായി പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നു, നമുക്കും പ്രതീക്ഷിയ്ക്കാം]

3d913c3d-c011-43fa-ab2a-1edb932ecf54

*  ലോക കുടുംബ ദിനം ! [Global Family Day ;  ആഗോള കുടുംബദിനത്തിനായി ഒരു ദിനം.' ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള കുടുംബ സംവിധാനത്തിൻ്റെ ഒരു നാഴികക്കല്ലായി ഒരു കുടുംബം  അതിൻ്റെ പ്രാധാന്യം ആഘോഷിക്കാൻ ഒരു ദിനം.]

*പ്രതിബദ്ധത ദിനം ![Commitment Day; 'നൽകിയ വാഗ്ദാനങ്ങളിൽ ഉറച്ചുനിൽക്കുകയും അത് ചെയ്ത് കാണിക്കുകയും ചെയ്യുക. അതിനു വേണ്ടിയുള്ള നിങ്ങളുടെ സമർപ്പണം ആഴമേറിയതാണെന്ന് ഇന്നേ ദിവസം നമ്മെ ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം.]

3a7ee8ec-fd58-4a18-ba66-6d088848d96d

*യൂറോ ദിനം  ![Euro Day ;'യൂറോപ്പിലുടനീളം യാത്ര ചെയ്യാൻ വിനിമയം ചെയ്യാൻ ഒരു കറൻസി, അത് ആ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ തമ്മിലുള്ള ഐഖ്യത്തെ സൂചിപ്പിയ്ക്കുന്നു ഇത് പലപ്പോഴും സഞ്ചാരികൾക്ക് നൽകുന്ന സൗകര്യം വളരെ വലുതാണ്.]

* ആർമി മെഡിക്കൽ കോർപ്പസ്  സ്ഥാപക ദിനം !
* അഫ്ഗാനിസ്ഥാൻ:  ജന്മദിനം  അറിയാത്ത അഫ്ഗാന്‍കാരുടെ  കൂട്ടപ്പിറന്നാള്‍ ദിനം !
* ക്യുബ: വിപ്ലവത്തിന്റെ വിജയ ദിനം!
* ഇറ്റലി: ഭരണഘടന ദിനം!
* ലിത്തുവാനിയ: പതാകദിനം 
* ബ്രൂണെ, കാമറൂൺ, ഹൈത്തി,
  സുഡാൻ : സ്വാതന്ത്ര്യ ദിനം !
* ടാൻസാനിയ: ദേശീയ വൃക്ഷാരോപണ  ദിനം !
*ഹെയ്തി സ്വാതന്ത്ര്യ ദിനം !
 *എല്ലിസ് ദ്വീപ് ദിനം !

2a483c91-c5b6-46fa-957f-f211fc46c9d2
.
* ദേശീയ 'ബ്ലഡി മേരി' ദിനം![National Bloody Mary Day ; 'ഉന്മേഷ ദായകമായ തക്കാളി ജ്യൂസും വോഡ്ക കോക്ടെയ്ലും ഉപയോഗിച്ച് നിങ്ങളുടെ പ്രഭാതം ആരംഭിക്കുക, വ്യത്യസ്ത സ്പിരിറ്റുകളിൽ സ്വാപ്പ് ചെയ്യുക അല്ലെങ്കിൽ ബിസ്ക്കിറ്റ്, ഒലിവ്, ചീസ് എന്നിവയും ഉൾപ്പെടുത്തുക ]

*ദേശീയ ഹാംഗോവർ ദിനം![National Hangover Day ; പാനീയം അല്ലെങ്കിൽ ഒരു ടോസ്റ്റുമായി പുതുവത്സരാഘോഷം ആഘോഷിക്കുമ്പോൾ, അത് ഭയാനകമായ അനുഭവത്തിലേക്ക് നയിക്കേണ്ടതില്ല.  അതിനാൽ ദേശീയ ഹാംഗോവർ ദിനത്തെക്കുറിച്ച് അറിയാനും ആചരിക്കാനും തയ്യാറാകൂ ]

1c9ccd43-156d-4678-942c-e7a7974a6edf

*ദേശീയ ആദ്യ കാൽവയ്പ്പ് ദിനം![National First Foot Day ;  സ്കോട്ടിഷ് ട്വിസ്റ്റോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുക!  വരുന്ന വർഷം ഐശ്വര്യം ഉറപ്പാക്കാൻ അർദ്ധരാത്രിക്ക് ശേഷം ഒരു പരിധി കടക്കുന്ന ആദ്യത്തെ ആളാകൂ.  പുതുവത്സര ദിനത്തിൽ ഒരു വീടിന്റെ വാതിലിലൂടെ ആദ്യമായി നടന്നുകയറുന്ന ഒരാൾക്ക് വർഷം മുഴുവനും ടോൺ സജ്ജമാക്കാൻ കഴിയുമെന്ന് ആരാണ് കരുതിയിരുന്നത്?
സ്കോട്ടിഷ്, വടക്കൻ ഇംഗ്ലീഷ് ആളുകൾ തീർച്ചയായും കരുതുന്നുണ്ട് ! ]

*പബ്ലിക് ഡൊമെയ്ൻ ദിനം ![Public Domain Day ; സർഗ്ഗാത്മക സ്വാതന്ത്ര്യം കണ്ടെത്തുക, പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന പ്രചോദനാത്മകമായ കഥകൾ, കല, സംഗീതം എന്നിവയുടെ വിശാലമായ ഒരു ലോകത്തിലേക്ക് മുഴുകുക ]

4e4fc141-c22e-4b05-9b1f-ac2e704effd0

*ന്യൂ ഇയർ ഡിസോണർ ലിസ്റ്റ് ദിനം ![New Year’s Dishonor List Day;  പുതിയ ഭാഷയിൽ സ്വയം പ്രകടിപ്പിക്കുന്നത് എല്ലായ്‌പ്പോഴും ഫാഷനിലാണ്, എന്നാൽ ക്ഷീണിച്ച ക്ലീഷുകളും പഴകിയ പദങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കുക.  ശല്യപ്പെടുത്തുന്ന വാക്കുകളെ അപകീർത്തിപ്പെടുത്താനും സുഹൃത്തുക്കളോട് മറ്റെന്തെങ്കിലും പറയാൻ ആവശ്യപ്പെടാനും ന്യൂ ഇയർ ഡിസോണർ ലിസ്റ്റ് ദിനം മികച്ച അവസരം നൽകുന്നു]

*ഒരു ബെൽ  റിംഗ് ചെയ്യുവാൻ ഒരു ദിനം! [അനുരണനം ഉളവാക്കുന്ന ആഹ്ലാദകരമായ മെലഡികൾ സൃഷ്‌ടിക്കു ! ആഘോഷത്തിന്റെ നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന ശബ്‌ദം, ഒത്തുചേരൽ, സന്തോഷം പങ്കിടുന്നതിന്റെ ലളിതമായ ആനന്ദം]

8d0d5d2b-0f6d-434a-bddd-edf8ddf76eba

*Z ഡേ ![Z Day ,; നീങ്ങുക, എയും ബിയും - ഇസഡ് ന് തിളങ്ങാനുള്ള സമയമാണിത്!  ആ ഇസഡ് പേരുകൾക്ക് ഒരു തവണ  നയിക്കാൻ അവസരം നൽകാം!]

*പകർപ്പവകാശ നിയമ ദിനം ![Copyright Law Day ;  പകർപ്പവകാശ നിയമത്തെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും ആവേശകരമായ കാര്യം തോന്നുന്നില്ല.  എന്നാൽ ഇത് നമ്മിൽ ചിലർ മനസ്സിലാക്കുന്നതിനേക്കാൾ വളരെ അത്യാവശ്യമാണ്: അതില്ലാതെ, ആരുടെ ഉടമസ്ഥതയിലാണ്, എന്താണ് ന്യായമായ ഉപയോഗം എന്നതിനെച്ചൊല്ലി നമ്മൾ വഴക്കിടുകയും തർക്കിക്കുകയും ചെയ്യും, കൂടാതെ ആശയങ്ങളും ബൗദ്ധിക സ്വത്തുക്കളും സംരക്ഷിക്കാൻ നമ്മളുടെ മുഴുവൻ സമയവും ചെലവഴിക്കും ]

8aab5982-72bc-49af-b95d-2cffbdedd79e

*ധ്രുവക്കരടി മുങ്ങുന്ന ദിവസം ![Polar Bear Plunge Day ;  ശാന്തമായ ഒരു കുതിച്ചുചാട്ടം നടത്തുന്നു, എല്ലാം ഒരു മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് - ആവശ്യമുള്ളവരെ പിന്തുണയ്‌ക്കുന്നതിനായി തണുത്ത് മരവിച്ച സാഹസികത ആളുകളെ ഒന്നിപ്പിക്കുന്നു]

*മേരിയുടെ മഹത്വം ![Solemnity of Mary ;പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും കുർബാനയിലൂടെയും യേശുവിന്റെ മാതാവിനെ ആഘോഷിക്കുന്നു, ഇത് ക്രിസ്തുമതത്തിൽ മേരിയുടെ പങ്കിനെ ബഹുമാനിക്കുന്ന സമയമായി അടയാളപ്പെടുത്തുന്നു ]

5fd0784c-0637-46c9-a84e-4002081c8d23

*സെന്റ് ബേസിൽ ദിനം ![Saint Basil’s Day ;  ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റിയിൽ ആഘോഷിക്കപ്പെടുന്ന ഈ വിശുദ്ധന്റെ തിരുനാൾ പരമ്പരാഗത ഭക്ഷണം, മതപരമായ സേവനങ്ങൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു.  അദ്ദേഹത്തിന്റെ പാരമ്പര്യം ലോകമെമ്പാടുമുള്ള നിരവധി അനുയായികളെ പ്രചോദിപ്പിക്കുന്നു.]

*റോസ് ബൗൾ ഗെയിം ![Rose Bowl Game ;കാണികളുടെ ആരവം, കളിയുടെ ആവേശം, നാടകങ്ങളുടെ ആവേശം - ശോഭയുള്ള സ്റ്റേഡിയം ലൈറ്റുകൾക്ക് കീഴിൽ മറക്കാനാവാത്ത അനുഭവം.  കോളേജ് ഫുട്ബോൾ ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റുകളിലൊന്നായ റോസ് ബൗൾ ഗെയിം എല്ലാ വർഷവും നടക്കുന്നു, ]

5b6dfa87-eaea-4356-ba69-f5b6aa2e5127

ആപ്പിൾ സമ്മാന ദിനം ![Apple Gifting Day ; ഒരു ദിവസം ഒരു ആപ്പിൾ ബ്ലൂസിനെ അകറ്റി നിർത്തുന്നു!  അധ്യാപകർക്കും സഹപ്രവർത്തകർക്കും അവരുടെ ജീവിതത്തിൽ അൽപ്പം കൂടുതൽ മധുരം ആവശ്യമുള്ളവർക്കും അനുയോജ്യമായ സമ്മാനം.]

വിപ്ലവത്തിന്റെ വിജയം ! [Triumph of the Revolution ; 1959-ൽ ഒരു കൂട്ടം വിമതർ ക്യൂബൻ ഗവൺമെന്റിനെ അട്ടിമറിച്ചു, അത് രാജ്യത്തെ മാറ്റിമറിക്കുന്ന ഒരു വിപ്ലവത്തിന് തുടക്കമിട്ടു.]

   ഇന്നത്തെ മൊഴിമുത്ത്
.  ്്്്്്്്്്്്്്്്്‌്‌്‌്‌

8e3c5306-ed3f-425f-a129-a272a66f0a7e

''എല്ലാ പ്രേമവും വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.''

          [ -സ്വാമി വിവേകാനന്ദൻ ]
 **********
ഇന്നത്തെ പിറന്നാളുകാർ
********"

74ec4f3b-9d3d-47d9-a777-3dfe687aeb2c
ബഹുഭാഷ പണ്ഡിതനും, പ്രാസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന, രാഷ്ട്രീയ പ്രവർത്തകനുമായ എം പി അബ്ദുസമദ് സമദാനിയുടെയും (1959),

ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം'കളിയും കാര്യവും' എന്ന കൃതിക്ക് നേടിയ സാഹിത്യകാരി ജെ. ലളിതാംബികയുടെയും (1942),

98d69134-8c59-449b-b0d4-16fec9d3f0a2

കേരളീയനായ ചിത്രകാരൻ പാരീസ് വിശ്വനാഥന്റെയും (1940),

മുസ്ലീം ലീഗ് നേതാവും, മുൻ നഗരവികസന മന്ത്രിയും, പെരുന്തൽമണ്ണ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗവും, വ്യവസായിയും, ചലച്ചിത്ര നിർമ്മാതാവുമായ 'മാക് അലി' എന്നും അറിയപ്പെടുന്ന   മഞ്ഞളാംകുഴി അലിയുടെയും (1952),

പ്രമുഖ വിമർശകൻ എസ് ഗുപ്തൻ നായരുടെ മകനും ചരിത്ര പണ്ഡിതനും അദ്ധ്യാപകനുമായ  മേമന ഗുപ്തൻ നായർ ശശിഭൂഷൺ എന്ന ഡോ. എം.ജി. ശശിഭൂഷണിന്റെയും (1951),

35fb89bb-5ba2-4b7e-962f-9bc55a5671ef

മരിച്ചവർക്കുള്ള കുപ്പായം, ഭൂമിയോളം ജിവിതം, ചുരം കയറുകയാണ് ഇറങ്ങുകയാണ്, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും തുടങ്ങിയ കൃതികൾ രചിച്ച   സാഹിത്യകാരൻ അർഷാദ് ബത്തേരിയുടെയും (1975),

ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന  ചലച്ചിത്ര അഭിനേത്രി വിദ്യ ബാലന്റെയും ( 1979),

ഹിന്ദി സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ വിശ്വനാഥ് എന്ന നാന പടേക്കറുടെയും(1951),

14ae4037-c09b-477f-a41c-729594c19f8b

ഹിന്ദി, ഗുജറാത്തി ചലച്ചിത്രനടനായ അസ്രാണി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവർദ്ധൻ അസ്രാണിയുടെയും(1941),

റിട്ടയേഡ് ക്രൊയേഷ്യൻ ഫുട്ബോൾ കളിക്കാരനും ക്രോയക് ഫുട്ബോൾ ഫെഡറേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും ആയ ഡ്യൂവർ സുക്കറിന്റെയും (1968),

അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പട്ടിട്ടുള്ളതും, ജെനീ അവാർഡ് ലഭിച്ചിട്ടുള്ളതുമായ ചലച്ചിത്രസംവിധായകയും, തിരക്കഥാകൃത്തുമായ ദീപ മേഹ്തയുടെയും (1950),

622c7042-de10-4759-856d-269647da14ca

ശാസ്ത്ര വ്യാവസായിക ഗവേഷണ കൌൺസിൽ മുൻ ഡയറക്ടർ ജനറലായിരുന്ന രഘുനാഥ് അനന്ത് മഷേൽക്കർ എന്ന ഡോ. ആർ.എ. മഷേൽക്കറിന്റെയും  (1943),

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനും മല്ലികാർജുൻ മൻസൂറിന്റെ മകനുമായ പണ്ഡിറ്റ് രാജശേഖർ മൻസൂറിന്റെയും (1942),

4604d4c4-cd2a-439f-b070-d918ed3292b1

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഒഡീസി നർത്തകിയായ ശർമിള ബിശ്വാസിന്റെയും (1942),

സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവി  സുനിൽ ജോഗിയുടെയും(1971),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ഒരു മോഡലുമായ  സോണാലി ബേന്ദ്രയുടെയും(1975),
 
മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ   സൽമാൻ ഖുർഷിദിന്റെയും (1953),

8961ef18-2c50-49fb-a61d-0844c92dddc3

അയ്യപ്പനും കോശി എന്ന ചിത്രത്തിലെ കലക്കാത്ത... എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിവാസി കലാകാരി നഞ്ചിയമ്മയുടെയും (1960),
'
ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാള ചലച്ചിത്ര സം‌വിധായകനായ ഷാജി എൻ. കരുണിന്റെയും (1952),

മലയാള ചലച്ചിത്ര നടിയും, പിന്നണി ഗായികയും, ടെലിവിഷൻ താരവും അവതാരകയുമായ രമ്യ നമ്പീശന്റെയും (1986)

പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ താരവും തമിഴ് സിനിമാനടനുമായ രവി രാഘവേന്ദ്രയുടെയും (1962) , ജന്മദിനം !

********

1337c484-2146-4868-8e52-44b40f4373a9
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
********
പി.വി. ഉലഹന്നാന്‍ മാപ്പിള ജ.( 1905-1993)
പി.ജെ. ആന്റണി ജ.  (1925 -1979)
കെ.എ. റഹ്‌മാൻ ജ.( 1940- 1999)
'ജോസ് ചിറമ്മൽ ജ.(1953.. 2006) - 
കലാഭവൻ മണി ജ (1971 - 2016)
മല്ലികാർജുൻ മൻസൂർ  ജ.(1911- 1992)
മഹാദേവ് ദേശായ് ജ. (1892-1942)
സത്യേന്ദ്രനാഥ് ബോസ് ജ. (1894-1974)
അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ ജ. (1431-1503)
ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ ജ.(1774-1860)
ഇ.എം.ഫോസ്റ്റർ ജ. (1879- 1970)
കിം ഫിൽബി ജ. (1912-1988)
 ഡേവിഡ് സാലിംഗർ ജ.  ( 1919-2010)
പിയറി ഡി കുബർട്ടിൻ  ജ(1863-1937)
കനു സന്യാൽ ജ. (1928-2010)
ഹസ്രത്ത് മേഹാനി ജ(1875-1951)
ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ്‌ ജ. (1864-1946)

743a3d16-bf45-432e-b9b0-06ca3ecfe225
കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന യശഃശരീനായ പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിള (1905 1 ജനുവരി - 1993)  ,

രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ ചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്ന പി.ജെ. ആന്റണി  (1 ജനുവരി 1925 – 14 മാര്‍ച്ച്‌ 1979)  ,

9964e004-6458-4739-b0b9-42c841f5294a

ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവായിരുന്ന അദ്രേയാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന   കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ  (കെ.എ. റഹ്‌മാൻ) (1940 ജനുവരി 1 -1999 ജനുവരി 11),

മാക്ബത്ത്, ലെപ്രസി പേഷ്യന്റ്‌സ്,  റെയിൻബോ, മുദ്രാരാക്ഷസം,  സൂര്യവേട്ട,  ഭോമ,  അച്യുതന്റെ സ്വപ്നം,   പാടിക്കുന്ന്,   രംഗഭൂമി ഭോമ തുടങ്ങിയ നാടകങ്ങള്‍  സംവിധാനം ചെയ്ത  ജോസ് ചിറമ്മൽ  ( 1953 ജനുവരി 1- 2006 സെപ്റ്റംബർ 17),

85934d5e-043d-4b58-b15f-17d422cc0571

 കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമാകുകയും, കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട്, പിൽക്കാലത്ത് നായകനായി വളരുകയും,  നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിക്കുകയു ചെയ്ത്ത് അകാലത്തിൽ മരണമടഞ്ഞ കലാഭവൻ മണി
 (1 ജനുവരി 1971-6 മാർച്ച് 2016)

ജയ്പൂർ - അത്രൗളി ഘരാനയിലെ  പ്രസിദ്ധനായ  ഹിന്ദുസ്ഥാനി ഗായകന്‍   മല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ എന്ന  മല്ലികാർജുൻ മൻസൂർ   (1911 ജനുവരി 1 –1992 സെപ്റ്റംബര്‍ 12 ),

32620caf-8589-43e0-9c24-bd62d1418ec1

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും  സാഹിത്യകാരനും  ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളും പേഴ്സണൽ സെക്രട്ടറിയും ആയിരുന്ന   മഹാദേവ് ദേശായി(1892 ജനുവരി 1-1942 ഓഗസ്റ്റ് 15),

 ആൽബർട്ട്‌ ഐൻസ്റ്റീന്റെ പേരിനൊപ്പം ചേർത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞനും ബോസ്‌- ഐൻസ്റ്റൈൺ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്‌ എന്നിവയുടെ   സംഭാവനകളാല്‍ അറിയപ്പെടുന്ന ഭൗതിക ശാസ്‌ത്രജ്ഞന്‍  സത്യേന്ദ്രനാഥ് ബോസ്
 (1894 ജനുവരി 1 -1974 ഫെബ്രുവരി 4 ),  

29803f05-48c1-4273-a049-3f169fbfd318

ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസയാത്രകളുടെ ദശകത്തിൽ മാർപ്പാപ്പ ആയിരുന്ന സ്പെയിൻ സ്വദേശിയും, യൂറോപ്പിനു കണ്ടുകിട്ടിയ 'നവലോകം' ആയി പരിഗണിക്കപ്പെട്ട പശ്ചിമാർത്ഥ ഗോളത്തിലെ ഭൂവിഭാഗങ്ങളുടേയും ജനതകളുടേയും മേലുമുള്ള കൊളോണിയിൽ അധികാരം സ്പെയിനിന് എഴുതിക്കൊടുത്ത "അതിർ-തീർപ്പു തിരുവെഴുത്ത്" (Bull of Demarcation) പുറപ്പെടുവിക്കുകയും ചെയ്ത നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്ന റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ (1431 ജനുവരി 1-1503 ആഗസ്ത് 18),

18518f24-f2d2-404c-b808-a30f3d4babd6

ഫ്രഞ്ച് പ്രകൃതിശാസ്ത്ര മ്യൂസിയത്തിലെ ശരീരശാസ്ത്രവിഭാഗം പ്രൊഫസ്സർ ആയിരുന്ന ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിലിൻ (1 ജനുവരി 1774-14 ഓഗസ്റ്റ് 1860), 

ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യയെ ക്കുറിച്ചുള്ള ഏറ്റവും മികച്ച നോവലായ :'എ പാസേജ് ടു ഇന്ത്യ'. എഴുതിയ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റ്‌ ഇ.എം.ഫോസ്റ്റർ  ( 1879 ജനുവരി 1 - 1970 ജൂൺ 7 ), 

89143e96-55c9-4760-9253-854c9a63c1a2

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് കാരനും റഷ്യക്ക് വേണ്ടിയും ബിട്ടനു വേണ്ടിയും  ഒരേ  സമയം    2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ‍ഏജന്റ്  കിം ഫിൽബി (1-ജനുവരി-1912- 11 മെയ് 1988),

ദ് കാച്ചർ ഇൻ ദ് റൈഎന്ന ഒറ്റ കൃതികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന   അമേരിക്കൻ  സാഹിത്യകാരന്‍ ജെറോം ഡേവിഡ് സാലിംഗർ ( ജനുവരി 1,1919- ജനുവരി 27 2010),

aae962e0-eaf7-406d-8385-4135e1a02d6f

 ആധുനിക ഒളിമ്പിക് ഗെയിംസിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് പ്രഭുവും, ഫ്രാൻസിന്റെ പരാജയത്തിന് കാരണമായ ശാരീരിക വിദ്യാഭ്യാസത്തിന്റെ അഭാവം പരിഹരിക്കാൻ ബ്രിട്ടീഷ് മാതൃകയിൽ ഒളിമ്പിക്സ് പുനരുജ്ജീവിപ്പിച്ച വ്യക്തിയും ആയ പിയറി ഡി കുബർട്ടിൻ (1863 ജനുവരി 1 -1937 സെപ്തംബർ 2),

ഒരു  ഇന്ത്യൻ തീവ്രഇടതുപക്ഷ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനും . 1967-ൽ നടന്ന, നക്സൽബാരി പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളും, 1969-ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ( സിപിഐ (എംഎൽ) ) എന്ന പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന കനു സന്യാൽ(1932 ജനുവരി 1- 2010 മാർച്ച് 23)

a7bd4faf-c3a4-40bf-9ed2-7f5f5463586c

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഉറുദു കവിയും  അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ സ്വാമി കുമാരാനന്ദിനൊപ്പം ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട ആദ്യത്തെ വ്യക്തിയും 
"ചുപ് കെ ചുപ് കെ രാത് ദിൻ " എന്ന പ്രണയകാവ്യം എഴുതിയ ഒരു കവിയുമായഹസ്രത്ത് മോഹാനി (1 ജനുവരി 1875 - 13 മെയ് 1951)

 ഫോട്ടോഗ്രാഫിയെ ഒരു അംഗീകൃത കലാരൂപമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു അമേരിക്കൻ ഫോട്ടോഗ്രാഫറും, കലാപ്രചാരകനുമായിരുന്ന. ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് ൻ്റെയും (1864 ജനുവരി 1-1946 ജൂലൈ 13)
ജന്മദിനം

*******

6479769e-17b0-4083-b4cd-f9b52ac0739d
'ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
പ്രൊഫസര്‍ ജി. ശങ്കരപിള്ള മ.(1930-1989)
പി .എം. ജോസഫ്  മ.( 1909-1985)
കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ മ. (1919-2004) 
ശാന്തി സ്വരൂപ് ഭട്നഗർ മ (1894-1955)
ഹെൻറിച്ച് ഹെർട്സ്‌ മ. ( 1857-1894)
എഡ്വിൻ  ലൂട്ടെൻസ്. (1869- 1944)
ഹെലൻ സുസ്മാൻ മ. (1917-2009)

നാടകത്തിനായി ജീവിതം നല്‍കിയ, നടകത്തിന്റെ ശക്തിയും ദൗര്‍ബല്യവും വ്യപ്തിയും പരിമിതിയും നന്നായി അറിഞ്ഞ, സ്വന്തം നാടക ദര്‍ശനങ്ങള്‍ നാടക വേദിക്ക് നല്‍കിയ ഒരു താപസനെ പോലെ പ്രൊഫസര്‍ ജി .ശങ്കരപിള്ള   (22 ജൂണ്‍ 1930 - 1 ജനുവരി 1989),

94018f12-dc99-44f0-832a-ef146e1dee2e

കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്ന പി.എം. ജോസഫ് (27 നവംബർ1909- ജനുവരി 1, 1985),

പഴയ ചിറക്കൽ താലൂക്കിലെ ഒരു പ്രധാന കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ (1919 -2004 ജനുവരി 1 ),

കഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയിൽ മികവ്‌ തെളിയിച്ച പ്രതിഭാശാലിയായിരുന്നു ശാന്തി സ്വരൂപ്‌ ഭട്‌നഗർ 
(ഫെബ്രുവരി 21, 1894 - ജനുവരി 1, 1955).

b9f7790a-cdb1-47ea-9f25-2b281a33891b

 ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു, സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് ക്ലർക്ക് മാക്സ്വെല്ലിൻ്റെ വൈദ്യുതകാന്തിക സിദ്ധാന്തം ശരിയാണെന്നും പ്രകാശവും താപവും വൈദ്യുതകാന്തികതയാണെന്നും തെളിയിച്ച ഹെൻറിച്ച് ഹെർട്സ് ( ഫെബ്രുവരി 22, 1857, - 1894 ജനുവരി 1, )

c9f41ee5-d347-49b2-a908-19afa9bb473b

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യു ഡെൽഹി രൂപകൽപ്പന ചെയ്ത,ബ്രിട്ടീഷ് രാജ്യകാലത്തെ ഒരു പ്രധാന ആർക്കിടെക്ട് ആയിരുന്നു സർ. എഡ്‌വിൻ ലാൻഡ്‌സീയർ ലൂട്ടെൻസ്. (29 മാർച്ച് 1869 – 1 ജനുവരി 1944).

13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായും  ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ  സമരം ചെയ്യുകയും ചെയ്ത ഹെലൻ സുസ്മാൻ ( 7 നവമ്പർ 1917 – 1 ജനുവരി 2009), '

c6f2864c-5211-4939-911c-6fe1d65a2c6d

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
45 ബി.സി. - ജൂലിയൻ കലണ്ടർ  നിലവിൽവന്നു.

bdbd48e4-6d21-4581-9096-a78ee4582697

404 - റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.

630 - പ്രവാചകൻ മുഹമ്മദും  അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.

1600 - സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.

b204c47b-b36d-441d-a780-ae7f7c051075

1700 - റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.

1788 - ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.

1800 -  ഡച്ച് ഈസ്റ്റിന്ത്യ കമ്പനി  പിരിച്ചു വിട്ടു.

cac0976b-367b-40b9-b628-4f9cc86baaf7

1801 - സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി  കണ്ടെത്തി.

1808 - അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.

1818 -  മേരി ഷെല്ലിയുടെ   ഫ്രാങ്കൈസ്റ്റീൻ  എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.

1863 - അമേരിക്കയിൽ അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് പ്രസിഡണ്ട് ലിങ്കൺ ഉത്തരവിറക്കി.

1873 - ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.

dcaecb35-59aa-4e66-bedf-25b3bce25754

1881- കൊച്ചി കേരള മിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്‌ജി ഭീംജി).

1887 - വിക്ടോറിയ രാജ്ഞിയെ  ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.

1891- മലയാളം മെമ്മോറിയൽ നിവേദനം ശ്രി മുലം തിരുനാളിന് സമർപ്പിച്ചു.

d8293e11-cf5e-4aff-a5df-d1131527adcc

1896 - വിൽഹം കോൺറാഡ് റോണ്ട് ജൻ എക്സ് റെ കണ്ടുപിടിച്ചു.

1906 -  ബ്രിട്ടീഷ് ഇന്ത്യ  ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയംഉപയോഗിച്ചു തുടങ്ങി.

1912 - ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.

1918 - കൊല്ലം- തിരുവനന്തപുരം റെയിൽ പാത നിലവിൽ വന്നു

1933 - ആദ്യ ശിവഗിരി തീർഥാടനം നടന്നു.

cd6348c3-7aa4-4dea-b5c6-c012351c91da

1945 - കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി.

1957 - പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ നിലവിൽ വന്നു

1958 - യുറോപ്യൻ യൂനിയന്റെ മുൻഗാമിയായ ഇ ഇ സി നിലവിൽ വന്നു.

e64e1a43-2528-4fc0-a30e-f281c4d0b143

1970 - കേരള ഭൂപരിഷ്കരണ നിയമം നിലവിൽ വന്നു.

1985 - തിരുവനന്തപുരം ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങി..

1988 - ഉത്തരാഖണ്ഡിലെ നന്ദാദേവി ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.

fbf3b6bb-59e6-4572-adc3-04b8e83bcab9

1989 - ഓസോൺ പാളിയുടെ ശോഷണം തടയാനുള്ള മോൺട്രിയൽ ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1991 - യു .പി യിലെ നറോറ ആണവ നിലയം ഉദ്ഘാടനം ചെയ്തു..

1991 - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമായി.

1992 - യു എസ് എസ് ആർ ന്റെ തകർച്ചക്ക് ശേഷം റഷ്യ നിലവിൽ വന്നു.

1992 - അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിന് തറക്കല്ലിട്ടു.

eddb8865-7dfb-46f2-bd06-350c90b2dd43

1993 - വെൽ വറ്റ് ഡൈവോഴ്സ് എന്ന് ചരിത്രം രേഖപ്പെടുത്തിയ ചെക്കോസ്ലോവക്യ വിഭജിച്ച് ചെക്കും സ്ലോവാക്യയും നിലവിൽ വന്നു…

1995 - ഡബ്ല്യ ടി ഒ നിലവിൽ വന്നു..

1996 - ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു.

1999 - 11 യൂറോപ്യൻ രാജ്യങ്ങളിൽ ഏകീകൃത കറൻസി യൂറോ നിലവിൽ വന്നു.

2004 - ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു.

2009 -  ദേശിയ കുറ്റാന്വേഷണ ഏജൻസി ( എൻ ഐ.എ) നിലവിൽ വന്നു.

e96e4ceb-985c-4f8f-964c-9050a6049026

2013 -  ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ പദ്ധതി ആരംഭിച്ചു…

2015 - പ്ലാനിങ്ങ് കമ്മിഷൻ നിർത്തൽ ചെയ്ത് നീതി ആയോഗ് നിലവിൽ വന്നു.

2017 - ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറിയായി അന്റോണിയോ ഗുട്ടറസ് സ്ഥാനമേറ്റു.

2018 - വിദർഭക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരിടം.

2018 - 300 പ്രമുഖ ഹോളിവുഡ് സ്ത്രീകൾ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനുള്ള “ടൈംസ് അപ്പ്” സംരംഭത്തിന് തുടക്കമിട്ടു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment